മാർച്ച് മാസത്തെ കീ​ഴ്‌വഴക്കം തെറ്റി; സ്റ്റോ​ക്കെ​ത്താത്തതു മൂലം റേഷൻ വി​ത​ര​ണം  പ്ര​തി​സ​ന്ധി​യി​ലെ​ന്നു ക​ട​യു​ട​മ​ക​ൾ

തൃ​ശൂ​ർ: തൃ​ശൂ​ർ താ​ലൂ​ക്കി​ലെ 296ഓ​ളം വ​രു​ന്ന റേ​ഷ​ൻ ക​ട​ക​ളി​ൽ പ​ലതിലും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സ്റ്റോ​ക്ക് എ​ത്താ​ത്ത​തി​നാ​ൽ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്ക​ുകയാ​ണെ​ന്ന് ഓ​ൾ​കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി യോ​ഗം വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച് മാ​സ​ത്തെ വി​ത​ര​ണം 15നു​ള്ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് കീ​ഴ്‌വഴക്കം. പ​ക്ഷേ ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി ഇ​തി​നു മാ​റ്റം സം​ഭ​വി​ച്ചി​രി​ക്ക​ുകയാ​ണ്. ദി​നം​പ്ര​തി 16 ലോ​റി​ക​ളി​ൽവ​രെ സ്റ്റോ​ക്ക് കൊ​ണ്ടു​വ​ന്നാ​ൽ മാ​ത്ര​മേ സ​മ​യ​ബ​ന്ധി​ത​മാ​യി 15-ാം തി​യ​തി​ക്കു​ള്ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ സാ​ധി​ക്കൂ. എ​ന്നാ​ൽ ദി​വ​സം അ​ഞ്ചു ലോ​റി​ക​ളും പ​ത്താം തി​യ​തി​ക്കു​ശേ​ഷം എ​ട്ടു ലോ​റി​ക​ളും മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. സ​പ്ലൈ​കോ​യി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രും ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളും സി​ഡ​ബ്ല്യു​സി​യി​ൽ നാ​ലു ലോ​റി​ക​ളി​ൽ ഒ​രേ സ​മ​യം ലോഡ് ക​യ​റ്റാ​ൻ സാ​ഹ​ച​ര്യ​വുമു​ണ്ടാ​യി​ട്ടും കോ​ണ്‍​ട്രാ​ക്ട​ർ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പൊ​തു​വി​ത​ര​ണം സു​ഗ​മ​മ​മാ​യി ന​ട​ത്തു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​വി​ത​ര​ണ രം​ഗം…

Read More

ഓ​ക്സി​ജ​ൻ തീ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ മ​ര​ണം: വീ​ഴ്ച​പ​റ്റി​യി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി​ അ​ധി​കൃ​ത​ർ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

തൃ​ശൂ​ർ: ആ​ശു​പ​ത്രി മാ​റ്റ​ത്തി​നി​ടെ ആം​ബു​ല​ൻ​സി​ൽ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ റി​പ്പോ​ർ​ട്ട്. ആം​ബു​ല​ൻ​സി​ൽ ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​യി​രു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് സൂ​പ്ര​ണ്ട് ഡി​എം​ഒ​യ്ക്ക് കൈ​മാ​റി​യ​ത്. വി​ഷ​യ​ത്തി​ൽ ഡി​എം​ഒ​യും കോ​ർ​പ​റേ​ഷ​ൻ മേ​യ​റും റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. കി​ഴ​ക്കും​പാ​ട്ടു​ക​ര സ്വ​ദേ​ശി പ​രേ​ത​നാ​യ ക​രേ​ര​ക്കാ​ട്ടി​ൽ കൊ​ച്ചാ​പ്പു​വി​ന്‍റെ മ​ക​ൻ കെ.​കെ. സെ​ബാ​സ്റ്റ്യ​ൻ(64) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഗ​വ. മെ​ഡി​ക്ക​ൽ​കോ​ള​ജി​ലേ​ക്ക് ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സി​ലി​ണ്ട​ർ നി​ഷേ​ധി​ച്ച​തി​നാ​ലാ​ണ് രോ​ഗി മ​രി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. ശ്വാ​സം​മു​ട്ടി​ന് ഏ​റെ​നാ​ളാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​നെ ശ​നി​യാ​ഴ്ച​യാ​ണ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ്വാ​സം​മു​ട്ട് അ​ധി​ക​മാ​യ​തോ​ടെ ഇ​ന്ന​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് രാ​വി​ലെ 11.30 ഓ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സി​ൽ പു​റ​പ്പെ​ട്ടു. ശ്വാ​സ​ത​ട​സ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ക്സി​ജ​ൻ മാ​സ്ക് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഐ​സി​യു​വി​ലെ സി​ലി​ണ്ട​ർ…

Read More

ഇ​ന്നു ലോക വ​ന​ദി​നം, ഒ​പ്പം കാ​വ്യ​ദി​ന​വും; ക​ന​ക​മ​ല​യെ ഹ​രി​താ​ഭ​മാ​ക്കി വ​ന​സം​ര​ക്ഷ​ണ സ​മി​തി

സെ​ബി മാ​ളി​യേ​ക്ക​ൽ തൃശൂർ: കാ​ടെ​വി​ടെ മ​ക്ക​ളെ… മേ​ടെ​വി​ടെ മ​ക്ക​ളെ കാ​ട്ടു​പു​ൽ​ത്ത​കി​ടി​യു​ടെ വേരെ​വി​ടെ മ​ക്ക​ളെ കാ​ട്ടുപൂ​ഞ്ചോ​ല​യു​ടെ കു​ളി​രെ​വി​ടെ മ​ക്ക​ളെ… കാ​ടി​ന്‍റെ​യും കാ​ട്ടു​ചോ​ല​യു​ടെ​യും ദു​സ്ഥി​തി വി​വ​രി​ക്കു​ന്ന അ​യ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ ക​വി​താ​ശ​ക​ലം കാ​വ്യ​ദി​നം കൂ​ടി​യാ​യ ഇ​ന്ന് ഏ​റെ പ്ര​സ​ക്ത​മാ​ണ്. പ​ണി​ക്ക​രു​ടെ ഈ ​വ​രി​ക​ൾ ഉ​യ​ർ​ത്തി​വി​ട്ട ചി​ന്ത​യാ​ണ് കൊ​ട​ക​ര​യി​ലെ​യും ക​ന​ക​മ​ല​യി​ലെ​യും ഒ​രു​കൂ​ട്ട​മാ​ളു​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ കാ​ടും കാ​ട്ട​രു​വി​ക​ളും സം​ര​ക്ഷി​ക്കാ​ൻ ഉ​ൾ​പ്രേ​ര​ക​മാ​യ​ത്. അ​തി​നു രാ​സ​ത്വ​ര​ക​മാ​യി വ​ർ​ത്തി​ച്ച​ത് എം. ​മോ​ഹ​ൻ​ദാ​സ് മാ​ഷെ​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും. ഒ​ന്ന​ര പ​തി​റ്റാ​ണ്ടു​മു​ന്പ് ക​ന​ക​മ​ല മൊ​ട്ട​ക്കു​ന്നു​ക​ളാ​യി​രു​ന്നു. അ​ടി​ക്ക​ടി ഉ​ണ്ടാ​യ കാ​ട്ടു​തീ അ​ടി​ക്കാ​ടു​ക​ളെ ഇ​ല്ലാ​താ​ക്കി​യ​പ്പോ​ൾ അ​ന​ധി​കൃ​ത മ​രം​മു​റി ക​ന​ക​മ​ല​യു​ടെ വ​ന​നി​ബി​ഡ​ത​യെ​യും ഇ​ല്ലാ​താ​ക്കി. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ഹ​ൻ​ദാ​സ് ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ച് വ​ന​സം​ര​ക്ഷ​ണ സ​മി​തി (വി​എ​സ്എ​സ്) രൂ​പീ​ക​രി​ച്ച​ത്. ക​ന​ക​മ​ല​ക്കാ​ടു​ക​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത ബോ​ധ്യ​പ്പെ​ട്ട​തോ​ടെ സ​മി​തി ഉ​ഷാ​റാ​യി. 2006 – ൽ ​അ​ന്ന​ത്തെ ഡി​എ​ഫ്ഒ ആ​യി​രു​ന്ന വ​ർ​ഗീ​സ് 123 ഹെ​ക്ട​ർ വ​ന​ഭൂ​മി​യി​ൽ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കാ​ൻ വി​എ​സ്എ​സി​ന് അ​നു​മ​തി ന​ൽ​കി. ആ​ദ്യ​വ​ർ​ഷം…

Read More

ഓ​ക്സി​ജ​ൻ തീ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ മ​ര​ണം; കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും ; ഡി​എം​ഒ​യും മേ​യ​റും റി​പ്പോ​ർ​ട്ട് തേ​ടി

തൃ​ശൂ​ർ: ഓ​ക്സി​ജ​ൻ സി​ലി​​ണ്ട​ർ തീ​ർ​ന്ന​തി​നെ തു​ട​ർ​ന്നു രോ​ഗി ആം​ബു​ലൻ​സി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. വി​ഷ​യ​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഡി​എം​ഒ കെ. ​സു​ഹി​ത രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​നും റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടി ഡി​എം​ഒ​യു​ടെ പ​ദ​വി​യി​ലു​ള്ള ഉ​ദ്യോ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. കി​ഴ​ക്കും​പാ​ട്ടു​ക​ര സ്വ​ദേ​ശി പ​രേ​ത​നാ​യ ക​രേ​ര​ക്കാ​ട്ടി​ൽ കൊ​ച്ചാ​പ്പു​വി​ന്‍റെ മ​ക​ൻ കെ.​കെ. സെ​ബാ​സ്റ്റ്യ​ൻ(64) ആ​ണ് ഇ​ന്ന​ലെ ഉച്ചയോടെ മ​രി​ച്ച​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഗ​വ. മെ​ഡി​ക്ക​ൽ​കോ​ള​ജി​ലേ​ക്ക് ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സംഭവം. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സി​ലി​ണ്ട​ർ നി​ഷേ​ധി​ച്ച​തി​നാ​ലാ​ണ് രോ​ഗി മ​രി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. ശ്വാ​സം​മു​ട്ടി​ന് ഏ​റെ​നാ​ളാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​നെ ശ​നി​യാ​ഴ്ച​യാ​ണ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ്വാ​സംമു​ട്ട് അ​ധി​ക​മാ​യ​തോ​ടെ ഇ​ന്ന​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​വി​ലെ 11.30 ഓ​ടെ…

Read More

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ  ആശ്രയിച്ചിരുന്ന   കാവിൽക്കുളം മാലിന്യത്തൊട്ടിയായി; മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തു​ന്ന​ത് ത​ട​യാൻ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ

നെ​ല്ലാ​യി: നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ൾ ക​ഴു​കാ​നും ആ​ശ്ര​യി​ക്കു​ന്ന മു​രി​യാ​ട് കാ​വി​ൽ​ക്കു​ള​ത്തി​ൽ മാ​ലി​ന്യം നി​റ​ഞ്ഞു. പ്ലാ​സ്റ്റി​ക്കും ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു കൂ​ടി​യ കു​ള​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ​ക്ക് ചൊ​റി​ച്ചി​ലും മ​റ്റ് ത്വ​ക് രോ​ഗ​ങ്ങ​ളും പി​ടി​പ്പെ​ടു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. മു​രി​യാ​ട് എ​എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​മാ​ണ് വി​സ്തൃ​ത​മാ​യ കാ​വി​ൽ​ക്കു​ള​മു​ള്ള​ത്. വേ​ന​ൽ​മാ​സ​ങ്ങ​ളി​ൽ കു​ളി​ക്കാ​നും തു​ണി​ക​ൾ ക​ഴു​കാ​നും ക​ന്നു​കാ​ലി​ക​ളെ കു​ളി​പ്പി​ക്കാ​നും മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ കാ​വി​ൽ​ക്കു​ള​ത്തെ​യാ​ണ് ആ​ശ്ര​യി​ച്ചു​പോ​രു​ന്ന​ത്. കി​ണ​റു​ക​ളി​ലെ ജ​ല​വി​താ​നം നി​ല​നി​ൽ​ക്കു​ന്ന​തും ഈ ​കു​ള​ത്തി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ്. കു​ള​ത്തി​ലെ വെ​ള്ളം കു​റ​യു​ന്പോ​ൾ മു​രി​യാ​ട് ക​നാ​ലി​ൽ നി​ന്ന് കു​ള​ത്തി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ട്ടാ​ണ് ഇ​തി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​ങ്ങ​നെ ഒ​ഴു​ക്കു​ന്ന ക​നാ​ൽ​വെ​ള്ള​ത്തി​ലൂ​ടെ​യാ​ണ് മാ​ലി​ന്യം കു​ള​ത്തി​ൽ നി​റ​യു​ന്ന​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഒ​ഴി​ഞ്ഞ മ​ദ്യ​കു​പ്പി​ക​ളും ക​നാ​ൽ വെ​ള്ള​ത്തി​ലൂ​ടെ കു​ള​ത്തി​ലേ​ക്കെ​ത്തു​ന്നു. ഇ​തി​നു പു​റ​മെ എ​ലി, കോ​ഴി, പ​ട്ടി തു​ട​ങ്ങി​യ​വ​യു​ടെ ജ​ഢ​ങ്ങ​ളും ക​നാ​ൽ വ​ഴി കു​ള​ത്തി​ലെ​ത്തു​ന്നു​ണ്ട്. ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞ​ഴു​കി വെ​ള്ള​ത്തി​ൽ ക​ല​രു​ന്ന​ത് കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ​ക്ക് പ​ല​വി​ധ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ…

Read More

കാറിന് സൈഡ് കൊടുത്തില്ല; മാ​ധ്യ​മ പ്ര​വ​ർ​ത്ത​കനെയും നാ​ല​ര വ​യ​സു​ള്ള മ​ക​നെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി

വാ​ടാ​ന​പ്പ​ള്ളി: തൃ​ത്ത​ല്ലൂ​ർ മൊ​ളു ബ​സാ​റി​ൽ കാ​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നേ​യും നാ​ല​ര വ​യ​സു​ള്ള മ​ക​നെ​യും മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി.​സു​പ്ര​ഭാ​തം പ​ത്ര​ത്തി​ന്‍റെ പ്രാ​ദേ​ശി​ക ലേ​ഖ​ക​നും ഹ്യൂ​മ​ണ്‍ റൈ​റ്റ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​ൻ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ഭാ​ര​വാ​ഹി​യു​മാ​യ അ​ന്പ​ല​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സാ​ബി​ർ(35),മ​ക​ൻ സാ​ബി​ർ(നാ​ല​ര വയസ്) എ​ന്നി​വ​രെ മു​ള ങ്കുന്നത്ത് കാ​വ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ക്ലാ​സ് ക​ഴി​ഞ്ഞ് മ​ക​നേ​യും കൂ​ട്ടി വീ​ട്ടി​ലേ​ക്ക് വ​രു​ന്പോ​ഴാ​ണ് മ​ർ​ദ്ദ​ന​മെ​ന്ന് വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.  

Read More

ഗു​രു​വാ​യൂ​ർ അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി: അ​വ​സാ​ന​വ​ട്ട പ​ണി​ക​ൾ തു​ട​ങ്ങി; ര​ണ്ടാ​ഴ്ച മു​തു​വ​ട്ടൂ​ർ പ​ടി​ഞ്ഞാ​റെ​ന​ട റോ​ഡ് അ​ട​ച്ചി​ടും

ഗു​രു​വാ​യൂ​ർ: അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി​യു​ടെ അ​വ​സാ​നവ​ട്ട നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. പ​ടി​ഞ്ഞാ​റെ​ന​ട മു​ത​ൽ മു​തു​വ​ട്ടൂ​ർ വ​രെ​യു​ള്ള റോ​ഡ് അ​ട​ച്ച് ക​ന്പി​പ്പാ​ല​ത്തി​നു സ​മീ​പം പൈ​പ്പി​ട​ൽ പ്ര​വൃത്തി ആ​രം​ഭി​ച്ചു. ഒ​ൻ​പ​ത് മാ​ൻ​ഹോ​ളു​ക​ളു​ടെ നി​ർ​മാ​ണ​വും സൈ​ഡ് ചേം​ബ​ർ സ്ഥാ​പി​ക്ക​ലും ഏ​താ​നും ദൂ​രം പൈ​പ്പു​ക​ൾ സ്ഥാ​പി​ക്ക​ലു​മാ​ണ് ഇ​നി ചെ​യ്യാ​നു​ള്ള​ത്. ര​ണ്ടാ​ഴ്ച കൊ​ണ്ട  പണി​ക​ൾ തീ​ർ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച പ​ടി​ഞ്ഞാ​റെ​ന​ട മു​തു​വ​ട്ടൂ​ർ റോ​ഡ് അ​ട​ച്ചി​ടും. ഗു​രു​വാ​യൂ​ർ ഉ​ത്സ​വം ക​ഴി​ഞ്ഞ് മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​ണി​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ളക്ട​റു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യെ​ങ്കി​ലും 10 ദി​വ​സം വൈ​കി ഇ​ന്ന​ലെ​യാ​ണു പ​ണി​ക​ൾ തു​ട​ങ്ങി​യ​ത്. റോ​ഡ് അ​ട​യ്ക്കു​ന്ന​തു മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​മെ​ന്നും പ​റ​ഞ്ഞി​ രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും പാ​ലി​ക്കാ​തെ ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ റോ​ഡ് അ​ട​ച്ച​തു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. മ​മ്മി​യൂ​ർ ഭാ​ഗ​ത്ത് ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി. പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മേ​യ് ആ​ദ്യ​വാ​രം പ​ദ്ധ​തി ക​മ്മീഷ​ൻ ചെ​യ്യു​മെ​ന്നാ​ണു ജ​ല അ​ഥോ​റി​റ്റി​യു​ടെ പ്ര​ഖ്യാ​പ​നം. 2011 ൽ…

Read More

ചുഴലിക്കാറ്റ് ; 15,000 വാഴകൾ നിലംപൊത്തി; വാ​ഴ​ക​ർ​ഷ​ക​ർ​ക്ക്  അ​ര​ക്കോ​ടി​യു​ടെ ന​ഷ്ടം

കോ​ടാ​ലി: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ നേ​ന്ത്ര​വാ​ഴ​ക​ർ​ഷ​ക​ർ​ക്ക് അ​ര​കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി വി​ല​യി​രു​ത്ത​ൽ. 15,000 ൽ ​ഏ​റെ നേ​ന്ത്ര​വാ​ഴ​ക​ൾ കാ​റ്റി​ൽ നി​ലം പൊ​ത്തി. ഇ​വ​യി​ലേ​റെ​യും കു​ല​ച്ച​വാ​ഴ​ക​ളാ​ണ്. വാ​യ്പ​യെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രെ കാ​റ്റ് ചു​ഴ​റ്റി​യെ​റി​ഞ്ഞ​ത് ക​ട​ക്കെ​ണി​യു​ടെ നി​ല​യി​ല്ലാ​ക്ക​യ​ത്തി​ലേ​ക്കാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം നേ​ന്ത്ര​ക്കു​ല​ക​ൾ​ക്ക് ല​ഭി​ച്ച മി​ക​ച്ച വി​ല ഇ​ത്ത​വ​ണ മ​ല​യോ​ര​ത്ത് വാ​ഴ​കൃ​ഷി പൂ​ർ​വാ​ധി​കം വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണ​മാ​യി​രു​ന്നു. മ​റ്റ​ത്തൂ​ർ, കൊ​ട​ക​ര, വ​ര​ന്ത​ര​പ്പി​ള്ളി, കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് ഇ​ക്കു​റി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വ​യി​ൽ മി​ക്ക​തും ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്. കി​ലോ​ഗ്രാ​മി​ന് 60 രൂ​പ​യി​ലേ​റെ​യാ​യിരു​ന്നു ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തെ നേ​ന്ത്ര​ക്കാ​യ വി​ല. മെ​യ് അ​വ​സാ​ന​ത്തോ​ടെ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കേ​ണ്ട വാ​ഴ​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​റ്റി​ൽ ന​ശി​ച്ച​വ​യി​ലേ​റേ​യും. വേ​ന​ൽ​മ​ഴ​ക്കൊ​പ്പം എ​ത്താ​റു​ള്ള കാ​റ്റി​ൽ നി​ന്ന് മു​ള​ങ്കാ​ലു​ക​ൾ ,കാ​റ്റാ​ടി​മ​രം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഴ​ക​ളെ ക​ർ​ഷ​ക​ർ ര​ക്ഷി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് വ​ള്ളി​ക​ൾ കൊ​ണ്ട് വാ​ഴ​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചും കാ​റ്റി​നെ ചെ​റു​ക്കു​ന്ന രീ​തി…

Read More

തൃ​പ്ര​യാ​ർ തേ​വ​രു​ടെ മ​കീ​ര്യം പു​റ​പ്പാ​ടി​ന്  സ്വ​ർ​ണ ശോ​ഭ പ​ക​രാ​ൻ ത​മി​ഴ് ന​ന്മ​യു​മാ​യി സേ​ലം സം​ഘ​മെ​ത്തി

തൃ​പ്ര​യാ​ർ: ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ന് നെ​ടു​നാ​യ​ക​ത്വം വ​ഹി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള തൃ​പ്ര​യാ​ർ തേ​വ​രു​ടെ മ​കീ​ര്യം പു​റ​പ്പാ​ടി​ന് സ്വ​ർ​ണ ശോ​ഭ പ​ക​രാ​ൻ ത​മി​ഴ്നാ​ടി​ന്‍റെ തീ​ർ​ത്ഥാ​ട​ക ന​ന്മ​യു​മാ​യി മൂ​ന്നാം വ​ർ​ഷ​വും പ​തി​വു​പോ​ലെ അ​വ​രെ​ത്തി. സേ​ല​ത്ത് നി​ന്ന് ബി​സ​ന​സു​കാ​രാ​നാ​യ പാ​ർ​ത്ഥ​സാ​ര​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, വ്യ​വ​സാ​യി​ക​ൾ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ നി​ന്ന് വി​ര​മി​ച്ച​വ​രു​ൾ​പ്പ​ടെ 26 പേ​രു​ള്ള സം​ഘ​മാ​ണ് വ​ന്ന​ത്. ഇ​നി ര​ണ്ട് നാ​ൾ ത​മി​ഴ് ന​ന്മ​പോ​ലെ തൃ​പ്ര​യാ​ർ ക്ഷേ​ത്ര​ത്തി​ലി​വ​ർ സ​മ​ർ​പ്പ​ണ​മാ​യി സൗ​ജ​ന്യ സേ​വ​ന ന​ട​ത്തും. ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മു​ള്ള വി​ള​ക്ക് മാ​ട​ങ്ങ​ൾ, ദീ​പ​സ്തം​ഭ​ങ്ങ​ൾ, വി​വി​ധ ത​ര​ത്തി​ലു​ള്ള വി​ള​ക്കു​ക​ൾ, ക​ല​ശ​ക്കു​ട​ങ്ങ​ൾ, ആ​ലി​ല​വി​ള​ക്ക്, കു​ത്ത് വി​ള​ക്കു​ക​ൾ, പ​റ​ക​ൾ എ​ന്നി​വ​യെ​ല്ലാം വൃ​ത്തി​യാ​ക്കി സ്വ​ർ​ണ ശോ​ഭ​യാ​ക്കും. ചു​റ്റ​ന്പ​ല ന​ട​വ​ഴി​യും ന​ട​പ്പു​ര​യു​മെ​ല്ലാം വൃ​ത്തി​യാ​ക്കും. തൃ​പ്ര​യാ​ർ ഷ​ണ്‍​മു​ഖം സ​മാ​ജം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 പു​തി​യ കൈ​പ്പ​ന്ത​ങ്ങ​ൾ ത​യാ​റാ​ക്കി തു​ട​ങ്ങി. ക്ഷേ​ത്ര​ത്തി​ലെ പൂ​രം പു​റ​പ്പാ​ട്, തേ​വ​രു​ടെ ഗ്രാ​മ പ്ര​ദ​ക്ഷി​ണം, ആ​റാ​ട്ട് പു​ഴ പൂ​ര​ത്തി​ന്‍റെ കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പി​നാ​ണ്…

Read More

നഗരത്തിൽ തലതിരിഞ്ഞ വികസനം; ദി​വാ​ൻ​ജി മൂ​ല​യി​ൽ പാ​ലം വ​ന്നു; പ​ക്ഷേ റോ​ഡാ​യി​ല്ല; റോ​ഡ് വ​രാ​ൻ കാത്തിരിക്കേണ്ടത് ഒ​രു വ​ർ​ഷം 

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: പാ​ലം പ​ണി ക​ഴി​ഞ്ഞി​ട്ടും റോ​ഡു പ​ണി​യാ​ത്ത ത​ല​തി​രി​ഞ്ഞ വി​ക​സ​നം കാ​ണ​ണ​മെ​ങ്കി​ൽ തൃ​ശൂ​രി​ലെ​ത്ത​ണം. ദി​വാ​ൻ​ജി മൂ​ല​യി​ലാ​ണ് മേ​ൽ​പാ​ലം പ​ണി ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ റോ​ഡു പ​ണി​യാ​തെ പാ​ലം നോ​ക്കു​കു​ത്തി​യാ​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ എ​ല്ലാ​യി​ട​ത്തും റോ​ഡു പ​ണി ക​ഴി​ഞ്ഞി​ട്ടാ​ണ് പാ​ലം നി​ർ​മി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​വി​ടെ നേ​രെ തി​രി​ച്ചാ​ണ്. പാ​ലം പ​ണി ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് റോ​ഡു പ​ണി​യെ​ക്കു​റി​ച്ചാ​ലോ​ചി​ക്കു​ന്ന​ത്. റോ​ഡ് പ​ണി​യു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളൂ. ഏ​റെ ഗ​താ​ഗ​ത തി​ര​ക്കു​ള്ള ദി​വാ​ൻ​ജി മൂ​ല​യി​ൽ റോ​ഡി​ന്‍റെ വീ​തി കു​റ​വാ​യ​തി​നാ​ലാ​ണ് മേ​ൽ​പാ​ലം നി​ർ​മി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്. രാ​ജ​ൻ പ​ല്ല​ൻ മേ​യ​റാ​യി​രു​ന്ന കാ​ല​ത്താ​ണ് ര​ണ്ടു വ​ർ​ഷം മു​ന്പ് പാ​ലം പ​ണി​യു​ന്ന​തി​നാ​യി കേ​ർ​പ​റേ​ഷ​ൻ റെ​യി​ൽ​വേ​യി​ൽ 6.33 കോ​ടി രൂ​പ കെ​ട്ടി​വ​ച്ച​ത്. എ​ട്ട്കോ​ടി ചി​ല​വ് വ​രു​ന്ന അ​പ്രോ​ച്ച് റോ​ഡി​നു​ള്ള ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ കോ​ർ​പ്പ​റേ​ഷ​ൻ ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടേ​യു​ള്ളൂ. 8.08 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റി​ൽ 7.58 കോ​ടി രൂ​പ​ക്ക് പ​ണി ഏ​റ്റെ​ടു​ക്കാ​നു​ള്ള കാ​സ​ർ​ഗോ​ഡു​കാ​ര​ൻ…

Read More