തിരുവല്ല:ദുരിതാശ്വാസ ക്യാമ്പുകളിൽ പൊതിച്ചോർ വിതരണം ചെയ്ത് രാജീവ് യൂത്ത് ഫൗണ്ടേഷൻ. മഴകെടുതികളാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നിരണം, കടപ്ര ,തോട്ടടി മേഖലകളിലെ ജനങ്ങൾക്ക് ആശ്വാസമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിരണം ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഒന്പതാം വാർഡംഗം ജൂലി റെനി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ ബന്ധപ്പെടുകയും ക്യാമ്പിന്റെ പരിസരങ്ങൾ മുഴുവൻ വെള്ളത്തിലായതിനാൽ ഭക്ഷണം തയാറാക്കാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടയോടു ഭക്ഷണമെത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.1100 ഓളം പൊതിച്ചോറുകളുമായി നിരണം ശിശുവിഹാർ, സെൻട്രൽ സ്കൂൾ, ജറുസലേം പാരിഷ്ഹാൾ, എംറ്റി എൽപി സ്ക്കൂൾ, കൊമ്പൻകേരി, മുകളടി സ്കൂൾ എന്നീ ക്യാമ്പുകളിലെത്തുകയും വിതരണം ചെയ്യുകയും ചെയ്തു. ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ, ജില്ലാ കോഡിനേറ്റർ…
Read MoreCategory: Thrissur
ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ ആനപ്പാന്തംകോളനിയിലെ ആദിവാസി കുടുംബത്തിന് വെളിച്ചം
വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിലെ ശാസ്താംപൂവ്വത്തുള്ള ആനപ്പാന്തം ആദിവാസി കോളനിയിൽ എട്ടുമാസത്തോളമായി ഇരുട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് വെളിച്ചമെത്തിച്ച് വെള്ളിക്കുളങ്ങര ജനമൈത്രി പോലിസ്. കോളനിയിലെ സുഭാഷ് ,രതീഷ് എന്നിവരുടെ രണ്ടുകുടംബങ്ങൾ ഒന്നിച്ചുതാമസിച്ചിരുന്ന വീട്ടിലേക്കാണ് പോലിസ് മുൻകൈയെടുത്ത് വെളിച്ചം എത്തിച്ചത്. ഈ വീട്ടിൽ നേരത്തെ വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നു. എന്നാൽ ഏതാനും മാസം മുന്പ് ഇടിമിന്നലിൽ മെയിൻ സ്വിച്ച്, സ്വിച്ച് ബോർഡ് എന്നിവയും അനുബന്ധ സാമഗ്രികളും കേടുവന്നു. വന്യ ജീവികൾ വിഹരിക്കുന്ന കാടിനു നടുവിലെ കോളനിയിൽ വെളിച്ചമില്ലാതെ കഴിയുന്ന കുടുംബത്തിന്റെ ദുരിതം ശ്രദ്ധയിൽ പെട്ട എസ്.ഐ. എസ്.എൽ.സുധീഷ് മുൻകൈയെടുത്താണ് വയറിംഗ് സംവിധാനം ശരിയാക്കി ഇവർക്ക് വൈദ്യുതി പുസ്ഥാപിച്ചുനൽകിയത്.
Read Moreഓഗസ്റ്റ് 15ന് തൃശൂർ എയർഹോണ് വിമുക്ത ജില്ലയാകും; അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് കറക്ടിങ്ങ് ക്ളാസ്
തൃശൂർ: ജില്ലയെ മാതൃകാപരമായ പൊതുഗതാഗതസംവിധാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി എയർഹോണുകൾ എല്ലാ ബസുടമകളും വാഹനങ്ങളിൽ നിന്ന് മാറ്റി. ഓഗസ്റ്റ് 15ന് എയർഹോണ് വിമുക്തജില്ലയായി പ്രഖ്യാപിക്കാനാണ് നീക്കം. അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ പേരും വാഹനത്തിന്റെ നന്പറും സ്ഥലവും മോട്ടോർ വാഹനവകുപ്പിന്റെ 0487-2360450 എന്ന നന്പറിൽ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ അറിയിക്കണം. അത്തരം ഡ്രൈവർമാരെ കറക്ടിങ് പരിശീലനത്തിന് വിധേയമാക്കും. പരിശീലനത്തിനുശേഷം മാറ്റം വന്നില്ലെങ്കിൽ വാഹന ഉടമയോട് ഡ്രൈവറെ മാറ്റാൻ ആവശ്യപ്പെടും. ബസ് ഡ്രൈവർമാർ ബസ് സ്റ്റോപ്പിൽ നിന്നുമാത്രമേ യാത്രക്കാരെ കയറ്റാവൂ. ആറുമാസത്തിനുള്ളിൽ ബസ് സ്റ്റോപ്പുകൾക്ക് ആർടിഎ ബോർഡ് അംഗീകാരം നൽകുമെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
Read Moreമാരിചന്റെ പാത പിന്തുടരുന്നവരാണു രാമായണത്തിന്റെ പേരിൽ പ്രശ്നം സൃഷ്ടിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഇരിങ്ങാലക്കുട: ഗാന്ധിജി സങ്കൽപ്പിച്ച രാമരാജ്യമല്ല ഇപ്പോൾ രാമരാജ്യം പറഞ്ഞ് നടക്കുന്നവർ വിഭാവനം ചെയ്യുന്നതെന്നും രാമായണത്തിലെ രാമന്റെ പാതയിലല്ലാതെ മാരിചന്റെ പാത പിന്തുടരുന്നവരാണു രാമായണത്തിന്റെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കൂടൽമാണിക്യ ക്ഷേത്രത്തിൽ രാമായണമാസാചരണ നാലന്പല ദർശനത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ഡിപ്പാർട്ടുമെന്റ് പണികഴിപ്പിച്ച ഭക്തർക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട ് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടൽമാണിക്യം ക്ഷേത്രത്തെക്കുറിച്ചുള്ള മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ നാലു ഭാഷകളിലുള്ള ദർശനവഴികാട്ടിയുടെ പതിപ്പ് തന്ത്രി പ്രതിനിധി എൻ.പി. പരമേശ്വരൻ നന്പൂതിരിപ്പാടിനു നൽകികൊണ്ട ് മന്ത്രി പ്രകാശനം ചെയ്തു. പ്രഫ. കെ.യു. അരുണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ് നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ.എം. സുമ, തന്ത്രി പ്രതിനിധി എൻ.പി. പരമേശ്വരൻ നന്പൂതിരി, ഭരണസമിതി അംഗങ്ങളായ…
Read Moreപ്രകൃതിദുരന്തങ്ങൾക്ക് ദുരിതാശ്വാസ സഹായ മാനദണ്ഡങ്ങൾ പൊളിച്ചെഴുതണമെന്ന് പി.സി. ജോർജ്
തൃശൂർ: പ്രകൃതിദുരന്തങ്ങൾക്ക് ദുരിതാശ്വാസം അനുവദിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവർത്തിച്ചുപോരുന്ന മാനദണ്ഡങ്ങൾ അടിമുടി പൊളിച്ചെഴുതാൻ തയാറാകണമെന്ന് കേരളജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ ആവശ്യപ്പെട്ടു. തൃശൂരിൽ കേരള ജനപക്ഷം ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ സഹായ തീരുമാനമെടുക്കുന്നതിനും സർക്കാരുകൾക്ക് നിലവിൽ വലിയതോതിലുള്ള കാലതാമസമുണ്ട്. നീതിവൈകുന്നത് അതു നിഷേധിക്കുന്നതിന് തുല്യമാണ്. എന്നാൽ പിണറായി സർക്കാർ ഈ രംഗത്ത് അനുകരണീയമായ നയവ്യതിയാനം വരുത്തിയിണ്ടെന്നും പി.സി.ജോർജ് പറഞ്ഞു. സംസ്ഥാന വൈസ് ചെയർമാൻ എം.എം.സുരേന്ദ്രൻ, ഹൈ പവർ കമ്മിറ്റി അംഗങ്ങളായ ജോയി സ്കറിയ, ഡോ.സെബാസ്റ്റ്യൻ ജോസഫ്, സുബീഷ് ശങ്കർ, മാലേത്ത് പ്രതാപചന്ദ്രൻ നായർ, യുവജനപക്ഷം പ്രസിഡന്റ് ഷൈജോ ഹസൻ, വനിതാ പക്ഷം പ്രസിഡന്റ് എം.എസ്.നിഷ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഉന്നതാധികാരസമിതി അംഗം ഡോ.സെബാസ്റ്റ്യൻ ജോസഫിനെ ആദരിച്ചു. പുതിയഭാരവാഹികളായി ജോസ്…
Read Moreപാലിയക്കര ടോൾ പ്ലാസയിൽ പി.സി.ജോർജിന്റെ അതിക്രമം; എംഎൽഎയും സംഘവും ടോൾ ബാരിയർ തകർത്തു
തൃശൂർ: പാലിയക്കര ടോൾ പ്ലാസയിൽ പി.സി.ജോർജ് എംഎൽഎയുടെ അതിക്രമം. ടോൾ ചോദിച്ചതാണ് അതിക്രമത്തിന് കാരണം. വാഹനം നിർത്തി പുറത്തിറങ്ങിയ എംഎൽഎയും സംഘവും ടോൾ ബാരിയർ തകർത്തു. ഇതിനു ശേഷം ഇവർ യാത്ര തുടർന്നു. സംഭവത്തിൽ ടോൾ പ്ലാസ അധികൃതർ പുതുക്കാട് പോലീസിൽ പരാതി നൽകി.
Read Moreകൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിലെ വൈദ്യുതി പോസ്റ്റ് അപകടഭീഷണിയാകുന്നു; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിനു മുൻവശത്തുള്ള എംജി റോഡിൽ ലൈബ്രറിക്കു സമീപമുള്ള വൈദ്യുതി പോസ്റ്റ് ചരിഞ്ഞ് അപകടകരമായ അവസ്ഥയിൽ നിൽക്കുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നു. നാലന്പല തീർഥാടകരുടെ തിരക്കുള്ള ദിവസങ്ങളിൽ ഈ പോസ്റ്റിനടിയിലൂടെയാണു ഭക്തർ നടക്കുന്നത്. ഈ വാർഡിലെ മുൻ ജനപ്രതിനിധി വൈദ്യുതി ഓഫീസിൽ നേരിൽ ചെന്നും പലതവണ നിവേദനം നൽകിയിട്ടും പ്രാദേശിക ചാനലുകൾ കാര്യത്തിന്റെ ഗൗരവം റിപ്പോർട്ട് ചെയ്തിട്ടും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചു വരുന്നത്. നാലന്പല തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് വൈദ്യുത വിഭാഗവും കൂടൽമാണിക്യം ദേവസ്വവും വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Read Moreവനസമ്പത്തിന്റെ യഥാർത്ഥ ഉടമസ്ഥരും സംരക്ഷകരും ആദിവാസി സമൂഹമെന്ന് ജസ്റ്റീസ് ഉബൈദ്
പാലപ്പിള്ളി : നമ്മുടെ വനസമ്പത്തിന്റെ യഥാർത്ഥ ഉടമസ്ഥരും സംരക്ഷകരും കാടിന്റെ മക്കളായ ആദിവാസി സമൂഹമാണന്നും ഇവ രണ്ടും സംരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്റെ ചുമതലയാണന്നും കേരളാ ഹൈക്കോടതി ജസ്റ്റീസ് പി. ഉബൈദ് പറഞ്ഞു. വന സംരക്ഷണ നിയമമടക്കമുള്ള നിയമങ്ങൾ പ്രകൃതിയേയും ആദിവാസി സമൂഹത്തെയും സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണന്നും, എഴുതപ്പെട്ട നിയമങ്ങളേക്കാൾ പ്രകൃതി നിയമങ്ങൾ പാലിക്കാൻ നാം ശീലിച്ചാൽ പ്രകൃതിയെയും വരും തലമുറയെയും സംരക്ഷിക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിമ്മിനി ഡാമിൽ നടത്തിയ ഇക്കോലീഗൽ ക്യാന്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജ് ജി. ഗോപകുമാർ, വൈൽഡ് ലൈഫ് വാർഡൻ എ.ഒ. സണ്ണി, ചാലക്കുടി ഡിഎഫ്ഒ കീർത്തി, ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് ജോമോൻ ജോണ്, അഡ്വക്കേറ്റുമാരായ രാധാകൃഷ്ണൻ, പി.എ. ജെയിംസ്, കെ.എൻ. ബിന്ദു,…
Read Moreഅയൽവാസിയുടെ കാറിൽ മകളുമായി ആശുപത്രിയിലേക്ക് പോകവേ കാർ ഒഴുക്കിൽപ്പെട്ടു; രക്ഷപ്പെട്ട് അടുത്ത വീട്ടുകാരോട് സഹായം അഭ്യർഥിച്ചിട്ടും തിരിഞ്ഞുനോക്കില്ല; അപകടത്തേക്കാൾ കൂടുതൽ തന്നെ വേദനിപ്പിച്ച അയൽവാസിയുടെയും ഫയർഫോഴ്സിന്റെ മറുപടിയെക്കുറിച്ച് ജോയി
ചാലക്കുടി: കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായ കാരൂർ-വെള്ളാഞ്ചിറ റോഡിൽ കാർ ഒഴുക്കിൽ പെട്ട് വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്തേക്ക് മുങ്ങി. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ നാലുമണിക്കാണ് സംഭവമുണ്ടായത്. കുന്പിടി പുന്നേരിപ്പറന്പിൽ ജോയിയും അയൽവാസികളുമാണ് കാറിലുണ്ടായിരുന്നത്. ജോയിയുടെ അയൽവാസി പാനികുളം നെൽസന്റെ മകൾ നാലാം ക്ലാസ് വിദ്യാർഥിനിയായ സ്നേഹക്ക് അസുഖമുണ്ടായതിനെ തുടർന്ന് പുലർച്ചെ ജോയിയുടെ കാറിൽ സ്നേഹയെയും കൊണ്ട് കുട്ടിയുടെ പിതാവ് നെൽസനും അമ്മ ഷീബയും നെൽസന്റെ ജ്യേഷ്ഠൻ ജോജിയും കൂടി ചാലക്കുടിയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വെള്ളാഞ്ചിറ പാടത്തുകൂടിയുള്ള റോഡിലൂടെ കാർ ഓടിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് കാർ ഒഴുക്കിൽ പെട്ടത്. കാറിലുണ്ടായിരുന്നവർ പെട്ടെന്ന് ഡോർ തുറന്ന് ഒഴുകിപ്പോയിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടു. എന്നാൽ കാർ ഓടിച്ചിരുന്ന പുന്നേലിപ്പറന്പിൽ ജോയിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. കാർ പാടത്തുള്ള വെള്ളത്തിലേക്ക് ഒഴുകി പോയി മുങ്ങിത്താണു. മുങ്ങിപ്പോയ കാറിനകത്തുനിന്നും…
Read Moreകർക്കിടകപുലരിക്ക് കണിയായ് കരിവീരച്ചന്തം; . രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്
തൃശൂർ: കർക്കടകപുലരിയിൽ വടക്കുന്നാഥന്റെ തിരുമുറ്റത്ത് ഗജശ്രേഷ്ഠർക്ക് വിഭവസമൃദ്ധമായ മഹാസദ്യ. രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് ഇന്നു രാവിലെ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ 75ഓളം ആനകൾ പങ്കെടുത്തു. ഗജനിരയിലെ ഏറ്റവും ചെറിയ ആനയായ വാരിയത്ത് ജയരാജിന് ആദ്യ ഉരുള നൽകി ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ നന്പൂതിരി ആനയൂട്ടിന് തുടക്കം കുറിച്ചു. വൻതിരക്കാണ് ആനയൂട്ടിന് അനുഭവപ്പെട്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 75ഓളം ആനകൾ ആനയൂട്ടിൽ പങ്കെടുക്കാനെത്തി. കുളിച്ചുകുറിതൊട്ട് ആനച്ചമയങ്ങളില്ലാതെ കരിവീരച്ചന്തം അതിന്റെ എല്ലാ പ്രൗഢിയോടും ഭംഗിയോടും നിറഞ്ഞ കർക്കിടകപുലരിയിൽ വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരനടക്കു സമീപം അണിനിരന്ന ആനകളെ കാണാനും അവയെ ഉൗട്ടാനും നേരത്തെ തന്നെ ആനപ്രേമികളും ഭക്തരും എത്തിയിരുന്നു. രാവിലെ ഒന്പതരയ്ക്ക് ആനയൂട്ട് ആരംഭിക്കുന്പോഴേക്കും വടക്കുന്നാഥ ക്ഷേത്രാങ്കണം ആൾക്കൂട്ടത്തെക്കൊണ്ട് നിറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ആനയൂട്ടിന് എത്തിയിരുന്നു. തെക്കേഗോപുര നടയ്ക്കു സമീപം ബാരിക്കേഡുകൾ സ്ഥാപിച്ച് അതിനകത്താണ് ആനകളെ…
Read More