എറവ്: നിത്യജീവിതത്തിലെ ഉപയോഗശേഷം നാം വേണ്ടെന്നുവയ്ക്കുന്ന പല വസ്തുക്കളും വിലകൊടുത്തു വാങ്ങി നിധിപോലെ സൂക്ഷിച്ചുവയ്ക്കുന്ന ഒരാളുണ്ട് എറവ് ആറാംകല്ലിൽ. കാരാമൽ രമേഷ് അരവിന്ദാണു തന്റെ വീട്ടിൽ കാഴ്ചകളുടെ വിസ്മയം തീർക്കുന്നത്. മലയാളത്തിൽ ആദ്യം അച്ചടിച്ച പുസ്തകങ്ങൾ ഉൾപ്പെടെ പതിനായിരത്തോളം പുസ്തകങ്ങളുടെ ശേഖരമുണ്ട് രമേഷിന്റെ പക്കൽ. 1844ൽ കോട്ടയം സിഎംഎസ് പ്രസിൽ അച്ചടിച്ച അമരസിംഹം, മാർത്താണ്ഡവർമ്മ, ധർമരാജ മുതലായ പുസ്തകങ്ങളുടെ ആദ്യപതിപ്പുകളും ഇതിൽപ്പെടും. ഇന്ത്യനും വിദേശിയുമായി ആയിരക്കണക്കിനു നാണയങ്ങൾ, കറൻസികൾ, സ്റ്റാന്പുകൾ, പലവിധത്തിലുള്ള ടൈപ്പ് റൈറ്ററുകൾ, നൂറിൽപരം വർഷം പഴക്കമുള്ള നാലു ഗ്രാമഫോണുകൾ, 50ൽപരം വ്യത്യസ്ത മോഡൽ റേഡിയോകൾ എന്നിവയും രമേഷിന്റെ അലമാരയെ അലങ്കരിക്കുന്നു. കാലുകൊണ്ടുപ്രവർത്തിപ്പിക്കുന്ന ഹാർമോണിയം, പഴയകാല ടെലിഫോണുകൾ, റാന്തൽ വിളക്കുകൾ, പ്രതിമകൾ, വിദേശ നിർമിത വിളക്കുകൾ എന്നിവയും കൂട്ടത്തിലുണ്ട്. 300ൽപരം വാച്ചുകൾ, 50ൽപരം കാമറകൾ, ഒരു പെട്ടി നിറയെ പഴയ മോഡൽ മൊബൈൽ ഫോണുകൾ, നൂറിൽപരം…
Read MoreCategory: Thrissur
സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിക്കാരുടെ ‘പൂരം’; എഫ്സി കേരളയുടെ സീനിയർ ടീമിലേക്കുള്ള ഓപ്പണ്‍ സെലക്ഷന് വിദേശീയരടക്കം അവസരം തേടിയെത്തിയത് ആയിരത്തിലധികം പേർ
സ്വന്തംലേഖകൻ തൃശൂർ: ലോക കപ്പ് ഫുട്ബോളിനെയും മറികടക്കുന്ന ആവേശമാണ് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ. ജനകീയ പ്രഫഷണൽ ഫുട്ബോൾ ക്ലബ്ബായ എഫ്സി കേരളയുടെ സീനിയർ ടീമിലേക്കുള്ള ഓപ്പണ്‍ സെലക്ഷന് സ്വദേശത്തെയും വിദേശത്തെയും ആയിരത്തിലധികം കളക്കാരാണ് എത്തിയത്. ഫുട്ബോൾ കളിക്കാരുടെ “പൂര’തിരക്കുമൂലം സ്വദേശ കളിക്കാരുടെ സെലക്്ഷൻ ഇന്നും തുടരുകയാണ്. ഇന്നലെയാണ് സീനിയർ ടീമിലേക്ക് കേരളത്തിലെ കളിക്കാരെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ കളിക്കാർ എത്തിയതോടെ ഇന്നലെ രാവിലെ മുതൽ തുടങ്ങിയ സെലക്്ഷൻ പൂർത്തിയാക്കാനായില്ല. എല്ലാവരും കഴിവിന്റെ പരമാവധി കളി പുറത്തെടുത്ത് മൈതാനത്തിറങ്ങിയതോടെ കളിക്കാരെ തെരഞ്ഞെടുപ്പും ബുദ്ധിമുട്ടിലാക്കി. ഫുട്ബോൾ കളിക്കാരെ ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കും അവസരങ്ങൾ നൽകാൻ സെലക്ഷൻ ഇന്നത്തേക്കും നീട്ടിയിരിക്കയാണ്. രാവിലെ മുതൽ ഇവരുടെ സെലക്ഷൻ നടക്കുകയാണ്. ഉച്ചയ്ക്ക് രണ്ടിനു ശേഷം വിദേശ കളിക്കാരുടെയും അന്യസംസ്ഥാന കളിക്കാരുടെയും സെലക്ഷൻ നടത്തും. കളിമികവ് മാത്രം നോക്കിയാണ് സെലക്ഷൻ നടത്തുന്നതെന്ന് എഫ്സി…
Read Moreതാലൂക്ക് ആശുപത്രിയിൽ വൻതിരക്ക്; മുഴുവൻ രോഗികളേയും പരിശോധിക്കാതെ ഡ്യൂട്ടി ഡോക്ടർ ഇറങ്ങിപ്പോയി; ആശുപത്രിയിൽ സംഘർഷം
ചാലക്കുടി: താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ രോഗികളുടെ തിരക്ക്. മുഴുവൻ രോഗികളേയും പരിശോധിക്കാതെ ഡ്യൂട്ടി ഡോക്ടർ ഇറങ്ങിപ്പോയതിനെ തുടർന്ന് ആശുപത്രിയിൽ സംഘർഷം. പോലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്. ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ സംഘർഷമുണ്ടായത്. ഞായറാഴ്ച ദിവസങ്ങളിൽ ആശുപത്രിയിൽ ഒ.പി.വിഭാഗം മുടക്കമായതിനാൽ പനിബാധിതരടക്കം നിരവധി രോഗികൾ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ കാണാനെത്തി. കാഷ്വാലിറ്റിയിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. അപകടം പറ്റിയവർക്കും അടിയന്തര ചികിത്സ നൽകേണ്ടവർക്കും വേണ്ടിയുള്ള കാഷ്വാലിറ്റിയിൽ ഡോക്ടറെ കാണാനുള്ള രോഗികളുടെ നീണ്ടനിരയായിരുന്നു. രാത്രി എട്ടുമണിയായപ്പോൾ ഡ്യൂട്ടി ഡോക്ടർ സ്ഥലം വിട്ടു. എന്നാൽ പകരം ഡോക്ടർ എത്തിയതുമില്ല. ഇതേതുടർന്ന് ആശുപത്രിയിൽ രോഗികളും ബന്ധുക്കളും ബഹളംവച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ ഡോക്ടറെ കാണാൻ ക്യൂനിൽക്കുന്നവർ ഇവരിലുണ്ടായിരുന്നു. ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചതിനെ തുടർന്ന് സൂപ്രണ്ട് ഗൈനോക്കളജിസ്റ്റിനെയാണ് രോഗികളെ പരിശോധിക്കാൻ നിയോഗിച്ചത്. എന്നാൽ ഗൈനക്കോളജിസ്റ്റ് ഇതിനു തയാറായില്ല. ഡോക്ടർമാർ തമ്മിലുള്ള ശീതസമരത്തെ തുടർന്നാണ് ഗൈനക്കോളജിസ്റ്റിനെ…
Read Moreഗ്രാമീണ്‍ ബാങ്കുകൾക്കു മാത്രമായി പ്രത്യേക നിയമം വേണം: മുഹമ്മദ് യൂനസ്
സ്വന്തംലേഖകൻ തൃശൂർ: ഇന്ത്യയിൽ ഗ്രാമീണ്‍ ബാങ്കുകൾക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്നും പാവങ്ങൾക്ക് വായ്പ നൽകുന്ന ഗ്രാമീണ്‍ ബാങ്കുകളെ പ്രോത്സാഹിപ്പിക്കണമെന്നും സ്വാശ്രയ ചെറുകിട വായ്പകളുടെ ഉപജ്ഞാതാവായ മുഹമ്മദ് യൂനസ്. ലുലു കണ്വൻഷൻ സെന്ററിൽ ഇസാഫ് സ്മോൾ ബാങ്ക് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ സാന്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിലുള്ള വാണിജ്യ ബാങ്കുകൾക്ക് സാധിക്കില്ല. പാവപ്പെട്ടവരുടെ സാന്പത്തിക ആവശ്യങ്ങൾക്കായി ഗ്രാമീണ്‍ ബാങ്കുകൾ വേണം. നിലവിലുള്ള നിയമങ്ങളനുസരിച്ച് ഗ്രാമീണ്‍ ബാങ്കുകൾക്ക് പ്രവർത്തിക്കാനാകില്ല. പാവങ്ങൾക്ക് ചെറുകിട വായ്പ നൽകാൻ സന്നദ്ധ പ്രസ്ഥാനങ്ങൾ രംഗത്ത് വരാറുണ്ട്. എന്നാൽ അവർക്ക് അവരുടേതായ അജണ്ടകൾ ഉണ്ടാകും. അജണ്ടകളില്ലാതെ പാവപ്പെട്ടവർക്ക് സ്വന്തം കാലിൽ നിൽക്കാൻ വായ്പ നൽകുകയാണ് ഗ്രാമീണ്‍ ബാങ്കുകൾ ചെയ്യുന്നത്. പാവങ്ങളെ സഹായിക്കുന്ന സന്നദ്ധ സംഘടനകൾക്ക് താൽക്കാലിക അനുമതി മാത്രമേ നൽകാവൂ. രാജ്യത്തെ ദാരിദ്യ്രത്തിനുത്തരവാദികൾ പാവങ്ങളല്ല. നിലവിലുള്ള സംവിധാനത്തിന്റെ പിഴവുകൊണ്ടാണ് ദാരിദ്യ്രമുണ്ടാകുന്നത്. പാവങ്ങളല്ലാത്തവരാണ്…
Read Moreകോർപറേറ്റുകളുടെ കടം എഴുതി തള്ളി നരേന്ദ്രമോദി കർഷകരെ വഞ്ചിച്ചുവെന്ന് എൻ.ആർ. ബാലൻ
പുതുക്കാട് : കർഷകരുടെ കടങ്ങൾ എഴുതിതള്ളുമെന്ന് പറഞ്ഞ നരേന്ദ്രമോദി കോർപറേറ്റുകളുടെ കടം എഴുതി തള്ളികൊണ്ട് കർഷകരെ വഞ്ചിച്ചുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. ബാലൻ പറഞ്ഞു. ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന വി ആർ ദാമോദരന്റെ മൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ അനുസ്മരണ സമ്മേളനം നെന്മണിക്കര ചെറുവാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ വന്ന മോഡിയുടെ ഭരണത്തിൽ കർഷക ആത്മാഹത്യ വർധിക്കുബോൾ കേരളത്തിൽ പിണറായി സർക്കാർ ആത്മാഹത്യയിലേക്ക് നയിക്കാത്ത നയമാണ് നടപ്പിലാക്കുന്നത്. കർഷകർക്ക് വിശ്വാസവും, പ്രതീക്ഷയും എൽ ഡി എഫ് സർക്കാർ നൽകുന്നു. കേരളത്തിൻ കാർഷിക ഉൽപാദനവും ജീവിത നിലവാരവും കർഷകർക്ക് വർധിച്ചുവരികയാണെന്നും എൻ ആർ ബാലൻ പറഞ്ഞു. വി ആർ സ്മാരക അവാർഡ് ജേതാവായ കർഷക നേതാവ് അന്പാടി വേണുവിന് 10001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് വിതരണം ചെയ്തു. സംഘാടക സമിതി ചെയർ എൻ എൻ…
Read Moreഇരിങ്ങാലക്കുട സർക്കാർ ജനറൽ ആശുപത്രി ഹൈടെക്കാകുന്നു; ഗർഭിണികൾക്കിനി കൂട്ടിനാളുവേണ്ട; ബെല്ലടിച്ചാൽ നേഴ്സുമാർ അരികിലെത്തും; ഇലക്ട്രോണിക് നിയന്ത്രിത കിടക്കകളുടെ സൗകര്യങ്ങൾ ഇങ്ങനെയൊക്കെ
ഇരിങ്ങാലക്കുട: ഏറെ ആത്യാധുനിക സംവിധാനങ്ങൾ നിലവിൽവന്നതോടെ ഗർഭണികൾക്കിനി സഹായത്തിനായി ബന്ധുക്കൾ കൂട്ടിനിരിക്കേണ്ട ആവശ്യമേ ഇല്ല. കിടക്കയിൽ കിടന്ന് ബെല്ലടിച്ചാൽ ഉടൻതന്നെ നേഴ്സുമാരെത്തും. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലാണു ഇത്തരത്തിലുള്ള ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. സർക്കാർ ആശുപത്രികളിൽ വച്ച് ജില്ലയിൽ ആദ്യമായി ഇത്തരത്തിലുള്ള സംവിധാനം നിലവിൽവരുന്നത് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലാണ്. ഇലക്ട്രോണിക് നിയന്ത്രിത കിടക്കകളാണു ഗർഭിണികൾക്കും കുട്ടികൾക്കുമായി ഇവിടെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടാനുസരണം ആഗ്രഹിക്കുന്ന രീതിയിൽ ഇരുക്കുന്നതിനോ കിടക്കുന്നതിനോ ചാരികിടക്കുനതിനോ സാധിക്കും വിധം ക്രമീകരിച്ചിട്ടുള്ളതാണു ഇവിടത്തെ കിടക്കകൾ. ശ്വാസംമുട്ടുള്ള രോഗികൾക്കും സിസേറിയൻ കഴിഞ്ഞ ഗർഭണികൾക്കും ഇത്തരം സംവിധാനം ഏറെ പ്രയോജനകരമാണ്. പത്തുലക്ഷം രൂപയോളം ചെലവഴിച്ച് കെഎൽഎഫ് ലിമിറ്റഡ് കന്പനിയാണു ആശുപത്രിയിലേക്കു ഇത്തരം കിടക്കകൾ സംഭാവന നൽകിയത്. നേഴ്സുമാരെ ബെല്ലടിച്ചു വരുത്തുന്നതിനു കിടക്കയോടു ചേർന്ന് ഭിത്തിയിൽ പ്രത്യേകം ബട്ടണ്‍ ഘടിപ്പിച്ചിട്ടുണ്ട ്. ഈ ബട്ടണ്‍ അമർത്തിയാൽ നേഴ്സിംഗ് റൂമിൽ ബെൽ…
Read Moreതൂണിലും തുരുമ്പിലും മാത്രമല്ല പെന്‍സില്‍ തുമ്പിലും ലോകകപ്പ് വിസ്മയം;ഇന്റീരിയര്‍ ഡിസൈനറായ ഷാന്റോയുടെ കരവിരുതുകള്‍ ഇങ്ങനെ…
മാപ്രാണം: തൂണിലും തുരുന്പിലും മാത്രമല്ല പെൻസിൽ തുന്പിലും ലോകകകപ്പ് ഫുട്ബോൾ വിസ്മയങ്ങൾ വിരിയുകയാണ്. പെൻസിൽ കാർവിംഗിൽ വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്ന ഇരിങ്ങാലക്കുട മാപ്രാണം ചാലിശേരി വീട്ടിൽ ലോനപ്പൻ മകൻ ഷാന്റോ ലോകകപ്പ് പ്രമാണിച്ച് പെൻസിൽ തുന്പിൽ ലോകകപ്പിന്റെ മാതൃകയാണ് മെനഞ്ഞെടുത്തത്. കപ്പിന് നിറം കൂടി കൊടുത്തതോടെ സംഗതി ഉഷാറായി. ഇത്തരത്തിൽ നിരവധി പെൻസിൽ കാർവിംഗുകളും കൊത്തുപണികളും ഷാന്േറാ തീർത്തിട്ടുണ്ട്. ഇന്റീരിയർ ഡിസൈനറാണ് ഷാന്റോ. വലിയൊരു ലോകകപ്പിനു മുകളിൽ ചെറിയൊരു ലോകകപ്പും പെൻസിലിൽ ഷാന്റോ മെനഞ്ഞിട്ടുണ്ട്. വുഡിലും ലെഡിലും തീർത്ത ഈ വിസ്മയത്തിന് ഒന്‍പത് എംഎം വലിപ്പമുണ്ട്.
Read Moreട്രെയിനിൽനിന്നു വീണ് ഗുരുതര പരിക്കേറ്റ യുവാവിനു തുണയായതു പോലീസ്; പോലീസുകാർക്കു നന്ദി അറിയിച്ച് ഹേമന്ദിന്റെ കുടുംബം
തൃശൂർ: അമൃത എക്സ്പ്രസിൽനിന്നു തെറിച്ചുവീണ് ചോരവാർന്നു കിടന്ന യുവാവിനെ രക്ഷിച്ച പോലീസുകാർക്കു നന്ദി പറഞ്ഞ് കുടുംബം. ട്രെയിനിൽനിന്നു വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശിയായ എ.എസ്. ഹേമന്ദി(26)നാണ് പോലീസുകാരുടെ അവസരോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. എറണാകുളത്തേക്ക് ജോലിക്കു പോകവെ മേയ് 29 നു രാത്രി 12.10നായിരുന്നു അപകടം. പൂങ്കുന്നം റെയിൽവേ സ്റ്റേഷനടുത്തുവച്ച് തീവണ്ടിയിൽനിന്നു തെറിച്ചുവീണ് ഗുരുതര പരിക്കേറ്റു കിടന്ന ഹേമന്ദിനെ വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ വി.എ. രമേശ്, പോലീസ് ഉദ്യോഗസ്ഥരായ കെ.കെ. സന്തോഷ്, അനിൽകുമാർ, ടി. ഉന്മേഷ് എന്നിവരാണ് ആശുപത്രിയിലെത്തിച്ചത്. ട്രെയിനിൽനിന്ന് ഒരാൾ വീണിട്ടുണ്ടെന്ന വിവരമറിഞ്ഞ് നൈറ്റ് ഡ്യൂട്ടിക്കാരായ വെസ്റ്റ് പോലീസ് ടീം ഓടിയെത്തുകയായിരുന്നു. ചോരവാർന്ന് അവശനായി കിടന്ന ഹേമന്ദിനെ ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചു. പേഴ്സിലുള്ള ആധാർ കാർഡ് കണ്ടെത്തി പാനൂർ പോലീസ് സ്റ്റേഷൻ മുഖേന ബന്ധുക്കൾക്കു വിവരം കൈമാറുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഹേമന്ദ് ഇപ്പോൾ…
Read Moreഇങ്ങനെയുമുണ്ടോ ഒരു തോൽവി… അർജന്റീനയുടെ ഫ്ളെക്സും കൊടിയും ജേഴ്സിയും കീറിയെറിഞ്ഞ് ആരാധകർ വിലപിക്കുന്നു
സ്വന്തം ലേഖകൻ തൃശൂർ: ഒരു കളിയാകുന്പോൾ ജയിക്കും തോൽക്കും..എന്നാലും ഇങ്ങനെയുണ്ടോ ഒരു തോൽവി.. അർജന്റീനയുടെ ഫ്ളെക്സും കൊടിയും ജേഴ്സിയും കീറിയെറിഞ്ഞ് ആരാധകർ വിലപിക്കുന്നു. ലോകമെന്പാടുമുളള അർജന്റീന ആരാധകർക്കൊപ്പം കേരളത്തിലെ ആരാധകരും തങ്ങളുടെ പ്രിയടീമിന്റെ തോൽവിയിൽ മനം നൊന്ത് വിഷമിക്കുകയാണ്. വിഷമം വന്നാലും സന്തോഷം വന്നാലും രണ്ടെണ്ണം അടിക്കുക എന്നതിനേക്കാൾ രണ്ടു ട്രോളിടുക എന്ന മലയാളിയുടെ പുതിയ ശീലം ഇക്കുറിയും തെറ്റിയില്ല. ക്രൊയേഷ്യയുടെ മൂന്നുഗോൾ വാങ്ങി കളംവിട്ട അർജന്റീന ട്രോൾ ഗോളുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു ദയാദാക്ഷിണ്യവുമില്ലാതെ ട്രോളൻമാർ അടിയോടടി…കളി കഴിഞ്ഞയുടൻ അർജന്റീന ജേഴ്സി വലിച്ചൂരി കീറിയെറിഞ്ഞ് കത്തിച്ച ആരാധകരുണ്ടായിരുന്നു. മെസിയുടെ കട്ടൗട്ടും ഫ്ളെകസും പുലരും മുന്‍പേ അഴിച്ചെടുത്ത് കാണാമറയത്ത് കൊണ്ടുവച്ച അർജന്റീന ആരാധകർ ഇന്ന് പുറത്തിറങ്ങിയത് ഉച്ചയായപ്പോഴാണ്. സ്ന്ദേശം സിനിമയിൽ ശ്രീനിവാസൻ ചോദിക്കും പോലെ എന്താണ് സംഭവിച്ചത് എന്ന് അർജന്റീന ആരാധകർ പരസ്പരം ചോദിക്കുന്നു… സമയമുണ്ടല്ലോ എന്ന് ആശ്വസിക്കുന്ന…
Read Moreചുവപ്പുനാടയിൽ 1,404 പട്ടയങ്ങൾ; കർഷകരെ ഭീഷണിപ്പെടുത്തി വനംവകുപ്
സ്വന്തം ലേഖകൻ തൃശൂർ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടും തൃശൂർ ജില്ലയിൽ 1,404 പട്ടയങ്ങൾ തയാറാക്കാനാകാതെ ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയിൽ. 391 കേസുകളിൽ സംയുക്ത പരിശോധന റിപ്പോർട്ട് തയാറാക്കിയിട്ടില്ല. 774 കേസുകളിൽ ഭൂമിയിലുള്ള വൃക്ഷവില നിശ്ചയിച്ചിട്ടുമില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിക്കാത്തതിനാലാണ് ഇത്രയും പട്ടയം അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ 60 അപേക്ഷകളുടേയും ഭൂമിയുടേയും സർവേ നന്പരുകളിൽ വ്യത്യാസമുണ്ട്. 179 കേസുകൾ ആർഎഫ്, എൻആർഎഫ് കേസുകളാണ്. പട്ടയത്തിന് അപേക്ഷിച്ച 1,915 കൈവശക്കാർ ഫോം നന്പർ രണ്ട് അപേക്ഷ നൽകിയിട്ടില്ല. അപേക്ഷ നല്‍കണമെന്ന വിവരം അറിയാത്തവരാണ് കൈവശക്കാരിൽ ഏറേയും. പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് മുരളി പെരുനെല്ലി എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നു സമ്മതിച്ചത്. പട്ടയം നല്കാൻ നടപടിയെടുക്കാത്ത വനംവകുപ്പുകാർ കർഷകരെ കൈയേറ്റക്കാരെന്നു മുദ്രകുത്തി ശല്യപ്പെടുത്തുകയാണെന്ന് മുരളി…
Read More