തൃശൂർ: ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലുകളും ഫൈനലും കാണാൻ ഐ.എം.വിജയൻ ഇന്ന് റഷ്യയിലേക്ക് പോകും. ഇത് അഞ്ചാം തവണയാണ് വിജയൻ ലോകകപ്പ് ഫുട്ബോള് കാണാൻ പോകുന്നത്.
Read MoreCategory: Thrissur
കലാലയ രാഷ്ട്രീയം നിയന്ത്രിക്കണം; പഠിക്കാൻ പോകുന്നവർ പഠിക്കണണം, അതുകഴിഞ്ഞുമതി രാഷ്ട്രീയമെന്ന് ജസ്റ്റിസ് കെമാൽ പാഷ
തൃശൂർ: പഠിക്കാൻ പോകുന്നവർ പഠിക്കണമെന്നും അതുകഴിഞ്ഞുമതി രാഷ്ട്രീയമെന്നും റിട്ട. ജസ്റ്റിസ് കെമാൽ പാഷ. കലാലയരാഷ്ട്രീയം കേരളത്തിൽ അപകടകരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. “എന്റെ തൂലിക’ സാഹിത്യകൂട്ടായ്മയുടെ വാർഷികാഘോഷ ചടങ്ങിൽ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ മാർഗമുണ്ടാകണം. നിയമമുണ്ടാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് കരുതുന്നത്. നന്നായി ചിന്തിച്ചും അടിയുറച്ചു വിശ്വസിച്ചും ഒരു പ്രസ്ഥാനം തനിക്കുവേണം എന്നുവരുന്പോൾ അതിലേക്ക് ഇറങ്ങാം. അതുവരെ സ്കൂളുകളിൽനിന്നും കലാലയങ്ങളിൽനിന്നും രാഷ്ട്രീയം മാറിനിൽക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ രാഷ്ട്രീയപ്രസ്ഥാനത്തിലേക്കു കൊണ്ടുവരാനോ, രാഷ്ട്രീയക്കാരനാക്കാനോ വിദ്യാഭ്യാസം കൊടുക്കുന്ന സ്ഥാപനമാണെങ്കിൽ അവിടെ രാഷ്ട്രീയത്തിന് പ്രസക്തിയുണ്ട്. പഠിക്കുന്നവർ രാഷ്ട്രീയംകൊണ്ടു നടന്നാൽ പഠിത്തവും രക്ഷിതാക്കളുടെ പരിശ്രമങ്ങളും വെറുതെയാകും.അഭിമന്യു ഒരു രാഷ്ട്രീയപ്രസ്ഥാനത്തിൽ വിശ്വസിച്ചു. അതിനുവേണ്ടി പ്രവർത്തിച്ചു. ആ രാഷ്ട്രീയപ്രസ്ഥാനത്തിന് അവനെ രക്ഷിക്കാൻ കഴിഞ്ഞോ എന്ന് ചിന്തിക്കണം. പ്രസ്ഥാനത്തിന് ഒരു രക്തസാക്ഷിയെ കിട്ടി. കലാലയ രാഷ്ട്രീയത്തിലേക്ക് വർഗീയത വ്യാപിക്കുകയാണെന്നും അദ്ദേഹം…
Read Moreഞാൻ ഭഗവാനല്ല, ഹൃദയത്തിൽനിന്ന് അറിവ് പകരുന്ന അധ്യാപകൻ മാത്രമെന്ന് ഭഗവാൻ
സ്വന്തം ലേഖകൻ എടമുട്ടം: ’ഞാൻ ഭഗവാനല്ല, സാധാരണക്കാരനായ അധ്യാപകൻ മാത്രം.’ തമിഴ്നാട്ടിലെ വിദ്യാർഥികൾക്കു ഭഗവാനു തുല്യസ്ഥാനം നൽകുന്ന അധ്യാപകൻ ഭഗവാന്റേതാണു വാക്കുകൾ. തമിഴ്നാട്ടിലെ വെളിനഗരം സർക്കാർ സ്കൂളിൽനിന്നുള്ള സ്ഥലംമാറ്റ ഉത്തരവ് വിദ്യാർഥികൾ സ്നേഹാദരങ്ങളോടെ നടത്തിയ വളഞ്ഞുവയ്ക്കൽ സമരത്തിലുടെ മരവിപ്പിക്കേണ്ടിവന്നിരുന്നു. ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ ശ്രീനാരായണ ഹാളിൽ ഒരുക്കിയ വിദ്യാഭ്യാസ അവർഡുദാന ചടങ്ങിൽ ഡോ. എസ്. രാധാകൃഷ്ണൻ പുരസ്കാരം ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു ഭഗവാൻ. അധ്യാപകരും വിദ്യാർഥികളും തമ്മിൽ ജാഡകളുടെ പേരിലുള്ള അന്തരമില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്. വലിയ കേമനായ അധ്യാപകൻ, ചെറിയ അധ്യാപകൻ എന്നിങ്ങനെയള്ള തരംതിരിവുകളില്ല. ഓരോ വിദ്യാർഥിയുടേയും ഹൃദയത്തിൽ തൊട്ടാണ് അധ്യാപകൻ പഠിപ്പിക്കേണ്ടത്. അറിവ് ഹൃദയത്തിൽ സ്പർശിക്കുന്പോഴാണ് വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുക. പാഠപുസ്തകങ്ങളെ മാത്രം ആധാരമാക്കിയുള്ളതല്ല വിദ്യാഭ്യാസം. ജീവിത സാഹചര്യങ്ങളും ചുറ്റുമുള്ളവരുടെ വേദനകളും കണ്ടറിഞ്ഞു മുന്നേറുന്പോഴാണ് വിദ്യാർഥി യഥാർഥ അറിവു നേടുന്നത്. ഞങ്ങളുടെ സ്കൂളിൽ നിരവധി…
Read Moreഅഭിമന്യു കൊല; സിപിഎമ്മും പോലീസും രാഷ്ട്രീയ പകപോക്കൽ നടത്തുന്നുവെന്നാരോപിച്ച് എസ്ഡിപിഐ റാലി; ജനറൽ സെക്രട്ടറി അടക്കം 42 പേരെ അറസ്റ്റു ചെയ്തു
തൃശൂർ: എറണാകുളം മഹാരാജാസ് കോളജിൽനടന്ന കൊലപാതകത്തിന്റെ മറപിടിച്ച് സിപിഎമ്മും പോലീസും രാഷ്ട്രീയ പകപോക്കൽ നടത്തുന്നുവെന്നാരോപിച്ച് എസ്ഡിപിഐ തൃശൂരിൽ പ്രതിഷേധ റാലി നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ നാസർ അടക്കം 42 പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. മഹാരാജാസ് കോളജിൽ നടന്ന സംഭവത്തിന്റെ മറവിൽ സംസ്ഥാന വ്യാപകമായി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ഇന്നലെ വൈകീട്ട് 4.30ന് കോർപറേഷൻ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച റാലി നഗരംചുറ്റി സമാപിച്ചു. തുടർന്നു നടന്ന പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. ഹുസൈൻ തങ്ങൾ, സെക്രട്ടറിമാരായ അഷ്റഫ് വടക്കൂട്ട്, സുബ്രഹ്മണ്യൻ, ട്രഷറർ ഷെമീർ ബ്രോഡ്വേ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ബി. അബൂതാഹിർ, അക്ബർ എടക്കഴിയൂർ, കബീർ പഴുന്നാന, അനീസ് കൊടുങ്ങല്ലൂർ എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റു ചെയ്തത്.
Read Moreമരണകിടക്കയിൽ കനിവുതേടി ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറി; മൃതദേഹങ്ങൾ എലിയും ഉറമ്പും അരിക്കുന്നതായി പരാതി
ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിലെ മേർച്ചറിയുടെ പ്രവർത്തനം നിർത്തലായിട്ട് മൂന്നുമാസം പിന്നിടുന്നു. കഴിഞ്ഞ ഏപ്രിൽ 15 നാണ് മോർച്ചറിയുടെ പ്രവർത്തനം നിർത്തലാക്കി സൂപ്രണ്ട് ഉത്തരവിട്ടത്. മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ എലി കടിക്കുന്നതായും ഉറുന്പരിക്കുന്നതായും പരാതി ഉയർന്ന സാഹചര്യത്തിലാണു മോർച്ചറിയുടെ പ്രവർത്തനം നിർത്തലാക്കിയത്. പോസ്റ്റുമോർട്ടം നടത്തുന്നതിനു മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ എത്തുന്പോൾ കാണുന്നത് ഉറുന്പുകൾ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്നു പോലീസ് പറഞ്ഞു. താലൂക്ക് വികസനസമിതി യോഗത്തിൽ ട്രാഫിക് പോലീസ് എസ്ഐ തോമസ് വടക്കനാണു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മൃതദേഹങ്ങളെ അപമാനിക്കുന്ന കാഴ്ചയാണു മോർച്ചറിയിലുള്ളതന്നെും തന്റെ ബന്ധു മരിച്ച് മോർച്ചറിയിൽ കാണാൻ ചെന്നപ്പോൾ മൃതദേഹം പുളിയുറുന്പ് പൊതിഞ്ഞ നിലയിലായിരുന്നുവെന്നും പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.സി. ബിജുവും യോഗത്തിൽ പറഞ്ഞിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുചെല്ലുന്പോൾ മൃതദേഹത്തിൽ പോലീസ് രേഖപ്പെടുത്തിയ മുറിവുകളേക്കാൾ കൂടുതൽ മുറിവുകൾ കാണുന്നുണ്ടെന്നും അതു എങ്ങനെയെന്ന പോലീസ് സർജന്റെ ചോദ്യത്തിനു മറുപടിയില്ലെന്നും…
Read Moreക്ഷേത്ര വികസനത്തിന് ഭക്തരിൽ നിന്ന് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്സിആർഎ ലൈസൻസ് അനുവദിക്കാമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ്സിംഗ്
ഗുരുവായൂർ; ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രമായ ഗുരുവായൂരിന്റെ റെയിൽവെ വികസനത്തിന് ഏറെ ആവശ്യമായ ഗുരുവായൂർ-തിരുനാവായ റെയിൽപാത നടപ്പിലാക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഗുരുവായൂർ ദേവസ്വം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയ നിവേദനം പരിശോധിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ക്ഷേത്ര വികസനത്തിന് ഭക്തരിൽ നിന്ന് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്സിആർഎ ലൈസൻസ് അനുവദിക്കാമെന്ന ഉറപ്പും മന്ത്രി നൽകി. ഇക്കാര്യം തീരുമാനിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ ഓഫീസാണെന്നും അത് ഉടനെ നടപ്പിലാക്കാമെന്നും മന്ത്രി അറിയിച്ചു. ചന്ദനം അരക്കുന്നതിനുള്ള ചാണക്കല്ല് ലഭ്യമാക്കുന്നതിന് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ പരിസ്ഥിതി മന്ത്രാലയങ്ങളിലെ അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
Read Moreതെരുവുനായ കടിച്ചുപറിച്ചു മുഹമ്മദിന്റെ മുഖം നാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും
മുളങ്കുന്നത്തുകാവ്(തൃശൂർ): തെരുവുനായയുടെ ആക്രമണത്തിൽ മുഖത്തു ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുകാരനെ നാളെ ശസത്രക്രിയയ്ക്കു വിധേയമാക്കും. ഗൂരുവായൂർ ഇരിങ്ങപ്രം റാംഷാദിന്റെ മകൻ മുഹമ്മദ് ഐൻസിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ റോഡിൽനിന്നു കയറിവന്ന തെരുവനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ബന്ധുക്കൾ ഓടിയെത്തി. കുട്ടിയുടെ മുഖം കടിച്ചുപിടിച്ചു നിൽക്കുന്ന തെരുവനായയെയാണ് അവർ കണ്ടത്. നായയുടെ കടിയിൽനിന്നു കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തിയ ബന്ധുവായ സ്ത്രീ ശ്രമിച്ചെങ്കിലും നായ കടിവിട്ടില്ല. പിന്നീട് ഓലമടൽ എടുത്ത് നായയെ നിരവധി തവണ അടിച്ചപ്പോൾ കടിവിട്ട നായ സ്ത്രീയേയും ആക്രമിക്കാൻ ശ്രമിച്ചു. കൈയിലെ മടൽ കൊണ്ട് അടിക്കാൻ ഓങ്ങിയപ്പോഴാണ് നായ ഓടിപ്പോയത്. കടിയേറ്റ് കുട്ടിയുടെ മുഖം വികൃതമായിരിക്കുകയാണ്. മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. കുട്ടി അപകടനില തരണം ചെയ്യുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.വർഷകാലമായതോടെ നായ്ക്കളുടെ ആക്രമണങ്ങളിൽ പരിക്കേറ്റ് നിരവധി ആളുകളാണ് മെഡിക്കൽ കോളജ്…
Read Moreബഹളമില്ലാതെ എത്തിയ “വൈദ്യുതി ബസിന് ‘ തൃശൂരിൽ സ്വീകരണം; കൗതുകത്തോടെ ചുറ്റും കൂടി നിരവധിയാളുകൾ
തൃശൂർ: ഒരു ബഹളവുമില്ലാതെ കെഎസ്ആർടിസി ഇലക്ട്രിക് ബസ് തൃശൂരിലെ ഡിപ്പോയിലെത്തി. ഡീസലില്ലാതെ ഓടുന്ന ആദ്യത്തെ കെഎസ്ആർടിസി ബസ് തൃശൂർ ഡിപ്പോയിലെത്തിയപ്പോൾ കാണാൻ നിരവധി പേരാണ് കൗതുകത്തോടെ ചുറ്റും കൂടിയത്. നാലു മണിക്കൂർ ചാർജ് ചെയ്താൽ 40 യാത്രക്കാരുമായി 250 കിലോ മീറ്റർ വരെ ഓടുന്ന വൈദ്യുതി ബസ് ഉച്ചയ്ക്ക് 2.30നാണ് എത്തിയത്. ബസിൽ മന്ത്രി വി.എസ്. സുനിൽകുമാറും തൃശൂർ സോണൽ ഓഫീസർ സിബിയും ആദ്യ യാത്ര നടത്തി. ഡ്രൈവിംഗ് സീറ്റിലിരുന്ന് മന്ത്രി ഫോട്ടോയ്ക്കും പോസ്ചെയ്തു. വൈകീട്ട് നാലോടെ ബസ് എറണാകുളത്തേക്കു പോയി. അഞ്ചു മണിക്കൂർ ചാർജ് ചെയ്താൽ 350 കി.മീറ്റർ വരെ വൈദ്യുതി ബസ് ഓടും. ബസിന് ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു യൂണിറ്റ് വൈദ്യുതിമാത്രമേ ആവശ്യമുള്ളൂ. ഓട്ടോമാറ്റിക് ഗിയർ സംവിധാനമാണു ബസിനുള്ളത്. സുഖകരമായ യാത്രയ്ക്കു മുന്നിലും പിന്നിലും എയർ സസ്പെൻഷൻ സംവിധാനമുണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ…
Read Moreമോദിയെ കൊലയാളിയെന്ന് വിളിച്ചാൽ സക്കറിയ അടിവാങ്ങുമെന്ന് ബിജെപി
തൃശൂർ: എഴുത്തുകാരന് സക്കറിയയെ കൈകാര്യം ചെയ്യുമെന്ന് ബിജെപിയുടെ ഭീഷണി. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനാണ് ഭീഷണിയുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലയാളിയെന്ന് വിശേഷിപ്പിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. സക്കറിയയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി തൃശൂര് വെസ്റ്റ് പൊലീസ് സ്റ്റേഷനില് പരാതിയും നല്കിയിട്ടുണ്ട്.പാലക്കാട് നടന്ന ഒ.വി.വിജയന് അനുസ്മരണ പരിപാടിയിൽ വച്ചാണ് സക്കറിയ, പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന പരാമര്ശം നടത്തിയത്. സക്കറിയ ഈ പരാമര്ശം പിന്വലിച്ചില്ലെങ്കിൽ അടി മേടിക്കുമെന്നും കൈകാര്യം ചെയ്യാൻ മടിക്കില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്. അതേസമയം, ബിജെപിയുടെ ഭീഷണി കണക്കിലെടുത്ത് തനിക്ക് സംരക്ഷണം നൽകേണ്ടത് സര്ക്കാരാണെന്നായിരുന്നു സക്കറിയയുടെ പ്രതികരണം.
Read Moreഫോട്ടോ എടുക്കാനെത്തിയ ബന്ധുക്കളെ തടഞ്ഞു; വിവാഹം കഴിഞ്ഞിറങ്ങിയ വരന് വധുവിന്റെ ബന്ധുക്കളുടെ വക ക്രൂരമർദനം; ഗുരുവായൂരിൽ നടന്ന സംഭവമിങ്ങനെ
ഗുരുവായൂർ: വിവാഹം കഴിഞ്ഞ് ഇറങ്ങിയ നവവരനെ വധുവിന്റെ ബന്ധുക്കൾ മർദിച്ചതായി പരാതി. പാലക്കാട് സ്വദേശികളായ വരനും വധുവും ഒരുവർഷം മുന്പ് ഉറപ്പിച്ച വിവാഹത്തിനായാണ് ഗുരുവായൂരിലെത്തിയത്. രാവിലെ വിവാഹത്തിനിടെ വധുവിന്റെ ഏതാനും ചില ബന്ധുക്കൾ ഇവരുടെ ഫോട്ടോ എടുത്തിരുന്നു. എന്നാൽ ഫോട്ടോ എടുക്കരുതെന്ന് വരനും വധുവും നിർദേശിച്ചു. തുടർന്ന് വിവാഹശേഷം ക്ഷേത്രത്തിനു സമീപം നിൽക്കുകയായിരുന്ന വരനെ ഏതാനുംപേർ ചേർന്ന് മർദിക്കുകയായിരുന്നു. പരിക്കേറ്റ വരനും വധുവും വിവാഹവേഷം ധരിച്ചുതന്നെ ഗുരുവായൂർ ടെന്പിൾ സ്റ്റേഷനിൽ എത്തി മർദിച്ചവർക്കെതിരെ പരാതി നൽകി. ക്ഷേത്രത്തിലെ സെക്യൂരിറ്റിക്കാരും നാട്ടുകാരും ചേർന്ന് മർദിച്ച നാലുപേരെ പിടികൂടി സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇവർക്കെതിരെ പോലീസ് കേസെടുത്തു. മർദിച്ച നാലുപേർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
Read More