പ്ര​ള​യ​ക്കെ​ടു​തി; ലോ​ക​ബാ​ങ്ക്, എ​ഡി​ബി സം​ഘം  കു​റാ​ഞ്ചേ​രി​ സ​ന്ദ​ർ​ശി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​ര​ന്തം വി​ത​ച്ച് 19 പേ​രു​ടെ ജീ​വ​നെ​ടു​ത്ത കു​റാ​ഞ്ചേ​രി ദു​ര​ന്ത​ഭൂ​മി​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ലോ​ക​ബാ​ങ്ക്, എ​ഡി​ബി. സം​ഘം സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ വി​ശ​ദീ​ക​രി​ച്ചു. ലോ​ക​ബാ​ങ്ക്, എ​ഡി​ബി പ്ര​തി​നി​ധി​ക​ളാ​യ വി​നാ​യ​ക് ഘ​ട്ടാ​ട്ടെ, യ​ഷി​ക മാ​ലി​ക്, ദീ​പ ബാ​ല​കൃ​ഷ​ണ​ൻ, പി​യൂ​ഷ് സെ​ക്സേ​രി​യ, അ​ലോ​ക് ഭ​ര​ദ്വ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് ദു​ര​ന്ത​ത്തെ കു​റി​ച്ച് വി​ശ​ദാം​ശം തേ​ടി​യ​ത്. ക​ള​ക്ട​ർ​ക്കു പു​റ​മെ സ​ബ് ക​ള​ക്ട​ർ രോ​ണു രാ​ജ്, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശി​വ​പ്രി​യ സ​ന്തോ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ എം.​ആ​ർ.​അ​നൂ​പ് കി​ഷോ​ർ, തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ശ്രീ​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി.​സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

പ്രളയമിറങ്ങിയ നിള തീരത്ത് വ്യാപക കൈയേറ്റം;   സ്വ​കാ​ര്യ വ്യ​ക്തി പു​ഴ​യി​ലേ​ക്ക് ഇ​റ​ക്കി കമ്പി​വേ​ലി​ കെട്ടി; പുഴയിൽ അടിഞ്ഞ മണൽ വാരാനുള്ള തന്ത്രമെന്ന് ആക്ഷേപം

തി​രു​വി​ല്വാ​മ​ല: പ്ര​ള​ത്തി​നു​ശേ​ഷം ജ​ല​മി​റ​ങ്ങി​യ നി​ള​യു​ടെ തീ​ര​ങ്ങ​ളി​ൽ വ്യാ​പ​ക കൈ​യേ​റ്റം. നീ​ർ​ച്ചാ​ലാ​യ ഭാ​ര​ത​പ്പു​ഴ​യു​ടെ പാ​ന്പാ​ടി കോ​ത​ന്പ്ര​ത്ത്പ​ടി പൂ​ത​ക്ക​യം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്കു സ​മീ​പ​മാ​ണ് സ്വ​കാ​ര്യ വ്യ​ക്തി പു​ഴ​യി​ലേ​ക്ക് ഇ​റ​ക്കി ക​ന്പി​വേ​ലി​യി​ടു​ന്ന​ത്. കൈ​യേ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ക​ന്പി​വേ​ലി നി​ർ​മി​ക്കു​ന്ന​ത് ത​ട​ഞ്ഞു. ആ​റാം വാ​ർ​ഡ് നി​വാ​സി​ക​ളാ​യ നി​ര​വ​ധി​യാ​ളു​ക​ൾ ഒ​പ്പി​ട്ട് പ​രാ​തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി. ഇ​വി​ടെ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ക​ന്പി​വേ​ലി പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യി​രു​ന്നു. വെ​ള്ള​മി​റ​ങ്ങി​യ ഉ​ട​നെ പു​ഴ​യി​ലേ​ക്ക് ഇ​റ​ക്കി ക​ന്പി​വേ​ലി സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ വാ​രാ​ൻ മ​ണ​ൽ മാ​ഫി​ക​ളു​ടെ നീ​ക്ക​ങ്ങ​ളും സ​ജീ​വ​മാ​ണ്. സ്വാ​ഭാ​വി​ക നീ​ർ​ച്ചാ​ലു​ക​ളാ​യ പു​ഴ​ക​ളു​ടെ കൈ​യേ​റ്റ​ങ്ങ​ളെ ബ​ല​മാ​യി പി​ടി​ച്ചെ​ടു​ത്ത് പ്ര​കൃ​തി​യു​ടെ അ​നി​യ​ന്ത്രി​ത​മാ​യ ചൂ​ഷ​ണം ത​ട​യാ​നാ​യി​ല്ലെ​ങ്കി​ൽ ഇ​നി​യു​ള്ള ദു​ര​ന്തം ഇ​തി​ലും വ​ലു​താ​കും.

Read More

ഫാ. ​പോ​ൾ മം​ഗ​ല​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; ബൈ​ക്കും മി​നി ലോ​റി​യും കൂ​ട്ടി​യി​ടിച്ചായിരുന്നു അപകടം; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ചാ​ല​ക്കു​ടി: ബൈ​ക്കും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വൈ​ദി​ക​ൻ മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കൂ​ട രൂ​പ​ത​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും, വെ​ള്ളി​ക്കു​ള​ങ്ങ​ര പ്ര​സ​ന്‍റേ​ഷ​ൻ എ​ഫ്.​സി. കോ​ൺ​വെ​ന്‍റ് ക​പ്ലോ​നു​മാ​യ ഫാ. ​പോ​ൾ മം​ഗ​ല​ൻ (63) ആ​ണ് മ​രി​ച്ച​ത്. സൗ​ത്ത് മാ​രാ​കോ​ട് റോ​ഡി​ൽ ഇ​ന്നു രാ​വി​ലെ 11.30നാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​നെ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 1982 ൽ ​ആ​ണ് തി​രി​പ്പ​ട്ടം സ്വീ​ക​രി​ച്ച​ത്. കൊ​ട​ക​ര ഇ​ട​വ​ക​യി​ലെ മം​ഗ​ല​ൻ കു​ഞ്ഞി​പ്പൈ​ല​ൻ -കു​ഞ്ഞേ​ല്യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഫാ. ​പോ​ൾ മം​ഗ​ല​ൻ. മൃ​ത​ദേ​ഹം സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ പി​ന്നീ​ട് തീ​രു​മാ​നി​ക്കും. ു

Read More

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാളം  കടക്കേണ്ട… രണ്ടാം പ്രവേശന കവാടത്തിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് നടപ്പാലം

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ഗ​മേ​റു​ന്നു. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽനി​ന്നു ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ലേ​ക്കു നി​ല​വി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള വീ​തികൂ​ടി​യ ന​ട​പ്പാ​ലം ര​ണ്ടാ​മ​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലേ​ക്കു നീ​ട്ടാ​ൻ അ​നു​മ​തി​യാ​യി. ഇ​തോ​ടെ ര​ണ്ടാം പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്കു സ്റ്റേ​ഷ​നി​ലെ ഏ​തു പ്ലാ​റ്റ്ഫോ​മി​ലേ​ക്കും എ​ത്താ​ൻ സൗ​ക​ര്യ​മാ​യി. ഇ​പ്പോ​ൾ ര​ണ്ടാം പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ വ​ന്നു ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്കും മ​റ്റു യാ​ത്ര​ക്കാ​ർ​ക്കു​മൊ​ക്കെ റെ​യി​ൽ​വേ പാ​ളം മു​റി​ച്ചുക​ട​ന്ന് പ്ലാ​റ്റ്ഫോ​മി​ലേ​ക്കു ചാ​ടി​ക്ക​യ​റി വേ​ണം എ​ത്താ​ൻ. പ്രാ​യ​മാ​യ​വ​രും ല​ഗ്ഗേ​ജു​ക​ളു​മാ​യി വ​രു​ന്ന​വ​രും ഏ​റെ പാ​ടു​പെ​ട്ടാ​ണ് ട്രെ​യി​ൻ ക​യ​റാ​നെ​ത്തു​ന്ന​ത്. ന​ട​പ്പാ​ലം പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലേ​ക്കു നീ​ട്ടു​ന്ന​തോ​ടെ ഈ ​പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മാ​കും. ന​ട​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ടെൻഡർ ന​ട​പ​ടി​ക​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ര​ണ്ടുമാ​സ​ത്തി​നു​ള്ളി​ൽത​ന്നെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ന​ട​പ്പാ​ലം നീ​ട്ടി നി​ർ​മി​ക്കു​ന്ന​തി​നു തി​രു​വ​ന​ന്ത​പു​രം ഡി​ആ​ർ​എം വ​ഴി ദ​ക്ഷി​ണ റെ​യി​ൽ​വേ​ ചെ​ന്നൈ ഡിവിഷനാണ് അ​നു​മ​തി…

Read More

പ്ര​ള​യ​കാ​ല​ത്തെ സേ​വ​ന​ത്തി​ന് പ്രതിഫലം വേ​ണ​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി;  ചോദിച്ചത് 6.76 കോ​ടി; അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്തു ന​ൽ​കി, കെ​എ​സ്ആ​ർ​ടി​സി​ക്ക് 127 കോ​ടി​യു​ടെ ന​ഷ്ടം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ദു​ര​ന്ത​ത്തി​നി​ടെ ക​ഐ​സ്ആ​ർ​ടി​സി ന​ട​ത്തി​യ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​തി​ഫ​ല​മാ​യി 6.76 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി. ഈ ​തു​ക റ​വ​ന്യൂ ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റി​ൽ നി​ന്നും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് (റ​വ​ന്യൂ ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്) വി​ശ​ദ​മാ​യ ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി അ​താ​ത് ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ർ​മാ​ർ​ക്ക് ക​ണ​ക്കു സ​മ​ർ​പ്പി​ക്കാ​ൻ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ച് കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന് 127 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും കോ​ർ​പ​റേ​ഷ​ൻ പ​റ​യു​ന്നു. ക​ട്ട​പ്പ​ന ഡി​പ്പോ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​ത്തി​ലും ഒ​ലി​ച്ചു​പോ​വു​ക​യും ആ​റ് ഡി​പ്പോ​ക​ൾ പൂ​ർ​ണ​മാ​യും പ​തി​നാ​റ് ഡി​പ്പോ​ക​ൾ ഭാ​ഗി​ക​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ജീ​വ​ന​ക്കാ​രു​ടെ വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. കു​ടും​ബ​ങ്ങ​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്പോ​ഴും ക​ഐ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ…

Read More

ദു​രി​താ​ശ്വാ​സ ഫ​ണ്ട് സ​മാ​ഹ​ര​ണം; തൃശൂർ ജില്ലയിൽ  ആ​ദ്യ​ഘ​ട്ടം ല​ഭി​ച്ച​ത് 5.70 കോ​ടി;  പത്തുസെന്‍റ് ഭൂമി നല്കി സഹോദരിമാരും

തൃ​ശൂ​ർ: പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യു​ള​ള ദു​രി​താ​ശ്വാ​സ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്ന് ല​ഭി​ച്ച​ത് 5,70,18,017 രൂ​പ​യു​ടെ സം​ഭാ​വ​ന. എ​ഴു താ​ലൂ​ക്കു​ക​ളി​ൽ നി​ന്നാ​യി 4,58,18,017 രൂ​പ​യും സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് 1,12,00,000 രൂ​പ​യും സ​മാ​ഹ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് നാ​ളെ വ​രെ ഫ​ണ്ട് സ​മാ​ഹ​രി​ക്കാ​നാ​ണ് പ​രി​പാ​ടി. ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽ മ​ന്ത്രി​മാ​രാ​യ പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, വി.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തു​ക കൈ​പ്പ​റ്റി​യ​ത്. സഹോദരി മാരായ ക​ടു​പ്പ​ശേരി ചി​ന്ന​ത്ത് വീ​ട്ടി​ൽ സു​ലോ​ച​ന പദ്മനാ​ഭ​നും എ​ട​ക്കു​ളം ഉ​ള്ളാ​ട്ട് വീ​ട്ടി​ൽ സു​ജാ​ത സു​രേ​ന്ദ്ര​നും കോ​ട​ശേരി വി​ല്ലേ​ജി​ൽ തങ്ങൾക്ക് പിതൃ സ്വത്തായി ലഭിച്ച 10 സെ​ന്‍റ് ഭൂ​മി​യു​ടെ ആ​ധാ​രം മ​ന്ത്രി​മാ​ർ​ക്കു കൈ​മാ​റി. തൃ​ശൂ​ർ താ​ലൂ​ക്കി​ൽ ന​ട​ന്ന സ​മാ​ഹ​ര​ണ​ത്തി​ൽ ഗീ​താ​ഗോ​പി എം​എ​ൽ​എ, മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം.​കെ. സു​ദ​ർ​ശ​ൻ, തി​രു​വ​ന്പാ​ടി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.…

Read More

ചാവക്കാട് താ​ലൂ​ക്കിൽ അ​പേ​ക്ഷാ പ്ര​ള​യം; വെ​ള്ളം ച​വി​ട്ടി​യ​വ​രും വെ​ള്ള​പ്പൊ​ക്കം ക​ണ്ട​വ​രും അപേക്ഷ നല്‍കിയവരില്‍; അ​ന​ധി​കൃ​ത​മാ​യി പ​ണം വാ​ങ്ങി​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ന​ട​പ​ടി ശ​ക്ത​മാ​ക്കി​

ചാ​വ​ക്കാ​ട്: പ്ര​ള​യ​ത്തി​ൽ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി ര​ണ്ടു​ദി​വ​സം മാ​റി താ​മ​സി​ച്ച​വ​ർ​ക്കാ​ണ് ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന് 10,000 രൂ​പ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ വെ​ള്ളം ച​വി​ട്ടി​യ​വ​രും വെ​ള്ള​പ്പൊ​ക്കം ക​ണ്ട​വ​രു​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്.ര​ണ്ടു​ദി​വ​സം​കൊ​ണ്ട് സ​ഹാ​യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ വി​ല്ലേ​ജു​കാ​ർ തേ​ടി​യ​ത് ബി​എ​ൽ​ഒ മാ​രെ. ബി​എ​ൽ​ഒ​മാ​ർ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ തേ​ടി. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ന​ല്കി​യ പ​ട്ടി​ക പ്ര​കാ​ര​മാ​ണ് ധ​ന​സ​ഹാ​യ​വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം അ​നു​ദി​നം കൂ​ടി​യ​പ്പോ​ഴാ​ണ് ആ​രം​ഭ​ത്തി​ൽ പ​ണം കൈ​പ്പ​റ്റി​യ​വ​രി​ൽ പ​ല​രും അ​ന​ർ​ഹ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​ത്ത​ര​ത്തി​ൽ ചാ​വ​ക്കാ​ട് താ​ലൂ​ക്കി​ൽ 565 പേ​ർ പ​ണം കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത​മാ​യി പ​ണം വാ​ങ്ങി​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​താ​യി ത​ഹ​സി​ൽ​ദാ​ർ കെ.​പ്രേം​ച​ന്ദ് അ​റി​യി​ച്ചു. ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്രേ​ര​ണ​യി​ലാ​ണ് പ​ല വീ​ട്ടു​കാ​രും അ​ർ​ഹ​ത​യി​ല്ലാ​തെ​ത​ന്നെ അ​പേ​ക്ഷ ന​ല്കി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് സ​ഹാ​യം വാ​ങ്ങി​ക്കൊ​ടു​ത്ത് പ്രീ​തി നേ​ടി അ​ത് വോ​ട്ടാ​ക്കാ​നാ​ണ് രാ​ഷ്ട്രീ​യ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ന​ട​പ​ടി വ​രു​ന്പോ​ൾ മ​ന്ത്രി​യു​ടെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ…

Read More

പ്രളയക്കെടുതി  നാശനഷ്ടങ്ങൾ വിലയിരുത്താൻ  ലോ​ക​ബാ​ങ്ക്, എ.​ഡി.​ബി സം​ഘം തൃശൂരിലെ​ത്തി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ജി​ല്ല​യി​ലെ പ്ര​ള​യ​ക്കെ​ടു​തി​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നും സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നു​മാ​യി ലോ​ക​ബാ​ങ്കി​ന്േ‍​റ​യും എ.​ഡി.​ബി​യു​ടേ​യും പ​ത്തം​ഗ പ്ര​ത്യേ​ക സം​ഘം തൃ​ശൂ​രി​ലെ​ത്തി. ലോ​ക​ബാ​ങ്ക് പ്ര​തി​നി​ധി​ക​ളാ​യ സീ​നി​യ​ർ റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ്പെ​ഷ്യ​ലി​സ്റ്റ് വി​നാ​യ​ക് ഘ​ട്ടാ​ട്ടെ, ക്ലൈ​മ​റ്റ് റി​സ്ക് മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് യെ​ഷി​ക മാ​ലി​ക്, എ​ൻ​വി​റോ​ണ്‍​മെ​ന്‍റ് സ്പെ​ഷ്യ​ലി​സ്റ്റ് ദീ​പ ബാ​ല​കൃ​ഷ്ണ​ൻ, ഡി​സാ​സ്റ്റ​ർ റി​സ്ക് മാ​നേ​ജ്മെ​ന്‍റ് സ്പെ​ഷ്യ​ലി​സ്റ്റു​മാ​രാ​യ പീ​യു​ഷ് ഷേ​ക്സ​രി​യ, പ്രി​യ​ങ്ക ദി​സ്സ​നാ​യ​കെ, വാ​ട്ട​ർ ആ​ന്‍റ് സാ​നി​റ്റേ​ഷ​ൻ ക​ണ്‍​സ​ൾ​ട്ട​ന്‍റ് പി.​കെ. കു​ര്യ​ൻ, എ.​ഡി.​ബി പ്ര​തി​നി​ധി​ക​ളാ​യ ട്രാ​ൻ​സ്പോ​ർ​ട്ട് സെ​ക്ട​ർ സ്പെ​ഷ്യ​ലി​സ്റ്റ് അ​ലോ​ക് ഭ​ര​ദ്വ​ജ്, അ​ർ​ബ​ൻ ആ​ന്‍റ് വാ​ട്ട​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് അ​നി​ൽ​ദാ​സ്, സീ​നി​യ​ർ അ​ർ​ബ​ൻ സ്പെ​ഷ്യ​ലി​സ്റ്റ് അ​ശോ​ക് ശ്രീ​വാ​സ്ത​വ, വാ​ട്ട​ർ സെ​ക്ട​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. തൃ​ശൂ​ർ ലൂ​സി​യ പാ​ല​സി​ൽ സം​ഘാം​ഗ​ങ്ങ​ൾ ജി​ല്ല ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ​യും വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​മാ​യി രാ​വി​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജി​ല്ല​യി​ലെ പ്ര​ള​യ​ദു​ര​ന്ത​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സം​ഘാം​ഗ​ങ്ങ​ൾ ജി​ല്ല അ​ധി​കൃ​ത​രോ​ട് ചോ​ദി​ച്ച് മ​ന​സി​ലാ​ക്കു​ക​യും…

Read More

ദു​രി​താ​ശ്വാ​സ​നി​ധി;  ജില്ലയിലെ 1300 സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർഥികളിൽ നി​ന്ന് സമാഹരിച്ചത് ഒ​രുകോ​ടി

തൃ​ശൂ​ർ: ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽനി​ന്ന് ഇ​ന്ന​ലെ മാ​ത്രം ശേ​ഖ​രി​ച്ച വി​ഭ​വ സ​മാ​ഹ​ര​ണം ഒ​രു കോ​ടി രൂ​പ ക​ട​ന്നു. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ നി​ന്നും പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്. 1300 സ്കൂ​ളു​ക​ളി​ൽനി​ന്നു​ള്ള വി​ഭ​വ സ​മാ​ഹ​ര​ണം ഇ​ന്നും തു​ട​രു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം അ​റി​യി​ച്ചു. സ​മാ​ഹ​രി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ കൈ​മാ​റി.വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് പു​തു​ക്കാ​ട് ചെ​ങ്ങാ​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പി​ച്ച 10,950 രൂ​പ മ​ന്ത്രി ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ മ​നേ​ജ​ർ ഫാ. ​മാ​ത്യു ചാ​ക്കേ​രി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബാ​ബു​ ജോ​സ് ത​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ജെ​ൻ​സ​ൻ, മേ​ഴ്സി സി. ​ജോ​ണ്‍, ജ​യ​പ്ര​കാ​ശ് മാ​സ്റ്റ​ർ, ഫാ​. ജോ​മോൻ ഇ​മ്മ​ട്ടി, സ​ജി​ത്ത് കോ​മ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഗ​വ. എ​ൽ​പി സ്കൂ​ൾ…

Read More

പ്ര​ള​യ​കാ​ല​ത്തെ​ക്കു​റി​ച്ച് സൗ​ദി​യി​ൽ നാ​ട​ക​ക്കാ​ലം; 20-30 മി​നു​റ്റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ​റ്റി​യ നാ​ട​ക​ങ്ങ​ൾ അ​വ​ത​ര​ണ​ത്തി​നാ​യി ക്ഷ​ണി​ച്ചു

തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ർ​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്നു. പ്ര​ള​യ​കാ​ലം എ​ന്ന ടൈ​റ്റി​ലി​ലാ​ണ് നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ. പ്ര​ള​യ​കാ​ല​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന 20-30 മി​നു​റ്റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ​റ്റി​യ നാ​ട​ക​ങ്ങ​ൾ അ​വ​ത​ര​ണ​ത്തി​നാ​യി ക്ഷ​ണി​ച്ചു. നാ​ട​ക​പ്ര​വ​ർ​ത്ത​ക​രോ​ടും എ​ഴു​ത്തു​കാ​രോ​ടും നാ​ട​ക​ങ്ങ​ൾ സ​മ​ർ​പി​ക്കാ​നാ​ണ് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ത്ഥി​ച്ചി​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും അ​വ​ത​രി​പ്പി​ക്കാ​ൻ പ​റ്റി​യ നാ​ട​ക​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്നും എ​ത്ര കൃ​തി​ക​ൾ കി​ട്ടി​യാ​ലും അ​വ പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ അ​ര​ങ്ങു​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ഈ ​മാ​സം 21ന് ​ആ​ദ്യാ​വ​ത​ര​ണം ന​ട​ത്തും. ഈ ​നാ​ട​കാ​വ​ത​ര​ണ​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ർ​ഹ​രാ​യ നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. സൗ​ദി അ​റേ​ബ്യാ​യി​ൽ കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ അ​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​സ​മി​തി​യാ​യ നാ​ട​കം ഡോ​ട്ട് കോം ​റി​യാ​ദ് നാ​ട​ക​വേ​ദി ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ തി​യ്യ​റ്റ​ർ പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​വാ​സ നാ​ട​ക​ലോ​ക​ത്ത് നി​ന്ന് പ്ര​ള​യ​ബാ​ധി​ത​രെ…

Read More