തൃശൂർ: നടി ഭാവനയുടെ വിവാഹം 22ന് തൃശൂർ കോവിലകത്തും പാടത്തെ ജവഹർലാൽ കണ്വൻഷൻ സെന്ററിൽ നടക്കും. കന്നട സിനിമ നിർമാതാവ് നവീനാണ് വരൻ. അന്നുതന്നെ തൃശൂർ പുഴയ്ക്കൽ ലുലു കണ്വൻഷൻ സെന്ററിൽ സ്നേഹവിരുന്നും നടത്തും. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹത്തിന് ക്ഷണമുള്ളു. സിനിമ-രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലുള്ളവർക്കായാണ് ലുലുവിലെ ചടങ്ങ്.ഇതിനു ശേഷം ബംഗളുരുവിൽ നവീന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടത്തും. കേരള സ്റ്റൈലിലായിരിക്കും കല്യാണമെന്ന് ഭാവനയുടെ ബന്ധുക്കൾ അറിയിച്ചു. മലയാളത്തിനു പുറമെ അന്യഭാഷകളിൽ നിന്നും ഭാവനയ്ക്ക് ഇപ്പോൾ ധാരാളം ഓഫറുകൾ വരുന്നുണ്ടെങ്കിലും വിവാഹം അടുത്തതോടെ തൽക്കാലം പുതിയ സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ല. വിവാഹശേഷം അഭിനയം തുടരാൻ തന്നെയാണ് ഭാവനയുടെ തീരുമാനം. തൃശൂരിലെ വീട്ടിലുള്ള ഭാവന വിവാഹത്തിന് ഇനി ഒരാഴ്ച മാത്രം അവശേഷിക്കെ വിവാഹക്ഷണത്തിന്റെയും മറ്റും തിരക്കിലാണ്. തികച്ചും ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്നും ബന്ധുക്കൾ പറഞ്ഞു.
Read MoreCategory: Thrissur
ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ..! യാതൊരു സുരക്ഷയുമില്ലാതെ ലോറിയിൽ കൊണ്ടുപോയ കൊയ്ത്തുയന്ത്രം സ്വകാര്യ ബസിലേക്കു വീണ് രണ്ടുപേർക്ക് പരിക്ക്
കുന്നംകുളം: ലോറിയിൽ കൊണ്ടുപോകുകയായിരുന്ന കൊയ്ത്ത് യന്ത്രം പുറത്തേക്ക് മറിഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് വീണ് രണ്ടുപേർക്കു പരിക്കേറ്റു. കാവീട് ഒലക്കേങ്കൽ അൽഫോൻസ ബൈജു, ബസ് ഡ്രൈവർ സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നുരാവിലെ എട്ടോടെ ചാട്ടുകുളത്തുവച്ചായിരുന്നു അപകടം. പൊള്ളാച്ചിയിൽ നിന്ന് വലിയ ലോറിയിൽ മുല്ലശേരി ഭാഗത്തേക്ക് കൊയ്ത്തിനായി കൊണ്ടുവരികയായിരുന്നു കൊയ്ത്തുമെതി യന്ത്രം. ഇതിനിടെ ചാട്ടുകുളം തിരിവിൽവച്ച് ലോറിയിൽനിന്ന് നിരങ്ങി പുറത്തേക്ക് മറിയുകയായിരുന്നു. ഈ സമയം ഇതുവഴി വന്നിരുന്ന സ്വകാര്യബസിലേക്കാണ് യന്ത്രം മറിഞ്ഞത്. ബസിലെ ഏതാനും പേർക്ക് നിസാര പരിക്കുണ്ട്. ഇതുവഴി ഗുരുവായൂർ ഭാഗത്തേക്കുള്ളഗതാഗതം ഒരുമണിക്കൂറോളം തടസപ്പെട്ടു. കുന്നംകുളത്തുനിന്നും ക്രെയിൻ കൊണ്ടുവന്ന് യന്ത്രം റോഡിൽ നിന്നു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Read Moreറോഡ് പണിക്കിറക്കിയ സാധനത്തിന് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു; കൊടുക്കില്ലെന്ന് കരാറുകാരന്; ഒടുക്കം സിപിഎം നേതാക്കളെത്തിയപ്പോള് ഫിഫ്റ്റി ഫിഫ്റ്റി
ചാലക്കുടി: നോർത്ത് ബസ് സ്റ്റാൻഡ് റോഡിലേക്കുള്ള സിമന്റ് ഇഷ്ടിക വിരിക്കുന്നത് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികൾ തടഞ്ഞു. സിമന്റ് ഇഷ്ടിക തൊഴിലാളികളുടെ സഹായമില്ലാതെ ലോറിയിൽ നിന്ന് ഇറക്കിയതായിരുന്നു. എന്നാൽ സിഐടിയു തൊഴിലാളികളെത്തി കരാറുകാരനോട് 5000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാൽ കരാറുകാരൻ നൽകാൻ തയാറായില്ല. ഇതിനെ തുടർന്ന് സിമന്റ് ഇഷ്ടിക റോഡിൽ വിരിക്കുന്ന പണി തൊഴിലാളികൾ തടഞ്ഞു. ഇതോടെ കരാറുകാരൻ പണി നിർത്തിവച്ചു. ഒടുവിൽ സിഐടിയു നേതാവ് കൂടിയായ നഗരസഭ ക്ഷേമകാര്യ ചെയർമാനും ഭരണകക്ഷി ലീഡറുമായ പി.എം. ശ്രീധരൻ സ്ഥലത്തെത്തി തൊഴിലാളികളും കരാറുകാരനുമായി ചർച്ച നടത്തി 2000 രൂപ നോക്കുകൂലി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. നഗരസഭ ഭരണം നടത്തുന്ന സിപിഎമ്മിന്റെ അഭിമാനപ്രശ്നമായ നോർത്ത് ബസ് സ്റ്റാൻഡിന്റെ നിർമാണത്തിന് സിഐടിയു തൊഴിലാളികൾ തന്നെ നോക്കുകൂലി ആവശ്യപ്പെട്ട് തടസം സൃഷ്ടിച്ചത് നേതാക്കൾക്ക് തിരിച്ചടിയായി. പ്രശ്നം തീർന്നതിനെതുടർന്ന് ഇന്ന് രാവിലെ ഇഷ്ടിക വിരിക്കൽ…
Read Moreസഹായിക്കാനാവുമോ..! ബസ് ഉണ്ടെങ്കിലും ഡ്രൈവർമാരില്ല; പാതിവഴിയിൽ ബ്രേക്ക് ഡൗണായി ഇരിങ്ങാലക്കുട കെഎസ്ആർടിസി
ഇരിങ്ങാലക്കുട: ഡ്രൈവർമാരുടെ അഭാവംമൂലം ഇരിങ്ങാലക്കുട കെഎസ്ആർടിസി സബ് ഡിപ്പോ പ്രതിസന്ധിയിലേക്ക്. ഡ്രൈവർമാരില്ലാത്തതിനാൽ ഇവിടെനിന്നുള്ള പല സർവീസുകളും ഒഴിവാക്കുകയാണ്. ഒരു ബസിന് കേടുപാടു സംഭവിച്ചാൽ പകരം ബസില്ലാതെ ആ ട്രിപ്പുതന്നെ മുടക്കേണ്ട അവസ്ഥിയിലാണെന്ന് ജീവനക്കാർ പറഞ്ഞു. ഇരിങ്ങാലക്കുടയിലുണ്ടായിരുന്ന ബസുകൾ മറ്റു ഡിപ്പോകൾക്ക് നൽകിയതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത്. രണ്ടുവീതം ബസുകളാണ് മണ്ണാർക്കാട്, വടക്കഞ്ചേരി, ചാലക്കുടി എന്നി ഡിപ്പോകളിലേക്ക് നൽകിയത്. രണ്ടു ബസുകൾ പന്പയ്ക്ക് സ്പെഷ്യൽ സർവീസിനായി കൊണ്ടുപോയി. ഇതൊക്കെ ഇരിങ്ങാലക്കുട കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണു പറയുന്നത്. എന്നാൽ ഡ്രൈവർമാരില്ലാത്തതാണു ഇരിങ്ങാലക്കുട സബ് ഡിപ്പോ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പറഞ്ഞു. ബസുകൾ അധികമുണ്ടായിരുന്നെങ്കിലും അതു ഓടിക്കാനുള്ള ജീവനക്കാരില്ല. ആവശ്യത്തിനു ജീവനക്കാരെ ലഭിക്കുകയാണെങ്കിൽ വെട്ടിച്ചുരുക്കാതെ സർവീസുകൾ നടത്താൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഇരിങ്ങാലക്കുടയിൽതന്നെ 11 ഡ്രൈവർമാരുടെ കുറവുണ്ട്. ഇതിൽ എട്ടുപേരെയെങ്കിലും ലഭിച്ചാൽ സർവീസുകൾ സുഗമമായി നടത്താം.…
Read Moreസംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞു; വാഹനപരിശോധന കർശനമാക്കാൻ ഡി.ജി.പിയുടെ നിർദ്ദേശം
തൃശൂർ: സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡപകടങ്ങളും അപകടമരണങ്ങളും കുറഞ്ഞതായി കണക്കുകൾ. 2016ൽ 39420 റോഡപകടങ്ങൾ സംസ്ഥാനത്തുണ്ടായപ്പോൾ കഴിഞ്ഞ വർഷം പ്രാഥമിക കണക്കൂകൾ പ്രകാരം 38462 റോഡപകടങ്ങളേ ഉണ്ടായിട്ടുള്ളു. അപകട മരണങ്ങളുടെ നിരക്കിലും കുറവുണ്ട്. 2016ൽ 4287 മരണങ്ങളുണ്ടായപ്പോൾ കഴിഞ്ഞ വർഷം അത് 4035 ആയി കുറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 2016ൽ 30100 ആയിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം അത് 29471 ആയി കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 14008ൽ നിന്നും 12840 ആയും ചുരുങ്ങി. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, ആലപ്പുഴ, എറണാകുളം റൂറൽ, ഇടുക്കി, തൃശൂർ സിറ്റി, തൃശൂർ റൂറൽ, പാലക്കാട്, മലപ്പുറം, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണത്തിൽ തിരുവനന്തപുരം സിറ്റി, റൂറൽ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം സിറ്റി, തൃശൂർ റൂറൽ, പാലക്കാട്, മലപ്പുറം, കോഴിക്കോട് സിറ്റി,…
Read Moreഗൾഫിൽ നിന്നെത്തിയ മകനുമായി വീട്ടിലേക്ക് മടങ്ങവേ കാർ ലോറിയിലിടിച്ച് പിതാവ് മരിച്ചു ; മറ്റൊരു മകനും കൊച്ചുമനും പരിക്ക്; അപകടത്തിൽ ചങ്ങരംകുളം ചോഴിയാത്ത് വീട്ടിൽ രവീന്ദ്രനാണ് മരിച്ചത്
കുന്നംകുളം: ഗൾഫിൽനിന്നും എത്തിയ മകനെ കൊണ്ടുവരുന്ന വഴിയുണ്ടായ കാർ അപകടത്തിൽ പിതാവ് മരിച്ചു. ചങ്ങരംകുളം ചോഴിയാത്ത് വീട്ടിൽ വേലായുധൻ മകൻ രവീന്ദ്രൻ (56) ആണ് മരിച്ചത്. ഇന്നുരാവിലെ ആറരയോടെ കുന്നംകുളത്തിനടുത്ത് കാണിപ്പയ്യൂരിൽവച്ചായിരുന്നു അപകടം. രവീന്ദ്രന്റെ മൂന്നാമത്തെ മകൻ ശ്യാംസുന്ദർ ദുബായിൽനിന്നും ഇന്ന് പുലർച്ചെയാണ് മടങ്ങിയെത്തിയത്. ശ്യാമിനെ കൊണ്ടുവരാനായി രവീന്ദ്രനും മറ്റൊരുമകനായ രദീപും രദീപിന്റെ മകൻ ആദരവ് എന്നിവർ ചേർന്നാണ് നെടുന്പാശേരിയിലേക്ക് പോയത്. ശ്യാം ഗൾഫിൽ പോയി ആദ്യ വരവായിരുന്നു ഇത്. ഇതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ കുന്നംകുളം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെതന്നെ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും രവീന്ദ്രൻ മരിച്ചു. അപകടത്തിൽ രദീപിനും മകൻ ആരവിനും പരിക്കുണ്ട്. എരമംഗലം താഴെത്തെപടിയിൽ ഹാർഡ്വെയർ ഷോപ്പ് നടത്തുകയാണ് രവീന്ദ്രൻ. ഭാര്യ: ശ്യാമള. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
Read More“റിമംബറിംഗ് ബ്ലാക്ക് ഡേ’ ..! ഗോരഖ്പൂർ ദുരന്തം നിറങ്ങളിൽ ചാലിച്ച ജ്യോതി ബാസിനു ദേശീയ അംഗീകാരം
ഗുരുവായൂർ: ഗോരഖ്പൂരിലെ ആശുപത്രി ദുരന്തം കാൻവാസിൽ പകർത്തിയ ഗുരുവായൂരിലെ ചിത്രകാരൻ ജ്യോതി ബാസിന് ദേശീയ അംഗീകാരം. പോണ്ടിച്ചേരി ആർട്ട് അകാദമി ദേശീയ തലത്തിൽ നടത്തിയ ആർട്ട് എക്സിബിഷനിലാണ് ജ്യോതിബാസിന്റെ “റിമംബറിംഗ് ബ്ലാക്ക് ഡേ’ എന്ന ചിത്രം അവാർഡ് നേടിയത്. ഗോരഖ്പൂരിലെ ആശുപത്രി ദുരന്തമായിരുന്നു ചിത്രത്തിലെ പ്രേമേയം.അക്രിലിക് മീഡിയത്തിലാണ് ചിത്രം വരച്ചിട്ടുള്ളത്.ഇന്ത്യയിലെ വിവിധ സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുത്ത 50 ചിത്രകാരന്മാരുടെ രചനകളാണ് എക്സിബിഷനിൽ പ്രദർശിപ്പിച്ചത്. തൃശൂർ കോളജ് ഓഫ് ഫൈനാർട്സിൽനിന്ന് ചിത്രകലാപഠനം പൂർത്തിയാക്കിയ ജ്യോതിബാസ് നിരവധി ചിത്രകലാ എക്സിബിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. നെന്മിനി സ്വദേശിയായ ജ്യോതിബാസ് ജീവിത ബുദ്ധിമുട്ടുകൾക്കിടയിൽ സമയം കണ്ടെത്തിയാണ് എക്സിബിഷനുകളിൽ പങ്കെടുക്കുന്നത്. ചുമർചിത്ര രചനയിലൂടെയും ശില്പ നിർമാണത്തിലൂടെയുമാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. നല്ലൊരു നാടക കലാകാരൻ കൂടിയാണിദ്ദേഹം. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ 10,000 രൂപയും ശില്പവും അടങ്ങുന്ന അവാർഡ് ജ്യോതിബാസ് ഏറ്റുവാങ്ങി.
Read Moreഇപ്പം ശരിയാക്കിത്തരാം..! പാർട്ടി സമ്മേളനത്തിന് പ്രാധാന്യം നൽകിയതുകൊണ്ട് ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടിവന്നത്; അതിനാൽ യാത്രാചെലവ് സിപിഎം തന്നെ വഹിക്കട്ടേയെന്ന് വി.എം. സുധീരൻ
കഴിമ്പ്രം: സിപിഎം പാർട്ടി സമ്മേളനത്തിന് പ്രാധാന്യം നൽകിയതുമൂലമാണ് മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി സമ്മേളനത്തിൽനിന്ന് പോയിവരാൻ ഹെലികോപ്ടർ യാത്ര ചെയ്യേണ്ടിവന്നതെന്നും അതിനാൽ ഹെല്കോപ്ടർ യാത്രാചെലവ് സിപിഎം തന്നെ വഹിക്കേണ്ടതാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കഴിന്പ്രം സ്കൂൾ പരിസരത്ത് തീരദേശ ജനതയോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ നയിക്കുന്ന തീരദേശ അവകാശ ജാഥയുടെ രണ്ടാംദിവസത്തെ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.യാത്രയ്ക്കുവേണ്ടി ഓഖി ഫണ്ടിൽനിന്ന് കൈയിട്ട് വാരി ഹെലികോപ്ടർ യാത്രയ്ക്ക് പണം നൽകാൻ ശ്രമിച്ചത് ധാർമികമായ വലിയ തെറ്റാണ്. ഈ തെറ്റ് മനസിലായി റദ്ദ് ചെയ്ത് പൊതുഫണ്ടിൽനിന്ന് പണം ചെലവഴിക്കാനാണ് ഇപ്പോഴത്തെ നീക്കം. കേവലം സാങ്കേതിക കാര്യങ്ങളിൽ തൂങ്ങിക്കിടന്ന് നിയമപരമായി തെറ്റില്ലെന്ന് പറഞ്ഞ് കൈ കഴുകുന്നതുമൂലം സിപിഎമ്മും പിണറായി സർക്കാരും ജനങ്ങളുടെ മുന്നിൽ മോശക്കാരായെന്ന് സുധീരൻ ചൂണ്ടികാട്ടി.ഓഖി ദുരന്തം തുടങ്ങിയ കഴിഞ്ഞ നവംബർ 29…
Read Moreവാഹന പരിശോധനയ്ക്കിടെ വേഗത്തിൽ പോകാൻശ്രമിച്ച യുവതി സ്കൂട്ടറിൽ നിന്നു വീണു; പോലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സുമതിയുടെ പെരുമാറ്റ രീതി ഒടുവിൽ എത്തിച്ചത് സ്റ്റേഷനിലും
അന്തിക്കാട്/മുളങ്കുന്നത്തുകാവ്: ഡോക്ടറുടെ സ്കൂട്ടറുമായി കടന്ന ഹോംനഴ്സിനെ വീണ് പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് പരിശോധനയ്ക്കിടെ രേഖകൾ ചോദിച്ചപ്പോൾ പെട്ടന്ന് ഓടിച്ചുപോകാൻ ശ്രമിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. ഇവരെ പോലീസ് തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശിനി സുമതിയാണ് മോഷ്ടിച്ച സ്കൂട്ടറുമായി പോലീസിന്റെ പിടിയിലായത്. പഴുവിൽ സെന്റ ആന്റണിസ് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ഡോ. കെ.എം. ബാബുവിന്റെ സകൂട്ടറാണ് മാങ്ങാട്ടുകര വഴിയന്പലത്തിനു സമിപത്തെ മൂത്തേടത്തറ രാജീവിന്റെ വീട്ടിൽ നിന്നും മോഷണം പോയത്. ഇവിടെ ഇവരുടെ മാതാവിനെ ഫിസിയോ തെറാപ്പി നടത്താൻ എത്തിയതായിരുന്നു ഡോക്ടർ. ഫിസിയോ തെറാപ്പിക്കു ശേഷം സ്കൂട്ടർ കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വീട്ടിലെ ഹോം നേഴ്സിനെയും കാണാതായത് ശ്രദ്ധയിൽ പ്പെട്ടത്. പിന്നീട് പോലീസിൽ പരാതി നൽകി. അഞ്ച് ദിവസം മുന്പാണ് യുവതി മാങ്ങാട്ടുകരയിലെ വീട്ടിൽ ജോലിക്കെത്തിയത്. ഇന്നലെ വൈകീട്ട് വെളപ്പായ…
Read Moreതട്ടമിട്ടൊരു തട്ടിപ്പ്..! നാലുകിലോ കഞ്ചാവുമായി ചാലക്കുടി സ്വദേശിനിയും യുവാവും അറസ്റ്റിൽ; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്
ചെറുതുരുത്തി: നാലുകിലോ കഞ്ചാവുമായി ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപത്തുനിന്നും യുവതിയുൾപ്പെടെ രണ്ടുപേരെ ചെറുതുരുത്തി പോലീസ് അറസ്റ്റു ചെയ്തു. ഇന്നുരാവിലെ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ചാലക്കുടി ആളൂർ പാളയങ്കോട്ട്കാരൻ വീട്ടിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ സൈനബ (48), മുള്ളൂർക്കര ആറ്റൂർ പത്മതീർഥം വീട്ടിൽ പത്മനാഭൻനായർ മകൻ സജിത്ത് (34) എന്നിവരെയാണ് ചെറുതുരുത്തി എസ്ഐ പി. പത്മരാജന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കുന്നംകുളം ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റു ചെയ്തത്. സിപിഒമാരായ ജയകൃഷ്ണൻ, ജോബ്, ബിജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. രണ്ടുമാസത്തിനിടെ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് നാലോളം കേസുകളാണ് ചെറുതുരുത്തി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Read More