മുളങ്കുന്നത്തുകാവ്(തൃശൂർ): റിമാൻഡ് ചെയ്തുകൊണ്ടുള്ള കോടതിവിധി കേട്ട് കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരനായ കോയന്പത്തൂർ ഗസൽപുരം കെഎം ഇല്ലം രാജ അവന്യൂ ഇന്ദിരാനഗറിൽ തിരുമലസ്വാമിയുടെ മകൻ വരദരാജനാ(68)ണ് മരിച്ചത്. തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തിലേക്ക് ആവശ്യമായ വിഗ്രഹങ്ങൾ നിർമിച്ച് സ്വർണം പൂശിനല്കിയിരുന്നതു ശിൽപിയും ആർട്ടിസ്റ്റുമായ വരദരാജന്റെ നേതൃത്വത്തിലുള്ള കോയന്പത്തൂരിലെ സംഘമായിരുന്നു. വിഗ്രഹത്തിൽ ഉരുക്കി പൂശാനുള്ള സ്വർണത്തിൽ കൃത്രിമം കാട്ടിയെന്നു കാണിച്ച് ക്ഷേത്രം ഭാരവാഹികൾ എറണാകുളം സെൻട്രൽ പോലിസിൽ നൽകിയ പരാതിയെതുടർന്ന് സിജെഎം കോടതി ഇയാളെ റിമാൻഡ് ചെയ്തു. കോടതിവിധി കേട്ട ഇയാൾ കുഴഞ്ഞുവീണു. തുടർന്ന് അബോധാവസ്ഥയിലായ വരദരാജൻ തൃശൂർ ജില്ലാ പെയിൻ പാലീയിറ്റിവ് കെയർ സെന്ററിലും ജയിൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞുവരവേയാണ് മരണം സംഭവിച്ചത്.വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്നു പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
Read MoreCategory: Thrissur
ആ’ശങ്ക’യുടെ താഴ് തുറക്കാതെ ഒരു വർഷം..! നാട്ടുകാരും, അതിരപ്പിള്ളി യാത്രികരും അൺകംഫർട്ടബിൾ
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ നിർമാണം പൂർത്തീകരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും കംഫർട്ട് സ്റ്റേഷൻ ഇനിയും തുറന്നില്ല. കഴിഞ്ഞ ഒരു മാസം മുന്പ് നഗരസഭ ചെയർപേഴ്സണ് ഉഷ പരമേശ്വരൻ സ്ഥാനം ഒഴിയുന്നതിന് മുന്പ് ഉദ്ഘാടനം തീരുമാനിച്ചതായിരുന്നു. എന്നാൽ ഉദ്ഘാടനം നടത്താതെ ചെയർപേഴ്സണ് രാജിവച്ച് പോകുകയായിരുന്നു. കംഫർട്ട് സ്റ്റേഷൻ നടത്തിപ്പിന് ലേലം ചെയ്യാൻ ശ്രമിച്ചെങ്കിലും ഉയർന്ന നിരക്കായതിനാൽ ആരും ലേലം ചെയ്യാൻ ഉണ്ടായില്ല. നേരത്തെ ഇവിടെ ഉണ്ടായിരുന്ന കംഫർട്ട് സ്റ്റേഷൻ പ്രവർത്തനയോഗ്യമല്ലാതായതിനെ തുടർന്ന് വർഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. ഈ കൗണ്സിൽ വന്നശേഷമാണ് പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ചു മാറ്റി കടമുറികളോടു കൂടി പുതിയത് നിർമിച്ചത്. കടമുറികൾ്ക് കൂടുതൽ സൗകര്യമുണ്ടാക്കി നിർമിച്ചിരിക്കുന്ന കംഫയർട്ട് സ്റ്റേഷനിൽ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പരമിതമാണ്. എന്നാലും കംഫർട്ട് സ്റ്റേഷൻ പ്രവർത്തിച്ചാൽ നാട്ടുകാർക്ക് ആശ്വസമായിരുന്നു. പഴയ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിച്ചപ്പോൾ വാട്ടർ അഥോറിറ്റിക്ക് അടക്കേണ്ട വെള്ളത്തിന്റെ ബിൽ ഇപ്പോഴും…
Read Moreഅമ്മത്തണലില്ലാതെ എട്ടുമക്കൾ..! കാൻസറിനെ തോൽപിച്ച് എട്ടാമത്തെ മകൾക്കും ജന്മം നൽകി; ഗർഭസ്ഥശിശുവിനെ ഇല്ലാതാക്കി ചികിത്സിച്ചാൽ രോഗം ഭേദമാകുമായിരുന്നിട്ടും സ്വജീവനേക്കാൾ കൂടുതൽ കുഞ്ഞിന് പ്രാധാന്യം നൽകി; ഒടുവിൽ എല്ലാവരെയും വിട്ട് സപ്ന ട്രേസി യാത്രയായി
പാവറട്ടി(തൃശൂർ): ഗർഭസ്ഥശിശുവിന്റെ ജീവനു സ്വജീവനേക്കാൾ വിലനല്കിയ ആ അമ്മക്കിളി ഇനിയില്ല. രണ്ടുവയസുകാരി ഫിലോമിന റോഷ്നി മുതൽ പ്ലസ് വണ് വിദ്യാർഥിയായ മൂത്ത മകൻ ജയിംസ് വരെയുള്ള എട്ടുമക്കളുടെ അമ്മത്തണൽ നഷ്ടമാക്കി സപ്ന ട്രേസി(43) യാത്രയായി. ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി ജോജുവിന്റെ ഭാര്യയാണു ക്രിസ്മസ് നാളിൽ മരിച്ച സപ്ന ട്രേസി. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സീനിയർ നഴ്സിംഗ് ഓഫീസറായിരുന്നു സപ്ന. ജോലിത്തിരക്കുകൾക്കിടയിലും സപ്ന ജീവിച്ചുതീർത്തത് ആരും വിസ്മയത്തോടെ നോക്കിനിന്നുപോകുന്ന അമ്മജീവിതമായിരുന്നു. ജോലിത്തിരക്കുകൾ കാരണമായി പറഞ്ഞ് കുഞ്ഞുങ്ങളുടെ എണ്ണം ഒന്നും രണ്ടുമായി കുറയ്ക്കുന്ന അമ്മമാർക്കിടയിൽ സപ്ന ട്രേസി അദ്ഭുതമായി. എട്ടു കുഞ്ഞുങ്ങൾക്ക് അവർ ജന്മം നല്കി. അമ്മ ജോലിക്കുപോകുന്പോൾ മുതിർന്ന കുട്ടികൾ പിറകേവന്ന കുരുന്നുകൾക്കു താങ്ങും തണലുമായി നിന്നു. രണ്ടുവർഷം മുന്പ് മകൾ ഫിലോമിന റോഷ്നിയെ ഗർഭം ധരിച്ച സമയത്താണ് സപ്ന രോഗബാധിതയാകുന്നത്. ഗർഭസ്ഥശിശുവിനെ ഇല്ലാതാക്കി…
Read Moreചെങ്കൊടിക്കു ശത്രു കാവി..! മുഖ്യരാഷ്ട്രിയ ശത്രു ബിജെപി തന്നെയെന്ന് തൃശൂരിന്റെ മണ്ണിൽ നിന്ന് ഉറക്കെ പറഞ്ഞ് മുഖ്യമന്ത്രി പിണറായി
തൃശൂർ: മുഖ്യരാഷ്ട്രീയ ശത്രു ബിജെപിയും ആർഎസുംഎസുമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പിണറായിയുടെ വിമർശനം. നോട്ടു നിരോധനവും ജിഎസ്ടിയും ഏൽപിച്ച ആഘാതം ഒരു ഭാഗത്ത് നിൽക്കുമ്പോഴാണ് ന്യൂനപക്ഷ വേട്ടയും വർഗീയ സംഘർഷവും മറുഭാഗത്ത് നിർബാധം തുടരുന്നത്. ഇതെല്ലാം രാജ്യം വലിയ ആപത്തിലേക്കാണ് പോകുന്നതെന്നാണ് കാണിക്കുന്നതെന്ന് പിണറായി പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസം നൽകുക , ബദൽ ഉയർത്തുക എന്ന കോയമ്പത്തൂർ പാർട്ടി കോൺഗ്രസിന്റെ നിർദ്ദേശ പ്രകാരമാണ് ഭരണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു ദിവസത്തെ സമ്മേളനത്തിലുടനീളം പിണറായി പങ്കെടുക്കും.
Read Moreതൊഴിലാളികള് ആവശ്യം നടക്കുമോ വരട്ടുപാറയില് പുലി മ്ലാവിനെ കൊന്ന് മരത്തിനു മുകളില് വച്ചു
മലക്കപ്പാറ: വാൽപ്പാറ വരട്ട്പാറ എസ്റ്റേറ്റിലെ കാപ്പിതോട്ടത്തിൽ പുലി മ്ലാവിനെ കൊന്ന് മരക്കൊന്പുകൾക്കിടയിൽ വച്ചു.ഏകദേശം ഒരു വയസ് പ്രായമുള്ള മ്ലാവിനെയാണ് പുലി മരത്തിനു മുകളിലേക്ക് കയറ്റി വച്ചത്.ഏകദേശം പതിനഞ്ചടിയോളം ഉയരത്തിലുള്ള മരക്കൊന്പുകൾക്കിടയിലാണ് മ്ലാവിനെ തൂക്കിയിട്ടിരിക്കുന്നത്.ഇന്നലെ രാവിലെ തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്.തുടർന്ന് വനപാലകരേയും എസ്റ്റേറ്റ് അധികൃതരേയും വിവരമറിയിച്ചു. വാൽപ്പാറ റെയിഞ്ച് ഓഫീസർ ശക്തിവേലിന്റെ നേതൃത്വത്തിൽ വനപാലകരെത്തി. പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി ക്യാമറകൾ സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു. എന്നാൽ പുലികളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. തോട്ടം മേഖലയിൽ പലഭാഗങ്ങളിലും തുടർച്ചയായി പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടതിനാൽ കുട്ടികളെ ഒറ്റക്ക് പുറത്ത് വിടരുതെന്ന് വനപാലകർ ആവശ്യപ്പെട്ടു.
Read Moreപൊന്നരിച്ച് പൊന്നാകുന്നവര്! ഇതു കഥയല്ല. പാഴ്മണ്തരികളില്നിന്നു പൊന്നരിച്ചെടുക്കുന്ന ജീവിത നേര്കാഴ്ചകള് തന്നെ സാക്ഷ്യം
സി.അനിൽകുമാർ പാലക്കാട്: കുപ്പത്തൊട്ടിയിൽ മാണിക്യമുണ്ടെങ്കിൽ മണ്തരികളിൽ പൊന്നുമുണ്ട്. ഇതു കഥയല്ല. പാഴ്മണ്തരികളിൽനിന്നു പൊന്നരിച്ചെടുക്കുന്ന ജീവിതനേർകാഴ്ചകൾതന്നെ സാക്ഷ്യം. പൊന്നിനുവേണ്ടി തട്ടിപ്പും കൊള്ളയടിക്കലുംവരെ നടക്കുന്ന വർത്തമാനകാലത്തിലാണ് മണ്ണിൽനിന്നും സ്വർണത്തരികൾ വേർതിരിച്ചെടുക്കുന്ന തമിഴ് മങ്കമാരുടെ ഉപജീവനകാഴ്ച നഗരജീവിതങ്ങളിൽ വേറിട്ടുനിൽക്കുന്നത്. കാണുന്പോൾ കൗതുകംതോന്നാം. എന്നാൽ ഒരു തൊഴിലിനുവേണ്ടിയും ഒരു ചാണ് വയറിനു വേണ്ടിയുമാണ് ഭാഷയും ദേശവും നോക്കാതെ ദൂരങ്ങൾ താണ്ടി ഇവരെത്തുന്നത്. തമിഴ്നാട്ടിലെ പൊള്ളാച്ചി കോട്ടൂർ സ്വദേശിനികളായ സലോമി, മലർ, ശെൽവി എന്നിവരടങ്ങിയ മൂവർസംഘമാണ് പൊന്നരിച്ചെടുക്കുന്ന ജോലി ചെയ്യുന്നത്. കാലങ്ങളായി ഇത്തരം തൊഴിലിലേർപ്പെട്ടവരാണ് ഇവർ. മുന്പ് സലോമിയുടെ അമ്മയാണ് വന്നിരുന്നത്. വാർധക്യാവശതയിൽ ഇവർ കിടപ്പിലായതോടെ സലോമിയും ഈ പാത പിന്തുടരുന്നു. നഗരത്തിലെയും പരിസരങ്ങളിലെയും ജ്വല്ലറികളിൽനിന്നും സ്വർണാഭരണ പണിശാലകളിൽനിന്നും പുറന്തള്ളപ്പെടുന്ന മണ്ണിലാണ് ഇവർ സ്വർണത്തരികൾ തേടുന്നത്. സ്വർണത്തരികൾമാത്രമല്ല, വെള്ളിപ്പൊട്ടുകളും ചികഞ്ഞുകണ്ടെത്തും ഇവർ. പാലക്കാട്, തൃശൂർ ജില്ലകളിലായുള്ള ജ്വല്ലറികളിൽ വർഷങ്ങളായി ഇത്തരത്തിൽ മണ്ണിൽനിന്നും പൊന്നു തെരയുന്ന…
Read Moreവൺ,ടൂ,ത്രീ മണി..! വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ അനാസ്ഥകൾ എണ്ണിപ്പറഞ്ഞ് വൈദ്യുതി മന്ത്രിയുടെ താക്കീത് ഇങ്ങനെ…
തൃശൂർ: ഉപഭോക്താക്കളുടെ പരാതികൾ ക്രിയാത്മകമായി പരിഹരിക്കാൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നു മന്ത്രി എം.എം. മണി പറഞ്ഞു. തൃശൂർ എലൈറ്റ് ഹോട്ടലിൽ കെഎസ്ഇബി വിതരണ മേഖലാ ജീവനക്കാരുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉപഭോക്താക്കളുടെ പരാതികളോടും ന്യായമായ ആവശ്യങ്ങളോടും മുഖംതിരിക്കുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. കറന്റ് പോയാൽ ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചാൽ ഫോണ് എടുക്കാത്ത അവസ്ഥ ഉണ്ടാകരുത്. പരാതി പരിഹരിക്കുന്ന കാര്യത്തിൽ കൂടുതൽ കാര്യക്ഷമത ഉദ്യോഗസ്ഥർ കാട്ടണം. സന്പൂർണ വൈദ്യുതീകരണത്തിന്റെ കാര്യത്തിൽ അഭിമാന നേട്ടം കൈവരിക്കുന്പോഴും മികച്ച സേവനം നൽകുന്ന കാര്യത്തിൽ ഇനിയും പുരോഗമിക്കണം. മികച്ച സേവനം നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും. നടത്തിവരുന്ന പല പദ്ധതികളും ഇടയ്ക്കു നിർത്തിവയ്ക്കുന്നതു കോടിക്കണക്കിനു രൂപയുടെ ബാധ്യത വരുത്തുകയാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പ്…
Read Moreഈർക്കിലി ലോകാത്ഭുതങ്ങൾ..! ജൂബിയുടെ കരവിരുതിൽ വിരിയുന്ന ഈർക്കിലി താജ്മഹലും ടൈറ്റാനിക്കും ഡിനോസറുമെല്ലാം അത്ഭുതമാകുന്നു; എല്ലാ പിന്തുണയുമായി കുടുംബവും
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: ഈർക്കിൽകൊണ്ട് വിസ്മയങ്ങൾ തീർക്കുകയാണ് പാലക്കുഴി പിസിഎയിലെ കർഷകനായ വേലംപറന്പിൽ ജൂബി ജോർജ്. കണ്ടുനില്ക്കുന്നവരെ അന്പരപ്പിക്കുന്ന കരവിരുതാണ് ജൂബിയുടെ ഈർക്കിൽ കലാസൃഷ്ടികൾക്കു പിന്നിൽ. എണ്ണിയാൽ ഒടുങ്ങാത്ത ഈർക്കിലി തുണ്ടുകൾ അതിസൂക്ഷ്മതയോടെ അടുക്കിവച്ച് സുന്ദരശില്പങ്ങൾക്കാണ് ജൂബി രൂപംനല്കുന്നത്. ഇരുന്നൂറുദിവസംകൊണ്ട് പൂർത്തിയാക്കിയ ദിനോസറും നൂറുദിവസം എടുത്ത ടൈറ്റാനിക് കപ്പലുമെല്ലാം ജൂബിയുടെ മാസ്റ്റർ പീസുകളാണ്. ഈർക്കിലിയുടെ തെരഞ്ഞെടുപ്പ് മുതൽ വേണം ഈ ശ്രദ്ധയും കരവിരുതും. നല്ല ക്ഷമയും ഈ വിസ്മയ രൂപങ്ങളുടെ നിർമാണത്തിനു വേണം. തോട്ടത്തിലെ കൃഷിപ്പണികൾ കഴിഞ്ഞ് ഒഴിവുസമയത്താണ് ജൂബിയുടെ ശില്പനിർമാണം. വീട്ടുകാരും ഭാര്യ ലിജിയും മക്കളായ എൽനയും എൽബിനുമെല്ലാം സഹായത്തിനുണ്ട്. നിരവധി കാർഷികമേളകളിൽ ജൂബി ശില്പപ്രദർശനം നടത്തി. നിർമിക്കാനുദ്ദേശിക്കുന്ന ശില്പം ആദ്യം പേപ്പറിൽ വരച്ച് പൂർണത വരുത്തും. തുടർന്നാണ് ഈർക്കിൽകൊണ്ട് നിർമിക്കുക. 15 വർഷംമുന്പ് ഈർക്കിൽകൊണ്ട് വീടിന്റെ മോഡൽ ഉണ്ടാക്കിയായിരുന്നു തുടക്കം. പിന്നെ ശില്പനിർമാണം ഹരമായി…
Read Moreഹരിതാഭമാക്കാം ഈ കലോത്സവം; സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലേക്ക് പ്ലാസ്റ്റിക് കവറുകൾ പ്രവേശിപ്പിക്കില്ല
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികളിലേക്ക് പ്ലാസ്റ്റിക് കവറുകൾ പ്രവേശിപ്പിക്കില്ല. പ്ലാസ്റ്റിക് കവറുമായി എത്തുന്നവർക്ക് തുണി സഞ്ചി കൊടുക്കാനാണ് തീരുമാനം. കലോത്സവം മാലിന്യ പ്ലാസ്റ്റിക് വിമുക്ത കലോത്സവമാക്കി മാറ്റാനാണ് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ശ്രമിക്കുന്നതെന്ന് ചെയർമാൻ മുൻ എംഎൽഎ ടി.എൻ.പ്രതാപനും കണ്വീനർ ടോണി അഗസ്റ്റിനും പറഞ്ഞു. കുട്ടികൾക്ക് പേപ്പർ പേനകൾ സൗജന്യമായി നൽകാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഗ്രീൻ ആൻഡ് ക്ലീൻ ആശയം ജനങ്ങളിലെത്തിക്കാൻ ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ടു മുതൽ ആയിരത്തോളം എൻഎസ്എസ് വളണ്ടിയർമാരെ പങ്കെടുപ്പിച്ച് സമൂഹമാലിന്യ നിർമാർജന യജ്ഞമായി തേക്കിൻകാട് മൈതാനം വൃത്തിയാക്കും. ഫ്ളാഷ് മോബും തെരുവുനാടകവും സിനിമാമേഖലയിലെ പ്രശസ്തരെ പങ്കെടുപ്പിച്ച് നടത്തും. മുളകൊണ്ടും മുള ഉത്പന്നങ്ങൾ കൊണ്ടും നിർമിക്കുന്ന പ്രകൃതി സൗഹൃദ വീട് ആകർഷകമാകും. സംസ്ഥാന ബാംബൂ കോർപറേഷനാണ് ഏകദേശം 500 സക്വയർഫീറ്റ് വരുന്ന ഈ വീട് നിർമിക്കുന്നത്. മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി…
Read Moreഒന്നു വിളിച്ചാൽ ഓടിയെത്തും..! പല്ലു വേദനയോ, ഇനി ആശുപത്രിയിലേക്ക് ഓടേണ്ട; ക്ലീനിക്ക് നിങ്ങളുടെ അടുത്തെത്തും
മുളങ്കുന്നത്തുകാവ്: പല്ലുവേദനയുള്ളവർ ഇനി ആശുപത്രിയിലേക്കോടേണ്ട. ദന്താശുപത്രി നേരിട്ട് നിങ്ങളുടെ അടുത്തെത്തും. ത്യശുർ ഗവ ദന്തൽ കോളജിന്റെ സഞ്ചരിക്കുന്ന ദന്താശുപത്രിയാണ് പല്ലുവേദനയുള്ളവരെയും രോഗങ്ങളുള്ളവരെയും തേടി എത്തുന്നത്. മധ്യ കേരളത്തിൽ ആദ്യമായാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സഞ്ചരിക്കുന്ന എയർ കണ്ടീഷൻഡ് ക്ലിനിക്ക് വരുന്നത്. ലക്ഷങ്ങൾ വില വരുന്ന മൊബൈൽ ക്ലീനിക്കിൽ നാല് ചെയർ, പോർട്ടബിൾ എക്സ്റേ ഡയഗ്നോസ്റ്റിക് സംവിധാനം, ഹെൽത്ത് ഡാറ്റ എന്നിവയുണ്ട്. വിദഗ്ധരായ ഡോകടറുടെയും നഴ്സിന്റെയും, ടെകിനിഷ്യന്റെയും ഒരു സഹായിയുടെ സേവനവും ഇതിൽ ഉണ്ടാകും. ഇതിന്റെ ഭാഗമായി ദന്തൽ രോഗങ്ങളെ കുറിച്ചും അവയുടെ ചികിത്സാരീതികളെ കുറിച്ചും മോണരോഗങ്ങൾ, ദന്ത സംരക്ഷണം ഗർഭിണികളുടെയും പാലൂട്ടുന്നവരുടെയും, ബാല്യത്തിലും ശൈശവത്തിലും ,യൗവനത്തിലും വാർധക്യത്തിലും തുടങ്ങി വിവിധ ദന്തൽ കാര്യങ്ങളെ കുറിച്ചുളള ബോധവൽക്കരണവും നടത്താൻ വിദഗ്ധർ ക്ലാസെടുക്കും. മൈനർ ശസ്ത്രക്രിയ സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ത്യശുർ ജില്ലയക്ക് പുറമെ പാലക്കാട്, മലപ്പുറും എന്നിവിടങ്ങളിലെ ഗ്രാമീണ…
Read More