കൃഷി മന്ത്രിയുടെ നാട്ടിൽ  ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കൃഷിവകുപ്പ്വാങ്ങിക്കൂട്ടിയ യന്ത്രങ്ങൾ തുരുമ്പെടുക്കുന്നു

വ​ട​ക്കാ​ഞ്ചേ​രി: ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി വ​കു​പ്പ് വാ​ങ്ങി കൂ​ട്ടി​യ യ​ന്ത്ര​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത്ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്.​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നും, പു​തി​യ ത​ല​മു​റ​യെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി​ന​ട​പ്പാ​ക്കി​യ പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​കാ​രം ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ങ്ങി കൂ​ട്ടി​യ കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ളാ​ണ് വെ​യി​ലും മ​ഴ​യും കൊ​ണ്ട് തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ജി​ല്ല​യി​ൽ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​തി​ൽ വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും, പ​ഴ​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്.​കൃ​ഷി​ഭ​വ​നു​ക​ൾ​ക്കു വേ​ണ്ടി ആ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ എ​ന്ന സ്ഥാ​പ​ന​മാ​ണ് യ​ന്ത്ര​ങ്ങ​ൾ സ​പ്ലൈ ചെ​യ്ത​ത്. ട്രാ​ക്റ്റ​റു​ക​ൾ, ന​ടി​ൽ യ​ന്ത്ര​ങ്ങ​ൾ, ട്രി​ല്ല​റു​ക​ൾ, കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ, നെ​ല്ല് വ്യ​ത്തി​യാ​ക്കി​യെ​ടു​ക്കാ​നു​ള്ള യ​ന്ത്ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള​യ​ന്ത്ര​ങ്ങ​ളാ​ണ് ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. 2014-ൽ ​യു.​ഡി.​എ​ഫ്.​സ​ർ​ക്കാ​ർ 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ന്ന് യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക​ഷ​ഡും നി​ർ​മ്മി​ച്ചി​രു​ന്നു. വി​ത്തു വി​ത​ച്ച് കൊ​യ്ത​ടു​ക്കു​ന്ന​തു വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി…

Read More

നീ​ലി: ആ​ദ്യ ഷോ​യു​ടെ  വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കെന്ന് നി​ർ​മാ​താ​വായ ഡോ. ​ടി.​എ. സു​ന്ദ​ർ​മേ​നോ​ൻ

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​കൃ​തി​ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ലേ​ക്ക് ത​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ആ​ദ്യ ഷോ​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ന​ൽ​കു​മെ​ന്ന് വ്യ​വ​സാ​യി​യും നി​ർ​മാ​താ​വു​മാ​യ ഡോ. ​ടി.​എ. സു​ന്ദ​ർ​മേ​നോ​ൻ. ഇ​ന്ന​ലെ റി​ലീ​സ് ചെ​യ്ത നീ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഷോ​യി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ലേ​ക്കു ന​ൽ​കു​ക. സു​ന്ദ​ർ​മേ​നോ​ന്‍റെ സ​ണ്‍ ആ​ഡ്സ് ആ​ൻ​ഡ് ഫി​ലിം പ്രൊ​ഡ​ക്്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് നീ​ലി നി​ർ​മി​ച്ച​ത്. ന​വാ​ഗ​ത​നാ​യ അ​ൽ​ത്താ​ഫ് റ​ഹ്്മാ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് റി​യാ​സ് മാ​ര​മ​ത്ത്, മു​നീ​ർ മു​ഹ​മ്മ​ദ് ഉ​ണ്ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. തു​ക ഉ​ട​ൻ കൈ​മാ​റു​മെ​ന്ന് ഡോ. ​സു​ന്ദ​ർ​മേ​നോ​ൻ പ​റ​ഞ്ഞു.

Read More

കാലവർഷ ദുരിതാശ്വാസം: ക്യാമ്പുകളിൽ പാർക്കാത്ത ദു​രി​ത​ബാ​ധി​ത​ർ​ക്കും  സഹായം നൽകണം

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ല​വ​ർ​ഷ ദു​രി​താ​ശ്വാ​സം ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കാ​ത്ത ദു​രി​ത​ബാ​ധി​ത​ർ​ക്കും ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തമാകുന്നു. കാ​ല​വ​ർ​ഷ​കെടുതിയിൽപ്പെട്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ താ​മ​സി​ച്ച കു​ടും​ബ​ത്തി​നു ആ​യി​രം രൂ​പ സ​ഹാ​യം ന​ൽ​കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തി​നാ​യി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ അ​പേ​ക്ഷ​ക​രു​ടെ വ​ൻ തി​ര​ക്കാ​ണ്. എ​ന്നാ​ൽ സ​ഹാ​യ​ധ​നം ക്യാ​ന്പി​ൽ താ​മ​സി​ച്ച​വ​ർ​ക്കു മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന സ​ർ​ക്കാ​ർ നി​ബ​ന്ധ​ന വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഇ​ക്കാ​ര​ത്താ​ൽ നി​ര​വ​ധി അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നാ​കാ​തെ കു​ഴ​ങ്ങു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ താ​മ​സി​ക്കാ​തെ വെ​ള്ള​പ്പൊ​ക്ക​ത്താ​ൽ വീ​ടു​വി​ട്ട് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും താ​മ​സം മാ​റി​യ​വ​രാ​ണ് ഇ​പ്പോ​ൾ സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷിക്കുന്ന​വ​രി​ലേ​റെ​യും. ഇ​ത്ത​ര​ക്കാ​രു​ടെ അ​പേ​ക്ഷ​യി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ല​വി​ൽ നി​ർ​ദേ​ശ​മൊ​ന്നു​മി​ല്ലെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ അ​പേ​ക്ഷ​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ റി​പ്പോ​ർ​ട്ടു ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കാ​ല​വ​ർ​ഷ​ത്താ​ൽ ദു​രി​ത​ത്തി​ലാ​യ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളും ക്യാ​ന്പി​ലെ​ത്തി​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും താ​മ​സം മാ​റി​യി​രു​ന്ന​താ​യും…

Read More

കാർഷിക സമൃദ്ധിയുടെ ഉത്സവവുമായി ക്ഷേ​ത്ര​ങ്ങളിൽ  ഇ​ല്ലംനി​റ ആ​ഘോ​ഷം

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഇ​ല്ലം​നി​റ ആ​ഘോ​ഷം രാ​വി​ലെ ആറരയോടെ തുടങ്ങി. കി​ഴ​ക്കേ​ന​ട​യി​ൽ വി​വാ​ഹ മ​ണ്ഡ​പ​ത്തി​ന് സ​മീ​പം എ​ത്തി​ച്ച ക​തി​ർ​ക്ക​റ്റ​ക​ൾ അ​വ​കാ​ശി​ക​ളാ​യ അ​ഴീ​ക്ക​ൽ, മ​ന​യം കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ ത​ല​യി​ലേ​റ്റി കി​ഴ​ക്കേ ഗോ​പു​ര​ത്തി​ൽ അ​രി​മാ​വ​ണി​ഞ്ഞ നാ​ക്കി​ല​യി​ൽ സ​മ​ർ​പ്പി​ച്ചു. ക്ഷേ​ത്രം കീ​ഴ്ശാ​ന്തി കീ​ഴേ​ടം രാ​മ​ൻ ന​ന്പൂ​തി​രി തീ​ർ​ത്ഥം ത​ളി​ച്ച് ക​തി​ർ​ക​റ്റ​ക​ൾ ശു​ദ്ധി​വ​രു​ത്തി. ഉ​രു​ളി​യി​ൽ സ​മ​ർ​പ്പി​ച്ച ആ​ദ്യ ക​തി​ർ ക​റ്റ ശാ​ന്തി​യേ​റ്റ കീ​ഴ്ശാ​ന്തി വേ​ങ്ങേ​രി അ​നി​ലേ​ഷ് ന​ന്പൂ​തി​രി ശി​ര​സി​ലേ​റ്റി. കു​ത്തു​വി​ള​ക്കു​മാ​യി പാ​ര​ന്പ​ര്യ അ​വ​കാ​ശി പു​തി​യേ​ട​ത്ത് ആ​ന​ന്ദ​ൻ അ​ക​ന്പ​ടി​യാ​യി. ബാ​ക്കി​യു​ള്ള ക​തി​ർ ക​റ്റ​ക​ൾ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ 13 കീ​ഴ്ശാ​ന്തി ഇ​ല്ല​ങ്ങ​ളി​ലെ ന​ന്പൂ​തി​രി​മാ​ർ ശി​ര​സി​ലേ​റ്റി നി​ര​നി​ര​യാ​യി ക്ഷേ​ത്ര പ്ര​ദ​ക്ഷി​ണം ചെ​യ്തു. ക്ഷേ​ത്ര പ്ര​ദ​ക്ഷി​ണ​ത്തി​ന് ശേ​ഷം ക​തി​ർ ക​റ്റ​ക​ൾ നാ​ല​ന്പ​ല​ത്തി​ലെ ന​മ​സ്കാ​ര​മ​ണ്ഡ​പ​ത്തി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് ഹ​രി ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ സാ​നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി മു​ന്നൂ​ലം ഭ​വ​ൻ ന​ന്പൂ​തി​രി ക​തി​ർ ക​റ്റ​ക​ളി​ൽ ല​ക്ഷ്മീ​പൂ​ജ ന​ട​ത്തി. ഒ​രു ക​തി​ർ​ക​റ്റ ഉ​രു​ളി​യി​ലാ​ക്കി ശി​ര​സി​ലേ​റ്റി…

Read More

നഗരസഭ “മാതൃക’ യാകുന്നു; ശു​ചി​മു​റി മാ​ലി​ന്യം റോഡിലേക്ക്;  കാ​ല​പ്പ​ഴ​ക്കം ചെന്ന ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ ശു​ചി​മു​റി ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യിൽ​

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി മാ​ലി​ന്യം പൈ​പ്പു​വ​ഴി പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി നഗരസഭ “മാതൃക’യാകുന്നു. ഠാ​ണാ​വി​ൽ തൃ​ശൂ​ർ റോ​ഡി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​യി​ൽ​നി​ന്നാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി മാ​ലി​ന്യം പു​റ​ത്തേ​ക്ക് ത​ള്ളു​ന്ന​ത്. പു​തു​താ​യി നി​ർ​മി​ക്കു​ന്ന ജ​ന​റ​ൽ ആ​ശു​പത്രി ഒ​പി ബ്ലോ​ക്കി​നു മു​ന്പി​ലാ​ണു ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ടം. തൃ​ശൂ​ർ റോ​ഡി​നു അ​ഭി​മു​ഖ​മാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യിൽ പു​തി​യ ഒ​പി ബ്ലോ​ക്ക് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണു മാ​ലി​ന്യ പ്ര​ശ്നം “പു​റ​ത്താ​യ​ത്’. കാ​ടു പി​ടി​ച്ച് കി​ട​ന്നി​രു​ന്ന സ്ഥ​ലം നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ വെ​ട്ടി തെ​ളി​ച്ച​തോ​ടെ​യാ​ണു മാ​ലി​ന്യ പൈ​പ്പ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. 14 ഓ​ളം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ല​പ്പ​ഴ​ക്കം ചെന്ന ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്. ശു​ചി​മു​റി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കെ​തി​രെ​യും മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​തി​നെ​തി​രെ​യും കെ​ട്ടി​ട​ത്തി​ലെ സ്ഥാ​പ​ന ഉ​ട​മ​ക​ൾ തന്നെ വ​ർ​ഷ​ങ്ങളായി ഒ​ട്ടേ​റെ പ​രാ​തി​ക​ൾ ന​ഗ​ര​സ​ഭ​യ്ക്ക് ന​ൽ​കി​യി​ട്ടു​ം ഈ “മാതൃക’ നടപടിയെ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതർ. ജ​ന​റ​ൽ ആ​ശു​പ​ത്രി ഒ​പി ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ പ്ര​ശ്നം…

Read More

ഒരേ ദിശയിൽ പോകുകയായിരുന്നു പ്രൈവറ്റ് ബസിനു പിന്നിൽ  കോ​ഴി​വ​ണ്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം കൊ​ല്ല​ത്ത​റ​യി​ൽ ബ​സി​നു പി​റ​കി​ൽ കോ​ഴി​വ​ണ്ടി​യി​ടി​ച്ച് കോ​ഴി​വ​ണ്ടി ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പു​തു​ക്കോ​ട് സ്വ​ദേ​ശി ഫാ​റൂ​ക്കി (32) നാ​ണ് പ​രി​ക്ക്. ഇ​യാ​ളെ മം​ഗ​ലം​പാ​ല​ത്തെ കാ​രു​ണ്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി പോ​ലീ​സ് ജീ​പ്പി​ൽ പാ​ല​ക്കാ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്നു​രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഐ​ഷ​ർ ലോ​റി​യു​ടെ കാ​ബി​നി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഡ്രൈ​വ​റു​ടെ കാ​ലി​നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. കോ​ഴി​വ​ണ്ടി​യി​ൽ മ​റ്റു ര​ണ്ടു​പേ​ർ കൂ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​ർ പ​രി​ക്കേ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ആ​യി​ര​ത്തോ​ളം കോ​ഴി​ക​ൾ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. പാ​ല​ക്കാ​ടു​നി​ന്നും തൃ​ശൂ​രി​ലേ​ക്ക് പോ​യി​രു​ന്ന കെ.​കെ.​മേ​നോ​ൻ ബ​സി​നു പു​റ​കി​ലാ​ണ് ഇ​തേ​ദി​ശ​യി​ൽ പോ​യി​രു​ന്ന കോ​ഴി​വ​ണ്ടി ഇ​ടി​ച്ച​ത്. ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. കോ​ഴി​വ​ണ്ടി​യു​ടെ ബ്രേ​ക്ക് ച​വി​ട്ടി​യ​പ്പോ​ൾ വ​ണ്ടി നി​ല്ക്കാ​തെ മു​ന്നോ​ട്ടു​പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബ​സ് യാ​ത്ര​ക്കാ​ർ​ക്ക്…

Read More

ചാ​ല​ക്കു​ടിന​ഗ​ര​സ​ഭയിൽ  ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന സ്വ​ത​ന്ത്ര​ൻ​മാ​രെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്ത്

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ ഭ​ര​ണ​ക​ക്ഷി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന സ്വ​ത​ന്ത്ര​ൻ​മാ​രെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തി​റ​ങ്ങി. സ്വ​ത​ന്ത്ര​ൻ​മാ​രാ​യ വൈ​സ് ചെ​യ​ർ​മാ​ൻ വി​ൽ​സ​ണ്‍ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, പി​ഡ​ബ്ല്യു​ഡി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​വി. മാ​ർ​ട്ടി​ൻ എ​ന്നി​വ​രു​മാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ്, സെ​ക്ര​ട്ടേ​റി​യ​റ്റ് മെ​ന്പ​ർ യു.​പി. ജോ​സ​ഫ്, ബി.​ഡി. ദേ​വ​സി എം​എ​ൽ​എ എ​ന്നി​വ​രാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്. ഭ​ര​ണ​മു​ന്ന​ണി​യു​മാ​യി ഇ​ട​ഞ്ഞ ര​ണ്ട് സ്വ​ത​ന്ത്ര​ൻ​മാ​ർ മു​ന്ന​ണി​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ഒ​രു​വ​ർ​ഷ​മാ​യി ഫ്രീ​സ​റി​ൽ വ​ച്ചി​രി​ക്കു​ന്ന മാ​സ്റ്റ​ർ പ്ലാ​ൻ കൗ​ണ്‍​സി​ൽ ച​ർ​ച്ച ചെ​യ്ത് ന​ട​പ്പി​ലാ​ക്കാ​തെ ഭ​ര​ണ​മു​ന്ന​ണി​യി​ലെ ചി​ല നേ​താ​ക്ക​ൾ പ​ണ​പി​രി​വ് ന​ട​ത്തു​ക​യാ​ണെ​ന്ന് സ്വ​ത​ന്ത്ര​ൻ​മാ​ർ ആ​രോ​പി​ച്ചു. മാ​സ്റ്റ​ർ പ്ലാ​ൻ ഈ ​മാ​സം​ത​ന്നെ അ​വ​ത​രി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് നേ​താ​ക്ക​ൾ ഉ​റ​പ്പു ന​ൽ​കി. ന​ഗ​ര​സ​ഭ ഭ​ര​ണ​നേ​തൃ​ത്വം പ​രാ​ജ​യ​മാ​ണെ​ന്നും പ്ര​ശ്ന​ങ്ങ​ളി​ൽ ബോ​ധ​പൂ​ർ​വ​മാ​യ വീ​ഴ്ച വ​രു​ത്തു​ക​യാ​ണെ​ന്നും ജി​ല്ലാ നേ​തൃ​ത്വ​ത്തെ സ്വ​ത​ന്ത്ര​ൻ​മാ​ർ അ​റി​യി​ച്ചു. സി​പി​എ​മ്മി​ന്‍റെ ഒ​രു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സ്വ​ത​ന്ത്ര​ൻ​മാ​ർ​ക്കെ​തി​രെ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ നി​ര​ന്ത​ര​മാ​യി പ്ര​ച​ര​ണം ന​ട​ത്തു​ന്ന​തി​ലു​ള്ള…

Read More

റോ​ഡ് ത​ക​ർ​ന്ന​ഭാ​ഗം ചെ​ളി കോ​രി​യി​ട്ട് നി​ക​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു; ചെളിയിൽ തെന്നി ബൈക്കുകൾ മറിഞ്ഞു വീണു; ഒടുവിൽ പിഡബ്ല്യൂഡി ഉദ്യോഗസ്ഥരെത്തി ചെളിമാറ്റി

ചാ​ല​ക്കു​ടി: പോ​ട്ട ആ​ശ്ര​മം ജം​ഗ്്ഷ​നി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ഴ​യ ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന ഭാ​ഗം ചെ​ളി കോ​രി​യി​ട്ട് നി​ക​ത്താ​ൻ ശ്ര​മി​ച്ച​തി​നെ നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ത​ട​ഞ്ഞു.പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ 100 മീ​റ്റ​ർ ദൂ​രം റോ​ഡ് കു​ഴി​യാ​യി മാ​റി​യ​ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ടൈ​ൽ വി​രി​ക്കു​വാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. ആ​ദ്യ​പ​ടി​യാ​യി മെ​റ്റ​ൽ നി​ര​ത്തി. ഉ​യ​ർ​ത്തി​യ​തി​നു മു​ക​ളി​ൽ ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ ചെ​ളി നി​ര​ത്തു​ക​യാ​ണ് ചെ​യ്ത​ത്. ചെ​ളി നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. റോഡിൽ ഇ​രു​ച​ക്ര​ വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മ​റി​ഞ്ഞു വീ​ണു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ക​രി​ങ്ക​ല്ലും പാ​റ​പൊ​ടി​യും കൂ​ടി​യു​ള്ള മെ​റ്റി​രി​യ​ൽ ആ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​തി​നു പ​ക​ര​മാ​ണ് ചെ​ളി നി​ര​ത്തി​യ​ത്. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​ നേ​താ​വ് വി.​ഒ.​ പൈ​ല​പ്പ​ൻ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​വി. പോ​ൾ, ബി​ജു ചി​റ​യ​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം ത​ട​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ചെ​ളി നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

ഓ​ർ​മ​ക​ളു​ടെ പേ​മാ​രി​യി​ൽ ശ്രീ​ കേ​ര​ള​വ​ർ​മ കോ​ള​ജ്; ഏ​ഴു പ​തി​റ്റാ​ണ്ടി​ന്‍റെ സൗ​ഹൃ​ദ​വു​മാ​യി ഇ​ന്ന് പി​റ​ന്നാ​ൾ

തൃ​ശൂ​ർ: പ്ര​ത്യാ​ശ​യും പ്ര​ണ​യ​വും, വി​ര​ഹ​വും ഉ​ള്ളു​ല​യ്ക്കാ​ത്ത സൗ​ഹൃ​ദ​ങ്ങ​ളും പ​ക​ർ​ന്നു​ന​ൽ​കി ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജ് യൗ​വ​നം കൈ​വി​ടാ​തെ 71-ാം വ​യ​സി​ലേ​ക്ക്. അ​ള​ന്നു​കു​റി​ക്കാ​നാ​കാ​ത്ത സാ​ഫ​ല്യ​മാ​ണ് കേ​ര​ള​വ​ർ​മ. ഏ​ഴു പ​തി​റ്റാ​ണ്ടി​നി​ടെ ഇ​വി​ടെ ജീ​വി​ച്ച പ​ല​ർ​ക്കും പ​ല​താ​യി​രു​ന്നു കേ​ര​ള​വ​ർ​മ​യെ​ന്ന വ​ട​വൃ​ക്ഷം. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, കാ​യി​ക​താ​ര​ങ്ങ​ൾ, ഭാ​ഷാ​പ​ണ്ഡി​ത​ർ, ശാ​സ്ത്ര​കു​തു​കി​ക​ൾ, അ​ഭി​ഭാ​ഷ​ക​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്കും കേ​ര​ള​വ​ർ​മ വെ​ളി​ച്ച​മാ​യി. പു​റം​ലോ​ക​ത്തേ​യ്ക്ക് തു​റ​ന്നു​വെ​ച്ച വാ​താ​യ​ന​ങ്ങ​ൾ കേ​ര​ള​വ​ർ​മ​യെ മ​റ്റു​കാ​ന്പ​സു​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​ക്കി. മ​റ്റ് ക​ലാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്പോ​ഴും കേ​ര​ള​വ​ർ​മ​യു​ടെ ത​ണ​ൽ തേ​ടി വ​ന്ന​വ​ർ നി​ര​വ​ധി. ദി​വാ​ൻ ബ​ഹ​ദൂ​ർ കോ​മാ​ട്ടി​ൽ അ​ച്യു​ത​മേ​നോ​ൻ, ടി.​കെ. വാ​സു​ദേ​വ മേ​നോ​ൻ എ​ന്നി​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് 1947 ഓ​ഗ​സ്റ്റ് 11ന് ​കോ​ള​ജ് സ്ഥാ​പി​ത​മാ​യ​ത്. തൃ​ശൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മെ​ന്ന ആ​ഗ്ര​ഹ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി വ​ലി​യ സൗ​ക​ര്യ​മി​ല്ലാ​തെ അ​ല​യു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. അ​വ​രു​ടെ വി​ഷ​മ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ വാ​സു​ദേ​വ മേ​നോ​ൻ കൊ​ച്ചി രാ​ജ​കു​ടും​ബ​ത്തി​ലെ കേ​ര​ള​വ​ർ​മ ത​ന്പു​രാ​നെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കേ​ര​ള​വ​ർ​മ​യു​ടെ ജ​ന്മ​ദി​ന​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന് വാ​സു​ദേ​വ മേ​നോ​ൻ…

Read More

ഹോട്ടൽ ഉടമയുടെ വിശ്വസ്തനായി നടിച്ച് പണംതട്ടി മുങ്ങിയ  ജോ​ലി​ക്കാ​രനെ പിടികൂടി

കൊ​ര​ട്ടി: മു​രി​ങ്ങൂ​രി​ലും ക​റു​കു​റ്റി​യി​ലും ഹോ​ട്ട​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന കൂ​ട​പ്പു​ഴ സ്വ​ദേ​ശി ശ​ര​വ​ണ​കു​മാ​റി​ന്‍റെ ഒ​രു​ല​ക്ഷം രൂ​പ​യു​മാ​യി മു​ങ്ങി​യ​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് കൊ​ട്ടി​ക്ക​ൽ പു​ത്ത​ൻ​മാ​ളി​യേ​ക്ക​ൽ ഷി​ജു (46) വി​നെ​യാ​ണ് കൊ​ര​ട്ടി എ​സ്ഐ കെ.​എ​സ്.​സു​ബീ​ഷ്മോ​നും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. തൃ​ശൂ​രി​ലെ ഒ​രു ലോ​ഡ്ജി​ൽ നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഒ​രാ​ഴ്ച മു​ന്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഹോ​ട്ട​ൽ ജോ​ലി​ക്കാ​യി ശ​ര​വ​ണ​കു​മാ​റി​നെ സ​മീ​പി​ച്ച് ജോ​ലി നേ​ടി​യ ഷി​ജു ചു​രു​ങ്ങി​യ സ​മ​യം​ കൊ​ണ്ട് ഹോ​ട്ട​ലു​ട​മ​യു​ടെ വി​ശ്വ​സ്ത​നാ​യി മാ​റു​ക​യാ​യി​രു​ന്നു. ക്ര​മേ​ണ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് പ​ല​ച​ര​ക്കു​ക​ളും പ​ച്ച​ക്ക​റി​ക​ളും വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​ച്ചു​ത​രു​ന്ന ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ ത​നി​ക്ക​റി​യാ​മെ​ന്നും അ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നു ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​മെ​ന്നും ഇ​തി​നു ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വി​പ​ണി​യി​ലെ വി​ല​യെ​ന്നും മ​റ്റും ഹോ​ട്ട​ലു​ട​മ​യെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഷി​ജു ഉ​ട​മ​യോ​ടൊ​പ്പം ചേ​ല​ക്ക​ര​യി​ലേ​ക്ക് പ​ണ​വു​മാ​യി ക​റു​കു​റ്റി​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ടു ഇ​ട​യ്ക്ക് മു​രി​ങ്ങൂ​രി​ലെ ഹോ​ട്ട​ലി​ൽ​ക​യ​റി​യ സ​മ​യ​ത്താ​ണ് ഷി​ജു…

Read More