തൃശൂർ മെഡിക്കൽ കോളജിലെ ഈ കാൻസർ വാർഡിൽ ചിരിയില്ല. വേദനകൊണ്ട് പുളയുന്പോൾ ചിരിക്കാൻ കഴിയില്ലല്ലോ. വേദനകൊണ്ട് പിടയ്ക്കുന്നവർക്ക് വേണ്ട റേഡിയേഷൻ ചികിത്സയെങ്കിലും നൽകിയിരുന്നുവെങ്കിൽ ചിരിക്കാനൊരു ശ്രമമെങ്കിലും ഈ പാവം രോഗികൾ നടത്തിയേനെ. അങ്ങ് ഈ മഹാവ്യാധിയുടെ ചികിത്സാക്രമങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന വ്യക്തിയാണല്ലോ. മെഡിക്കൽ കോളജ് നിലകൊള്ളുന്ന ഭാഗത്തെ എംപിയല്ലെങ്കിലും ജനപ്രതിനിധിയെന്ന നിലയിൽ തൃശൂർ മെഡിക്കൽ കോളജിലെ റേഡിയേഷൻ യന്ത്രത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ വേണ്ട നടപടികളിലേക്ക് ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ…എല്ലാം ശരിയാക്കാം എന്നാണ് മറുപടിയെങ്കിൽ ക്ഷമിക്കണം. കിലുക്കത്തിലെ കിട്ടുണ്ണി പറഞ്ഞപോലെ..ഇത് കുറേ കേട്ടിട്ട്ണ്ട്… എന്ന് ഞങ്ങൾക്കും പറയേണ്ടി വരും. ഇനി വാഗ്ദാനമല്ല സർ, ഇടപെലും പ്രവർത്തിയുമാണ് വേണ്ടത്. കാൻസർ വാർഡിലെ ചിരി എന്ന അങ്ങയുടെ പുസ്തകം വായിച്ച് വേദനകൾക്കിടയിലും ചിരിക്കാൻ ശ്രമിച്ചവരാണ് ഇവർ. ഇവർക്ക് വേണ്ടത് ഹൈടെക് ചികിത്സയോ സൗകര്യങ്ങളോ അല്ല… വളരെ പരിമിതമായ ചികിത്സയും സൗകര്യങ്ങളും മാത്രമാണ്… കേടുവന്ന റേഡിയേഷൻ…
Read MoreCategory: Thrissur
കേൾക്കണം, കാൻസർ രോഗികളുടെ ദുരിതം; തൃശൂർ മെഡിക്കൽ കോളജിൽ റേഡിയേഷൻ ചികിത്സ ലഭിക്കാതെ രോഗികൾ
മുളങ്കുന്നത്തുകാവ്: ചികിത്സ തേടി അന്യസംസ്ഥാനത്തേക്കു പോകുന്ന മന്ത്രിമാരും മറ്റു നേതാക്കളും സ്വന്തം നാട്ടിലെ സർക്കാർ മെഡിക്കൽ കോളജിലെ ദുരിതമറിയണം. റേഡിയേഷൻ യന്ത്രം കേടായതു മൂലം റേഡിയേഷൻ ചികിത്സ ലഭിക്കാതെ വലയുന്ന കാൻസർ രോഗികളുടെ രോദനം കേൾക്കണം. എണ്ണറ്റ തവണ വിലപിച്ചിട്ടും അപേക്ഷിച്ചിട്ടും ഇനിയും നല്ല രീതിയിൽ കേടുപാടുകൾ തീർക്കാൻ കഴിയാത്ത കണ്ടം ചെയ്യേണ്ട കാലം അതിക്രമിച്ച റേഡിയേഷൻ മെഷിന് പകരം പുതിയ ഒരെണ്ണം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കാൻ ബന്ധപ്പെട്ട ആർക്കും സാധിച്ചിട്ടില്ല. കണ്ണട വാങ്ങാനും ചികിത്സക്കുമായി ലക്ഷങ്ങൾ സർക്കാർ ഖജനാവിൽ നിന്നും ചെലവഴിക്കുന്ന ആരോഗ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ കിട്ടാതെ വേദനകൊണ്ട് നിലവിളിക്കുന്ന കാൻസർ രോഗികളുടെ വേദനയറിയുന്നില്ല. റേഡിയേഷൻ യന്ത്രം കേടായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും എന്ന് ശരിയാക്കുമെന്നുപോലും പറയാനാകാതെ അധികൃതർ രോഗികളെ മറ്റിടങ്ങളിലേക്ക് പറഞ്ഞുവിട്ടുകൊണ്ടിരിക്കുകയാണ്. മുൻ സർക്കാർ ഉപയോഗിച്ച ഒരു…
Read Moreമയക്കുമരുന്ന് കച്ചവടം, പെണ്വാണിഭം, ആയുധം വാങ്ങൽ; ഇപ്പൊ ഗെയിമിംഗ് ചൂതാട്ടവും; വാട്സാപ്പ് ഉപയോഗിച്ചുള്ള കുറ്റകൃത്യം കൂടുന്നു
തൃശൂർ: ഈ തൃശൂർക്കാരിപ്പോ എല്ലാ ഉഡായിപ്പും വാട്സാപ്പ് വഴിയാക്കീന്നാ തോന്നണത്. കഞ്ചാവു വിൽപനയായാലും വ്യാജമദ്യത്തിന്റെ ഓർഡറെടുക്കലായാലും പെണ്വാണിഭമായാലും ദാ ഒടുവിലിപ്പോ ചൂതാട്ടവും ഓണ്ലൈൻ വഴിയും വാട്സാപ്പ് വഴിയുമാണ് തൃശൂർക്കാർ നടത്തുന്നത്. ലോകം വിരൽത്തുന്പിലൊതുക്കാമെന്നായതോടെ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും വിരൽത്തുന്പിലേക്കു കൊണ്ടുവരുകയാണ് കുറ്റവാളികൾ. തൃശൂരിൽ അടുത്തിടെ പിടികൂടിയ കഞ്ചാവു കേസുകളിൽ പലതിലും കച്ചവടം നടന്നിരുന്നത് ഓണ്ലൈൻ വഴിയും വാട്സാപ്പ് വഴിയുമാണെന്നു കണ്ടെത്തിയിട്ടുണ്ട്. വളരെ സുരക്ഷിതമാണ് വാട്സാപ്പ് വഴിയും മറ്റുമുള്ള ആശയവിനിമയം എന്നതുകൊണ്ടുതന്നെ കഞ്ചാവു കച്ചവടക്കാർ ഈ സൈബർവഴിയിലൂടെയാണ് ഇപ്പോൾ യാത്ര. വാട്സാപ്പ് സർവസാധാരണമായതോടെ കഞ്ചാവ് വിൽപനയിൽ സൈബർ കോഡുകൾ പോലും വന്നിട്ടുണ്ട്. പെണ്വാണിഭസംഘങ്ങളും മൊബൈൽ ഫോണ്, വാട്സാപ്പ് ഉപയോഗിച്ചാണ് ഇപ്പോൾ ബിസിനസ് നടത്തുന്നത്. പിടിയിലായ പല സംഘങ്ങളേയും ചോദ്യം ചെയ്തതിൽനിന്ന് ഇക്കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. പിടിച്ചെടുത്ത പല മൊബൈലുകളിലും സ്ഥിരം ഇടപാടുകാരുടെ നന്പറുകളും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ ശക്തൻ നഗറിനു…
Read Moreഫയർലൈൻ നിർമാണം; അർഹമായ കൂലി നൽകാതെ വനംവകുപ്പിന്റെ ഉരുണ്ടുകളി; പരാതിക്കൊരുങ്ങി തൊഴിലാളികൾ
പാലപ്പിളളി: ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് കോടതി നിർദേശിച്ച കൂലി നൽകാതെ വനംവകുപ്പിന്റെ ഉരുണ്ടുകളി. പരാതിക്കൊരുങ്ങി തൊഴിലാളികൾ. വനം വകുപ്പിനുവേണ്ടി ഫയർലൈൻ നിർമാണം നടത്തിയ 14 തൊഴിലാളികൾക്ക് അർഹമായ കൂലി ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുന്നുവെന്നാണ് ആരോപണം. 205000 രൂപ കൂലിയിനത്തിൽ നൽകാൻ നിർദേശമുണ്ടെ ങ്കിലും 1,56,000 രൂപ മാത്രമേ നൽകാനാകൂ എന്ന നിലപാടിലാണ് വകുപ്പ് അധികൃതർ.ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ഓഫീസിലെത്തിയ തൊഴിലാളികളോട് കിട്ടാനുള്ള തുക മുഴുവൻ കിട്ടിയെന്ന് എഴുതി, ഒപ്പിട്ടു നൽകാൻ ഡിഎഫ്ഒ ആവശ്യപ്പെട്ടതായി തൊഴിലാളികൾ പറയുന്നു. എന്നാൽ നൽകുന്നതുകയ്ക്കുള്ള രസീതി മാത്രമേ നൽകൂ എന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറാനുള്ള തൊഴിലാളികളുടെ ആവശ്യം ഉദ്യോഗസ്ഥർ നിരസിച്ചുവെന്നും ആരോപണമുണ്ട്. വകുപ്പ് അനുവദിച്ച തുകയുടെ ചെക്ക് മാറിനൽകുക മാത്രമാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും തൊഴിലാളികൾ പറയുന്നു ഒരു വർഷം മുൻപ് പാലപ്പിള്ളി റെയ്ഞ്ച് പരിധിയിൽ ഫയർലൈൻ നിർമിച്ചതിനും…
Read Moreതന്റെ സ്വഭാവരൂപീകരണത്തിനും ജീവിതത്തിനും ലക്ഷ്യബോധം നല്കിയത് കത്തോലിക്ക സ്ഥാപനങ്ങൾ: സുരേഷ് ഗോപി എംപി
തൃശൂർ: തന്റെ സ്വഭാവരൂപീകരണത്തിനും ജീവിതത്തിനും ലക്ഷ്യബോധം നല്കിയത് കത്തോലിക്ക സ്ഥാപനങ്ങളാണെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. ജ്യോതി എൻജിനീയറിംഗ് കോളജിന്റെ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം തൃശൂർ ലുലു കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി. കേരള കലാമണ്ഡലവും ജ്യോതി എൻജിനീയറിംഗ് കോളജും സംയുക്തമായി നടത്തുന്ന ക്ലീൻ തൃശൂർ പദ്ധതിയുടെ ലോഗോ പ്രകാശനം കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണൻ നിർവഹിച്ചു. ജൂബിലി മിഷൻ മെഡിക്കൽകോളജും ജ്യോതിയും സഹകരിച്ച് റിസർച്ച് സെന്ററിനും തുടക്കംകുറിച്ചു. മോണ്. തോമസ് കാക്കശേരി, പ്രിൻസിപ്പൽ ഫാ. ജെയ്സണ് പോൾ മുളേരിക്കൽ, ഫാ. റോയ് ജോസഫ് വടക്കൻ, ഫാ. ജോജു ചിരിയങ്കണ്ടത്ത്, ഫാ.എ.കെ. ജോർജ്, തോമസ് മാത്യു, ബോബി പീറ്റർ, പിടിഎ പ്രസിഡന്റ് ലാൽമോൻ, കോളജ് ചെയർമാൻ…
Read Moreകൂറുമാറി വോട്ട് ചെയ്തു; സിപിഐ മുൻ നേതാവിനെതിരെ കൈയേറ്റ ശ്രമം; ഓടി അടുത്തുള്ള പ്രാർഥനാലയത്തിൽ കയറിയതിനാൽ രക്ഷപ്പെടുകയായിരുന്നു
കൊടുങ്ങല്ലൂർ:എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത മുൻ പഞ്ചായത്ത് പ്രസിഡന്റിനുനേരെ കൈയേറ്റ ശ്രമം. സിപിഐ മുൻ നേതാവ് ടി.എം.ഷാഫി ക്കു നേരെയാണ് ഇന്നലെ ഉച്ചയോടെ കൈയേറ്റ ശ്രമം ഉണ്ടായത്.ശ്രീ നാരായണപുരം പഞ്ചായത്തിലെ പതിയാശ്ശേരിക്കു സമീപം ഒരു ബന്ധുവിന്റെ മരണവീട്ടിൽ പോയി വരുന്പോഴാണ് ഒരു സംഘം ആളുകൾ കൈയേറ്റത്തിന് ശ്രമിച്ചത്. ടി.എം.ഷാഫി ഓടി സമീപത്തുള്ള പ്രാർഥനാ ആലയത്തിൽ കേറിയത് കൊണ്ട് മാത്രമാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം എടവിലങ്ങ് പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിക്ക് വോട്ടു രേഖപ്പെടുത്താതെ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യുകയും മറ്റൊരു അംഗത്തിന്റെ വോട്ട് അസാധുവാക്കുകയും ചെയ്തതിനെ തുടർന്ന് ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ടി.എം.ഷാഫിയെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ടെലിഫോണിൽ കൂടി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.ഇതിന്റെ ഫലമായി…
Read Moreആറ്റപ്പിള്ളി റഗുലേറ്ററിൽ ഷട്ടറുകൾ സ്ഥാപിച്ചു; ഷട്ടറുകൾ ഉയർത്തുന്നതിനും താഴ്ത്തുന്നതിനുമായുള്ള സംവിധാനത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ
മറ്റത്തൂർ: ആറ്റപ്പിള്ളി റഗുലേറ്റർ കം ബ്രിഡ്ജിൽ ഷട്ടറുകൾ സ്ഥാപിച്ചു. ഷട്ടറുകൾ ഉയർത്തുന്നതിനും താഴ്ത്തുന്നതിനുമായുള്ള സംവിധാനം പാലത്തിനു മുകളിൽ ഉറപ്പിക്കുന്ന പണികൾ അന്തിമ ഘട്ടത്തിലാണ് ഇപ്പോൾ. റഗുലേറ്ററുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പണികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ഇനി അപ്രോച്ച് റോഡുകളുടെ ടാറിംഗ് പണികളാണ് നടക്കാനുള്ളത്. ഇതുകൂടി പൂർത്തിയാക്കി ഈ വേനലിൽ തന്നെ ആറ്റപ്പിള്ളി പദ്ധതി നാടിനു സമർപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പണികൾ പുരോഗമിക്കുന്നത്. ഏഴുമീറ്ററോളം ഉയരവും മൂന്നരമീറ്ററോളം വീതിയുമുള്ള എട്ട് ഷട്ടറുകളാണ് പാലത്തിലെ റഗുലേറ്ററിൽ ഘടിപ്പിച്ചിരിക്കുന്നത്. അപ്രോച്ച് റോഡുകളുടെ ടാറിംഗ് ജോലികളും പാലത്തിലെ മിനുക്കു പണികളും കൂടി പൂർത്തികരിച്ചാൽ ആറ്റപ്പിള്ളി പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാനാകും. പാലത്തിന്റെ ഇരുവശത്തുമായുള്ള അപ്രോച്ച് റോഡുകളിൽ നന്തിപുലം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിനായി ഇരുവശവും കോണ്ക്രീറ്റ് ഭിത്തി നിർമിച്ചിട്ടുണ്ട്. മറ്റത്തൂർഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ ഒരു വശത്തുമാത്രമാണ് കോണ്ക്രീറ്റ് ഭിത്തി നിർമിച്ചിട്ടുള്ളത്. മറുഭാഗത്തു കൂടി കോണ്ക്രീറ്റ് ഭിത്തി…
Read Moreദേശീയപാത 47 ; ചാലക്കുടി മണ്ഡലത്തിൽപ്പെട്ട വിവിധ ഭാഗങ്ങളിൽ നടപ്പാക്കേണ്ട പ്രവൃത്തികളെക്കുറിച്ച് ദേശീയപാത അധികൃതരും ഉദ്യോഗസ്ഥരും വിലയിരുത്തി
ചാലക്കുടി: ദേശീയപാത 47-ലെ നാലുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ചാലക്കുടി മണ്ഡലത്തിൽപ്പെട്ട വിവിധ ഭാഗങ്ങളിൽ നടപ്പാക്കേണ്ട പ്രവൃത്തികൾ ജനപ്രതിനിധികളും ദേശീയപാതാ അധികൃതരും കരാർ കന്പനി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് വിലയിരുത്തി. ചാലക്കുടി സൗത്ത് ജംഗ്്ഷനോട് ചേർന്നു ഇറിഗേഷൻ കനാൽ പ്രവർത്തനക്ഷമമാക്കുന്നതിനും ചാലക്കുടി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സംരക്ഷണഭിത്തി നിർമാണം, സൗത്ത് ജംഗ്്ഷനിൽ ഡ്രൈനേജുകളുടെ നിർമാണം, ക്രസന്റ് സ്കൂൾ ഭാഗം, അട്ടത്തോട് ഭാഗങ്ങളിലെ ഇറിഗേഷൻ കനാലുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കും. മുരിങ്ങൂർ ജംഗ്്ഷനിൽ ബസ്ബേ നിർമിക്കുന്നതിനും കൊരട്ടി ജംഗ്്ഷനിലെ ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു. പേരാന്പ്ര, പോട്ട ആശ്രമം, കൊരട്ടി ജംഗ്്ഷൻ എന്നിവിടങ്ങളിൽ സ്കൈവാക്ക് നടപ്പാത നിർമിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ബി.ഡി.ദേവസി എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുമാരി ബാലൻ -കൊരട്ടി, പി.കെ.പ്രസാദൻ -കൊടകര, ചാലക്കുടി നഗരസഭാ ചെയർമാൻ ജയന്തി പ്രവീണ്, വൈസ്…
Read Moreപൂവാലിതോട് വറ്റി വരണ്ടു, പരിസര പ്രദേശങ്ങളിൽ ജലക്ഷാമം; കുറുമാലി പുഴയിൽ നിന്നും വെള്ളമെത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ
കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ പൂവാലിതോട് വേനൽച്ചൂടിൽ വറ്റിവരണ്ടതോടെ മേഖല ജലക്ഷാമത്തിന്റെ പിടിയിൽ. വെള്ളിക്കുളം തോട്ടിൽ നിന്നോ കുറുമാലിപുഴയിൽ നിന്നോ പൂവാലിത്തോട്ടിലേക്ക് വെള്ളം എത്തിച്ച് വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കണമെന്ന് ജനങ്ങളുടെ ആവശ്യം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ഇഞ്ചക്കുണ്ട് മേഖലയിൽ നിന്നുത്ഭവിച്ച് എരപ്പൻപാറ, പെരുന്പിള്ളിച്ചിറ, പുത്തനോളി, മുരിക്കുങ്ങൽ, കോടാലി എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി മാങ്കുറ്റിപ്പാടത്ത് വച്ച് വെള്ളിക്കുളം വലിയ തോടുമായി ചേരുന്നതാണ് പൂവാലിതോട്. മഴക്കാലത്ത് നിറഞ്ഞൊഴുകുകയും വേനൽ രൂക്ഷമാകുന്നതോടെ വറ്റിപോകുകയും ചെയ്യുന്ന പത്തുകിലോമീറ്റർ നീളത്തിൽ ഒഴുകുന്ന ഈ തോട്ടിലേക്ക് കുറുമാലിപ്പുഴയിൽ നിന്ന് വെള്ളമെത്തിച്ചാൽ മേഖലയിലെ ജലക്ഷാമം പൂർണമായും പരിഹരിക്കപ്പെടും. ഇതിനു കുറുമാലിപ്പുഴയിലെ കൽക്കുഴി പ്രദേശത്തുള്ള ലിഫ്്റ്റ് ഇറിഗേഷനിൽ നിന്ന് ഇഞ്ചക്കുണ്ട് എരപ്പൻപാറയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ച് പൂവാലിത്തോടിന്റെ ആരംഭസ്ഥാനത്ത് വെള്ളമെത്തിക്കണം. തോട്ടിലെ മുരിക്കുങ്ങൽ പാലം, പൂവാലിത്തോട് പാലം എന്നിവിടങ്ങിൽ നിർമിച്ചിട്ടുള്ള തടയണകളിൽ വെള്ളം സംഭരിച്ചുനിർത്തിയാൽ പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ്…
Read Moreകഴിഞ്ഞവര്ഷം കുറഞ്ഞു; ഈ വര്ഷം കൂടി! വാഹനാപകടങ്ങൾ കൂടുന്നു; മീശപിരിച്ച് പോലീസ്
തൃശൂർ: സംസ്ഥാനത്ത് ഈ വർഷം വാഹനാപകടങ്ങൾ വർധിച്ചു. കഴിഞ്ഞവർഷം നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നുവെങ്കിലും 2018ൽ മാർച്ച് ആയപ്പോഴേക്കും റോഡപകടങ്ങളുടെ എണ്ണം വളരെക്കൂടി. ഈ സാഹചര്യത്തിൽ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള കർശന നടപടികളുമായി മുന്നോട്ടുപോകാൻ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. റോഡപകടങ്ങളും അപകടമരണങ്ങളും കുറയ്ക്കാൻ നിയമപരമായി ചെയ്യാവുന്ന എല്ലാ നടപടികളും ശക്തമാക്കാനാണ് നിർദേശം. കഴിഞ്ഞവർഷം വാഹനാപകടങ്ങൾ ഗണ്യമായി കുറയുന്നതിന് എസ്പിമാരുടെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കണ്ട്രോൾ റൂം വാഹനങ്ങളുടെയും ഹൈവേ പോലീസിന്റെയും കാര്യക്ഷമമായ ഇടപെടലും കൃത്യമായ പരിശോധനകളും നിയമനടപടികളും കാരണമായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി അപകടങ്ങൾ കൂടുന്ന പ്രവണതയാണ് കാണുന്നത്. നിയമനടപടികളിൽ അൽപം അയവുവന്നതാണ് ഇതിനു കാരണമെന്നും സംശയിക്കുന്നുണ്ട്. അതിനാലാണ് നടപടികൾ കർശനമാക്കാൻ നിർദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം ശക്തമായ ബോധവത്കരണത്തിനും നിർദേശം നൽകിയിട്ടുണ്ട്.
Read More