ഫു​ട്ബോ​ൾ വേ​ൾ​ഡ് ക​പ്പ് ച​രി​ത്രം  “പോ​ക്ക​റ്റി​ൽ’ സൂ​ക്ഷി​ച്ച് മൈ​ഷൂ​ക്ക്; നാടും നഗരവും ഇഷ്ടടീമുകളുടെ ഫ്ളക്സ് ഉയർത്തുമ്പോൾ  ലോക കപ്പിനോടനുബന്ധിച്ച് പുറത്തിറങ്ങിയ സ്റ്റാമ്പ് ശേഖരിച്ച് വ്യത്യസ്തനായ മൈഷൂക്കിനെക്കുറിച്ച്….

ഇ​രി​ങ്ങാ​ല​ക്കു​ട: റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന്‍റെ ക​ളി ആ​ര​വ​ങ്ങ​ളി​ൽ ലോ​കം മു​ഴു​കു​ന്പോ​ൾ ക​ഴി​ഞ്ഞ​കാ​ല ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളെ​യും ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ​യും പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ക്കു​ക​യാ​ണ് ക​രു​പ്പ​ട​ന്ന സ്വ​ദേ​ശി​യാ​യ മൈ​ഷൂ​ക്ക്. ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ ഫു​ട്ബോ​ൾ വേ​ൾ​ഡ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ വൈ​വി​ധ്യ​മാ​ർ​ന്ന ഫു​ട്ബോ​ൾ മേ​ള​ക​ളു​ടെ വ​ർ​ണ​ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത സ്റ്റാ​ന്പു​ക​ളു​ടെ വ​ൻ ശേ​ഖ​ര​ത്തി​ന്‍റെ മു​ത​ലാ​ളി​യാ​ണ് മൈ​ഷൂ​ക്ക്. ഫു​ട്ബോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റു​മാ​നി​യ, ക്യൂ​ബ, വി​യ​റ്റ്നാം, സൗ​ദി അ​റേ​ബ്യ, യു​എ​ഇ, റ​ഷ്യ, മൗ​റീ​ഷ്യ​സ്, കൊ​റി​യ, സ്പെ​യി​ൻ, ഹോ​ള​ണ്ട്, ഹം​ഗ​റി, മം​ഗോ​ളി​യ, നേ​പ്പാ​ൾ, ജ​ർ​മ​നി, ഈ​ജി​പ്ത്, ഇം​ഗ്ല​ണ്ട്, ബ്ര​സീ​ൽ, ഫ്രാ​ൻ​സ് തു​ട​ങ്ങി 27 രാ​ഷ്ട്ര​ങ്ങ​ളു​ടെ സ്റ്റാ​ന്പു​ക​ൾ മൈ​ഷൂ​ക്ക് ക​രൂ​പ്പ​ട​ന്ന​യു​ടെ സ്റ്റാ​ന്പ് ശേ​ഖ​ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​തി​മി​ർ​പ്പി​ൽ നാ​ടും ന​ഗ​ര​വും ഇ​ഷ്ട ടീ​മു​ക​ളു​ടെ ദേ​ശീ​യ​പ​താ​ക​യും ഇ​ഷ്ട താ​ര​ങ്ങ​ളു​ടെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും ഉ​യ​രു​ന്പോ​ഴും ജേ​ഴ്സി​യ​ണി​ഞ്ഞ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ കാ​യി​ക മ​ത്സ​രാ​വേ​ശ​ത്തോ​ടെ കൊ​ന്പു​ക്കോ​ർ​ക്കു​ന്പോ​ൾ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും സ്റ്റാ​ന്പ്…

Read More

വെ​ളി​ച്ചം മോ​ഹി​ച്ച്  ഒ​രു അ​മ്മ​യും മ​ക​നും; മ​ലേ​ശ​മം​ഗ​ലം വ​നാ​തി​ർ​ത്തി​യി​ൽ കഴിയുന്ന വ​ള്ളി​യും മ​ക​ൻ രാ​മ​നു മാണ് അ​ധി​കൃ​ത​രു​ടെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കുന്നത്

തി​രു​വി​ല്വാ​മ​ല: മ​ലേ​ശ​മം​ഗ​ല​ത്ത് പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത വീ​ട്ടി​ൽ അ​വ​ശ​യാ​യ ഒ​ര​മ്മ​യും രോ​ഗി​യാ​യ മ​ക​നും വെ​ളി​ച്ചം മോ​ഹി​ച്ച് ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​തം ജീ​വി​ച്ചു​തീ​ർ​ക്കു​ന്നു. വ​നാ​തി​ർ​ത്തി​യി​ൽ ഒ​റ്റ​പ്പെ​ട്ട വീ​ട്ടി​ൽ ക​ഴി​യു​ന്ന പ​ള്ള​ത്തൊ​ടി വ​ള്ളി​യും മ​ക​ൻ രാ​മ​നും അ​ധി​കൃ​ത​രു​ടെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. വ​ള്ളി​യു​ടെ ഭ​ർ​ത്താ​വ് ചാ​മി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മ​രി​ച്ചു. മൂ​ത്ത​മ​ക​ൻ നാ​ലു​വ​ർ​ഷം മു​ൻ​പ് പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ചു. വ​ള്ളി​ക്ക് ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ തൂ​പ്പു ജോ​ലി​യാ​യി​രു​ന്നു. അ​സു​ഖം മൂ​ലം ഇ​പ്പോ​ൾ ഇ​തി​ന് പോ​കാ​ൻ പ​റ്റു​ന്നി​ല്ല. ‌മ​രി​ച്ചു​പോ​യ മൂ​ത്ത​മ​ക​ൻ വാ​ങ്ങി​യ പ​ശു​വി​ന്‍റെ പാ​ൽ വി​റ്റു​കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രുമാ​നം കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ അ​മ്മ​യും മ​ക​നും ക​ഴി​യു​ന്ന​ത്. വീ​ട്ടു​ചി​ല​വും മ​ക​ന് മ​രു​ന്നു​വാ​ങ്ങ​ലു​മെ​ല്ലാം ഈ ​പ​ണം കൊ​ണ്ടാ​ണ്. പ​ല​പ്പോ​ഴും പ​ണം തി​ക​യാ​റി​ല്ല. ചി​കി​ത്സ​ക​ൾ പോ​ലും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സ​ന്പൂ​ർ​ണ വൈ​ദ്യു​തി​ക​ര​ണം പ്ര​ഖ്യാ​പി​ച്ച ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ മ​ണ്ണെ​ണ്ണ വി​ള​ക്കി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ സോ​ളാ​ർ സം​വി​ധാ​നം ന​ൽ​കാ​മെ​ന്ന്…

Read More

ജീവനു “ചെക്ക്’ നൽകി, ഒരു അപകടയാത്ര;  മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് കൊ​ണ്ടാ​ഴി എ​ഴു​ന്ന​ള്ള​ത്ത് ക​ട​വി​ൽ ചെ​ക്ക് ഡാ​മി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള വാഹനയാത്ര  അപകടം വിളിച്ചുവരുത്തുന്നു

പ​ഴ​യ​ന്നൂ​ർ: മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് കൊ​ണ്ടാ​ഴി എ​ഴു​ന്ന​ള്ള​ത്ത് ക​ട​വി​ൽ ചെ​ക്ക് ഡാ​മി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള ബൈ​ക്കു​യാ​ത്ര അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്നു. ചെ​റു​താ​യൊ​ന്നു പി​ഴ​ച്ചാ​ൽ ജീ​വ​ൻ ത​ന്നെ ന​ഷ്ട​മാ​യെ​ന്നു വ​രും.15 മി​നി​റ്റ് ലാ​ഭി​ക്കാ​ൻ വേ​ണ്ടി​യാ​ണ് പ​ല​രും ഈ ​സാ​ഹ​സ​ത്തി​ന് മു​തി​രു​ന്ന​ത്.​ഇ​വി​ടെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കാ​ണു​ള്ള​ത്. താ​ഴെ പാ​റ​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. ഇ​തി​ലൂ​ടെ യാ​ത്ര ചെ​യ്യാ​തി​രി​ക്കാ​നാ​യി അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പി​ച്ച ച​ങ്ങ​ല​യും സം​വി​ധാ​ന​ങ്ങ​ളും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ക​ർ​ത്തി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് ബൈ​ക്ക് യാ​ത്രി​ക​ർ തി​രു​വി​ല്വാ​മ​ല ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് ചെ​ക്ക്ഡാ​മി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള വ​ഴി തെര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഡാ​മി​ന്‍റെ ത​ട​യ​ണ​യി​ലൂ​ടെ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഒ​ഴു​ക്കി​ൽ പെ​ട്ട് ര​ണ്ടു​പേ​ർ വെ​ള്ള​ത്തി​ൽ വീ​ഴു​ക​യും ഒ​രാ​ൾ മ​രി​ക്കു​ക​യു​മു​ണ്ടാ​യി. മു​ൻ വ​ർ​ഷം ഓ​ട്ടോ​റി​ക്ഷ ഒ​ഴു​കി താ​ഴേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മ​ഴ​ക്കാ​ല​ത്തു​ള്ള യാ​ത്ര ത​ട​യാ​ൻ കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു ച​ങ്ങ​ല സ്ഥാ​പി​ച്ച​ത്. ഡാ​മി​ലെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക് വ​ക​വെ​ക്കാ​തെ…

Read More

കൊ​ല്ല​ങ്കോ​ട് കൊ​ട്ടാ​രം ഒ​രു​ങ്ങി; കാ​ണാം, അ​പൂ​ർ​വ കാ​ഴ്ച​ക​ളും ചു​മ​ർചി​ത്ര​ങ്ങ​ളും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ചു​മ​ർചി​ത്ര​ങ്ങ​ളും അ​പൂ​ർ​വ പു​രാ​വ​സ്തു​ക്ക​ളും​കൊ​ണ്ടു മ​നോ​ഹ​ര​മാ​ക്കി ന​വീ​ക​രി​ച്ച തൃ​ശൂ​ർ ചെ​ന്പൂ​ക്കാ​വി​ലെ കൊ​ല്ല​ങ്കോ​ട് കൊ​ട്ടാ​രം നാ​ളെ ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ചു​മ​ർ​ചി​ത്ര​ങ്ങ​ളു​ടെ പ​ക​ർ​പ്പു​ക​ളാ​ണ് ചു​മ​ർ​ചി​ത്ര​ശേ​ഖ​ര​ത്തി​ലു​ള്ള​ത്. മ​ഹാ​ശി​ല​യു​ഗ സം​സ്കാ​ര​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ച​രി​ത്ര​ഗാ​ല​റി​യും, പൈ​തൃ​ക വ​സ്തു​ക്ക​ളു​ടെ​യും നാ​ട​ൻ ക​ല​ക​ളു​ടെ​യും തൊ​ഴി​ൽ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ശേ​ഖ​ര​മ​ട​ങ്ങി​യ ഫോ​ക്ലോ​ർ ഗാ​ല​റി​യും പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ലി​ന്‍റെ ഉ​ൾ​വ​ശം 800 മീ​റ്റ​ർ നീ​ള​ത്തി​ലും 10 അ​ടി അ​ഞ്ച് അ​ടി​യി​ലു​മാ​യി അ​ന്പ​തോ​ളം പാ​ന​ലു​ക​ളി​ലാ​യാ​ണ് തൃ​ശൂ​ർ ജി​ല്ല​യു​ടെ പൈ​തൃ​ക ചി​ത്ര​ങ്ങ​ൾ പൈ​തൃ​കമ​തി​ലി​ൽ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പു​രാ​ത​ന കാ​ല​ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​ണ്‍​പാ​ത്ര​ങ്ങ​ൾ, കോ​വി​ലി​ന്‍റെ മാ​തൃ​ക, പ​ള്ളി​വാ​ൾ ഉ​ൾപ്പെടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​ട്ട​മു​ടി, പ​ഴ​യ​കാ​ല​ത്തെ അ​ടു​ക്ക​ള​യു​ടെ മാ​തൃ​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​ജ്ജ​മാ​ക്കി. കേ​ര​ള ല​ളി​തക​ലാ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ത്ര​കാ​രന്മാ​രും ക​ലാവി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പൈ​തൃ​ക മ​തി​ൽ ത​യാ​റാ​ക്കി​യ​ത്.കൊ​ട്ടാ​ര​വും കൊ​ട്ടാ​ര വ​ള​പ്പും സൗ​ന്ദ​ര്യ​വ​ൽ​ക്ക​രി​ച്ചി​ട്ടു​ണ്ട്. പൈ​തൃ​ക മ​തി​ലി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലും കോ​ന്പൗ​ണ്ടി​ലും വൈ​ദ്യു​ത വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു.…

Read More

കേ​ര​ള​ത്തി​നൊ​രു ഒൗ​ദ്യോ​ഗി​ക ഗാ​നം ത​യ്യാ​റാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു;  സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലേ​ക്ക് ഗാ​ന​പ്ര​വാ​ഹം; ജൂ​ണ്‍ 30 വ​രെ ഗാ​ന​ങ്ങ​ൾ സ​മ​ർ​പിക്കാം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ല​യാ​ള​ത്തി​ന്‍റെ അ​ക്ഷ​ര​ത്ത​റ​വാ​ടാ​യ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലേ​ക്ക് ഗാ​ന​പ്ര​വാ​ഹം. സം​ഗീ​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച​ല്ല ഈ ​ഗാ​ന​പ്ര​വാ​ഹം. കേ​ര​ള​ത്തി​നൊ​രു ഒൗ​ദ്യോ​ഗി​ക ഗാ​നം ത​യ്യാ​റാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച് സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലേ​ക്ക് ഗാ​ന​പ്ര​വാ​ഹ​മൊ​ഴു​കു​ന്ന​ത്. ജൂ​ണ്‍ 30 വ​രെ ഗാ​ന​ങ്ങ​ൾ സ​മ​ർ​പി​ക്കാ​ൻ സ​മ​യ​മു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ​ത്ത​ന്നെ ഇ​രു​നൂ​റി​ന​ടു​ത്ത് ഗാ​ന​ങ്ങ​ൾ അ​ക്കാ​ദ​മി​യി​ൽ ല​ഭി​ച്ചു ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും ഉ​പ​യോ​ഗി​ക്കാ​നാ​യി മ​തേ​ത​ര സ്വ​ഭാ​വ​മു​ള്ള പ്രാ​ർ​ത്ഥ​നാ​ഗാ​നം അ​ല്ലെ​ങ്കി​ൽ വ​ന്ദ​ന​ഗാ​നം ത​യ്യാ​റാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഈ ​കേ​ര​ള ഗാ​ന​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ന​ല്ല ഗാ​ന​ങ്ങ​ൾ ക്ഷ​ണി​ക്കാ​ൻ സാ​ഹി​ത്യ അ​ക്കാ​ദ​മി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ മേയ് 26ന് ​സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ സാം​സ്കാ​രി​ക വ​കു​പ്പു മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​നി​ടെ​യാ​ണ് കേ​ര​ള ഗാ​നം എ​ന്ന ആ​ശ​യം ഉ​യ​ർ​ന്ന​ത്. കേ​ര​ള​ത്തി​ലെ എ​ഴു​ത്തു​കാ​രി​ൽ നി​ന്നും ക​വി​ക​ളി​ൽ നി​ന്നും ഗാ​ന​ര​ച​യി​താ​ക്ക​ളി​ൽ നി​ന്നും…

Read More

സ്കൂ​ളു​കാ​രും തൂ​ങ്ങും… സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ സ്കൂ​ളി​നെ​തി​രെ​യും ന​ട​പ​ടി

തൃ​ശൂ​ർ: സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ബ​ന്ധ​പ്പെ​ട്ട സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചു. അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന പ​ല വാ​ഹ​ന​ങ്ങ​ളും പി​ന്നീ​ട് പ​രി​ശോ​ധി​ക്കു​ന്പോ​ൾ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. പ​ത്തും പ​തി​ന​ഞ്ചും വർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ പി​ന്നീ​ട് സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളാ​യി പ​രി​ഷ്ക​രി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​തും പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ചാ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. വേ​ണ്ട​ത്ര യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രും ശ​രി​യാ​യ പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​വ​രും വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യും. മ​ര​ട് സ്കൂ​ൾ വാ​ൻ അ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഗ​താ​ഗ​ത വ​കു​പ്പു​മെ​ല്ലാം സ്കൂ​ൾ വാ​ഹ​ന സു​ര​ക്ഷ​ക്കാ​യി നി​ര​വ​ധി നി​ർ​ദ്ദേ​ശ​ങ്ങ​ൾ മു​ന്പ് ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പ​ല​തും പാ​ലി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Read More

പോ​ലീ​സി​നെ​ കൊ​ണ്ട് ദാ​സ്യ​പ്പ​ണി ചെ​യ്യി​പ്പി​ച്ചാ​ൽ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

തൃ​ശൂ​ർ: പോ​ലീ​സി​നെ​ കൊ​ണ്ട് ദാ​സ്യ​പ്പ​ണി ചെ​യ്യി​പ്പി​ച്ചാ​ൽ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. തൃ​ശൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഐ​പി​എ​സു​കാ​ർ കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ന് അ​നു​സ​രി​ച്ച് മാറാൻ തയാറാകണം. പോ​ലീ​സി​നെ നി​യ​മി​ക്കു​ന്ന​തു പി​എ​സ‌്സി വഴിയാണ്. പോലീസുകാർ ഇത്തരത്തിൽ അടിമപ്പണി ചെയ്യേണ്ടന്ന തിരിച്ചറിവ് അവർക്കു വന്നതുകൊണ്ടാണ് പ്രതികരണങ്ങൾ ഉണ്ടായത്. അത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ജോലി ചെയ്യുന്നവർ ഇവിടുത്തെ രീതികൾ പാലിക്കണം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ലീ​സി​നെ​ക്കൊ​ണ്ട് ദാ​സ്യ​പ്പ​ണി ചെ​യ്യി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ അ​പൂ​ർ​വം ഓ​ഫീ​സ​ർ​മാ​രെ​ക്കു​റി​ച്ചാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി. പ​ഴ​യ കാ​ല​ത്ത് ഓ​ർ​ഡ​ർ​ലി സ​ന്പ്ര​ദാ​യ​മു​ണ്ടാ​യി​രു​ന്നു. അ​തു നി​രോ​ധി​ച്ചു. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​യ​മി​ച്ച പോ​ലി​സു​കാ​രെ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം പ​ണി​ക​ളെ​ടു​പ്പി​ച്ചി​രു​ന്നു. 1980 മു​ത​ൽ പി​എ​‌സ‌്സി വ​ഴി​യാ​ണ് പോ​ലീ​സ് നി​യ​മ​നം.…

Read More

ഒല്ലൂർ റോഡിൽ വൻ ഗർത്തങ്ങൾ; കുഴികളിൽ റീത്ത് വച്ച് പ്രതിഷേധം; യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ

ഒ​ല്ലൂ​ർ: ജം​ഗ്ഷ​നി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പി​ടു​ന്ന​തി​നാ​യി റോ​ഡ് കു​ഴി​ച്ച​തു​മൂ​ലം യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് വ​ർ​ധി​പ്പി​ക്കു​ന്നു. റോ​ഡി​ന്‍റെ ന​ടു​ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് പൈ​പ്പി​ട​ൽ ന​ട​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഈ ​ഭാ​ഗം താ​ഴ്ന്ന് റോ​ഡി​നു ന​ടു​വി​ലൂ​ടെ ഒ​ര​ടി​യോ​ളം താ​ഴ്ച​യി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം റോ​ഡ് റീ ​ടാ​ർ ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ സ​മ​യം പി​ന്നീ​ട്ട് ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും റോ​ഡ് ആ​രം​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം വ്യ​പാ​രി വ്യ​വ​സാ​യി​ക​ൾ ശ​വ​മ​ഞ്ചം ചു​മ​ന്ന് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ​പി​ന്നീ​ട് ബി​ജെ​പി – കോ​ൺ​ഗ്ര​സും പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഒ​ല്ലൂ​ർ ക​ന്പ​നി​പ്പ​ടി സ്റ്റോ​പ്പി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് വാ​ഴ ന​ടു​ക​യും ന​ടു​റോ​ഡി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചു. ഇ​രു​പ​തോ​ളം അ​പ​ക​ട​ങ്ങ​ളി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും 15 ഓ​ളം പേ​ർ​ക് അ​പ​ക​ടം സം​ഭ​വി​ക്കു​ക​യും. ചെ​യ്തു. ഇ​ത്ര​യോ​ളം രൂ​ക്ഷ​മാ​യ പ്ര​തി​ഷേ​ധം ന​ട​ന്നി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. പ​ല വാ​ഹ​ന​ങ്ങ​ളും മ​ണ്ണു​ത്തി കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

Read More

സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായി തൃശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പസ്; ബാ​ബു​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ളി​ക്കൂ​ട്ടു​കാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്  ഇവിടെ പുരോഗമിക്കുന്നു

അ​ത്താ​ണി: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ വീ​ണ്ടും സി​നി​മ ഷൂ​ട്ടിം​ഗ്. പ്ര​ശ​സ്ത ന​ട​ൻ രാ​മു​വി​ന്‍റെ മ​ക​ൻ ദേ​വ​ദാ​സി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ബാ​ബു​രാ​ജ് സം​വി​ധ​നം ചെ​യ്യു​ന്ന ക​ളി​ക്കൂ​ട്ടു​കാ​ർ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ലും പ​രി​സ​ര​ത്തും പു​രോ​ഗ​മി​ക്കു​ന്ന​ത്. ​കാന്പ​സി​ലെ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്‍റെ സ​മീ​പ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ട​ന രം​ഗം ചി​ത്രീ​ക​രി​ച്ചു. സ്റ്റ​ണ്ട് മാ​സ്റ്റ​ർ മാ​ഫി​യ ശ​ശി​യും സ​ഹാ​യി​ക​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ടു​ത്ത​കാ​ല​ത്താ​യി സി​നി​മാ​ക്കാ​രു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​നാ​യി മാ​റി​യി​ട്ടു​ണ്ട്. വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത അ​തി​ശ​യ​ൻ, ജ​യ​രാ​ജി​ന്‍റെ ആ​ന​ന്ദ ഭൈ​ര​വി എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ദേ​വ​ദാ​സ് യു​വ​ന​ട​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​മാ​ണ് ക​ളി​ക്കൂ​ട്ടു​കാ​ർ. ഇ​ന്ദ്ര​ൻ​സ്, ര​ണ്‍​ജി പ​ണി​ക്ക​ർ, കു​ഞ്ച​ൻ, സ​ലിം​കു​മാ​ർ, ജ​നാ​ർ​ദ്ദ​ന​ൻ, ഷ​മ്മി തി​ല​ക​ൻ, ബൈ​ജു, കു​ഞ്ച​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, സു​നി​ൽ സു​ഖ​ദ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഇ​തി​ൽ പ​ല താ​ര​ങ്ങ​ളും മെ​ഡി​ക്ക​ൽ കോ​ള​ജ് ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

Read More

 തൃശൂർ മെഡിക്കൽ കോളജിൽ  ലക്ഷങ്ങൾ മുടക്കി വാങ്ങിയ കസേരകൾ തകർന്നു;  ഒപി ബ്ലോക്കിന്‍റെ  ഉദ്ഘാടനം  കഴിഞ്ഞ് ദിവസങ്ങൾക്കകം കസേരകൾ തകർന്ന് രോഗി നിലത്തു വീണു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഒ​പി ബ്ലോ​ക്കി​ലെ ക​സേ​ര​ക​ൾ തെ​റി​ക്കു​ക​യ​ല്ല ത​ക​ർ​ന്നു​വീ​ഴു​ക​യാ​ണ്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ങ്ങി​യ പു​ത്ത​ൻ ക​സേ​ര​ക​ളാ​ണ് ദി​വ​സ​ങ്ങ​ൾ​ക്ക​കം കേ​ടു​വ​ന്ന് ത​ക​ർ​ന്ന​ത്. ഒ​ടി​ഞ്ഞ ക​സേ​ര​യി​ൽ നി​ന്ന് വീ​ണ രോ​ഗി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം കൊ​ണ്ട് മാ​ത്രം. ഒ​പി ബ്ലോ​ക്കി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഇ​രി​ക്കാ​നാ​യി സ്റ്റീ​ൽ കോ​ട്ടിം​ഗ് ഉ​ള്ള ക​സേ​ര​ക​ൾ ഏ​താ​നും ദി​വ​സം മു​ന്പാ​ണ് മേ​ടി​ച്ച​ത്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്ക​കം ഈ ​ക​സേ​ര​ക​ൾ കേ​ടു​വ​ന്നു. മൂ​ന്നു​പേ​ർ​ക്കി​രി​ക്കാ​ൻ ക​ഴി​യു​ന്ന ഈ ​ക​സേ​ര​ക​ളു​ടെ ഒ​രു സെ​റ്റി​ന് 36000 രൂ​പ​യാ​ണ് വി​ല. ഇ​ത്ത​ര​ത്തി​ലു​ള്ള നൂ​റ് സെ​റ്റ് ക​സേ​ര​ക​ളാ​ണ് ല​ക്ഷ​ങ്ങ​ൾ ചി​ല​വി​ട്ട് വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ മെ​യ് 22നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഈ ​ഒ​പി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഇ​വി​ട​ത്തെ പ​ല ക​സേ​ര​ക​ളും ത​ക​ർ​ന്നു. ക​സേ​ര​ക​ളു​ടെ ഗു​ണ​നി​ല​വാ​രം കു​റ​വാ​യ​താ​ണ് ഇ​വ പെ​ട്ട​ന്ന് ത​ക​രാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കേ​ടു​വ​ന്ന ക​സേ​ര​ക​ൾ…

Read More