ചി​റ്റൂ​ർമേ​ഖ​ല​യി​ൽ സി​പി​എം-​ജ​ന​താ​ദ​ൾ എ​സ് ബ​ന്ധം വീ​ണ്ടും വ​ഷ​ളാ​കു​ന്നു;  സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു ; ആറുപേർക്കെതിരെ കേസെടുത്തു

ചി​റ്റൂ​ർ: മേ​ഖ​ല​യി​ൽ സി​പി​എം-​ജ​ന​താ​ദ​ൾ എ​സ് ബ​ന്ധം വീ​ണ്ടും വ​ഷ​ളാ​കു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ന​ന്ദി​യോ​ട് തെ​ക്കേ ക​വ​റ​ത്തോ​ട് മോ​ഹ​ൻ​ദാ​സ് (36)നെ ​ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ​സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​യാ​ൾ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​ത​ല​മ​ട ഞാ​വ​ളം​തോ​ട്ടി​ൽ​വ​ച്ചാ​ണ് സം​ഭ​വം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ന്ദി​യോ​ട് സ്വ​ദേ​ശി ആ​ദി​ത്യ​നും ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.ഇ​വ​ർ ജ​ന​താ​ദ​ൾ എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം പാ​റ​ക്കാ​ട്ടു​ച​ള്ള​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ ഒ​രു സ്ത്രീ​ക്ക് പ​രി​ക്ക് പ​റ്റി​യി​രു​ന്നു. ജ​ന​താ​ദ​ളി​ൽ നി​ന്നും രാ​ജി​വ​ച്ച് സി​പി​എ​മ്മി​ൽ പോ​യ​തി​ലു​ള്ള വി​രോ​ധം​കൊ​ണ്ടാ​ണ് തു​ട​ർ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ളെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

Read More

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി; സ്കൂ​ൾ വി​പ​ണി സ​ജീ​വ​മാ​യി

ജോ​ണി ചി​റ്റി​ല​പ്പി​ള്ളി വ​ട​ക്കാ​ഞ്ചേ​രി: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽക്കേ സ്കൂ​ൾ വി​പ​ണി സ​ജീ​വ​മാ​യി. വ​ർ​ണക്കു​ട​ക​ളും, ബാ​ഗു​ക​ളു​ം വ​ലി​യ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ വി​പ​ണി​യി​ൽ ഇ​ത്ത​വ​ണ​യു​മെ​ത്തു​ന്പോ​ൾ വി​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ട്.​ ഇ​തി​നു പ്ര​ധാ​ന കാ​ര​ണം ജിഎ​സ്​ടി നി​ല​വി​ൽ വ​ന്ന​ത് ത​ന്നെ.​ ച​ര​ക്ക് സേ​വ​ന നി​കു​തി യാ​ഥാ​ഥ്യമാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ അ​ധ്യാ​യ​ന വ​ർ​ഷം കൂ​ടി​യാ​ണു വ​ന്നെ​ത്തു​ന്ന​ത്.​ ബാ​ഗു​ക​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ക​ന്പ​നി​ക​ൾ ഓ​ഫ​ർ ന​ൽ​കു​ന്ന​തി​നാ​ൽ വി​ല​ക്ക​യ​റ്റം വ​ലി​യ​തോ​തി​ൽ ജ​ന​ങ്ങ​ൾ​ക്കു ബാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണു വ്യാ​പാ​രി​ക​ളു​ടെ നി​ല​പാ​ട്. ആ​ദ്യ​മൊ​ക്കെ​ ബി​സി​ന​സി​ൽ മാ​ന്ദ്യ​മ​നു​ഭ​വ​പ്പെ​ട്ട വി​പ​ണി​യി​ൽ ഇ​പ്പോ​ൾ ക​ച്ച​വ​ടം ഉ​ഷ​റാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ പ​ക്ഷം. അ​ണ്‍ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ൾ പു​സ്ത​ക​ങ്ങ​ളും, യൂ​ണി​ഫോ​മു​ക​ളും മ​റ്റു സാ​ധ​ന സാ​മ​ഗ്രി​ക​ളു​ം നേ​രി​ട്ട് സ്കൂ​ളു​ക​ളി​ൽ വി​ല്പ​ന​ന​ട​ത്തു​ന്ന​തി​നാ​ലും, സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​ത്ത​റി യൂ​ണി​ഫോ​മു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ലും ക​ച്ച​വ​ട​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​ന്ന​താ​യും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ‌

Read More

 സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ  കാമ്പസു​ക​ളി​ൽ ഹ​രി​താ​വ​ര​ണം സൃ​ഷ്ടി​ക്കും: മ​ന്ത്രി പ്രഫ. രവീന്ദ്രനാഥ്

തൃ​ശൂ​ർ: ജൈ​വ​വൈ​വി​ധ്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളെ ഹ​രി​താ​വ​ര​ണ കാ​ന്പ​സു​ക​ളാ​ക്കി മാ​റ്റു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്. 33 ശ​ത​മാ​ന​മെ​ങ്കി​ലും ഹ​രി​താ​വ​ര​ണം സൃ​ഷ്ടി​ക്ക​ലാ​ണ് ല​ക്ഷ്യം. സം​സ്ഥാ​ന​ത്തെ 14,000 കാ​ന്പ​സു​ക​ളി​ലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. ഒൗ​ഷ​ധ​ഗു​ണ​മു​ള്ള​വ​യും ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ജൂ​ണ്‍ അ​ഞ്ചു​മു​ത​ൽ ഓ​രോ കാ​ന്പ​സി​ലും ഓ​രോ പ്ലാ​വ് എ​ങ്കി​ലും വ​ച്ചു​പി​ടി​പ്പി​ക്കും. പ്ര​കൃ​തി​സൗ​ഹൃ​ദ പ​ഠ​ന​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ പ​ഠ​ന​മി​ക​വ് ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ എ​ൽ​പി, യു​പി സ്കൂ​ളു​ക​ളു​ക​ളെ കൂ​ടി ഹൈ ​ടെ​ക് സ്കൂ​ൾ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. 45,000 സ്കൂ​ളു​ക​ളെ​യാ​ണ് ഹൈ​ടെ​ക് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. 36,000 സ്കൂ​ളു​ക​ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി. ബാ​ക്കി സ്കൂ​ളു​ക​ളി​ൽ ജൂ​ണ്‍ 15നു ​മു​ന്പ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി.

Read More

ചക്കയെ “ശരിയാക്കി’ മന്ത്രിസഭ വാർഷികാഘോഷം; വായിൽ കപ്പലോടിച്ച് ജ​യി​ൽ വി​ഭ​വ​ങ്ങ​ളും

തൃ​ശൂ​ർ: ഉ​ല്പ​ന്ന​വി​പ​ണ​ന പ്ര​ദ​ർ​ശ​ന​മേ​ള​യാ​യ “സ​മ​ഗ്ര’​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ച​ക്ക ഉ​ല്പ​ന്ന​ങ്ങ​ളും തൈ​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി കൃ​ഷി​വ​കു​പ്പ്. സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ ഒ​രു​ക്കി​യ പ്ര​ദ​ർ​ശ​ന​ത്തി​ലാ​ണ് ച​ക്ക​യു​ടെ വൈ​വി​ധ്യം. 250 ഓ​ളം ച​ക്ക​യി​ന​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. തേ​ൻ​വ​രി​ക്ക, കൂ​ഴ​ച്ച​ക്ക, താ​മ​ര​ച്ച​ക്ക, രു​ദ്രാ​ക്ഷ ച​ക്ക, ഒൗ​ഷ​ധ ഗു​ണ​മു​ള്ള മു​ള്ളാ​ത്ത തു​ട​ങ്ങി​യ നാ​ട​ൻ ഇ​ന​ങ്ങ​ൾ മു​ത​ൽ മ​ലേ​ഷ്യ​യി​ൽ നി​ന്നു​ള്ള ചു​വ​ന്ന ഡ്യൂ​റി​യാ​ൻ, ഡാ​ങ്ങ്സൂ​ര്യ തു​ട​ങ്ങി​യ വി​ദേ​ശ​യി​നം ച​ക്ക​ക​ളും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ സി​ന്ധു ച​ക്ക​യും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. കാ​ൻ​സ​ർ, കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണം എ​ന്നി​വ​യ്ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ ച​ക്ക​ക​ളു​ടെ അ​പൂ​ർ​വ വി​പ​ണി​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ച​ക്ക​യു​ടെ ഒൗ​ഷ​ധ​സാ​ധ്യ​ത​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വി​വ​രി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ച​ക്ക​വ​ര​ട്ടി, ച​ക്ക ഐ​സ്ക്രീം, ച​ക്ക​പ്പു​ഴു​ക്ക്, ച​ക്ക ഉ​ണ്ണി​യ​പ്പം, ച​ക്ക​മു​റു​ക്ക് തു​ട​ങ്ങി​യ ച​ക്ക നി​ർ​മി​ത ഉ​ല്പ​ന്ന​ങ്ങ​ളു​മു​ണ്ട്. ച​ക്ക​യു​ടെ ഉ​ല്പാ​ദ​ന​ത്തി​ൽ പ്രാ​ഥ​മി​ക സം​സ്ക​ര​ണ​ത്തി​ൽ വ​രു​ന്ന ടെ​ണ്ട​ർ ജാ​ക്ക്, റോ​ജാ​ക്ക്, ജാ​ക്ക്ഫ്രൂ​ട്ട് ബാ​ർ, വൈ​പ്പ്…

Read More

പു​ഴു ഉ​ള്ളി​ലു​ള്ള ചി​ക്ക​ൻ! കു​ന്നം​കു​ള​ത്തെ പ്ര​മു​ഖ ഹോ​ട്ട​ലി​ൽ വീ​ണ്ടും ഭ​ക്ഷ​ണ വി​വാ​ദം

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്തെ പ്ര​മു​ഖ ഹോ​ട്ട​ലി​ൽ വീ​ണ്ടും ഭ​ക്ഷ​ണ വി​വാ​ദം. തൃ​ശൂ​ർ റോ​ഡി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച മ​ല​ബാ​ർ ഹോ​ട്ട​ലി​ൽ​നി​ന്നും കഴിഞ്ഞദിവസം രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച മ​മ്മി​യൂ​ർ ത​ച്ചി​ല​ത്ത് ശ​ശി​കു​മാ​റും കു​ടും​ബ​വുമാണ് പു​ഴു ഉ​ള്ളി​ലു​ള്ള ചി​ക്ക​ൻ ല​ഭി​ച്ചെന്നാരോപിച്ച് രാ​ത്രി​ കു​ന്നം​കു​ളം പോ​ലീ​സി​ൽ പരാതി ന​ൽ​കിയത്. പരാ തി പോ​ലീ​സ് ഇന്നലെ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. ര​ണ്ടാ​ഴ്ച​മു​ന്പ് ന​ഗ​ര​സ​ഭ ഈ ​ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ശ​ശി​യും കു​ടും​ബ​വും കഴിഞ്ഞദിവസം രാ​ത്രി​യാ​ണ് ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​ത്. തു​ട​ർ​ന്ന് പെ​പ്പ​ർ ചി​ക്ക​നും റോ​ട്ടി​യും ഓ​ർ​ഡ​ർ ചെ​യ്തു. ഇതനു സരിച്ച് വിളന്പിയ ചി​ക്ക​ൻ കറി യിലാണ് പ​ഴ​ക്ക​മു​ള്ള​തും പു​ഴു ഉ​ള്ള​തു​മാ​യ ല​ഭി​ച്ച​തെ​ന്ന് ശ​ശി പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നത്. കു​ന്നം​കു​ള​ത്ത് രാ​ത്രി​യി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ വൃ​ത്തി​ഹീ​നാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മ​റ്റും ആ​രോ​പി​ച്ച് ന​ഗ​ര​സ​ഭ ത​ട്ടു​ക​ട​ക​ൾ നി​രോ​ധി​ച്ചു​കൊ​ണ്ട് ഇ​ന്ന​ലെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ്…

Read More

ഉ​പ​രാ​ഷ്ട​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം; ഗുരുവായൂരിൽ  സു​ര​ക്ഷ​യ്ക്ക് അ​ഞ്ച് എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 1500 പോ​ലീ​സ്

ഗു​രു​വാ​യൂ​ർ: ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗു​രു​വാ​യൂ​രി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി.​അ​ഞ്ച് എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 1500പോ​ലീ​സു​കാ​ർ സു​ര​ക്ഷാ ജോ​ലി​ക്കാ​യി ഉ​ണ്ടാ​കും.​ഐ​ജി എം.​ആ​ർ.​അ​ജി​ത്കു​മാ​റി​നാ​ണ് സു​ര​ക്ഷ ചു​മ​ത​ല.​ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ർ ഇ​ന്ന​ലെ ക്ഷേ​ത്ര​വും പ​രി​സ​ര​വും അ​രി​ച്ചു​പെ​റു​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി.​ ഇ​ന്ന്മു​ത​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന കൂ​ട​ത​ൽ ശ​ക്ത​മാ​ക്കും.​ലോ​ഡ്ജു​ക​ൾ, ബ​സ്റ്റാ​ന്‍റു​ക​ൾ തു​ട​ങ്ങി മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​കും.​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.​അ​രി​യ​ന്നൂ​ർ മു​ത​ൽ ഗു​രു​വാ​യൂ​ർ​വ​രെ​യു​ള്ള റോ​ഡി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്.​ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ റി​ഹേ​ഴ്സ​ൽ ന​ട​ത്തും.​തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ഉ​പ​രാ​ഷ്ട​പ​തി ശ്രീ​കൃ​ഷ്ണ​കോ​ള​ജി​ലെ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ങ്ങും.​തു​ട​ർ​ന്ന് ശ്രീ​വ​ത്സം ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ​ശേ​ഷം ഉ​ച്ച​ക്ക് ഒ​ന്നി​ന് ദ​ർ​ശ​നം ന​ട​ത്തും.​ദ​ർ​ശ​ന സ​മ​യ​ത്ത് ഭ്ക​ത​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.​ ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​പൂ​ന്താ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ഷ്ട​പ​ദി​യാ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച​ശേ​ഷ​മാ​ണ് ഉ​പ​രാ​ഷ്ട​പ​തി മ​ട​ങ്ങു​ക.

Read More

കൊ​യ്ത്തു​ക​ഴി​ഞ്ഞു;  പാ​ട​ങ്ങ​ൾ കൈയടക്കി താ​റാ​വി​ൻ കൂ​ട്ട​ങ്ങ​ൾ; തൊഴിലാളികളായി ബംഗാളികളും

സെബി മാളിയേക്കൽ തൃ​ശൂ​ർ: കൊ​യ്ത്തു​ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ ഇ​ര​തേ​ടി താ​റാ​വി​ൻ കൂ​ട്ട​ങ്ങ​ളെ​ത്തി. പു​ല്ലൂ​ർ പൊ​തു​ന്പു​ചി​റ-​പു​റം​ചി​റ പാ​ട​ശേ​ഖ​ര​ത്തി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി ര​ഘു​പ​തി​യാ​ണ് നാ​ലാ​യി​ര​ത്തോ​ളം താ​റാവു​ക​ളെ ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. ഇ​വ​രെ നോ​ക്കാ​ൻ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും കൂ​ടെ​യു​ണ്ട്. ഇ​വ​ർ പാ​ട​ത്തു​ത​ന്നെ താ​ത്കാലി​ക ടെ​ന്‍റു​കെ​ട്ടി താ​മ​സി​ക്കു​ക​യാ​ണ്. ക​ടു​ത്ത മ​ഴ​യു​ള്ള ജൂ​ണ്‍-​ജൂ​ലൈ മാ​സ​ങ്ങ​ളി​ലൊ​ഴി​കെ കൊ​യ്ത്തു ക​ഴി​യു​ന്ന ദേ​ശ​ങ്ങ​ളി​ലേ​ക്ക് താ​റാ​വു​ക​ളെ കൊ​ണ്ട് തീ​റ്റ​യ്ക്കി​റ​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.കൊ​യ്ത്തു പാ​ട​ങ്ങ​ളി​ലെ നെ​ല്ലും കൃ​മി​കീ​ട​ങ്ങ​ളും പാ​ട​ത്തെ തോ​ട്ടി​ലെ മ​ത്സ്യ​ങ്ങ​ളു​മെ​ല്ലാ​മാ​ണ് ഇ​വ​യു​ടെ ഭ​ക്ഷ​ണം. ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ഓ​രോ പാ​ട​ശേ​ഖ​ര സ​മി​തി​ക്കും ന​ൽ​കി​യാ​ണ് ഇ​വ​യെ തീ​റ്റ​യ്ക്കാ​യി കൊ​ണ്ടുവരുന്നത്. പ​ത്തോ പ​തി​ന​ഞ്ചോ ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​റ്റ ക​ഴി​യു​ന്ന​തോ​ടെ അ​ടു​ത്ത പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് അ​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ക​യാ​യി.

Read More

പ​ട്ടി​ണി​കി​ട​ന്ന് മ​ടു​ത്ത​തി​നാ​ൽ മ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ക​ത്ത്; ജില്ലാ ക​ള​ക്ട​ർ​ക്ക് മ​നു​ഷ്യാ​വ​കാ​ശ  ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

തൃ​ശൂ​ർ: പ​ട്ടി​ണി​കി​ട​ന്ന് മ​ടു​ത്ത​തി​നാ​ൽ മ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ട്രാ​ൻ​സ്ജെ​ൻ​ഡ​റാ​യ തൃ​പ്ര​യാ​ർ സ്വ​ദേ​ശി സു​ജി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ ക​ത്തിേന്മേൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ക​ള​ക്ട​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളാ​ണ് സു​ജി​യു​ടെ അ​പേ​ക്ഷ​യി​ൽ കാ​ണു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ജന്മനാ വ​ന്നു​ചേ​ർ​ന്ന നി​ർ​ഭാ​ഗ്യ​ത്തി​നൊ​പ്പം അ​വ​ഹേ​ള​നം കൂ​ടി അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്പോ​ഴു​ള്ള മാ​ന​സി​കാ​വ​സ്ഥ ദ​യ​നീ​യ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​കാ​ട്ടി. മ​ര​ണം പ​രി​ഹാ​ര​മാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ​ക്കു​ള​ള ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​യും മ​റ്റു ക​ർ​മപ​രി​പാ​ടി​ക​ളെ​യും കു​റി​ച്ച് സാ​മൂ​ഹി​ക നീ​തി​വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ടും ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി. 1989-ൽ ​ന​ഴ്സിം​ഗ് ബി​രു​ദം നേ​ടി പ​ല സ്ഥ​ല​ത്തും ജോ​ലി​ക്ക് അ​ല​ഞ്ഞെ​ങ്കി​ലും ജോ​ലി ല​ഭി​ച്ചി​ല്ലെ​ന്നും മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​ത്തോ​ടെ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​റ്റ​പ്പെ​ടു​ത്തി​യെ​ന്നും സു​ജി​യു​ടെ ക​ത്തി​ലു​ണ്ട്. ജീ​വി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും പ​ട്ടി​ണി​യി​ലാ​ണ്. പി​എ​സ്‌സി​യി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞു. അ​വ​ഗ​ണ​ന​യും ഒ​റ്റ​പ്പെ​ടു​ത്ത​ലും കാ​ര​ണം മ​രി​ക്കാ​ൻ…

Read More

കേരള സർക്കാരിന്‍റെ രണ്ടാം വാർഷികം;പൂട്ടിയ കെൽട്രോൺ സ്ഥാപനങ്ങൾ ഈ വർഷം തുറക്കും: മന്ത്രി മൊയ്തീൻ

തൃ​ശൂ​ർ: തീ​ര​ദേശ, മ​ല​യോ​ര ഹൈ​വേ​ക​ൾ കൂ​ടു​ത​ൽ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​മൊ​രു​ക്കി വി​ക​സി​പ്പി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു വ​രു​ന്ന​താ​യി മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം​വാ​ർ​ഷി​കാ​ഘോ​ഷത്തിന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ളം നി​ക്ഷേ​പ സം​സ്ഥാ​ന​മാ​ക്കി കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ സൗ​ക​ര്യ​മൊ​രു​ക്കും. തൊ​ഴി​ൽ ക​ന്പോ​ളം, ഉ​ത്പാ​ദ​ന പ്ര​ക്രി​യ എ​ന്നി​വ സ​ജീ​വ​മാ​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​കേ​ര​ളം, ലൈ​ഫ്, ആ​ർ​ദ്രം, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം എ​ന്നി​വ ജ​ന​കീ​യാ​ടി​ത്ത​റ​യി​ൽ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​ത്ത 3229 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഈ ​വ​ർ​ഷം വീ​ടു​നി​ർ​മി​ച്ചു ന​ൽ​കും. ഇ​തി​നാ​യി ഹ​ഡ്കോ​യി​ൽനി​ന്ന് 3250 കോ​ടി​രൂ​പ വാ​യ്പ​യെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ള​ങ്കു​ന്ന​ത്തു​കാ​വി​ൽ പൂ​ട്ടി​ക്കിട​ന്നി​രു​ന്ന കെ​ൽ​ട്രോ​ണ്‍ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​വ​ർ​ഷം തു​റ​ന്ന് സൗ​രോ​ർ​ജ​പാ​ന​ൽ നി​ർ​മാ​ണം തു​ട​ങ്ങും. ഗു​രു​വാ​യൂ​രി​ൽ പ​ഴ​യ ഗ​സ്റ്റ് ഹൗ​സി​ന്‍റെ സ്ഥാ​ന​ത്ത് 23 കോ​ടി രൂ​പ ചെ​ല​വി​ൽ…

Read More

മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത; നി​ർ​മാ​ണ ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ദേ​ശീ​യ​പാ​ത പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ രാ​ജ് പു​രോ​ഹി​ത്

തൃ​ശൂ​ർ: മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണ ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കാ​നാ​കി​ല്ലെ​ന്ന് പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ രാ​ജ് പു​രോ​ഹി​ത്. ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് നേ​ർ​കാ​ഴ്ച മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി സെ​ക്ര​ട്ട​റി പി.​ബി.​സ​തീ​ഷ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ന​ൽ​കാ​നാ​കി​ല്ലെ​ന്ന് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​തി​രാ​ൻ തു​ര​ങ്ക നി​ർ​മാ​ണ​ത്തി​ന്‍റെ​യും മ​ണ്ണു​ത്തി മു​ത​ൽ വ​ട​ക്ക​ഞ്ചേ​രി വ​രെ​യു​ള്ള റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യു​ടെ​യും നി​ർ​മാ​ണ പു​രോ​ഗ​തി​യു​ടേ​യും ദൃ​ശ്യ​ങ്ങ​ൾ ഓ​രോ മൂ​ന്നു മാ​സ​ക്കാ​ല​ത്തും മൂ​ന്നു​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള കോം​പാ​ക്ട് ഡി​സ്കി​ലോ ഡി​ജി​റ്റ​ൽ വീ​ഡി​യോ​യി​ലോ ആ​ക്കി ഹൈ​വേ അ​തോ​റി​റ്റി​ക്ക് സ​മ​ർ​പി​ക്ക​ണ​മെ​ന്ന് ക​രാ​റു​ള്ള​താ​ണെ​ന്ന് നേ​ർ​ക്കാ​ഴ്ച മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി സെ​ക്ര​ട്ട​റി പി.​ബി.​സ​തീ​ഷ് പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​ഴി​മ​തി ത​ട​യു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഈ ​സു​പ്ര​ധാ​ന ക​രാ​ർ വ്യ​വ​സ്ഥ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത​ത്രെ. ക​രാ​റി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​ക​രു​തെ​ന്ന് വ്യ​വ​സ്ഥ​യി​ല്ലെ​ന്നും നേ​ർ​ക്കാ​ഴ്ച പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്…

Read More