പാടത്തിനു നടുവിലെ 110 കെ​വി ട​വ​ർ ലൈ​ൻ അ​പ​ക​ടാ​വ​സ്ഥ​യി​ൽ;  കോ​ണ്‍​ക്രീ​റ്റ് ത​റ​ക​ളി​ൽ​നി​ന്നു​ള്ള നാ​ലു ഇ​രു​ന്പു​തൂ​ണു​ക​ളും തു​രു​ന്പെ​ടു​ത്ത് ദ്ര​വി​ച്ച നിലയിൽ

ചെ​മ്മ​ണ്ട: പാ​ട​ത്തി​ന്‍റെ മ​ധ്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ട​വ​ർ ലൈ​ൻ തു​രു​ന്പെ​ടു​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ചെ​മ്മ​ണ്ട ക​ടും​പാ​ട്ട് പാ​ട​ത്തി​ന്‍റെ ന​ടു​വി​ലൂ​ടെ മാ​ട​ക്ക​ത്ത​റ​യി​ൽ​നി​ന്ന് വെ​ള്ളാ​നി സ​ബ് സ്റ്റേ​ഷ​നി​ലേ​ക്കു വ​രു​ന്ന 110 കെ​വി ട​വ​ർ ലൈ​നാ​ണു കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് തു​രു​ന്പെ​ടു​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​ത്. പാ​ട​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ഒ​രോ​ന്നു​വീ​ത​വും പാ​ട​ത്തി​നു ന​ടു​ക്ക് ഒ​രു ട​വ​ർ ലൈ​നു​മാ​ണു​ള്ള​ത്. പാ​ട​ത്തി​നു ന​ടു​ക്കു​ള്ള ട​വ​ർ ലൈ​ൻ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് ത​റ​ക​ളി​ൽ​നി​ന്നു​ള്ള നാ​ലു ഇ​രു​ന്പു​തൂ​ണു​ക​ളും തു​രു​ന്പെ​ടു​ത്ത് ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​ൽ മൂ​ന്നു തു​ണൂ​ക​ളും പൂ​ർ​ണ​മാ​യി ന​ശി​ക്കു​ക​യും കോ​ണ്‍​ക്രീ​റ്റ് ത​റ​യി​ൽ​നി​ന്നു​ള്ള ബന്ധം വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റി​ൽ ഏ​തു നി​മി​ഷ​വും ഒ​റ്റ തൂ​ണി​ൽ മാ​ത്രം പി​ടി​ത്ത​മു​ള്ള ട​വ​ർ നി​ലം​പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. മ​ഴ​ക്കാ​ലം എ​ത്തു​ന്ന​തോ​ടെ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ട​വ​ർ ഒ​ടി​ഞ്ഞു​വീ​ഴാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നാ​ണു ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. പാ​ട​ത്ത് വെ​ള്ളം ക​യ​റി​യാ​ൽ പി​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​കും. അ​തി​നാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന്…

Read More

കാ​ശ്മീ​രി​ൽ മരിച്ച പെ​ണ്‍​കു​ട്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ  അ​പ​മാ​നി​ച്ച​ യുവാവിനെ​തി​രെ കേ​സ്

ക​ല്ലൂ​ർ: കാ​ശ്മീ​രി​ലെ ക​ഠു​വ​യി​ൽ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കു​ന്ന​വി​ധം ഫെ​യ്സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട ആ​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു. ക​ല്ലൂ​ർ മു​ട്ടി​ത്ത​ടി കു​രു​താ​ളി​കു​ന്നേ​ൽ അ​നു​കൃ​ഷ്ണ​നെ​തി​രെ​യാ​ണ് (22) വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മു​ട്ട​ിത്ത​ടി സ്വ​ദേ​ശി തീ​രാ​ർ​ക്കാ​ട്ടി​ൽ ജി​തേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഫേ​സ് ബു​ക്കി​ൽ ജി​തേ​ഷി​ന്‍റെ പോ​സ്റ്റി​നു​താ​ഴെ കൊ​ല്ല​പ്പെ​ട്ട എ​ട്ടു​വ​യ​സു​ക്കാ​രി​യെ അ​പ​മാ​നി​ക്കു​ന്ന​വി​ധം അ​നു കൃ​ഷ്ണൻ ക​മ​ന്‍റി​ട്ടു​വെ​ന്നാ​ണ് കേ​സ്. മ​ത​സ്പ​ർ​ധയു​ണ്ടാ​ക്കു​ന്ന​വി​ധം മ​ന​പൂ​ർ​വ്വം അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട​തി​ന് പ്ര​തി​ക്കെ​തി​രെ 153എ ​വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

റ​ബ​റിന്‍റെ വിലയിടിഞ്ഞു;റബർ ​മ​ര​ങ്ങ​ൾ കു​രു​മു​ള​കി​ന് താ​ങ്ങു​ത​ടി​യാ​ക്കി കൊ​ട്ടാ​ര​ത്തി​ൽ തോ​മ​സ്

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാ​മി​ന്‍റെ മ​ല​ന്പ്ര​ദേ​ശ​മാ​യ ക​ട​പ്പാ​റ ത​ളി​ക​ക​ല്ല് മ​ല​യി​ൽ കൊ​ട്ടാ​ര​ത്തി​ൽ തോ​മ​സി​ന്‍റെ പ​ത്ത് ഏ​ക്ക​ർ തോ​ട്ട​ത്തി​ലെ റ​ബ​ർ മ​ര​ങ്ങ​ളി​ലെ​ല്ലാം കു​രു​മു​ള​ക് കൃ​ഷി. റ​ബ​റി​ന്‍റെ വി​ല​യി​ടി​വും ഉ​യ​ർ​ന്ന ഉ​ല്പാ​ദ​ന ചെ​ല​വും രോ​ഗ​ബാ​ധ​യു​മൊ​ക്കെ​യാ​യ​പ്പോ​ൾ കു​രു​മു​ള​കി​ന്‍റെ താ​ങ്ങു​ത​ടി​യാ​യി റ​ബ​റി​നെ ത​രം​താ​ഴ്ത്തി. ഭേ​ദ​പ്പെ​ട്ട വി​ല, അ​നാ​യാ​സ പ​രി​ച​ര​ണം, ഉ​ല്പാ​ദ​ന​ത്തി​ലെ ചെ​ല​വ് കു​റ​വ് തു​ട​ങ്ങി​യ​വ​യാ​ണ് റ​ബ​റി​നെ ത​ള്ളി കു​രു​മു​ള​കി​നോ​ട് പ്രി​യം​കൂ​ടാ​ൻ ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ര​ണ്ടാ​യി​രം റ​ബ​ർ മ​ര​ങ്ങ​ളി​ലാ​ണ് തോ​മ​സ് കു​രു​മു​ള​ക് പി​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ആ​റ്, ഏ​ഴ് വ​ർ​ഷം പ്രാ​യ​മു​ള്ള തൈ​റ​ബ്ബ​ർ മു​ത​ൽ വ​ലി​യ റ​ബ​ർ മ​ര​ങ്ങ​ളി​ലെ​ല്ലാം കു​രു​മു​ള​ക് കൃ​ഷി​യാ​ണ്. ഉ​ല്പാ​ദ​ന ചെ​ല​വി​ന്‍റെ വ​ർ​ധ​ന​വും റ​ബ​റി​ന് വി​ല​യു​മി​ല്ലാ​ത്ത സ്ഥി​തി​യും തു​ട​രു​ന്ന​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി തോ​മ​സ്, ടാ​പ്പിം​ഗ് ന​ട​ത്തു​ന്നി​ല്ല. മ​ല​യോ​ര​ത്തെ തോ​മ​സി​ന്‍റെ മാ​ത്രം കൃ​ഷി​കാ​ര്യ​മ​ല്ലി​ത്. പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ക​ർ​ഷ​ക​രും ഈ ​രീ​തി​യി​ലാ​ണ് തോ​ട്ട​ങ്ങ​ളി​ൽ വി​ള വി​ന്യാ​സം ന​ട​ത്തു​ന്ന​ത്. ത​ട്ടി​ൽ ജോ​സ്, കൊ​ട്ടാ​ര​ത്തി​ൽ ജെ​യിം​സ്, ഗം​ഗാ​ധ​ര​ൻ, സ​തീ​ശ​ൻ തു​ട​ങ്ങി മ​ല​യോ​ര​ത്തും താ​ഴ് വാ​ര​ങ്ങ​ളി​ലും…

Read More

കേന്ദ്ര-സംസ്ഥാന സർക്കാർ ഭരണങ്ങൾ  ഒരേ നാണയത്തിന്‍റെ ഇരുവശങ്ങൾ: വി.​എം. സു​ധീ​ര​ൻ

തൃ​ശൂ​ർ: മു​ത​ലാ​ളി​മാർക്കു വേ​ണ്ടി​യു​ള്ള ഭ​ര​ണ​മാ​ണ് ക​മ്യൂ​ണി​സ​ത്തി​ന്‍റെ മ​റ​വി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി കോ​ട​തി​യി​ൽ കേ​സ് തോ​റ്റു​കൊ​ടു​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രും കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു വേ​ണ്ടി ഇ​ന്ത്യ​യെ തീ​റെ​ഴു​തു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രും ഒ​രേ നാ​ണ​യ​ത്തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ന​യി​ക്കു​ന്ന ജ​ന​മോ​ച​ന​യാ​ത്ര​യ്ക്ക് തേ​ക്കി​ൻ​കാ​ട് വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കാ​ട​ത്ത​ഭ​ര​ണ​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു. മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പി.​പി. ത​ങ്ക​ച്ച​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ, മു​ൻ മ​ന്ത്രി​മാ​രാ​യ സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. വി​ശ്വ​നാ​ഥ​ൻ, അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ത​ന്പാ​നൂ​ർ ര​വി, പി.​എം. സു​രേ​ഷ്ബാ​ബു, ജോ​ണ്‍​സ​ണ്‍ എ​ബ്ര​ഹാം, സ​ജീ​വ്…

Read More

സം​ഭ​ര​ണ പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ല: 30,000 ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കില്ലെന്ന് കോ​ൾ ക​ർ​ഷ​ക​ർ

തൃ​ശൂ​ർ: നെ​ല്ല് സം​ഭ​ര​ണ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കു​ക​യും സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തി​ട്ടും ഇ​തു​വ​രെ​യും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ടു​ത്ത സീ​സ​ണി​ൽ നെ​ൽ​കൃ​ഷി ഇ​റ​ക്കേ​ണ്ടെ​ന്ന് ജി​ല്ലാ കോ​ൾ ക​ർ​ഷ​ക സം​ഘം ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ക​ള​ക്ട​ർ​ക്ക് ക​ത്തു ന​ൽ​കി. മു​പ്പ​തി​നാ​യി​രം ഏ​ക്ക​റി​ലാ​ണ് കോ​ൾ കൃ​ഷി ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. നെ​ല്ലു സം​ഭ​ര​ണ​ത്തി​ന് മി​ല്ലു​കാ​രും സ​പ്ലൈ​ക്കോ​യും ത​മ്മി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ള്ള ക​രാ​ർ അ​നു​സ​രി​ച്ച് ലോ​റി വ​രു​ന്ന സ്ഥ​ല​ത്ത് ഗു​ണ​നി​ല​വാ​ര​മു​ള്ള നെ​ല്ല് എ​ത്തി​ച്ചു​കൊ​ടു​ക്കേ​ണ്ട​ത് ക​ർ​ഷ​ക​രും, നെ​ല്ല് ചാ​ക്കി​ലാ​ക്കി തൂ​ക്കം​നോ​ക്കി വ​ണ്ടി​യി​ൽ ക​യ​റ്റി മി​ല്ലി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ട​ത് മി​ല്ലു​ട​മ​ക​ളു​ട​മാ​ണ്. എ​ന്നാ​ൽ മി​ല്ലു​കാ​ർ ചെ​യ്യേ​ണ്ട പ​ണി ക​ർ​ഷ​ക​രു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൊ​യ്ത്തു ക​ഴി​ഞ്ഞ് നെ​ല്ല് വ​യ​ലി​ൽ​ക്കി​ട​ന്നു ന​ശി​ച്ചു​പോ​കു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധ സാ​ഹ​ച​ര്യ​ത്തി​ൽ മി​ല്ലു​കാ​ർ​ക്ക് വ​ഴ​ങ്ങു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി​ട്ടു​പോ​ലും ഒ​രു ന​ട​പ​ടി​യും…

Read More

വി​ശ്വ​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ർ പൂ​ര​ത്തി​നു നാ​ളെ കൊ​ടി​യേറ്റ് ;  കൊടിരമത്തിന് തിരുവമ്പാടിയിൽ വൻവരവേൽപ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വി​ശ്വ​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ർ പൂ​ര​ത്തി​നു നാ​ളെ കൊ​ടി​ക​യ​റും. പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യ തി​രു​വ​ന്പാ​ടി – പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ങ്ങ​ളി​ലും എ​ട്ടു ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലും നാ​ളെ കൊ​ടി​ക​യ​റും.തി​രു​വ​ന്പാ​ടി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 11നും 11.30​നു​മി​ട​യി​ലാ​ണ് കൊ​ടി​യേ​റ്റ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ 11.45നും 12.15​നു​മി​ട​യി​ലാ​ണ് കൊ​ടി​യേ​റ്റ് ന​ട​ക്കു​ക. ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളാ​യ ക​ണി​മം​ഗ​ലം ശാ​സ്താ​ക്ഷേ​ത്രം, അ​യ്യ​ന്തോ​ൾ ശ്രീ​കാ​ർ​ത്യാ​യി​നി ക്ഷേ​ത്രം, ചെ​ന്പു​ക്കാ​വ് ശ്രീ ​കാ​ർ​ത്യാ​യി​നി ക്ഷേ​ത്രം, ലാ​ലൂ​ർ ശ്രീ ​കാ​ർ​ത്യാ​യി​നി ദേ​വി ക്ഷേ​ത്രം, നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, ചൂ​ര​ക്കോ​ട്ടു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, പ​ന​മു​ക്കും​പി​ള്ളി ശാ​സ്താ​ക്ഷേ​ത്രം, കാ​ര​മു​ക്ക് ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും നാ​ളെ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ടി​യേ​റ്റ് ന​ട​ക്കും. പൂ​ര​ക്കൊ​ടി ഉ​യ​ർ​ത്താ​നു​ള്ള കൊ​ടി​മ​ര​ത്തി​ന് ഇ​ന്നു വൈ​കീ​ട്ട് തി​രു​വ​ന്പാ​ടി ത​ട്ട​ക​ത്ത് വ​ര​വേ​ൽ​പ്പ് ന​ൽ​കും. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് കൊ​ടി​മ​ര​ത്തി​നെ ആ​ഘോ​ഷ​മാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്കു സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും കാ​ല​ങ്ങ​ളാ​യി അ​തു മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. പ​ണ്ട് കൊ​ടി​മ​ര​ത്തി​നു​ള്ള ക​വു​ങ്ങ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തേ​യോ ത​ട്ട​ക​ത്തേ​യോ വീ​ടു​ക​ളി​ൽ​നി​ന്നാ​ണ് മു​റി​ച്ച്…

Read More

എല്ലാ വിഭാഗങ്ങളിലുള്ളവർക്കും ഗു​രു​വാ​യൂ​രിൽ പ്ര​സാ​ദ ഉൗ​ട്ട് നൽകും;  ഹാളിൽ മൊ​ബൈ​ൽ ഫോ​ണ്‍ അ​നു​വ​ദി​ക്കി​ല്ല

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​ഉൗ​ട്ട് അ​ഹി​ന്ദു​ക്ക​ൾ​ക്കും ന​ൽ​കാ​ൻ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു.​ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തു​ള്ള അ​ന്ന​ല​ക്ഷ​്മി ഹാ​ളി​ലാ​ണ് പ്ര​സാ​ദ ഉൗ​ട്ട് ന​ൽ​കു​ന്ന​ത്.​ഷ​ർ​ട്ട്, ബ​നി​യ​ൻ, പാ​ദ​ര​ക്ഷ​ക​ൾ എ​ന്നി​വ ധ​രി​ച്ച് പ്ര​സാ​ദ ഉൗ​ട്ടി​ൽ പ​ങ്കെ​ടു​ക്കാം.​ ലു​ങ്കി,മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല.​ രാ​വി​ലെ ഏ​ഴു​മു​ത​ൽ ഒ​ന്പ​തു​വ​രെ പ്ര​ഭാ​ത ഭ​ക്ഷ​ണവും, 10.30മു​ത​ൽ ഉ​ച്ച​ക്ക് 1.30വ​രെ ഉ​ച്ച​ഭ​ക്ഷ​ണവും നൽ കും. രാ​ത്രി ക്ഷേ​ത്ര​ത്തി​ലെ നേ​ദ്യം ക​ഴി​ഞ്ഞ​തി​നുശേ​ഷം ഒ​രു​മ​ണി​ക്കൂ​റും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും.​ വൈ​ശാ​ഖ​മാ​സം ആ​രം​ഭി​ച്ച​തോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന മു​ഴു​വ​ൻ ഭ​ക്ത​ർ​ക്കും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഭ​ര​ണ​സ​മ​ിതി ഒ​രു​ക്കി.​ അ​ന്ന​ല​ക്ഷ​്മി ഹാ​ളി​നോ​ടുചേ​ർ​ന്ന് താ​ൽ​ക്കാ​ലി​ക പ​ന്ത​ലി​ൽ പു​തി​യ​താ​യി 400 സീ​റ്റു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി.​ഇ​തോ​ടെ ഒ​റ്റത്ത വണ 816 പേ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കും.​ വ​ർ​ഷ​ങ്ങ​ളാ​യി ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ന​ൽ​കി​യി​രു​ന്ന പ്ര​സാ​ദ​ഉൗ​ട്ട് 2015ലാ​ണ് ക്ഷേ​ത്ര​ത്തി​നു പു​റ​ത്തേ​ക്ക് മാ​റ്റി​യ​ത്.​ എങ്കി​ലും ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചു മാ​ത്ര​മേ പ്ര​സാ​ദ​ഉൗ​ട്ടി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രി​ന്നു​ള്ളു. 2015​മു​ത​ൽ ഉ​ത്സ​വ​ക്കാ​ല​ത്ത് താ​ൽ​ക്കാ​ലി​ക പ​ന്ത​ലി​ൽ ന​ൽ​കി​യി​രു​ന്ന…

Read More

ഒ​രു ഉ​ദ്ഘാ​ട​ക​നെ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ; എം പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച മി​നി മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​ക​നെ​കാ​ത്ത് മി​ഴി​തു​റ​ക്കാ​തെ നി​ൽ​ക്കു​ന്നു; പ്രതിഷേധിച്ച് നാട്ടുകാർ

തി​രു​വി​ല്വാ​മ​ല: പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ പു​ഴ​യോ​ര​ത്ത് സ്ഥാ​പി​ച്ച മി​നി മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​ക​നെ​കാ​ത്ത് മി​ഴി​തു​റ​ക്കാ​തെ നി​ൽ​ക്കു​ന്നു. ലൈ​റ്റി​ന്‍റെ പ​ണി ക​ഴി​ഞ്ഞ് വൈ​ദ്യു​തി ക​ണ​ക് ഷ​ൻ കി​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ളേ​റെ​യാ​യി​ട്ടും ക​ത്തി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച മി​നി മാ​സ്റ്റ് പു​ല​ർ​ച്ചെ പു​ഴ​യോ​ര​ത്ത് മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ൾ വ​രു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​മാ​ണ്. ഇ​രു​ട്ട​ത്ത് ഇ​രു​ന്നാ​ണ് ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. പ്ര​തീ​ക്ഷി​ക്കു​ന്ന ഉ​ദ്ഘാ​ട​ക​ന് സ​മ​യം ഇ​ല്ലാ​ത്ത​താ​ണ് ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തി​നു കാ​ര​ണ​മെ​ന്നും പ​റ​യു​ന്നു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് ലൈ​റ്റ് ക​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മത്തായിയുടെ സന്മനസിൽ  ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി; വെ​ള്ളി​ക്കു​ള​ങ്ങ​ര ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പദ്ധതി

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന വെ​ള്ളി​ക്കു​ള​ങ്ങ​ര കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ പ​രി​സ​ര​ത്തെ ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി പു​തി​യ പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. വെ​ള്ളി​ക്കു​ളം വ​ലി​യ​തോ​ടി​ന്‍റെ ക​ര​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്തു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്ക​പ്പെ​ടും. വെ​ള്ളി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജോ​ഫീ​സ് റോ​ഡി​നും കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ റോ​ഡി​നും മ​ധ്യേ​യു​ള്ള നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു വ​രു​ന്ന​ത്. മാ​ർ​ച്ച് ക​ഴി​ഞ്ഞാ​ൽ ഇവിടെയുള്ള പ​ല വീ​ടു​ക​ളി​ലും കി​ണ​റു​ക​ൾ വ​റ്റു​ന്ന​തി​നാ​ൽ വെ​ള്ള​ത്തി​നാ​യി ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ. ഇ​വ​രു​ടെ ദുരിതത്തിന് പ​രി​ഹാ​ര​മാ​യാ​ണ് മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് വെ​ള്ളി​ക്കു​ള​ങ്ങ​ര ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. പ​ദ്ധ​തി​ക്കാ​യി രൂ​പ​ീക​രി​ച്ച ഗു​ണ​ഭോ​ക്തൃ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി വെ​ള്ളി​ക്കു​ളം തോ​ട്ട​ിലെ ട്രാം​വേ പാ​ല​ത്തി​നു സ​മീ​പം കു​ളം നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ മൂ​ന്നു​സെ​ന്‍റ് സ്ഥ​ലം വേ​ള​ക്കാ​ട്ടു​ക​ര മ​ത്താ​യി എ​ന്ന​യാ​ൾ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി. 2016-17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച 15…

Read More

തൃ​ശൂ​ർ​ പൂ​രം സു​ര​ക്ഷ​യ്ക്കു കൂ​ടു​ത​ൽ വ​നി​താ പോലീ​സ്;  ഭി​ന്നശേ​ഷി​ക്കാ​ർ​ക്ക് പ​വ​ലി​യ​ൻ ഇ​ല്ല

തൃ​ശൂ​ർ: ഗ്രീ​ൻ​പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നൊ​പ്പം ഇ​ത്ത​വ​ണ​ത്തെ തൃ​ശൂ​ർ​പൂ​രം കൂ​ടു​ത​ൽ സ്ത്രീ ​സൗ​ഹൃ​ദ​മാ​ക്കാ​നും തീ​രു​മാ​നം. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ൽ വ​നി​താ​പോലീ​സു​കാ​രെ നി​യോ​ഗി​ക്കാ​ൻ പൂ​രം അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പൂ​രം കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കോ​ർ​പ​റ​ഷ​നും ദേ​വ​സ്വ​ങ്ങ​ൾ​ക്കും ല​ഭി​ച്ച അ​പേ​ക്ഷ​യി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മാ​യി​ല്ല. സു​ര​ക്ഷാ പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി ഇ​ക്കാ​ര്യ​ത്തി​ലെ നി​സ​ഹാ​യ​ത യോ​ഗ​ത്തി​ൽ കോ​ർ​പ​റേ​ഷ​നും പോലീ​സും വ്യ​ക്ത​മാ​ക്കി. ആ​ന​ക​ളും, ആ​ൾ​ത്തി​ര​ക്കു​മെ​ത്തു​ന്പോ​ൾ ഇ​വ​രു​ടെ സു​ര​ക്ഷ​യി​ൽ പോ​ലീ​സ് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. പ്ര​ത്യേ​ക ഗാ​ല​റി സ​ജ്ജ​മാ​ക്കി​യാ​ലും ഇ​വി​ടേ​ക്ക് എ​ങ്ങ​നെ പ്ര​വേ​ശി​പ്പി​ക്കാ​നാ​വു​മെ​ന്ന​തും ത​ട​സ​ങ്ങ​ളു​ണ്ടെ​ന്ന് അ​ഭി​പ്രാ​യ​മു​യ​ർ​ന്ന​തോ​ടെ ആ​വ​ശ്യം യോ​ഗം നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തേ​ക്കി​ൻ​കാ​ടി​നു​ചു​റ്റു​മു​ള്ള എ​ല്ലാ തെ​രു​വു​വി​ള​ക്കു​ക​ളും നെ​ഹ്റു​പാ​ർ​ക്കി​ലെ വെ​ളി​ച്ച​സം​വി​ധാ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മെ​ന്ന് ഉ​റ​പ്പാ​ക്കും. എ​ല്ലാ റോ​ഡു​ക​ളും ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കും. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ കാ​ന​ക​ൾ സ്ലാ​ബി​ട്ട് മൂ​ടും. നാ​ലു​കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ർ​പ​റേ​ഷ​ൻ ര​ണ്ടു​ദി​വ​സം സം​ഭാ​ര​വി​ത​ര​ണം ന​ട​ത്തും. ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി വി​ത​ര​ണം ഉ​റ​പ്പാ​ക്കും, 50 പോ​ർ​ട്ട​ബി​ൾ ടോ​യ്‌ലെറ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി. ഭ​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചി​ത്വ​സം​വി​ധാ​ന​ങ്ങ​ളും നി​രീ​ക്ഷി​ക്കും. 3000…

Read More