ഒളരിക്കര: കെഎസ്ആർടിസി ജീവനക്കാരന്റെ വീടിനു നേരെ ആക്രമണം. മൂന്നു ബൈക്കുകൾ കത്തിനശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു ആക്രമണം. ഒളരിക്കര ശിവരാമപുരം കോളനിയിൽ മാന്പ്ര പ്രഭാകരന്റെ മകൻ ഷാജിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടി, സ്കൂട്ടർ, ബൈക്ക് എന്നിവയാണ് കത്തിനശിച്ചത്.വീടിനകത്ത് ഷാജിയും ഭാര്യയും കിടന്നുറങ്ങുകയായിരുന്ന മുറിയുടെ ജനൽചില്ലുകൾ പൊട്ടിത്തെറിച്ച് കർട്ടന് തീപിടിച്ച് ഇവർ കിടന്നിരുന്ന കട്ടിലിലേക്ക് തെറിച്ചുവീണപ്പോഴാണ് ഇവർ ഉണർന്നത്. വീടിനു മുന്നിൽ ഈസമയം തീയും പുകയും നിറഞ്ഞിരുന്നു. ഒരുലക്ഷത്തിലധികം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവിനെ പോലീസ് തെരയുന്നുണ്ട്. വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read MoreCategory: Thrissur
ജ്വല്ലറി ഉടമയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത സംഭവം; അന്വേഷണം ഉൗർജിതമാക്കി പോലീസ്
ചാവക്കാട്: പണയത്തിലിരിക്കുന്ന സ്വർണാഭരണം എടുത്തുകൊടുക്കാനെത്തിയ ജ്വല്ലറി ഉടമയെ കത്തികാണിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ആലപ്പുഴ ചേർത്തല ഏഴുപുന്നയിൽ ഐശ്വര്യ ജ്വല്ലറി ഉടമ പ്രേംജി (54), സഹായി ബാബു, കാർ ഡ്രൈവർ ബിബിൻ എന്നിവരെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് നാലു ലക്ഷം രൂപയും 1.78 ലക്ഷം രൂപയുടെ സ്വർണാഭരണവും ഇവരുടെ മൊബൈൽ ഫോണും അഞ്ചംഗസംഘം തട്ടിയെടുത്തത്. ഇന്നലെ വൈകീട്ട് ആറരയോടെ ചക്കംകണ്ടത്ത് ആളൊഴിഞ്ഞസ്ഥലത്തുവച്ചാണ് ആക്രമണം. പണയംവച്ച പണ്ടം തിരിച്ചെടുക്കാൻ സഹായിക്കുമെന്ന് കാണിച്ച് പ്രേംജി പരസ്യം നല്കിയിരുന്നു. ഈ പരസ്യത്തിൽ ഫോണ് വിളിച്ച് ആളെ കാണുന്നതിനായി ചാവക്കാടെത്തിയ പ്രേംജിയെയും സംഘത്തെയുമാണ് അക്രമികൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ക്രിമിനലുകളുടെ പടം പ്രേംജിക്ക് കാണിച്ചുകൊടുത്തുവെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ ഫോട്ടോയിലെ രണ്ടുപേരെകുറിച്ച് പോലീസിന് സംശയമുണ്ട്. സംഘമെത്തിയ കാറിനെകുറിച്ചും പോലീസിന് വിവരം…
Read Moreജനകീയ പോരാട്ടങ്ങൾക്കൊടുവിൽ മിണാലൂർ അടിപ്പാത .പി.കെ.ബിജു എംപി നാടിനു സമർപ്പിച്ചു
വടക്കാഞ്ചേരി: ഒട്ടേറെ ജനകീയ പോരാട്ടങ്ങൾക്കൊടുവിൽ മിണാലൂർ കുറ്റിയങ്കാവ് ക്ഷേത്രത്തിനു സമീപം പുതുതായിനിർമിച്ച റെയിൽവേ അടിപ്പാത നാടിനു സമർപ്പിച്ചു. അടിപ്പാതയുടെ ഉദ്ഘാടനം ഡോ.പി.കെ.ബിജു എംപി നിർവഹിച്ചു. അനിൽ അക്കര എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സണ് ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം.ആർ.സോമനാരായണൻ, എൻ.കെ.പ്രമോദ് കുമാർ, ജയ പ്രീത മോഹനൻ, ലൈല നസീർ, ടി.എൻ.ലളിത തുടങ്ങിയവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുട ങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നാലര കോടി രൂപ ചെലവഴിച്ചാണ് അടിപ്പാത യാഥാർത്ഥ്യമാക്കിയത്. തൃശുർ -ഷൊർണ്ണൂർ സംസ്ഥാന പാതയിൽ മിണാലൂർ ബൈപ്പാസ് യാഥാർഥ്യമാകുന്നത് വരെ വാഹനങ്ങൾ കടന്ന് പോയിരുന്നത് ഈ റോഡിലൂടെയായിരുന്നു. ബൈപ്പാസ് തുറന്നതോടെ മിണാലൂർ റെയിൽവേ ഗേയ്റ്റും അടക്കാൻ തീരുമാനമായി. ഇതോടെ മിണാലൂർ നിവാസികൾ…
Read Moreഗുരുവായൂരിൽ അഴുക്കുചാൽ നിർമാണത്തിനിടെ പൈപ്പ് പൊട്ടി പടിഞ്ഞാറെ നടയിൽ വെള്ളക്കെട്ട്
ഗുരുവായൂർ: അഴുക്കുചാൽ പദ്ധതിയുടെ പൈപ്പിടൽ പ്രവർത്തിക്ക് റോഡ് കുഴിയെടുക്കുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി പടിഞ്ഞാറെനട സെന്റർ വെള്ളകെട്ടിലായി. ചൊവ്വാഴ്ച രാത്രിയോടെയാണ് പൈ പ്പ് പൊട്ടിയത്. പൈപ്പിൽ നിന്ന് വെള്ളം റോഡിൽ ഒഴുകി ചെളിയും വെള്ളവും നിറഞ്ഞ് യാത്രക്കാർക്ക് നടക്കാൻ പറ്റാത്ത സ്ഥിതിയായി. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായത്.നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും പോകുന്ന റോ ഡാണ് ചെളിയും വെള്ളവും നിറഞ്ഞ് കുളമായിട്ടുള്ളത്്.അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായുള്ള അവസാനവട്ട പൈപ്പിടലിനായാണ് പടിഞ്ഞാറെനട ജംഗഷനിൽ റോഡ് പൊളിച്ചത്. ജെസിബി ഉപയോഗിച്ച് റോഡ് പൊളിക്കുന്പോൾ കുടിവെള്ള പൈപ്പ് പൊട്ടുകയായിരുന്നു.മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പന്പ് ചെയ്ത് കളഞ്ഞതിന് ശേഷം പൊട്ടിയ പൈപ്പ് യോജിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്.്
Read Moreമഴയെത്തി; മലയോരങ്ങളിൽ ഡെങ്കിപ്പനി പടരുന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയതായി ഉദ്യോഗസ്ഥർ
കോടാലി: മഴ തുടങ്ങിയതോടെ മലയോര പഞ്ചായത്തായ മറ്റത്തൂരിൽ ഡെങ്കിപ്പനി വ്യാപകമായി. പഞ്ചായത്തിലെ . ആറാം വാർഡിലെ കോടാലി കുട്ടിയന്പലം പരിസരത്ത് മാത്രം എട്ടുപേർക്ക് ഡെങ്കിപ്പനി ബാധിച്ചു. എന്നാൽ മൂന്നുപേർക്ക് മാത്രമാണ് രോഗബാധ സ്ഥിരികരിച്ചിട്ടുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മറ്റത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അവലോകനയോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ അധ്യക്ഷയായിരുന്നു. ജില്ലാ ടെക്നിക്കൽ അസി. സുരേഷ്കുമാർ ,ഹെൽത്ത് സൂപ്പർവൈസർ സി.ആർ. സുരേഷ്, സൂപ്രണ്ട് ഡോ. ശിൽപ ബേബി, ഡോ. കെ.ബി. സോന, ഡോ. നീതു പ്രേം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു എന്നിവർ സംസാരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങി ബോധവൽക്കരണ പരിപാടികൾ നടത്തി വരുന്നതായും ഫോഗിങ് നടത്തുന്നതായും അധികൃതർ അറിയിച്ചു.…
Read Moreകഴിമ്പ്രം വിപിഎം എസ്എൻഡിപി എച്ച്എസ്എസിൽ 13 വിദ്യാർഥികളുടെ പരീക്ഷാ ഫലം വന്നില്ല; മലപ്പുറത്ത് നോക്കിയ പേപ്പറിന്റെ മാർക്ക് വരാൻ വൈകിയതാണ് കാരണമെന്ന് അധികൃതർ
വലപ്പാട്: കഴിന്പ്രം വിപിഎം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ പരീക്ഷയെഴുതിയ 13 വിദ്യാർഥികളുടെ പരീക്ഷഫലം വന്നില്ല.വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുടെ യോഗം ഇന്നു രാവിലെ സ്കൂളിൽ പ്രിൻസിപ്പൽ ടി.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു. വിദ്യഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്, ഗീതാ ഗോപി എംഎൽഎ, ഹയർ സെക്കൻഡറി ഉന്നതാധികൃതർ എന്നിവർക്ക് പരാതി നല്കി.അതേ സമയം സംസ്ഥാനത്തെ 1200 പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷഫലം പ്രസീദ്ധികരിച്ചിട്ടില്ല. ഇക്കോണമിക്സ് പരീക്ഷ പേപ്പറുകൾ പരിശോധിച്ചത് മലപ്പുറത്താണെന്നും ആ വിഷയത്തിന്റെ മാർക്കുകൾ തിരുവനന്തപുരത്ത് വരാൻ വൈകിയതാണ് ഫലം തടഞ്ഞ് വെക്കേണ്ടി വരാൻ കാരണമായതെന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരെ ഇന്നലെ അറിയിച്ചത്. നാളെ വൈകീട്ട് ഫലം പ്രസിദ്ധപ്പെടുത്തുമെന്നും ഹയർ സെക്കൻഡറി അധികൃതർ വ്യക്തമാക്കിയതായി സ്കൂൾ അധികൃതർ പറഞ്ഞു.
Read Moreസൂചനാ ബോർഡില്ല; കുടിവെള്ള പൈപ്പിനായി കുഴിച്ച കുഴിയിൽ കാർ വീണു
പുതുക്കാട് : ബസാർ റോഡിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വേണ്ടി കുഴിച്ച കുഴിയിൽ കാർ വീണു. അധികൃതർ സൂചന ബോർഡ് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണം. ഇന്നു രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ഹോസ്പിറ്റൽ റോഡ് ബസാർ റോഡിലേക്ക് ചേരുന്നിടത്ത് ഹോസ്പിറ്റൽ റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കാൻ വേണ്ടി കുഴിച്ച കുഴിയിലാണ് രാവിലെ കാർ അകപ്പെട്ടത്. രാത്രി ജെസിബി വെച്ച് കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞ് മണ്ണ് ഇട്ടിരുന്നു എന്നാൽ മഴ പെയ്തിരുന്നതിനാൽ കുഴിയിൽ ചെളി നിറഞ്ഞിരുന്നു. ഇതറിയാതെ വന്ന കാറാണ് കുഴിയിൽ അകപ്പെട്ടത്. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് കാർ കുഴിയിൽ നിന്നും കയറ്റാൻ കഴിഞ്ഞത്. എയുഡബ്ല്യൂഎസ്എസ് കുടിവെള്ള പദ്ധതിയ്ക്കുവേണ്ടിയാണ് പൈപ്പ് സ്ഥാപിക്കുന്നത്.
Read Moreവ്യാപാരികളെ ഒഴിപ്പിക്കാൻ മേൽക്കൂര തകർത്തു; ഉടമയ്ക്കെതിരേ കേസ് ; മഴയിൽ കടകളിലെ സാധനങ്ങൾ നനഞ്ഞു നശിച്ചുവെന്ന് വ്യാപാരികൾ
തൃശൂർ: പോസ്റ്റ് ഓഫീസ് റോഡിലെ മൂന്നു നില വ്യാപാര സമുച്ചയം വാങ്ങിയ വ്യക്തി വ്യാപാരികളെ ഒഴിപ്പിക്കാൻ കെട്ടിടം തകർക്കാൻ ശ്രമിക്കുന്നതായി പരാതി. ആളൊഴിഞ്ഞ സമയത്ത് മേൽക്കൂര പൊളിച്ചു നീക്കിയതായുള്ള വ്യാപാരികളുടെ പരാതിയിൽ മൂസ, ജോണി വർഗീസ്, രാധാകൃഷ്ണൻ, മണികണ്ഠൻ, സുബൈദ, ഇസ്മായിൽ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. കെട്ടിടഉടമയും സഹായികളും ചേർന്ന് ഞായറാഴ്ച കടകൾ അവധിയായിരുന്ന സമയത്ത് മേൽക്കൂര പൊളിച്ചുമാറ്റിയെന്നാണ് പരാതി. മഴയിൽ വെള്ളം കിനിഞ്ഞിറങ്ങാനായി സീലിംഗിലെ ടൈലുകളും നീക്കിയിട്ടുണ്ട്. ഇതേ തുടർന്ന് മഴയിൽ കടകളിലെ സാധനങ്ങൾ നനഞ്ഞു നശിച്ചുവെന്ന് വ്യാപാരികൾ പറഞ്ഞു. വർഷങ്ങളായി ഇതേ കെട്ടിടത്തിലുള്ള വ്യാപാരികൾക്കാണ് നഷ്ടമുണ്ടായത്. രണ്ടു വർഷം മുന്പാണ് കെട്ടിടം മൂസ വാങ്ങിയത്. നേരത്തേയും കെട്ടിടം മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റാനുള്ള ശ്രമം ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.
Read Moreതൃശൂർ മെഡിക്കൽ കോളജിൽ;രോഗികളുടെ എണ്ണത്തിൽ വർധനവ്; സൗകര്യക്കുറവ് തടസമാകുന്ന
മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണംകുളം ജില്ലകളിൽ നിന്നായി ദിനംപ്രതി മൂവായിരത്തിലധികം രോഗികളാണ് ഒൗട്ട് പേഷ്യന്റ് വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്നത്. എന്നാൽ അനുപാതികമായി അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും ഇല്ലാത്തതിനാൽ രോഗികളുടെ ഈ വർധനവ് ആശുപത്രി അധികൃതർക്കു പ്രതിസന്ധിയാവുകയാണ്. ദിവസവും ഒപി സമയത്ത് ആശുപത്രി പരിസരത്ത് വൻ തിരക്കാണ് ഉണ്ടാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആർദ്രം പദ്ധതി പ്രകരം ഒട്ടേറെ അടിസഥാന വികസന പ്രവർത്തനങ്ങൾ ആശുപത്രിയിൽ നടന്നുവരുന്നുണ്ട്. ഇവ പൂർത്തിയായാൽ രോഗികൾക്ക് ഒരുപരിധിവരെ ആശ്വാസമായേക്കും. രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് ആശുപത്രിയുടെ ചികിത്സാമികവുകൂടിയാണ് തെളിയിക്കുന്നത്. 26ന് നടക്കുന്ന വിവിധ പദ്ധതി പൂർത്തികരണ ഉദ്ഘാടനത്തോടെ ആശുപത്രിയിലെ തിരക്ക് ഇനിയും വർധിച്ചേക്കും. ആധുനിക ചികിത്സാ സംവിധാനങ്ങൾ വരുന്നതും പേവർഡ് പോരയ്മ പരിഹരിക്കപ്പെട്ടതും സാന്പത്തികമായി മുന്നോട്ട് നിൽക്കുന്നവരെയും ഇങ്ങോട്ട് ആകർക്ഷിക്കുന്നുണ്ട്. മികച്ച ചികിത്സ ലഭിക്കുമെങ്കിലും കിടത്തി…
Read Moreപെപ്പർ ചിക്കൻ ഫ്രം വിയ്യൂർ ജയിൽ; ചപ്പാത്തിക്കും മുട്ടക്കറിക്കും തക്കാളിക്കറിക്കും ശേഷം വിയ്യൂർ ജയിലിൽ നിന്ന് കൊതിയൂറുന്ന പെപ്പർ ചിക്കനും
വിയ്യൂർ: ചപ്പാത്തിക്കും മുട്ടക്കറിക്കും തക്കാളിക്കറിക്കും ശേഷം വിയ്യൂർ ജയിലിൽ നിന്ന് കൊതിയൂറുന്ന പെപ്പർ ചിക്കനും വിപണിയിലേക്ക്. അന്പതു രൂപയാണ് പെപ്പർ ചിക്കന് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി വി.എസ്.സുനിൽകുമാർ പെപ്പർചിക്കൻ കറി രുചിച്ചുനോക്കിയാണ് ലോഞ്ചിംഗ് നടത്തിയത്. ജയിലിലെ ചിക്കൻ ബിരിയാണിയും ചിക്കൻകറിയുമെല്ലാം ഇതിനോടകം ജനപ്രിയമായിക്കഴിഞ്ഞു. വിവിധ ബേക്കറി ഉത്പന്നങ്ങളും പച്ചക്കറികളും കരകൗശല വസ്തുക്കളുമെല്ലാം ജയിലിൽ നിന്ന് വിപണിയിലെത്തിയിട്ടുണ്ട്. ജയിൽ അന്തേവാസികൾക്ക് വിവിധ തൊഴിൽ മേഖലകളിൽ വൈദഗ്ധ്യം നേടാനും ഇത് സഹായകമായി. വിയ്യൂർ ജയി ലിൽ നിന്ന് സർക്കാർ ഖജനാവിലേക്ക് ഇത്തരം ഉത്പന്നങ്ങളുടെ വിൽപന വഴി നല്ല വരുമാനവും ലഭിക്കുന്നുണ്ട്. കേരളത്തിലെ ജയിലുകൾക്കെല്ലാം മാതൃകയാകുന്ന രീതിയിലാണ് വിയ്യൂർ ജയിൽ മികവിന്റെ കേന്ദ്രമായി മുന്നോട്ടുപോകുന്നത്. പരന്പരാഗത തൊഴിൽ മേഖലകളിൽ നിന്ന് മാറി പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തി അതിൽ തടവുകാർക്ക് പരിശീലനം നൽകുന്നതിലാണ് ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജയിലിന് പുറത്തിറങ്ങിയാൽ…
Read More