ഗ്രാ​മീ​ണ്‍ ബാ​ങ്കു​ക​ൾ​ക്കു മാ​ത്ര​മാ​യി പ്ര​ത്യേ​ക നി​യ​മം വേ​ണം: മു​ഹ​മ്മ​ദ് യൂ​ന​സ്

സ്വ​ന്തം​ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഇ​ന്ത്യ​യി​ൽ ഗ്രാ​മീ​ണ്‍ ബാ​ങ്കു​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക നി​യ​മം വേ​ണ​മെ​ന്നും പാ​വ​ങ്ങ​ൾ​ക്ക് വാ​യ്പ ന​ൽ​കു​ന്ന ഗ്രാ​മീ​ണ്‍ ബാ​ങ്കു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും സ്വാ​ശ്ര​യ ചെ​റു​കി​ട വാ​യ്പ​ക​ളു​ടെ ഉ​പ​ജ്ഞാ​താ​വാ​യ മു​ഹ​മ്മ​ദ് യൂ​ന​സ്. ലു​ലു ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഇ​സാ​ഫ് സ്മോ​ൾ ബാ​ങ്ക് സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​വ​പ്പെ​ട്ട​വ​രു​ടെ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ല​വി​ലു​ള്ള വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക് സാ​ധി​ക്കി​ല്ല. പാ​വ​പ്പെ​ട്ട​വ​രു​ടെ സാ​ന്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഗ്രാ​മീ​ണ്‍ ബാ​ങ്കു​ക​ൾ വേ​ണം. നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ള​നു​സ​രി​ച്ച് ഗ്രാ​മീ​ണ്‍ ബാ​ങ്കു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നാ​കി​ല്ല. പാ​വ​ങ്ങ​ൾ​ക്ക് ചെ​റു​കി​ട വാ​യ്പ ന​ൽ​കാ​ൻ സ​ന്ന​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ൾ രം​ഗ​ത്ത് വ​രാ​റു​ണ്ട്. എ​ന്നാ​ൽ അ​വ​ർ​ക്ക് അ​വ​രു​ടേ​താ​യ അ​ജ​ണ്ട​ക​ൾ ഉ​ണ്ടാ​കും.

അ​ജ​ണ്ട​ക​ളി​ല്ലാ​തെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ വാ​യ്പ ന​ൽ​കു​ക​യാ​ണ് ഗ്രാ​മീ​ണ്‍ ബാ​ങ്കു​ക​ൾ ചെ​യ്യു​ന്ന​ത്. പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക അ​നു​മ​തി മാ​ത്ര​മേ ന​ൽ​കാ​വൂ. രാ​ജ്യ​ത്തെ ദാ​രി​ദ്യ്ര​ത്തി​നു​ത്ത​ര​വാ​ദി​ക​ൾ പാ​വ​ങ്ങ​ള​ല്ല. നി​ല​വി​ലു​ള്ള സം​വി​ധാ​ന​ത്തി​ന്‍റെ പി​ഴ​വു​കൊ​ണ്ടാ​ണ് ദാ​രി​ദ്യ്ര​മു​ണ്ടാ​കു​ന്ന​ത്. പാ​വ​ങ്ങ​ള​ല്ലാ​ത്ത​വ​രാ​ണ് അ​തി​നു​ത്ത​ര​വാ​ദി​ക​ൾ. ദാ​രി​ദ്യ്രം നീ​ക്കം ചെ​യ്യാ​ൻ ഇ​വ​രാ​ണ് മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട​ത്.

എ​ന്നാ​ൽ നി​ല​വി​ലു​ള്ള ബാ​ങ്കു​ക​ള​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളും സ​ന്പ​ന്ന​രു​ടെ സാ​ന്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രി​ഹി​രാം കാ​ണാ​ൻ മാ​ത്ര​മേ ശ്ര​മി​ക്കു​ന്നു​ള്ളൂ. ഗ്രാ​മീ​ണ്‍ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ ആ ​ഗ്രാ​മ​ത്തി​ൽ ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്ക​പ്പെ​ടും. തൊ​ഴി​ല​ന്വേ​ഷ​ക​രു​ണ്ടാ​കി​ല്ല. എ​ല്ലാ​വ​രും സ്വ​യം ജോ​ലി ചെ​യ്യു​ന്ന​വ​രോ മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന​വ​രോ ആ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ അ​വാ​ർ​ഡ് മു​ഹ​മ്മ​ദ് യൂ​ന​സി​ന് ഇ​സാ​ഫ് സ​മ്മാ​നി​ച്ചു. മു​ഹ​മ്മ​ദ് യൂ​ന​സ് ര​ചി​ച്ച ’എ ​വേ​ൾ​ഡ് ഓ​ഫ് ത്രീ ​സീ​റോ​സ് ദ ​ന്യൂ ഇ​ക്ക​ണോ​മി​ക് ഓ​ഫ് സീ​റോ പോ​വ​ർ​ട്ടി, സീ​റോ അ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് ആ​ൻ​ഡ് സീ​റോ നെ​റ്റ് കാ​ർ​ബ​ണ്‍ എ​മി​ഷ​ൻ’ എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തി. ഇ​സാ​ഫി​ന്‍റെ 26-ാം വാ​ർ​ഷി​ക സു​വ​നീ​റും പ്ര​കാ​ശ​നം ചെ​യ്തു.

ഇ​സാ​ഫ് സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ.​പോ​ൾ തോ​മ​സ്, അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, ഇ​സാ​ഫ് സാ​ര​ഥി​ക​ളാ​യ മ​റീ​ന പോ​ൾ, ജേ​ക്ക​ബ് ശാ​മു​വേ​ൽ, പ്ര​ഫ. എ​ലി​സ​ബ​ത്ത് ജോ​ണ്‍, ആ​ർ.​പ്ര​ഭ, ജോ​ർ​ജ് തോ​മ​സ്, അ​ലോ​ക് തോ​മ​സ് പോ​ൾ, എ​മി അ​ച്ചാ പോ​ൾ, ഡോ. ​ഇ​ടി​ച്ചെ​റി​യ നൈ​നാ​ൻ, ഹ​രി​യാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​രാ​ജേ​ന്ദ്ര​കു​മാ​ർ അ​ന​യ​ത്ത്, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​വി.​പീ​റ്റ​ർ, ഡോ. ​വി.​എ.​ജോ​സ​ഫ്, ര​വി ഡി​സി, കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ.​അ​ന​ന്ത​രാ​മ​ൻ, ജോ​ജി കോ​ശി വ​ർ​ഗീ​സ്, സാ​ജു പോ​ൾ, സ​ജീ​വ് മ​ഞ്ഞി​ല തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts