കോടാലി: ഒരാഴ്ച മുന്പ് പത്തുകുളങ്ങര ഗ്രാമത്തോടുചേർന്നുള്ള വനാതിർത്തിയിൽ മേഞ്ഞിരുന്ന പോത്തിനെ പുലിപിടിച്ചത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. പുലിയെ പിടികൂടുന്നതിനായി വനപാലകർ ബുധനാഴ്ച ഇവിടെ കൂട് സ്ഥാപിച്ചു. പുലിയെ ആകർഷിക്കുന്നതിനായി കൂട്ടിൽ നായയെ കെട്ടിയിട്ടിരിക്കുകയാണ്. ചൊക്കന ,പത്തരക്കുണ്ട്്, നായാട്ടുകുണ്ട് പ്രദേശങ്ങളിലും ജനങ്ങൾ പുലിഭീതിയിലാണ്.
Read MoreCategory: Thrissur
ട്രാഫിക് ലംഘിക്കുന്നവർക്ക് “പണികൊടുക്കാം’ വാട്സാപ്പിലൂടെ..! ഫോട്ടോ അയ്ക്കുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും
തൃശൂർ: ട്രാഫിക് നിയമലംഘകർക്ക് ഇനി മുതൽ മൊബൈൽ ഫോണിലൂടെ “പണി കൊടുക്കാം’. ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോ എടുത്ത് ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് വാട്ട്സാപ്പ് സന്ദേശമായി അയക്കാവുന്ന സംവിധാനം നിലവിൽ വന്നു. സ്കൂൾ വാഹനങ്ങളിൽ കുത്തിനിറച്ച് കുട്ടികളെ കൊണ്ടു പോവുക, മൂന്നു യാത്രക്കാരുമായി മോട്ടോർ സൈക്കിൾ ഉപയോഗിക്കുക, മോട്ടോർ സൈക്കിൾ സൈലൻസർ ആൾട്ടറേഷൻ നടത്തിയും വലിയ ടയറുകൾ ഉപയോഗിച്ചും ഓടിക്കുക, വാഹനം ഓടിക്കുന്പോൾ മൊബൈൽ ഫോണ് ഉപയോഗിക്കുക, ആയമാരില്ലാതെ ചെറിയ കുട്ടികളെ വാഹനങ്ങളിൽ കൊണ്ടുപോവുക, 10 വർഷം പ്രവൃത്തിപരിചയമില്ലാത്ത ഡ്രൈവർമാർ സ്കൂൾ വാഹനങ്ങൾ ഓടിക്കുക എന്നിങ്ങനെ ഏതുതരത്തിലുള്ള നിയമലംഘനവും അറിയിക്കാം. ഫോട്ടോ അയ്ക്കുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഫോട്ടോ എടുക്കുന്ന സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തണം. വാഹനനന്പറും കുറ്റകൃത്യവും ഫോട്ടോയിൽ വ്യക്തമാക്കാൻ ശ്രദ്ധിക്കണം. വാട്സാപ്പ് നന്പറുകൾ: 8547639147 (തൃശൂർ), 8547639185 (ഗുരുവായൂർ), 94952922368 (ഇരിങ്ങാലക്കുട),…
Read Moreഒല്ലൂർ റോഡ് രക്തം വീണ് ചുവന്നിരിക്കുന്നു ; ചങ്കിടിപ്പായി ഈ വഴിയുള്ള യാത്ര
ഒല്ലൂർ: മനുഷ്യരക്തം വീണ് ചുവന്നുപോയ ഒല്ലൂർ റോഡ് തൃശൂരിന്റെ ചങ്കിടിപ്പായി മാറിയിരിക്കുന്നു. ഒല്ലൂർ വഴിയുള്ള യാത്ര വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. തുടർച്ചയായ അപകടങ്ങളും മരണങ്ങളും ഒല്ലൂരിനെ തൃശൂരിലെ രക്തപാതയാക്കി മാറ്റിയിരിക്കുന്നു. ഇനിയും രക്തം വീഴാതിരിക്കാൻ, കണ്ണീർച്ചാലുകൾ ഒഴുകാതിരിക്കാൻ അധികൃതർ നടപടികൾ കൈക്കൊള്ളാൻ വൈകിക്കൂടാ. കനത്ത മഴയെ പഴിചാരി പണികൾ നീട്ടുന്പോൾ ഒരു കാര്യം മറക്കരുത്…പറഞ്ഞ സമയത്തു പണികൾ തീർത്തിരുന്നുവെങ്കിൽ ഇത്രയും നീണ്ടുപോകില്ലായിരുന്നു…ഒരു ജീവനെങ്കിലും രക്ഷപ്പെടുത്താമായിരുന്നു…കുടിവെള്ള പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡും കീറിയ ചാലുമെല്ലാം കുറേക്കാലമായി ഒല്ലൂരിനെ അപകടമേഖലയാക്കി മാറ്റിയിരിക്കുകയാണ്. അടുത്ത മൂന്നുമാസം വരെ ഇതുതന്നെയായിരിക്കും സ്ഥിതിയെന്നാണ് സൂചനകൾ. പെട്ടന്നൊന്നും നന്നാക്കിയെടുക്കാൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവർതന്നെ സൂചനകൾ തരുന്നുണ്ട്. കുഴികൾ നികത്തിയെടുക്കാൻ സമയമെടുക്കും. പണികൾ നടക്കുന്പോൾ ഇതുവഴി ഗതാഗത നിയന്ത്രണവുമുണ്ടാകും. കുഴിനികത്തൽ നാലുഘട്ടങ്ങളിലായാണ് നടത്തുക. ഒരു ദിവസം നൂറു മീറ്റർ കുഴി മാത്രമേ നികത്താനാകൂ. കുഴി നികത്തിക്കഴിഞ്ഞാൽ രണ്ടു തവണയായി…
Read Moreടിപ്പറുകൾ കൊലവണ്ടികൾ; ടിപ്പർ അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കൂടുന്നു; മൂന്നുവർഷത്തിനിടെ മരിച്ചത് 41 പേർ; കർശന നടപടിക്ക് നിർദേശം
സ്വന്തം ലേഖകൻ തൃശൂർ: നിരത്തുകളെ ചോരക്കളമാക്കി ചീറിപ്പായുന്ന ടിപ്പർ ലോറികൾ മൂലമുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ നിരത്തുകളിൽ പൊലിഞ്ഞതു 41 മനുഷ്യജീവനുകൾ. 2015ൽ സംസ്ഥാനത്തു ടിപ്പർ ലോറികൾ മുഖേന കുട്ടികൾക്കുണ്ടായ 45 അപകടങ്ങളിൽ 21 പേർ മരിച്ചു. 2016ൽ 39 കേസുകളിലായി അഞ്ചുപേരും കഴിഞ്ഞവർഷം 30 കേസുകളിലായി 10 പേരും മരിച്ചു. ഈ വർഷം മേയ് മാസം വരെ 15 കേസുകളിലായി അഞ്ചുപേരാണ് മരണമടഞ്ഞത്. ടിപ്പറുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ് രംഗത്തിറങ്ങുകയാണ്. ടിപ്പർ ലോറികൾ ഉൾപ്പെടുന്ന വാഹനാപകടങ്ങളിൽ നിരവധി കുട്ടികൾ മരിക്കുകയും ഒട്ടേറെ കുട്ടികൾക്കു പരിക്കേൽക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ടിപ്പർ ലോറികൾക്കെതിരെ നടപടികൾ കർശനമാക്കുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിൽ രണ്ടു മണിക്കൂറിൽ 177 ടിപ്പർ ലോറികൾ പരിശോധനയ്ക്കു വിധേയമാക്കുകയും നിയമം ലംഘിച്ചവർക്കെതിരേ നടപടിയെടുക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലായിടത്തും ടിപ്പർ ലോറികളുടെ പരിശോധനയും നിയമലംഘനത്തിനു കർശന…
Read Moreട്രേഡ്ലിങ്ക് 30 കോടിയുടെ തട്ടിപ്പ് : പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു; വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 2000യിരം പേരുടെ പരാതി
തൃപ്രയാർ: നിക്ഷേപകരിൽനിന്ന് 30കോടി രൂപ തട്ടിച്ചെടുത്ത കേസിൽ പ്രതിയെ തൃപ്രയാറിൽ തെളിവെടുപ്പിനു കൊണ്ടുവന്നു. പ്രതി മനോജിനെയാണ് ക്രൈബ്രാഞ്ച് സംഘം ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ തൃപ്രയാർ ട്രേഡ് ലിങ്ക് കന്പനിയുടെ ഹെഡ് ഓഫീസിൽ കൊണ്ടുവന്നത്. വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 2000യിരം പേരുടെ പരാതികളാണുള്ളത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയശേഷം പോലീസ് പ്രതിയെ കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഒരുവർഷംമുന്പാണ് കേസിനാസ്പദമായ സംഭവം. വലപ്പാട്, അന്തിക്കാട്, വാടാനപ്പള്ളി, മതിലകം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ കേസുണ്ട്.
Read Moreഓണത്തിന് ഒരുമുറം പച്ചക്കറി: ചൂണ്ടൽ കൃഷിഭവനിൽ പച്ചക്കറി മേള
കേച്ചേരി: സംസ്ഥാന കൃഷിവകുപ്പിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ചൂണ്ടൽ പഞ്ചായത്തിലെ ചൂണ്ടൽ കൃഷിഭവനിൽ പച്ചക്കറിമേള സംഘടിപ്പിച്ചു. വിവിധയിനം നടീൽ വസ്തുക്കളുടെയും കാർഷിക ഉല്പന്നങ്ങളുടെയും ജൈവ കീട-രോഗനാശിനികളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം, വില്പന, സൗകര്യ പച്ചക്കറി വിത്ത് പാക്കറ്റുകളുടേയും പച്ചക്കറി തൈകളുടേയും വിതരണം എന്നിവയും നടന്നു. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. കരീം മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എസ്. സുമേഷ് വിശദീകരണവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം. പത്മിനി ടീച്ചർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ.എ. ഇക്ബാൽ, പ്രീതി സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജയ്സണ് ചാക്കോ, ചൂണ്ടൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കുയിലത്ത്, എം.കെ. ആന്റണി, ഷൈലജ പുഷ്പാകരൻ, പഞ്ചായത്തംഗങ്ങളായ കെ.പി. രമേഷ്,…
Read Moreവ്യാജ പട്ടയമുപയോഗിച്ച് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ ശ്രമം; വിജിലൻസ് അന്വേഷണം ആരംഭിച്ചു
പഴയന്നൂർ: വ്യാജ പട്ടയമുപയോഗിച്ച് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിനു തുടക്കമായി.കോലഴി അറയ്ക്കൽ സന്തോഷ് നൽകിയ പരാതിയിൽ തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവിൻപ്രകാരമാണ് അന്വേഷണം. പരാതിക്കാരന്റെ വടക്കേത്തറ വില്ലേജ് റീസർവേ 462/11,12 ൽ ഉൾപ്പെട്ട 51.5 സെന്റ് മതിയായ തീറുനല്കി പഴയന്നൂർ സബ് രജിസ്ട്രാർ ഓഫീസിലെ 1697/1/2009 നന്പർ ആധാരപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. 2012ൽ ഒന്നാം എതിർകക്ഷിയായ കോടത്തൂർ പാന്പ്രോത്ത് പറന്പിൽ ചാമി ഈ സ്ഥലത്ത് അതിക്രമിച്ചു കൈയേറി ആധിപത്യം സ്ഥാപിച്ചതിനെത്തുടർന്നാണ് പ്രശ്നങ്ങൾക്കു തുടക്കമായത്.സന്തോഷിന്റെ ഉടമസ്ഥതയിലുള്ള 21.5 സെന്റ് സ്ഥലം ചാമിക്കു ബി3/12458/1976 പട്ടയപ്രകാരം സിദ്ധിച്ചതാണെന്നായിരുന്നു അവകാശവാദം. വ്യാജപട്ടയത്തിനുള്ള രേഖകൾ വടക്കേത്തറ വില്ലേജ് ഓഫീസറും തലപ്പിള്ളി മുൻ അഡീഷണൽ തഹസിൽദാറും ചേർന്നു നൽകിയെന്നുമാണ് പരാതിക്കാരന്റെ ആരോപണം. വ്യാജ പട്ടയമുപയോഗിച്ച് ഭൂമി തട്ടിയെടുക്കാനുള്ള സാഹചര്യം ഉണ്ടായപ്പോൾ പരാതിക്കാരൻ അനുകൂല വിധി ഹൈക്കോടതിയിൽനിന്നും നേടിയെടുക്കുകയുമുണ്ടായി. പരാതിക്കാരന്റെ പട്ടയപ്രകാരമാണ്…
Read Moreഅറുപതാം ജന്മദിനത്തിൽ മദ്ദളവാദകൻ തിരുവില്വാമല രാജന് ജന്മനാട്ടിൽ ആദരസമർപ്പണം
തിരുവില്വാമല: വാദ്യകലയിൽ മദ്ദളത്തനിമ നിലനിർത്തി നാല് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന തിരുവില്വാമല രാജന് അറുപതാം ജന്മദിനത്തിൽ ജന്മനാട്ടിൽ നടക്കുന്ന ആദരസമർപ്പണം ഒന്പത്, പത്ത് തീയതികളിൽ ശ്രീവില്വാദ്രിനാഥ സന്നധിയിൽ നടക്കും. പത്തിന് രാവിലെ പത്തിന് പ്രഫ. വി. മുധുസൂദനൻനായരാണ് “സ്വനികം’ എന്ന ആദരസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. മദ്ദളവാദനരംഗത്ത് വെങ്കിച്ചൻ സ്വാമിക്കും അപ്പുക്കുട്ടി പൊതുവാളിനും ശേഷം ശ്രദ്ധേയനായ രാജൻ വില്വാമലയുടെ ഖ്യാതി അതിർത്തികൾക്കപ്പുറത്തെത്തിച്ച മദ്ദളകലാകാരനാണ്. പതിനേഴാം വയസിൽ തൃപ്പാളൂർ കണ്ണൻനായരുടെ ശിക്ഷണത്തിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ചെർപ്പുളശേരി ശിവൻ, തിച്ചൂർ വാസുവാര്യർ, കുനിശേരി ചന്ദ്രൻ, കല്ലേക്കുളങ്ങര കൃഷ്ണവാര്യർ എന്നിവരുടെ കീഴിൽ കൂടുതൽ പ്രാവീണ്യം നേടി വാദ്യരംഗത്ത് സജീവമായി. തിരുവില്വാമല രാജന്റെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ആയിരത്തിലധികം പഞ്ചവാദ്യങ്ങൾ നടന്നിട്ടുണ്ട്. ഉത്രാളിക്കാവ് ഏങ്കക്കാട് വിഭാഗം, ചിനക്കത്തൂർ വടക്കുമംഗലം, ദേശമംഗലം പൂരക്കമ്മറ്റി, വേലൂർ കുറുമാലിക്കാവ്, ആക്കപ്പറന്പ് മാരിയമ്മൻപൂജ, ചെന്നൈ അയ്യപ്പസേവാസംഘം എന്നിവിടങ്ങളിൽനിന്നെല്ലാം…
Read Moreവയോധികൻ മരിച്ച നിലയിൽ; ഭാര്യ കസ്റ്റഡിയിൽ; ദന്പതികൾ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നു പറയുന്നു
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ കോളനി റോഡിൽ കല്ലുംകുന്നത്ത് ബാലനെ(63) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അടിയേറ്റാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഭാര്യ ഭാരതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരതിയും ബാലനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നു രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ദന്പതികൾ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നു പറയുന്നു. വിവരമറിഞ്ഞ് ഗുരുവായൂർ എസിപി ശിവദാസിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി സിഐ പി.എസ്.സുരേഷും സംഘവുമെത്തി ഇൻക്വസ്റ്റ് നടത്തി. രാജൻ, ഗിരിജൻ എന്നീ രണ്ടു മക്കളാണ് ഇവർക്കുള്ളത്. ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഭാരതിക്കും ഒരു മകനും മാനസികമായ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് മന്ത്രി എ.സി.മൊയ്തീൻ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
Read Moreഅറവുമാലിന്യം റോഡിൽ തള്ളാൻ കൊണ്ടുവന്ന വാഹനം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
വടക്കാഞ്ചേരി: അറവുമാലിന്യംറോഡരുകിൽ ഉപേക്ഷിക്കാൻ കൊണ്ടുവന്ന വാഹനം നാട്ടുകാർ പിടികൂടി പോലിസിലേൽപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രിയിൽ പാർളിക്കാട് വ്യാസകോളേജ് റോഡിലാണ് സംഭവം. പെരുന്പിലാവിൽ നിന്നും കൊണ്ടുവന്ന അറവുമാലിന്യമാണ് നഗരസഭ കൗണ്സിലർ ചന്ദ്രമോഹൻ കുന്പളങ്ങാടിന്റെ നേതൃത്വത്തിലുള്ള നാട്ടുകാർ പിടികൂടിയത്. ആളോഴിഞ്ഞ പ്രദേശമായതിനാൽ സമാന രീതിയിലുള്ള സംഭവം ഈ മേഖലയിൽ ഉണ്ടാകുന്നത് നിത്യസംഭവമാണന്ന് സമീപവാസികൾ പറഞ്ഞു.കെ.എൽ31 ജി. 8188 എന്ന നന്പറിലുള്ള മഹേന്ദ്ര കന്പനിയുടെ വാനിലാണ് അറവ് മാലിന്യം പ്രദേശത്ത് എത്തിച്ചത്. പെരുന്പിലാവ് സ്വദേശി ഷാജി എന്ന് വിളിക്കുന്ന ഇബ്രാഹിം, തൃത്താല സ്വദേശി ഷെമീർ എന്നിവരെയാണ് നാട്ടുകാരും, സമീപവാസികളും ചേർന്ന് പിടികൂടി വടക്കാഞ്ചേരി പോലീസിൽ ഏൽപ്പിച്ചത്.ന ാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.
Read More