സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചുവെക്കുന്ന ഫോറൻസിക് വിഭാഗത്തിലെ ശീതീകരണ മുറിക്ക് കാവൽക്കാരില്ലാത്തത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്നു. നിലവിൽ മൂന്നു ജീവനക്കാരുള്ളതിൽ ഒരാൾ ലീവെടുത്ത് പോയിരിക്കുകയും ഒരാൾ സുഖമില്ലാതിരിക്കുകയുമാണ്. ബാക്കിയുള്ള ഒരാൾ 24 മണിക്കൂർ ജോലി ചെയ്ത ശേഷം ഡ്യൂട്ടി അവസാനിപ്പിച്ച് പോയതോടെയാണ് മുറിക്ക് കാവൽക്കാരില്ലാതായത്.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നവരുടെയും അപകടങ്ങളിലും മറ്റും പെട്ട് മരിക്കുന്ന അജ്ഞാതരുടേയും മൃതദേഹങ്ങൾ സൂക്ഷിക്കുന്ന മുറിയാണിത്. ബന്ധുക്കൾക്ക് തിരിച്ചറിയാനും മറ്റുമായി മുറി തുറന്നുകൊടുക്കേണ്ടതും മൃതദേഹങ്ങൾ ഏറ്റുവാങ്ങി രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പിടേണ്ടതും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്പോഴോ സംസ്കരിക്കാൻ കൊണ്ടുപോകുന്പോഴോ അക്കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പിടേണ്ടതുമെല്ലാം ഈ കാവൽക്കാരാണ്. ഇപ്പോൾ കാവൽക്കാരില്ലാത്തതിനാൽ മെഡിക്കൽ കോളജിലെ ഡോക്ടർമാരും മറ്റു ജീവനക്കാരുമാണ് ഈ ചുമതലകൾ ചെയ്യുന്നത്.
Read MoreCategory: Thrissur
വാഹന പരിശോധനയ്ക്കിടെ ബൈക്ക് ലോറിയിലിടിച്ച് പ്രവാസി മരിച്ചു; ഹൈവേ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു
ചാവക്കാട്: ബൈക്ക് കണ്ടെയ്നർ ലോറിക്കു പിന്നിലിടിച്ച് ബൈക്ക് യാത്രികനായ പ്രവാസി മരിച്ചു. വെളിയക്കോട് അയ്യോട്ടിചിറ പൊന്നാക്കാരൻ മുഹമ്മദിന്റെ മകൻ കുഞ്ഞിമുഹമ്മദാണ് (40) മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ദേശീയപാത 17 അകലാട് മൊയ്തീൻപള്ളിക്കു സമീപമാണ് അപകടം.വാഹനപരിശോധനയ്ക്കായി ഹൈവേ പോലീസ് കണ്ടെയ്നർ ലോറിക്ക് കൈകാണിച്ചപ്പോൾ ലോറി പെട്ടെന്ന് നിറുത്തിയതാണ് അപകടത്തിനു കാരണമെന്നു പറയപ്പെടുന്നു. എന്നാൽ, പോലീസിനെ കണ്ട് ബൈക്ക് തിരിച്ചപ്പോൾ ലോറിയിൽ ഇടിച്ചതാണെന്നും പറയുന്നു.അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമുഹമ്മദിനെ ആശുപത്രിയിൽ എത്തിക്കാതെ സ്ഥലംവിട്ട ഹൈവേ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.രാത്രി 11നു ആരംഭിച്ച ഉപരോധം പുലർച്ചെ രണ്ടരവരെ തുടർന്നു. നൂറുകണക്കിനു വാഹനങ്ങൾ കുടുങ്ങി. പത്ത് മിനിറ്റോലം റോഡിൽ കിടന്ന് കുഞ്ഞുമുഹമ്മദിനെ ആംബുലൻസ് എത്തിയാണ് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.അപകടത്തെ തുടർന്ന് ഹൈവേ പോലീസ് മുങ്ങിയത് അവർ മദ്യപിച്ചതുകൊണ്ടാണെന്നും ചികിത്സ വൈകിയതാണ് കുഞ്ഞുമുഹമ്മദ് മരിക്കാൻ കാരണമെന്നും…
Read Moreവിഷു ദിനത്തിൽ ഭിന്നശേഷിയുള്ള യുവാവിനും കുടുംബത്തിനും ദർശനം നിഷേധിച്ച് അപമാനിച്ചതായി പരാതി
ഗുരുവായൂർ: വിഷു ദിനത്തിൽ ദർശനത്തിനെത്തിയ ഭിന്നശേഷിയുള്ള യുവാവിന് ദർശനം നടത്താൻ അനുവദിക്കാതെ അപമാനിച്ച് മടക്കിവിട്ടതായി പരാതി.യുവാവും കുടുംബവും വിഷമത്തോടെ ദർശനം നടത്താതെ മടങ്ങി.കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി വൈശാഖ് (30) അമ്മ സുമക്കും അച്ഛൻ ജിനരാജിനുമൊപ്പം ഇന്നലെ രാത്രി ഏഴോടെയാണ് ദർശനത്തിനെത്തിയത്. സ്വന്തം വീൽ ചെയറിൽ പടിഞ്ഞാറെനടയിലെത്തിയ ഇവരെ ക്ഷേത്രം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് ക്ഷേത്രം മാനേജരുമായി സംസാരിച്ചെങ്കിലും ആദ്യം കടത്തിവിടാൻ തയാറായില്ല.ഇവർ കൊണ്ടുവന്ന വീൽ ചെയർ ക്ഷേത്രത്തിനുള്ളിലേക്ക് അനുവദിക്കാനാകില്ലെന്ന് മാനേജർ അറിയിച്ചതായി ഇവർ പറഞ്ഞു.ഇതോടെ ദേവസ്വത്തിന്റെ വീൽ ചെയറിൽ ദർശനം നടത്താൻ വൈശാഖും കുടുംബവും തയാറായെങ്കിലും, ദേവസ്വം വീൽ ചെയറുകൾ കേടുവന്ന് ഉപോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായതിനാൽ വൈശാഖിന് ദർശനം നടത്താനാകാതെ മടങ്ങേണ്ടി വന്നു. കഴിഞ്ഞ ജനുവരി 29ന് വൈശാഖ് ദർശനത്തിന് ഗുരുവായൂരിലെത്തിയപ്പോൾ സ്വന്തം വീൽ ചെയറിൽ ക്ഷേത്രത്തിൽ കടന്ന് ദർശനം നടത്തിയിരുന്നു.ഭിന്നശേഷിയുള്ള യുവാവിന് ദർശനം…
Read Moreശമ്പളം നൽകിയില്ല; വിഷു ദിനത്തിൽ പട്ടിണിയിലായി പാചകത്തൊഴിലാളികൾ; അഞ്ചാം തീയതിക്കുമുമ്പ് ശമ്പളമെന്ന നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിനൊരുങ്ങി തൊഴിലാളികൾ
തൃശൂർ: തൃശൂർ എഇഒ ഓഫീസ് പരിധിയിലെ സ്കൂൾ പാചകതൊഴിലാളികൾക്ക് മാർച്ച് മാസത്തെ ശന്പളം ഇതുവരെയും ലഭിച്ചില്ല. പാചകതൊഴിലാളികൾ പലതവണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഫലം കണ്ടില്ല. വിശേഷ ദിവസങ്ങളിൽ മനപ്പൂർവം ശന്പളം നൽകാതെ ബുദ്ധിമുട്ടിക്കുന്ന തൃശൂർ എഇഒ ഓഫീസിലെ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് ഡബ്ല്യൂഎ സംസ്ഥാന ജനറൽ സെക്രട്ടറി ബീന ബാലൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകി. എല്ലാ മാസവും അടുത്ത മാസത്തിലെ അഞ്ചാം തിയതിക്കുള്ളിൽ സ്കൂൾ പാചക തൊഴിലാളികൾക്ക് ശന്പളം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥകളെ അവഗണിച്ചാണ് തൃശൂർ എഇഒ ഓഫീസിന്റെ പ്രവർത്തനമെന്ന് അസോസിയേഷൻ ആരോപിച്ചു. കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്കുമുന്പിൽ സമരം നടത്തുമെന്ന് ബീന ബാലൻ മുന്നറിയിപ്പു നൽകി.
Read Moreയുവതിയെ കൊന്നു കഷണങ്ങളാക്കിയ കേസ്: പ്രതിക്ക് ജീവപര്യന്തം
പാലക്കാട്ട് യുവതിയെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കിയ കേസിൽ പ്രതിയായ ചിറ്റാരിക്കാൽ സ്വദേശിയെ കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. ചിറ്റാരിക്കാൽ മണത്തൂരുത്തേലിൽ എം.എ.ഷാജൻ (44) നെയാണ് പാലക്കാട് ജില്ലാ കോടതി (മൂന്ന്) ശിക്ഷിച്ചത്. ഇതിനു പുറമെ തെളിവ് നശിപ്പിച്ചതിന് ഷാജൻ അഞ്ചുവർഷം കൂടി കഠിന തടവ് അനുഭവിക്കാനും 25,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. പത്തനംതിട്ട റാന്നി വെച്ചൂച്ചിറ എക്സ് സർവീസ് മെൻ കോളനിയിലെ മണലേൽ എലിസബത്ത്(ലീന-42) ആണ് കൊലചെയ്യപ്പെട്ടത്. പാലക്കാട് പുത്തൂരിലെ വാടകവീട്ടിൽ ഷാജൻ ലീനയോടൊപ്പം താമസിച്ചുവരികയായിരുന്നു. മുന്പ് വിവാഹിതയായിരുന്ന ലീന പിന്നീട് ഷാജനുമായി അടുപ്പത്തിലായി. ലീനയെ ഷാജൻ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഷാജനും ലീനയും പാലക്കാട്ട് ഒന്നിച്ച് താമസം തുടങ്ങിയത്. ഷാജന് മറ്റൊരു യുവതിയുമായി ബന്ധമുള്ള വിവരമറിഞ്ഞ ലീന ഇതേച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്നു.…
Read Moreസമയമായില്ല പോലും; അറ്റകുറ്റപ്പണികൾക്കായി റോഡ് കുഴിച്ച് പണികൾ നടത്തിയശേഷം മുന്നറിയിപ്പു ബോർഡ് വെച്ച് വാട്ടർ അഥോറിറ്റി മുങ്ങി; പരാതി പറഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥർ
ചാലക്കുടി: പൈപ്പുകൾ അറ്റകുറ്റപണിക്കുവേണ്ടി വാട്ടർ അഥോറിറ്റി റോഡ് കുഴിച്ചത് പണി തീർന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും നികത്താത്തത് നാട്ടുകാർക്ക് വിനയായി. താലൂക്ക് ആശുപത്രി ജംഗ്ഷനിൽ സെന്റ് ജെയിംസ് അക്കാദമി റോഡിലാണ് ഈ ദുരിതം. കുറേ ദിവസങ്ങളായി ഈ പരിസരത്ത് കുടിവെള്ള വിതരണം നിലച്ചിരിക്കയായിരുന്നു. തകരാർ കണ്ടുപിടിക്കുന്നതിനുവേണ്ടി റോഡിന്റെ പല ഭാഗങ്ങളിലും വാട്ടർ അഥോറിറ്റി കുഴിച്ച് നോക്കുകയായിരുന്നു. തകരാർ കണ്ടുപിടിച്ച് ശുദ്ധജലവിതരണം സാധാരണ നിലയിൽ എത്തിയെങ്കിലും കുഴികൾ പൂർവസ്ഥിതിയിൽ ആക്കിയിട്ടില്ല. റോഡ് ക്ലോസ്ഡ് എന്ന ബോർഡ് ഇപ്പോഴും മാറ്റിയിട്ടില്ല. റോഡിന്റെ പല ഭാഗത്തും കുഴികളിൽ വെറുതെ മണ്ണ് വാരി ഇട്ടിരിക്കുന്നതിനാൽ ചതിക്കുഴികളായി മാറിയിരിക്കയാണ്. വാഹനങ്ങൾ ഇതിനു മുകളിൽ കൂടി പോയാൽ കുഴികളിൽ താഴുകയാണ്. താലൂക്ക് ആശുപത്രി ജംഗ്ഷനിലെ കടകൾക്ക് മുന്നിലും വാട്ടർ അഥോറിറ്റിയുടെ ചതിക്കുഴികളാണ്. ഇതിനാൽ കടകളിലേക്ക് ആർക്കും കയറി ചെല്ലാൻ സാധിക്കാത്ത സാഹചര്യമാണ്. വാട്ടർ അഥോറിറ്റി അധികൃതരെ നാട്ടുകാർ…
Read Moreപറമ്പിക്കുളം- ആളിയാർ കരാർ ലംഘനം;സുപ്രീംകോടതിയിൽ ഹർജി നൽകും: മന്ത്രി മാത്യു ടി. തോമസ്
ചാലക്കുടി: തമിഴ്നാടിന്റെ പറന്പിക്കുളം – അളിയാർ കരാർ ലംഘനത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ ഹർജി നൽകുമെന്നു സംസ്ഥാന ജലവിഭവമന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ചാലക്കുടിപ്പുഴ പദ്ധതിയുടെ അടിച്ചിലി ബ്രാഞ്ചിന്റെ ഷോർട്ട് കട്ട് കനാലിന്റെയും കനാൽ ദീർഘിപ്പിച്ചതിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പറന്പിക്കുളം – അളിയാർ കരാർ അനുസരിച്ച് സംസ്ഥാനത്തിനു ലഭിക്കേണ്ട വെള്ളം ലഭ്യമായാൽ മാത്രമെ ജലദൗർലഭ്യം പരിഹരിക്കാൻ കഴിയുകയുള്ളൂ. കരാർ ലംഘനം ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷിജു, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സാബു, പഞ്ചായത്ത് മെന്പർമാരായ എം.ഡി. പ്രദീപ്, സ്വപ്ന ഡേവിസ്, ഷിജി വികാസ്, പി.ആർ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ എലിസബത്ത് കോരത് റിപ്പോർട്ട് അവതരിപ്പിച്ചു. ഈ പദ്ധതി ചൂണ്ടിക്കാണിച്ച മുതിർന്ന പൗരൻ ഉത്തമനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
Read Moreസമൂഹത്തിന് മാതൃകയായി സോഷ്യൽ മീഡിയ കൂട്ടായ്മയായ സദ്ഗമയ സത്സംഗവേദി എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്
തൃശൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടവർ ചേർന്ന് രൂപീകരിച്ച ചാരിറ്റബിൾ ട്രസ്റ്റ് സമൂഹത്തിന് മാതൃകയാകുന്നു. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച സദ്ഗമയ സത്സംഗവേദി എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ആണ് സേവനപാതയിൽ പുതിയ അധ്യായം കുറിക്കുന്നത്. ഗുരുതരമായ വൃക്കരോഗം ബാധിച്ച പൂങ്കുന്നം സ്വദേശി സുധീർ, വാഹനാപകടത്തിൽ പരുക്കേറ്റു കഴിയുന്ന ജയകൃഷ്ണൻ എന്നിവർക്കുള്ള ധനസഹായവിതരണത്തോടെയാണ് ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലറും പിഎസ്സി ചെയർമാനുമായിരുന്ന ഡോ.കെ.എസ്. രാധാകൃഷ്ണൻ ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. വെബ്സൈറ്റിന്റെ പ്രകാശനം ഹൈക്കോടതി അഭിഭാഷകനായ ശ്രീദത്തും, ലോഗോ പ്രകാശനം മാധ്യമപ്രവർത്തകനായ ബാലഗോപാലും നിർവഹിച്ചു. തുടർന്ന് നടന്ന ട്രാഫിക് ബോധവൽക്കരണ ക്ലാസിന് എറണാകുളം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി ദിലീപ്കുമാർ നേതൃത്വം നൽകി. 2012ൽ രൂപീകൃതമായ വാട്സ്ആപ് ഗ്രൂപ്പ് ആയ പാഞ്ചജന്യത്തിലൂടെ പരിചയപ്പെട്ടവർ ആണ് ആറുവർഷത്തിനു ശേഷം സമൂഹത്തിനു മാതൃകയാകുന്ന പ്രവർത്തനങ്ങളുമായി…
Read Moreവനിതാ പോലീസുകാരെ ഓഫീസ് ജോലികളിൽ ഒതുക്കുന്നതിനെതിരെ ഡി.ജി.പി ; വനിതാ പോലീസിന് ഇനി കൂടുതൽ ഉത്തരവാദിത്വങ്ങൾ
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ വനിതാ പോലീസുകാരെ ഓഫീസ് ഡ്യൂട്ടിയിൽ മാത്രം ഒതുക്കുന്ന പ്രവണതയ്ക്കെതിരെ ഡിജിപി ലോക്നാഥ് ബെഹ്റ. പോലീസ് സ്റ്റേഷനുകളിൽ ജോലിക്കു നിയോഗിക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർക്കു പുരുഷൻമാരായ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന എല്ലാ ഒൗദ്യോഗിക ഉത്തരവാദിത്വങ്ങളും നിർവഹിക്കാനുള്ള അവസരം നല്കണമെന്നു ഡിജിപി എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും കർശന നിർദേശം നൽകി. നിരവധി വനിതാ പോലീസ് ഉദ്യോഗസ്ഥരെ പരിശീലനം പൂർത്തിയാക്കി പുതുതായി പോലീസ് സ്റ്റേഷനുകളിലും ടൂറിസ്റ്റ് പ്രൊട്ടക്ഷൻ സെന്ററുകളിലും മറ്റ് പോലീസ് സഹായകേന്ദ്രങ്ങളിലും നിയോഗിക്കുന്നുണ്ടെന്നും ഇത്തരത്തിൽ എത്തുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് പല പോലീസ് സ്റ്റേഷനുകളിലും ഓഫീസ് ജോലികൾ മാത്രമാണ് നൽകുന്നതെന്നും ഡിജിപി ചൂണ്ടിക്കാട്ടി. വനിതകളായ നിരവധി സിപിഒമാർ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും നേടിയവരാണെന്നും അവരെ ഇത്തരത്തിൽ ഓഫീസ് ജോലി മാത്രം നൽകി പരിമിതപ്പെടുത്താതെ പോലീസുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിലും…
Read Moreചാലക്കുടി ജ്വല്ലറി കവർച്ച ; പ്രധാനപ്രതി ഇക്രമുൾ ഷേക്ക് പിടിയിൽ ; സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി
ചാലക്കുടി: നോർത്ത് ജംഗ്ഷനിലെ ഇടശേരി ജ്വല്ലറി കൊള്ളയടിച്ച കുപ്രസിദ്ധ കൊള്ളസംഘം ഉദുവ ഹോളിഡേ റോബേഴ്സ് സംഘത്തിലെ ഒരാൾകൂടി പോലീസ് പിടിയിലായി. കൊള്ളസംഘത്തിലെ പ്രധാനിയായ സാഹിബ് ഗഞ്ച് ജില്ലയിലെ ഉദുവ പലാഷ്ഗച്ചി സ്വദേശി ഇക്രമുൾ ഷേക്ക്(42) എന്ന ഗറില്ലാ ഇക്രമുള്ളിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തു കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി. കവർച്ചക്കുശേഷം ബംഗ്ലാദേശിലേക്ക് കടന്ന ഇക്രമുൾഷേക്ക് കേരള പോലീസ് സംഘം തിരികെ പോയിയെന്ന് കരുതി ഈമാസമാദ്യം ജാർഖണ്ഡിൽ തിരികെ എത്തി. പിയാർപ്പൂരിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ ഗംഗാനദിയിലെ ഒരു ദ്വീപിലേക്ക് താമസം മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ എം.പി.മുഹമ്മദ് റാഫി, എസ്ഐ ജയേഷ് ബാലൻ, അസിസ്റ്റന്റ് എസ്ഐ വി.എസ്.വത്സകുമാർ, എഎസ്ഐമാരായ കെ.ജെ.ജോണ്സണ്, മുഹമ്മദ് അഷറഫ്, പി.സി.സുനിൽ, സതീശൻ മടപ്പാട്ടിൽ, സി.എ.ജോസ്, റോയ് പൗലോസ്, പി.എം.മൂസ, ടി.ജി.മനോജ്, വിനോദ് ശങ്കർ,…
Read More