മുളങ്കുന്നത്തുകാവ്(തൃശൂർ): കാൻസർ ബാധിച്ച തുടയെല്ലിന്റെ മൂക്കാൽ ഭാഗത്തോളം ശസ്ത്രക്രിയ വഴി മുറിച്ചു പുറത്തെടുത്ത് റേഡിയേഷൻ നല്കി കാൻസർവിമുക്തമാക്കി അതേ സ്ഥാനത്തു വീണ്ടും വച്ചുപിടിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ ആദ്യമായാണു ഇത്തരം കാൻസർ ശസ്ത്രക്രിയ വിജയകരമാകുന്നത്. വർഷങ്ങൾക്കുമുന്‍പ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിൽപോലും ഇത്തരം ശസ്ത്രക്രിയകൾ അത്യപൂർവമാണ്. കാൻസർ വന്ന ഭാഗം മുറിച്ചുമാറ്റുകയാണ് സാധാരണ ചെയ്യുക. അതിൽനിന്നും വ്യത്യസ്തമായാണ് മെഡിക്കൽ രംഗത്തു വിപ്ലവകരമായ ശസ്ത്രക്രിയ നടത്തിയത്. മലപ്പുറം കോത്തൂർ പിലായക്കാത്ത്് വീട്ടിൽ താമിയുടെ ഭാര്യ സുശീല(52)യുടെ ഇടതുകാലിലാണ് അപൂർവശസ്ത്രക്രിയ നടത്തി കാൻസർവിമുക്തമാക്കിയത്. അഞ്ചുമണിക്കൂറാണ് ഇതിനു വേണ്ടിവന്നത്. സ്വകാര്യ ആശുപത്രികളിൽ അഞ്ചുലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയ്ക്കു മെഡിക്കൽ കോളജിൽ പതിനായിരം രൂപയാണ് ചെലവെന്ന പ്രത്യേകതയുമുണ്ട്. കൂലിപ്പണിക്കാരിയായ സുശീലയുടെ കാലിൽ 15 വർഷംമുന്പ് കല്ല് വീണു ചതഞ്ഞിരുന്ന. എന്നാൽ കൃത്യമായ ചികിത്സ തേടാത്തതുമൂലം പിന്നീട്…
Read MoreCategory: Thrissur
വിശ്വാസികളാണെങ്കിൽ അഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന ചിന്ത സ്വാഗതാർഹം; ഇത് ഒരു മതത്തിനും മേലുള്ള കടന്നുകയറ്റമല്ലെന്ന് സുരേഷ് ഗോപി
തൃശൂർ: വിശ്വാസികളായ അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം സ്വാഗതാർഹമായ ചിന്തയാണെന്ന് സുരേഷ്ഗോപി എംപി. ക്ഷേത്രത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിച്ച് വിശ്വാസികളായ അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നത് അനുകൂലിക്കാവുന്ന കാര്യമാണെന്നും ആധുനിക കാലത്ത് അത്തരം കാര്യങ്ങളിൽ ചിന്ത പുലർത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ ജില്ല സിബിഎസ്ഇ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. യേശുദാസ് അടക്കമുള്ളവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണം. മതാചാര ചടങ്ങുകൾക്ക് വിഘ്നം സംഭവിക്കാതെയും മതവികാരം ചോദ്യം ചെയ്യപ്പെടാതെയും തന്ത്രികൾ പറയുന്ന ശുദ്ധിനിലനിർത്തിക്കൊണ്ടും ഇക്കാര്യം പരിഗണിക്കാം. ഇത് ഒരു മതത്തിനും മേലുള്ള കടന്നുകയറ്റമല്ലെന്നും സുരേഷ്ഗോപി പറഞ്ഞു.
Read Moreഅങ്ങനെ പോവാൻ വരട്ടെ..! ചാവക്കാട്ട് ഒരു ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നുപേർ പോലീസ് പിടിയിൽ
ചാവക്കാട്: ഒരു ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നുപേർ പിടിയിലായി. ഈ മാസം ഏഴിന് 21.5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേർ പിടിയിലായതിന്റെ തുടർച്ചയാണ് ഇന്ന് മൂന്നുപേർ കൂടി കുടുങ്ങിയത്. തൃശൂർ ജില്ലക്കാരായ സുകുമാരൻ(47), രവി(48), റാഫി(47) എന്നിവരെയാണ് ചാവക്കാട് സിഐ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായവർ വിതരണത്തിനായി രണ്ടു ലക്ഷം രൂപ ഈ സംഘത്തിന് കൊടുത്തിരുന്നു. വിതരണത്തിന് കൊണ്ടുപോകാനായി പ്രതികൾ സൂക്ഷിച്ചിരുന്ന പണമാണ് ഇന്ന് പിടിച്ചെടുത്തത്. ഒരു ലക്ഷം രൂപ കൂടി കണ്ടെടുക്കാനായി പ്രതികളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോലീസ് റെയ്ഡ് തുടരുകയാണ്. ജില്ലയുടെ പല ഭാഗത്തുനിന്നുള്ള വീടുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഏതാനും പേർ കൂടി പിടിയിലാകുമെന്നാണ് സൂചന. കള്ളനോട്ട് നിർമിച്ച് നോട്ടിരിട്ടിപ്പ് നടത്തിയിരുന്ന മൂന്നംഗ സംഘത്തെയാണ് നോട്ട് നിർമാണ സാധനങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ഏഴിന് ചാവക്കാട് പോലീസ് പിടികൂടിയത്. അവരിൽ നിന്ന് ലഭിച്ച…
Read Moreപതിനാറു മാസത്തിനിടെ മൂന്നാമത്തെ മന്ത്രിയും..! തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങണമെന്ന് തിരുവഞ്ചൂർ
തൃശൂർ: മന്ത്രി തോമസ് ചാണ്ടിക്കെതിരെ റവന്യൂമന്ത്രി നടപടി വേണമെന്നാവശ്യപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണവിധേയനായ തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങണം. തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന റിപ്പോർട്ടിന്മേൽ സർക്കാർ അടയിരിക്കുകയാണ്. ആലപ്പുഴ മാർത്താണ്ഡം കായൽ കൈയേറ്റവുമായി ബന്ധപ്പെട്ടു നടപടിയെടുക്കാത്തതിൽ സ്ഥാപിത താത്പര്യങ്ങൾ ശക്തമാണെന്നും പച്ചയായ നിയമലംഘനമാണു നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണം തുടങ്ങി 16 മാസം പിന്നിടുന്പോൾ എൽഡിഎഫ് സർക്കാരിന്റെ മൂന്നാമത്തെ മന്ത്രിയാണു പുറത്തേയ്ക്കു പോകാനൊരുങ്ങുന്നത്. ജില്ലാ കളക്ടറുടെ അന്തിമ റിപ്പോർട്ട് വന്നിട്ടും സർക്കാർ കണ്ണുതുറക്കുന്നില്ല. എന്തിന്റെ പേരിലാണു മന്ത്രിയെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നറിയണം. ആദ്യം റിപ്പോർട്ട് പുറത്തുവരട്ടെ എന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞപ്പോൾ മന്ത്രിയെ ഏത് വിധേനയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.
Read Moreഅമ്പതു കോടിയുടെ കേരളത്തിലെ ആദ്യത്തെ ഹൈടെക് ജയിൽ തടവുപുള്ളികളായി പൂച്ചകളും ഇഴജന്തുക്കളും
വിയ്യൂർ: കൊടുംകുറ്റവാളികളെ പാർപ്പിക്കാൻ അന്‍പതു കോടി മുടക്കി പണികഴിപ്പിച്ച അതീവ സുരക്ഷാ ജയിലിൽ കഴിയുന്നത് പൂച്ചകളും ഇഴജന്തുക്കളും. ജയിലിന്റെ പരിസരത്ത് വിലസുന്നതാകട്ടെ പശുക്കളും, ആടുകളും, എരുമകളുമൊക്കെയാണ്. കാടുപിടിച്ച് കിടക്കുന്ന ഇവിടെ കൊടുംകുറ്റവാളികളായവർക്ക് ഒളിവിൽ കഴിയാൻ സാധിക്കുന്ന വിധമാണ് കാട് മൂടി കിടക്കുന്നത്. ഗുണ്ടാ ആകടിൽ പിടിയിൽ ആകുന്നവരെയും തീവ്രവാദ കേസുകളിൽപെട്ടുവരേയും അന്യരാജ്യക്കാരേയും, വധശിക്ഷയക്ക് വിധിക്കപെട്ടുവരെയും കൊടുംകുറ്റവാളികളെയും പാർപ്പിക്കാൻ 145 ഏക്കർ വരുന്ന ജയിൽ കോന്പൗണ്ടിൽ 30 ഏക്കർ സഥലത്താണ് അതിവസുരക്ഷ ജയിൽ നിർമിച്ചിരിക്കുന്നത്. 2010 ൽ എൽഡിഎഫ് സർക്കാർ പദ്ധതി ഉണ്ടാക്കുകയും പിന്നിട് വന്ന യുഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കിയ വീയ്യൂരിലെ അതിവ സുരക്ഷ ജയിലാണ് ഉപയോഗിക്കാത്തത് മൂലം നശിച്ച് കൊണ്ടിരിക്കുന്നത്. ഇതിനകം അന്‍പത് കോടി രൂപയോളം ഈ ഹൈടെക് ജയിലിനു വേണ്ടി ചെലവഴിച്ചു. ഇനിയും ഫണ്ട് വേണമെന്നാണ് പൊതുമാരാമത്ത് വകുപ്പിന്റെ ആവശ്യം. കോടികൾ ചെലവഴിച്ച് സഥാപിച്ച കെട്ടിടത്തിന്റെ…
Read Moreസംഗീതകിരണം ഉദിക്കുന്നു..! ; കുറവുകളെ തോൽപ്പിച്ച് മനസിൽ സംഗീതം നിറച്ച് പൂങ്കുന്നം സ്വദേശി കിരണ്‍ ശ്രദ്ധേയനാകുന്നു
സ്വന്തം ലേഖകൻ തൃശൂർ: സംഗീതത്തിനുമുന്പിൽ ശാരീരികവും മാനസികവുമായ കുറവുകൾ ഒന്നൊന്നായി തോറ്റുപിൻമാറുമെന്നു തെളിയിക്കുകയാണ് പൂങ്കുന്നം സ്വദേശി കിരണ്‍. ഒപ്പം, സാധാരണ കുട്ടികളേക്കാൾ ഗ്രഹണ ശക്തിയും ഓർമശക്തിയും ഉണ്ടാക്കാൻ സാധിക്കുമെന്നും കിരണ്‍ കാണിച്ചുതരുന്നു. എല്ലാറ്റിനും തെളിവായി ഇതാ അരങ്ങിലേക്കുമെത്തുകയാണ് കിരണ്‍. ജനിച്ച് നാലുമാസം പ്രായമായപ്പോൾ പനി ബാധിച്ച് സെറിബ്രൽ പാൾസി ബാധിച്ചു കിടപ്പിലായിരുന്നു തുളവൻപറന്പിൽ അജിത് കുമാറിന്റെയും സജിതയുടെയും മൂത്ത മകനായ കിരണ്‍. നിരന്തരമായ ചികിത്സയിലൂടെ നാലു വയസായപ്പോൾ എഴുന്നേറ്റുനില്ക്കാനും സംസാരിക്കാനും തുടങ്ങി. പക്ഷേ, കണ്ണിനു കാഴ്ചയുണ്ടായിരുന്നില്ല. നാലു വയസിൽ മുടി മുഴുവൻ കൊഴിഞ്ഞു. നരച്ച മുടി വന്നു. എപ്പോഴും അമ്മയുടെ മടിയിൽ കിടന്ന് വാശിപിടിച്ച് കരഞ്ഞ മകനെ ശാന്തനാക്കാന്‍ സജിത പല വഴികളും നോക്കി. ഒടുവിൽ, പാട്ടുപാടിയാൽ കിരണ്‍ കരച്ചിൽ നിർത്തുന്നതു തിരിച്ചറിഞ്ഞു. അങ്ങനെ മകന്റെ കരച്ചിൽ മാറ്റാനുള്ള ഉപാധിയായി പാട്ടുകൾ. അമ്മയ്ക്കു പാടാൻ പറ്റാത്ത സമയത്തു…
Read Moreആറു വർഷത്തെ ഇടവേളയ്ക്കു ശേഷം..! ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സ്കൂൾ കലോത്സവത്തിന് തൃശൂർ നഗരം ഒരുങ്ങി
തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയിറങ്ങുന്പോൾ പൂരനഗരിയിൽ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ജനുവരി അഞ്ചു മുതൽ 10വരെയാണ് തൃശൂരിൽ സംസ്ഥാന കലോത്സവം നടക്കുന്നത്. ഇത്തവണ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലാണ് സംസ്ഥാന സ്കൂൾ കലോത്സവം. കലോത്സവത്തിന് ആതിഥ്യമരുളാൻ തൃശൂർ ഒരുങ്ങിത്തുടങ്ങി. പരിഷ്കരിച്ച കലോത്സവ മാന്വൽ പ്രകാരമുള്ള കലോത്സവമാണ് തൃശൂരിൽ നടക്കാൻ പോകുന്നതെന്ന പ്രത്യേകതയുമുണ്ട്. 2008നു ശേഷമാണ് കലോത്സവ മാന്വൽ പരിഷ്കരിക്കുന്നത്. 2012ലാണ് ഇതിനു മുന്‍പ് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ നടന്നത്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം തൃശൂരിലെത്തുന്ന കലോത്സവത്തിനെ വരവേൽക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ ജില്ല കൂടിയായ തൃശൂർ അണിഞ്ഞൊരുങ്ങുകയാണ്. കലോത്സവത്തിന്റെ മുന്നോടിയായി നടക്കാറുള്ള വർണശബളമായ ഘോഷയാത്ര ഇനിയുണ്ടാകില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കലോത്സവത്തിലെ പല ഇനങ്ങൾക്കും മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും കർശനമാക്കിയിട്ടുണ്ട്. അപ്പീലിന്റെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് സൂചന. 2012ൽ തൃശൂർ…
Read Moreആചാരങ്ങൾ കാലഘട്ടത്തിന് അനുസരിച്ച് മാറും..! ഗുരുവായൂരിൽ അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച് സർക്കാർ മുൻ കൈയെടുക്കണം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ മുൻകൈയെടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി. ഇക്കാര്യത്തിൽ തന്ത്രി, പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച ശേഷം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആചാരങ്ങൾ കാലഘട്ടത്തിന് അനുസരിച്ച് മാറുമെന്നും മാറ്റങ്ങൾ അറിഞ്ഞ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ എടുക്കുന്ന തീരുമാനത്തോട് സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreഭിന്നശേഷിയുള്ളവരുടെ പരിചരണം മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്വമല്ല; മറിച്ച് സമൂഹത്തിന്റെയും സർക്കാരിന്റെയും പ്രഥമ ഉത്തരവാദിത്വമെന്ന്അനിൽ അക്കര
തൃശൂർ: ജീവിക്കാൻ ശേഷിയില്ലാത്ത സഹോദരങ്ങളെ അവഗണിക്കുന്നതും അവരെ പരിചരിക്കുന്നവരെ സഹായിക്കാതിരിക്കുന്നതും ഒരു സമൂഹത്തിന്റെ ശൂന്യതയുടെ ലക്ഷണമാണെന്ന് അനിൽ അക്കര എംഎൽഎ പറഞ്ഞു. ഭിന്നശേഷിയുള്ളവരുടെ പരിചരണം അവരുടെ മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്വമല്ല. സമൂഹത്തിന്റെയും സർക്കാരിന്റെയും പ്രഥമ ഉത്തരവാദിത്വമാണത്. ആദ്യം സംരക്ഷണം നല്‍കേണ്ടവരെ അവസാനത്തേതായിപ്പോലും പരിഗണിക്കാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയാണിവിടെ ഇപ്പോഴുള്ളത്. ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷരകേരളത്തിന് ഇത് അപമാനമാണ്. ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനായി താൻ മുന്നിട്ടിറങ്ങുമെന്നും എംഎൽഎ പറഞ്ഞു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും സ്പെഷൽ സ്കൂൾ അധ്യാപകരും തൃശൂർ കളക്ടറേറ്റ് പടിക്കൽ അവകാശ പ്രഖ്യാപന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു എംഎൽഎ. സ്പെഷൽ സ്കൂൾ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ഭിന്നശേഷിക്കാരായ കുട്ടികളും അനുഭവിക്കുന്ന അവഗണനയും അവകാശ ലംഘനവും പങ്കുവയ്ക്കുന്നതിനായി സേക്രഡ് അവകാശ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഭിന്നശേഷിയുള്ളവരെ സുന്ദരമായ പേരുകൾ നല്കി വിശേഷിപ്പിക്കുന്ന ഭരണസംവിധാനങ്ങളുടെ…
Read Moreഅമ്മയോളമാവില്ല പാവ..! ആഹാരത്തിനു വഴിതേടിപോയ അമ്മയെ കാത്ത് ഉന്തുവണ്ടിയിൽ ഇരുന്നു കരയുന്ന കുഞ്ഞ് നാട്ടുകാകാർക്ക് നൊമ്പരമായി
ചാലക്കുടി: ആഹാരത്തിനു വഴിതേടിപോയ അമ്മയെ കാത്ത് കരയുന്ന കുഞ്ഞ് വഴിയാത്രക്കാർക്ക് നൊന്പരമായി. മാർക്കറ്റ് റോഡിൽ പള്ളിപ്പാടത്തിനരികിൽ ഉന്തുവണ്ടിയിളാണ് ഇന്നലെ ഉച്ചയ്ക്കു ഈ നൊന്പരപ്പെടുത്തുന്ന സംഭവമുണ്ടായത്. പള്ളിപ്പാടത്തിനരികിൽ ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും പ്ലാസ്റ്റിക് സാധാനങ്ങളോ പാഴയ സാധനങ്ങളോ ഉണ്ടോയെന്ന് തിരയാൻ പോയ അമ്മയെ കാണാതായതോടെയാണ് കുഞ്ഞ് കരച്ചിൽ തുടങ്ങിയത്. ഉന്തുവണ്ടിയിൽ ഒറ്റയ്ക്കായ കുട്ടിക്ക് കളിക്കാൻ നൽകിയ പാവകുട്ടിയാണെങ്കിൽ റോഡിലേക്ക് വീണു പോയി. പക്ഷേ കുഞ്ഞിന്റെ കരച്ചിൽ കണ്ട് സങ്കടപ്പെട്ടു പോയവർ ആരും താഴെ വീണു കിടക്കുന്ന പാവക്കുട്ടിയെ ശ്രദ്ധിച്ചില്ല. പഴയ സാധനങ്ങളും പെറുക്കി അമ്മ മടങ്ങി വരുംവരെ കുട്ടി കരഞ്ഞു കൊണ്ടിരിക്കയായിരുന്നു. അമ്മ വന്ന് കുഞ്ഞിന് റോഡിൽ നിന്ന് പാവകുട്ടിയെ എടുത്തുകൊടുത്തതോടെ കുഞ്ഞിന്റെ കരച്ചിൽ നിന്നു. അരച്ചാൻ വയറിനു വേണ്ടി അമ്മയും കുഞ്ഞും വീണ്ടും ഉന്തുവണ്ടിയുമായി യാത്ര തുടർന്നു.
Read More