പു​തി​യ സി​നി​മ​ക​ളു​ടെ വ്യാ​ജ പ​തി​പ്പ് പു​റ​ത്തി​റ​ക്കാ​തി​രി​ക്കാ​ൻ വ​ൻ​തു​ക ആ​വ​ശ്യ​പ്പെ​ടു​ന്ന മാ​ഫി​യ സ​ജീ​വം; സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ആ​ന്‍റി പൈ​റ​സി സെ​ൽ 

തൃ​ശൂ​ർ: റി​ലീ​സ് ചെ​യ്ത പു​തി​യ സി​നി​മ​ക​ളു​ടെ വ്യാ​ജ പ​തി​പ്പ് ഇ​ന്‍റ​ർ​നെ​റ്റി​ൽ പു​റ​ത്തി​റ​ക്കാ​തി​രി​ക്കാ​ൻ നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്നും വ​ൻ​തു​ക ആ​വ​ശ്യ​പ്പെ​ടു​ന്ന മാ​ഫി​യ സം​ഘം സം​സ്ഥാ​ന​ത്തു സ​ജീ​വം. ല​ക്ഷ​ങ്ങ​ൾ വ​രെ ഇ​ത്ത​ര​ത്തി​ൽ ഈ ​മാ​ഫി​യ സം​ഘം സി​നി​മ നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. പു​തി​യ സി​നി​മ​ക​ൾ റി​ലീ​സാ​യാ​ൽ ഉ​ട​ൻ​ത​ന്നെ അ​വ നെ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന പ്രീ ​പോ​സ്റ്റു​ക​ൾ ഉ​ണ്ടാ​ക്കി നി​ർ​മാ​താ​ക്ക​ളെ സ​മീ​പി​ച്ച് പ​ണം പ​റ്റു​ന്ന രീ​തി​യാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടേ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പു​തി​യ സി​നി​മ​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​രാ​തി​രി​ക്കാ​നാ​യി, പൈ​റ​സി ത​ട​യാ​നെ​ന്ന പേ​രി​ൽ ഒ​രു മാ​സ​ത്തേ​ക്ക് അ​റു​പ​തി​നാ​യി​രം മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ഈ ​സം​ഘ​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. പൈ​റ​സി ത​ട​യാ​നാ​യി പ​ല നി​ർ​മാ​താ​ക്ക​ളു​മാ​യും ഇ​ത്ത​ര​ത്തി​ൽ പ​ണം വാ​ങ്ങി ക​രാ​റു​ണ്ടാ​ക്കി​യ ആ​ളെ ക​ഴി​ഞ്ഞ​ദി​വ​സം ആ​ന്‍റി പൈ​റ​സി സെ​ൽ അ​റ​സ്റ്റു ചെ​യ്ത​പ്പോ​ഴാ​ണ് സി​നി​മാ​രം​ഗ​ത്തെ ത​ക​ർ​ക്കു​ന്ന പു​തി​യ മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നം പു​റ​ത്ത​റി​ഞ്ഞ​ത്. പ​ല​പ്പോ​ഴും നി​ർ​മാ​താ​ക്ക​ൾ ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ…

Read More

കൊ​ട​ക​ര​യി​ൽ നി​ന്ന് നാ​ൽ​വ​ർ സം​ഘം ബൈ​ക്കി​ൽ പു​റ​പ്പെ​ട്ടു; ഇ​ന്ത്യ​യെ അ​റി​യാ​നും അ​യ​ൽ​നാ​ട​റി​യാ​നും അ​വ​ർ യാ​ത്ര തു​ട​ങ്ങി

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ട​ക​ര: പു​സ്ത​ക​ത്താ​ളു​ക​ളി​ൽ വാ​യി​ച്ചു പ​ഠി​ച്ച ഇ​ന്ത്യ​യ​ല്ല യ​ഥാ​ർ​ത്ഥ ഇ​ന്ത്യ​യെ​ന്ന​റി​യു​ന്ന​തു​കൊ​ണ്ട് ഇ​ന്ത്യ​യെ​ന്ന മ​ഹാ​രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വ് തൊ​ട്ട​റി​യാ​ൻ കൊ​ട​ക​ര​യി​ൽ നി​ന്ന് നാ​ൽ​വ​ർ സം​ഘം ബൈ​ക്കി​ൽ ഇ​ന്ത്യ കാ​ണാ​ൻ യാ​ത്ര തി​രി​ച്ചു. ഇ​ന്ത്യ​യു​ടെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ നേ​പ്പാ​ളും ഭൂ​ട്ടാ​നും ക​ണ്ട​ശേ​ഷ​മേ ഇ​വ​ർ മ​ട​ങ്ങു​ക​യു​ള്ളു. ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​വും ച​രി​ത്ര​വും നേ​രി​ൽ ക​ണ്ട​റി​യു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. കൊ​ട​ക​ര മ​ര​ത്തോ​ന്പി​ള്ളി മ​ണ​പ്പെ​ട്ടി വീ​ട്ടി​ൽ ജ്യോ​തി​സ് ബാ​ബു​വി​ന്‍റെ മ​ക​ൻ കൃ​പേ​ഷ് , കോ​ടാ​ലി ക​രു​വാ​ൻ വീ​ട്ടി​ൽ മ​നോ​ഹ​ര​ന്‍റെ മ​ക​ൻ പ്ര​വീ​ണ്‍, മ​ണ്ണു​ത്തി വ​ള​പ്പി​ൽ ബെ​ന്നി​യു​ടെ മ​ക​ൻ ബെ​ൽ​വി​ൻ, കോ​ടാ​ലി തേ​മാ​ലി ഗ്രാ​മം തേ​വ​ർ​ക്കാ​ട്ടി​ൽ ഷ​ഹീ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫ​സ​ൽ എ​ന്നി​വ​രാ​ണ് ബൈ​ക്കി​ൽ നാ​ടു​കാ​ണാ​ൻ പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നാ​ലു​പേ​രും അ​ള​ഗ​പ്പ​ന​ഗ​ർ ത്യാ​ഗ​രാ​ജ പോ​ളി​ടെ​ക്നി​ക്കി​ൽ ഒ​രു​മി​ച്ചു പ​ഠി​ച്ച​വ​രാ​ണ്. ഒ​രു വ​ർ​ഷം മു​ന്പാ​ണ് ഇ​ത്ത​ര​മൊ​രു മ​ഹാ​യാ​ത്ര​യു​ടെ ഐ​ഡി​യ ഇ​വ​ർ​ക്കു​ണ്ടാ​യ​ത്. ഇ​ന്ത്യ മു​ഴു​വ​ൻ ബൈ​ക്കി​ൽ ചു​റ്റി സ​ഞ്ച​രി​ക്കു​ക​യെ​ന്ന ഇ​വ​രു​ടെ ആ​ഗ്ര​ഹ​ത്തി​ന് വീ​ട്ടു​കാ​രു​ടെ…

Read More

സീ​ൽ ചെ​യ്ത ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു; വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്  ത​ല​നാ​രി​ഴ​യ്ക്ക്; സ്ഫോ​ട​ന​ശ​ബ്ദം മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തേ​ക്ക് കേ​ട്ടു 

തൃശൂർ(അ​ഞ്ചേ​രി): വീ​ടി​ന​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന സീ​ൽ പൊ​ട്ടി​ക്കാ​ത്ത പു​തി​യ ഗ്യാ​സ് സി​ലി​ണ്ട​ർ പു​ല​ർ​ച്ചെ പൊ​ട്ടി​ത്തെ​റി​ച്ചു.​മേ​ക്കാ​ട്ടു​കു​ളം സ്ട്രീ​റ്റി​ൽ പൊ​റ​ത്തൂ​ർ ബി​ജു​വി​ന്‍റെ വീ​ട്ടി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഇ​ന്നു​പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ വ​ർ​ക്ക് ഏ​രി​യ​ക്ക​ടു​ത്തു​ള്ള അ​ടു​ക്ക​ള​യി​ലാ​ണ് സി​ലി​ണ്ട​ർ വെ​ച്ചി​രു​ന്ന​ത്. പൊ​ട്ടി​ത്തെ​റി​യു​ടെ ആ​ഘാ​ത​ത്തി​ൽ വ​ർ​ക്ക് ഏ​രി​യ​യി​ലെ ഗ്രി​ല്ലി​ന്‍റെ ഇ​രു​ന്പു വാ​തി​ൽ ദൂ​രേ​ക്ക് തെ​റി​ച്ച് പോ​യി. ഈ ​സ​മ​യം വീ​ട്ടു​കാ​ർ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ അ​ടു​ക്ക​ള ഭാ​ഗ​ത്താ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​ന്‍റെ എ​ല്ലാ ജ​ന​ൽ​ചി​ല്ലു​ക​ളും പൊ​ട്ടി​ത്തെ​റി​യി​ൽ ത​ക​ർ​ന്നു. മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തേ​ക്ക് സ്ഫോ​ട​ന ശ​ബ്ദം കേ​ട്ടി​രു​ന്നു. സ​മീ​പ​ത്തെ മ​തി​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. വീ​ടി​ന്‍റെ ചു​മ​രു​ക​ൾ​ക്ക് വി​ള്ള​ലേ​റ്റു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ സി​ലി​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

Read More

പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച വി​രു​ത​ൻ പി​ടി​യി​ൽ; ദൃ​ക്സാ​ക്ഷി വൈദ്യുതി പോ​സ്റ്റി​നു മു​ക​ളി​ലിരുന്ന ലൈ​ൻ​മാ​ൻ

വി​യ്യൂ​ർ(തൃശൂർ): മാ​ന​സി​ക വ​ള​ർ​ച്ച കു​റ​വു​ള്ള പ​തി​മ്മൂ​ന്നു​കാ​രി​യെ വീ​ടി​ന​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​രു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പൂ​ക്ക​ച്ച​വ​ട​ക്കാ​ര​നെ അ​റ​സ്റ്റു ചെ​യ്തു. വി​ല്ല​ട​ത്തു താ​മ​സി​ക്കു​ന്ന ര​വി​യെ​യാ​ണ് വി​യ്യൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​ല്ല​ടം ഗ്രൗ​ണ്ടി​ന​രി​കി​ൽ കെഎസ്ഇ​ബി​യു​ടെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ക​യ​റി വൈ​ദ്യു​ത ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്ന ലൈ​ൻ​മാ​നാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ലെ പീ​ഡ​നം ക​ണ്ട​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ​യെ​ടു​ത്ത ലൈ​ൻ​മാ​ൻ വി​വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു. തുട​ർ​ന്നാ​ണു പോ​ലീ​സ് ര​വി​യെ പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്ത​തോ​ടെ പ്ര​തി പീ​ഡ​ന​ക്കു​റ്റം സ​മ്മ​തി​ച്ചു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത ഇ​യാ​ളെ കോ​ട​തി റി​മാ​ൻഡ് ചെ​യ്തു. തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു ഫു​ട്പാ​ത്തി​ലി​രു​ന്നു രാ​വി​ലെ പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യും പി​ന്നീ​ട് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​യാ​ളാ​ണു പ്ര​തി ര​വി.

Read More

പോ​ലീ​സി​നെ ഭ​യ​ന്നോ​ടി​യ യു​വാ​വ് കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ; പോ​ലീ​സി​നെ​തി​രേ ബ​ന്ധു​ക്ക​ളും .വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും 

പ​ഴ​യ​ന്നൂ​ർ (ചേ​ല​ക്ക​ര): ബാ​റി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ല​ക്ക​ര നാ​ട്ടി​ൻ​ചി​റ ലാ​യി​ല്ലാ​ക്കോ​ള​നി കൂ​ർ​ക്ക​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ദേ​വ​ദാ​സി​ന്‍റെ മ​ക​ൻ പ്ര​ജീ​ഷി(32)​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​ജീ​ഷ് തൃ​ശൂ​ർ ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. ചേ​ല​ക്ക​ര മേ​പ്പാ​ടം ബാ​റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി അ​ടി​പി​ടി​യു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യ​തോ​ടെ പ്ര​ജീ​ഷും സു​ഹൃ​ത്തു​ക്ക​ളും ചി​ത​റി​യോ​ടി. തു​ട​ർ​ന്ന് പ്ര​ജീ​ഷി​നെ കാ​ണാ​താ​യി​രു​ന്നു. പോ​ലീ​സ് പി​ന്തു​ട​രു​ന്ന​ത​റി​ഞ്ഞ് മു​ന്നി​ലെ വ​ഴി​യി​ലൂ​ടെ​യു​ള്ള ഓ​ട്ട​ത്തി​നി​ടെ പ്ര​ജീ​ഷ് മ​തി​ൽ ചാ​ടി​യ​തു കി​ണ​റ്റി​ലേ​ക്കാ​യ​താ​ണെ​ന്നു ക​രു​തു​ന്നു. പ്ര​ജീ​ഷി​നെ കാ​ണാ​താ​യെ​ന്നു ഭാ​ര്യ സൗ​മി​നി​യും സ​ഹോ​ദ​ര​ൻ പ്ര​വീ​ണും ചേ​ല​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മ​തി​ലി​നു​സ​മീ​പം പ്ര​ജീ​ഷി​ന്‍റെ ചെ​രി​പ്പു​ക​ൾ ക​ണ്ടെ​ത്തി. മ​തി​ലി​നോ​ടു ചേ​ർ​ന്നു​ള്ള കി​ണ​റ്റി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് രാ​ത്രി പ​ത്തോ​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. പ്ര​ജീ​ഷി​ന്‍റെ മ​ര​ണ​ത്തെ​തു​ട​ർ​ന്ന്…

Read More

കു​ട്ടി​യമ്പലം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല; നാട്ടുകാർ ചൂ​ണ്ട​യി​ട്ട് പ്ര​തി​ഷേ​ധിച്ചു

കോ​ടാ​ലി: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ടാ​ലി കു​ട്ടി​യ​ന്പ​ലം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഇരു​വ​ശ​ങ്ങളിലും കാ​ന​യി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​വെ​ള്ളം റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണു ദു​രി​ത​മാ​കു​ന്ന​ത്. ടാ​റിം​ഗ് ഇ​ള​കി​പ്പോ​കാ​നും വെ​ള്ള​ക്കെ​ട്ടു​ കാ​ര​ണ​മാ​കു​ന്നു​ണ്ട്. റോ​ഡ് കു​ഴി​യാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു പ​ത്തു​വ​ർ​ഷ​ത്തോ​ള​മാ​യെ​ങ്കി​ലും ഇ​തു​വ​രെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ന​ട​പ​ടി​യു​ണ്ടാ​യില്ലെന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​വി​ടെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു വെ​ള്ള​ക്കെ​ട്ട് പ​രി​ഹാ​രി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം പ​ദ്ധ​തി​യു​ണ്ടാ​ക്കി​യെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. മ​ഴ തു​ട​ങ്ങി​യ​തോ​ടെ റോ​ഡി​ൽ ചെ​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നു കാ​ൽ​ന​ട പോ​ലും ദു​ഷ്്ക​ര​മാ​യി​രി​ക്കുകയാ​ണ്. വെ​ള്ള​ക്കെ​ട്ടു പ​രി​ഹ​രി​ച്ച് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ള്ള​ക്കെ​ട്ടി​ൽ ചൂ​ണ്ട​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചു. ​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ പ​ള്ളി​പ്പ​റ​ന്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജു കൊ​ല്ലാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ജി​ൽ ച​ന്ദ്ര​ൻ, സു​മീ​ഷ് കോ​ടാ​ലി, ഷാ​ന​വാ​സ് മു​രി​ക്കു​ങ്ങ​ൽ, പി.എസ്. വി​ഷ്ണു, ലി​നോ മൈ​ക്കി​ൾ, ഷ​ഫീ​ക് മു​രി​ക്കു​ങ്ങ​ൽ, ചാ​ൾ​സ് ചാ​ക്കോ, ഷൈ​ൽ…

Read More

കളത്തുംപടിയിലെ സ്ഥലം കൂടൽമാണിക്യംദേവസ്വം ഏറ്റെടുക്കും

ഇ​രി​ങ്ങാ​ല​ക്കു​ട: പോ​ട്ട-​മൂ​ന്നു​പീ​ടി​ക സം​സ്ഥാ​ന പാ​ത​ക്ക​രി​കി​ൽ ക​ള​ത്തും​പ​ടി ദു​ർ​ഗാ ക്ഷേ​ത്ര​ത്തി​നോ​ടു ചേ​ർ​ന്ന് കി​ട​ക്കു​ന്ന കെ​ട്ടി​ട​മ​ട​ക്ക​മു​ള്ള സ്ഥ​ലം കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. പ​ഴ​യ എ​ൻ​എ​സ്എ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​വും സ്ഥ​ല​വു​മാ​ണ് ദേ​വ​സ്വം ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​നു​വേ​ണ്ട എ​ല്ലാ രേ​ഖ​ക​ളും ദേ​വ​സ്വ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും സ്ഥ​ലം കൈയേറിയി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ അ​ടു​ത്ത​ദി​വ​സം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​മെ​ന്നും ദേ​വ​സ്വം ചെ​യ​ർ​മാ​ൻ യു. ​പ്ര​ദീ​പ്മേ​നോ​ൻ,അ​ഡ്മി​നി​സ്ട്രേ​ റ്റ​ർ എ.​എം. സു​മ എ​ന്നി​വ​ർ അ​റി​യി​ച്ചു. ‌ കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം വ​ക സ്ഥ​ല​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും അ​ന്യാ​ധീ​ന​പ്പെ​ട്ട് കി​ട​ക്കു​ന്നു​ണ്ടെന്നും ഇ​തെ​ല്ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ നടപടി കൾ സ്വീകരി ക്കുമെന്നും ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഗ​മേ​ശ്വ​ര എ​ൻ​എ​സ്എ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കെ​ട്ടി​ടം ദേ​വ​സ്വം അ​ടു​ത്ത​ദി​വ​സം ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ന​വീ​ക​രി​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഇ​വ നി​ബ​ന്ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട​ക​യ്ക്ക് ന​ൽ​കു​മെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം കെ.​ജി. സു​രേ​ഷ്, ദേ​വ​സ്വ​ത്തി​ലെ…

Read More

അ​ധ്യാ​പ​ക​​ർ സ്വ​ന്തം മ​ക്ക​ളെ പൊ​തുവി​ദ്യാ​ല​യ​ങ്ങ​ളി​ൽ  പ​ഠി​പ്പി​ക്കാ​ൻ തയാ​റാ​ക​ണം: മ​ന്ത്രി എ.​സി.​ മൊ​യ്തീ​ൻ

വ​ട​ക്കാ​ഞ്ചേ​രി: പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വരും സ്വ​ന്തം മ​ക്ക​ളെ പൊ​തുവി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​പ്പി​ക്കാ​ൻ തയാ​റാ​ക​ണ​മെ​ന്നു മ​ന്ത്രി എ.​സി. ​മൊ​യ്തീ​ൻ. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്ട​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന ​വ​ട​ക്കാ​ഞ്ചേ​രി ഗവ. ​ഗേ​ൾ​സ് ഹൈ​സ​്കൂ​ളി​ൽ 3.75 കോ ടി രൂപ ചെല​വി​ൽ​ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​കയായിരുന്നു മ​ന്ത്രി. രാ​ജ്യ​ത്ത് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ത​നി​ര​പേ​ക്ഷ​ത, പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​നി​ന്ന് ഇ​ല്ലാ​താ​കു​ക​യാ​ണെ​ന്നും എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ പാ​ഠ്യ​പ​ദ്ധ​തി നൂ​റു​ശ​ത​മാ​ന​വും മ​ത​നി​ര​പേ​ക്ഷ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ന്ധ​വി​ശ്വാ​സ​വും മി​ത്തു​ക​ളും മ​താ​ത്മ​ക​ത​യും ശാ​സ്ത്ര വി​രു​ദ്ധ​ത​യും സി​ല​ബ​സി​ന്‍റെ ഭാ​ഗ​മാ​കു​ന്ന കാ​ഴ്ച​യാ​ണ് ഇ​ന്ത്യ​യി​ൽ മ​റ്റു പ​ല​യി​ട​ത്തും കാ​ണു​ന്ന​ത്. എ​ന്നാ​ൽ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ ഒ​രി​ഞ്ചു​പോ​ലും പി​ന്നോ​ട്ടു പോ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ നാ​ട് ഒ​ന്നി​ച്ചു നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ​മാ​ണ് മ​ല​യാ​ളി​ക​ളെ ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ച​ത്. വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള​ത​ല്ല. ഇ​തി​നാ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​നം സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം​…

Read More

കോഴിക്കോടുള്ള കമ്പനിയിലെ ജീവനക്കാരന്‍! നി​പ്പ രോ​ഗ ല​ക്ഷ​ണ​വു​മാ​യി കാ​യം​കു​ളം സ്വ​ദേ​ശി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ

മു​ള​കു​ന്ന​ത്തുകാ​വ് (തൃശൂർ): നി​പ്പ രോ​ഗ ല​ക്ഷ​ണ​വു​മാ​യി കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത്യ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ര​ക്ത സാ​ന്പി​ൾ മ​ണി​പ്പൂ​രി​ലെ ലാ​ബി​ലേ​ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്​ക്ക് അ​യ​ച്ചു. കോ​ഴി​ക്കോ​ടു​ള്ള ക​ന്പ​നി​യി​ലെ ജീവ​ന​ക്കാ​ര​നാ​യ ഇ​യ​ാൾ​ക്കു പ​നി​യു​ടെ ല​ക്ഷ​ണം ക​ണ്ട​തി​നെതു​ട​ർ​ന്ന് അ​വി​ടെ ആ​രോ​ടും മി​ണ്ടാ​തെ സ്വ​ന്തം കാ​റി​ൽ കാ​യം​കു​ള​ത്തു​ള്ള വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ൽ രോ​ഗം മൂർ​ഛിച്ച് അ​വ​ശ​നി​ല​യി​ലാ​യി. തു​ട​ർ​ന്ന് ഇ​യാ​ളെ തൃശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ഥ​മ പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ ഇ​യാ​ൾ​ക്കു നി​പ്പ ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​തി​നെതു​ട​ർ​ന്ന് ഐ​സൊലേ​ഷ​ൻ വാ​ർ​ഡി​ലെ തീവ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റു​ക​യും വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു പു​റ​പ്പെട്ടി​ട്ടു​ണ്ട്. അ​തേസ​മ​യം, ത്യ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കു പ​ന്നിപ്പനി​യു​ടെ ല​ക്ഷ​ണം ക​ണ്ട​തി​നെതു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ സ്ഥിരീക​ര​ണ​ത്തി​നുവേ​ണ്ടി യു​വ​തി​യു​ടെ ര​ക്തസാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രിശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. മ​റ്റെ​ാരു വ്യ​ക്തി​ക്കു ഡി​ഫ്​റ്റീ​രി​യ…

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡനം: സ്വ​കാ​ര്യ ബസ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

കു​ന്നം​കു​ളം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും, പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ൽ സ്വ​കാ​ര്യ ബസ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കോ​ട്ട​പ​ടി പൊ​ലി​യ​ത്ത് വീ​ട്ടി​ൽ മോ​ഹ​ന​ൻ മ​ക​ൻ സു​ധീ​ഷ് (35) നെ​യാ​ണ് കു​ന്നം​കു​ളം എസിപി ​പി.വി​ശ്വം​ബ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ്് ചെ​യ്ത​ത്. ബ​സി​ൽ സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ൾ പ്ര​ണ​യം ന​ടി​ക്കു​കു​യം തു​ട​ർ​ന്ന് ശാ​രീ​രി​ക പീ​ഡ​നം ന​ട​ത്തു​ക​യും, ഇ​വ​രി​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും വാ​ങ്ങു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച മു​ൻ​പ് ഇ​യാ​ൾ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന​റി​ഞ്ഞ​തോ​ട​യാ​ണ് താ​ൻ ച​തി​ക്ക​പെ​ടു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ക്കി​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Read More