മൂന്നമുറി: മറ്റുള്ളവരുടെ വേദനയും പ്രശ്നങ്ങളും തന്റേതു കൂടിയാണെന്ന് തിരിച്ചറിയുന്പോൾ മാത്രമേ ഒരാൾ മനുഷ്യനാവുന്നുള്ളു എന്ന് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. നിർധന കുടുംബങ്ങൾക്കായി മൂന്നുമുറി സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് ഇടവക സമൂഹം നിർമിച്ചുനൽകിയ കാരുണ്യഭവനങ്ങളുടെ താക്കോൽദാനചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ അനുഭവിക്കുന്ന സമൃദ്ധി നമുക്ക് മുന്പ് ജീവിച്ചിരുന്നവരുടെ പ്രയത്നം കൊണ്ടുണ്ടായതാണെന്ന തിരിച്ചറിവും നമുക്കുണ്ടാകണെന്ന് മന്ത്രി ഓർമിപ്പിച്ചു.ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. ആറ് വീടുകളുടെ താക്കോൽദാനവും ചടങ്ങിൽ നടത്തി. മറ്റത്തൂർ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന് പുതുക്കാട് സുസ്ഥിര വികസന പദ്ധതിയിൽ നിന്ന് അനുവദിച്ച കംപ്യൂട്ടറുകളുടെ പ്രവർത്തനോദ്ഘാടനവും ഇതോടൊപ്പം നടന്നു. തുടർന്ന് മൂന്നുമുറിയിൽ നടന്ന പൊതുയോഗം വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ, വികാരി ഫാ.ജോസ് മഞ്ഞളി, മുൻ വികാരിമാരായ ഫാ.സെബാസ്റ്റ്യൻ ഈഴേക്കാടൻ, ഫാ.ഡോ.വർഗീസ് പാലത്തിങ്കൽ, പഞ്ചായത്തംഗങ്ങളായ സുരേന്ദ്രൻ…
Read MoreCategory: Thrissur
ചരിത്രം അധികാര മോഹികൾ പഠിക്കണം..! കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് മാണിക്ക് ഒന്നുമറിയില്ലെന്ന് ബിനോയ് വിശ്വം
തൃശൂർ: കെ.എം. മാണിക്കു കമ്യൂണിസ്റ്റ് പാർട്ടിയെയോ ഇടതുപക്ഷത്തെയോക്കുറിച്ച് ഒന്നുമറിയില്ലെന്നും അതുകൊണ്ടാണു ശവക്കുഴിയെന്ന പ്രയോഗമെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1947 ലുംപാർട്ടിയെ ഇങ്ങനെ പുച്ഛിച്ച ആളുകൾ ഉണ്ടായിരുന്നു. പത്തു വർഷത്തിനുള്ളിൽ കേരളത്തിന്റെ അധികാരത്തിലേക്കു വളർന്ന കമ്യൂണിസ്റ്റ് ചരിത്രം അധികാര മോഹികൾ പഠിക്കണം. മാണിയെ സംബന്ധിച്ചിടത്തോളം മൂന്നു തോണിയിലാണു യാത്ര. ഒരു കാൽ കോണ്ഗ്രസിൽ, മറ്റൊന്നു ബിജെപി പാളയത്തിൽ. ഇല്ലാത്ത മൂന്നാമത്തെ കാൽ ഇടതു മുന്നണിയിലേക്കു നീട്ടുകയാണു മാണിയെന്നും അദ്ദേഹം പറഞ്ഞു. സി.എൻ. ജയദേവൻ എംപി അധ്യക്ഷനായി. മന്ത്രി വി.എസ്. സുനിൽകുമാർ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, സംസ്ഥാന കണ്ട്രോൾ കമ്മീഷൻ സെക്രട്ടറി എ.കെ. ചന്ദ്രൻ, കെ. രാജൻ എംഎൽഎ, കെ.കെ. വത്സരാജ്, കെ.ബി. സുമേഷ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നഗരത്തെ…
Read Moreകമ്മറ്റിക്കാരുടെ ശ്രദ്ധയ്ക്ക്..! ഭക്തരുടെ സൗകര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഗുരുവായൂർ;ഗുരുവായൂരിലെത്തുന്ന ലക്ഷകണക്കിന് ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പുതിയ ഭരണസമിതി പ്രഥമ പരിഗണന നൽകണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭരണസമിതിക്ക് നിർദ്ദേശം നൽകി.ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രസംഗിക്കുകുയായിരുന്നു അദ്ദേഹം. ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും ഭരണസമിതിക്ക് സർക്കാർ നൽകും.ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കാണ് ഒന്നാമത്തെ പരിഗണന. ക്ഷേത്രങ്ങളുടെ വികസനത്തിന് കേന്ദ്രസഹായം നേടുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ.ഗുരുവായൂരിൽ നഗരസഭക്കും ദേവസ്വത്തിനുമായി കേന്ദ്രസർക്കാർ പ്രസാദ പദ്ധതിയിലുൾപ്പെടുത്തി 46കോടി രൂപ അനുവദിച്ചു. പദ്ധതി ആരംഭിക്കാൻ ദേവസ്വം കാലതാമസവരുത്തിയെങ്കിലും കഴിഞ്ഞമാസം നിർമാണകരാർ ഒപ്പിടാനായി.പുതിയ ഭരണസമിതി പദ്ധതി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണം.ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സർക്കാർ 100കോടി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ക്കൊല്ലത്തെ ശബരിമല തീർഥാടനം പരാതിക്ക് ഇടനൽകാതെ പൂർത്തിയാക്കാനായതായി മന്ത്രി അറിയിച്ചു.ഗ്രീൻ പ്രൊട്ടോക്കോൾ പാലിച്ച് മലിനീകരണം കുറച്ച് തീർഥാടന കാലം ഭംഗിയാക്കാനായത് എല്ലാവുടേയും കൂട്ടായ പ്രയത്നംകൊണ്ടാണ്.ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ ഭരണസമിതിക്ക്…
Read Moreഈ ആനവണ്ടി ആശങ്കതീർക്കാൻ മാത്രം..! : കെഐസ്ആർടിസി ബസിന്റെ മാതൃകയിൽ സ്കൂളിൽ നിർമിച്ച ശുചിമുറി കൗതുകമാകുന്നു
അത്താണി: കെഐസ്ആർടിസി ബസിന്റെ മാതൃകയിൽ സ്കൂളിൽ നിർമിച്ച ശുചിമുറി കൗതുകമായി. മുണ്ടത്തിക്കോട് രാജഗിരി എൽപി സ്കൂളിലാണ് കഐസ്ആർടിസി ബസ് മാതൃകയിൽ ശുചിമുറി പി.കെ.ബിജു എംപിയുടെ പ്രാദേശിക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചിരിക്കുന്നത്. സികെസി എൽപി എസ് രാജഗിരിയെന്ന് പേരിട്ടിരിക്കുന്ന ബസിന് കെ എൽ 15 2017 നന്പറും നൽകിയിട്ടുണ്ട്. ഈ ബസ് ടോയ്ലറ്റ് വിദ്യാർത്ഥികൾക്ക് ഇന്ന് തുറന്ന് കൊടുക്കും. ഇതിലെ രണ്ടു ടോയ്ലറ്റുകളിലൊന്ന് ഭിന്നശേഷിക്കാർക്കായി തയ്യാറാക്കിയതാണ്.യ് ഇവർക്കായുള്ള റാന്പും ഇതിലുണ്ട്. മൂന്നുലക്ഷം രൂപ മുടക്കി ജില്ലനിർമിതി കേന്ദ്രമാണ് ബസ് ശുചിമുറി നിർമിച്ചത്. ഇന്ന് വൈകിട്ട് വടക്കാഞ്ചേരി നഗര സഭ ചെയർമാൻ ശിവപ്രിയ സന്തോഷിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി.കെ.ബിജു എംപി ശുചിമുറി കൈമാറും.
Read Moreഇത് ഞങ്ങളെ ഉദ്ദേശിച്ച്..! സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കഴിഞ്ഞ അഞ്ചുവർഷത്തെ വിധികർത്താക്കളുടെ പട്ടിക പരിശോധിക്കാൻ നീക്കം
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെയും താഴേക്കിടയിലുള്ള കലോത്സവങ്ങളുടേയും വിധികർത്താക്കൾക്കുള്ള യോഗ്യതകൾ കടലാസിൽ മാത്രം ഒതുങ്ങുന്നു. ആവശ്യമായ യോഗ്യതയുടെ ഏഴയലത്തുപോലും എത്താത്ത പലരും വിധികർത്താക്കളുടെ സ്ഥാനത്ത് അവരോധിക്കപ്പെട്ടതായി കലോത്സവത്തിലെ വ്യാജ അപ്പീൽ കേസുകൾ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് ബോധ്യമായിട്ടുണ്ട്. കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുഡി മത്സരത്തിന്റെ വിധിനിർണയം അട്ടിമറിച്ചുവെന്ന ആരോപണത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. അന്ന് വിധികർത്താക്കളെക്കുറിച്ചും വിശദമായ അന്വേഷണം ഇവർ നടത്തിയിരുന്നു. അതിലാണ് യോഗ്യതകൾ കടലാസിൽ മാത്രമേയുള്ളുവെന്നും മത്സരഫലം നിർണയിക്കാനെത്തുന്നവരിൽ ചിലർക്ക് കലാമേഖലയുമായി യാതൊരു ബന്ധം പോലുമില്ലാത്തവരുണ്ടെന്നും സൂചനകൾ ലഭിച്ചത്. എന്നാൽ ഇതെങ്ങിനെ സാധിക്കുന്നുവെന്ന കാര്യത്തിൽ ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തത കൈവന്നിട്ടില്ല. വിധികർത്താക്കൾ അവസാന നിമിഷം പിൻമാറുന്നതുകൊണ്ടാണ് ഓട്ടോ ഡ്രൈവറും കണ്ടക്ടറുമൊക്കെ വിധികർത്താക്കളായി എത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും വിധികർത്താക്കളുടെ പാനലിൽ നിന്ന് ആളുകളെ കണ്ടെത്താതിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. വിധികർത്താക്കൾ പിൻമാറിയാലും റിസർവ് വിധികർത്താക്കൾ…
Read Moreവിനായകന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് അച്ഛൻ; പോലീസ് സ്റ്റേഷനിലെ ക്രൂരമർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു വിനായകൻ
ഏങ്ങണ്ടിയൂർ: പോലീസ് കസ്റ്റഡിയിൽ നിന്നു വിട്ടയച്ചതിനു പിറകേ ആത്മഹത്യ ചെയ്ത വിനായകന്റെ മരണം സംബന്ധിച്ച അന്വേഷണം ഉൗർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുന്നു. മുഖ്യമന്ത്രിയെ കാണാൻ സമയം അഭ്യർഥിച്ചുകൊണ്ട് കെ.വി. അബ്ദുൾഖാദർ എംഎൽഎയെ സമീപിച്ചിട്ടുണ്ട്. അവസരം ഒരുക്കിത്തരാമെന്ന് എംഎൽഎ സമ്മതിച്ചിട്ടുണ്ടെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. പോലീസ് മർദിച്ചതിനെത്തുടർന്നാണ് ആത്മഹത്യയെന്നാണ് ആക്ഷേപം. പോലീസുകാർക്കെതിരേ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്താൻ തൽക്കാലം പരിപാടിയില്ലെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. കഴിഞ്ഞ ജൂലൈ 18 നാണ് വിനായകൻ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചിന്റെ രണ്ടാമത്തെ സംഘമാണ്. നേരത്തയുള്ള സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കണ്ട് എസ്പി പി.എൻ. ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണ ചുമതല മാറുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഏതാനും ദിവസം മുന്പ് പോലീസ് സംഘം വീട്ടിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു. മൂന്നു ദിവസംമുന്പ് കൃഷ്ണൻകുട്ടിയെ തൃശൂരിലെ ക്രൈംബ്രാഞ്ച്…
Read Moreതൃശൂരിലേക്കു വരൂ… ജീവിത കഥകൾ കാണാം ആസ്വദിക്കാം! നാളെ കാണാം ഇസ്രേലി സംവിധായികയുടെ പാലസ്തീൻ നാടകം
സ്വന്തം ലേഖകൻ തൃശൂർ: രാജ്യാന്തര നാടകോത്സവത്തിനു നാളെ തിരശീല ഉയരും. കേരള സംഗീത നാടക അക്കാദമി ഒരുക്കുന്ന “ഇറ്റ്ഫോക്’ നാടകോത്സവത്തിന്റെ പത്താം പതിപ്പിൽ 16 വിദേശ നാടകങ്ങൾ അടക്കം 32 നാടകങ്ങളാണ് അവതരിപ്പിക്കുക. അക്കാദമി കാന്പസ്, ബാലഭവൻ, സ്കൂൾ ഓഫ് ഡ്രാമ, പാലസ് ഗ്രൗണ്ട്, സിറ്റി എന്നിങ്ങനെ ഒരു ഡസനോളം വേദികളിലായി നടക്കുന്ന നാടകോത്സവത്തിന്റെ ടിക്കറ്റുകൾ ഓണ്ലൈനിൽ ലഭ്യമാണ്. നാടകം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുന്പ് കൗണ്ടറുകളിലും ടിക്കറ്റുകൾ നൽകും. ഓണ്ലൈനിൽ ടിക്കറ്റ് എടുത്തവർ ഒരു മണിക്കൂർ മുന്പ് എത്തി പാസ് കൈപ്പറ്റണം. പാർശ്വവത്കരിക്കപ്പെട്ടവരുടെ ആവിഷ്കാരമാണ് ഇത്തവണത്തെ മുഖ്യപ്രമേയമെന്ന് അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. നാടകോത്സവത്തിൽ പങ്കെടുക്കാനുള്ള വിദേശ നാടക സംഘങ്ങൾ അടക്കമുള്ളവർ എത്തിത്തുടങ്ങി. നാളെ വൈകുന്നേരം 5.30 നു റീജണൽ തിയേറ്ററിൽ വിദ്യാഭ്യാസ മന്ത്രി…
Read Moreആഡംബര ജീവിതത്തിനും മദ്യപാനത്തിനും..! വ്യാജ ജീവകാരുണ്യ സംഘടനയുടെ പേരിൽ പണപ്പിരിവ്; രണ്ടുപേർ പിടിയിൽ; തട്ടിപ്പ് രസീതും നോട്ടീസും പോലീസ് പിടിച്ചെടുത്തു
ചാവക്കാട്: വ്യാജ ജീവകാരുണ്യസംഘടനയുടെ പേരിൽ പണപ്പിരിവ് നടത്തിയ രണ്ട ു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ബ്ലാങ്ങാട് സ്വദേശികളായ നന്പീരകത്ത് ഭക്തവത്സലൻ(50), പൊന്തുവീട്ടിൽ നൗഫർ(44) എന്നിവരെയാണ് ചാവക്കാട് ഇൻസ്പെക്ടർ കെ.ജി.സുരേഷ്, എസ്ഐ. എ.വി.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഇരുവരും എടക്കഴിയൂർ തെക്കേമദ്രസ പോക്കാക്കില്ലത്ത് മുഹമ്മദലിയുടെ വീട്ടിലെത്തി ജീവകാരുണ്യസംഘടനയുടെ പേരിലുള്ള നോട്ടീസ് നൽകി. രസീത് ബുക്കിൽ പലയിടത്തും തുകയും പേരും എഴുതാതെ കീറിയിരിക്കുന്നത് ശ്രദ്ധയിൽപെട്ട മുഹമ്മദാലി ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പണം നല്കാത്തവരുടെ രസീതാണ് അതെന്നായിരുന്നു പ്രതികളുടെ മറുപടി. മറുപടി പറയുന്പോൾ പ്രതികൾ പതറുന്നതു കണ്ട ് സംശയം തോന്നിയ മുഹമ്മദാലി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രോഗത്താലും ദാരിദ്ര്യത്താലും കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായിട്ടാണ് സംഘടന പ്രവർത്തിക്കുന്നതെന്നാണ് ഇവരുടെ നോട്ടീസിൽ പറയുന്നത്. എറണാകുളം ഇടപ്പള്ളി അഭയം ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയുടെ പേരിലാണ് നോട്ടീസ്. ഇ -മെയിൽ അഡ്രസും…
Read Moreഒന്നും രണ്ടുമല്ല 1262.78 കോടി..! ഗുരുവായൂർ ദേവസ്വത്തിന് കോടികളുടെ സ്ഥിരനിക്ഷേപമുള്ളതായി ദേവസ്വം ചെയർമാൻ എൻ. പീതാംബര കുറുപ്പ്
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന് 1262.78 കോടിയുടെ സ്ഥിരനിക്ഷേപമുള്ളതായി ദേവസ്വം ചെയർമാൻ എൻ. പീതാംബര കുറുപ്പ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ അവസാന യോഗത്തിനുശേഷം ഭരണസമിതിയുടെ നേട്ടങ്ങൾ വിവരിക്കുകയായിരുന്നു അദ്ദേഹം. മാസം 3.26 കോടി ശന്പള ഇനത്തിലും 90 ലക്ഷം പെൻഷൻ ഇനത്തിലും ദേവസ്വം നൽകുന്നുണ്ട്. ജീവനക്കാർക്കു ഹൗസ് ലോണായി 1.30 കോടിയും വ്യക്തിഗത ലോണായി 1.61 കോടിയും വിതരണം ചെയ്തിട്ടുണ്ട്. 51 ആനകളുടെ പരിചരണത്തിനു വർഷം 2.10 കോടിയാണ് ചെലവഴിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ജീവനക്കാർക്കും ഭക്തർക്കുമായി നിരവധി കാര്യങ്ങൾ നടപ്പിലാക്കാനായെന്നും അദ്ദേഹം അറിയിച്ചു. ദേവസ്വം ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തി. ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടതു സർക്കാരാണ്. പെൻഷൻകാർക്കു പെൻഷൻ ഫണ്ടിനായി 160 കോടി സ്ഥിരനിക്ഷേപമാക്കിയിട്ടുണ്ട്. അമ്മമാർക്കും സ്ത്രീകൾക്കും അഗതികൾക്കും താമസിക്കാൻ കുറൂരമ്മ ഭവനം ആരംഭിച്ചു. ഇതിന്റെ വിപുലീകരണത്തിനു 90 ലക്ഷം…
Read Moreപ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ചമഞ്ഞ് തട്ടിപ്പ്; മറ്റൊരു കേസിൽ കോടതിയിൽ എത്തിയ സുധീറിനെ നാട്ടുകാർ പിടികൂടുകയായിരുന്നു; പലരിൽ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങൾ;
വടക്കാഞ്ചേരി: പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാണെന്നു തെറ്റിദ്ധരിപ്പിച്ച് പലരിൽനിന്നായി കോടികൾ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയി ലെടുത്തു. കൊണ്ടാഴി പാറമേൽപടിയിൽ വാടകയ്ക്കു താമസിക്കുന്ന കൊട്ടാരക്കര സ്വദേശി ബാലകൃഷ്ണ സുധീറി(45)നെയാണ് വടക്കാഞ്ചേരി സിഐ പി.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി വളപ്പിൽ നിന്നും പിടികൂടിയത്. ഷൊർണൂർ ചുടുവാലത്തൂർ സ്വദേശി ഷീലയിൽനിന്ന് 90,000 രൂപ, മുള്ളൂർക്കര വാഴക്കോട് പുത്തൻവീട്ടിൽ അബൂബക്കറിൽനിന്ന് ഏഴരലക്ഷം, കോഴിക്കോട് മുക്കം സ്വദേശിനി രാഗിണിയിൽനിന്ന് 12 ലക്ഷം രൂപ എന്നിങ്ങനെ തട്ടിയെടുത്ത കേസിൽ ഇയാൾ പ്രതിയാണ്. 32 ഓളം കേസുകൾ ഇയാൾക്കെതിരേ ഉള്ളതായും, വടക്കാഞ്ചേരി പോലിസിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തതായും പോലിസ് അറിയിച്ചു. ചേലക്കര നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ജീവനക്കാരനാണെന്നു തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതായി പരാതി ഉണ്ടായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് മറ്റൊരു കേസിൽ ഹാജരാകാൻ കോടതിയിൽ എത്തിയപ്പോൾ…
Read More