ഷൊർണൂർ: പതിറ്റാണ്ടുകളായി ഷൊർണൂരിൽ ചെയ്തുവന്നിരുന്ന ഐഒഎച്ചിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി സൂചന. വർക്ക്ഷോപ്പ് ജോലികൾക്കായി ഇനിമുതൽ ഇന്റർമീഡിയറ്റ് ഓവറോളിംഗ് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നാണു റെയിൽവേ തീരുമാനം. ഇരട്ടവീതമുള്ള ഓരോ കോച്ചിന്റെയും ആയുസ് 25 വർഷമായാണ് കണക്കാക്കുന്നത്. ഒന്പതുമാസത്തിലൊരിക്കൽ ഓവറോളിംഗ് പ്രവൃത്തി നടത്തി തകരാറുകൾ പരിഹരിക്കണമെന്നാണു വ്യവസ്ഥ. ഈ പ്രവൃത്തികളാണു ഷൊർണൂരിൽ പതിറ്റാണ്ടുകളായി നടത്തിവന്നിരുന്നത്. ഇപ്പോൾ ഇവിടെ ചെയ്തുവന്നിരുന്ന ജോലിയെല്ലാം ചെന്നൈയിലെ വർക്ക്ഷോപ്പിൽ നടത്തിയശേഷം പുതിയ ബോഗികൾ എത്തിക്കുകയാണു ചെയ്യുന്നത്. അഴിച്ചെടുക്കുന്ന ബോഗികൾ ലോറിയിൽ ചെന്നൈയിലേക്ക് എത്തിച്ച് തിരിച്ചെത്തിക്കുന്നവ തീവണ്ടികളിൽ ഘടിപ്പിക്കുന്ന ജോലി മാത്രമായി ചുരുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ബോഗികളുടെ ചക്രത്തിലെ തേയ്മാനം, മറ്റു തകരാറുകൾ എന്നിവ പരിഹരിക്കാനുള്ള ലെയ്ത്ത് ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളെല്ലാം ഇവിടെയുണ്ട്. ഇതൊന്നും ഇനിമുതൽ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. കൂടാതെ നൂറിലേറെ ജീവനക്കാർ ഉണ്ടായിരുന്നിടത്ത് പലരെയും ഇതിനകം സ്ഥലംമാറ്റി. ഇതുമൂലം ജീവനക്കാരുടെ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഇനിയും ആളുകളെ മാറ്റുമെന്നു…
Read MoreCategory: Thrissur
ബസ് ഓടി കാണാനുള്ള കൊതികൊണ്ട് ചോദിക്കുവാ…. പന്ത്രണ്ട് വർഷം മുമ്പ് തുടങ്ങിവെച്ച ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡ് ഉദ്ഘാടനം പരിപാടി എന്ന് അവസാനിക്കുമെന്ന് നാട്ടുകാർ
ചാലക്കുടി: നോർത്ത് ബസ് സ്റ്റാൻഡ് എന്ന് തുറക്കും. നഗരസഭ ബസ് സ്റ്റാൻഡ് ഉദ്ഘാടനം നടത്തുന്ന തിയതികൾ പലതവണ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടന്നില്ല. രണ്ട് തവണ ഉദ്ഘാടനം നടത്തിയെങ്കിലും ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങിയില്ല. 12 വർഷം മുന്പ് നഗരസഭ ഇടതുപക്ഷം ഭരിച്ചപ്പോഴായിരുന്നു ആദ്യം ഉദ്ഘാടനം ചെയ്തത്. അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു ഉദ്ഘാടകൻ. ബസ് സ്റ്റാൻഡിന്റെ നിർമാണം പൂർത്തീകരിച്ചിരുന്നില്ലെന്നു മാത്രമല്ല ആർടിഎ കമ്മിറ്റിയുടെ അനുമതിയും ലഭിച്ചിരുന്നില്ല. ഭരണം മാറി യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ ബസ് സ്റ്റാൻഡിൽ കുറേപണികൾ നടത്തി.നോർത്ത് ബസ് സ്റ്റാൻഡ് തുറക്കാത്തതിന്റെ പേരിൽ ഇന്നത്തെ ഭരണപക്ഷമായ അന്നത്തെ പ്രതിപക്ഷം ഏറെ സമരങ്ങൾ നടത്തിയിരുന്നു. ആർടിഎ കമ്മിറ്റി നിഷ്കർഷിക്കുന്ന സ്ഥലം ബസ് സ്റ്റാൻഡിനില്ലാത്തതിനാൽ സ്പെഷൽ ഓർഡർ വാങ്ങുകയും ചെയ്തു. അന്നത്തെ സഹകരണ മന്ത്രി സി.എൻ.ബാലകൃഷ്ണൻ വീണ്ടും ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാൽ യാർഡ് കോണ്ക്രീറ്റിംഗ് നടത്തിയിരുന്നില്ല. യാത്രക്കാർക്കു പ്രാഥമിക…
Read Moreരാവുറങ്ങാത്ത രാത്രിയിൽ ആഘോഷത്തിന്റെ പെരുമഴ; സമനിലയുടെ വികാരവും,പരാജയത്തിന്റെ വേദനയും വിജയത്തിന്റെ ആഹ്ളാദവുമറിഞ്ഞ് അർജന്റീനാ മുന്നോട്ട് ….
തൃശൂർ: രാവുറങ്ങാത്ത രാത്രിയായിരുന്നു അത്. ആശങ്കകളുടെ പകൽപൂരത്തിനൊടുവിൽ ആഘോഷത്തിന്റെ പെരുമഴ പെയ്ത രാവ്!!അർജന്റീന നൈജീരിയയ മത്സരത്തിന്റെ ഫൈനൽ വിസിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ മുഴങ്ങും മുൻപേ ലോകമെങ്ങും…ഇന്ത്യയിലും കേരളത്തിലും തൃശൂരിലും ആഘോഷങ്ങൾ കിക്കോഫ് ചെയ്യപ്പെട്ടിരുന്നു.. ബിഗ് സ്ക്രീനിൽ കളി കാണിച്ചിരുന്ന ഇടങ്ങളെല്ലാം അർജന്റീന ആരാധകരാൽ പൂരപ്പറന്പിന് തുല്യമായി…രാത്രി ഒന്നരയ്ക്ക് പടക്കങ്ങൾ പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആരാധകർ തങ്ങളുടെ പ്രിയടീമിന്റെ പ്രിക്വാർട്ടർ എൻട്രി ആഘോഷമാക്കി..കഴിഞ്ഞ മത്സരത്തിനു ശേഷം അർജന്റീനയുടെ ജേഴ്സി വലിച്ചുകീറിയെറിഞ്ഞ കൊച്ചു ആരാധകൻ ഇന്നലെ മത്സരം കഴിഞ്ഞപ്പോൾ ആ ജേഴ്സിയെടുത്ത് നന്ദിയോടെ നെഞ്ചോടു ചേർത്ത് പറഞ്ഞു…സോറി…. ഹൃദയത്തിൽ നിന്നും പറിച്ചെടുക്കും പോലെ എടുത്തുമാറ്റിയ ഫ്ളെക്സുകൾ വീണ്ടും അതേ സ്ഥാനത്ത് കൊണ്ടുവന്നുവയ്ക്കുന്പോൾ നഗരത്തിലെ ആരാധകർ ആവേശത്തോടെ പറഞ്ഞു – വാമോസ് അർജന്റീന.. അർജന്റീനയുടെ ഫ്ളെക്സുകൾക്കും അവരുടെ ജേഴ്സിയുടെ നിറമുള്ള കൊടിതോരണങ്ങൾക്കും കാറ്റുപിടിച്ച രാത്രിയായിരുന്നു അത്…തലതാഴ്ത്തി നിന്ന കൊടിതോരണങ്ങൾ ആവേശത്തിമർപ്പിൽ…
Read Moreബിജെപിക്കാരനായ അഭിഭാഷകന്റെ വധഭീഷണി; അറുപത്തേഴുകാരിക്കും കുടുംബത്തിനും പോലീസ് സംരക്ഷണത്തിന് ഉത്തരവ്
തൃശൂർ: ബിജെപിക്കാരനായ അഭിഭാഷകന്റെ വധഭീഷണിയുള്ള അറുപത്തേഴുകാരിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം നെയ്യാറ്റിൻകര തൊഴൂക്കൽ സ്വദേശി സുകുമാരി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എ.എം. ഷഫീക്ക്, പി. സോമരാജൻ എന്നിവർ പോലീസ് സംരക്ഷണം നൽകാൻ ഉത്തരവായത്. പലതവണ ഫോണിലൂടെ കൊല്ലുമെന്നും വീട്ടിലെ സ്ത്രീകളെ മാനഭംഗ പ്പെടുത്തുമെന്നും ഭീഷണി മുഴക്കിയെന്ന പരാതിയിൽ തൃശൂർ മണ്ണംപേട്ട സ്വദേശി ഗുരുവായൂരപ്പനെതിരേയാണു കേസ്. ഗുണ്ടകളുമായി എത്തി അക്രമിക്കുമെന്ന ഭീഷണിയുള്ളതിനാൽ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് വയോധികയായ സുകുമാരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. സുകുമാരിയും കുടുംബവും താമസിക്കുന്ന പ്രദേശത്ത് പോലീസിന്റെ നിരന്തര നിരീക്ഷണം ഉണ്ടാകണമെന്ന്് കോടതി പോലീസിനു നൽകിയ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. പ്രതി ഗുരുവായൂരപ്പനു പോലീസ് നോട്ടീസ് അയച്ചിട്ടും ഹാജരായിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചു. ഡിജിപി അടക്കമുള്ള പോലീസ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ മേധാവിക്കുമാണു കോടതി സംരക്ഷണം നൽകണമെന്ന…
Read Moreലിനിക്കു സ്മാരകമായി ഏങ്ങണ്ടിയൂരിൽ ആശുപത്രി ലൈബ്രറി; വായനയുടെ രഹസ്യച്ചെപ്പു തുറന്ന് സത്യൻ അന്തിക്കാട്
ഏങ്ങണ്ടിയൂർ: രോഗികൾക്കു സാന്ത്വനവും ആരോഗ്യത്തിന്റെ ഉൗർജവും അറിവിന്റെ വെളിച്ചവും പകരാൻ ഇനി പുസ്തകങ്ങളും. നിപ്പാ രോഗബാധിതരെ ശുശ്രൂഷിച്ചു രോഗബാധിതയായി മരിച്ച സർക്കാർ ആശുപത്രിയിലെ നഴ്സ് പി.എൻ. ലിനിയുടെ ഓർമയുമായി ഏങ്ങണ്ടിയൂർ നഴ്സിംഗ് കോളജിലാണു രോഗികൾക്കായി വായനശാല ആരംഭിച്ചത്. സംവിധായകൻ സത്യൻ അന്തിക്കാട് രണ്ടു കഥാപുസ്തകങ്ങൾ ആശുപത്രിയിൽ ചികിൽസയിലുള്ള മേരി ടീച്ചർക്കു കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. സിനിമ വിദൂരസ്വപ്നമായിരുന്ന കാലത്ത് പുസ്തകങ്ങളായിരുന്നു കൂട്ടെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞു. പണ്ടു നാട്ടിൽ കുട്ടികളുടെ ലൈബ്രറി ആരംഭിച്ചതു ചെമ്മീൻ സിനിമ പ്രദർശിപ്പിച്ചു സമാഹരിച്ച പണം ഉപയോഗിച്ചാണ്. സിനിമാ ജീവിതത്തിൽ തിരക്ക് ഒഴിഞ്ഞ നേരമില്ല. വായനയ്ക്കു സമയമില്ലാതായപ്പോൾ ശ്രീനിവാസനും താനും രഹസ്യമായി ഒരു തീരുമാനമെടുത്തു. ഒരു മാസത്തോളം ഷൊർണൂരിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിച്ച് പുസ്തകങ്ങൾ വായിച്ചുകൂട്ടാനായിരുന്നു തീരുമാനം. അങ്ങനെ വായന മുഴുകി കുറച്ചുനാൾ കഴിച്ചുകൂട്ടുന്പോൾ ഒരു നവോന്മേഷമാണ്. പുസ്തകങ്ങൾ…
Read Moreവൃദ്ധനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തിനുവേണ്ടി പിതാവിനെ ക്രൂരമായി മർദിച്ച ശേഷം കിണറ്റിൽ തള്ളി കൊല്ലുകയായിരുന്നു
ചിറ്റൂർ: വൃദ്ധനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിലായത് നാടിനേയും ഞെട്ടിച്ചു. കൊലപാതകത്തിലേക്ക് നയിച്ചത് സ്വത്തുതർക്കം. പ്രതികളെ വീണ്ടും വിശദമായി ചോദ്യം ചെയ്തതിനുശേഷം. തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.അത്തിമണി അണ്ണാക്കോട്ടിൽ നാരായണൻകുട്ടി (അപ്പു-85)യെയാണ് ഇക്കഴിഞ്ഞ ഏപ്രില് 21ന് വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അപ്പുവിന്റെ മകൻ മണികണ്ഠൻ (38), സഹായി അണ്ണാക്കോട് തങ്കവേലുവിന്റെ മകൻ കൃഷ്ണസ്വാമി (55) എന്നിവരെയാണ് ഇന്നലെ വൈകീട്ട് പോലീസ് അറസ്റ്റ് ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അപ്പുവിന്റെ മകൾ ഉൾപ്പടെയുള്ള ചില ബന്ധുക്കളും നാട്ടുകാരും മുൻ എംഎൽഎ കെ.അച്യുതനും ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ്കുമാർ ബെഹ്റക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.പി ചിറ്റൂർ സി.ഐ വി.ഹംസക്ക് പുനരന്വേഷണത്തിനു നിർദേശം നൽകി. സി.ഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് മൃഗീയ കൊലപാതകത്തിന്റെ വിവരം വെളിച്ചത്തുവന്നത്. സ്വത്ത് കൈക്കലാക്കാൻ വേണ്ടിയുള്ള…
Read Moreചോദ്യം: ആശുപത്രികളിൽ മരുന്നുണ്ടോ? ഉത്തരം: മരുന്നോ?, അതെന്താ..? ജില്ലയിലെ സർക്കാർ ആശുപത്രികളിലെ കാര്യങ്ങൾ അറിയാതെ മെഡിക്കൽ ഓഫീസർ
സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിലെ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നടക്കുന്ന കാര്യങ്ങൾ അറിയാതെ ജില്ലാ മെഡിക്കൽ ഓഫീസ്. ഡിഎംഒ ഓഫീസിനു കീഴിലുള്ള ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുണ്ടോയെന്നു ചോദിച്ചാൽ അതൊന്നും തങ്ങൾക്കറിയില്ലെന്നും അതാത് ആശുപത്രികളിൽതന്നെ അന്വേഷിക്കണമെന്നുമാണ് ഉത്തരം. ജില്ലയിലെ പല ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നില്ലാതെ രോഗികളും ആശുപത്രി അധികാരികളും നട്ടം തിരിയുന്പോഴാണ് തങ്ങൾക്കൊന്നും അറിയില്ലെന്നുപറഞ്ഞ് ഡിഎംഒ ഓഫീസിലുള്ളവർ കൈയുംകെട്ടി നോക്കിയിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള സ്ഥാപനങ്ങളിൽ രോഗികൾക്കാവശ്യമായ മരുന്ന് സ്റ്റോക്കുണ്ടോ എന്ന് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് ഈ മറുപടി. കെഎംഎസ്എസ്്സിഎൽ, കാരുണ്യ വഴിയായി വാങ്ങിയ മരുന്നുകളുടെ വിവരങ്ങൾ നൽകണമെന്നായിരുന്നു ചോദിച്ചിരുന്നത്. എന്നാൽ അതൊന്നും ഡിഎംഒ ഓഫീസിൽ ലഭ്യമല്ലത്രേ. പകർച്ചവ്യാധികൾക്കെതിരെ സത്വര നടപടിയെടുക്കേണ്ട ജില്ലാ മെഡിക്കൽ ഓഫീസിലാണ് കീഴ്്സ്ഥാപനങ്ങളിൽ ആവശ്യത്തിനു മരുന്നുണ്ടോയെന്നുപോലും അറിയാതെ ഉദ്യോഗസ്ഥർ കഴിച്ചുകൂട്ടുന്നത്.…
Read Moreചാലക്കുടി താലൂക്ക് ആശുപത്രി റോഡ് തകർന്നു; ഇരുചക്ര, കാൽനടയാത്ര യാത്ര ദുഷ്കരമായി
ചാലക്കുടി: താലൂക്ക് ആശുപത്രി റോഡിലൂടെയുള്ള യാത്ര ദുരിതമായി. ആശുപത്രി റോഡും പാലസ് റോഡും കുണ്ടുംകുഴിയുമായി മാറിയിരിക്കുകയാണ്. നേരത്തെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി റോഡ് കുഴിച്ചതുമൂലം റോഡ് മുഴുവൻ തകർന്നു കിടക്കുകയാണ്. പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചതിനുശേഷം പൈപ്പിനുവേണ്ടിയെടുത്ത കുഴികൾക്കു മുകളിൽ മെറ്റലിട്ട് നിരത്തിയെങ്കിലും മഴ വന്നതോടെ മെറ്റലിളകി റോഡിന്റെ പലഭാഗത്തും പരന്നു കിടക്കുകയാണ്. ഇതുമൂലം ഇരുചക്രവാഹനങ്ങൾക്കും മറ്റും അപകടങ്ങൾ സംഭവിക്കുന്നു. താലൂക്ക് ആശുപത്രി റോഡ് മികച്ച രീതിയിൽ ടാർ ചെയ്യുന്നതിനു ബി.ഡി.ദേവസി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും ഒരുകോടി 18 ലക്ഷം രൂപ അനുവദിച്ചതായിരുന്നു. റോഡിന്റെ നിർമാണത്തിനുള്ള ടെണ്ടറും കഴിഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പഴയ പൈപ്പുകൾ പൊട്ടിയതിനെ തുടർന്ന് നിർമാണം നിർത്തിവച്ചു. മാസങ്ങൾക്കുശേഷം പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നീട്ടും റോഡ് പണി ആരംഭിച്ചില്ല. പൈപ്പു മാറ്റാൻ റോഡ് പൊളിച്ചത് അറ്റകുറ്റപ്പണി…
Read Moreവീടിന് മുന്നിലിരുന്ന് കഞ്ചാവ് വിൽപ്പന നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവം; അഞ്ചുപേർ അറസ്റ്റിൽ
ഒല്ലൂർ: പുത്തൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ 20ന് പുത്തൂർ നന്പ്യാർ റോഡിൽ തോട്ടിയാട്ടിൽ സരീതിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പുത്തൂർ സ്വദേശികളായ ചിറയത്ത് സാജൻ, പുത്തൻപുരക്കൽ വിഷ്ണു, പാറക്കൽ ആഷിക്, മുണ്ടനാടൻ ജിഷ്ണു, പടവരാട് തലക്കാട്ടിൽ അനന്തു എന്നിവരെ ഒല്ലൂർ പോലീസ് കൊടൈക്കനാലിൽ നിന്നും പിടി കൂടിയത്. സരിതിന്റെ വീടിന് മുന്നിലിരുന്ന് കഞ്ചാവ് വലിക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതികൾ കത്തി, സോഡ കുപ്പി, വടി എന്നിവ കൊണ്ട് യുവാവിനെ മർദിച്ചത്. ഈ സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രതികൾക്കെതിരെ തൃശൂർ, മണ്ണുത്തി, പുതുക്കാട്, വടക്കഞ്ചേരി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreരാജ്യസഭ സീറ്റ് തർക്കം; ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ തൃശൂർ ഡിസിസിക്കു മുന്നിൽ പോസ്റ്ററുകൾ
തൃശൂർ: കോണ്ഗ്രസിലെ രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ തൃശൂർ ഡിസിസിക്കു മുന്നിൽ പോസ്റ്ററുകൾ.വിവാദങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രവർത്തകർക്കെതിരേ നടപടിയെടുത്തത് പിൻവലിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. സേവ് കോണ്ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില് പോസ്റ്ററുകള് നേരത്തേയും പ്രത്യക്ഷപ്പെട്ടിരുന്നു.
Read More