തൃശൂര്‍: കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ വിജയിച്ചതു സംഘര്ഷത്തിലൂടെയല്ലെന്നും അഹിംസയിലൂടെ നേടിയെടുത്തതാണെന്നും യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ബെന്നി ബഹനാന്. ഡിസിസി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുഖ്യമന്ത്രി നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രം മനസിലാക്കാത്തതുകൊണ്ടാണ് ശബരിമലയിലേക്കു പാര്‍ട്ടി പ്രവര്‍ത്തകരെ അയയ്ക്കുമെന്നു പറഞ്ഞത്. കോണ്‍ഗ്രസ് വിശ്വാസികളുടെ ഒപ്പം വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും, സാലറി ചലഞ്ചില്‍ സര്‍ക്കാര്‍ ബോധിപ്പിച്ച ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ജീവനക്കാരില്‍നിന്നും എഴുതി വാങ്ങിയ സമ്മതപത്രങ്ങള്‍ തിരികെ നല്‍കണമെന്നും ബെന്നി ബഹനാന് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്, സി.എന്‍. ബാലകൃഷ്ണന്, തേറമ്പില്‍ രാമകൃഷ്ണന്, വി.ബല്‍റാം, പി.എ. മാധവന്, ടി.യു. രാധാകൃഷ്ണന്, ജോസഫ് ചാലിശേരി, ജോസ് വള്ളൂര്‍, ഐ.പി. പോള്‍, ജോസഫ് ടാജറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.
Read MoreCategory: Thrissur
യുഎഇ സഹായം; തിന്നുകയുമില്ല, തീറ്റിക്കുകയുമില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂർ: കേന്ദ്ര സർക്കാർ യുഎഇ സഹായം തടഞ്ഞതോടെ കേരളത്തിനു ലഭിക്കുമായിരുന്ന മറ്റു രാജ്യങ്ങളുടെ ആയിരക്കണക്കിനു കോടി രൂപയുടെ സഹായം നഷ്ടമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയോടു സഹായം വാഗ്ദാനം ചെയ്തു എന്നത് തന്നെ വിളിച്ചറിയിച്ചത് എം.എ.യൂസഫലിയാണെന്നും ഇതു സത്യമല്ലെങ്കിൽ ഈ വിവരം പറഞ്ഞ യൂസഫലിക്കെതിരെ കടുത്ത നടപടി ഉണ്ടാകുമായിരുന്നില്ലേയെന്നും തൃശൂരിൽ ഒരു ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി ചോദിച്ചു. കേരളത്തെ എങ്ങനെ കൂടുതൽ തള്ളി താഴേക്കിടാം എന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. പ്രധാനമന്ത്രിയോടാണു യുഎഇ ഭരണാധികാരി 700 കോടി വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി സ്വാഗതം ചെയ്തതുമാണ്. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയോടു സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നതു സത്യമായ കാര്യമാണ്. ഈ വിവരം ഭരണാധികാരി പറഞ്ഞതനുസരിച്ച് എം.എ.യൂസഫലിയാണു തന്നെ വിളിച്ചറിയിച്ചത്. ഇതു സത്യമല്ലെങ്കിൽ ഈ വിവരം പറഞ്ഞ യൂസഫലിക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലേ. ഇവിടെ കളവു പറഞ്ഞതു പ്രധാനമന്ത്രിയാണെന്നു വ്യക്തമാണെന്നും…
Read Moreതൃശൂരിൽ എടിഎം തകർത്ത നിലയിൽ; മോഷണ ശ്രമത്തിനു പിന്നിൽ പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ്
തൃശൂർ (ചാവക്കാട് ): തൃശൂർ ജില്ലയിൽ വീണ്ടും എടിഎം കവർച്ചാശ്രമം. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി സെന്ററിലുള്ള എടിഎം കൗണ്ടർ പൊളിച്ച് പണം മോഷ്ടിക്കാൻ ശ്രമം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. ഇന്നു പണം എടുക്കാൻ എടിഎമ്മിലെത്തിയ വഴിയാത്രക്കാരാണ് കൗണ്ടർ പൊളിച്ചനിലയിൽ കണ്ടത്. സംശയം തോന്നിയ ഇവർ ഉടനെ പോലീസിനെയും ബാങ്ക് അധികൃതരെയും അറിയിച്ചു. ചാവക്കാട് പോലീസെത്തി നടത്തിയ അന്വേഷണത്തിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. മോണിറ്ററും ഡോറും പൊളിച്ചിട്ടുണ്ട്. കാമറയും മറ്റും വിശദപരിശോധനയ്ക്കുള്ള സംഘം ഉടനെ എത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിനുപുറകിൽ പ്രഫഷണൽ സംഘങ്ങളല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെകുറിച്ച് ചാവക്കാട് പോലീസ് അന്വേഷണം തുടങ്ങി.
Read Moreകലാഭവൻ മണി ഓർമയായിട്ട് മൂന്നുവർഷമാകുന്നു ; മണിയുടെ സ്മാരക നിർമാണം എങ്ങുമെത്തിയില്ല
ചാലക്കുടി: കലാഭവൻ മണി ഓർമ്മയായിട്ട് മൂന്നുവർഷത്തോളമായെങ്കിലും മണിയുടെ പേരിൽ സ്മാരകം ഇനിയും ഉയർന്നില്ല. കലാഭവൻ മണിക്ക് സ്മാരകം നിർമിക്കുന്നതിനു സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, സ്മാരകം നിർമിക്കുന്നതു സംബന്ധിച്ച് ഇതുവരെ യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. സ്മാരകം നിർമിക്കുന്നതിനുവേണ്ടി സ്ഥലം ലഭിക്കാത്തതാണ് കാരണം. എന്നാൽ സ്ഥലം കണ്ടെത്തുന്നതിനോ, സ്മാരകം നിർമ്മിക്കുന്നതിനോ യാതൊരു ആലോചനകളും നടന്നിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിനു ആരാധകരാണ് ദിനംപ്രതി ചാലക്കുടിയിൽ മണി അന്ത്യവിശ്രമം കൊള്ളുന്ന ചേനത്തുനാട്ടിലെ മണിയുടെ വീട്ടിലെ സ്മൃതി കുടീരവും പാഡിയും സന്ദർശിക്കാനെത്തുന്നത്. ചേനത്തുനാട്ടിൽ മണിയുടെ പിതാവിന്റെ നാമധേയത്തിലുള്ള കുന്നിശേരി രാമൻ മെമ്മോറിയൽ ലൈബ്രറി കെട്ടിടത്തിലുള്ള മണിയുടെ പൂർണകായപ്രതിമയിൽ ഹാരമണിയിച്ചും പുഷ്പാർച്ചന നടത്തിയുമാണ് ആരാധകർ മടങ്ങുന്നത്. ചിലർ കൂട്ടമായി വന്ന് മണിയുടെ പ്രതിമയുടെ മുന്നിൽനിന്നും മണി പാടിയ നാടൻപാട്ടുകൾ പാടുന്നതും കാണാം. ഫോക്ലോർ അക്കാദമി മണിയുടെ സ്മരണാർഥം അഖില…
Read Moreഅമ്മയെ രക്ഷിക്കാൻ വൃക്ക വിൽക്കാനൊരുങ്ങി മകൻ ; ചികിത്സാച്ചെലവ് സർക്കാർ വഹിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: അമ്മയെ ചികിത്സിക്കാൻ തന്റെ വൃക്ക വിൽക്കാൻ തീരുമാനിച്ച മകനെ സഹായിക്കുന്നതിന് അമ്മയുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തലയിലെ രക്തധമനി പൊട്ടി സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നെടുപുഴ വട്ടപ്പിന്നി ഉദയനഗറിൽ ഓമനയുടെ (65) ചികിത്സാച്ചെലവ് സർക്കാർ വഹിക്കണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടത്. ജില്ലാ കളക്ടർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് കാരൂണ്യ ബനവലന്റ് ഫണ്ടിൽനിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നോ ചികിത്സയ്ക്ക് ആവശ്യമുള്ള പണം ലഭ്യമാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. അമ്മയെ ചികിത്സിക്കാൻ മകൻ സുമേഷ് (40) തന്റെ വൃക്ക വിൽക്കാൻ തീരുമാനിച്ച പത്രവാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. രണ്ടരസെന്റ് സ്ഥലവും ഓടിട്ട വീടുമുണ്ടെങ്കിലും അത് സുമേഷിന്റെ സഹോദരിയുടെ മകൾക്ക് ചികിത്സയ്ക്കായി പണയപ്പെടുത്തിയിരിക്കുകയാണ്. കൂലിവേല ചെയ്യുന്ന സുമേഷ് അവിവാഹിതനാണ്. തൃശൂർ നെടുപുഴ വട്ടപ്പിന്നി ഉദയനഗറിൽ പരേതനായ മുരളീധരന്റെ മകനാണ് സുമേഷ്. അമ്മയുടെ ജീവൻ തിരികെ വേണമെങ്കിൽ…
Read Moreമനുഷ്യാവകാശം സംരക്ഷിക്കാൻ ഗ്രാമ ന്യായാലയങ്ങൾക്കു സാധിക്കുമെന്ന് ജസ്റ്റിസ് സി.ടി.രവികുമാർ
പഴയന്നൂർ: മനുഷ്യാവകാശം എത്രയും വേഗം സംരക്ഷിക്കാൻ ഇത്തരം ഗ്രാമന്യായാലയങ്ങൾക്ക് കഴിയും. തെറ്റുപറ്റാത്തവരില്ല. എന്നാൽ തെറ്റ് ഏറ്റുപറഞ്ഞ് പ്രശ്നം പരിഹരിക്കൽ ഇന്നില്ലാതായി എന്ന് ഹൈക്കോടതി ജസ്റ്റിസ് സി.ടി. രവികുമാർ. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വടക്കേത്തറയിൽ പണികഴിപ്പിച്ച ഗ്രാമന്യായാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസിന്റെ നന്മയാണ് ലോകത്തിന്റെ സമാധാനമെന്ന് മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ വാക്യം ഉദ്ധരിച്ചുകൊണ്ട് അധ്യക്ഷത വഹിച്ച തൃശൂർ ജില്ലാ സെഷൻസ് ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.ബി. സുജയമ്മ, പഴയന്നൂർ ഗ്രാമന്യായാലയം ന്യായാധികാരി കെ. മീര ജോണ്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. പത്മകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ, വൈസ് പ്രസിഡന്റ് കെ.പി. ശ്രീജയൻ, വടക്കാഞ്ചേരി ബാർ അസോസിയേഷൻ പ്രസിഡന്റ് ഒ.പി. സെലിൻ തുടങ്ങിയവർ സംസാരിച്ചു.
Read Moreഗുരുവായൂരിൽ ഉദയാസ്തമന പൂജ വഴിപാട് ജനുവരി മുതൽ ദിവസം അഞ്ചെണ്ണം നടത്തും ; വഴിപാട് നിരക്ക് ഒരുലക്ഷമാക്കി കുറക്കും’
ഗുരുവായൂർ; ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉദയാസ്തമനപൂജ വരുന്ന ജനുവരി മുതൽ ദിവസം അഞ്ച് പൂജ നടത്താൻ ഭരണസമിതി തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാടുമായി ആലോചിച്ച ശേഷമാണ് പൂജകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്. പൂജയുടെ നിരക്ക് ഒന്നര ലക്ഷത്തിൽ നിന്ന് ഒരുലക്ഷമാക്കി കുറക്കും.വഴിപാടുകാർക്ക് തൊഴുന്നതിനും,അരിയളവിനും സൗകര്യം ഒരുക്കും. നിലവിൽ വർഷം 50 ദിവസമാണ് ഉദയാസ്തമനപൂജ നടക്കുന്നത്.പൂജകൾ നടക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടി കൂടുതൽ ഭക്തർക്ക് വഴിപാട് നടത്തുന്നതിന് സൗകര്യമൊരുക്കും. 2070 വരെ ഉദയാസ്തമന പൂജയുടെ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്.ഇത് അഞ്ചെണ്ണം പ്രകാരം ക്രമീകരിച്ച് ഭക്തരെ വിവിരം അറിയിക്കും. അഷ്ടമംഗല പ്രശ്നത്തിൽ ദിവസം അഞ്ച് പൂജ നടത്തുന്നതിൽ തെറ്റില്ലെന്ന് പ്രശ്ന ചിന്തയിൽ തെളിഞ്ഞിരുന്നു. അഷ്ടമംഗല പ്രശ്ന പരിഹാര ചടങ്ങുകൾ നടത്തുന്നതിന് തന്ത്രിയെ ചുമതലപെടുത്തി. ഭരണസമിതി അംഗങ്ങളായ എ.വി.പ്രശാന്ത്,പി.ഗോപിനാഥൻ,എം.വിജയൻ,അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Read Moreനവംബർ ഒന്നിന് പ്രഖ്യാപിച്ച ബസ് പണിമുടക്ക് മാറ്റിവച്ചു; ബസ് വ്യവസായത്തിലെ പ്രതിസന്ധി പഠിക്കാൻ ജസ്റ്റീസ് രാമചന്ദ്രൻ
തൃശൂർ: ഒരു വിഭാഗം ബസുടമകൾ നവംബർ ഒന്നിന് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ബസ് പണിമുടക്ക് മാറ്റിവച്ചു. ബസുടമകളുടെ സംഘടനാനേതാക്കളുമായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബസ് വ്യവസായത്തിലെ പ്രതിസന്ധി പഠിക്കാൻ ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റിയെ നിയോഗിക്കാൻ ചർച്ചയിൽ തീരുമാനമായി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിറ്റിയോടു മന്ത്രി നിർദേശിച്ചു. ഒരു വിഭാഗം ബസുടമകൾ നവംബർ ഒന്നിനും മറ്റൊരു വിഭാഗം നവംബർ 15-നും അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്.
Read Moreആഡംഭര ജീവിതത്തിന് ഗൾഫ് വരുമാനം പോരാ; വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ മോഷണത്തിന് സിനിമകൾ വഴികാട്ടിയെന്ന് പ്രതികൾ
സ്വന്തം ലേഖകൻ തൃശൂർ: നിരവധി വീടുകളുടെ വാതിലുകൾ തകർത്ത് അന്‍പതോളം പവൻ സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത കേസുകളിലെ പ്രതികളായ രണ്ടുപേർ റിമാൻഡിൽ. സുഹൃത്തുക്കളായ നെല്ലിക്കുന്ന് കുറ സ്വദേശി അറയ്ക്കൽ വീട്ടിൽ ഷാജഹാൻ (37), കാളത്തോട് കൃഷ്ണാപുരം സ്വദേശി ഇരിങ്ങക്കോട്ടിൽ വീട്ടിൽ അനീഷ് എന്നറിയപ്പെടുന്ന അഷ്റഫ് അലി ( 36) എന്നിവരാണ് പിടിയിലായത്. പൊന്നൂക്കരയിലുള്ള പണിക്കാട്ട് വീട്ടിൽ ഡോണ്രാജിന്റെ വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന് 32 പവൻ സ്വർണാഭരണങ്ങളും വിലകൂടിയ സാധനങ്ങളും കൊള്ളയടിച്ചത് ഈ സംഘമാണ്. തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് സംഘമാണു പ്രതികളെ പിടികൂടിയത്. കഴിഞ്ഞവർഷംപെരുന്പിള്ളിശേരി സ്വദേശി ബാലകൃഷ്ണന്റെ വീട്ടിൽ നിന്ന് 64 ഗ്രാം സ്വർണാഭരണങ്ങൾ കവർന്നതും, ഒല്ലൂക്കര ശ്രേയസ് നഗറിൽ കാടംപറന്പിൽ അബ്ദുള്ളയുടെ വീട്ടിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപയുടെ സാധനങ്ങളും,എടത്തിരുത്തി ബ്രഹ്മകുളം ജോണിയുടെ വീട്ടിൽനിന്ന് അന്‍പതിനായിരം രൂപയും, കുന്നംകുളം ചിറമനേങ്ങാട് ആയുർവേദ ഡോക്ടറായ മാരായിക്കുന്നത്ത് സലിമിന്റെ…
Read Moreബാറുകാരെയും സ്ഥാപനങ്ങളെയും കുത്തിപിടിച്ച് വാങ്ങിയപണംഎവിടെ ? വിയർത്ത് മേയറും കൂട്ടരും..
സ്വന്തംലേഖകൻ തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോർപറേഷൻ ജീവനക്കാരെ ഉപയോഗിച്ച് കുത്തിപിടിച്ച് വാങ്ങിയ പണമെവിടെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാനാകാതെ മേയറും കൂട്ടരും വിയർത്തു. മുഖ്യമന്ത്രിക്ക് ഒന്നര കോടി നൽകിയത് ഒരു കോടി കോർപറേഷൻ തനതു ഫണ്ടിൽ നിന്നും അന്‍പതു ലക്ഷം വൈദ്യുതി വിഭാഗത്തിൽ നിന്നുമാണെന്നായിരുന്നു മേയർ അജിത ജയരാജൻ കൗണ്‍സിൽ യോഗത്തിൽ വെളിപ്പെടുത്തിയത്. ഇതു കേട്ടതോടെയാണ് പ്രതിപക്ഷം ഉണർന്നത്. അല്ലെങ്കിൽ തന്നെ തങ്ങളെ അറിയിക്കാതെ മുഖ്യമന്ത്രിക്ക് പണം കൈമാറിയതിനെതിരെയുള്ള പ്രതിഷേധം വ്യക്തമാക്കാൻ തയ്യാറെടുത്തപ്പോഴാണ് പണം നൽകിയത് തങ്ങൾക്കും കൂടി ഉത്തരവാദിത്വമുള്ള കോർപറേഷൻ ഫണ്ടിൽ നിന്നാണെന്നറിഞ്ഞത്. പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേലാണ് വാഗ്വാദത്തിന് തുടക്കമിട്ടത്. “”ഹെൽത്ത് ഉദ്യോഗസ്ഥരെയും ബിൽഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പിരിച്ചെടുത്ത പണമെവിടെയെന്നായിരുന്നു ചോദ്യം. വൈദ്യുതി വിഭാഗത്തിൽ നിന്ന് അന്‍പതു ലക്ഷം മാത്രമല്ല, വേറെ ഏഴു ലക്ഷം രൂപയും കൂടി തന്നില്ലേ, അതെവിടെ.…
Read More