സ്വന്തം ലേഖകൻ തൃശൂർ: തൃശൂരിൽ ഇന്നലെ രാത്രി അനുഭവപ്പെട്ട ഭൂചലനം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് അധികൃതർ. ഒരു സെക്കന്റ് മാത്രം ദൈർഘ്യമുണ്ടായിരുന്ന ഭൂചലനത്തിന്റെ തോത് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പ്രഭവകേന്ദ്രവും വ്യക്തമായിട്ടില്ല. എന്നാൽ ഭൂചലനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കൻഡ് ദൈർഘ്യത്തിൽ തൃശൂരിന്റെ പല ഭാഗത്തും ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ, വിയ്യൂർ, ലാലൂർ, ചേറൂർ, ഒല്ലൂർ, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂർക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട്, പട്ടാളക്കുന്ന്, അയ്യന്തോൾ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. മഴ പെയ്യുന്നതിനാൽ ഇടിമുഴക്കത്തിന്റെ ഭാഗമാണെന്നായിരുന്നു പലരും ആദ്യം സംശയിച്ചത്. എന്നാൽ വീടിന്റെ വാതിലുകൾ ശബ്ദത്തോടെ ഇളകുകയും പാത്രങ്ങൾ മറിഞ്ഞു വീഴുകയും ചെയ്തതോടെയാണ് ഭൂചലനമാണെന്ന് ആളുകൾക്ക് മനസിലായത്. എന്നാൽ തുടർചലനങ്ങളൊന്നുമുണ്ടായില്ല. തീരപ്രദേശങ്ങളിൽ ശക്തായ തിരമാല വേലിയേറ്റ…
Read MoreCategory: Thrissur
ദേശീയപാത വികസനം; മണ്ണാർക്കാട്ട് തർക്കം തുടരുന്നു ; ഓട്ടോ തൊഴിലാളികൾ പരാതി നൽകി
മണ്ണാർക്കാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മഴ വെള്ളച്ചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ആശുപത്രിപ്പടിയിൽ തുടരുന്ന അനിശ്ചിതത്വം വീണ്ടും വർധിച്ചു. ജില്ലാ സർവ്വെയർ സ്ഥലത്തെത്തി അളക്കണമെന്ന് ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ രേഖ ശരിവെച്ച് ആശുപത്രിപ്പടിയിൽ റവന്യൂ വിഭാഗം അളന്ന ഭൂമിയിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് വീണ്ടും സർവ്വേ നടത്താൻ സബ് കളക്ടർ ജെറോമിക് ജോർജജ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ രാജന്റെ നേതൃത്വത്തിൽ റവന്യൂ വിഭാഗവും ദേശീയപാത വിഭാഗവും സ്ഥലത്തെത്തി സർവ്വേ നടത്തിയതിൽ തിട്ടപ്പെടുത്തിയ അളവ് വീണ്ടും ശരിവെച്ചു. ഇതോടെ വീണ്ടും പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികൾ രംഗത്തെത്തി. ആശങ്ക പരിഹരിക്കാതെ ഈ ഭാഗത്ത് പ്രവർത്തികൾ നടത്താൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. ജില്ലാ സർവ്വെയർ സർവ്വേ നടത്തി യഥാർത്ഥ അളവ് കണ്ടെത്തണം.സ്വകാര്യ വ്യക്തിയുടെ ഭൂമിയും അളന്ന് അധികഭൂമി കൈവശം വെച്ചിട്ടുണ്ടെങ്കിൽ…
Read Moreപിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചാലക്കുടിയിൽ ദുരിതബാധിതർക്കെത്തിച്ച അരിയും ഭക്ഷ്യവസ്തുക്കളും നശിക്കുന്നു
ചാലക്കുടി: പ്രളയ ദുരിതബാധിതർക്കായി കൊണ്ടുവന്ന ടണ്കണക്കിന് അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യാതെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിനകത്ത് കിടന്നു നശിക്കുന്നു. റസ്റ്റ്ഹൗസിന്റെ പുതിയ കെട്ടിടത്തിന്റെ മുൻവശത്തുതന്നെ കുന്നുകൂടി കിടക്കുന്ന ഭക്ഷ്യവസ്തുക്കൾ അലങ്കോലമായി കൂട്ടിയിട്ടിരിക്കയാണ്. പ്രളയത്തിൽ എല്ലാം നശിച്ച് ആയിരങ്ങൾ ദുരിതമനുഭവിക്കുന്പോഴാണ് അധികൃതരുടെ അലംഭാവം മൂലം ഭക്ഷ്യവസ്തുക്കൾ അർഹരായവർക്ക് നൽകാതെ വലിച്ചെറിഞ്ഞിട്ടിരിക്കുന്നത്. താലൂക്കിലെ 13 പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ഇവിടെ നിന്നായിരുന്നു എല്ലാ സാധനങ്ങളും വിതരണം ചെയ്തിരുന്നത്. അരി, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക് ടിന്നുകൾ മറ്റുമാണ് ഇവിടെ കിടന്നു നശിക്കുന്നത്. ക്യാന്പുകളിലേക്ക് അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ആവശ്യപ്പെട്ട് നിരവധി പേർ വന്നപ്പോൾ വില്ലേജ് ഓഫീസർമാരും ജനപ്രതിനിധികളും വഴി മാത്രമേ ഇവിടെനിന്നും സാധനങ്ങൾ വിതരണം ചെയ്യുകയുള്ളൂവെന്ന് പറഞ്ഞ് മടക്കിവിട്ടിരുന്നു. താലൂക്കിൽ ഒന്പത് ദുരിതാശ്വാസ ക്യാന്പുകളിലായി 98 കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ട്. റസ്റ്റ് ഹൗസിൽ കിടക്കുന്ന ഭക്ഷ്യവസ്തുക്കൾ ഒടുവിൽ മാലിന്യമാക്കി തള്ളേണ്ട അവസ്ഥയിലാണ്.
Read Moreഐഒസി പ്ലാന്റിലെ മെല്ലെപ്പോക്ക് സമരത്തിൽ മുഖ്യമന്ത്രി ഇടപെട്ടു; തൊഴിലാളികളുമായി ചർച്ച നടത്താൻ കളക്ടർക്കു നിർദേശം; സമരത്തിൽ അയവ് വരുത്തി സംഘടനകൾ
മുളന്തുരുത്തി: ഉദയംപേരൂർ ഐഒസി ബോട്ട് ലിംഗ് പ്ലാൻറിലെ തൊഴിലാളികൾ ആരംഭിച്ച മെല്ലെപ്പോക്ക് സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. സമരം ചെയ്യുന്ന തൊഴിലാളികളുമായി ചർച്ച നടത്താൻ അദ്ദേഹം കളക്ടർക്കു നിർദേശം നൽകി. ഇന്നുതന്നെ കളക്ടർ തൊഴിലാളികളുമായി ചർച്ച നടത്തുമെന്നാണു വിവരം. ഇതേത്തുടർന്നു തൊഴിലാളി യൂണിയനുകൾ മെല്ലെപ്പോക്ക് സമരത്തിൽ ഇന്നു രാവിലെ മുതൽ അയവ് വരുത്തിയിട്ടുണ്ട്. ചർച്ച വിജയിച്ചാൽ സമരം പൂർണമായും പിൻവലിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഐഒസിയുടെ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ യൂണിറ്റിൽ ഇലക്ട്രീഷ്യനു ഹെൽപറെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 25 മുതലാണ് കന്പനിയിലെ തൊഴിലാളികൾ മെല്ലെപ്പോക്ക് സമരം ആരംഭിച്ചത്. മൂന്നുദിവസമായി നടത്തിവന്ന സമരം പാചകവാതക വിതരണത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ വിതരണ ഏജൻസികളിലേക്കു പ്രതിദിനം 160 ഓളം ലോഡുകളാണ് ഇവിടെനിന്നു കയറ്റിപ്പോയിരുന്നത്. സമരം തുടങ്ങിയതോട ഇത് 50 ലോഡുവരെയായി കുറഞ്ഞിരുന്നു.…
Read Moreറെയിൽവേ ട്രാക്കിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം വഴിമുട്ടുന്നു
കൊടകര: ആളൂർ റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ അഞ്ചുദിവസത്തിനു ശേഷവും തിരിച്ചറിയാനായില്ല. കുട്ടിയെ തിരിച്ചറിയുന്നതിനായി പോലിസ് നടത്തിയ അന്വേഷണങ്ങളെല്ലാം വഴിമുട്ടിയ അവസ്ഥയിലാണ്. കൊടകരമാള സംസ്ഥാന പാതയിലെ ആളൂർ മേൽപ്പാലത്തിന് നൂറുമീറ്ററോളം അകലെയാണ് കഴിഞ്ഞ ഞായറാഴ്ച ആറുമാസം പ്രായമുള്ള പെണ്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ട്രാക്കുകൾക്കു മധ്യേയുള്ള കുറ്റിച്ചെടികൾക്കിടയിലാണ് മൃതദേഹം കിടന്നിരുന്നത്. മുഖത്ത് പരിക്കുകളും കാൽ ഒടിഞ്ഞനിലയിലുമായിരുന്ന മൃതദേഹത്തിൽ നീലനിറമുള്ള ബനിയൻ മാത്രമാണ് ഉണ്ടായിരുന്നത്. അഴുകിത്തുടങ്ങിയ മൃതദേഹം തിരിച്ചറിയാൻ പ്രായാസമുള്ള നിലയിലായിരുന്നു. ഫോറസിക് അധികൃതരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനയച്ചത്. തിങ്കളാഴ്ച നടന്ന പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ മരണകാരണം തലയോട്ടിക്കേറ്റ ക്ഷതമാണെന്ന് വ്യക്തമായിരുന്നു. ഓടുന്ന ട്രയിനിൽ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞതാകാം തലയോട്ടിക്ക് ക്ഷതമേറ്റ് മരണം സംഭവിക്കാൻ ഇടയാക്കിയതെന്ന് നിഗമനത്തിലാണ് പോലിസ്. കുഞ്ഞിനെ തിരിച്ചറിയുന്നതിനായി പോലിസ് ഒരാഴ്ചയായി…
Read Moreനീണ്ട കാത്തിരിപ്പിനൊടുവിൽ തൃശൂർ മെഡിക്കൽ കോളജിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കാന്റീൻ തുറന്നു
മുളംകുന്നത്തുകാവ്: കാത്തിരിപ്പുകൾക്കൊടുവിൽ തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാന്റീൻ യാഥാർത്ഥ്യമായി. ഒന്പതു മാസം മുന്പ് കാന്റീൻ ആരംഭിക്കാൻ ടെണ്ടർ നടപടികൾ നടത്തി കരാർ നൽകിയെങ്കിലും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് കാന്റീൻ തുടങ്ങാൻ ഒന്പത് മാസം വരെ കാത്തിരിക്കേണ്ടി വന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു മിൽമ ബൂത്ത് മാത്രമായിരുന്നു രാത്രിയും പകലും പ്രവർത്തിച്ചിരുന്നത്. അമിത വിലയും വൃത്തിഹീനമായ അന്തരീക്ഷവും സ്ഥലക്കുറവും മൂലം ഇത് നിരവധി എതിർപ്പുകൾ നേരിട്ടിരുന്നു. ഇന്ത്യൻ കോഫി ഹൗസ് ഉണ്ടെങ്കിലും രാത്രി എട്ടുവരെ മാത്രമേ അത് പ്രവർത്തിക്കാറുള്ളു. രാത്രിയിൽ രോഗികൾക്ക് ഭക്ഷണവും ചൂടു വെള്ളവും അടക്കമുള്ളവ ലഭിക്കാത്ത സ്ഥിതിയായിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാൻ അഞ്ചാറ് കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാന്റീനിനു വേണ്ടി മെഡിക്കൽ കോളജിലെത്തുന്നവർ പലതവണ ആവശ്യപ്പെട്ടതിന്റെ ഫലമായി അഞ്ചു വർഷം മുന്പാണ് 25…
Read Moreപ്രളയദുരന്തവും അതിജീവനവും തെരുവുനാടകത്തിൽ; നവകേരള ഭാഗ്യക്കുറിയുടെ നാടക പര്യടനം തുടങ്ങി
സ്വന്തം ലേഖകൻ തൃശൂർ: കുതിച്ചൊഴുകിയെത്തിയ വെള്ളം എല്ലാം തകർത്തെറിഞ്ഞതിന്റെ ദു:ഖം വാക്കിലും നോക്കിലും നിറച്ച് ആ വീട്ടമ്മ പൊട്ടിക്കരഞ്ഞപ്പോൾ തെരുവുനാടകത്തിനപ്പുറം അത് ഹൃദയസ്പർശിയായ അനുഭവമായി. നവകേരള നിർമ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പിലാക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചരണാർത്ഥം ഒരുക്കിയ തെരുവുനാടകത്തിന്റെ അവതരണം കേരളം അനുഭവിച്ച പ്രളയക്കെടുതിയുടെയും അതിജീവനത്തിന്റെയും നേർക്കാഴ്ചകളാണ് സമ്മാനിച്ചത്. പ്രളയദുരിതം അതിജീവിക്കാനുള്ള മാർഗങ്ങളും നവകേരള നിർമിതിയും നാടകത്തിൽ പരാമർശ വിഷയങ്ങളായി.ഇന്നും നാളെയും ഇവർ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. കുടുംബശ്രീയുടെ സാംസ്ക്കാരിക വിഭാഗമായ രംഗശ്രീയുടെ ആഭിമുഖ്യത്തിലാണ് തെരുവുനാടകം ഒരുക്കിയിട്ടുള്ളത്. ഇരുപത് മിനിറ്റ് നീളുന്ന നാടകത്തിൽ നാടൻപാട്ട്, ചൊല്ലിയാട്ടം, കൃഷിപാട്ട്, വായ്ത്താരി എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നാടകം അരങ്ങേറി. തുടർന്ന് ശക്തൻ സ്റ്റാന്റ്, ഒല്ലൂർ, ഇരിങ്ങാലക്കുട, എന്നിവിടങ്ങളിലും നാടകസംഘം നാടകം അവതരിപ്പിച്ചു. നാളെ തൃശൂർ വടക്കേസ്റ്റാന്റ്, കേച്ചേരി,…
Read Moreപ്രേമിച്ചു വിവാഹിതരായി; ഭർത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും സ്ഥിരം വഴക്ക്; ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും തൂങ്ങി മരിച്ചു; വാടാനപ്പള്ളിയിൽ നടന്ന സംഭവം ഇങ്ങനെ…
വാടാനപ്പള്ളി: കുടുംബ വഴക്കിനെ തുടർന്ന് പിണങ്ങി കഴിഞ്ഞിരുന്ന ദന്പതികൾ തൂങ്ങി മരിച്ച സംഭവം നടുവിൽക്കര ഗ്രാമത്തെ നടുക്കി. നടുവിൽക്കര വടക്കുമുറി ബണ്ട് റോഡിനടുത്ത് വന്പുള്ളി വീട്ടിൽ മനോജ് (45), ഭാര്യ അനിത (35) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ തൂങ്ങിമരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറോടെ വീട്ടിലെത്തിയ മകൻ ജിഷ്ണു വാതിൽ തുറക്കാതായതോടെ തള്ളി തുറന്ന് നോക്കിയപ്പോഴാണ് അനിത യെവീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നീട് രാത്രി എട്ടോടെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിലാണ് മനോജിന്റെ മൃതദേഹം കാണപ്പെട്ടത്. മനോജും അനിതയും പ്രേമ വിവാഹമായിരുന്നു. മറ്റൊരു സ്ത്രീയുമായി മനോജിന് അവിഹിത ബന്ധമുണ്ടെന്ന് പറയുന്നു. ഇത് ചോദ്യം ചെയ്തതിന് അനിതയുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയടക്കം ക്രൂരമായി മനോജ് മർദിക്കാറുണ്ടെന്ന് പറയുന്നു. ഇതിനിടെ മനോജ് വേർപിരിഞ്ഞ് നടുവിൽക്കര ഉമ്മർ കോളനിയിൽ വാടകക്ക് താമസിച്ച് വരുകയാണ്. പതിവായി മർദിക്കുന്നതിനാൽ…
Read Moreവൻ സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിരുപ്പാക്ക മില്ലിൽ കോടികളുടെ മെഷീനറികൾ എത്തി
വടക്കാഞ്ചേരി: വിരുപ്പാക്ക സ്പിന്നിംഗ് മില്ലിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയിലും കോടികൾ മുടക്കി ആധുനിക മെഷിനറികൾ ഇറക്കി കന്പനിയുടെ നഷ്ടം വർദ്ധിപ്പിക്കുന്നതായിആക്ഷേപം ശക്തമാകുന്നു. ജില്ലയിലെ പ്രധാന വ്യവസായ സ്ഥാപനമായ തെക്കുംകര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വിരുപ്പാക്ക തൃശൂർ കോഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിലാണ് ഈ ദുരിതം തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന എൻ.സി.ഡി.സി. യാണ് കന്പനിയുടെ വികസനത്തിനായി 30 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഈ തുക ഉപയോഗിച്ചാണ് മില്ലിൽ ആധുനിക രീതിയിൽ പ്രവർത്തിപ്പിക്കാവുന്ന മൂന്നു സ്പിന്നിംഗ് മെഷിൻ എത്തിക്കുന്നത്. മെഷിൻ പ്രവർത്തനം തുടങ്ങിയാൽതൊഴിലാളികളുടെ എണ്ണത്തിലും കുറവുണ്ടാകും. ഇതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിനു കാരണമാകുന്നത്. ഇപ്പോൾ തന്നെ കന്പനി കോടികളുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കന്പനിയുടെ പേരിലുള്ള സ്വന്തം അക്കൗണ്ട് പി.എഫ്. കന്പനി മരവിപ്പിച്ചിരുന്നു.ഇതോടെ 40 ലക്ഷം രൂപയാണ് കന്പനിക്ക് ബാങ്കിൽ നിന്നുംപിൻവലിക്കാൻ കഴിയാതെ പോയത്. ഇതു മൂലം…
Read Moreഇറ്റ്ഫോക്ക് അന്തിമ തീരുമാനമായില്ല; നാടകാവതരണം മാത്രമാക്കി നടത്താമെന്ന് അക്കാദമി
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിലെ നാടകപ്രേമികൾക്ക് ലോകോത്തര നാടകങ്ങൾ കാണിച്ചു കൊടുത്ത കേരള സംഗീത നാടക അക്കദാമിയുടെ അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക്ക് ഇത്തവണ നടത്തുമോ എന്ന കാര്യത്തിൽ അന്തിമതീരുമാനമായില്ല. പ്രളയക്കെടുതി മൂലം കലാപരിപാടികളെല്ലാം വേണ്ടെന്ന് വെച്ച പശ്ചാത്തലത്തിൽ ഇന്റർനാഷണൽ തീയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള അഥവാ ഇറ്റ്ഫോക്ക് നടത്തുന്ന കാര്യവും ആശയക്കുഴപ്പത്തിലായി. സാംസ്കാരിക വകുപ്പുമന്ത്രിയുമായി അക്കാദമി അധികൃതർ ഇതു സംബന്ധിച്ച ചർച്ച നടത്തിയിട്ടില്ല. 2019 ജനുവരിയിലാണ് ഇറ്റ്ഫോക്കിന്റെ പുതിയ എഡിഷൻ നടത്തേണ്ടത്. ഇറ്റ്ഫോക്കിലേക്കുള്ള നാടകങ്ങളുടെ അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ സ്ക്രീനിംഗ് നടക്കാനിരിക്കുകയാണ്. പ്രാഥമിക ഒരുക്കങ്ങളെല്ലാം നടത്തിയെന്ന് അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ പറഞ്ഞു. ഇറ്റ്ഫോക്കിനോടനുബന്ധിച്ച് ആഘോഷമായി നടത്താറുള്ള വിവിധ കലാപരിപാടികൾ, നാടൻ കലാ അവതരണങ്ങൾ, സെമിനാറുകൾ എന്നിവയെല്ലാം ഒഴിവാക്കി നാടകാവതരണം മാത്രമാക്കി ഇത്തവണ ഇറ്റ്ഫോക്ക് നടത്താമെന്നാണ കേരള സംഗീത നാടക അക്കാദമിയുടെ നിലപാട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അടുത്തു…
Read More