ചേറ്റുവ ഹാർബർ തുടർച്ചയായ  മൂന്നാം ദിവസവും സ്തംഭിച്ചു; വടക്കൻ മേഖലയിലെ വള്ളങ്ങൾ ഹാർബർ കൈയടക്കുന്നതായി പരാതി

ചേ​റ്റു​വ: ഹാ​ർ​ബ​ർ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സ്തം​ഭി​ച്ചു.​ഹാ​ർ​ബ​റി​ൽ തെ​ക്ക് ഭാ​ഗ​ത്തെ വ​ള്ള​ങ്ങ​ൾ നീ​ക്കാ​തെ കൊ​ടി​ക്ക​ന്പു​ഴ-​ക​ട​പ്പു​റം ദേ​വ​സ്വ​ത്തി​ന്‍റെ വ​ള്ള​മു​ട​മ​ക​ൾ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി കെ​ട്ടി​യി​ട്ട​താ​ണ് ഇ​ന്ന​ത്തെ സ​മ​ര​ത്തി​ന് കാ​ര​ണം. 16 വ​ള്ള​ങ്ങ​ളാ​ണ് ഹാ​ർ​ബ​റി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​ന്ന് മീ​നു​മാ​യി വ​രു​ന്ന വ​ള്ള​ക്കാ​ർ​ക്കും ഇ​വ​രു​ടെ കാ​രി​യ​ർ വ​ള്ള​ക്കാ​ർ​ക്കും ഹാ​ർ​ബ​റി​ൽ മീ​നി​റ​ക്കി ക​ച്ച​വ​ടം ന​ട​ത്താ​നാ​വി​ല്ല. വ​ട​ക്ക​ൻ മേ​ഖ​ല​യാ​യ പൊ​ന്നാ​നി ഉ​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന വ​ള്ള​ങ്ങ​ൾ ആ ​ഭാ​ഗ​ത്തെ ഹാ​ർ​ബ​റു​ക​ൾ ഒ​ഴി​വാ​ക്കി ചേ​റ്റു​വ ഹാ​ർ​ബ​ർ കൈ​യ​ട​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹാ​ർ​ബ​റി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള തെ​ക്ക​ൻ ഭാ​ഗ​ക്കാ​രു​ടെ സ​മ​ര​ത്തി​ന് വ​ഴി​വെ​ച്ച​ത്. ഹാ​ർ​ബ​റി​ലെ സം​ഘ​ർ​ഷ സാ​ധ്യ​ത​യെ തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ വ​ൻ പോ​ലീ​സ് സം​ഘ​വും ഹാ​ർ​ബ​റി​ലെ​ത്തി​യി​ട്ടു​ണ്ട്. ഹാ​ർ​ബ​റി​ൽ നി​റ​യെ പ്ര​തി​ക്ഷേ​ധ പോ​സ്റ്റ​റു​ക​ളും പ​തി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​നം ത​ട​സ​പ്പെ​ടു​ത്തി​യ യൂ​ണി​യ​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ക്ഷേ​ധി​ച്ചാ​ണ് ഹാ​ർ​ബ​റി​ൽ വ​ള്ള​ങ്ങ​ൾ കെ​ട്ടി​യി​ട്ട് അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് കൊ​ടി​യ​ന്പു​ഴ ക​ട​പ്പു​റം ദേ​വ​സ്വം നാ​ട്ടി​ക വ​ല​പ്പാ​ട്…

Read More

ചായ കുടിക്കാനുള്ള സമയം മാത്രം മതി ! ബൾബ് കത്തും, റേഡിയോ പാടും, മൊബൈൽ ഫുൾ ചാർജാകും; പു​തി​യ ക​ണ്ടു​പി​ടിത്ത​വു​മാ​യി ഇ​ഗ്നേ​ഷ്യ​സ്

തൃ​ശൂ​ർ: വെ​റും നാ​ലുമി​നി​റ്റ് കൈ​കൊ​ണ്ട് തി​രി​ച്ചു പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ മൂ​ന്നുമ​ണി​ക്കൂ​ർ നേ​രത്തേക്ക് എ​ൽ​ഇ​ഡി വി​ള​ക്കും മൊ​ബൈ​ൽ​ഫോ​ണും റേ​ഡി​യോ​യും ചാ​ർ​ജ് ചെ​യ്യാ​വു​ന്ന സം​വി​ധാ​ന​മൊ​രു​ക്കി കു​രി​യ​ച്ചി​റ സ്വ​ദേ​ശി​യാ​യ ഇ​ഗ്നേ​ഷ്യ​സ്. ഹാ​ൻ​ഡ് ജ​ന​റേ​റ്റിം​ഗ് ചാ​ർ​ജ​ർ എ​ന്നാ​ണ് ഈ ​ക​ണ്ടു​പി​ടിത്ത​ത്തി​ന്‍റെ പേ​ര്. മൊ​ബൈ​ൽ ചാ​ർ​ജിം​ഗ്, എ​മ​ർ​ജ​ൻ​സി ലൈ​റ്റ്, റേ​ഡി​യോ​യ്ക്ക് 6 വി ​ക​ണ​ക്ടർ എ​ന്നി​വ അ​ട​ങ്ങു​ന്ന ഒ​രു ബോ​ക്സാ​ണി​ത്. ഇ​തി​ൽ നാ​ലാ​മ​താ​യി ഒ​രു ഡി​സി ചാ​ർ​ജിം​ഗ് ഡൈ​നാ​മോ കൂ​ടി​യു​ണ്ട്. ഓ​രോ​ന്നും ചാ​ർ​ജ് ചെ​യ്യാ​ൻ ക​ണ​ക്ട് ചെ​യ്യു​ന്ന​തി​നു മു​ന്പാ​യി ബോ​ക്സി​ന്‍റെ പി​റ​കി​ലു​ള്ള ഹാ​ൻ​ഡി​ൽ ഇ​ട​ത്തോ​ട്ട് ര​ണ്ടുമു​ത​ൽ നാ​ലുമി​നി​റ്റ് വ​രെ ക​റ​ക്ക​ണം. വൈ​ദ്യു​തി ഉ​ണ്ടാ​കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ബോ​ക്സി​ന് മു​ക​ളി​ലു​ള്ള പ്ര​സ് ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ അ​തി​നു തൊ​ട്ടു​ള്ള എ​ൽ​ഇ​ഡി ബ​ൾ​ബ് പ്ര​കാ​ശി​ക്കു​ന്ന​തു കാ​ണാം. അ​തി​നുശേ​ഷം ബോ​ക്സി​നു താ​ഴേ​യു​ള്ള ചാ​ർ​ജിം​ഗ് സ്വി​ച്ച് ഓ​ണ്‍ ചെ​യ്യ​ണം. തി​രി​ക്കു​ന്ന സ​മ​യം ക​ഴി​ഞ്ഞാ​ൽ ഈ ​സ്വി​ച്ച് ഓ​ഫ് ചെ​യ്യാം. മൂ​ന്നേകാ​ൽ കി​ലോ​യാ​ണ് ഈ…

Read More

പ്ര​ള​യ​നാ​ശ​ന​ഷ്ടം വി​ല​യി​രുത്തൽ;  ലോ​ക​ബാ​ങ്ക് സം​ഘം നാ​ളെ തൃശൂരിലെത്തുമെന്ന് ജില്ലാ കളക്ടർ അനുപമ

തൃ​ശൂ​ർ: പ്ര​ള​യ​ക്കെ​ടു​തി​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നും സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നു​മാ​യി ലോ​ക​ബാ​ങ്കി​ന്‍റെ പ്ര​ത്യേ​ക സം​ഘം നാ​ളെ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നു ജി​ല്ലാ​ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ അ​റി​യി​ച്ചു. ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന വ​കു​പ്പു​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​വി​ലെ 8.30 ന് ​ചാ​ല​ക്കു​ടി​യി​ൽ ലോ​ക​ബാ​ങ്ക് സം​ഘം അ​വ​ലോ​ക​നം ന​ട​ത്തും. ജി​ല്ല​യി​ൽ പ്ര​ള​യം ഏ​റെ ബാ​ധി​ച്ച വി​വി​ധ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ വി​ല​യി​രു​ത്തി. പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, പൊ​തു​നാ​ശ​ന​ഷ്ട​ങ്ങ​ൾ, സാ​നി​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശു​ചീ​ക​ര​ണം, ടോ​യ്‌ല​റ്റ് സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ, ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ നി​ജ​സ്ഥി​തി, പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ അ​വ​സ്ഥ, സ്കൂ​ളു​ക​ൾ, അങ്കണ​വാ​ടി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ​യും ജി​ല്ലാ​ ക​ള​ക്ട​ർ ആ​രാ​ഞ്ഞു. സ​ബ് ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ പ്രേം…

Read More

 ദേ​ശീ​യ​പാ​തയിൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​ൻ എ​ത്തി​യ  മൂ​ന്ന് പേ​ർ അറസ്റ്റിൽ; ബി​ആ​ർ​ഡി​ക്ക് സ​മീ​പം മാലിന്യം തള്ളൽ പതിവാണെന്ന് നാട്ടുകാർ

ത​ലോ​ർ : ദേ​ശീ​യ​പാ​ത ബി​ആ​ർ​ഡി​ക്ക് സ​മീ​പം ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​ൻ എ​ത്തി​യ മൂ​ന്ന് പേ​രെ​യും ടാ​ങ്ക​ർ ലോ​റി​യും പു​തു​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.30ന് ​ആ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് പെ​ട്രോ​ളിം​ഗി​നി​ടെ മാ​ലി​ന്യം ത​ള്ളാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ മ​ല​പ്പു​റം ക​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ജ​ലീ​ൽ, സ​ഹാ​യി​ക​ളാ​യ ത​മി​ഴ്നാ​ട് ചി​ദം​ബ​രം സ്വ​ദേ​ശി​ക​ളാ​യ അ​ൻ​പ്, പ്രേം​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ശൂ​ർ അ​മ​ല ഭാ​ഗ​ത്തു നി​ന്നാ​ണ് മാ​ലി​ന്യം കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത ബി​ആ​ർ​ഡി​ക്ക് സ​മീ​പം മാ​ലി​ന്യം ത​ള്ളു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.

Read More

ജാ​മ്യ​ത്തിൽ മു​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ൽ; ഗോ​പാ​ല​കൃ​ഷ്ണനും സു​ഹൃ​ത്തും വഴക്കിടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നയാളെ പ്രതി  അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്

ഗു​രു​വാ​യൂ​ർ: ജാ​മ്യ​മെ​ടു​ത്തു മു​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി​യെ അ​ഞ്ചു​വ​ർ​ഷ​ത്തി​നു ശേ​ഷം ഗു​രു​വാ​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്യാ​കു​മാ​രി അ​മ്മാ​ണ്ടി​പ്പി​ള്ളൈ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​നെ(69)​യാ​ണ് ഗു​രു​വാ​യൂ​ർ സി​ഐ ഇ.​ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​തി ത​മി​ഴ്നാ​ട്ടി​ലെ വീ​ട്ടി​ലു​ണ്ടെ​ന്ന​റി​ഞ്ഞ പോ​ലീ​സ് സം​ഘം വീ​ട്ടി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2013ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​വ​ച്ച് കൂ​ലി​ത്ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ മു​രു​ക​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച​ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു. ഗോ​പാ​ല​കൃ​ഷ്ണ​നും സു​ഹൃ​ത്ത് ര​വി​യു​മാ​യു​ണ്ടാ​യ അ​ടി​പി​ടി ത​ട​യാ​നെ​ത്തി​യ മു​രു​ക​നു ചു​റ്റി​ക​കൊ​ണ്ടു​ള്ള അ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

നാല്പത്തെട്ടുകാ​രി​യാ​യ​ വീ​ട്ട​മ്മ​യെ  ബാങ്ക് മാനേജരും കൂട്ടാളിയും ചേർന്ന് പീഡിപ്പിച്ചതായി പരാതി;  വീട്ടമ്മയുടെ  പേരിലുള്ള സ്ഥലം ശരിയാക്കി നൽകാമെന്ന് പറഞ്ഞ്  വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു

വ​ട​ക്കാ​ഞ്ചേ​രി: നാലപത്തെട്ടുകാ​രി​യാ​യ​വീ​ട്ട​മ്മ​യെ ര​ണ്ടുപേ​ർ ചേ​ർ​ന്ന് പീ​ഡിപ്പി​ച്ച​താ​യി പ​രാ​തി. വീ​ട്ട​മ്മ​യു​ടെ പേ​രി​ലു​ള്ള ഭൂ​മി​യു​ടെ രേ​ഖ​ക​ൾ ശ​രി​യാ​ക്കി ത​രാം​മെ​ന്ന് പ​റ​ഞ്ഞ് സ​മീ​പ​വാ​സി​യു​ടെ വീ​ട്ടി​ൽ വി​ളി​ച്ചുവ​രു​ത്തി​യാ​യി​രു​ന്നു​ ത​ന്നെ അ​യ​ൽ​വാ​സി​യും, ഇ​യാ​ളു​ടെ കൂ​ട്ടു​കാ​ര​ൻ​ എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യും ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച​തെ​ന്ന് വീ​ട്ട​മ്മ വ​ട​ക്കാ​ഞ്ചേ​രി​പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഒ​രാ​ൾ റി​ട്ടേ​യ്ഡ് ഫാ​ർ​മ​സി​സ്റ്റും, മ​റ്റൊ​രാ​ൾ ബാ​ങ്ക് മ​നേ​ജ​രു​മാ​ണെ​ന്ന് വീ​ട്ട​മ്മ പ​റ​ഞ്ഞു. 2017- ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദമാ​യ സം​ഭ​വം ന​ട​ന്ന​ത്.​ രേ​ഖ​ക​ൾ ത​യ്യാ​റാ​ക്കി​യെ​ടു​ക്കാ​ൻ വൈ​കി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ​വീ​ട്ട​മ്മ പ​രാ​തി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെത്തിയപ്പോൾ മ​ന​പൂ​ർ​വ്വം സി ഐ ​സ്ഥ​ല​ത്തി​ല്ല​ന്ന് പ​റ​ഞ്ഞ് പ​രാ​തി ഉ​ദ്യോ​ഗ​സ്ഥ​ർ വൈ​കീ​പ്പി​ക്കു​ക​യാ​യി​രു​ന്നു.വൈ​കീ​ട്ട് നാ​ലൂ​വ​രെ സ്റ്റേ​ഷ​നി​ൽ ഇ​രു​ന്ന വീ​ട്ട​മ്മ പി​ന്നീ​ട് സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷണറെ സ​മീ​പി​ക്കു​ക​യും ക​മ്മീ​ഷണ​ർ വീ​ട്ട​മ്മ​യു​ടെ പ​രാ​തി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് പ​രാ​തി വ​ട​ക്കാ​ഞ്ചേ​രി സിഐ​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. പി​ന്നീ​ട് വ​ട​ക്കാ​ഞ്ചേ​രി ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​ട്ടിനു മു​ന്നി​ൽ…

Read More

എ​ഴു​പ​താം പി​റ​ന്നാ​ളാ​ഘോ​ഷം ഉ​പേ​ക്ഷി​ച്ചു, ആ​ദി​വാ​സി  കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി രാ​ധാ​കൃ​ഷ്ണ​ൻ

വെ​ള്ളി​ക്കു​ള​ങ്ങ​ര:​ എ​ഴു​പ​താം പി​റ​ന്നാ​ളാ​ഘോ​ഷ​ങ്ങ​ൾ വേ​ണ്ടെ​ന്ന്് വെ​ച്ച് പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ച്ച ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ച്ച് മാ​തൃ​ക​യാ​വു​ക​യാ​ണ് കി​ഴ​ക്കേ കോ​ടാ​ലി സ്വ​ദേ​ശി കെ.​ജി.​രാ​ധാ​കൃ​ഷ്ണ​ൻ. പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന പി​റ​ന്നാ​ളാ​ഘോ​ഷം ഉ​പേ​ക്ഷി​ക്കാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് എ​ഴു​പ​തു തി​ക​യു​ന്ന കി​ഴ​ക്കേ കോ​ടാ​ലി കു​ണ്ട​നി വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ സു​ഹൃ​ത്തു​ക്ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും വി​ളി​ച്ചു​കൂ​ട്ടി പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ത്താ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.​എ​ന്നാ​ൽ പി​ന്നീ​ടു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ പെ​ട്ട് അ​നേ​കം പേ​ർ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത​റി​ഞ്ഞ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ ആ​ഘോ​ഷം വേ​ണ്ടെ​ന്ന് വെ​ച്ചു. അ​തി​നാ​യി ക​രു​തി​വെ​ച്ച തു​ക ആ​ന​പ്പാ​ന്തം കാ​ട​ർ കോ​ള​നി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ത​നു​സ​രി​ച്ചാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ ഞാ​യ​റാ​ഴ്ച ആ​ന​പ്പാ​ന്തം കോ​ള​നി​യി​ലെ​ത്തി​യ​ത്. കോ​ള​നി​യി​ലെ 78 കു​ടും​ബ​ങ്ങ​ൾ​ക്കും പ​ത്തു​ദി​വ​സ​ത്തേ​ക്കാ​വ​ശ്യ​മാ​യ അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും രാ​ധാ​കൃ​ഷ്ണ​നും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജോ​യ് കാ​വു​ങ്ങ​ൽ, ആ​ദി​വാ​സി ക്ഷേ​മ സ​മി​തി നേ​താ​വ്…

Read More

തൃ​ശൂ​ർ​കാ​ര​നു റ​ഷ്യ​ക്കാ​രി വ​ധു;  ശ്രീജിത്തും ഐറീനയും  റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്

പെ​രി​ഞ്ചേ​രി: ച​ക്കാ​ല​ക്ക​ൽ ബാ​ല​സു​ന്ദ​ര​ന്‍റെ മ​ക​ൻ ശ്രീ​ജി​ത്ത് റ​ഷ്യ​ക്കാ​രി ഐ​റീ​ന​യു​ടെ ക​ഴു​ത്തി​ൽ താ​ലി​കെ​ട്ടി. ആ​ന​ക്ക​ല്ല് തൃ​ത്താ​മ​ര​ശേ​രി ശി​വ​ക്ഷേ​ത്ര​ത്തി​ൽ 10.05നാ​യി​രു​ന്നു ക്ഷേ​ത്രാ​ചാ​ര​ത്തോ​ടെ​യു​ള്ള വി​വാ​ഹ​ച​ട​ങ്ങ്. ഇ​രു​വ​രും റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ശ്രീ​ജി​ത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ കൗ​ണ്‍​സി​ല​റും ഐ​റീ​ന ക്ലാ​ർ​ക്കു​മാ​ണ്. ഐ​റീ​ന​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​മാ​രും എ​ട്ടു സു​ഹൃ​ത്തു​ക്ക​ളും റ​ഷ്യ​യി​ൽ​നി​ന്ന് വി​വാ​ഹ​ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. താ​ലി​കെ​ട്ടി​നു​ശേ​ഷം ഒ​ല്ലൂ​ർ എ​ട​ക്കു​ന്നി പാ​ർ​വ​തി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന വി​രു​ന്നു​സ​ത്കാ​ര​ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഈ ​മാ​സം 28ന് ​ഇ​വ​ർ റ​ഷ്യ​യി​ലേ​ക്കു തി​രി​ക്കും.

Read More

എ​ട​തി​രി​ഞ്ഞി​യി​ലെ ചു​മ​ടു​താ​ങ്ങി കാ​ല​ത്തി​നു നേ​രെപി​ടി​ച്ച ക​ണ്ണാ​ടി ; ച​രി​ത്ര​ത്തി​ന്‍റെ ഗ​ത​കാ​ല സ്മ​ര​ണ​ക​ളു​ണ​ർ​ത്തു​ന്ന  ചുമടുതാങ്ങികൾക്ക് പറ‍യാനുള്ളത്…

ചേ​ലൂ​ർ: ച​രി​ത്ര​ത്തി​ന്‍റെ ഗ​ത​കാ​ല സ്മ​ര​ണ​ക​ളു​ണ​ർ​ത്തു​ന്ന പ​ടി​യൂ​രി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ രാ​ജ​ഭ​ര​ണ​കാ​ല​ത്തു സ്ഥാ​പി​ച്ച ചു​മ​ടു​താ​ങ്ങി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആവ​ശ്യം ശ​ക്തം. അ​ഞ്ച​ടി ഉ​യ​ര​ത്തി​ൽ ആ​റ​ടി അ​ക​ല​ത്തി​ൽ നാ​ട്ടി​നി​ർ​ത്തി​യി​രി​ക്കു​ന്ന ര​ണ്ടു ക​രി​ങ്ക​ൽ തൂ​ണു​ക​ൾ​ക്കു മു​ക​ളി​ൽ നെ​ടു​കെ വ​ച്ചി​രി​ക്കു​ന്ന ഒ​രു ക​രി​ങ്ക​ൽ​പ്പാ​ളി. പ​ഴ​യ​കാല പാ​ത​യോ​ര​ങ്ങ​ളി​ൽ ഇവ പ​തി​വുകാ​ഴ്ച​യാ​യി​രു​ന്നു​വെ​ങ്കി​ലും കാലത്തിന്‍റെ പ്രയാണത്തിൽ ഇതു കാ​ഴ്ച​വ​ട്ട​ത്തി​നു പു​റ​ത്താ​യി. പ​ക്ഷേ ഇ​രി​ങ്ങാ​ല​ക്കു​ട-​മൂ​ന്നു​പീ​ടി​ക റോ​ഡി​ൽ എ​ട​തി​രി​ഞ്ഞി പോ​സ്റ്റാ​ഫീ​സ് ജം​ഗ്ഷ​നി​ൽ​നി​ന്നും കു​റ​ച്ചു പ​ടി​ഞ്ഞാ​ട്ടുമാ​റി കാ​ലം ചു​മ​ടി​റ​ക്കി വി​ശ്ര​മി​ച്ച ചു​മ​ടു​താ​ങ്ങി​യൊ​രെ​ണ്ണം ഇ​ന്നും ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്നു. അ​തി​ൽ ഇ​ങ്ങ​നെ കു​റി​ച്ചി​രി​ക്കു​ന്നു. “തൃ​പ്പൂ​ണി​ത്തു​റ കൊ​ട്ട​ക്ക​ക​ത്ത് തീ​പ്പെ​ട്ട വ​ലി​യ​ത​ന്പു​രാ​ൻ തി​രു​മ​ന​സ് കു​ഞ്ഞി​ക്കാ​വ് ത​ന്പു​രാ​ന്‍റെ ക​ല്പ​ന പ്ര​കാ​രം​’. പ​ടി​യൂ​രി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണി​ത്. രാ​ജ​ഭ​ര​ണ​കാ​ല​ത്തു സ്ഥാ​പി​ച്ചു​വെ​ന്ന​ല്ലാ​തെ ചു​മ​ടു​താ​ങ്ങി​യു​ടെ പ്രാ​യം കൃ​ത്യ​മാ​യി പ​റ​യാ​ൻ നി​വൃ​ത്തി​യി​ല്ലെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു. ഓ​ർ​മ​യു​ള്ള കാ​ലം മു​ത​ൽ ചു​മ​ടു​താ​ങ്ങി ഇ​ങ്ങ​നെ​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് നാ​ട്ടി​ലെ പ​ഴ​മ​ക്കാ​രു​ടെ അ​ഭി​പ്രാ​യം. ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും ഇ​രി​ങ്ങാ​ല​ക്കു​ട ച​ന്ത​യി​ലേ​ക്കു ത​ല​ച്ചു​മ​ടു​മാ​യി എ​ത്തി​യി​രു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ വി​ശ്ര​മ​സ്ഥ​ല​മാ​യി​രു​ന്നു ഇ​വി​ടം.…

Read More

പ്രളയ ദുരന്തം കണ്ട് വിവാഹിതരായ  റി​ന്‍റു​വും ഭാ​ര്യ സ​രി​ഗ​യും ദുരിതബാധിതർക്ക് അരിവിതരണം ചെയ്ത് മാതൃകയായി; എല്ലാ പിൻതുണ‍യും  നൽകി വീട്ടുകാരും

ചേർപ്പ്: പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​രി വി​ത​ര​ണം ന​ട​ത്തി ന​വ​ദ​ന്പ​തി​ക​ൾ മാ​തൃ​ക​യാ​യി. പ​ള്ളി​പ്പു​റം പൂ​വ​ത്തി​ങ്ക​ൽ രാ​ജ​ന്‍റെ മ​ക​ൻ റി​ന്‍റു​വി​ന്‍റെ വി​വാ​ഹം ഓ​ഗ​സ്റ്റ് 27 നാ​ണ് ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​നു​ശേ​ഷം പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് എ​ന്തെ​ങ്കി​ലും സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് റി​ന്‍റു​വും ഭാ​ര്യ സ​രി​ഗ​യും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളി​പ്പു​റം പ്ര​ദേ​ശ​ത്ത് നി​ര​വ​ധി പേ​രാ​ണ് പ്ര​ള​യം കാ​ര​ണം ദു​രി​താ​വ​സ്ഥ​യി​ലാ​യ​ത്. അ​വ​ർ​ക്ക് 10 കി​ലോ അ​രി വീ​തം ന​ൽ​കാ​ൻ ന​വ​ദ​ന്പ​തി​ക​ൾ തീ​രു​മാ​നം എ​ടു​ത്ത​തോ​ടെ വീ​ട്ടു​കാ​രും പൂ​ർ​ണസ​മ്മ​തം ന​ൽ​കി. അ​ങ്ങ​നെ കഴിഞ്ഞദിവസം ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​രി വി​ത​ര​ണം ചെ​യ്യുകയായിരുന്നു.നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം എംഎ​ൽഎ ഗീ​താ ഗോ​പി​യാ​ണ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷീ​ലാ വി​ജ​യ​കു​മാ​ർ, ചേ​ർ​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി സ​ണ്ണി, പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ് നി​ഖി​ൽ, പ​ള്ളി​പ്പു​റം ആ​ല​പ്പാ​ട് കോ​ൾ​ഫാ​മി​ംഗ് സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് സി.​എ​സ് പ​വ​ന​ൻ, സിപിഐ പാ​റ​ളം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​ബാ​ഷ് മാ​രാ​ത്ത്, ഡോ. ​കെ വി​ജ​യ​രാ​ഘ​വ​ൻ…

Read More