‘ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഉൗട്ട് ആചാരാനുഷ്ഠാനങ്ങളോടെ പവിത്രമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ഘെരാവോ ചെയ്തു.രാവിലെ 11.45ഓടെ പ്രത്യേകം പ്രത്യേകമായി എത്തിയ പതിനഞ്ചോളം പ്രവർത്തകർ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്ററുടെ റൂമിലേക്ക് നാമം ജപിച്ച് കയറുകയായിരുന്നു. പ്രസാദ ഉൗട്ട് ആചാരാനുഷ്ഠാനങ്ങളോടെ നടത്തണമെന്നും ആയിരം രൂപയ്ക്ക് നെയ് വിളക്ക് ചീട്ടാക്കി ദർശനം അനുവദിക്കുന്നത് പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഇവരുടെ ആവശ്യങ്ങൾ ദേവസ്വം ഭരണസമിതിക്കു മുന്നിൽ വയ്ക്കാമെന്നും അതിനുശേഷം തീരുമാനം അറിയിക്കാമെന്നും അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. എന്നാൽ ഹിന്ദു ഐക്യവേദി പ്രവർത്തകർ തീരമാനം ഉടൻ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നാമജപം തുടർന്നു. ഗുരുവായൂർ ടെന്പിൾ സ്റ്റേഷനിൽ നിന്ന് പോലീസ് എത്തി പ്രവർത്തകരെ നീക്കം ചെയ്തു.
Read MoreCategory: Thrissur
എല്ലാ വിഭാഗങ്ങൾക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദഉൗട്ട്; തീരുമാനം പിൻവലിച്ചേക്കും
ഗുരുവായൂർ: ക്ഷേത്രാചാരങ്ങൾ പാലിക്കാതെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദഉൗട്ട് നൽകാനുള്ള തീരുമാനം പിൻവലിക്കാൻ ആലോചന.തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാട് അഡ്മനിസ്ട്രേറ്റർക്ക് കത്തുനൽകിയിരുന്നു.കത്തിന്റെ പകർപ്പ് മന്ത്രി ദേവസ്വം കമ്മീഷണർ എന്നിവർക്കും നൽകിയിട്ടുണ്ട്. ഭരണസമിതിയുടെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.ഭക്തജനങ്ങളും വിവിധ സംഘടനകളും പ്രതിഷേധവുമായി എത്തിയതോടെ തീരുമാനം പിൻവലിക്കാനാണ് ഭരണസമിതി ആലോചിക്കുന്നത്.ഇക്കാര്യം പുനപരിശോധിക്കണമെന്ന് പാർട്ടി നേതൃത്വവും ആവശ്യപ്പെട്ടതായാണറിയുന്നത്. ഷർട്ട്,പാന്റ്,ബനിയൻ,ചെരുപ്പ് എന്നിവ ധരിച്ച് എത്തുന്നവർക്കും, എല്ലാ വിഭാഗം ജനങ്ങൾക്കും പ്രസാദഉൗട്ട് കഴിക്കാൻ അനുവദിക്കാനണ് ഭരണസമിതി തീരുമാനിച്ചത്.ദശാബ്ദങ്ങൾ ക്ഷേത്രത്തിനുള്ളിൽ നടത്തിയിരുന്ന പ്രസാദഉൗട്ട് 2015ലാണ് പുറത്തേക്ക് മാറ്റിയത്.ക്ഷേത്രാചാരങ്ങൾ പാലിച്ചുതന്നെയാണ് പുറത്തും പ്രസാദഉൗട്ടു നൽകിയിരുന്നത്.ഇതിന് മാറ്റം വരുത്തിയാണ് ഭരണസമിതിയുടെ പുതിയ തീരുമാനം പുറത്തുവന്നത്. പൂജകളും,ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിൽ പരമാധാകാരി ക്ഷേത്രം തന്ത്രിയാണ്.തന്ത്രി ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ തീരുമാനം മാറ്റാനാണ് സാധ്യത.ചൊവ്വാഴ്ച ചേരുന്ന ദേവസ്വം ഭരണസമിതി ഇതുസംബന്ധിച്ച് തീരുമാനം എടുക്കും.
Read Moreസംസ്ഥാനത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സ്ത്രീകൾക്ക് നല്കുന്നത് കുടുംബശ്രീയെന്ന്
എടമുട്ടം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ സ്ത്രീകൾക്ക് നല്കുന്നത് കുടുംബശ്രീ യാണെന്ന് പിന്നോക്ക വികസന കോർപ്പറേഷൻ അംഗവും മുൻ എംഎൽഎയുമായ ഗോപി കോട്ടമുറിക്കൽ. വലപ്പാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 20-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരം വീടുകൾ പണിയാൻ ഏഴര ശതമാനം പലിശയ്ക്ക് 15 വർഷക്കാലവുധിയിൽ കുടുംബശ്രീക്കാർക്ക് വായ്പ നല്കുന്നുണ്ട്. ഓരോ സിഡിഎസിനും ഒരു കോടി 20 ലക്ഷം രൂപ വീതം പിന്നോക്ക വികസനകോർപ്പറപേഷൻ നല്കുന്നത് മൂന്നു കോടിയായി ഉയർത്താൻ ആവശ്യമുയർന്നിട്ടുണ്ട്.ഇത് പരിഗണനയിലുണ്ട്. അദ്ദേഹം വ്യക്തമാക്കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.തോമസ് മാസ്റ്റർ അധ്യക്ഷനായിരുന്നു.കെ.വി. ജ്യോതിഷ് ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ബീന അജയഘോഷ് വിആർഎഫ് ഫണ്ടും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാാരായ സി.കെ.കുട്ടൻ മാസ്റ്റർ മാച്ചിങ്ങ് ഗ്രാന്റും കെ.എം.അബ്ദുൾ മജീദ്സ്നേഹനിധി വിതരണവും’ ചെയർപേഴ്സണ് ജയഭാരതിഭാ സ്ക്കരൻ ഇന്റർ സബ്സിഡിയും വിതരണം ചെയ്തു.സി.ഡി.എസ്.ചെയർപേഴ്സണ് മല്ലിക ദേവൻ സ്വാഗതവും സുനിത…
Read Moreസുരക്ഷിതമായ ഒരു വീടെന്ന സ്വപ്നവുമായി കുമാരൻ ഉറങ്ങാതെ കാവലിരിക്കുകയാണ് ഗർഭിണിയായ ഭാര്യക്കും മകൾക്കും വേണ്ടി
തിരുവില്വാമല: ഓലയും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ കൂരയിൽ അരക്ഷിതമായി കഴിയുകയാണ് എരവത്തൊടി പാലയ്ക്കപറന്പ് മിച്ചഭൂമിയിൽ താമസിക്കുന്ന കുംഭാരസമുദായത്തിൽപ്പെട്ട കുമാരന്റെ (34) കുടുംബം. ഇതിനു പുറമെ രാത്രിയിലെത്തുന്ന വണ്ടുകളുടെ ശല്യംമൂലം ഗർഭിണിയായ ഭാര്യ സീതയ്ക്കും (24) മകൾ നാലുവയസുകാരി രോഹിണിക്കും ഉറക്കമൊഴിച്ചു കാവലിരിക്കുകയാണ് കുമാരൻ. അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നത്തിനു പുറമെ ഇപ്പോൾ താമസിക്കുന്ന കൂരയിൽ ഭാര്യയുടെ പ്രസവം കഴിയും വരെയെങ്കിലും അന്തിയുറങ്ങാൻ കഴിയണേയെന്നാണ് കുമാരന്റെ പ്രാർഥന. സന്ധ്യമയങ്ങി മണ്ണെണ്ണവിളക്ക് തെളിയിച്ചാൽ വണ്ടുകൾ കൂട്ടത്തോടെ മേൽക്കൂരയിൽ വന്നുകൂടും. പിന്നീട് നിലത്തേക്കു വീണുകൊണ്ടിരിക്കും. പകൽ ടാർപായ ചുട്ടുപഴുക്കുന്പോൾ ഗർഭിണിയായ സീത മകളെയുംകൂട്ടി മരത്തണലിലോ അടുത്ത വീടുകളിലോ ചെല്ലും. ദിവസങ്ങൾക്കുമുന്പ് ഉറങ്ങിക്കിടക്കുന്പോൾ രോഹിണിയുടെ ചെവിയിൽ വണ്ട് പെട്ടു. പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ താൽക്കാലികമായി നിർമിച്ച ഓലമറയാണുള്ളത്. 13-ാം വാർഡിൽ ഒറ്റപ്പെട്ട കുന്നിൻപ്രദേശത്താണ് കുമാരന്റെ വീട്. ഇൗ പ്രദേശത്താണ് അടുത്തിടെ പുലിയെ കണ്ടതായി…
Read Moreആളില്ലെന്ന പരാതി പരിഹാരമായി; മെഡിക്കൽ കോളജിൽ രോഗിയെ ആംബുലൻസിൽ നിന്നിറക്കാൻ ഇനി “പച്ചക്കിളികൾ’
മുളങ്കുന്നത്തകാവ്: ആംബുലൻസുകളിൽ എത്തുന്ന രോഗികളെ ഇറക്കാൻ ആളില്ലന്നുള്ള പരാതിയക്ക് വിരാമം ഇട്ട്് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കൂടുതൽ ജിവനക്കാരെ നിയോഗിച്ചു. പച്ചക്കിളികൾ എന്ന് ജീവനക്കാർ രഹസ്യമായി വിളിക്കുന്ന പച്ച ചുരിദാറും ടോപ്പും ധരിച്ചവരാണ് ഇപ്പോൾ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ ഇറക്കുവാനും കയറ്റാനും എത്തുന്നത്. മുന്പ് ആംബുലൻസിൽ എത്തിയ അജ്ഞാത യുവാവിനെ ഇറക്കാൻ ആളില്ലാത്തതു മൂലം ഡ്രൈവർ തന്നെ രോഗിയെ തല കീഴായി ഇറുക്കുകയും അയാൾ പിന്നിട് മരണപെട്ടതും ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതേതുടർന്നാണ് ആശുപത്രി അധികൃതർ പച്ച ഉടുപ്പിട്ട പുതിയ ജിവനക്കാരെ ഈ തസതികയിലേക്ക് നിയമിച്ചത്.
Read Moreറിസ്ക്കില്ല, കന്നുകാലി മോഷണം; കാലിമോഷണം സ്ഥിരമാക്കിയ നാൽവർസംഘം പിടിയിൽ; സംഘനേതാവിന്റെ പ്രായം ഇരുപത്
ചാവക്കാട്: വാതിൽ പൊളിച്ചും പൂട്ട് തകർത്തും ജനൽതുറന്നും മോഷ്ടിക്കുന്നത് ’റിസ്കാണ്’. ഇതെല്ലാം ചെയ്ത് അകത്തു കടന്നുവേണം അലമാര തുറന്ന് പണവും സ്വർണവും മോഷ്ടിക്കാൻ. സ്വർണം പണമാക്കാനും പാടാണ്. വാഹനം മോഷ്ടിക്കാനും പ്രയാസം. എന്നാൽ കാലികളെ മോഷ്ടിക്കാനും വിറ്റു പണമാക്കാനും റിസ്കില്ല. കൂട്ടത്തിൽ ഒരു കശാപ്പുകാരൻകൂടി ഉണ്ടെങ്കിൽ കാര്യം എളുപ്പമായി. അങ്ങിനെയാണ് നാൽവർസംഘം കന്നുകാലികളെ മോഷ്ടിക്കൽ തൊഴിലാക്കിയത്. ചാവക്കാട് തീരമേഖലയിൽനിന്ന് കന്നുകാലികളെ മോഷണം പോകുന്നത് അടുത്തകാലത്ത് വർധിച്ചിരുന്നു. തീരമേഖലയിൽ കാലിവളർത്തൽ പലരുടെയും ജീവിതമാർഗമാണ്. അതുകൊണ്ടുതന്നെ കന്നുകാലികൃഷി വ്യാപകമാണ്. എളുപ്പത്തിൽ മോഷണം നടത്തി വിലസിനടക്കാൻ ഇറങ്ങിയതിനിടയിലാണ് കാലിമോഷ്ടാക്കൾ കുടുങ്ങിയത്. തൊയക്കാവ് സെന്ററിൽ ഇറച്ചിവെട്ട് കട നടത്തുന്ന രായംമരക്കാർ വീട്ടിൽ ജാബീർ (44), പാലപ്പെട്ടി മാലിക്കുളം ഫർഷാദ് (20), കടപ്പുറം തൊട്ടാപ്പ് സുനാമി കോളനി കൂടിയാലി നാഫിൽ 20), തൊട്ടാപ്പ് പുളിഞ്ചോട് ഷഹറൂഫ് (19) എന്നിവരെ സ്റ്റേഷൻ ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ…
Read Moreഗുരുവായൂരിൽ പ്രസാദ ഊട്ടിനിടെ മദ്യകുപ്പിയുമായി എത്തിയ ആൾ പിടിയിൽ; എല്ലാ വിഭാഗം പൊതുജനങ്ങൾക്കും പ്രസാദഉൗട്ട് എന്ന തീരുമാനത്തിനെതിരേ പ്രതിഷേധം വ്യാപകം
ഗുരുവായൂർ: ഇന്നലെ രാത്രി അന്നലക്ഷ്മി ഹാളിൽ പ്രസാദഉൗട്ടു നടക്കുന്നതിനിടെ മദ്യക്കുപ്പിയുമായി എത്തിയ ആളെ ജീവനക്കാർ പിടികൂടി. തുടർന്ന് ഇയാളെ ഹാളിൽനിന്ന് പുറത്താക്കി. ആചാരങ്ങൾ പലാിക്കാതെ എല്ലാ വിഭാഗം പൊതുജനങ്ങൾക്കും പ്രസാദഉൗട്ട് നൽകാനുള്ള ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. പ്രസാദഉൗട്ടിന്റെ പവിത്രത കാത്തുസൂക്ഷിച്ചാവണം പ്രസാദഉൗട്ട് നല്കേണ്ടതെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ദശാബ്ദങ്ങളായി ക്ഷേത്രത്തിനകത്ത് നടത്തിയിരുന്ന പ്രസാദ ഊട്ട് 2015 ലാണ് ക്ഷേത്രത്തിനു പുറത്തേക്കു മാറ്റിയത്. എന്നാൽ ഷർട്ട്, പാന്റ് മൊബൈൽ തുടങ്ങിയവയൊന്നും ധരിക്കാതെ ക്ഷേത്ര ആചാരങ്ങൾ അനുസരിക്കുന്നവർക്ക് മാത്രമാണ് പ്രസാദ ഊട്ട് നൽകിയിരുന്നത്.” പിന്നീട് പാന്റ് , ഷർട്ട്, ചെരിപ്പ് എന്നിവ ധരിച്ച് എത്തുന്നവർക്കും പ്രസാദ് ഊട്ട് നൽകാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി ഭരണസമിതിക്കു വിയോജനകുറിപ്പ് നൽകാനൊരുങ്ങുകയാണ്.
Read Moreസൂക്ഷിക്കുക ഇവിടെ കള്ളന്മാരുണ്ട്; മെഡിക്കൽ കോളജിൽ മോഷണം തടയാൻ പോലീസിന്റെ മുന്നറിയിപ്പ്
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മോഷണ പരന്പരകൾക്ക് കടിഞ്ഞാണിടാൻ പോലീസിന്റെ മുന്നറിയിപ്പ് പോസ്റ്ററുകൾ. മെഡിക്കൽ കോളജ് പോലീസാണ് ആശുപത്രി പരിസരത്തും വാർഡുകളിലും മോഷണത്തിനും സാമൂഹ്യവിരുദ്ധ ശല്യങ്ങൾ തടയാനുമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. മെഡിക്കൽ കോളജ് എസ്ഐ സേതുമാധവന്റെ നേത്യത്വത്തിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്. ഒപികളിൽ എത്തുന്ന രോഗികളാണ് പലപ്പോഴും മോഷണത്തിനരയാകുന്നത്. പലരുടേയും വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോകുന്നത് പതിവാണിവിടെ. ഇതെത്തുടർന്ന് പോലീസും ആശുപത്രി സുരക്ഷാവിഭാഗവും ഒപി ബ്ലോക്ക് അടക്കമുള്ള സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയെങ്കിലും മോഷണപരന്പര തുടർന്നുകൊണ്ടേയിരുന്നു. വാർഡുകളിൽ രാത്രിയിൽ പോലീസ് പട്രോളിംഗും നടത്തുന്നുണ്ട്. ആശുപത്രി പരിസരത്ത് പോലീസിനെ മഫ്തിയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുമുണ്ട്. സാമൂഹ്യവിരുദ്ധരുടെ ശല്യം മെഡിക്കൽ കോളജ് പരിസരത്ത് വർധിച്ചതിനെ തുടർന്നാണ് മഫ്തിയിൽ പോലീസിനെ നിയോഗിച്ചത്. പുകവലിയും മദ്യപാനവും ആശുപത്രിയിലും പരിസരത്തും കർശനമായി നിരോധിച്ചിരിക്കുന്നുവെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് ആയി ആയിരങ്ങൾ ചിലവഴിച്ചാണ് ആശുപത്രിയിൽ പുകവലി,മദ്യാപനം എന്നിവ കർശനമായി നിരോധിച്ചതായും, മൊബൈൽ…
Read Moreതൃശൂർ പൂരം വെടിക്കെട്ട്: കഴിഞ്ഞ വർഷത്തെ പൂരത്തിന് ഉപയോഗിക്കാൻ പെസോ അനുവദിച്ച സാമഗ്രികൾ ഉപയോഗിക്കാം
തൃശൂർ: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരത്തിന് ഉപയോഗിക്കാൻ പെസോ അനുമതി നൽകിയ വെടിക്കെട്ടു സാമഗ്രികൾ ഈ വർഷവും ഉപയോഗിക്കാമെന്ന് നാഗ്പൂരിലെ എക്സ്പ്ലോസീവ് ചീഫ് കണ്ട്രോളർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. എ. കൗശിഗൻ അറിയിച്ചു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ നടന്ന മാധ്യമപ്രവർത്തകരുടെ യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ഓലപ്പടക്കം, 6.8 സെന്റീ മീറ്റർ വ്യാസമുളള ഗുണ്ട്, നാല് ഇഞ്ച് വലിപ്പമുള്ള കുഴിമിന്നൽ, ആറ് ഇഞ്ച് വ്യാസമുളള അമിട്ട് എന്നിവ ഉപയോഗിക്കാനാണ് അനുമതിയെന്നും കളക്ടർ അറിയിച്ചു. പൂരം സുഗമമായി കാണാൻ എംഒ റോഡ്, രാഗം, എംജി റോഡിലെ കാർ പാർക്കിംഗ് ഏരിയ, കരുണാകരൻ നന്പ്യാർ റോഡ്, പാറമേക്കാവിനടുത്തുള്ള സബ്വേ എന്നിവിടങ്ങളിൽ എൽഇഡി വാൾ സ്ഥാപിക്കും. വെടിക്കെട്ടു നടക്കുന്നിടത്തു നിന്ന് 100 മീറ്റർ അകലെ നിന്ന് കാണിക്കൾക്ക് കാണാനുളള സൗകര്യം ഒരുക്കും. വെടിക്കെട്ടു സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിനിൽ…
Read Moreതൃശൂർ പൂരം കൊടിയേറി ഇന്നേക്ക് ഏഴാം നാൾ തൃശൂർ പൂരം; സാമ്പിൾ 23ന്, ചമയം 24ന്
സ്വന്തം ലേഖകൻ തൃശൂർ: എത്ര കണ്ടാലും മതിവരാത്ത വർണക്കാഴ്ചകളും എത്ര കേട്ടാലും കൊതിതീരാത്ത നാദവിസ്മയങ്ങളും കൈകോർക്കുന്ന വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിനു കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവന്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറി.തിരുവന്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നുമിടയിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ. പാറമേക്കാവ് ക്ഷേത്രത്തിൽ 11.45നും 12.15നുമിടയിലാണ് കൊടിയേറ്റ് നടന്നത്. ഘടകക്ഷേത്രങ്ങളായ കണിമംഗലം ശാസ്താക്ഷേത്രം, അയ്യന്തോൾ ശ്രീകാർത്യായനി ക്ഷേത്രം, ചെന്പുക്കാവ് ശ്രീ കാർത്യായനി ക്ഷേത്രം, ലാലൂർ ശ്രീ കാർത്യായനിദേവി ക്ഷേത്രം, നെയ്തലക്കാവ് ഭഗവതിക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, കാരമുക്ക് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും ഇന്നു പൂരത്തോടനുബന്ധിച്ച് കൊടിയേറ്റാണ്. തിരുവന്പാടിയിൽ രാവിലെ 11.30നു ഭൂമിപൂജയ്ക്കുശേഷം കൊടിമരത്തിൽ കൊടിക്കൂറ കെട്ടി. പൂജിച്ച കൊടി ഉയർത്താനുള്ള ഭൂമിപൂജ ആശാരിമാരാണ് നടത്തിയത്. താന്ത്രിക ചടങ്ങുകളൊന്നുമുണ്ടായില്ല. പാരന്പര്യ അവകാശികളിൽപെട്ട താഴത്തുപുരയ്ക്കൽ സുന്ദരൻ ആശാരിയാണ് കൊടിമരം തയാറാക്കിയത്. ദേവസ്വം…
Read More