മ​ഴ​ക്കാ​ല​മെത്തി  വെ​ള്ളി​ക്കു​ള​ങ്ങ​ര കെഎ​സ്​ഇബി ഓ​ഫീ​സി​ലെ​ത്താ​ൻ “നീ​ന്ത​ണം’;  ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം വേണമെന്ന് നാട്ടുകാർ

വെ​ള്ളി​ക്കു​ങ്ങ​ര: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വെ​ള്ളി​ക്കു​ള​ങ്ങ​ര കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലേ​ക്കു​ന്ന​വ​ർ​ക്ക് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​മാ​കു​ന്നു. ഒ​ന്പ​തു​വ​ർ​ഷ​ത്തോ​ള​മാ​യി മ​ഴ​ക്കാ​ല​ത്ത് അ​നു​ഭ​വി​ക്കു​ന്ന ഈ ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​വു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. കോ​ട​ശേ​രി, മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യു​ള്ള ഇ​രു​പ​ത്തി​നാ​ലാ​യി​ര​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് വെ​ള്ളി​ക്കു​ള​ങ്ങ​ര ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്‌​ഷ​നു കീ​ഴി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു​കി​ട്ട​ണ​മെ​ങ്കി​ൽ വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ലെ ഈ ​ഓ​ഫീ​സി​ലെ​ത്ത​ണം. വെ​ള്ളി​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള വെ​ള്ളി​ക്കു​ള​ങ്ങ​ര 33 കെ.​വി. സ​ബ്സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ലാ​ണ് സെ​ക്ഷ​ൻ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നേ​ര​ത്തെ വെ​ള്ളി​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സെ​ക്ഷ​ൻ ഓ​ഫീ​സ് സ​ബ്സ്റ്റേ​ഷ​ൻ വ​ന്ന​പ്പോ​ഴാ​ണ് സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. വെ​ള്ളി​ക്കു​ള​ങ്ങ​ര കോ​ർ​മ​ല റോ​ഡി​ൽ നി​ന്ന് ക​ഷ്ടി​ച്ച് 100 മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ​ബ്സ്റ്റേ​ഷ​നി​ലേ​ക്കും സെ​ക്ഷ​ൻ ഓ​ഫീ​സി​ലേ​ക്കും മ​ണ്‍​റോ​ഡാ​ണ് നി​ല​വി​ലു​ള്ള​ത്. വേ​ണ്ട​ത്ര വീ​തി​യോ മ​ഴ വെ​ള്ളം ഒ​ഴു​കി​പോ​കാ​നു​ള്ള സം​വി​ധാ​ന​മോ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ർ​ഷ​ക്കാ​ല​മാ​യാ​ൽ ഈ ​മ​ണ്‍​റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടാ​ണ്.…

Read More

കനത്തമഴയിൽ ക്ഷേത്രം മുങ്ങി;  മ​ഴ​ക്കു​മു​ന്പ്   കാനകൾ വൃ​ത്തി​യാ​ക്കാ​ത്ത​താ​ണ്  ​വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണമെന്ന് ആരോപണം

വ​ട​ക്കാ​ഞ്ചേ​രി: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ ക​ന​ത്ത മ​ഴ​യി​ൽ ക്ഷേ​ത്ര​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി.​ ഇ​തോ​ടെ പൂ​ജാ​നു​ഷ്ടാ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​യി.തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ വി​രു​പ്പാ​ക്ക വാ​സു​ദേ​വ​പു​രം ശ്രീ ​കൃ​ഷ്ണ കോ​വി​ലാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു​മു​ന്പ് തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത പേ​രേ​പ്പാ​റ ഡാ​മി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​മാ​ണ് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.​ വ​ർ​ഷ​വും വൃത്തി​യാ​ക്കാ​നു​ള്ള കാ​ന​ക​ൾ മ​ഴ​ക്കു​മു​ന്പ് വൃ​ത്തി​യാ​ക്കാ​ത്ത​താ​ണ് ഈ ​വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ കാ​ന​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച​ഫ​ണ്ട് തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വ​ക​മാ​റ്റി ഡാ​മി​ൽ ക​യ്യാ​ല​കെ​ട്ടി ഫ​ണ്ട് ദു​ർ​വീ​നി​യോ​ഗം ചെ​യ്ത​താ​ണ് ക്ഷേ​ത്ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ജെ​യ്ക്ക​ബ് പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ൽ​ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ക്ഷേ​ത്ര​മ​തി​ലി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷേ​ത്ര ക്ഷേ​മ സം​ര​ക്ഷ​ണ സ​മി​തി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു.

Read More

വീ​ടു​വി​ട്ട് പ​ലാ​യ​നം  ചെ​യ്ത​വ​രു​ടെ ക​ഥ​യ​റി​യാ​മോ… പ​ല​സ്തീ​നി​ലോ ഗാ​സ​യി​ലോ അല്ല ഈ പാലയനം;  തൃ​ശൂ​ർ ജി​ല്ല​യി​ലെ തി​രു​വി​ല്വാ​മ​ലയിൽ നിന്നും പ​ലാ​യ​നം  ചെയ്യേണ്ടി വന്നവരുടെ കഥ

തി​രു​വി​ല്വാ​മ​ല: ഇ​ത് വീ​ടു​വി​ട്ട് പ​ലാ​യ​നം ചെ​യ്ത​വ​രു​ടെ ജീ​വി​ത​ക​ഥ​യാ​ണ്. പ​ല​സ്തീ​നി​ലോ ഗാ​സ​യി​ലോ യു​ദ്ധ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന ഏ​തെ​ങ്കി​ലും രാ​ഷ്ട്ര​ത്തി​ലോ അ​ല്ല. ന​മ്മു​ടെ കേ​ര​ള​ത്തി​ൽ, ന​മ്മു​ടെ തൃ​ശൂ​ർ ജി​ല്ല​യി​ൽ തി​രു​വി​ല്വാ​മ​ല​യി​ലാ​ണ് വീ​ടൊ​ഴി​ഞ്ഞ് ആ​ളു​ക​ൾ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ക​ട​ലാ​സി​ലും ചു​വ​പ്പു​നാ​ട​യി​ലും ഒ​തു​ങ്ങി​യ​പ്പോ​ൾ വീ​ടു​വി​ട്ടി​റ​ങ്ങു​ക​യ​ല്ലാ​തെ മാ​ർ​ഗ​മു​ണ്ടാ​യി​രു​ന്നി​ല്ല മ​ലേ​ശ​മം​ഗ​ല​ത്തെ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്ക്. ആ​ശ്ര​യ​പ​ദ്ധ​തി പ്ര​കാ​രം സ്ഥ​ല​വും വീ​ടും ല​ഭി​ച്ച കു​ടും​ബ​ങ്ങ​ളാ​ണ് വീ​ടു​വി​ട്ടു പോ​യ​ത്. മ​ലേ​ശ​മം​ഗ​ലം പു​ത്ത​ൻ​മാ​രി ഭാ​ഗ​ത്ത് നി​ന്നും വെ​ള്ള​വും വ​ഴി​യും ഇ​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് നി​ന്ന് വീ​ടൊ​ഴി​ഞ്ഞു​പോ​കാ​തെ നി​വൃ​ത്തി​യി​ല്ലാ​യി​രു​ന്നു. വെ​ള്ള​ത്തി​ന് വേ​ണ്ടി ഇ​വ​ർ അ​ല​ഞ്ഞ​പ്പോ​ൾ വീ​ടി​നു കു​റ​ച്ച​പ്പു​റ​ത്താ​യി അ​ധി​കൃ​ത​ർ നി​ർ​മി​ച്ച കു​ഴ​ൽ​കി​ണ​റി​ൽ നി​ന്ന് വെ​ള്ളം ഓ​വ​ർ​ഫ്ളോ ആ​യി പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രു മോ​ട്ടാ​ർ സ്ഥാ​പി​ച്ചാ​ൽ ഈ ​വീ​ട്ടു​കാ​ർ​ക്കും സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും വെ​ള്ളം എ​ത്തി​ക്കാ​ൻ സാ​ധി​ക്കും. പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന മ​ലേ​ശ​മം​ഗ​ല​ത്ത് കു​ഴ​ൽ​കി​ണ​ർ ഉ​ണ്ടാ​യി​ട്ടും വെ​ള്ളം പാ​ഴാ​യി പോ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.…

Read More

തൃശൂരിൽ ചുമട്ടുകൂലിത്തർക്കം; 25 % കൂ​ട്ട​ണ​മെ​ന്ന് യൂ​ണി​യ​നു​ക​ൾ 5 % ആ​കാ​മെ​ന്നു വ്യാ​പാ​രി​ക​ൾ; കാ​പ്പി​ക്കാ​ശ് എ​ന്ന പേ​രി​ലു​ള്ള പി​രി​വ് അ​വ​കാ​ശ​മെന്ന് തൊഴിലാളികൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ചു​മ​ട്ടു​തൊ​ഴി​ലാ​ളി കൂ​ലി​വ​ർ​ധ​ന​യെ​ച്ചൊ​ല്ലി തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ ത​ർ​ക്കം. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന 25 ശ​ത​മാ​നം കൂ​ലി വ​ർ​ധ​ന ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ നി​ല​പാ​ട്. തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നേ​താ​ക്ക​ളും വ്യാ​പാ​രി സം​ഘ​ട​നാ നേ​താ​ക്ക​ളും ത​മ്മി​ൽ ന​ട​ത്തി​യ നാ​ലാം ത​വ​ണ​യും പ​രാ​ജ​യ​പ്പെ​ട്ടു. അ​ഞ്ചു ശ​ത​മാ​നം കൂ​ലി വ​ർ​ധി​പ്പി​ക്കാ​മെ​ന്നാ​ണ് വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ട്. തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ തീ​രു​മാ​ന​മാ​കു​ന്ന​തി​നു മു​ന്പേ, ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ 25 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച നി​ര​ക്കി​ൽ നി​ർ​ബ​ന്ധി​ത പി​രി​വ് ആ​രം​ഭി​ച്ചെ​ന്നു പ​രാ​തി ഉ​യ​ർ​ന്നു. ഉ​ട​മ​ക​ൾ​ത​ന്നെ ഇ​റ​ക്കി​വ​ച്ച ച​ര​ക്കി​നും നി​ർ​ബ​ന്ധി​ത പി​രി​വ് ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണു പ​രാ​തി. കൂ​ലി​ത്ത​ർ​ക്കം ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്കി​ലേ​ക്കും വ്യാ​പാ​രി​ക​ളു​ടെ ക​ട​യ​ട​പ്പു സ​മ​ര​ത്തി​ലേ​ക്കും വ​ള​രു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ക​റ​ൻ​സി നി​രോ​ധ​ന​വും ജി​എ​സ്ടി​യും മൂ​ലം വ്യാ​പാ​ര രം​ഗ​ത്തു പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കേ, ഭീ​മ​മാ​യ കൂ​ലി വ​ർ​ധ​ന അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ. മാ​ത്ര​മ​ല്ല, തൃ​ശൂ​രി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ല​വി​ലു​ള്ള…

Read More

 മുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ താ​റാ​വി​നു പി​ന്നാ​ലെ കു​ള​ത്തി​ലേ​ക്കി​റ​ങ്ങി​യ  മൂ​ന്ന​ര വ​യ​സു​കാ​ര​ൻ മു​ങ്ങിമ​രി​ച്ചു

വാ​ടാ​ന​പ്പി​ള്ളി: തൃ​പ്ര​യ​റിന​ടു​ത്ത് വ​ല​പ്പാ​ട് കു​ള​ത്തി​ൽ വീ​ണ് മൂ​ന്ന​ര വ​യ​സു​കാ​ര​ൻ മു​ങ്ങിമ​രി​ച്ചു.​കോ​ഴി​ന​ഗറിലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഏ​റ​ൻ​കി​ഴ​ക്കാ​ത്ത് സ​ന്തോ​ഷി​ന്‍റെ ഇ​ര​ട്ട​മ​ക്ക​ളി​ൽ ഒ​രാ​ളാ​യ ശ്രീ​ഹ​രി​യാ​ണ് മ​രി​ച്ച​ത്. ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ ശ്രീ​ഹ​രി​യും ശ്രീ​ബാ​ല​യും ഇ​ന്ന​ലെ വീ​ട്ടു​മു​റ്റ​ത്തു താ​റാ​വി​നെ ക​ളി​പ്പി​ക്കു​ന്ന​തി​നി​ടെ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് നീ​ങ്ങി​യ താ​റാ​വു​ക​ൾ​ക്കൊ​പ്പം ഓ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കു​ള​ത്തി​ലി​റ​ങ്ങി​യ താ​റാ​വു​ക​ൾ​ക്കു പി​ന്നാ​ലെ ശ്രീ​ഹ​രി കാ​ൽ​വ​ഴു​തി കു​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ശ്രീ​ബാ​ല ഓ​ടി​യെ​ത്തി സം​ഭ​വം വീ​ട്ടി​ൽ അ​റി​യി​ച്ചെ​ങ്കി​ലും കു​ട്ടി മു​ങ്ങി​ത്താഴ്ന്നി​രു​ന്നു. തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ വ​ല​പ്പാ​ട് പോ​ലീ​സും നാ​ട്ടി​ക ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. വ​ല​പ്പാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

ബി​ജെ​പി വ്യാ​ജ ശാ​സ്ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഹി​ന്ദു​ത്വ അ​ജ​ണ്ട അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ: കാ​രാ​ട്ട്

 സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ്യാ​ജ​ശാ​സ്ത്ര​ങ്ങ​ളേ​യും കെ​ട്ടു​ക​ഥ​ക​ളേ​യും അ​ന്ധ വി​ശ്വാ​സ​ങ്ങ​ളേ​യും ശാ​സ്ത്ര സ​ത്യ​ങ്ങ​ളെ​ന്നു പ്ര​ച​രി​പ്പി​ക്കാ​നാ​ണു ബി​ജെ​പി ഭ​ര​ണാ​ധി​കാ​രി​ക​ളും ആ​ർ​എ​സ്എ​സും ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി​പി​എം നേ​താ​വ് പ്ര​കാ​ശ് കാ​രാ​ട്ട്. റീ​ജ​ണ​ൽ തി​യേ​റ്റ​റി​ൽ ഇ​എം​എ​സ് സ്മൃ​തി പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കാ​രാ​ട്ട്.വ്യാ​ജ​ശാ​സ്ത്ര​ങ്ങ​ളും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും ജ​ന​ങ്ങ​ളി​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത് ബി​ജെ​പി​യു​ടേ​യും ആ​ർ​എ​സ്എ​സി​ന്േ‍​റ​യും ഹി​ന്ദു​ത്വ രാ​ഷ്ട്ര​മെ​ന്ന ആ​ശ​യം അ​ടി​ച്ചേ​ൽ​പി​ക്കാ​നാ​ണ്. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​പോ​ലും ഇ​ത്ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്നു. ആ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​മെ​ല്ലാം ത​മ​സ്ക​രി​ക്കു​ന്നു. ആ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​രു​ക​ൾ നീ​ക്കി​വ​ച്ചി​രു​ന്ന തു​ക ഭീ​മ​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. ഗ​വേ​ഷ​ണ​ത്തി​നും ഗ​വേ​ഷ​ണ സ്കോ​ള​ർ​ഷി​പ്പി​നു​മു​ള്ള തു​ക രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം വ​രു​മാ​ന​ത്തി​ന്‍റെ 0.8 ശ​ത​മാ​ന​മാ​ക്കി വെ​ട്ടി​ക്കു​റ​ച്ചു. പ​ക​രം വ്യാ​ജ​ശാ​സ്ത്ര​ങ്ങ​ളും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കാ​നാ​ണ് കൂ​ടു​ത​ൽ തു​ക ചെ​ല​വാ​ക്കു​ന്ന​ത്. പു​രാ​ണ​ങ്ങ​ളി​ലും വേ​ദ​ശാ​സ്ത്ര​ങ്ങ​ളി​ലു​മു​ള്ള​വ യ​ഥാ​ർ​ഥ ശാ​സ്ത്ര​മാ​ണെ​ന്നാ​ണ് അ​വ​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ബി​ജെ​പി ഭ​രി​ക്കു​ന്നി​ട​ത്തെ​ല്ലാം സെ​ക്ര​ട്ടേ​റി​യ​റ്റ് മ​ന്ദി​ര​ങ്ങ​ളും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​മെ​ല്ലാം പൊ​ളി​ച്ചു പ​ണി​യു​ക​യാ​ണ്. ജ ​ന​ങ്ങ​ൾ​ക്കു സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ന​ല്ല, ഹി​ന്ദു…

Read More

 ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ വീ​റും വാ​ശി​യും വി​യ്യൂ​ർ ജ​യി​ലി​ലും; ത​ട​വു​കാ​ർ​ക്ക് ടി​വി​യി​ൽ ക​ളി കാ​ണാ​നു​ള്ള സൗ​ക​ര്യം  ഒരുക്കി

തൃ​ശൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ വീ​റും വാ​ശി​യും ആ​വേ​ശ​വും ആ​ഘോ​ഷ​വും വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും. ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്ക് ടി​വി​യി​ൽ ക​ളി കാ​ണാ​നു​ള്ള സൗ​ക​ര്യം ജ​യി​ൽ അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ബ്ലോ​ക്കി​ലും ടി​വി​യു​ള്ള​തി​നാ​ൽ രാ​ത്രി പ​ന്ത്ര​ണ്ടു​മ​ണി​വ​രെ​യു​ള്ള ക​ളി​ക​ൾ ത​ട​വു​കാ​ർ​ക്ക് കാ​ണു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ട് എം.​കെ.​വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ടി​വി​യി​ൽ കാ​ണു​ന്ന​തി​ന് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ചു​ള്ള അ​പേ​ക്ഷ എ​ല്ലാ അ​ന്തേ​വാ​സി​ക​ളി​ൽ നി​ന്നും വാ​ങ്ങും. പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലെ​ങ്കി​ലും ടി​വി ചാ​ന​ലു​ക​ളി​ലൂ​ടെ​യും പ​ത്ര​ങ്ങ​ളി​ലൂ​ടെ​യും ലോ​ക​ക​പ്പി​ന്‍റെ ആ​ര​വ​വും ആ​വേ​ശ​വും ജ​യി​ലി​ന്‍റെ കൂ​റ്റ​ൻ മ​തി​ൽ​കെ​ട്ടി​ന​ക​ത്തേ​ക്ക് ക​ട​ന്നെ​ത്തി​യി​ട്ടു​ണ്ട്. ത​ട​വു​കാ​രി​ൽ ന​ല്ല ഫു​ട്ബോ​ൾ ക​ളി​ക്കാ​രു​ണ്ട്. ബ്ര​സീ​ലി​ന്‍റെ​യും അ​ർ​ജ​ന്‍റീ​ന​യു​ടേ​യും ജ​ർ​മ​നി​യു​ടേ​യും ആ​രാ​ധ​ക​രു​ണ്ട്. ല​യ​ണ​ൽ മെ​സി​യേ​യും നെ​യ്മ​റേ​യും ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്ത് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ണ്ട്. അ​വ​രെ​ല്ലാം ഈ ​ലോ​ക​ക​പ്പ് കാ​ണും..

Read More

 കെ​എ​ൽ​ഡി​സി ക​നാ​ലി​നു ന​ടു​വി​ൽ “പ​ച്ച​ക്കാ​ട്; ഒഴുക്കുനഷ്ടപ്പെട്ട കനാലിൽ മാലിന്യകൂമ്പാരവും

കാ​റ​ളം: ചെ​മ്മ​ണ്ട കാ​യ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കെ​എ​ൽ​ഡി​സി ക​നാ​ലി​ൽ ച​ണ്ടി​യും കാ​ടും നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​ട്ട് വ​ർ​ഷ​ങ്ങ​ൾ. പു​ല്ല​ത്ത​റ പാ​ലം മു​ത​ൽ ചെ​മ്മ​ണ്ട പാ​ലം വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണു ഈ ​അ​വ​സ്ഥ. വ​ർ​ഷ​ങ്ങ​ളാ​യി ക​നാ​ലി​ന്‍റെ അ​വ​സ്ഥ ഇ​താ​ണ്. ക​നാ​ലി​ലെ ഈ “​കൈ​യേ​റ്റം’ ഒ​ഴി​വാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. മാ​ലി​ന്യ​ക്കാ​ട് രൂ​പം​കൊ​ണ്ട​തി​നാ​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ട് മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ലാ​ണ് കെ​എ​ൽ​ഡി​സി ക​നാ​ൽ. ക​നാ​ലി​നു​ള്ളി​ൽ കാ​ടും മ​ര​ങ്ങ​ളും നി​റ​ഞ്ഞ​തോ​ടെ നീ​ല​ക്കോ​ഴി​ക​ളു​ടെ​യും നീ​ർ​നാ​യ്ക്ക​ളു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​യി. ക​നാ​ലി​നു വ​ട​ക്കു​ഭാ​ഗ​ത്ത് കൃ​ഷി​യി​റ​ക്കി​യ ര​ണ്ടു​പേ​രു​ടെ നെ​ല്ല് പൂ​ർ​ണ​മാ​യും ഇ​വ ന​ശി​പ്പി​ച്ചു​ക​ള​ഞ്ഞു. ചെ​മ്മ​ണ്ട ക​ടും​പാ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ൽ 140 ഏ​ക്ക​റോ​ള​മാ​ണ് കൃ​ഷി​സ്ഥ​ല​മു​ള്ള​ത്. പ​ത്തു മീ​റ്റ​റോ​ളം വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന ഈ ​കാ​ടും മ​ര​ങ്ങ​ളും നീ​ക്കം​ചെ​യ്ത് കെ​എ​ൽ​ഡി​സി ക​നാ​ൽ ഉ​പ​യോ​ഗ്യ​മാ​ക്കി​യാ​ലേ അ​ടു​ത്ത പൂ​വ് കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യൂ. മാ​ത്ര​മ​ല്ല, ഈ ​പ​ച്ച​പ്പി​ൽ ജീ​വി​ക്കു​ന്ന ജീ​വി​ക​ളു​ടെ ശ​ല്യ​വും ഒ​ഴി​വാ​ക്കാ​നാ​കൂ.…

Read More

നഗ്നചിത്രം കാട്ടി വീട്ടമ്മയുടെ പത്തുലക്ഷം കവർന്ന സംഭവം; നാല് യുവാക്കൾ അറസ്റ്റിൽ

വ​ല​പ്പാ​ട്: വീ​ട്ട​മ്മ​യു​ടെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്രം പുറത്തുവിടുമെന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണം ഉ​ൾ​പ്പ​ടെ പ​ത്തു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള നാ​ലു യു​വാ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്തു. ത​ളി​ക്കു​ളം പെ​രു​ന്ത​ല അ​ജി​ൽ, വ​ല​പ്പാ​ട് വ​ട്ട​പ്പ​ര​ത്തി ക​ളി​ച്ചെ​ത്ത് ആ​ദി​ത്യ​ൻ, വ​ല​പ്പാ​ട് വെ​ന്നി​ക്ക​ൽ അ​ജ​ൻ, ത​ളി​ക്കു​ളം മാ​ന​ങ്ങ​ത്ത് അ​ശ്വ​ൻ എ​ന്നി​വ​രെ​യാ​ണ് വ​ല​പ്പാ​ട് എ​സ്എ​ച്ച്ഒ ടി.​കെ. ഷൈ​ജു, എ​സ്ഐ കെ.​ജെ. ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം​ത​ട്ടി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഇ​ന്നു ലോ​ക​ര​ക്ത​ദാ​യ​ക​ദി​നം ; സു​ര​ക്ഷി​ത ര​ക്ത​ദാ​ന​ത്തി​നു ഭീ​മ​മാ​യ നി​ര​ക്ക് ; “ന്യു​ക്ലി​യ​ക് ആ​സി​ഡ് ടെ​സ്റ്റ് ’ ഒ​രി​ട​ത്തും ഇ​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ര​ക്ത​ദാ​ത​ാക്ക​ൾ​ക്കും ര​ക്തം സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്കും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന അ​തി​സൂ​ക്ഷ്മ​മാ​യ ര​ക്ത​പ​രി​ശോ​ധ​നാ സം​വി​ധാ​നം സം​സ്ഥാ​ന​ത്തെ മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലും ബ്ല​ഡ് ബാ​ങ്കു​ക​ളി​ലും ഇ​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ര​ക്തം സ്വീ​ക​രി​ച്ച കു​ട്ടി​ക​ള​ട​ക്കം പ​ല​ർ​ക്കും എ​ച്ച്ഐ​വി ബാ​ധി​ച്ച​തും മ​രി​ച്ച​തും ഇ​തു​മൂ​ല​മാ​ണെ​ന്നു വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ര​ക്തം ദാ​നം ചെ​യ്യു​ന്ന​വ​ർ​ക്കു പ്രാ​ഥ​മി​ക​മാ​യി മ​ഞ്ഞ​പ്പി​ത്തം, മ​ല​ന്പ​നി, ഗു​ഹ്യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടോ​യെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​ച്ച്ഐ​വി അ​ണു​ബാ​ധ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള എ​ലൈ​സ ടെ​സ്റ്റും ന​ട​ത്തു​ന്നു​ണ്ട്. സ​മൂ​ഹം ഇ​ന്നും ഭ​യ​പ്പെ​ടു​ന്ന എ​ച്ച്ഐ​വി രോ​ഗാ​ണു​ക്ക​ളു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​യാ​നു​ള്ള ഷു​വ​ർ ടെ​സ്റ്റാ​യ ന്യൂ​ക്ലി​യ​ക് ആ​സി​ഡ് ടെ​സ്റ്റി​നു​ള്ള സൗ​ക​ര്യം ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ​പോ​ലും ഇ​ല്ല. ഇ​ത് ര​ക്ത​ദാ​താ​ക്ക​ൾ​ക്കും ര​ക്ത​സ്വീ​കാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​ണെ​ന്ന് ര​ക്ത​ദാ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക നേ​താ​വു​കൂ​ടി​യാ​യ ഫാ. ഡോ. ​ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട്.ര​ക്ത​ദാ​ന​ത്തി​നു മു​ന്പു​ള്ള സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന​യി​ൽ എ​ലൈ​സ ടെ​സ്റ്റ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ച്ച്ഐ​വി അ​ണു​വി​ന്‍റെ ഒ​ളി​ച്ചു​ക​ളി കാ​ല​ഘ​ട്ട​മാ​യ വി​ൻ​ഡോ പി​രീ​യ​ഡി​ൽ രോ​ഗാ​ണു​ബാ​ധ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കി​ല്ല.…

Read More