വടക്കാഞ്ചേരി: ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് നിർമ്മിക്കാനുദ്ദേശിക്കുന്ന വ്യതിചലന റോഡിന്റെ രൂപരേഖ തീരുമാനിക്കുന്നതിനായി ഉന്നതതല സംഘം വടക്കാഞ്ചേരിയിലെത്തി സ്ഥലപരിശോധന നടത്തി. സംസ്ഥാന പാതയിൽ പാർളിക്കാട് പത്താംകല്ല് മുസ്ലീം പള്ളിക്കു ശേഷം ആരംഭിച്ച് മംഗലം വഴി എങ്കക്കാട് കല്ലംകുണ്ട് പാലത്തിന് സമീപമെത്തി റെയിൽ പാതക്ക് സമാന്തരമായി അകമല ധർമ്മശാസ്താ ക്ഷേത്രത്തിനു മുന്പായി റയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മിച്ച് സംസ്ഥാന ഹൈവേയിൽ എത്താവുന്ന രീതിയിലും, അകമല ഫ്ലൈവീൽ വളവിന് സമീപം വച്ച് റെയിൽപാത തുരന്ന് അടിപ്പാത നിർമിക്കുന്നതിനെ കുറിച്ചുമാണ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തിരുമാനമനുസരിച്ചാണ് പൊതുമരാമത്ത് നിരത്തു വിഭാഗം അസി.എക്സി.എൻജിനീയർ ബിന്ദു പരമേശ്വരന്റെ നേതൃത്വത്തിലുള്ള സംഘം നിർദ്ദിഷ്ട പാതയിൽ പരിശോധന നടത്തിയത്. പത്താംകല്ല് മുതൽ അകമല വരെയുള്ള പാതയിൽ ഏറ്റെടുക്കേണ്ട ഭൂമിയെ കുറിച്ചും, കെട്ടിടങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയ സ്കെച്ച്…
Read MoreCategory: Thrissur
തൃശൂർ-പാലക്കാട് ദേശീയപാതയിൽ ലോറി മറിഞ്ഞ് ഫിനോൾ ചോർന്നു; പരിസരവാസികൾക്ക് ജാഗ്രത നിർദ്ദേശം
സ്വന്തം ലേഖകൻ പട്ടിക്കാട്(തൃശൂർ): തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ ഫിനോൾ കയറ്റിവന്ന ലോറി മറിഞ്ഞു. ലോറിയിൽ നിന്ന് ഫിനോൾ ചോർന്നത് പുഴയിലേക്ക് ഒഴുകിപ്പോകാതിരിക്കാൻ ശ്രമങ്ങൾ തുടരുന്നു. പരിസരവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി.ഇന്നു പുലർച്ചെ 1.45ഓടെ വഴുക്കുംപാറ കുതിരാൻ കയറ്റം തുടങ്ങിടത്ത് വെച്ചാണ് ഫിനോൾ കയറ്റി വന്ന ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞത്. കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് ഫിനോൾ കയറ്റി പോകുന്ന ടാങ്കർ ലോറി പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിലർ ലോറിയിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിവരമിറഞ്ഞ് രണ്ടുമണിയോടെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും ഫിനോൾ വെള്ളത്തിൽ കലർന്ന് മണലിപ്പുഴയിലേക്ക് ഒലിച്ചുപോകാതിരിക്കാനുള്ള മുൻകരുതലുകളും ആരംഭിച്ചു. മറിഞ്ഞ ലോറിയിൽ നിന്ന വൻതോതിലാണ് ഫിനോൾ ചോർച്ചയുണ്ടായത്. കൊറോഫീവ് ഇനത്തിൽ പെട്ട ഹൈഡ്രേറ്റ് ഫിനോൾ വീര്യം കൂടിയ ഫിനാളാണ്. രക്ഷാപ്രവർത്തനത്തിനിടെ മഴ പെയ്തതോടെ കുതിരാൻ മലകളിൽ നിന്നും ഒലിച്ചുവന്ന വെള്ളത്തിൽ ഫിനോൾ…
Read Moreതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെകുറിച്ച് പഠിക്കാൻ ശ്രീലങ്കൻ കാബിനറ്റ് മന്ത്രിയും സംഘവും ചേലക്കരയിൽ
തിരുവില്വാമല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെകുറിച്ച് പഠിക്കാൻ ശ്രീലങ്കൻ കാബിനറ്റ് മന്ത്രിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ പ്രതിനിധിസംഘം ചേലക്കര ഗ്രാമപഞ്ചായത്തും പ്രസിദ്ധ കൈത്തറി നെയ്ത്ത് കേന്ദ്രമായ കുത്താന്പുള്ളിയും സന്ദർശിച്ചു. തൃശൂരിലെ കിലയും ശ്രീലങ്കൻ തദ്ദേശ സ്വയംഭരണ പരിശീലന കേന്ദ്രമായ എൻഐഎൽജിയുമായുള്ള ധാരണപ്രകാരമാണ് പ്രതിനിധികൾ ചേലക്കരയിലെത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. കാബിനറ്റ് മന്ത്രി ചന്ദ്രാണി ഖണ്ഡാരയും മൂന്നു സഹമന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കം പതിനാറംഗ സംഘമാണ് എത്തിയിട്ടുള്ളത്. ആലപ്പുഴ ജില്ലാ പഞ്ചായത്തും അങ്കമാലി ബ്ലോക്ക് പഞ്ചായത്തും തൃപ്പൂണിത്തുറ നഗരസഭയും സന്ദർശിച്ചശേഷം ജൂണ് രണ്ടിന് മടങ്ങും. പ്രസിദ്ധ കൈത്തറി നെയ്ത്ത് കേന്ദ്രമായ കൂത്താന്പുള്ളിയിലെത്തിയ ശ്രീലങ്കൻ പ്രതിനിധിസംഘം നെയ്ത്ത് സഹകരണ സംഘവും നെയ്ത്ത് ശാലയും സന്ദർശിച്ചു.
Read Moreമരപ്പട്ടിയെ പിടികൂടി കറിവയ്ക്കുന്നതിനിടെ നാലുപേർ അറസ്റ്റിൽ; മാംസം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു
മണ്ണുത്തി: മരപ്പട്ടിയെ പിടികൂടി ക്കൊന്ന് മാംസം എടുത്ത നാല് പേര് ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് പിടികൂടി. മാറ്റാംപുറം സ്വദേശികളായ അഭിലാഷ്, ഗിനിഷ്, ജീതേഷ്, മണി എന്നിവരാണ് അറസ്റ്റിലായത്. മണിയുടെ വിട്ടിൽ വെച്ച് മാംസം പാകം ചെയ്യുന്നതിനിടയിലാണ് ഇവരെ പിടികുടിയത് . മാംസം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
Read Moreപശുക്കൾക്ക് നേരെയുള്ള ആസിഡ് ആക്രമണം; കഴുത്തിൽ കയറില്ലാത്തതുമൂലം ചികിത്സ നൽകാനാകുന്നില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ
പുതുക്കാട് : പാലപ്പിള്ളിയിൽ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ പശുക്കളെ കണ്ടെ ത്താനാവാതെ പരിശോധകസംഘം. ചൊവ്വാഴ്ച പരിശോധനക്കെത്തിയ എസ്പിസിഎ, മൃഗസംരക്ഷണ വകുപ്പ് അധികൃതർക്ക് രണ്ട ു പശുക്കൾക്ക് മാത്രമേ പ്രഥമ ശുശ്രൂഷ നൽകായുള്ളൂ. കഴുത്തിൽ കയറില്ലാത്തതുമൂലം ഭൂരിഭാഗം മാടുകൾക്കും ചികിത്സ നൽകാൻ സാധിച്ചിട്ടില്ല. പാലപ്പിള്ളി തോട്ടം പാഡികളിൽ താമസിക്കുന്ന അസ്കർ, മുഹമ്മദാലി എന്നിവരുടെ പശുക്കൾക്കാണ് മരുന്നുവെച്ചത്. ഇവരുടെ 12 പശുക്കളിൽ ആറെണ്ണത്തിന് പൊള്ളലേറ്റിട്ടുണ്ടെ ന്ന് ഉടമകൾ പറഞ്ഞു. പ്രിവൻഷൻ ഓഫ് ക്രുവൽറ്റി എഗയ്ൻസ്റ്റ് അനിമൽസ് സൊസൈറ്റി (എസ്പിസിഎ) ജില്ലാ ഇൻസ്പെക്ടർ അനിൽ, മൃഗസംരക്ഷണ വകുപ്പ് ഫീൽഡ് ഓഫീസർ പ്രദീപ്കുമാർ എന്നിവരാണ് പരിശോധനക്കെത്തിയത്. പശുക്കൾക്ക് പൊള്ളലേറ്റ് ഒരാഴ്ചയിലേറെയായിട്ടും ഉടമകൾ മൃഗാശുപത്രിയുമായോ മൃഗസംരക്ഷണ വകുപ്പുമായോ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പത്രവാർത്തയിൽ നിന്ന് വിവരമറിഞ്ഞാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ആവശ്യമായ മരുന്നുകൾ ഉടമകളെ ഏൽപിക്കുകയും അവ പ്രയോഗിക്കുന്നതിന് പരിശീലനം നൽകുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൊള്ളിയടർന്ന…
Read Moreജനക്ഷേമപ്രവർത്തനങ്ങളിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്ക്: കൃഷി മന്ത്രി
മതിലകം: കർഷക സംരക്ഷണമെന്ന വ്യാജേന പല മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും സഹകരണ പ്രസ്ഥാനങ്ങൾക്ക് ജനക്ഷേമ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ അഭിപ്രായപ്പെട്ടു. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കർഷക സംരക്ഷകരുടെ കപട വേഷമണിഞ്ഞാണ് പല മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. മത്സ്യ ബന്ധന മേഖലകളിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ ഇത്തരം മൈക്രോ ഫിനാൻസ് സ്ഥാപനങ്ങ ൾ പ്രവർത്തിക്കുന്നുണ്ട്. ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ പുന്നക്കബസാർ ബ്രാഞ്ചിന്റെ പുതിയ കെട്ടിട ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.പ്രവർത്തന മികവ് കൊണ്ട് കേരളത്തിലെ മികച്ച സർവീസ് സഹകരണ ബാങ്കുകളിൽ ഒന്നാമതെത്താൻ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന് സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നസെന്റ്…
Read Moreഡിജിപിയുടെ ഉത്തരവുകൾ ചവറ്റുകൊട്ടയിലെറിഞ്ഞ് പോലീസ്; ഉത്തരവുകൾ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാതെ ഓഫീസർമാർ
സ്വന്തംലേഖകൻ തൃശൂർ: നിരവധി സംഭവങ്ങളിൽ പോലീസ് വീഴ്ചയെ തുടർന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുത്ത പല ഉത്തരവുകളും പോലീസുകാർ ചവറ്റുകൊട്ടയിലെറിഞ്ഞു. ഇതൊക്കെ എല്ലാ ഡിജിപിമാരും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുന്പോൾ ഇറക്കുന്ന ഉത്തരവുകളാണെന്ന് പറഞ്ഞാണ് അനുസരിക്കാതിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം വാഹനയാത്രക്കാരോടും ജനങ്ങളോടും പെരുമാറേണ്ട രീതി സംബന്ധിച്ച് ഡിജിപി ഇറക്കിയ ഉത്തരവാണ് പോലീസുകാർ പുല്ലുവില പോലും കൽപ്പിക്കാതെ തള്ളിയത്. വാഹനങ്ങൾ പരിശോധിക്കുന്പോൾ നിരവധി അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് പോലീസ് വാഹനത്തിന്റെ അടുത്തുചെന്ന് പരിശോധന നടത്തണമന്ന് ഡിജിപി ഉത്തരവിറക്കിയത്. എന്നാൽ അങ്ങനെയൊരു ഉത്തരവ് വന്നിട്ടുണ്ടെന്നു പോലും പോലീസ് കണക്കാക്കിയിട്ടില്ല. സ്ഥിരമായി നടത്തിവരുന്ന വാഹന പരിശോധന തന്നെയാണ് ഇപ്പോഴും തുടരുന്നത്. പോലീസുകാർ വാഹനം തടഞ്ഞു നിർത്തും. ഡ്രൈവർമാർ വാഹനത്തിൽ നിന്നിറങ്ങി പോലീസ് വാഹനത്തിന്റെ അടുത്തെത്തണം. പോലീസ് വാഹനത്തിന്റെ അടുത്തുവന്ന് പരിശോധിക്കണമെന്ന് ഡിജിപി ഉത്തരവിറക്കിയിട്ടുണ്ടല്ലോ എന്നു ചോദിച്ചാൽ അത്തരത്തിൽ നിരവധി ഉത്തരവുകളിറങ്ങും.…
Read Moreഒല്ലൂർയാത്ര കഠിനമെൻ സർക്കാരേ… ഗതാഗതക്കുരുക്ക്, യാത്രക്കാർക്കു നരകയാതന ചെളിക്കുളമായി ഒല്ലൂർ റോഡ്
സ്വന്തം ലേഖകൻ ഒല്ലൂർ: കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും നരകയാതന സമ്മാനിച്ച് ഒല്ലൂർ റോഡ് ചെളിയിൽ മുങ്ങി. ഗതാഗതക്കുരുക്ക് നിത്യശാപമായ ഒല്ലൂർവഴിയുള്ള യാത്ര ഇപ്പോൾ ദുരിതയാത്ര കൂടിയാണ്. വാട്ടർ അഥോറിറ്റിയുടെ പൈപ്പിടൽ പൂർത്തിയാക്കി ടാറിംഗ് നടത്താത്തതിനാലാണ് മഴയെത്തിയതോടെ ഒല്ലൂർ റോഡ് ചെളിയിൽ മുങ്ങിയത്. ഏപ്രിൽ നാലിന് ആരംഭിച്ച പണികൾ നാല്പതു ദിവസം കൊണ്ട് തീർക്കുമെന്നാണ് വാട്ടർ അഥോറിറ്റി അറിയിച്ചിരുന്നത്. ഇതുപ്രകാരം മേയ് 14ന് നാൽപതു ദിവസം പൂർത്തിയായി. ഇതുകഴിഞ്ഞ് 15 ദിവസം പിന്നിട്ടിട്ടും പൈപ്പിടൽ പൂർത്തിയായിട്ടില്ല. ക്രിസ്റ്റഫർനഗർ മുതൽ ഒല്ലൂർ എസ്റ്റേറ്റ് വരെ പൈപ്പിടൽ പൂർത്തിയായെങ്കിലും എസ്റ്റേറ്റിനു സമീപം വാട്ടർ ടാങ്കിലേക്ക് കണക്ട് ചെയ്യുന്ന പണികൾ തീരാൻ ഇനിയും ഒരാഴ്ചയെടുക്കും. ഈ പണികൾക്കു ശേഷം പൈപ്പിൽ വെള്ളമൊഴുക്കി ലീക്ക് പരിശോധിച്ചശേഷമേ ടാറിംഗ് നടത്താൻ സാധിക്കുകയുള്ളൂ. മഴകൂടി എത്തിയതോടെ എസ്റ്റേറ്റ് മുതൽ ക്രിസ്റ്റഫർ നഗർ വരെയുള്ള സ്ഥലം ഇപ്പോൾ പൂർണമായും ചെളിയിൽ…
Read Moreപന്പിൽ യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമിച്ച ഗുണ്ട പിടിയിൽ; പിടിയിലായത് തമിഴ്നാട് അതിർത്തിയിൽവച്ച്
സ്വന്തം ലേഖകൻ തൃശൂർ: പെട്രോൾ പന്പിലുണ്ടായ തർക്കത്തെതുടർന്ന് യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഗുണ്ടയെ പോലീസ് അറസ്റ്റുചെയ്തു. ഒന്പതുങ്ങൽ സ്വദേശി വട്ടപറന്പിൽ വിനീത് (കരിമണി വിനീത്) ആണ് പിടിയിലായത്. തമിഴ്നാട് അതിർത്തിയിൽനിന്നാണ് പ്രതിയെ ചാലക്കുടി ഡിവൈഎസ്പിസിഎസ് ഷാഹുൽഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘംപിടികൂടിയത്. ഇക്കഴിഞ്ഞ 20ന് കോടാലി ചേലക്കാട്ടുകര മൂന്നുമുറിയിൽ ശ്രീദുർഗ പെട്രോൾപന്പിൽ ബൈക്ക് യാത്രികർ തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് മുപ്ലിയം സ്വദേശി മാണുകാടൻ വീട്ടിൽ ദിലീപിന്റെ മേൽ പെട്രോളൊഴിച്ച് വിനീത് കത്തിച്ചത്. പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കിയായി പന്പുകാർ പത്തുരൂപയുടെ നോട്ടുകളാണ് നൽകിയത്. ഇത് എണ്ണിത്തിട്ടപ്പെടുത്താൻ ദിലീപ് സമയമെടുത്തപ്പോൾ ദിലീപിന്റെ ബൈക്കിനു പിന്നിൽ പെട്രോളടിക്കാൻ കാത്തുനിന്നിരുന്ന വിനീത് വഴക്കുണ്ടാക്കുകയും തർക്കത്തിനിടെ വിനീത് പന്പിലെ ജീവനക്കാരിയുടെ കൈയിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോൾ പിടിച്ചുവാങ്ങി ദിലീപിന്റെ ശരീരത്തിലൊഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു. വസ്ത്രത്തിലേക്ക് തീപടർന്ന ദിലീപ് ഉടൻ…
Read Moreതലതിരിയൻ കുടയും പാവാട മഴക്കോട്ടും… വിപണി “സ്കൂൾ വിട്ടപോലെ….’
സ്വന്തം ലേഖകൻ തൃശൂർ: മഴക്കാലം വരവറിയിച്ചു. അവധിക്കാലത്തെ ആഘോഷം കഴിഞ്ഞ് സ്കൂളിലേക്ക് തിരികെ പോകാനൊരുങ്ങുകയാണ് കുരുന്നുകൾ. സ്കൂൾ തുറക്കുംമുന്പ് പുത്തൻ ബാഗും കുടയും ലഞ്ച് ബോക്സുമെല്ലാമായി ഒരുങ്ങിയിരിക്കണം. കുട്ടികളെ കാത്ത് പുത്തൻ പരീക്ഷണങ്ങളുമായി സ്കൂൾ വിപണി സജീവമായിരിക്കുന്നു. മറ്റുമേഖലകളിലുള്ള വിലക്കയറ്റം സ്കൂൾ വിപണിയിൽ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് കച്ചവടക്കാർ പറയുന്നത്. മുകളിൽ പിടിയുണ്ട്… തലതിരിയൻ കുട നിപ്പാ വൈറസ് പരത്തുന്നവർ എന്ന ഖ്യാതിയോടെ വവ്വാലുകൾ ഭീതിപടർത്തുന്പോൾ വവ്വാലിനെപ്പോലെ തലതിരിഞ്ഞ ഒരു കുട സ്കൂൾ വിപണിയിൽ കൗതുകമാവുകയാണ്. കാണുന്പോൾ മുകളിലാണ് പിടിയെന്ന് തോന്നുമെങ്കിലും നിവർത്തുന്പോൾ സാധാരണ കുടപോലെ നിവർന്നുവരുന്നതുമാണ് ഈ തലതിരിയൻ കുട. തലതിരിയനാണെങ്കിലും സാധാരണ കുടയെ അപേക്ഷിച്ച് ചില ഗുണങ്ങളൊക്കെ ഈ കുടയ്ക്കുണ്ട്. പിടി മുകളിലായതിനാൽ നിവർത്താതെ തന്നെ സുഖമായി കുട ഉണങ്ങാൻ വയ്ക്കാം. ചുവരിൽ തറച്ച ആണിയിലോ, കന്പിയിലോ എവിടെയായാലും തല തിരിയൻ കുട ഈസിയായി…
Read More