പോൾ മാത്യു തൃശൂർ: ലൈംഗിക അതിക്രമം വർധിച്ച സാഹചര്യത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്ന ഓഫീസുകളിൽ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി രൂപീകരിക്കണമെന്ന നിയമം കേന്ദ്ര സർക്കാർ പാസാക്കിയിട്ട് അഞ്ചു വർഷം. പത്തിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന സർക്കാർ ഓഫീസുകളിലും സഹകരണ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലുമൊക്കെ നിർബന്ധമായി നടപ്പാക്കണമെന്ന് നിർദേശിച്ചാണ് കേന്ദ്രസർക്കാർ “സെക്്ഷ്വൽ ഹറാസ്മെന്റ് ഓഫ് വിമൻ അറ്റ് വർക്ക് പ്ലേയ്സ്’ എന്ന നിയമം പാസാക്കിയത്. 2013 ഡിസംബർ ഒന്‍പതിനാണ് നിയമം പ്രാബല്യത്തിൽ വന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശവും നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളിലും ഇനിയും ഈ നിയമം നടപ്പാക്കിയിട്ടില്ല. ലൈംഗിക കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയിട്ടും ഒട്ടു മിക്ക സർക്കാർ ഓഫീസുകളിലും കമ്മിറ്റി രൂപീകരിക്കണമെന്ന കർശന നിർദേശം സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ഈ നിയമം നടപ്പാക്കിയില്ലെങ്കിൽ അന്‍പതിനായിരം…
Read MoreCategory: Thrissur
അധ്യാപകർ വിദ്യാർഥികളെ കഠിനമായി ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ
പാലക്കാട് : സ്കൂളുകളിൽ അധ്യാപകർ വിദ്യാർത്ഥികളെ കഠിനമായി ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും അത്തരം കേസുകളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കർശന നടപടിയെടുക്കുമെന്നും കമ്മീഷൻ അംഗം സി.ജെ.ആന്റണി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ബാലാവകാശ സംരക്ഷണ കമ്മീഷൻ സിറ്റിങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചുനങ്ങാടുളള ഒരു സ്വകാര്യ സ്കൂളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് കമ്മീഷനംഗം ഇത്തരത്തിൽ പ്രതികരിച്ചത്. പരാതി തുടർനടപടിക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. വല്ലപ്പുഴയിലെ സ്കൂൾ കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ലഭിച്ച പരാതിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടുകൾ, അധ്യാപകർക്കിടയിലെ തർക്കങ്ങൾ തുടങ്ങിയവുമായി ബന്ധപ്പെട്ട് ലഭിച്ച മൊത്തം 14 പരാതികളും സിറ്റിങിൽ പരിഹരിച്ചു. പുതുതായി ലഭിച്ച രണ്ട് പരാതികൾ അടുത്ത സിറ്റിങിൽ പരിഗണിക്കും. കമ്മീഷൻ അംഗം എൻ.ശ്രീല മേനോൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ആനന്ദൻ, ചൈൽഡ്…
Read Moreആ രക്തമെല്ലാം എവിടെ… ആദ്യമെടുത്ത രക്തത്തിന്റെ ഫലം വരുന്നതിന് മുമ്പ് വീണ്ടും രക്തമെടുക്കാൻ വനം വകുപ്പ് ; വനംവകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് ആന ഉടമകൾ
സ്വന്തം ലേഖകൻ തൃശൂർ: കഴിഞ്ഞ മാസം വനംവകുപ്പ് കേരളത്തിലെ നാട്ടാനകളിൽനിന്നു ശേഖരിച്ച രക്തം എന്തു ചെയ്തുവെന്ന് ആന ഉടമകൾ ചോദിക്കുന്നു. അഞ്ഞൂറിൽ താഴെ നാട്ടാനകളുടെ രക്തമാണ് കഴിഞ്ഞമാസം വനംവകുപ്പ് ശേഖരിച്ചത്. ഇത് പരിശോധനക്കായി കൊടുക്കാനാണെന്നാണ് അപ്പോൾ പറഞ്ഞിരുന്നതെങ്കിലും ഇതുവരെയായിട്ടും ഇതിന്റെ പരിശോധനഫലമോ മറ്റു കാര്യങ്ങളോ ആനയുടമകളെ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വീണ്ടും രക്തസാന്പിളുകൾ എടുക്കാനായി വനംവകുപ്പ് എത്തിയപ്പോഴാണ് ഉടമകളും സംഘടനയും വനംവകുപ്പിന്റെ നടപടിയെ എതിർത്തത്. എല്ലാ മാസവും രക്തസാന്പിളുകൾ എടുക്കേണ്ട കാര്യമെന്തെന്ന ചോദ്യമാണ് ആന ഉടമകൾ ഉന്നയിക്കുന്നത്. നാൽപ്പത് വയസു കഴിഞ്ഞ ആനകളെ ഉത്സവാഘോഷങ്ങൾക്ക് എഴുന്നള്ളിക്കും മുമ്പ് വിശദമായ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും, അസുഖങ്ങളൊന്നുമില്ലെന്നും ആന ഫിറ്റാണെന്നും ബോധ്യമായാൽ മാത്രമേ എഴുന്നള്ളിക്കാൻ അനുവദിക്കുവെന്നുമുള്ള പുതിയ നിർദ്ദേശം വനംവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ രക്തപരിശോധനയെന്നറിയുന്നു. മുൻപ് ആനകളുടെ ബീജം അമേരിക്കയിലേക്ക് കടത്തുന്നുവെന്ന വിവാദം കേരളത്തിലുയർന്നിരുന്നു. കഴിഞ്ഞ മാസമെടുത്ത രക്തസാന്പിളുകൾ…
Read Moreചിറ്റൂർ കൊലപാതകം: പ്രതിയെ റിമാൻഡ് ചെയ്തു; ഭർതൃപീഡന കേസുകളിൽ പോലീസ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ചിറ്റൂർ: ഭാര്യയേയും മക്കളെയും കഴുത്തറുത്ത കൊന്ന സംഭവത്തിൽ പ്രതി ചന്ദനപ്പുറം മാണിക്കനെ ചിറ്റൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സംഭവത്തിൽ പ്രദേശത്തെ ജനങ്ങളുടെ ഭീതി ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഭർതൃപീഡനത്തെപ്പറ്റി പോലീസിൽ പരാതി നല്കുന്പോൾ വേണ്ടത്ര പ്രധാന്യം നല്‍കാത്തതിന്റെ ഫലമാണ് മനുഷ്യക്കുരുതിക്കു കാരണമാകുന്നതെന്നാണ് മുൻകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുത്. കൊല്ലപ്പെട്ട കുമാരിയുടെ പിതാവ് ആറുമുഖൻ രണ്ടുവർഷംമുന്പ് മകളെ ഭർത്താവ് നിരന്തരമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കിയിരുന്നു. എന്നാൽ പോലീസ് താത്കാലിക ഒത്തുതീർപ്പുണ്ടാക്കുക മാത്രമാണ് ചെയ്തത്. ചിറ്റൂരിൽ നടന്ന അമ്മയുടെയും മക്കളുടെയും കൂട്ടക്കുരുതിക്കുശേഷവും ഭർതൃപീഡന കേസുകളിൽ പോലീസ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാണ്. ഒത്തുതീർപ്പു വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു തുടർഅന്വേഷണം നടത്താനും പോലീസ് നടപടിയെടുക്കണമെന്നതാണ് ജനകീയ ആവശ്യം.
Read Moreതൃശൂർ കിഴക്കുംപാട്ടുകരയില്‍ എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം; സിസി ടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കൾ മുഖവും ശരീരവുമെല്ലാം പൂര്‍ണമായും മറച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
തൃശൂര്‍: കിഴക്കുംപാട്ടുകരയില്‍ കനറാ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക സൂചന. ഇന്ന് പുലര്‍ച്ചയോടെയാണ് കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാന്‍ ശ്രമം നടന്നത്. ബാങ്കിലെയും സമീപത്തെയും സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. അഞ്ചര ലക്ഷം എടിഎമ്മിലുണ്ടായിരുന്നുവെന്ന് ബാങ്ക് അധകൃതര്‍ പറഞ്ഞു. ഇന്നു രാവിലെ കൗണ്ടറിലെത്തിയവര്‍ വിവരം ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തുകയാണ്. ബാങ്ക് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ദിവസങ്ങൾക്കു മുന്‍പാണ് ചാലക്കുടിയിലും ഇരുന്പനത്തും കോട്ടയത്തും എടിഎം കവര്‍ച്ചകള്‍ നടന്നത്. ഇതിലെ പ്രതികളെ പിടികൂടാനോ കേസിന് എന്തെങ്കിലും തുമ്പുണ്ടാക്കാനോ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ല. നാട്ടികയിലും എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമം നടന്നിരുന്നു. നാട്ടിക പഴയ കോട്ടണ്‍ മില്ലിന് സമീപം ദേശീയപാതയോടു ചേര്‍ന്നുള്ള കോര്പറേഷന് ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് കൗണ്ടര്‍…
Read Moreതൃശൂർ നഗരഹൃദയത്തിലെ നെഹ്റുപാർക്ക് അടിപൊളിയാക്കുന്നു ; പ്രവേശനഫീസ് ഈടാക്കാനും ശുപാർശ
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന നെഹ്റു പാർക്ക് അടിപൊളിയാക്കുന്നു. പുതിയ മുഖത്തോടെയെത്തുന്ന നെഹ്റുപാർക്കിലേക്ക് കടക്കണമെങ്കിൽ ഇനി പ്രവേശനഫീസും നൽകേണ്ടി വരും. രണ്ടു കോടി അറുപത്തിമൂന്ന് ലക്ഷം രൂപ ചിലവിൽ കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതി പ്രകാരമാണ് പാർക്ക് നവീകരണം നടക്കുന്നത്. ജൂലൈ 30മുതൽ പാർക്ക് അടച്ചിട്ടിരിക്കുകയാണ്. മ്യൂസിക്കൽ ഫൗണ്ടൻ, സന്ദർശകർക്ക് ഇരിക്കുന്നതിനായി ഗാലറി എന്നിവ പാർക്കിൽ നിർമിക്കും. പാർക്കിനകത്ത് മുഴുവൻ പുല്ല് വെച്ചുപിടിപ്പിച്ച് മനോഹരമാക്കും. പുതിയ ടോയ്ലറ്റുകൾ നിർമിക്കും. പ്രവേശനകവാടങ്ങളും മനോഹരമാക്കും. കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ എല്ലാം പുതിയതായി ഒരുക്കുമെന്നും ആധുനിക കളിയുപകരണങ്ങളാണ് സ്ഥാപിക്കുന്നതെന്നും പാർക്ക് നവീകരണ കമ്മിറ്റി ചെയർമാൻ കൂടിയായ കൗണ്‍സിലർ സി.പി.പോളി പറഞ്ഞു. പാർക്കിനകത്ത് ടൈൽസ് വിരിച്ച് മനോഹരമാക്കും. സൈക്കിളിംഗിനുള്ള ട്രാക്കുകൾ പാർക്കിനകത്ത് സജ്ജമാക്കും. വ്യായാമത്തിനുള്ള സൗകര്യങ്ങളും ഒരുക്കും. മുതിർന്നവർക്ക് പ്രവേശനത്തിന് പത്തുരൂപ ഈടാക്കാനാണ് പാർക്ക് നവീകരണ കമ്മിറ്റി ശുപാർശ നൽകിയിരിക്കുന്നത്. ഇത്…
Read Moreപിടിച്ചാൽ കിട്ടാതെ കോഴി വില; അഞ്ചുദിവസം കൊണ്ട് കൂടിയത് 50 രൂപയോളം;കിലോയ്ക്ക് 150 രൂപ
തൃശൂർ: പിടിച്ചാൽ കിട്ടാതെ കോഴിവില കുതിക്കുന്നു. കിലോയ്ക്ക് 210 രൂപവരെ കുതിച്ചുയർന്നിരിക്കുന്ന വില ഇനിയും കൂടുമെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഇറച്ചിക്കോഴിക്കാകട്ടെ 150രൂപയാണ് കിലോയ്ക്ക് ഇപ്പോഴുള്ളത്. കേരളത്തിൽ പ്രളയത്തെ തുടർന്ന് കോഴിഫാമുകൾ മിക്കതും നശിച്ചതോടെ സംസ്ഥാനത്ത് കോഴികൾക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. തമിഴ്നാട്ടിൽ നിന്നും വരുന്ന ഇറച്ചിക്കോഴിയുടെ വരവ് കുറഞ്ഞതും കേരളത്തിൽ കോഴിവില അഞ്ചുദിവസത്തിനകം പത്തുമുതൽ 50 രൂപ വരെ വർധിക്കുന്നതിന് കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ പ്രളയത്തിൽ കോഴിഫാമുകൾക്കുണ്ടായ നാശനഷ്ടം 500 കോടിക്ക് മുകളിലാണെന്നാണ്് പൗൾട്രി ഫൗണ്ടേഷന്റെ കണക്ക്. പെരുന്നാൾ, വിവാഹം എന്നിവയുടെ സീസണായതോടെ കോഴിയിറച്ചിക്ക് ഡിമാന്റ് കൂടിയിട്ടുണ്ട്. ഇതും വിലവർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ കോഴിഫാമുകൾ വ്യാപകമായി നല്ല രീതിയലിൽ ഉത്പാദനം നടത്തി തമിഴ്നാട് ലോബിക്ക് കനത്ത തിരിച്ചടി നൽകുന്നതിനിടെയാണ് പ്രളയം എല്ലാം കീഴ്മേൽ മറിച്ചത്. ഇപ്പോൾ വീണ്ടും തമിഴ്നാടിനെ കോഴിയിറച്ചിക്ക് വേണ്ടി…
Read Moreഇറീഡിയം ലോഹത്തിന്റെ പേരിൽ തട്ടിപ്പ് ; ബാലകൃഷ്ണമേനോന്റെ വീട്ടിൽ റെയ്ഡ് നടത്തി
പുതുക്കാട്: ഇറീഡിയമെന്നു പറഞ്ഞ് മറ്റൊരു ലോഹം നല്കി ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ തമിഴ്നാട് പോലീസിന്റെ പിടിയിലായ ബാലകൃഷ്ണമേനോന്റ മണ്ണംപേട്ടയിലെ വാടക വീട്ടിൽ പോലീസ് പരിശോധന നടത്തി. പ്രതിയുടെ പേരിൽ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പുതുക്കാട് എസ്എച്ച്ഒ എസ്.പി. സുധീരന്റെ നേതൃത്വത്തിൽ വരന്തരപ്പിള്ളി പോലീസുമായി ചേർന്നായിരുന്നു പരിശോധന. പ്രതി പല മേൽവിലാസങ്ങളിലായി മാറിമാറി താമസിച്ചതിന്റെ രേഖകൾ പരിശോധനയിൽ കണ്ടടുത്തു. ഡൽഹി, കൊല്ലം, പീരുമേട്, പത്തനംതിട്ട എന്നിവിടങ്ങളിൽ താമസിച്ച് നടത്തിയ കാരാറുകളും പോലീസിനു ലഭിച്ചിട്ടുണ്ട്. നിരവധിപേരുടെ ബയോഡാറ്റകളും കണ്ടെടുത്തു. രത്നങ്ങളുടേയും വിലയേറിയ ലോഹങ്ങളുടേയും ഗുണനിലവാരമറിയാനുള്ള പരിശോധന സർട്ടിഫിക്കറ്റും ഇയാളുടെ വീട്ടിൽ നിന്നു ലഭിച്ചു.
Read Moreഅസഭ്യം പറഞ്ഞവർക്കെതിരേ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വീട്ടുടമയ്ക്ക് നേരെ ആക്രമണം: കാർ തല്ലിത്തകർത്തു
പുതുക്കാട് : കണ്ണംപത്തൂരിൽ വീടിന് നേരെ ആക്രമണം. വീടിനു മുന്നിൽ കിടന്നിരുന്ന കാർ തല്ലിത്തകർത്തു. അയ്യഞ്ചിറ ഷാജുവിന്റെ കാറിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രിയിൽ ഓട്ടോറിക്ഷയിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ശനിയാഴ്ച രാത്രിയിൽ ഷാജുവിനെ ഒരു സംഘം എത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പുതുക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreപ്രതിഷേധത്തെ തുടർന്ന് മാറ്റിയ മദ്യവിൽപ്പനശാല വീണ്ടും ടൗണിൽ ? രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പുതിയ നീക്കം
ചാലക്കുടി: മാർക്കറ്റിനകത്ത് നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബീവറേജ് മദ്യവിൽപ്പന കേന്ദ്രം നോർത്ത് ജംഗ്ഷനിലേക്ക് മാറ്റാൻ നീക്കം. ടൗണിൽ പഞ്ചാബ് നാഷ്ണൽ ബാങ്കിന് പിൻവശത്തുള്ള ഒരു സ്വകാര്യ കെട്ടിടത്തിലേക്കാണ് മാറ്റാൻ ശ്രമം ആരംഭിച്ചിട്ടുള്ളത്. കെട്ടിട ഉടമ ഭരണത്തിന്റെ ഉന്നത തലങ്ങളിൽ സ്വാധീനം ചെലുത്തിയാണ് മദ്യവിൽപ്പനകേന്ദ്രം മാറ്റാൻ ശ്രമിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ബീവറേജ് മദ്യവിൽപ്പന കേന്ദ്രം സ്വകാര്യ കെട്ടിടത്തിൽ ആരംഭിക്കുന്നതിന് നഗരസഭയുടെ അനുവാദം ആവശ്യമില്ല. ഇതിനാൽ രാഷ് ട്രീയതലത്തിൽ പിരുമുറുക്കിയാണ് നീക്കങ്ങൾ നടക്കുന്നത്. ടൗണിലേക്ക് മദ്യവിൽപ്പന കേന്ദ്രം മാറ്റിയാൽ വലിയ ഗതാഗത തടസത്തിനും ക്രമസമാധാന പ്രശ്നത്തിനും ഇടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. ഇതിനു സമീപം തന്നെ ബസ് സ്റ്റോപ്പും സ്ഥിതി ചെയ്യുന്നുണ്ട്. നേരത്തെ സൗത്ത് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന മദ്യവിൽപ്പന കേന്ദ്രം ഇവിടെ വലിയ ഗതാഗത തടസവും സദാചാര പ്രവർത്തനങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനെതുടർന്ന് വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ്…
Read More