ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ജീ​വ​ൻ പ​ണ​യം​വ​ച്ച് വൃ​ദ്ധ ദമ്പ​തി​ക​ൾ;  ദു​ര​ന്തം വ​രാ​ൻ കാ​ത്തി​രി​ക്കാ​തെ സ​ർ​ക്കാ​ർ ഇ​ട​പ്പെ​ട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

വ​ര​ന്ത​ര​പ്പി​ള്ളി: ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ജീ​വ​ൻ പ​ണ​യം​വ​ച്ച് വൃ​ദ്ധ​ദ​ന്പ​തി​ക​ൾ. മു​നി​യാ​ട്ടു​കു​ന്ന് കൂ​ന​ൻ​മാ​ക്ക​ൻ കൊ​ച്ചു​ണ്ണി​യും ഭാ​ര്യ ദേ​വ​കി​യുമാണ് ചു​മ​രു​ക​ൾ ചോ​ർ​ന്നൊ​ലി​ച്ച് വീഴാറായ കു​തി​ർ​ന്ന് വീ​ഴാ​റാ​യ പ​ച്ച ഇ​ഷ്ട്ടി​ക​യി​ൽ തീ​ർ​ത്ത വീ​ടി​ൽ താമസിക്കുന്നത്. ത​ക​ർ​ന്ന മേ​ൽ​ക്കൂ​ര​യി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് മേ​ഞ്ഞാ​ണ് ചോ​ർ​ച്ച​ക്ക് ത​ട​യി​ട്ടി​രി​ക്കു​ന്ന​ത്. അ​സു​ഖ​ബാ​ധി​ത​രാ​യ ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ഇ​രു​നൂ​റ് മീ​റ്റ​റി​ലേ​റെ കാ​ട്ടു​പാ​ത​യി​ലൂ​ടെ ന​ട​ന്നു​വേ​ണം എ​ത്താ​ൻ. അ​സു​ഖം മൂ​ർ​ചി​ച്ചാ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ങ്കി​ൽ റോ​ഡു​വ​രെ ചു​മ​ന്നാ​ണ് ഇ​വ​രെ കൊ​ണ്ടു​പോ​കു​ന്ന​ത്. സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വാ​ർ​ധ​ക്യ പെ​ൻ​ഷ​നാ​ണ് ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം. പ​രാ​ധീ​ന​ത​ക​ൾ​ക്ക് ന​ടു​വി​ലും അ​ട​ച്ചു​റ​പ്പു​ള്ളൊ​രു കൊ​ച്ചു വീ​ടി​ന് വേ​ണ്ടി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ് ഇ​വ​ർ. പ​ല ത​വ​ണ ഗ്രാ​മ​സ​ഭ​യി​ൽ വീ​ടി​ന് വേ​ണ്ടി അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല. അ​വ​സാ​നം ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടു​വെ​ങ്കി​ലും പി​ന്നീ​ട് ത​ള്ളി​ക​ള​ഞ്ഞു. മ​രു​ന്ന് വാ​ങ്ങാ​ൻ പോ​ലും പ​ണ​മി​ല്ലാ​തെ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന ഈ ​വൃ​ദ്ധ ദ​ന്പ​തി​ക​ൾ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം​കൊ​ണ്ടാ​ണ് ഉ​പ​ജീ​വ​നം…

Read More

ക​ശാ​പ്പി​നു​ കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ടോ​ടി; പരിഭ്രാന്തിപരത്തി  റോ​ഡി​ലൂ​ടെ ഓ​ടി​യ പോ​ത്തിനെ  കണ്ട് നാട്ടുകാരും ഒടി; ഒടുവിൽ …

ചാ​ല​ക്കു​ടി: പ​രി​യാ​രം പൂ​വ​ത്തി​ങ്ക​ലി​ൽ ക​ശാ​പ്പി​നു​വേ​ണ്ടി കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ടോ​ടി പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്നു​രാ​വി​ലെ 7.30നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. പോ​ത്തി​നെ ക​ശാ​പ്പു​ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കാ​ലു​ക​ൾ ബ​ന്ധി​ച്ചി​രു​ന്ന ക​യ​ർ പൊ​ട്ടി​ച്ച് പോ​ത്ത് ഓ​ടു​ക​യാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ ഓ​ടി​യ പോ​ത്ത് അ​ക്ര​മ​ണ​കാ​രി​യാ​യി. ക​ണ്ണി​ൽ​ക​ണ്ട​വ​രെ​യെ​ല്ലാം ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. റോ​ഡി​ലൂ​ടെ പോ​യി​രു​ന്ന​വ​ർ പോ​ത്തി​ന്‍റെ വ​ര​വ് ക​ണ്ട് ജീ​വ​നും​കൊ​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഒ​രു വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത് വാ​ഴ​ത്തോ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന് പോ​ത്ത് നി​ല​യു​റ​പ്പി​ച്ചു. പോ​ത്തി​നെ കീ​ഴ്പ്പെ​ടു​ത്താ​ൻ അ​ടു​ക്ക​ലേ​ക്ക് എ​ത്താ​ൻ ശ്ര​മി​ച്ച​വ​രെ പോ​ത്ത് വി​ര​ട്ടി​യോ​ടി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഒ​രു​മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ സാ​ഹ​സി​ക​മാ​യി​ട്ടാ​ണ് പോ​ത്തി​നെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ചാ​ല​ക്കു​ടി ഫ​യ​ർ​ഫോ​ഴ്സ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വാ​ല​ന്‍റെ​യി​ൻ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ സാ​ബു, ഫ​യ​ർ​മാ​ൻ​മാ​രാ​യ ഷൈ​ൻ ജോ​സ്, കൃ​ഷ്ണ​രാ​ജ്, സെ​ൻ​കു​മാ​ർ, രാ​ജേ​ഷ്, ഡ്രൈ​വ​ർ ഷി​ജു എ​ന്നി​വ​രാ​ണ് പോ​ത്തി​നെ കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read More

ഫാ​സി​സം നി​ല​നി​ൽ​ക്കു​ന്ന കടുത്ത  മേ​ഖ​ല​യാ​ണ് സി​നി​മ; ഇ​ന്ന​സെ​ന്‍റി​നും ഇ​ട​വേ​ള ബാ​ബു​വി​നുമെതിരേ അവരുടെ ജന്മനാട്ടിൽ കടുത്ത  വിമർശനവുമായി വിനയൻ

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ടീ ന​ടന്മാ​രു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ഭാ​ര​വാ​ഹി​ത്വം ദീ​ർ​ഘ​കാ​ലം വ​ഹി​ച്ച ഇ​ന്ന​സെ​ന്‍റി​നും ഇ​പ്പോ​ൾ മു​ഖ്യ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഇ​ട​വേ​ള ബാ​ബു​വി​നും അ​വ​രു​ടെ ജന്മനാ​ട്ടി​ൽ സം​വി​ധാ​യ​ക​ൻ വി​ന​യ​നി​ൽ​നി​ന്നും ക​ടു​ത്ത വി​മ​ർ​ശ​നം. സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യും ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വും വി​വി​ധ​ങ്ങ​ളാ​യ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ മി​ക​ച്ച സം​ഘാ​ട​ക​നു​മാ​യി​രു​ന്ന ടി.​എ​ൻ. ന​ന്പൂ​തി​രി​യു​ടെ 40-ാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​പി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും ടി.​എ​ൻ. സ്മാ​ര​ക സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ വി​ന​യ​ന്‍റെ വി​മ​ർ​ശ​നം. ഏ​റ്റ​വും കൂ​ടു​ത​ൽ ഫാ​സി​സം നി​ല​നി​ൽ​ക്കു​ന്ന മേ​ഖ​ല​യാ​ണ് സി​നി​മ​യെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട ാണ് ​വി​ന​യ​ൻ ന​ട​ൻ തി​ല​ക​ന്‍റെ വി​ല​ക്കും ദി​ലീ​പി​നെ അ​മ്മ തി​രി​ച്ചെ​ടു​ത്ത​തു​മാ​യ ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ ചൂ​ണ്ട ിക്കാ​ട്ടി സി​നി​മ​യി​ലെ താ​ര​ച​ക്ര​വ​ർ​ത്തി​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. തി​ല​ക​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും സി​നി​മ​യി​ൽ നി​ന്നും വി​ല​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ സു​കു​മാ​ർ അ​ഴീ​ക്കോ​ട് മാ​ത്ര​മാ​ണ് തിലകനു തു​ണ​യാ​യി​രു​ന്ന​ത്. അ​ന്ന് തി​ല​ക​നെ വി​ല​ക്കി​യ​വ​ർ ഇ​ന്ന്…

Read More

തൊ​ണ്ട​യി​ൽ ക​ത്രി​ക വേണ്ടിവന്നില്ല, പാ​ട്ടി​ന്‍റെ ജേ​താ​വി​നു ശ്രു​തിയായി “പാ​ട്ട​ച്ച​ൻ’

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പാ​ട്ടും​പാ​ടി റി​യാ​ലി​റ്റി ഷോ ​സ​മ്മാ​നം​കൊ​ണ്ടു​പോ​യ യു​വ​താ​ര​ത്തി​ന്‍റെ ശ്രു​തി​യും പാ​ട്ടു​മെ​ല്ലാം നി​ല​ച്ച​താ​യി​രു​ന്നു. തൊ​ണ്ട​യി​ലെ സ്വ​ന​പേ​ട​ക​ത്തി​നു നാ​ലു വ​ർ​ഷ​മാ​യി പേ​ശീ ത​ക​രാ​ർ. സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ പ​ല​രേ​യും ക​ണ്ടു, മ​രു​ന്നു ക​ഴി​ച്ചു. ഫ​ല​മു​ണ്ടാ​യി​ല്ല. അ​തി​വി​ദ​ഗ്ധ ഡോ​ക്ട​ർ ശ​സ്ത്ര​ക്രി​യാ പ​ര​ന്പ​ര​യും വി​ധി​ച്ചെ​ങ്കി​ലും ചെ​യ്തി​ല്ല.ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി ര​മേ​ഷ് റെ​വ​ന്തി​ന്‍റെ പാ​ട്ടി​ന് അ​പ​ശ്രു​തി​യാ​യ നാ​ലു​വ​ർ​ഷം നീ​ണ്ട വ​ര​ൾ​ച്ച പോ​ലെ​യാ​യി​രു​ന്നു. പ​ണ്ടു ര​മേ​ഷ് സ​മ്മാ​നം നേ​ടി​യ റി​യാ​ലി​റ്റി ഷോ​യി​ലെ ജ​ഡ്ജി​യും സം​ഗീ​ത​ജ്ഞ​നു​മാ​യ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ വീ​ണ്ടും യാ​ദൃ​ശ്ചി​ക​മാ​യി മൈ​സൂ​രി​ൽ ക​ണ്ടു​മു​ട്ടി. അ​ദ്ദേ​ഹം പ​റ​ഞ്ഞു: ’തൃ​ശൂ​രി​ൽ ഒ​രു പാ​ടും​പാ​തി​രി​യു​ണ്ട്. അ​ദ്ദേ​ഹം ശ​ബ്ദം ശ​രി​യാ​ക്കി​ത്ത​രും. വോ​ക്കോ​ള​ജി​യി​ൽ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഡോ​ക്ട​റേ​റ്റ് നേ​ടി​യ വൈ​ദി​ക​നാ​ണ്.’ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് തൃ​ശൂ​രി​ലേ​ക്കു വ​ണ്ടി​ക​യ​റി, അ​ച്ഛ​ൻ കെ​വി​എ​സ് മൂ​ർ​ത്തി​ക്കും അ​മ്മ ര​മ​ണി​ക്കു​മൊ​പ്പം. തൃ​ശൂ​ർ മൈ​ലി​പ്പാ​ട​ത്തെ ചേ​ത​ന സം​ഗീ​ത നാ​ട്യ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റും സം​ഗീ​ത​ജ്ഞ​നു​മാ​യ ഫാ. ​ഡോ. പോ​ൾ പൂ​വ​ത്തി​ങ്ക​ലി​നെ…

Read More

ഒന്ന് ഉറക്കെ കരയാൻ പോലുമാകാതെ; ശബ്ദം കേട്ടെങ്കിലും വീട് തകർന്ന് വീണതാണെന്ന് മനസിലായില്ല; ബാബുവിന്‍റെയും അയ്യപ്പന്‍റെയും മരണം വിശ്വസിക്കാനാവാതെ അയൽവാസികൾ;  

സ്വ​ന്തം ലേ​ഖ​ക​ൻ പു​തു​ക്കാ​ട്: ഇ​ന്ന​ലെ​വ​രെ ക​ണ്ട വീ​ട് ഇ​ന്നി​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​നാ​വാ​തെ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ് എ​രി​പ്പോ​ട് ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വീ​ടി​ന​ടു​ത്തു​ള്ള​വ​ർ. ഇ​ന്നു പു​ല​ർ​ച്ചെ എ​ന്തോ ശ​ബ്ദം കേ​ട്ട് അ​യ​ൽ​വാ​സി​ക​ളി​ൽ ചി​ല​രെ​ല്ലാം പു​റ​ത്തി​റ​ങ്ങി നോ​ക്കി​യെ​ങ്കി​ലും വീ​ടു ത​ക​ർ​ന്ന​ത് മ​ന​സി​ലാ​യി​ല്ല. പി​ന്നീ​ട് രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​ണ് ദു​ര​ന്തം അ​യ​ൽ​വാ​സി​ക​ൾ കാ​ണു​ന്ന​ത്. അ​പ്പോ​ഴേ​ക്കും എ​ല്ലാം ക​ഴി​ഞ്ഞി​രു​ന്നു. ഇ​ഷ്ടി​ക​ക​ളും മ​ര​ക്ക​ഷ്ണ​ങ്ങ​ളും നി​റ​ഞ്ഞ ഒ​രു വ​ലി​യ കൂ​ന മാ​ത്ര​മാ​ണ് വീ​ടു നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് കാ​ണാ​നു​ള്ള​ത്. വീ​ടി​ന്‍റെ ചു​മ​രി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു. പ​ട്ടി​ക​ക​ളെ​ല്ലാം ഒ​ടി​ഞ്ഞു​നു​റു​ങ്ങി. ഓ​ടും ക​ല്ലും കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്നു. അ​തി​ന​ടി​യി​ൽ ര​ണ്ടു ജീ​വ​നു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ആ​രോ​രു​മ​റി​യാ​തെ സ​ഹാ​യം തേ​ടി കി​ട​ന്നി​രു​ന്നു. വീ​ടു ത​ക​രു​ന്ന​ത് ആ​രെ​ങ്കി​ലും അ​പ്പോ​ൾ​ത​ന്നെ ക​ണ്ടി​രു​ന്നു​വെ​ങ്കി​ൽ ര​ണ്ടു​പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്താ​മാ​യി​രു​ന്നു. എ​ന്നാ​ൽ ദു​ര​ന്തം അ​റി​യാ​ൻ വൈ​കി​യ​പ്പോ​ൾ ന​ഷ്ട​മാ​യ​ത് ര​ണ്ടു ജീ​വ​നു​ക​ളാ​ണ്. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ജീ​ർ​ണി​ച്ച ഈ ​വീ​ട്ടി​ൽ നി​ന്ന് അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ നേ​ര​ത്തെ താ​മ​സം…

Read More

തൃശൂരിൽ വീ​ട് ത​ക​ർ​ന്ന് അ​ച്ചനും മ​ക​നും ദാരുണ്യാന്തം;  രാത്രിയിൽ  ഉറങ്ങുകയായിരുന്ന ഇവരുടെ മുകളിലേക്ക് വീട് ഇടിഞ്ഞു വീഴുകയായിരുന്നു

‌പു​തു​ക്കാ​ട്: അ​ള​ഗ​പ്പ​ന​ഗ​ർ എ​രി​പ്പോ​ട് വീ​ട് ത​ക​ർ​ന്നു വീണ് അ​ച്ച​നും മ​ക​നും മ​രി​ച്ചു. ചേ​ന​ക്ക​ൽ അ​യ്യ​പ്പ​ൻ (70) മ​ക​ൻ ബാ​ബു (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇന്നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് വീ​ട് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത് അ​ടു​ത്ത വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും, നാട്ടുകാരും ന​ട​ത്തി​യ തെര​ച്ചി​ലി​ൽ ആ​ദ്യം അ​യ്യ​പ്പ​ന്‍റെ മൃ​ത​ദേ​ഹ​വും പി​ന്നീ​ട് ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ എ​ന്തോ ത​ക​ർ​ന്നു വീ​ഴു​ന്ന ശ​ബ്ദം കേട്ട് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യെ​ങ്കി​ലും വീ​ട് ത​ക​ർ​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നി​ല്ല. രാ​വി​ലെ മാ​ത്ര​മാ​ണ് വീ​ട് ത​ക​ർ​ന്ന​ത് കാ​ണു​ന്ന​ത്. വിവരമറിഞ്ഞ് പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.

Read More

ന​ഗ​ര​സ​ഭാ ഭ​ര​ണനേ​തൃ​ത്വ​ത്തി​ന്‍റെ ക​ഴി​വു​കേ​ട്; ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി ​നവീ​ക​ര​ണം ഇ​ട​തു​പ​ക്ഷ അ​നു​കൂ​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക്ക്

ഇ​രി​ങ്ങാ​ല​ക്കു​ട: യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളും ന​വീ​ക​ര​ണ​വും ഇ​ട​തു​പ​ക്ഷ അ​നു​കൂ​ല സ​ന്ന​ദ്ധ സം​ഘ​ട​ന​യ്ക്ക് കൈ​മാ​റേ​ണ്ടി​വ​ന്ന​ത് ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ വി​ഷ​യ​ത്തി​ലു​ള്ള അ​ശ്ര​ദ്ധ മൂ​ലം. മോ​ർ​ച്ച​റി​യി​ൽ എ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് മോ​ർ​ച്ച​റി അ​ട​ച്ചി​ട്ട​ത്. ഈ ​ഘ​ട്ട​ത്തി​ൽ മോ​ർ​ച്ച​റി​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി ത​ന്നെ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ രൂ​പ​യാ​ണ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി​യ്ക്ക് പ​ണി ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്നു. ഈ ​ഘ​ട്ട​ത്തി​ൽ മോ​ർ​ച്ച​റി​യു​ടെ സ​ന്പൂ​ർ​ണ ന​വീ​ക​ര​ണ​ത്തി​നാ​യി വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മോ​ർ​ച്ച​റി അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യം മു​കു​ന്ദ​പു​രം താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ൽ ത​ന​ത് ഫ​ണ്ട് കു​റ​വാ​ണെ​ന്നും വാ​ർ​ഷി​ക…

Read More

വി​നാ​യ​ക​ന്‍റെ കു​ടും​ബത്തെ സ​ർ​ക്കാ​ർ  സം​ര​ക്ഷി​ക്ക​ണം: ​വി.​ടി.​ബ​ല​റാം എംഎ​ൽ​എ

ഏ​ങ്ങ​ണ്ടിയൂ​ർ : പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളെ സ​ർ​ക്കാ​ർ ലാ​ഘ​വ​ത്തോ​ടെ കാ​ണു​ക​യാ​ണെ​ന്നും തൊ​ലി​യു​ടെ നി​റം നോ​ക്കി കു​റ്റ​വാ​ളി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന പോ​ലീ​സ് മ​നോ​ഭാ​വ​ത്തി​ന്‍റെ ഇ​ര​യാ​ണ് ഏ​ങ്ങ​ണ്ട ിയൂ​രി​ലെ വി​നാ​യ​ക​നെ​ന്നും വി.​ടി.​ബ​ല​റാം എംഎ​ൽഎ. പോ​ലീ​സ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത ഏ​ങ്ങ​ണ്ട ിയൂ​ർ ച​ക്കാ​ണ്ട ൻ ​കൃ​ഷ്ണ​ൻ മ​ക​ൻ വി​ന​യാ​ക​ന്‍റെ ഒ​ന്നാം ച​ര​മ ദി​ന​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന്ധ​വി​നാ​യ​ക​ൻ ഓ​ർ​മ്മ ദി​നം​ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​നാ​യ​ക​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത് പോ​ലീ​സി​ന്‍റെ സ​മീ​പ​നം മൂ​ല​മാ​ണെ​ന്നും, പാ​വ​പ്പെ​ട്ട വി​നാ​യ​ക​ന്‍റെ കു​ടും​ബ​ത്തെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും, കു​റ്റാ​രോ​പി​ത​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്ക​രി​ക്ക​ണ​മെ​ന്നും എംഎ​ൽ​എ പ​റ​ഞ്ഞു .​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ര്യാ​ട്ട്, കെപിസി​സി അം​ഗം അ​ഡ്വ.​ എ.​എം.​രോ​ഹി​ത്, മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു.​കെ.​പീ​താം​ബ​ര​ൻ, ഡി​സിസി അം​ഗ​ങ്ങ​ളാ​യ ഇ​ർ​ഷാ​ദ് കെ.​ചേ​റ്റു​വ, മ​നോ​ജ് ത​ച്ച​പ്പു​ള്ളി, സി.​എ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി യു.​ക്കെ…

Read More

ഗുരുവായൂരിൽ ജ​ല ഓ​ഡി​റ്റിം​ഗ് പൂ​ർ​ത്തിയായി; ദിവസവും വി​റ്റ​ഴി​ക്കു​ന്നത് ഗുണനിലവാരം  പ​രി​ശോ​ധി​ക്കാ​ത്ത 25 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ 2017ലെ ​ജ​ല ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ജ​ല ഓ​ഡി​റ്റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചു.​ ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ കൊ​ച്ചി എ​സ്‌സിഎം​എ​സ് വാ​ട്ട​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധി​കൃ​ത​ർ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.​ ഒ​രു ദി​വ​സം ന​ഗ​ര​സ​ഭ​യി​ൽ 47 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗം ന​ട​ക്കു​ന്ന​താ​യി ഓ​ഡി​റ്റി​ൽ ക​ണ്ടെ​ത്തി.​ ഇ​തി​ൽ 25ല​ക്ഷം ലി​റ്റ​ർ വെ​ള്ളം പു​റ​ത്തു​നി​ന്നാ​ണ് വ​രു​ന്ന​ത്. ​ഗു​ണ നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ത്ത 25ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ഗു​രു​വാ​യൂ​രി​ൽ വി​റ്റ​ഴി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചു.​ ഇ​ത് അ​തീ​വ ഗു​രു​ത​ര​മാ​ണ്.​ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ത് ഇ​ട​യാ​ക്കും.​ ആ​ർ​ക്കും എ​വി​ടെ നി​ന്നു​ള്ള വെ​ള്ള​വും ഗു​രു​വാ​യൂ​രി​ൽ എ​ത്തി​ക്കാം.​ ഇ​ത് പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്ന് വാ​ട്ട​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധി​കൃ​ത​ർ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചു.​ ഗു​ണ നി​ല​വാ​ര​മി​ല്ലാ​ത്ത 25 ല​ക്ഷം ലി​റ്റ​ർ​വെ​ള്ളം ഗു​രു​വാ​യൂ​രി​ൽ വി​റ്റ​ഴി​ക്കു​ന്നു എ​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ ക​ണ്ടെ​ത്ത​ലി​നെ​കു​റി​ച്ച് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നം എ​ടു​ക്കണ​മെ​ന്ന് ഭ​ര​ണ​ക​ക്ഷി​യി​ലെ ടി.​ടി.​ ശി​വ​ദാ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​…

Read More

സൗജന്യ രജിസ്ട്രേഷനിൽ  തൃശൂർ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചിൽ  മെ​ഗാ ജോ​ബ് ഫെ​യ​ർ 21ന്

തൃ​ശൂ​ർ:​ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ മെ​ഗാ ജോ​ബ് ഫെ​യ​ർ “പ്ര​തീ​ക്ഷ-2018’ ഈ ​മാ​സം 21ന് ​തൃ​ശൂ​ർ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, വി​വ​ര-​സാ​ങ്കേ​തി​ക, സെ​യി​ൽ​സ് മാ​ർ​ക്ക​റ്റിം​ഗ്, ബാ​ങ്കിം​ഗ്, ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​യി 2000 ഓ​ളം ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് മേ​ള​യി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ക. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​റ്റ​പ്പേ​ജ് ബ​യോ​ഡാ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​യു​ടെ കു​റ​ഞ്ഞ​ത് നാ​ലുവീ​തം കോ​പ്പി​ക​ളു​മെ​ങ്കി​ലും കൈ​വ​ശം ക​രു​തി രാ​വി​ലെ 9.30 ന് ​റ​ജി​സ്ട്രേ​ഷ​നാ​യി സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് കാ​ന്പ​സി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ത്ത​ണം. സൗ​ജ​ന്യ​മാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ. ജോ​ബ് ഫെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 9.30ന് ​മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. എ​റ​ണാ​കു​ളം മേ​ഖ​ല എം​പ്ലോ​യ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ കെ.​എ​ൽ. ആ​ഗ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ പി.​ജെ. ഷാ​ജു, വൊ​ക്കേ​ഷ​ണ​ൽ…

Read More