കൊച്ചി: മാതാപിതാക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പരിചരണത്തിൽ കഴിഞ്ഞുവന്ന കുഞ്ഞിനെ ഇനി സന്യാസിനികൾ പരിചരിക്കും. സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് സന്യാസിനിമാരുടെ മേൽനോട്ടത്തിൽ അങ്കമാലി പാദുവാപുരത്തു പ്രവർത്തിക്കുന്ന ശിശുഭവനിലേക്കു കുഞ്ഞിനെ മാറ്റി. ചൈൽഡ് വെൽഫയർ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തശേഷമാണു കുഞ്ഞിനെ ശിശുഭവനു കൈമാറിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ വിവരമറിഞ്ഞ് ഇന്നലെ രാവിലെതന്നെ സിഡബ്ല്യുസി അധികൃതർ ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യസ്ഥിതി തൃപ്തികരമെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നു നിയമനടപടികൾ പൂർത്തിയാക്കി കുഞ്ഞിനെ ഏറ്റെടുത്തു. തുടർന്നാണ് ശിശുഭവനു കൈമാറിയത്. ശിശുഭവന്റെ ചുമതല വഹിക്കുന്ന സിസ്റ്റർ ജൂലിറ്റ് കുഞ്ഞിനെ ഏറ്റുവാങ്ങി. കുഞ്ഞിനെ ഏറ്റെടുക്കാൻ തയാറാണെന്നും അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തു പോയതാണെന്നും മാതാപിതാക്കൾ സിഡബ്ല്യുസി അധികൃതരോടും വ്യക്തമാക്കി. ദന്പതികളോടു തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്നു വീണ്ടും കൗണ്സലിംഗ് നൽകുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ പറഞ്ഞു. പ്രോലൈഫ് പ്രവർത്തകരും ദന്പതികൾക്കു കൗണ്സലിംഗ് നൽകി. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനു സംരക്ഷണം…
Read MoreCategory: Thrissur
വടക്കാഞ്ചേരി സിവിൽ സ്റ്റേഷൻ കാട് കൈയറിയ നിലയിൽ ; മിനി സിവിൽ സ്റ്റേഷൻ പരിസരവും ഉടൻ വൃത്തിയാക്കണമെന്ന ആവശ്യവുമായി ജനങ്ങൾ
വടക്കാഞ്ചേരി: ടൗണിന്റെ ഹ്യദയഭാഗത്തു പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ കെട്ടിട കോന്പൗണ്ട് ശുചീകരിക്കാൻ ആളില്ലാതെ കെട്ടിടവും, സമീപപ്രദേശവും പൊന്തകാട് കയറി നശിക്കുന്നു. കുന്പളങ്ങാട് റോഡിനോടു ചേർന്ന് ബാർ അസോസിയേഷൻ ഓഫീസിനു മുന്നിലാണ് ഈ ദുരവസ്ഥ. ശ്രദ്ധിക്കാൻ ആളില്ലാത്തതുമൂലം പൊന്തക്കാട് വളർന്ന് സിവിൽ സ്റ്റേഷൻ കെട്ടിടത്തോളം ഉയർന്നു കഴിഞ്ഞു. എന്നാൽസിവിൽ സ്റ്റേഷനിലേക്കുള്ള വൈദ്യുതി എത്തിക്കുന്ന ട്രാൻസ്ഫോർമർ പൊന്ത കാട്കയറി കാണാതായിരിക്കുകയാണ്. ട്രാൻസ്ഫോർമറിനു ചുറ്റും മദ്യകുപ്പികൾ നിറഞ്ഞു കിടപ്പുണ്ട്. കോടതി ജംഗ്ഷനിൽ നിന്നും നോക്കിയാൽ കോടികൾ മുടക്കി നിർമിച്ച സിവിൽ സ്റ്റേഷൻ കെട്ടിടം കാണാൻ കഴിയാത്ത തരത്തിലാണ് പൊന്തകാടുകൾ വളർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് നിരവധി തവണ ഉഗ്രവിഷമുള്ള പാന്പുകളെ കണ്ടെത്തിയിരുന്നു. എന്നിട്ടൊന്നും ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന അക്ഷേപം നാട്ടിൽ ശക്തമാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മിനി സിവിൽ സ്റ്റേഷൻ കോന്പൗണ്ടിലെ കിണറിലെ വെള്ളം മലിനമാണെന്നും, അത് ഉപയോഗിക്കരുതെന്നും…
Read Moreതൃശൂരിൽ മാലിന്യ നീക്കം നിലച്ചു ; ശക്തനിലെ സംസ്കരണ പ്ലാന്റ് പൂട്ടി; പുഴുക്കളുമായി മാലിന്യ മല
സ്വന്തം ലേഖകൻ തൃശൂർ: നഗരത്തിലെ മാലിന്യ നീക്കം രണ്ടാഴ്ചയായി നിർത്തിവച്ചു. ചില മേഖലകളിൽനിന്നുള്ള മാലിന്യങ്ങൾ ശക്തൻ നഗറിലെ കോർപറേഷന്റെ മാലിന്യ സംസ്കരണ പ്ളാന്റിനരികിലെ സ്ഥലത്തു കുന്നുകൂട്ടി. ശക്തൻ നഗർ മാലിന്യ മലയായി മാറിക്കൊണ്ടിരിക്കുകയാണ്. മഴയോടെ നനഞ്ഞു ചീഞ്ഞഴുകിയും പുഴവരിച്ചും നഗരവാസികളുടെ ആരോഗ്യത്തിനു ഭീഷണിയായിരിക്കുകയാണ്. മലബാറിലെ നിപ്പ പനി ഭീഷണിയേക്കാൾ ഭീകരമായ ആരോഗ്യ പ്രശ്നങ്ങൾ അടുത്ത ദിവസങ്ങളിൽ തൃശൂരിലെ മാലിന്യ മലയിൽനിന്ന് ഉണ്ടാകുമെന്ന ഭീതിയിലാണു നഗരവാസികൾ. ശക്തനിൽ കോർപറേഷൻ സ്ഥാപിച്ച ശേഷി കുറഞ്ഞ മാലിന്യ സംസ്കരണ പ്ലാന്റ് മാസങ്ങളായി പ്രവർത്തന രഹിതമാണ്. പ്രവർത്തിപ്പിക്കാൻ കരാറുകാരൻ തയാറല്ല. പ്ലാന്റ് നന്നാക്കുന്നതിനും കരാറുകാരനു പണം നൽകന്നതും സംബന്ധിച്ച കരാർ പുതുക്കിയിട്ടുമില്ല. കഴിഞ്ഞ ദിവസം ഇവിടെ ഏതാനും ലോഡ് മാലിന്യം ജെസിബി ഉപയോഗിച്ച് കുഴിച്ചു മൂടിയിരുന്നു. ഇനിയും ഇവിടെ കുന്നുകൂട്ടാനും കുഴിച്ചിടാനുമാണു കോർപറേഷൻ ശ്രമിക്കുന്നതെങ്കിൽ സമരത്തിനിറങ്ങേണ്ടി വരുമെന്ന് ഈ പ്രദേശത്തെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും…
Read Moreചോരക്കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ചു മുങ്ങിയ സംഭവം; തൃശൂരിൽ നിന്നും കൊച്ചിയിലെത്തിയത് ഇതിനുവേണ്ടി മാത്രം ; പിതാവ് അറസ്റ്റിൽ; കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് അധികൃതർ
കൊച്ചി: മൂന്നു ദിവസം പ്രായമായ ചോരക്കുഞ്ഞിനെ പള്ളിക്കകത്ത് ഉപേക്ഷിച്ചതു മാതാപിതാക്കൾ, സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. മാതാപിതാക്കൾ തൃശൂർ വടക്കാഞ്ചേരി സ്വദേശികളാണെന്നും വീട്ടിൽനിന്നുമാണു പിതാവിനെ അറസ്റ്റുചെയ്തതെന്നും എളമക്കര പോലീസ് പറഞ്ഞു. മാതാവിനെ കണ്ടെത്തിയെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിൽ ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള കാരണമെന്തെന്നു ചോദ്യം ചെയ്യലിനുശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂവെന്നാണു പോലീസ് പറയുന്നത്. കുഞ്ഞിനെ ഉപേക്ഷിക്കാൻ മാത്രമായാണ് ഇരുവരും കൊച്ചിയിലെത്തിയതെന്നും ഇതിനുശേഷം തൃശൂർക്കു മടങ്ങുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. മൂന്നു ദിവസം പ്രായമുള്ള പെണ്കുഞ്ഞിനെയാണു തീർഥാടനകേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇന്നലെ രാത്രി എട്ടോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദന്പതികളുടെ നാലാമത്തെ കുഞ്ഞാണിതെന്നാണു ലഭിക്കുന്ന വിവരം. മൂന്നു കുട്ടികളെ വളർത്തുന്നതു വളരെ ക്ലേശിച്ചാണെന്നും അതിനാൽ നാലാമത്തെ കുട്ടിയെ ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിക്കുകയുമായിരുന്നെന്നുമാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ,…
Read Moreനോട്ട് നിരോധനത്തിനു രണ്ടര വയസ്; തൃശൂരിൽ ഒന്നരക്കോടി രൂപയുടെ നിരോധിത നോട്ടുവേട്ട
ചാവക്കാട്: ഒന്നരക്കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചംഗസംഘം പിടിയിലായി. കോയന്പത്തൂർ സ്വദേശികളായ താജുദീൻ ഇബ്രാഹിം (37), ഫിറോസ്ഖാൻ (33), മുഹമ്മദ് റിഷാദ് (29), പാലക്കാട് പറളി സ്വദേശി ഹബീബ് (58), വടക്കാഞ്ചേരി സ്വദേശി ഷറഫുദീൻ (40) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. ചാവക്കാട് ബൈപ്പാസ് ജംഗ്ഷനിൽ വാഹനപരിശോധനയ്ക്കിടയിലാണ് നോട്ടുകടത്തുസംഘം പിടിയിലായത്. ആയിരത്തിന്റെ 70 ലക്ഷം രൂപയും അഞ്ഞൂറിന്റെ 80 ലക്ഷം രൂപയും ഇവരിൽനിന്നു കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന രണ്ടുകാറും പോലീസ് കസ്റ്റഡിയിലെടുത്തു. പണം മുഴുവൻ ഒരുകാറിലാണ് സൂക്ഷിച്ചിരുന്നത്. കാറുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനും മറ്റൊന്ന് കേരള രജിസ്ട്രേഷനുമാണ്. 2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് വിപണിയിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്. നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ അവസരം നൽകിയിരുന്നെങ്കിലും നിശ്ചിത കാലപരിധിക്കുശേഷം ഇതും അവസാനിപ്പിച്ചു.
Read Moreഎന്ന് ഈ ജയിൽ തുറക്കും… കോടികൾ മുടക്കി നിർമിച്ച ഇന്ത്യയിലെ രണ്ടാമത്തെ അതീവ സുരക്ഷാജയിൽ സമുച്ചയം വിയ്യൂരിൽ നോക്കാനാളില്ലാതെ നശിക്കുന്നു.
വിയ്യൂർ: കോടികൾ മുടക്കി നിർമിച്ച ഇന്ത്യയിലെ രണ്ടാമത്തെ അതീവ സുരക്ഷാജയിൽ സമുച്ചയം വിയ്യൂരിൽ നോക്കാനാളില്ലാ തെ നശിക്കുന്നു. എന്തുകൊണ്ടാണു ജയിൽ സമുച്ചയം തുറക്കാത്തതെന്ന ചോദ്യത്തിന് അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല. മൂന്നാം വർഷത്തിലേക്ക് കടന്ന എൽഡിഎഫ് സർക്കാർ ഹൈടെക് ജയിലിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ധനകാര്യവകുപ്പിന്റെ അവഗണനമൂലം നടപടികളെടുക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ജയിൽ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഹൈടെക് ജയിലിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ജയിലിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്. കന്പ്യൂട്ടറുകൾ അടക്കമുള്ളവ കേടുവന്നു. ഇന്ത്യയിലാകെയുള്ള രണ്ട് ഹൈടെക് ജയിലുകളിൽ ഏറ്റവും കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത് വിയ്യൂരിലാണ്. 30 ഏക്കർ സ്ഥലത്താണ് ജയിൽ നിലകൊള്ളുന്നത്.അതീവ ജാഗ്രത ആവശ്യമുള്ള തീവ്രവാദ കേസുകളിൽ പെട്ടവരേയും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരേയും കൊടുംകുറ്റവാളികളേയും പാർപ്പിക്കാനാണ് വിയ്യൂരിൽ ഹൈടെക് ജയിൽ സ്ഥാപിച്ചിട്ടുള്ളത്. 2009ൽ കേന്ദ്രാനുമതിയോടെയാണു ജയിൽ നിർമാണം…
Read Moreഫിനോൾ അപകടം; ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
പട്ടിക്കാട്: ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് കൊന്പഴയിൽ ഫിനോൾ നിറച്ച ടാങ്കർ ലോറി മറിഞ്ഞപ്പോൾ ഒഴിവായത്. ഫിനോളാണ് ടാങ്കർ ലോറിയിലെന്ന് അറിയാതെയാണ് സന്ദേശം ലഭിച്ചയുടനെ തൃശൂരിൽ നിന്ന് ജില്ലാ ഫയർ ഓഫീസർ ജെ.എസ്.സുജിത് കുമാർ, സ്റ്റേഷൻ ഓഫീസർ എ.എൽ.ലാസർ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങൾ കുതിരാനിലേക്ക് പാഞ്ഞത്. പുലർച്ചെ ഒന്നരയോടെ അപകടമുണ്ടായതറിഞ്ഞ് സന്ദേശം ലഭിച്ചയുടൻ പുറപ്പെട്ട ഫയർഫോഴ്സ് സംഘം 2.05 കുതിരാനിൽ കുതിച്ചെത്തി. ഏതോ രാസപദാർഥമാണെന്ന സൂചന സന്ദേശം അറിയിച്ചവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫിനോൾ ആണെന്ന കാര്യം അറിയാതെയാണ് ഫയർഫോഴ്സ് സ്ഥലത്തെത്തിയത്. സ്ഥലത്തെത്തിയ ഉടൻ രാസപദാർഷം മഴവെള്ളത്തിലൂടെ ചാലിലൂടെ ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടതോടെ മണ്ണിട്ട് അത് തടയുകയാണ് ആദ്യം ചെയ്തത്. ഇതിനിടെ ലോറിയിൽ ഫിനോളാണെന്ന് അറിഞ്ഞതോടെ കാൽ നൂറ്റാണ്ട് മുന്പ് കൊന്പഴയിൽ മറിഞ്ഞ സംഭവം ഓർമയിലേക്കെത്തി. പിന്നീട് 18 അംഗം ഫയർഫോഴ്സംഗം ഉണർന്നു പ്രവർത്തിച്ചു. ഉടൻ തന്നെ…
Read Moreഒന്നര കോടിയുടെ നിരോധിത നോട്ടുകളുമായി അഞ്ചു പേർ പിടിയിൽ; പിടികൂടിയത് ആയിരത്തിന്റെ 70 ലക്ഷവും അഞ്ഞൂറിന്റെ 80 ലക്ഷവും
സ്വന്തം ലേഖകൻ ചാവക്കാട്: ഒന്നരക്കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചംഗ സംഘം പിടിയിലായി. കോയന്പത്തൂർ നഞ്ചുനാദാപുരം താജുദീൻ ഇബ്രാഹിം (37), കോയന്പത്തൂർ കരുന്പ്കടൈ പല്ലിസ്ട്രീറ്റ് ഫിറോസ്ഖാൻ (33), കോയന്പത്തൂർ കരുന്പുകടൈ മുഹമ്മദ് റിഷാദ് (29), പാലക്കാട് പറളി നരയാൻപറന്പിൽ ഹബീബ് (58), വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം പുത്തൻപീടികയിൽ ഷറഫുദീൻ (40) എന്നിവരെയാണ് ചാവക്കാട് സ്റ്റേഷൻ ഓഫീസർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഇന്നുപുലർച്ചെ രണ്ടുമണിയോടെ പിടികൂടിയത്. ആയിരത്തിന്റെ 70 ലക്ഷം രൂപയും അഞ്ഞൂറിന്റെ 80 ലക്ഷം രൂപയുമാണ് പ്രതികളിൽനിന്നും കണ്ടെടുത്തത്. ചാവക്കാട് ബൈപ്പാസ് ജംഗ്ഷനിൽ വാഹനപരിശോധനയ്ക്കിടിയിലാണ് നോട്ടുകടത്തുസംഘം പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ടു കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പണം മുഴുവൻ ഒരുകാറിലാണ് സൂക്ഷിച്ചിരുന്നത്. കാറുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനും, മറ്റൊന്ന് കേരള രജിസ്ട്രേഷനുമാണ്. ഇതു കൈമാറാനായി കൊണ്ടുവരികയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
Read Moreതിരൂർ മത്സ്യ മാർക്കറ്റിലെ തൊഴിലാളി മാർക്കറ്റിൽ കൊല്ലപ്പെട്ട നിലയിൽ; മരണം തലയിൽ വലിയ കല്ലുകൊണ്ട് ഇടിച്ചതിനെ തുടർന്ന്; പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കി
തിരൂർ: തിരൂർ മത്സ്യ മാർക്കറ്റിലെ കയറ്റിറക്കു തൊഴിലാളിയെ തലയ്ക്ക് കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തിയ നിലയിൽ. നിറമരതൂർ കാളാട് പത്തംപാട് സൈതലവി (50) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മാർക്കറ്റിലെ തൊഴിലാളികൾ വിശ്രമിക്കുന്ന മുറിയിൽ കിടന്നതായിരുന്നു. പുലർച്ചെ ഒരുമണിക്കാണ് സംഭവമെന്നു കരുതുന്നു. കഴിഞ്ഞ ദിവസം മാർക്കറ്റിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് കണ്ടിരുന്ന ആളായിരിക്കാം കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് സംശയം. ഉറങ്ങുന്നതിനിടെ വലിയ കല്ല് തലയ്ക്കിട്ടതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഇന്നു രാവിലെ മറ്റു തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് നടപടി സ്വീകരിച്ചു വരുന്നു. അന്വേഷണം ഉൗർജിതപ്പെടുത്തിയതായി തിരൂർ എസ്ഐ സുമേഷ് സുധാകരൻ അറിയിച്ചു.
Read Moreഅങ്കണവാടിയോ, ജംഗിൾവാടിയോ ? അങ്കണവാടിയിലേക്കെത്താൻ റോഡില്ല; കുട്ടികളുമായി എത്താൻ മാതാപിതാക്കൾക്ക് ഭയം
തിരുവില്വാമല: അങ്കവാടിയിലേക്ക് കുട്ടികളെ കൊണ്ടുചെന്നാക്കാൻ ജുറാസിക് പാർക്കിലെ പോലെയുള്ള കാട് താണ്ടേണ്ട ഗതികേടിലാണ് മലേശമംഗലത്തുള്ളവർ. പുതിയ അധ്യയനവർഷം തുടങ്ങുന്പോൾ ശിവജി നഗർ അങ്കണവാടിയിലേക്ക് കുരുന്നുകൾക്ക് പോകാൻ പേടിയാണ്. അവരെ കൊണ്ടുചെന്നാക്കാൻ രക്ഷിതാക്കൾക്കും പേടിയുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് നാളുകൾ പലതു പിന്നിട്ടിട്ടും വനാതിർത്തിയിലുള്ള ഈ കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റാനായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇവിടെ ഒരുക്കിയിട്ടില്ല. ഇവിടേക്ക് എത്താനുള്ള വഴിയും സുരക്ഷിതമല്ല. ഒറ്റപ്പെട്ട ഈ പ്രദേശത്തേക്ക് പോകാൻ ഏറെദൂരം കാട്ടിലൂടെ പോകണം. കാട്ടുമൃഗങ്ങളിറങ്ങാൻ സാധ്യതയുള്ളതും ധാരാളം ഇഴജന്തുക്കളുള്ളതുമായ കാട്ടുപാതയിലൂടെ കുട്ടികളെയും കൊണ്ടുപോകാൻ രക്ഷിതാക്കളും ധൈര്യപ്പെടുന്നില്ല. ഈ അങ്കണവാടിയിലേക്ക് കുട്ടികളെ വിടേണ്ടെന്ന് പലരും നിശ്ചയിച്ചിട്ടുണ്ട്. കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവുമില്ലാത്തതും ചുറ്റുമതിൽ കെട്ടാത്തതും പരിഹാരം കാണേണ്ട പ്രശ്നങ്ങളാണ്. ശിവജി നഗർ കോളനിയിലുള്ള കൃഷിവകുപ്പിന്റെ കെട്ടിടത്തിലാണ് നിലവിൽ അംഗൻവാടി പ്രവർത്തിക്കുന്നത്. ഇവിടെ തന്നെ പ്രവർത്തിക്കാൻ സൗകര്യമൊരുക്കാമായിരുന്നിട്ടും അതിനു പകരം കാട്ടിൽ അംഗൻവാടി ഒരുക്കിയതിന്…
Read More