ഇരിങ്ങാലക്കുട: വംശമറ്റുപോയെന്നു കരുതിയിരുന്ന അപൂർവയിനം ചിലന്തിയുടെ പെണ്‍ചിലന്തിയെ കണ്ടെത്തി. 150 വർഷങ്ങൾക്കു മുന്‍പ് 1868ൽ ജർമനിയിലെ ബെർലിൻ സുവോളജിക്കൽ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ. ഫെർഡിനാന്റ് ആന്റണ്‍ ഫ്രാൻസ്കാർഷ് ഗുജറാത്തിലെ പരിയെജ് വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ആണ്‍ചിലന്തിയുടെ പെണ്ചിലന്തിയെയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വയനാട് വന്യജീവി സങ്കേതത്തിൽനിന്നു കണ്ടെത്തിയത്. ചാട്ടചിലന്തി കുടുംബത്തിൽ വരുന്ന ഇതിന്റെ ശാസ്ത്രനാമം ക്രൈസിലവോളുപസ് എന്നാണ്. പെണ്‍ചിലന്തിയുടെ തലയുടെ മുകൾഭാഗം നീലനിറത്തിലുള്ള ശല്കങ്ങൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു. പാർശ്വങ്ങളിലായി ഓറഞ്ചു നിറത്തിലുള്ള രോമങ്ങളുമുണ്ട്. ഇതിന്റെ അടിഭാഗത്തായി വെളുത്ത നിറത്തിലുള്ള വരകൾ കാണാം. ഉദരത്തിന്റെ മുകൾഭാഗം കറുപ്പും തിളങ്ങുന്ന നീലയും ഇടകലർന്നതാണ്. മഞ്ഞനിറത്തിലുള്ള കാലുകളിൽ ഇടവിട്ട കറുത്ത വളയങ്ങളുണ്ട്. കറുത്ത നിറത്തിലുള്ള എട്ടു കണ്ണുകൾ തലയുടെ മുന്നിലായും വശങ്ങളിലായുമാണു കാണുന്നത്. കണ്ണുകൾക്കു ചുറ്റും മുകളിലായി ചുവന്ന നിറത്തിലുള്ള കണ്പീലികളും താഴെയായി വെളുത്ത കണ്പീലികളും…
Read MoreCategory: Thrissur
ബൈക്കിൽ സാഹസിക ഹിമാലയയാത്ര കഴിഞ്ഞെത്തിയ അനഘയ്ക്കും ആൻസിക്കും ചാലക്കുടിയുടെ സ്വീകരണം
ചാലക്കുടി: ഹിമാലയത്തിലേക്ക് ബൈക്കിൽ സാഹസികയാത്ര നടത്തി തിരിച്ചെത്തിയ പെണ്‍കുട്ടികൾക്ക് മനസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ടൗണിൽ സ്വീകരണം നൽകി. കൂടപ്പുഴ തൊഴുത്തുംപറന്പിൽ മണിക്കുട്ടന്റെ മകൾ അനഘ, ആറ്റപ്പാടം എലുവത്തിങ്കൽ ബേബിയുടെ മകൾ ആൻസി എന്നിവരാണ് ബൈക്കിൽ ഹിമാലയത്തിലേക്ക് സാഹസികയാത്ര നടത്തി തിരിച്ചെത്തിയത്. കഴിഞ്ഞ ജൂണ്‍ രണ്ടിന് ഡൽഹിയിൽനിന്നാണ് യാത്ര ആരംഭിച്ചത്. സൗത്ത് ജംഗ്ഷനിലെത്തിയ പെണ്‍കുട്ടികളെ വാദ്യമേളങ്ങളോടെ സ്വീകരിച്ചു. ടൗണ്‍ ഹാൾ മൈതാനിയിൽ നൽകിയ സ്വീകരണയോഗത്തിൽ മനസ് പ്രസിഡന്റ് സി.കെ.പോൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണൻ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി.മാർട്ടിൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജി സദാനന്ദൻ, പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ, മുൻ നഗരസഭ ചെയർപേഴ്സണ്‍ ഉഷ പരമേശ്വരൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ഒ.എസ്.ചന്ദ്രൻ, എം.എം.അനിൽകുമാർ, ഫുട്ബോൾ കോച്ച് ടി.കെ.ചാത്തുണ്ണി, ഷിബു വാലപ്പൻ, ജോഷി മാളിയേക്കൽ, സി.കെ.സുനിൽകുമാർ,…
Read Moreചാള കിലോ 340; ഒരാഴ്ച രാജാവായി ചരിത്രം തിരുത്തി വിലസുന്നതിനിടെ ചെമ്മീൻ ചാകരയെത്തി; എട്ട് ലക്ഷം മുതൽ 15 ലക്ഷം രൂപയ്ക്ക് വരെ ചെമ്മീൻ കിട്ടിയവർ
ചാവക്കാട്: കടലിൽ മീനില്ല; ഉള്ളത് പിടിക്കാൻ വഴിയില്ല. ഇതിനിടയിൽ ഇടക്കൊന്ന് ചാള രാജാവായി ചരിത്രം തിരുത്തി. ആശ്വാസം പകർന്ന് ചെമ്മീൻ കൊയ്ത്തിന് തുടക്കമായി.മത്സ്യലഭ്യത കുറഞ്ഞു വരുന്നുവെന്ന പല്ലവി ഇക്കൊല്ലവും മത്സ്യമേഖല ആവർത്തിച്ചു. ഇനിയും വ്യക്തമായ കാരണം പൂർണമായി കണ്ടെത്താൻ കഴിയാത്ത പരാതി തിരമാലയായി. എന്നാലും കിട്ടാവുന്നത് പിടിച്ചെടുക്കാൻ കാറ്റും മഴയും കടലാക്രമണവും തടസമായി. മുന്നറിയിപ്പ് കാരണം ട്രോളിംഗ് നിരോധനത്തിന് മുന്‍പു തന്നെ ബോട്ടുകൾ തീരമണഞ്ഞതോടെ മത്സ്യക്ഷാമം രൂക്ഷമായി.ഓണം കഴിഞ്ഞാൽ എത്തി, ഈസ്റ്റർ കഴിഞ്ഞാൽ തിരിച്ച് പോകുന്ന സീസണ് മത്സ്യബന്ധനക്കാരായ അയൽ ജില്ല-സംസ്ഥാന മത്സ്യതൊഴിലാളികൾ അവരുടെ ഫൈബർ വള്ളവുമായി തിരിച്ച് പോയതോടെ കടപ്പുറം ശരിക്കും വരണ്ടു. മീൻ ചാറില്ലാതെ എങ്ങനെ ചോറുണ്ണും എന്ന് മലയാളിയുടെ മനസ് വായിച്ചറിയാവുന്ന മത്സ്യമൊത്ത കച്ചവടക്കാർ മംഗലാപുരം, തൂത്തുകുടി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ചാള വരുത്തി. പഴക്കമുള്ളതാണെന്ന് അറിഞ്ഞിട്ടു തന്നെ വാങ്ങാൻ എത്തിയവർ…
Read Moreഭാര്യ ജീവനൊടുക്കിയ സംഭവം; ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഭർത്താവും കാമുകിയും അറസ്റ്റിൽ
തിരുവില്വാമല: ഭാര്യ മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റിലായ ഭർത്താവ് കണിയാർക്കോട് കുറുനിലത്ത് അനിൽകുമാറിനെ(46) കോടതി റിമാൻഡ് ചെയ്തു. പഴയന്നൂർ എസ്ഐ മഹേഷ് കുമാറാണ് കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കാമുകി ഒരലാശേരി മുണ്ടോക്കോട്ട് ബാബുവിന്റെ ഭാര്യ അർച്ചനയും അറസ്റ്റിലായിട്ടുണ്ട്. ഇവരെയും കോടതി റിമാൻഡ് ചെയ്തു. പത്ത് വയസുള്ള മകനെ ഉപേക്ഷിച്ചു പോയതിനു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ്.2017 മേയ് മാസത്തിലാണ് അർച്ചനയുടെ ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നത്. അയൽവാസികളായ അർച്ചനയും അനിൽകുമാറും തമ്മിലുള്ള അവിഹിതബന്ധം അറിഞ്ഞതിനെ തുടർന്നാണ് അനിൽകുമാറിന്റെ ഭാര്യ സീന ആത്മഹത്യ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾ ഇരുവരെയും റിമാൻഡ് ചെയ്തു.
Read Moreജലംകൊണ്ട് മുറിവേൽക്കാതിരിക്കാം… മഴയിൽ ജലാശയങ്ങൾ നിറയുന്നു; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
സ്വന്തം ലേഖകൻ തൃശൂർ: ജലം കൊണ്ട് മുറിവേൽക്കാതിരിക്കാൻ ഒരൽപ്പം മുൻകരുതലുകളെടുത്താൽ ഈ മഴക്കാലത്ത് മുങ്ങിമരണങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം. കനത്ത മഴയിൽ ജലാശയങ്ങളെല്ലാം നിറഞ്ഞതോടെ മുങ്ങിമരണങ്ങളുടെ കണക്കുകളും കൂടിയിട്ടണ്ട്. മുതിർന്നവരും കുട്ടികളും ഒരുപോലെ കുളങ്ങളിലും ചിറകളിലും പുഴകളിലും ആൾമറയില്ലാത്ത കിണറുകളിലും മുങ്ങിമരിക്കുന്നത് മഴക്കാലത്ത് കൂടുതലാണ്. മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികൾ ഒരിക്കലും ജലാശയങ്ങളിൽ കുളിക്കാനിറങ്ങരുതെന്ന പ്രധാനപ്പെട്ട മുന്നറിയിപ്പാണ് ഫയർഫോഴ്സ് അധികൃതർ നൽകുന്നത്. പല കേസുകളിലും മുതിർന്നവരറിയാതെയോ അവരുടെ സമ്മതമില്ലാതെയോ ആണ് കുട്ടികൾ പുഴയിലും ക്വാറികളിലെ വെള്ളക്കെട്ടിലുമെല്ലാം കുളിക്കാനും മീൻപിടിക്കാനുമിറങ്ങി അപകടത്തിൽ പെടുന്നത്. കുട്ടികൾ പുഴയിലും കായലിലും തോട്ടിലുമൊക്കെ കുളിക്കാനും മീൻപിടിക്കാനും പോകണമെന്ന് പറയുന്പോൾ ഒരിക്കലും അവരെ ഒറ്റയ്ക്ക് വിടരുത്. മതിലുകൾക്ക് മുകളിൽ നിന്നും മരക്കൊന്പുകൾക്ക് മുകളിൽ നിന്നും ജലാശയങ്ങളിലേക്ക് എടുത്തുചാടി മുങ്ങാംകുഴിയിടുന്ന കളികളിൽ നിന്ന് കുട്ടികളെ നിർബന്ധമായും വിലക്കണമെന്നതാണ് മറ്റൊരു മുൻകരുതൽ സുരക്ഷാനടപടി. ജലാശയങ്ങളിലെ കുത്തൊഴുക്ക് പലപ്പോഴും കരയ്ക്കു…
Read Moreസുരക്ഷാ ജീവനക്കാരില്ല; മംഗലംഡാം ഷട്ടർഭാഗത്ത് “വിനോദ സഞ്ചാര’ത്തിനു അപകട സാധ്യത
മംഗലംഡാം: മംഗലംഡാമിന്റെ ഷട്ടർഭാഗത്ത് സുരക്ഷാ ജീവനക്കാർ ഇല്ലാത്തത് അപകടത്തിനു വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഡാം കാണാനെത്തുന്ന സഞ്ചാരികൾ ഷട്ടറുകൾക്ക് താഴെ പുഴയിൽ ഇറങ്ങുന്നതും ടീമുകളായി നടക്കുന്നതും അപകടങ്ങൾക്ക് കാരണമാകും. പ്രവേശനം നിരോധിച്ച സ്ഥലങ്ങളിലാണ് ആളുകൾ ഇറങ്ങുന്നത്. ഇവരെ നിയന്ത്രിക്കുന്നതിനോ അപകട മുന്നറിയിപ്പു നല്‍കുന്നതിനോ ആളില്ലാത്ത സ്ഥിതിയാണ്. ആവശ്യത്തിനു മുന്നറിയിപ്പ് ബോർഡുകളുമില്ല. ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറക്കുന്ന സമയങ്ങളിലും ഇത്തരത്തിൽ ആളുകൾ ഗേറ്റ് ചാടിക്കടന്ന് പുഴയിലിറങ്ങുന്നുണ്ട്.
Read Moreസംസ്ഥാനത്തെ എല്ലാ വാർഡിലും കർഷകസഭ ചേരും; ഓണത്തിനു സമൃദ്ധമായി പച്ചക്കറി വിളയിക്കാൻ തൈകളും വിത്തുകളും വിതരണം ചെയ്തുവരുന്നതായി കൃഷിമന്ത്രി
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ഈ മാസവും അടുത്ത മാസവുമായി കർഷകസഭ ചേരുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. സാംസ്കാരിക പ്രസ്ഥാനമായ “കാഴ്ച തൃശൂർ’ സംഘടിപ്പിച്ച ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വാർഡിലേയും കൃഷികാര്യങ്ങൾ ചർച്ച ചെയ്യാനും കർമപദ്ധതികൾ നടപ്പാക്കാനുമാണ് വാർഡ് സഭ കർഷകസഭയാക്കി മാറ്റുന്നത്. എല്ലാ കൃഷിഭവനുകളിലും ഞാറ്റുവേലച്ചന്തയും ബ്ലോക്കുകളിൽ അഗ്രോ സർവീസ് സെന്ററും തുടങ്ങും. സംസ്ഥാനത്ത് ഓണത്തിനു പച്ചക്കറി സമൃദ്ധമായി വിളയിക്കാൻ രണ്ടു കോടി പച്ചക്കറിത്തൈകളും ഒരു കോടി പച്ചക്കറി വിത്ത് പായ്ക്കറ്റുകളും വിതരണം ചെയ്തുവരികയാണ്. 42 ലക്ഷം വിത്തു പായ്ക്കറ്റുകൾ വിദ്യാർഥികൾക്കു നൽകും, കൃഷിമന്ത്രി പറഞ്ഞു. തൃശൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ചവർക്കു പുരസ്കാരങ്ങൾ സമ്മാനിച്ചു. ഹരിതകേരളം വൈസ് ചെയർപേഴ്സണും മുൻ എംപിയുമായ ഡോ. ടി.എൻ. സീമയ്ക്ക് വനിതാശ്രേഷ്ഠ…
Read Moreതിരയിൽപെട്ട കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ അഗ്നിശമനസേനാംഗത്തെ പാന്പു കടിച്ചു
മുളങ്കുന്നത്തുകാവ്: കടൽത്തിരയിൽപെട്ട കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച അഗ്നിശമന സേനാംഗത്തിനു കാലിൽ പാന്പുകടിയേറ്റു. കടിയേറ്റ മലപ്പുറം പുതുപൊന്നാനി ചന്തക്കാരകത്ത് വീട്ടിൽ മൊയ്തിന്റെ മകൻ സാദിക്കിനെ (25) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറിന് പൊന്നാനിയിൽ വച്ചാണ് സംഭവം. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കടൽ കാണാൻ എത്തിയ കുട്ടി പുഴയും കടലും ചേരുന്ന ഭാഗത്ത് ഇറങ്ങിയപ്പോൾ തിരയിൽപെടുകയായിരുന്നു. തുടർന്ന് ഹാർബറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സാദിക് ചാടി ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയങ്കിലും പാന്പുകടിയേൽക്കുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ ചണ്ടികൾ പുഴയിലൂടെ ഒലിച്ചുവന്ന് കടൽതീരത്ത് നിറയെ കിടക്കുന്നുണ്ടായിരുന്നു. ഇതിൽ കുടുങ്ങിക്കിടന്നിരുന്ന പാന്പാണ് സാദിക്കിനെ കടിച്ചത്. സാദിക് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു
Read Moreബിജെപി സംസ്ഥാന കോർ കമ്മിറ്റി തൃശൂരിൽ ആരംഭിച്ചു; യോഗത്തിൽ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള സമവായ ചർച്ചകളും
തൃശൂർ: ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗവും ഭാരവാഹി യോഗവും തൃശുരിൽ. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ നേതൃത്വത്തിലാണ് യോഗം. ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള സമവായ ചർച്ചകളും യോഗത്തിൽ തുടരും. കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞശേഷം പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ സജീവമായിരുന്നു. കെ. സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നിരിക്കുന്നത്. വി. മുരളീധരൻ, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, ഒ. രാജഗോപാൽ, ശോഭ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ പി.കെ. കൃഷ്ണദാസ് യോഗത്തിന് എത്തിയിട്ടില്ല.
Read Moreലോകകപ്പ് ഫുട്ബോൾ ആവേശം മാമ്മോദീസാ വിരുന്നിലും
ചാലക്കുടി: ലോകകപ്പ് ഫുട്ബോൾ ആവേശം മാമ്മോദീസാ വിരുന്നിലും പടർന്നു. ലയണ്‍സ് ഹാളിലാണ് അർജന്റീനയുടെ ജേഴ്സിയുടെ നിറപ്പകിട്ടിൽ മാമ്മോദീസ വിരുന്ന് നടത്തിയത്. അർജന്റീന ടീമിന്റെ കടുത്ത ആരാധകനായ മാള പള്ളിപ്പുറം ചക്കാലയ്ക്കൽ ആന്റണിയുടെയും ദീപയുടെയും ആദ്യപുത്രന്റെ മാമ്മോദീസ വിരുന്നാണ് കൗതുകമായത്. കുഞ്ഞിന്റെ പേര് പ്രശസ്ത ഫുട്ബോൾ താരം അർജന്റീനയുടെ ഗബ്രിയേൽ ബാറ്റിസ്റ്റയെ അനുസ്മരിക്കുന്ന ഗബ്രിയേൽ മാരിൻ എന്നാണ് നൽകിയിരിക്കുന്നത്. മാമ്മോദീസ പാർട്ടി നടക്കുന്ന ലയണ്‍സ് ഹാൾ അർജന്റീനയുടെ ജേഴ്സിയുടെയും പതാകയുടെയും നിറത്തിലാണ് അലങ്കരിച്ചത്. ചടങ്ങിന്റെ ഭാഗമായി കേക്ക് മുറിക്കുന്നതിനു ഒരുക്കിയത് ഫുട്ബോളിന്റെ മാതൃകയിൽ ഉണ്ടാക്കിയ കേക്കായിരുന്നു. കൂടാതെ മേശകളും കസേരകളും മണ്ഡപവും എല്ലാം അർജന്റീന ജേഴ്സിയുടെ നിറത്തിൽ തിളങ്ങിനിന്നു. ഭക്ഷണം വിളന്പുന്നവർ അർജന്റീനയുടെ ജേഴ്സിയണിഞ്ഞ് ഫുട്ബോൾ താരങ്ങളെപ്പോലെ ആയിരുന്നു. മാമ്മോദീസ വിരുന്നിൽ പങ്കെടുത്തവർ ലോകകപ്പ് ഫുട്ബോൾ കണ്ട അനുഭൂതിയിലാണ് മടങ്ങിയത്.
Read More