വി​ധി ഇ​രു​ട്ടി​ലാ​ഴ്ത്തി​യി​ട്ടും തോ​ൽ​ക്കാ​തെ സിം​സ​ണ്‍ ; അ​ക​ക്ക​ണ്ണി​ന്‍റെ  വെ​ളി​ച്ച​ത്തി​ൽ   ക​ര​കൗ​ശ​ല വ​സ്തു​ക്കൾ നിർമിച്ച് ജീവിതത്തോട് പോരാടുന്നു

തൃ​ശൂ​ർ: അ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി​യ വി​ധി ച​ല​ന​ശേ​ഷി​യും കാ​ഴ്ച​ശ​ക്തി​യും ക​വ​ർ​ന്നെ​ങ്കി​ലും ത​ള​രാ​ത്ത മ​ന​സു​മാ​യി ജീ​വി​തം പൊ​രു​തി​നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ചി​റ്റാ​ട്ടു​ക​ര സ്വ​ദേ​ശി സിം​സ​ണ്‍. അ​ക​ക്ക​ണ്ണി​ന്‍റെ മാ​ത്രം വെ​ളി​ച്ച​ത്തി​ൽ സിം​സ​ൻ നി​ർ​മി​ക്കു​ന്ന ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളാ​ണ് ഇ​പ്പോ​ൾ കു​ടും​ബ​ത്തി​ന് പ്ര​തീ​ക്ഷ പ​ക​രു​ന്ന​ത്. നാ​ട​ക​ന​ട​നാ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യും ഓ​ടിന​ട​ന്ന കാ​ല​ത്തി​ൽനി​ന്ന് സിം​സ​ന്‍റെ ജീ​വി​തം വീ​ടി​ന്‍റെ ചു​വ​രു​ക​ൾ​ക്കു​ള്ളി​ലേ​ക്ക് ഒ​തു​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്നു. 2012- ഏ​പ്രി​ൽ 16നാ​യി​രു​ന്നു സിം​സ​ന്‍റെ ജീ​വി​തം ത​ക​ർ​ത്ത ആ ​അ​പ​ക​ടം. കേ​ച്ചേ​രി​യി​ൽവ​ച്ച് ആ​ന കു​ത്തി​മ​റി​ച്ചി​ട്ട ബ​സി​ന​ടി​യി​ൽ അ​ദ്ദേ​ഹം കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. കോ​ണ്‍​ക്രീ​റ്റ് പ​ണി​ക്കാ​യി രാ​വി​ലെ വീ​ട്ടി​ൽനി​ന്നു പു​റ​പ്പെ​ട്ട​താ​യി​രു​ന്നു സിം​സ​ണ്‍. അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നു ഗു​രു​ത​ര ത​ക​രാ​റി​നൊ​പ്പം ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്തം ഇ​ര​ച്ചു​ക​യ​റി കാ​ഴ്ച ശ​ക്തി​യും ന​ഷ്ട​പ്പെ​ട്ടു. മാ​സ​ങ്ങ​ളോ​ളം നീ​ണ്ട ചി​കി​ത്സ​യ്ക്കൊ​ടു​വി​ലാ​ണ് ജീ​വ​നെ​ങ്കി​ലും നിലനിര്‌ത്താനായത്. ഏ​റെ നാ​ള​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ച​ല​ന​ശേ​ഷി കിട്ടിയത് ത​ല​യ്ക്കും കൈ​ക​ൾ​ക്കും മാ​ത്രം. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള ട്യൂ​ബു​ക​ൾ ഘ​ടി​പ്പി​ച്ച ശ​രീ​ര​വു​മാ​യി അ​ന്നു മു​ത​ൽ വീ​ടി​ന​ക​ത്താ​ണ് സിം​സ​ണ്‍.…

Read More

മാ​താ​പി​താ​ക്ക​ൾ ക​യ്യൊ​ഴി​ഞ്ഞ കു​രു​ന്നു​ക​ൾ​ക്ക്   ത​ണ​ലൊ​രു​ക്കി സേ​വാ​ഭാ​ര​തി;  തുടർ വിദ്യാഭ്യാസത്തിനുള്ള എല്ലാ സൗകര്യവുമൊരുക്കുമെന്ന് ഭാരവാഹികൾ

കൊ​ട​ക​ര: മാ​താ​പി​ത​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​തോ​ടെ നി​രാ​ലം​ബ​രാ​യ മൂ​ന്നു​കു​രു​ന്നു​ക​ൾ​ക്ക് ത​ണ​ലൊ​രു​ക്കി സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ. കൊ​ട​ക​ര കും​ഭാ​ര​ത്തെ​രു​വി​ൽ വ​യോ​ധി​ക​നാ​യ മു​ത്ത​ച്ഛ​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗീ​ത(9) ,ശ്വേ​ത(7),നി​കി​ത (അ​ഞ്ച്) എ​ന്നീ കു​രു​ന്നു​ക​ളു​ടെ സം​ര​ക്ഷ​ണ​വും പ​ഠ​ന​ച്ചെ​ല​വു​മാ​ണ് സേ​വാ​ഭാ​ര​തി ഏ​റ്റെ​ടു​ത്ത​ത്. കൊ​ട​ക​ര​യി​ൽ വ​ന്നു താ​മ​സി​ക്കു​ന്ന ആ​ന്ധ്ര സ്വ​ദേ​ശി സ​ന്പ​ത്തി​ന്‍റെ പേ​ര​ക്കു​ട്ടി​ക​ളാ​ണ് ഈ ​കു​രു​ന്നു​ക​ൾ. ഇ​ള​യ കു​ട്ടി​ക്ക് മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ അ​മ്മ ഇ​വ​രെ ഉ​പേ​ക്ഷി​ച്ചു​പോ​യി. അ​ച്ഛ​നും പി​ന്നീ​ട് ഇ​വ​രെ ഉ​പേ​ക്ഷി​ച്ചു. വ​യോ​ധി​ക​നാ​യ മു​ത്ത​ച്ഛ​നാ​ണ് മൂ​ന്നു​കു​ട്ടി​ക​ളേ​യും സം​ര​ക്ഷി​ച്ചു​പോ​ന്നി​രു​ന്ന​ത്. ഇ​വ​രു​ടെ ദൈ​ന്യ​ത അ​റി​ഞ്ഞ് സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഉ​ര​ക​ത്തു​ള്ള സ​ജ്ജീ​വ​നി ബാ​ലി​ക സ​ദ​ന​ത്തി​ൽ താ​മ​സി​പ്പി​ച്ച് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​നാ​ണ് സേ​വാ​ഭാ​ര​തി​യു​ടെ തീ​രു​മാ​നം. ഇന്നലെ രാ​വി​ലെ കും​ഭാ​ര​തെ​രു​വി​ലെ​ത്തി ഇ​വ​ർ കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്തു. ആ​ർ.​എ​സ്.​എ​സ്. വി​ഭാ​ഗ് കാ​ര്യ​കാ​രി സ​ദ​സ്യ​ൻ കെ.​ആ​ർ. ദേ​വ​ദാ​സ് ,സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​രാ​യ എം.​എ​ൻ. തി​ല​ക​ൻ, ര​ഘു പി. ​മേ​നോ​ൻ, എം ​സു​നി​ൽ​കു​മാ​ർ, വ​ത്സ​ൻ തോ​ട്ടാ​പ്പി​ള്ളി, വി​നോ​ദ് പി​ള്ള,…

Read More

ഒ​പി ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​തെ സൗ​ജ​ന്യ ചി​കി​ത്സാപ​ദ്ധ​തി വേ​ണ്ട: കെ‌എസ്എ​സ്പി​എ

തൃ​ശൂ​ർ: ഒ​പി ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​തെ സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം പ്ര​ഖ്യാ​പി​ച്ചു. സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക, കു​ടി​ശി​ക​യാ​യ ഡി​എ അ​നു​വ​ദി​ക്കു​ക, ശ​ന്പ​ള, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​ഗ​സ്റ്റ് ഏ​ഴി​ന് ധ​ർ​ണ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കെഎസ്എസ്പി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ കു​രു​ക്ക​ൾ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. കു​ഞ്ഞു​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി. പോ​ള​ച്ച​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​കെ. ജ​യ​രാ​ജ​ൻ, കെഎസ്എസ്പി​എ നേ​താ​ക്ക​ളാ​യ കെ.​ബി. ജ​യ​റാം, കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​എ​സ്. സു​ന്ദ​ര​ൻ, എം.​എ. മു​ഹ​മ്മ​ദ് അ​ലി, എം.​കെ. കു​മാ​ര​ൻ, കെ.​ജി. നാ​രാ​യ​ണ​ൻ, വി. ​സു​കു​മാ​ര​ൻ, പി.​എ. ജ​നാ​ർ​ദ്ദ​ന​ൻ, എ​ൻ.​ഡി. ഈ​നാ​ശു, വി.​സി. ജോ​ണ്‍​സ​ണ്‍, എം.​കെ. വ​സു​ന്ധ​ര, എം.​ആ​ർ.…

Read More

നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​കി എ​ഴു​ത്തു​കാ​ർ ഫേ​സ് ബു​ക്ക് കൂ​ട്ടാ​യ്മ

കൊ​ട​ക​ര: നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി വാ​സ​യോ​ഗ്യ​മാ​ക്കി ന​ൽ​കി മാ​തൃ​ക​യാ​കു​ക​യാ​ണ് കൊ​ട​ക​ര​യി​ലെ എ​ഴു​ത്തു​കാ​ർ എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ. ക​ഥ​യും ക​വി​ത​യും ക​ളി​ചി​രി​ക​ൾ​ക്കു​മൊ​പ്പം സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റു​ന്ന​തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ​മാ​വു​ക​യാ​ണ് ഈ ​കൂ​ട്ടാ​യ്മ. മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​വാ​ർ​ഡി​ലു​ള്ള കൊ​രേ​ച്ചാ​ൽ വെ​ട്ടി​യാ​ട​ൻ ചി​റ​യി​ൽ താ​മ​സി​ക്കു​ന്ന പ​തി​യാ​രി സു​ലോ​ച​ന ബാ​ബു​വി​ന്‍റെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടാ​ണ് കൊ​ട​ക​ര​യി​ലെ എ​ഴു​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ പു​തു​ക്കി​പ​ണി​യു​ന്ന​ത്. കു​റ​ച്ചു​ഭാ​ഗം കോ​ണ്‍​ക്രീ​റ്റു​മേ​ൽ​ക്കൂ​ര​യും ബാ​ക്കി ഓ​ടി​ട്ട​തു​മാ​യ ഇ​വ​രു​ടെ വീ​ട് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ത്തി​നാ​ൽ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ബാ​ബു മ​ര​ണ​പ്പെ​ട്ട​തോ​ടെ സു​ലോ​ച​ന കൂ​ലി​പ്പ​ണി​ക്കു​പോ​യാ​ണ് ഏ​ക​മ​ക​ളെ സം​ര​ക്ഷി​ച്ചു​പോ​രു​ന്ന​ത്. സാ​ന്പ​ത്തി​ക പ്ര​യാ​സം മൂ​ലം വീ​ടി​ന്‍റെ തേ​പ്പും തു​ട​ർ​പ​ണി​ക​ളും ന​ട​ത്താ​ൻ ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല. ക​ന​ത്ത​മ​ഴ​യി​ൽ മ​രം വീ​ണ്് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​തോ​ടെ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. സു​ലോ​ച​ന​യും മ​ക​ളും ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി. ഈ ​കു​ടും​ബ​ത്തി​ന്‍റെ ദു​രി​തം ക​ണ്ട റി​ഞ്ഞാ​ണ് കൊ​ട​ക​ര​യി​ലെ എ​ഴു​ത്തു​കാ​ർ ഫേ​സ് ബു​ക്ക് കൂ​ട്ടാ​യ്മ വീ​ട്…

Read More

അ​ട​ച്ചി​ട്ടി​രു​ന്ന കെഎ​ച്ച്ആ​ർ​ഡ​ബ്ല്യു​എ​സ് വാ​ർ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീകരിച്ചതായി ബി.​ഡി.​ ദേ​വ​സി  എം​എ​ൽ​എ

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന കെഎ​ച്ച്ആ​ർ​ഡ​ബ്ല്യു​എ​സ് വാ​ർ​ഡ് അ​ടി​യ​ ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി രോ​ഗി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ബി.​ഡി.​ ദേ​വ​സി എം​എ​ൽ​എ അ​റി​യി​ച്ചു. പേ​ വാ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി ബി.​ഡി.​ ദേ​വ​സി എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യർ​ പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വി​ൽ​സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ജി സ​ദാ​ന​ന്ദ​ൻ, കൗ​ണ്‍​സി​ല​ർ ഗീ​താ സാ​ബു, കെ എച്ച് ആ​ർ​ഡ​ബ്ല്യു​എ​സ് എം.​ഡി.​ അ​ശോ​ക്‌ലാ​ൽ, റീ​ജ​ണ​ൽ മാ​നേ​ജ​ർ സു​ധാ​ക​ര​പി​ള്ള, അ​സി. എ​ൻ​ജി​നീ​യ​ർ കെ.​നൗ​ഷാ​ദ് സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ വാ​ർ​ഡ് സ​ന്ദ​ർ​ശി​ച്ച് പോ​രാ​യ്മ​ക​ൾ വി​ല​യി​രു​ത്തു​ക​യും അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ 30ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ല​ക്ട്രി​ക് വ​ർ​ക്കു​ക​ൾ, പ്ലം​ന്പിം​ഗ്, ഡ്രൈ​നേ​ജ് സൗ​ക​ര്യ​ങ്ങ​ൾ, ക​ട്ടി​ലു​ക​ൾ, കി​ട​ക്ക​ക​ൾ എ​ന്നി​വ ന​വീ​ക​രി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ചു​വ​രു​ക​ൾ ടൈ​ൽ​സ് ഇ​ടു​ന്ന​തി​നാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം.​ഡി.​ അ​ശോ​ക്‌ലാ​ൽ അ​റി​യി​ച്ചു. ആ​ഗ​സ്റ്റ് ആ​ദ്യം വാ​ർ​ഡ്…

Read More

സം​സ്ഥാ​ന​ത്തു ജൈ​വ​പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​നം സം​സ്കാ​ര​മാ​യി മാ​റു​ന്നു; ജൈവകൃഷി ഉത്പന്നങ്ങൾ കാണുകമാത്രമല്ല വേണ്ടത് വാങ്ങിക്കുകയും ചെയ്ത് കൃഷി മന്ത്രി

തൃ​ശൂ​ർ: നാ​ട​ൻ ജൈ​വ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​നു സ​ന്തോ​ഷം. പ​ട്ടി​ക്കാ​ട്ടെ ക​ർ​ഷ​ക​ർ വി​ള​യി​ച്ചെ​ടു​ത്ത പ​ച്ച​പ്പ​യ​റും പാ​വ​യ്ക്ക​യും റ​ന്പൂ​ട്ടാ​ൻ പ​ഴ​വും മ​ന്ത്രി വാ​ങ്ങു​ക​യും ചെ​യ്തു. മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ തോ​പ്പ് സ്റ്റേ​ഡി​യ​ത്തി​നു മു​ൻ​വ​ശ​ത്ത് ആ​രം​ഭി​ച്ച ഇ​ക്കോ​ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി സു​നി​ൽ​കു​മാ​ർ. ക​ർ​ഷ​ക​രു​ടെ ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​രി​ല്ലൊ​ത ആ​വ​ശ്യ​ക്കാ​ർ​ക്കു ന​ൽ​കു​ന്ന​തി​നെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. സം​സ്ഥാ​ന​ത്തു ജൈ​വ​പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​നം സം​സ്കാ​ര​മാ​യി മാ​റു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കേ​ര​ള ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ​യും ആ​ത്മ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ക്കോ​ഷോ​പ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ചെ​യ​ർ​മാ​ൻ എം.​പി. വി​ൻ​സെ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സാ​ഫ് ഡ​യ​റ​ക്ട​ർ അ​ലോ​ക് പോ​ൾ തോ​മ​സ്, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ എ. ​ക​ല, മു​ൻ മേ​യ​ർ ഐ.​പി. പോ​ൾ, കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജോ​ർ​ജ് ചാ​ണ്ടി, ടി.​ആ​ർ. സ​ന്തോ​ഷ്, അ​ർ​ബ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ പോ​ൾ​സ​ണ്‍ ആ​ല​പ്പാ​ട്ട, കൃ​ഷി ഓ​ഫീ​സ​ർ ര​മാ​ദേ​വി,…

Read More

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​നം കൂ​ടു​ത​ൽ തൃ​ശൂ​രി​ൽ; ക​ഴി​ഞ്ഞ വ​ർ​ഷം എ​ണ്ണൂ​റി​ലേ​റെ ശി​ശു ലൈം​ഗി​ക പീ​ഡ​ന കേ​സു​ക​ൾ 

അ​മ​ല​ന​ഗ​ർ: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​നം കൂ​ടു​ത​ൽ തൃ​ശൂ​രി​ലാ​ണെ​ന്ന് ചൈ​ൽ​ഡ് വെ​ ൽ​ഫ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഒ. ജോ​ർ​ജ്. പെ​ണ്‍​ഭ്രൂ​ണ​ഹ​ത്യ​ക്കെ​ തി​രേ തൃ​ശൂ​ർ ഗൈ​ന​ക്കോ​ള​ജി സൊ​സൈ​റ്റി​യും അ​മ​ല സോ​ഷ്യ​ ൽ വ​ർ​ക്ക് വി​ഭാ​ഗ​വും ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ് ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ വ​ർ​ഷം എ​ണ്ണൂ​റി​ലേ​റെ ശി​ശു ലൈം​ഗി​ക പീ​ഡ​ന കേ​സു​ക​ൾ തൃ​ശൂ​ർ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്തെ​ന്നു ജോ​ർ​ജ് പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ൽ​ ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ ശി​ച്ചു. അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജൂലി​യ​സ് അ​റ​യ്ക്ക​ൽ, അ​സോ​. ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, ഫാ. ​തോ​മ​സ് വാ​ഴ​ക്കാ​ല, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​എ​സ്. ര​മ​ണി, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​കെ. പാ​ർ​വ​തി, ഗൈ​ന​ക്കോ​ള​ജിസ്റ്റ് ​ഡോ. പ്ര​മീ​ള മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കാ​ട്ടാ​നശ​ല്യം വീ​ണ്ടും; താ​ളൂ​പ്പാ​ട​ത്ത് കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു; സന്ധ്യകഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയെന്ന നാട്ടുകാർ

കോ​ടാ​ലി: മ​ല​യോ​ര​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി. മു​രു​ക്കു​ങ്ങ​ൽ താ​ളൂ​പ്പാ​ടം പ്ര​ദേ​ശ​ത്താ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ആ​ന​യി​റ​ങ്ങി​യ​ത്. ഇ​വി​ടെ​യു​ള്ള പ​ടി​ഞ്ഞാ​റേ​കാ​ര​ൻ ഷാ​ജു​വി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ​ത്തി​യ ആ​ന വീ​ട്ടു​പ​റ​ന്പി​ൽ നി​ന്നി​രു​ന്ന തെ​ങ്ങു​ൾ​പ്പ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് നാ​ശം വ​രു​ത്തി. പ​ടി​ഞ്ഞാ​റേ​ക്കാ​ര​ൻ ലോ​ന, പ​ടി​ഞ്ഞാ​റേ​ക്കാ​ര​ൻ ഷാ​ജു, മു​ണ്ടാ​ട​ൻ ബാ​ബു എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ്, ജാ​തി എ​ന്നി​വ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. വീ​ടു​ക​ളോ​ടുചേ​ർ​ന്ന് ആ​ന​ക​ളെ​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് താ​ളൂ​പ്പാ​ടം പ്ര​ദേ​ശ​ത്ത കാ​ട്ടാ​ന​ക​ളെ​ത്തു​ന്ന​തെ​ന്ന് പ​ടി​ഞ്ഞാ​റേ​കാ​ര​ൻ ഷാ​ജു പ​റ​ഞ്ഞു കാ​ട്ടാ​ന​യി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ച പ്ര​ദേ​ശം കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ,സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ശ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. വ​നം വ​കു​പ്പ​ധി​കൃ​ത​രും താ​ളൂ​പ്പാ​ട​ത്തോ​ടു ചേ​ർ​ന്ന് കി​ട​ക്കു​ന്ന മു​പ്ലി, പോ​ത്ത​ൻ​ചി​റ, ചൊ​ക്ക​ന പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി. കാ​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​ക്കു​ള്ളി​ലും ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യി​രുന്നു.​കോ​ള​നി…

Read More

ബ​സി​ൽ ടി​ക്ക​റ്റു​ണ്ട്, പ​ക്ഷേ  ആ​രും ചോ​ദി​ക്ക​രു​ത് ; തൃ​ശൂ​രി​ലെ ഒ​ട്ടു​മി​ക്ക റൂ​ട്ടു​ക​ളി​ലും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് കൊ​ടു​ക്കു​ന്ന ശീ​ല​മി​ല്ലെന്ന് യാത്രക്കാർ

അ​ജി​മോ​ൻ ക​ല്ലൂ​ർ തൃ​ശൂ​ർ: ജി​ല്ല​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ നി​റങ്ങൾ നീ​ല​യും ചു​വ​പ്പു​മൊ​ക്കെ​യാ​യി​ നിശ്ചയിച്ചിട്ടും കൊ​ടു​ക്കു​ന്ന ചാ​ർ​ജി​ന് ടി​ക്ക​റ്റി​ല്ല. വ​ള​രെ​ക്കു​റ​ച്ചു ബ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് ടി​ക്ക​റ്റ് കൊ​ടു​ക്കു​ന്ന പ​തി​വു​ള്ള​ത്. 3000 ത്തി​ല​ധി​കം ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന തൃ​ശൂ​രി​ലെ ഒ​ട്ടു​മി​ക്ക റൂ​ട്ടു​ക​ളി​ലും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് കൊ​ടു​ക്കു​ന്ന ശീ​ല​മി​ല്ല. അ​ധി​കൃ​ത​രു​ടെ ചെ​ക്കിം​ഗ് കാ​ണു​ന്പോ​ൾ മാ​ത്ര​മാ​ണ് ടി​ക്ക​റ്റു​ക​ൾ യാ​ത്ര​ക്കാ​ർ​ക്കു കൊ​ടു​ക്കു​ന്ന​ത്. അ​തും ഫെ​യ​ർ​സ്റ്റേ​ജ് അ​നു​സ​രി​ച്ചു​ള്ള നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ ടി​ക്ക​റ്റു​ക​ളാ​കാ​റു​മി​ല്ല. തി​ര​ക്കി​ട്ട് തോ​ന്നി​യ​പ​ടി ടി​ക്ക​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്യു​ക​യാ​ണ് മി​ക്ക​പ്പോ​ഴും. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ലും, ചി​ല ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളി​ലും മാ​ത്ര​മാ​ണ് കൃ​ത്യ​മാ​യി ടി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ബ​സു​ക​ളു​ടെ നി​റം നീ​ല​യും ക​രിം​ചു​വ​പ്പു​മാ​യി ഏ​കീ​ക​രി​ച്ച​പ്പോ​ൾ നി​റം​ക​ണ്ടു ബ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്ന പ്രാ​യ​മാ​യ​വ​രെ​യാ​ണ് ടി​ക്ക​റ്റി​ല്ലാ​യ്്മ കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്. ബ​സി​ൽ ഏ​തെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ മ​റ​ന്നു​വ​യ്ക്കു​ക​യോ മ​റ്റോ ചെ​യ്താ​ൽ ടി​ക്ക​റ്റി​ല്ലാ​ത്ത​തി​നാ​ൽ ​ഏ​തു ബ​സാ​ണെ​ന്നു ക​ണ്ടെ​ത്താ​ൻ ​ഒ​രു വ​ഴി​യു​മി​ല്ല. മാ​ത്ര​മ​ല്ല അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ആ ​ബ​സി​ൽ യാ​ത്ര​ചെ​യ്തി​രു​ന്നു എ​ന്ന​തി​ന്…

Read More

റോഡുകൾ നന്നാക്കുന്നതിന് തടസമാകില്ല;  തൃശൂർ -കാഞ്ഞാണി റൂട്ടിൽ ഇന്നും സ്വകാര്യബസുകൾ ഓടിയില്ല; അപകടത്തിൽ മരിച്ച പീറ്ററിന്‍റെ സംസ്കാരം നടത്തി

അ​രി​ന്പൂ​ർ: മ​ന​ക്കൊ​ടി വ​ള​വി​ൽ ബ​സി​ടി​ച്ച് ബേ​ക്ക​റി​യു​ട​മ മ​രി​ച്ച അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും തൃ​ശൂ​ർ – കാ​ഞ്ഞാ​ണി റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് പ​ണി മു​ട​ക്ക് .ഇ​ന്ന് രാ​വി​ലെ മു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ളൊ​ന്നും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ത​ക​ർ​ന്ന റോ​ഡി​ൽ ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ച അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​ന്നും തു​ട​രു​ന്ന​തി നാ​ൽ പ​ണി​ക​ൾ​ക്ക് അ​സൗ​ക​ര്യം ഉ​ണ്ടാ​കാ​തു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ന്നും പ​ണി​മു​ട​ക്കി​യ​തെ​ന്ന് സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് കാ​ഞ്ഞാ​ണി​യി​ൽ ചേ​ർ​ന്ന​യോ​ഗ​ത്തി​ലാ​ണ് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​ണി മു​ട​ക്കി നെ ​തു​ട​ർ​ന്ന് തൃ​ശൂ​ർ – കാ​ഞ്ഞാ​ണി – അ​ന്തി​ക്കാ​ട്, തൃ​ശൂ​ർ – കാ​ഞ്ഞാ​ണി – ചാ​വ​ക്കാ​ട്, തൃ​ശൂ​ർ – കാ​ഞ്ഞാ​ണി – വാ​ടാ​ന​പ്പ​ള്ളി എ​ന്നി വ​ട​ങ്ങ​ളി​ലേ​ക്കൊ​ന്നും സ്വ​കാ​ര്യ ബ​സ് സ​ർ വീ ​സ് ന​ട​ത്തി​യി​ല്ല. അ​തേ സ​മ​യം തൃ​ശൂ​ർ – കാ​ഞ്ഞാ​ണി – വാ​ടാ​ന​പ്പ​ള്ളി റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളാ​ണ്…

Read More