പാലക്കയം: ശക്തമായ മഴയിൽ മണ്ണാർക്കാട് താലൂക്കിലെ പാലക്കയത്ത് വീണ്ടും ഉരുൾപൊട്ടൽ. വ്യാപക കൃഷിനാശം. ഇന്നലെ രാത്രി 11.30നാണ് പാലക്കയം പായിപ്പുല്ലിൽ ഉരുൾപൊട്ടലുണ്ടായത്. വീടുകൾക്കു സമീപം കല്ലുംമണ്ണും കുത്തിയൊലിച്ചൊഴുകിയിട്ടുണ്ട്. വീടുകൾക്കും കേടുപാടുകളുണ്ട്. സമീപത്തെ വീട്ടുകാർ അത്ഭുകരമായാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് മലവെള്ളപ്പാച്ചിലുള്ളതിനാൽ വീടുകളിൽ കുടുങ്ങിയവരെ നാട്ടുകാരും പോലീസും എത്തിയാണ് സുരക്ഷിതസ്ഥാനത്തേക്കെത്തിച്ചത്. കഴിഞ്ഞദിവസവുംകനത്ത മഴയെ തുടർന്ന് പാലക്കയത്തെ വട്ടപ്പാറ, ഇരുട്ടുകുഴി, ഇഞ്ചിക്കുന്ന്, കുണ്ടംപൊട്ടി, മേഖലകളിൽ രണ്ടുതവണ ഉരുൾപൊട്ടിയിരുന്നു. മണ്ണും പാറക്കല്ലുകളും താഴേക്കൊഴുകി. ഉരുൾപൊട്ടിയ പ്രദേശത്തെ സജി, രാമരംസെബാസ്റ്റ്യൻ എന്നിവരുടെ കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. വട്ടപ്പാറ റോഡിൽ വലിയ പാറക്കല്ലുകളും മണ്ണും നിറഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. വ്യാപകമായ കൃഷിനാശമുണ്ടായി. വൈദ്യുതിവിതരണം തടസപ്പെട്ടു. പാലക്കയം പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലാണ്. പുഴയുടെ ഇരുവശത്തും താമസിക്കുന്ന കുടുംബങ്ങൾ മഴ കുറയാത്തതിനാൽ ബന്ധുവീടുകളിലേക്കു മാറി. രണ്ടുദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ്. ഇതോടെ പാലക്കയത്തെ മലയോരമേഖലയിലെ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ഇരിട്ടികുഴിയിലും…
Read MoreCategory: Thrissur
ഇനി ആ മണി മുഴക്കമില്ല..! ഓർമയാകുന്നത് തലമുറകൾക്ക് മധുരം പകർന്ന വർഗീസേട്ടൻ
കൊടകര: നാലര പതിറ്റാണ്ടോളം കുട്ടികൾക്കുള്ള ഐസു മിഠായിയുമായി നാടുചുറ്റിയ കൊടകര കൊപ്രക്കളം വടക്കേത്തല വർഗീസ് എന്ന 65 കാരൻ വർഗീസേട്ടൻ ഓർമയായി. വർഗീസേട്ടന്റെ ഐസ് മിഠായി നുണയാത്തവർ കൊടകര, മറ്റത്തൂർ മേഖലയിൽ വിരളമാണ്. 70കളിലും 80കളിലും മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ പഠിച്ചവർക്ക് വർഗീസേട്ടൻ എക്കാലവും മധുരിക്കുന്ന ഓർമയാണ്. ഇന്റർവെൽ മണി മുഴങ്ങുന്പോൾ സൈക്കിളിൽ ഘടിപ്പിച്ച മണി മുഴക്കികൊണ്ട് സ്കൂൾ പരിസരത്ത് നിലയുറപ്പിക്കുന്ന വർഗീസേട്ടന് ചുറ്റും കുട്ടികൾ തിക്കിതിരക്കി നിന്ന കാലമുണ്ടായിരുന്നു. അവധി ദിവസങ്ങളിൽ നാട്ടിടവഴികളിലൂടെ മണിമുഴക്കി കൊണ്ട് വർഗീസേട്ടന്റെ സൈക്കിൾ കടന്നുപോയിരുന്നു. മധ്യവേനലധിക്കാലത്താണ് ഏറ്റവും കൂടുതൽ ഐസ് ഫ്രൂട്ട് വിൽപ്പന നടന്നിരുന്നത്. ഉത്സവ പറന്പുകളിലും പള്ളിപെരുന്നാൾ ആഘോഷങ്ങളിലും ഇദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇരുപതു വയസുള്ളപ്പോൾ മുതൽ ആരംഭിച്ച ഐസ് ഫ്രൂട്ട് കച്ചവടം രണ്ടാഴ്ച മുന്പു വരേക്കും ഇദ്ദേഹം തുടർന്നു. ഐസ്ക്രീം പ്രചാരത്തിലില്ലാതിരുന്ന എഴുപതുകളിൽ വർഗീസേട്ടനിൽ നിന്ന് ഐസ്…
Read Moreരാജ്യത്ത് അസംബന്ധ കാര്യങ്ങൾ പഠിപ്പിക്കാൻ ബോധപൂർവമായ ശ്രമമെന്ന് എം.എ.ബേബി
തൃശൂർ: ഇന്ത്യയെ അസംബന്ധ കാര്യങ്ങൾ പഠിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. സ്കൂളുകളെയും സർവകലാശാലകളെയുമാണ് ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. റീജണൽ തിയേറ്ററിൽ ഇ.എം.എസ് സ്മൃതിയും ചന്ദ്രദത്ത് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മാർക്സ് ശാസ്ത്ര കാര്യങ്ങളിൽ സൂക്ഷ്മതയോടെ പ്രവർത്തിച്ചിരുന്നു. വരും തലമുറയ്ക്കു കൈമാറേണ്ടതാണ് ഈ ഭൂമിയെന്ന ചിന്ത മാർക്സ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എം.എ.ബേബി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ കൗണ്സിലംഗം ബിനോയ് വിശ്വം, ഡൽഹി സയൻസ് ഫോറം സ്ഥാപകാംഗം പ്രബീർ പുർകായസ്ത, ഐടി വിദഗ്ധൻ റോയ് സിങ്കം, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ബി.മോഹൻദാസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ.സുദർശനൻ…
Read Moreകാലവർഷം കനത്തതോടെ നാടെങ്ങും ഊത്തപിടിത്തം ഉഷാർ; താരമായി മഞ്ഞേട്ടയും ന്യൂജനറേഷനുകളും
സെബി മാളിയേക്കൽ തൃശൂർ: കാലവർഷം കനത്തതോടെ നാടെങ്ങും “ഊത്തപിടിത്തം’ കസറുന്നു. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് “ഊത്തയിളക്കം’ എന്നറിയപ്പെടുന്ന മത്സ്യങ്ങളുടെ ദേശാന്തര ഗമനം. ഇത്തവണ കഴിഞ്ഞ വർഷങ്ങളേക്കാളധികമായി മത്സ്യം ലഭിക്കുന്നതായി ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പറയുന്നു. മുൻവർഷങ്ങളെപ്പോലെ ഇത്തവണയും കേരളത്തിന്റെ തനത് ഇനമായ മഞ്ഞേട്ട (മഞ്ഞക്കൂരി) തന്നെയാണ് കൂടുതൽ ലഭിക്കുന്നത്. ജില്ലയിലെ മുരിയാട് കായൽ, കോന്തിപുലം പാടം, ആനരുള്ളിപ്പാടം, ചെമ്മണ്ടകായൽ, മുനന്പം കെട്ട്, കനോലി കനാൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇതു സമൃദ്ധമാണ്. ചെറിയ മഞ്ഞക്കൂരിക്ക് കിലോയ്ക്ക് 150-200 രൂപവരേ ഉള്ളൂവെങ്കിലും അരക്കിലോവരെ വരുന്ന വലിയ മഞ്ഞേട്ടയ്ക്ക് 300 രൂപവരെ വിലയുണ്ട്. പുഴകളിലെ വെള്ളം കലങ്ങി മറിയുന്പോഴാണ് ഇവ കൂട്ടത്തോടെയെത്തുന്നത്. മഞ്ഞേട്ട കഴിഞ്ഞാൽ പിന്നെ ന്യൂജനറേഷനിൽപ്പെട്ട കട്ല, റോഹു, പിലോപ്പിയ (പിലാത്തിയ) എന്നിവയും ധാരാളമായി ലഭിക്കുന്നുണ്ട്. അണക്കെട്ടുകളിലെയും ബണ്ടുകളിലെയും വെള്ളം തുറന്നുവിടുന്നതോടെയാണ് ഇത്തരത്തിലുള്ള വലിയ മത്സ്യങ്ങൾ ലഭിക്കുന്നത്. ഏഴും എട്ടും…
Read Moreതലയ്ക്കു മുകളിൽ അപകട “ബോംബ് ‘; ശക്തിയായി കാറ്റടിച്ചാൽ ഇരിങ്ങാലക്കുട ഈവനിംഗ് മാർക്കറ്റിലെ കടക്കാരുടെയും പൊതുജനങ്ങളുടെയും നെഞ്ചിൽ തീ
ഇരിങ്ങാലക്കുട: ശക്തിയായി കാറ്റടിച്ചാൽ ഇരിങ്ങാലക്കുട ഈവനിംഗ് മാർക്കറ്റിലെ കടക്കാരുടെയും പൊതുജനങ്ങളുടെയും നെഞ്ചിൽ തീ ഉയരും, തലയ്ക്കു മുകളിലെ അപകടം വിതയ്ക്കുന്ന “മര ബോംബ്’ എപ്പോഴാണ് അപകടം വിത യ്ക്കുന്നതറിയില്ല. മഴയും കാറ്റും കനത്തതോടെ അപകടഭീഷണിയായി മാറുകയാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപത്തെ ഈവനിംഗ് മാർക്കറ്റിലെ തണൽ മരങ്ങൾ. തണൽ മരങ്ങളുടെ ഭാരമേറിയ ചില്ലകൾ മിക്കതും ഭാരം കൂടി താഴേക്ക് വളഞ്ഞ് തൂങ്ങി നിൽക്കുകയാണ്. മരത്തിന്റെ ശാഖകൾ പലതവണ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. മാർക്കറ്റിനുള്ളിലെ കടകൾക്കു മുകളിലേക്കാണു മരങ്ങൾ ചാഞ്ഞുനിൽക്കുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതിനുശേഷം മാത്രമേ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കാൻ കഴിയൂ. എന്നാൽ പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണതോടെ ഈവനിംഗ് മാർക്കറ്റിലെ കടകളിൽ ജോലി ചെയ്യുന്നവരും ഇവിടെയെത്തുന്ന നൂറുകണക്കിനു പൊതുജനങ്ങളും ഏറെ ഭീതിയിലാണ്. വലിയ ശിഖരങ്ങളുമായി തല ഉയർത്തി നിൽക്കുന്നവയിലേറെയും പെട്ടെന്ന് പൊട്ടി…
Read Moreകൃഷിയെ ജീവനോളം സ്നേഹിക്കുകയും നൂറുവയസുവരെ കൃഷി ചെയ്തും നാട്ടുകാരുടെ വല്യപ്പനായി മാറിയ വീട്ടുകാരുടെ കുഞ്ഞുവറീത് 105ാം വയസിൽ യാത്രയായി
ഗുരുവായൂർ: കൃഷിയെ ജീവനോളം സ്നേഹിക്കുകയും 100 വയസുവരെ സ്വന്തമായി കൃഷി ചെയ്യുകയും ചെയ്ത മറ്റം വാക പ്രദേശത്തുകാരുടെ വല്യപ്പൻ 105 – ാം വയസിൽ വിടവാങ്ങി.1913ൽ ഒൗസേപ്പ്്-കുഞ്ഞിഞ്ഞി ദന്പതികളുടെ മൂത്തമകനായാണ് ജനനം.മൂന്നാം ക്ലാസുവരെ പഠിച്ച കുഞ്ഞുവറീത് പിന്നീട് പഠനം നിർത്തി അപ്പനെ സഹായിക്കുന്നതിനായി തുടങ്ങിയ കൃഷി 100 വയസുവരെ നീണ്ടു. സ്വന്തം അധ്വാനത്തിൽ 54പറ സന്പാദിച്ചിട്ടുണ്ട്.ചെറുപ്പകാലത്ത് കൃഷി ചെയ്ത് നെല്ലും അരിയും അന്നത്തെ കൂട്ടുങ്ങലങ്ങാടിയായിരുന്ന ചാവക്കാട് കൊണ്ടുപോയി വിൽപ്പന നടത്തുമായിരുന്നു.വോട്ടവകാശം ലഭിച്ചതിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യുമായിരുന്നു.2016ലെ തെരഞ്ഞെടുപ്പിൽ ആളൂർ സെന്റ് ജോസഫ് എൽപി സ്കൂളിലെ 16 – ാം ബൂത്തിൽ മകൻ ജോസഫിനൊപ്പം പോയാണ് സമ്മതിദാനം രേഖപെടുത്തിയത്. പ്രദേശത്ത് എവിടെ മരണം ഉണ്ടായാലും അവിടെ എത്തുന്നത് കുഞ്ഞുവറീതിന്റെ പ്രത്യേകതയായിരുന്നു.102 -ാം വയസിൽ ജന്മനാട് ആദരിച്ചു.കഴിഞ്ഞ് ഡിസംബർ 24നാണ് അവസാനമായി പള്ളിയിൽ പോയത്.ഒരാഴ്ചയായി അസുഖ ബാധിതനായി…
Read Moreഫ്ളെക്സും കട്ടൗട്ടും ഉയർത്താതെ ഫുട്ബോൾ ലഹരിയിൽ രക്തദാന ഷൂട്ടൗട്ട് മത്സരം
തൃശൂർ: ഫ്ളെക്സും കട്ടൗട്ടും ഉയർത്താതെ രക്തദാനം നടത്തി ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളെ വരവേറ്റ് യുവജനങ്ങൾ വേറിട്ട മാതൃകയായി. ഇഷ്ടടീമുകളുടെ ജേഴ്സിയണിഞ്ഞെത്തിയ ആരാധകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലാണ് രക്തദാന ഷൂട്ടൗട്ട് മത്സരം നടത്തിയത്. മത്സരം ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ.ഫ്രാൻസിസ് പള്ളിക്കുന്നത്ത് ഉദ്ഘാടനം ചയ്തു. 58 തവണ രക്തദാനം നടത്തിയ മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ പി.ജെ.സ്റ്റൈജു മത്സരത്തിലെ ജേതാവായി. മികച്ച കളിക്കാരനായി അതിരൂപത സിഎൽസി പ്രസിഡന്റ് കൊരട്ടി ഇൻഫോപാർക്ക് ഉദ്യോഗസ്ഥനായ ജോമി ജോണ്സനെ തെരഞ്ഞെടുത്തു. മികച്ച രക്തദാന വനിതാതാരമായി വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്റ് സെന്റ് സിറിൾഫ് സ്കൂൾ അധ്യാപിക അന്പിളി പീറ്ററേയും മികച്ച രക്തദാന ക്ലബായി കൂനംമൂച്ചി വൈഫൈ ക്ലബിനെയും തെരഞ്ഞെടുത്തു.തങ്ങൾ കാണിച്ചു തന്ന ഈ മാതൃക പിന്തുടർന്ന് ഫുട്ബോൾ പ്രേമികൾ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി…
Read Moreകാലവർഷം ശക്തം; ഓഗസ്റ്റ് അവസാനംവരെ ജാഗ്രതാ നിർദേശം നല്കി റെയിൽവേ
ഷൊർണൂർ: കാലവർഷം ശക്തമായതോടെ റെയിൽവേ സുരക്ഷ മുൻനിർത്തി ജാഗ്രതാനിർദേശം നല്കി. റെയിൽപ്പാളങ്ങളിൽ വെള്ളം കയറലും മണ്ണിടിച്ചിലും മലയിടിച്ചിലും വൻമരങ്ങൾ കടപുഴകി റെയിൽപ്പാളങ്ങളിൽ വീഴുന്നതും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ മുന്നിൽകണ്ടാണ് റെയിൽവേ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ജൂണ് ഒന്നുമുതൽ ഓഗസ്റ്റ് അവസാനംവരെ വൈകുന്നേരം മുതൽ പുലർച്ചെവരെ ട്രാക്കിൽ കർശന പരിശോധനകൾക്കാണ് തീരുമാനം. ഷൊർണൂർ, നിലന്പൂർ റൂട്ടിൽ മണ്ണിടിച്ചിലും മരങ്ങൾ കടപുഴകിവീഴലും വർഷക്കാലത്ത് പതിവാണ്. വള്ളത്തോൾ നഗർ, മുള്ളൂർക്കര, കഞ്ചിക്കോട്, വടക്കഞ്ചേരി ഉൾപ്പെടെയുള്ള മേഖലകളിൽ റെയിൽപ്പാളത്തിൽ അപായസാധ്യത കൂടുതലുണ്ട്. റെയിൽപാളങ്ങളോടു ചേർന്ന് പുഴയൊഴുകുന്ന ഇടങ്ങളിൽ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാൻ റെയിൽവേ ജീവനക്കാർക്കു നിർദേശം നല്കിയിട്ടുണ്ട്.അതേസമയം മഴക്കാലത്ത് റെയിൽപ്പാളങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ രാത്രികാല പരിശോധനകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസിയെ നിയോഗിക്കാനും ആലോചിക്കുന്നു. പദ്ധതി വിജയമെന്നുകണ്ടാൽ ട്രാക്ക് മെയിന്റനൻമാർ കുറവായ ദക്ഷിണ റെയിൽവേയിലെ മറ്റു ഡിവിഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സ്വകാര്യ ഏജൻസികൾക്കു കീഴിലെ മറുനാടൻ…
Read Moreസംസ്ഥാനത്തു കഴിഞ്ഞ ജനുവരിക്കുശേഷം കാണാതായ 3416ൽ 3069പേരെ കണ്ടെത്തി, 347പേർ ഇനിയും കാണാമറയത്ത്
തൃശൂർ: സംസ്ഥാനത്തു കഴിഞ്ഞ ജനുവരിക്കുശേഷം കാണാതായതായി പരാതി ലഭിച്ച 3416 പേരിൽ 3069 പേരേയും കണ്ടെത്താൻ കഴിഞ്ഞതായി പോലീസ് അറിയിച്ചു. ഇനിയും കണ്ടെത്താൻ അവശേഷിക്കുന്ന 347 പേർക്കായി അന്വേഷണം ഉൗർജിതമാക്കാൻ ഡിജിപി നിർദേശം നൽകി. ചിട്ടയോടെയും മികവോടെയുമുള്ള അന്വേഷണം നടത്തിയതുകൊണ്ടാണ് ഇത്രയേറെ പേരെ കണ്ടെത്താൻ പോലീസിനായതെന്നു ഡിജിപി കൂട്ടിച്ചേർത്തു. രണ്ട്് എസ്പിമാരുടെ നേതൃത്വത്തിലുള്ള രണ്ട് വിദഗ്ധ സംഘങ്ങളെ ഇതിനായി നിയോഗിച്ചിരുന്നു. ഈ വർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ 30 വരെ കാണാതായ 3416 പേരിൽ 2068 സ്ത്രീകളാണ്. 1967 സ്ത്രീകളെ കണ്ടെത്തി. കാണാതായ 794 പുരുഷൻമാരിൽ 583 പേരെയും കണ്ടെത്തി. 554 കുട്ടികളിൽ 519 പേരെ കണ്ടെത്തി. കാണാതായ പരാതി ലഭിച്ചാൽ ഉടൻ അന്വേഷണം ആ രംഭിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഡിജിപി നിർദേശിച്ചു.
Read Moreനടപടികൾ ചുവപ്പുനാടയിൽ കുടുങ്ങി; പോട്ടയിലെ കെഎസ്ഇബി ഡിവിഷൻ ഓഫീസ് ഇനിയും നടപ്പായില്ല
ചാലക്കുടി: കെഎസ്ഇബി ചാലക്കുടി ഡിവിഷൻ വിഭജിച്ച് പോട്ടയിൽ പുതിയ ഡിവിഷൻ ഓഫീസ് ആരംഭിക്കുവാനുള്ള തീരുമാനം ഇനിയും നടപ്പിലാക്കിയില്ല. നഗരസഭസ്ഥലം അനുവദിക്കുകയാണെങ്കിൽ പുതിയ ഡിവിഷൻ ആരംഭിക്കുവാൻ വൈദ്യുതി ബോർഡ് 2012ൽ നടപടി തുടങ്ങിയതായിരുന്നു. 25000 ത്തിലധികം കണക്ഷനുകൾ ഉള്ള ചാലക്കുടിയിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് മനസിലാക്കി അന്നത്തെ നഗരസഭ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കുകയും വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന് നിവേദനം നൽകിയിരുന്നു. ഇതിനു മന്ത്രി ബോർഡ് ചെയർമാന് നേരിട്ട് നിർദേശം നൽകിയതിനെത്തുടർന്നാണ് ബോർഡ് തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച് ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ കത്ത് റിപ്പാർട്ടിനായി ചാലക്കുടി ഡിവിഷൻ എൻജിനീയർക്ക് ലഭിക്കുകയും സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് നഗരസഭ പോട്ടയിൽ മിനി മാർക്കറ്റിന്റെ സ്ഥലത്തുനിന്നും 10 സെന്റ് സ്ഥലം ഡിവിഷൻ ഓഫീസ് ആരംഭിക്കുവാൻ വിട്ടുകൊടുക്കുവാൻ തീരുമാനിക്കുയും ചെയ്തിരുന്നു. നടപടി ക്രമങ്ങളിലുള്ള കാലതാമസം കണക്കിലെടുത്ത്…
Read More