ക​ള​ക്ട്രേ​റ്റ് സ​മു​ച്ച​യ​ത്തി​ലെ അ​ഭി​ഭാ​ഷ​ക മു​റി ഏ​റ്റെ​ടു​ത്ത  ക​ള​ക്ട​റു​ടെ ന​ട​പ​ടി  ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു

തൃ​ശൂ​ര്‍: ക​ള​ക്ട്രേ​റ്റ് സ​മു​ച്ച​യ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന് അ​നു​വ​ദി​ച്ചി​രു​ന്ന മു​റി ഏ​റ്റെ​ടു​ത്ത ക​ള​ക്ട​റു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. തൃ​ശൂ​ര്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജോ​സ് മേ​ച്ചേ​രി ന​ല്‍​കി​യ റി​ട്ട് ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. നി​യ​മ സെ​ക്ര​ട്ട​റി, ക​ള​ക്ട​ര്‍ എ​ന്നി​വ​രെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി​യാ​യി​രു​ന്നു ഹ​ര്‍​ജി. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഭ​ക്ഷ്യ​സാ​മ​ഗ്രി​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​ഴി​ഞ്ഞു കി​ട​ന്നി​രു​ന്ന അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍റെ മു​റി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും തു​റ​ന്നു ന​ല്‍​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് മു​റി​ക​ള്‍ ക​ള​ക്ട​ര്‍ നോ​ട്ടീ​സ് പ​തി​ച്ച് ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​ത് വി​വാ​ദ​മാ​വു​ക​യും ചെ​യ്തി​രു​ന്നു. ക​ള​ക്ട​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ അ​ഭി​ഭാ​ഷ​ക​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Read More

തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തുന്നില്ല; കൗൺസിൽ യോഗത്തിൽ ട്യൂബ് ലൈറ്റും മെഴുകുതിരിയുമായി പ്രതിഷേധം

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഫ്യൂ​സാ​യ ട്യൂ​ബ് ലൈ​റ്റു​ക​ളും മെ​ഴു​കു​തി​രി ക​ത്തി​ച്ചും കൗ​ണ്‍​സി​ലി​ൽ പ്ര​തി​ഷേ​ധം. പ്ര​തി​പ​ക്ഷ അം​ഗ​മാ​യ ജി​ജോ കി​ഴ​ക്കും​ത​ല​യാ​ണ് ഫ്യൂ​സാ​യ ട്യൂ​ബു​ലൈ​റ്റു​ക​ൾ കൗ​ണ്‍​സി​ലി​ൽ കൊ​ണ്ടു​വ​ന്ന് മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ന​ഗ​ര​സ​ഭ ന​ട​ത്തി​വ​ന്നി​രു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണം മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ർ​ത്തി​വ​ച്ച​തി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​തി​പ​ക്ഷ​ത്തെ ഷി​ബു വാ​ല​പ്പ​നാ​ണ് വി​ഷ​യം കൗ​ണ്‍​സി​ലി​ൽ ഉ​ന്ന​യി​ച്ച​ത്. കി​ണ​റു​ക​ളി​ലെ വെ​ള്ളം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പ​രി​ശോ​ധി​ച്ച​തി​ൽ വ്യാ​പ​ക​മാ​യ മ​ലി​നീ​ക​ര​ണ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് കൗ​ണ്‍​സി​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന ഷി​ബു വാ​ല​പ്പ​ൻ ശു​ദ്ധ​ജ​ല​വി​ത​ര​ണം തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

പ്ര​ള​യ ന​ഷ്ട​ങ്ങ​ളി​ൽ പ​ത​റാ​തെ മ​ല​യോ​ര​ വാ​ഴ​ക​ർ​ഷ​ക​ർ; നഷ്ടക്കണക്കുകൾ മനസിൽ സൂക്ഷിച്ച് പ്ര​തീ​ക്ഷ​ക​ളു​ടെ വി​ള​നി​ല​ങ്ങ​ളി​ലേ​ക്ക് കൈ​ക്കൊ​ട്ടെ​ടു​ത്ത് കർഷകർ

കൊ​ട​ക​ര: പ്ര​ള​യം സ​മ്മാ​നി​ച്ച ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ മ​ന​സി​ൽ സൂ​ക്ഷി​ച്ച് പ്ര​തീ​ക്ഷ​ക​ളു​ടെ വി​ള​നി​ല​ങ്ങ​ളി​ലേ​ക്ക് കൈ​ക്കൊ​ട്ടെ​ടു​ത്ത് ഇ​റ​ങ്ങി​യി​രി​ക്ക​യാ​ണ് മ​ല​യോ​ര​ത്തെ വാ​ഴ​ക​ർ​ഷ​ക​ർ. ന​ഷ്ട​ങ്ങ​ളി​ൽ ത​ള​രാ​തെ ഒ​രു നി​യോ​ഗം പോ​ലെ ഇ​വ​ർ വീ​ണ്ടും നേ​ന്ത്ര​വാ​ഴ​ക​ൾ ന​ട്ടു​വ​ള​ർ​ത്തു​ക​യാ​ണ്. മ​ല​യോ​ര​ത്ത് വ്യാ​പ​ക​മാ​യി നേ​ന്ത്ര​വാ​ഴ​ക​ൾ കൃ​ഷി ചെ​യ്യു​ന്ന​ത്. ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ ക​ഴി​ഞ്ഞ സീ​സ​ണി​ൽ കൃ​ഷി​ചെ​യ്ത നേ​ത്ര​വാ​ഴ​ക​ളി​ൽ പ​കു​തി​യി​ലേ​റെ പെ​രു​മ​ഴ​യി​ൽ ന​ശി​ച്ചു​പോ​യി. വേ​ന​ൽ​മ​ഴ​യി​ലെ ചു​ഴ​ലി​ക്കാ​റ്റും വാ​ഴ​ക​ൾ​ക്ക് ക​ന​ത്ത നാ​ശം വി​ത​ച്ചു. അ​ടു​ത്ത സീ​സ​ണി​ലെ​ങ്കി​ലും മി​ക​ച്ച ഉ​ൽ​പ്പാ​ദ​ന​വും വി​ല​യും പ്ര​തീ​ക്ഷി​ച്ചാ​ണ് ക​ർ​ഷ​ക​ർ വാ​ഴ​കൃ​ഷി ചെ​യ്യു​ന്ന​ത്. ്ബാ​ങ്ക് അ​ട​ക്ക​മു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്താ​ണ് പ​ല ക​ർ​ഷ​ക​രു​ടേ​യും നേ​ന്ത്ര​വാ​ഴ കൃ​ഷി. സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത​വ​ർ പാ​ട്ട​ഭൂ​മി​യി​ലും വാ​ഴ​കൃ​ഷി​ചെ​യ്യു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ മേ​ട്ടു​പാ​ള​യം, ഈ​റോ​ഡ് ,സേ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന വാ​ഴ​ക്ക​ന്നു​ക​ളാ​ണ് കൃ​ഷി​ക്കു​പ​യോ​ഗി​ക്കു​ന്ന​ത്. പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ടെ മ​റ​വി​ൽ വാ​ഴ​ക്ക​ന്നു​ക​ൾ​ക്ക് ത​മി​ഴ്നാ​ട്ടു​കാ​ർ വി​ല കൂ​ട്ടി​യ​ത് വാ​ഴ​ക​ർ​ഷ​ക​രു​ടെ കൃ​ഷി ചെ​ല​വ് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ൽ വാ​ഴ​കൃ​ഷി പാ​ടെ ന​ശി​ച്ചു​പോ​യ​തി​നാ​ൽ ത​ദ്ദേ​ശീ​യ​മാ​യ…

Read More

കന്നിയിൽ പെരുമഴക്കാലം; വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; അഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ച് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഈ ​ആ​ഴ്ച പെ​രു​മ​ഴ​യു​ടെ കാ​ല​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ​യാ​ണ് ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഏ​ഴു മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കും വെ​ള്ളി​യാ​ഴ്ച പ​ക​ലും രാ​ത്രി​യി​ലും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 12 മു​ത​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തി​നു പു​റ​മെ അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പി​നും മാ​ലി​ദ്വീ​പി​നും സ​മീ​പ​ത്താ​യി ആ​റാം തീ​യ​തി​യോ​ടെ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ചു വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​ക്കു നീ​ങ്ങു​ന്ന​തോ​ടെ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​റു മു​ത​ൽ മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​ക​രു​തെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ…

Read More

ചൂ​ണ്ട​ലി​ൽ ര​ണ്ടാ​മതും അ​ജ്ഞാ​തമൃതദേ​ഹം; സ്ത്രീയോ പുരുഷനോയെന്ന് തിരിച്ചറിയാനാവാത്തവിധം അഴുകിയ നിവയിൽ;  ആറുമാനസത്തിനിടെ രണ്ടാമതും മൃതദേഹം കണ്ടതോടെ  നാട്ടുകാർ ഭീതിയിൽ

കു​ന്നം​കു​ളം: ചൂ​ണ്ട​ലി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലെ മോ​ട്ടോ​ർ പു​ര​യി​ൽ ഇ​ന്ന​ലെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. മ​രി​ച്ച​ത് ആ​ണെ​ന്നോ പെ​ണ്ണെ​ന്നോ പോ​ലും അ​റി​യാ​തെ ചൂ​ണ്ട​ലി​ലെ പാ​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ മൃ​ത​ദേ​ഹ​മാ​ണി​ത്. ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തു​നി​ന്നും ഏ​താ​നും മീ​റ്റ​റു​ക​ൾ അ​പ്പു​റ​ത്തെ പാ​ട​ത്താ​ണ് ആ​റു​മാ​സം മു​ന്പ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​രം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ക​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു അ​ത്. കൈ​കാ​ലു​ക​ളു​ടെ അ​വ​ശി​ഷ്ടം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​ത്തി​യി​ട്ടും വി​ശ​ദ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ആ ​മൃ​ത​ദേ​ഹം സം​ബ​ന്ധി​ച്ച് ഒ​രു തു​ന്പും ഇ​തു​വ​രെ കേ​സ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് സ​മാ​ന​മാ​യ നി​ല​യി​ൽ മ​റ്റൊ​രു മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തും പൂ​ർ​ണ​മാ​യി അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. പ്ര​ള​യ​കാ​ല​ത്ത് ഈ ​ഭാ​ഗ​ത്ത് വെ​ള്ളം ഉ​യ​ർ​ന്നി​രു​ന​നു. ഇ​തി​നു മു​ന്പു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് അ​നു​മാ​നം. മൃ​ത​ദേ​ഹം…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് തൃശൂർ ജി​ല്ലാ പോ​ലീ​സി​ന്‍റെ 17 ല​ക്ഷം

 തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ജി​ല്ലാ പോ​ലീ​സ് സ​മാ​ഹ​രി​ച്ച 17 ല​ക്ഷം രൂ​പ കൈ​മാ​റി. സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം പൊ​തു​യോ​ഗ​ത്തി​ലാ​ണ് തു​ക കൈ​മാ​റി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര അ​ധ്യ​ക്ഷ​നാ​യി. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ദേ​ശീ​യമ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​യ സ്പോ​ർ​ട്സ് താ​ര​ങ്ങ​ളെ​യും വി​ര​മി​ച്ച അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജു, കെ.​എ​സ്. ച​ന്ദ്രാന​ന്ദ​ൻ, കെ.​ഒ. വി​ൽ​സ​ണ്‍, എം.​ഡി. അ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ഇന്ന് ദേശീയ രക്തദാന ദിനം; വി​ക​സ​ന​ത്തി​ന്‍റെ ര​ക്ത​യോ​ട്ടം കാ​ത്ത്  മെ​ഡി​ക്ക​ൽ കോ​ള​ജ് ര​ക്ത​ബാ​ങ്ക്

കെ.​കെ.​അ​ർ​ജു​ന​ൻ മു​ളങ്കു​ന്ന​ത്തു​കാ​വ്: ദേ​ശീ​യ ര​ക്ത​ദാ​ന ദി​നം ഇ​ന്ന് രാ​ജ്യ​മെ​ങ്ങും ആ​ച​രി​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ലെ മി​ക​ച്ച സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്കി​ന് പ​റ​യാ​നു​ള്ള​ത് പ​രി​മി​തി​ക​ളും പ്രാ​രാ​ബ്ധ​ങ്ങ​ളും. സ്ഥ​ല​പ​രി​മി​തി​യും ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ക്ത​ബാ​ങ്ക് നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്കാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ദി​വ​സ​വും ര​ക്തം ന​ൽ​കു​ന്ന​ത്. 200 യൂ​ണി​റ്റ് ര​ക്തം ഒ​രു ദി​വ​സം ന​ൽ​കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്. വ്യ​ക്തി​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തു​ന്പോ​ൾ അ​ത് ശേ​ഖ​രി​ച്ച് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ക​ൾ ന​ട​ത്തി ഗു​ണ​മേ​ൻ​മ ഉ​റ​പ്പു​വ​രു​ത്തി സു​ര​ക്ഷി​ത​മാ​യി സം​ഭ​രി​ച്ചുവ​ച്ച് ആ​വ​ശ്യാ​നു​സ​ര​ണം രോ​ഗി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കു​റ​വാ​ണ്. തൃ​ശൂ​രി​ൽ നി​ന്നും അ​യ​ൽ​ജി​ല്ല​ക​ളി​ൽ നി​ന്നും നി​ര​വ​ധി രോ​ഗി​ക​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി ദി​വ​സേ​ന എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ര​ക്ത​ബാ​ങ്കി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ര​ക്തം ശേ​ഖ​രി​ക്കു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട​തും ന​ട​ത്തേ​ണ്ട​തു​മാ​യ നി​ര​വ​ധി…

Read More

ചെലവുചുരുക്കി കലോത്സവം എങ്ങനെ നടത്താം; നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി നൃത്താധ്യാപകർ

തൃ​ശൂ​ര്‍: സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തെ സം​ബ​ന്ധി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കെ ചെ​ല​വ് ചു​രു​ക്കി എ​ങ്ങ​നെ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​ണ് കേ​ര​ള ഡാ​ന്‍​സ് ടീ​ച്ചേ​ഴ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (എ​കെ​ഡി​ടി​ഒ). 1996 ല്‍ ​സ്ഥാ​പി​ത​മാ​യ നൃ​ത്ത അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യാ​ണ് ഓ​ള്‍ കേ​ര​ള ഡാ​ന്‍​സ് ടീ​ച്ചേ​ഴ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍. പ്ര​ള​യ​ത്തി​ന്‍റെ പേ​രി​ല്‍ ക​ലോ​ത്സ​വം ഒ​ഴി​വാ​ക്ക​രു​തെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യാ​ണ് ഇൗ ​അ​ധ്യാ​പ​ക​ര്‍​ക്ക്. പ്ര​ള​യ​ബാ​ധി​ത​രി​ല്‍ത​ന്നെ ക​ലാ​രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ണ്ട്. ക​ലോ​ത്സ​വം കൊ​ണ്ടു ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​വ​രും കു​റ​വ​ല്ല. ക​ലോ​ത്സവം ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ എ​കെ​ഡി​ടി​ഒ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു മു​മ്പി​ല്‍ ക​ലോ​ത്സ​വം സു​താ​ര്യ​മാ​യും ചെ​ല​വു കു​റ​ച്ചും എ​ങ്ങ​നെ ന​ട​ത്താ​മെ​ന്ന ചി​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​ക​യു​ണ്ടാ​യി. വ​കു​പ്പ് ഇ​തു പ​രി​ഗ​ണ​ന​യി​ല്‍ വ​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.പ്ര​ള​യംമൂ​ലം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ്ര​വൃത്തി ദി​ന​ങ്ങ​ള്‍ ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ബ് ജി​ല്ലാ ത​ല​ത്തി​ല്‍ ഒ​രു സ്കൂ​ള്‍ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു പ​ക​രം വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന…

Read More

“ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി’​ യെ  കാ​ണാ​ൻ ചാ​ല​ക്കു​ടി​യി​ൽ തി​ര​ക്ക്; എ​ല്ലാം പു​ന​രാ​വി​ഷ്ക​രി​ക്ക​പ്പെ​ട്ട​പോ​ലെയെന്ന് കാണികൾ

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന “ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി’ സി​നി​മ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ നാ​ട്ടി​ൽ വി​തു​ന്പു​ന്ന ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തി. സി​നി​മാ​പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ച സു​ര​ഭി തി​യ​റ്റ​റി​ൽ മ​ണി​യു​ടെ വേ​ർ​പാ​ടി​ന്‍റെ ദുഃ​ഖ​വു​മാ​യി നി​റ​യെ കാ​ണി​ക​ൾ എ​ത്തി. പു​തി​യ സി​നി​മ​യു​ടെ റി​ലീ​സി​ന്‍റെ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളോ ആ​ഘോ​ഷ​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സി​നി​മ​യു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ണ്ട​മേ​ളം ഒ​രു​ക്കി​യി​രു​ന്നു​വെ​ങ്കി​ലും പേ​രി​നു​മാ​ത്രം ന​ട​ത്തി അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ ക​ലാ​ഭ​വ​ൻ മ​ണി​യെ സ്നേ​ഹി​ച്ച ധാ​രാ​ളം പേ​ർ ഉ​ണ്ടാ​യി​രു​ന്നു. മ​ണി​യു​ടെ ജീ​വി​തം നേ​രി​ട്ടു ക​ണ്ട​വ​രും ക​ലാ​ജീ​വി​തം ആ​സ്വ​ദി​ച്ച​വ​രും ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യി​ലൂ​ടെ മ​ണി​യെ ഒ​ന്നു​കൂ​ടി കാ​ണാ​ൻ തി​യ​റ്റ​റി​ൽ എ​ത്തി.നാ​യ​ക​ക​ഥാ​പാ​ത്ര​മാ​യ ന​ട​ൻ “രാ​ജാ​മ​ണി’ ക​ലാ​ഭ​വ​ൻ മ​ണി​യാ​യി സി​നി​മ​യി​ൽ ജീ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​യു​ടെ ജീ​വി​തം തൊ​ട്ട​റി​ഞ്ഞ അ​നു​ഭ​വ​വു​മാ​യി​ട്ടാ​ണ് പ്രേ​ക്ഷ​ക​ർ തി​യ​റ്റ​റു​ക​ളി​ൽ​നി​ന്നും മ​ട​ങ്ങി​യ​ത്. മ​ണി​യു​ടെ ജീ​വി​തം പ​ച്ച​യാ​യി സി​നി​മ​യി​ൽ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​താ​യി കാ​ണി​ക​ൾ പ​റ​ഞ്ഞു. മ​ണി​യു​ടെ ജീ​വി​ത പ​ശ്ചാ​ത്ത​ല​വും കൂ​ട്ടു​കാ​രെ​യും എ​ല്ലാം നേ​രി​ൽ ക​ണ്ട​റി​ഞ്ഞി​ട്ടു​ള്ള നാ​ട്ടു​കാ​ർ​ക്കു മു​ന്നി​ൽ എ​ല്ലാം…

Read More

ജോലി സമയത്ത്  പൂസായി എ​എ​സ്ഐ; കണ്ണിൽ  ക​ണ്ട​വർക്കുനേരെ തെറിയഭിഷേകം;  എസ്ഐ സ്ഥലത്തെത്തി വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക്  ഒ​രുങ്ങി​യ​പ്പോ​ൾ മു​ങ്ങി; ചാലക്കുടി പോലീസുകാരന്‍റെ ലീലകൾ  ഇങ്ങനെ…

മാ​ള: ജോ​ലി​സ​മ​യ​ത്ത് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന എ​എ​സ്ഐ​യെ ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കാ​നൊ​രു​ങ്ങ​വേ മു​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ന​മ​ന​ട​യി​ലാ​ണ് സം​ഭ​വം. ചാ​ല​ക്കു​ടി പു​ഴ​യി​ലെ ചൂ​ണ്ടാ​ണി​ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ഡ്യൂ​ട്ടി​യ്ക്ക് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​ത് ഈ ​എ​എ​സ്ഐ​യ്ക്കാ​ണ്. കാ​ണാ​താ​യ യു​വാ​വി​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​വി​ടെ​യെ​ത്തി​യ ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ചു​മ​ത​ല​യാ​ണ് എ​എ​സ്ഐ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ജോ​ലി​ക്കി​ട​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ക​ണ്ട​വ​രെ​യൊ​ക്കെ ചീ​ത്ത​വി​ളി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലാ​രോ എ​സ്ഐ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഗ​തി പ​ന്തി​യ​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ എ​സ്ഐ ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി. എ​എ​സ്ഐ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ജീ​പ്പി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​കാ​നൊ​രു​ങ്ങ​വേ കു​റ്റാ​രോ​പി​ത​നാ​യ എ​എ​സ്ഐ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.ഈ ​വി​വ​ര​ങ്ങ​ൾ സ്റ്റേ​ഷ​നി​ലെ ദൈ​നം​ദി​ന​കാ​ര്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന ജി​ഡി​യി​ൽ എ​ഴു​തി ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കു​റ്റാ​രോ​പി​ത​നാ​യ​യാ​ൾ​ക്കെ​തി​രെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്ത​ല ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

Read More