സത്യസന്ധനാമൊരു അസാമിക്കാരൻ ..! ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​സ്ഥ​നു തി​രി​കെ ന​ൽ​കി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​യി; അ​സാം സ്വ​ദേ​ശി മു​സ്ത​ഫ​യാ​ണ് മാ​തൃ​ക​യാ​യ​ത്

ചാ​ല​ക്കു​ടി: ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​സ്ഥ​നു തി​രി​കെ ന​ൽ​കി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​യി. യു​ണേ​റ്റ​ഡ് പ്ലൈ​വു​ഡ് ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​യ അ​സാം സ്വ​ദേ​ശി മു​സ്ത​ഫ​യാ​ണ് മാ​തൃ​ക​യാ​യ​ത്. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പി​ൽ​നി​ന്നും ഇ​റ​ങ്ങി​വ​രു​ന്പോ​ഴാ​ണ് മു​സ്ത​ഫ​യ്ക്ക് പ​ണം അ​ട​ങ്ങി​യ പൊ​തി ക​ള​ഞ്ഞു​കി​ട്ടി​യ​ത് . പൊ​തി തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ 43,000 രൂ​പ​യു​ണ്ടാ​യി​രു​ന്നു. അ​ടു​ത്ത ക​ട​യി​ൽ​ചെ​ന്ന് വി​വ​രം അ​റി​യി​ച്ചു. ക​ട​യി​ൽ​നി​ന്നും പോ​ലീ​സി​നേ​യും പ​ണം കി​ട്ടി​യ വി​വ​രം അ​റി​യി​ച്ചു. പ​ണം ന​ഷ്ട​പ്പെ​ട്ട പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി മ​ഞ്ഞ​ന​ത്ത് സ​ലീ​ജ് പ​രാ​തി​യു​മാ​യി പോ​ലീ​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ക​ള​ഞ്ഞു​പോ​യ പ​ണം അ​സാം സ്വ​ദേ​ശി​ക്ക് ല​ഭി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ മു​സ്ത​ഫ​യെ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് പ​ണം സ​ലീ​ജി​ന് കൈ​മാ​റി. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ എം.​പി. ഭാ​സ്ക​ര​നും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Read More

രസകരമീ ചെളിയെറിയൽ..! ഡി​ സി​നി​മാ​സി​നെ​ച്ചൊ​ല്ലി ഭ​ര​ണ-പ്ര​തി​പ​ക്ഷ​ ക​ക്ഷി​ക​ൾ തു​റ​ന്ന പോ​രിലേ​ക്ക് ; പരസ്പരം തർക്കം തുടരുമ്പോഴും പു​റമ്പോ​ക്കു​ണ്ടെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ ഇതുവരെയായിട്ടില്ല

ചാ​ല​ക്കു​ടി: ദി​പീ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡി​സി​നി​മാ​സി​നെ​ച്ചൊ​ല്ലി ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള പോ​ര് തു​റ​ന്ന പോ​രാ​ട്ട​ത്തി​ലേ​ക്ക്. ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം ഇ​തേ​ചൊ​ല്ലി അ​ജ​ണ്ട​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ​പോ​ലും ക​ഴി​യാ​തെ പി​രി​ച്ചു​വി​ടേ​ണ്ടി​വ​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ഈ ​വി​ഷ​യം മാ​ത്രം ച​ർ​ച്ച ചെ​യ്യാ​ൻ സ്പെ​ഷ​ൽ കൗ​ണ്‍​സി​ൽ വി​ളി​ച്ചു​കൂ​ട്ടു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്ക​യാ​ണ്. സ്പെ​ഷ​ൽ കൗ​ണ്‍​സി​ൽ വി​ളി​ക്കു​വാ​ൻ ഭ​ര​ണ​ക​ക്ഷി തീ​രു​മാ​നി​ക്കു​ക​യും ഇ​തേ​സ​മ​യം ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ​വും ചെ​യ​ർ​മാ​നു ക​ത്തു​ന​ൽ​കി. ഡി​സി​നി​മാ​സ് തി​യേ​റ്റ​ർ കെ​ട്ടി​ടം നി​ർ​മി​ച്ച​ത് സ​ർ​ക്കാ​ർ പു​റ​ന്പോ​ക്കി​ലു​ള്ള സ്ഥ​ല​ത്താ​ണെ​ന്ന ആ​രോ​പ​ണ​വും അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഡി​സി​നി​മാ​സ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ന​ഗ​ര​സ​ഭ പ്ര​തി​കൂ​ട്ടി​ലാ​യ​ത്. ഇ​തോ​ടെ ഈ ​കാ​ല​യ​ള​വി​ൽ ന​ഗ​ര​സ​ഭാ ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം കു​റ്റാ​രോ​പ​ണം ആ​രം​ഭി​ച്ചു. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഇ​രു​കൂ​ട്ട​രും തെ​രു​വി​ലി​റ​ങ്ങി പ്ര​ക​ട​ന​വും ഫ്ള​ക്സ് യു​ദ്ധ​വും മു​റു​കി. 2006 മു​ത​ൽ ന​ട​ന്ന സ്ഥ​ല​മെ​ടു​പ്പും തി​യേ​റ്റ​ർ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ന​ട​ന്ന​ത്…

Read More

വാ​ഴ​യി​ല​യി​ൽത്ത​ന്നെ..! ഗു​രു​വാ​യൂർ ക്ഷേത്രത്തിലെ പ്ര​സാ​ദ​മൂ​ട്ട് സ്റ്റീൽ പ്ലേറ്റിൽ വേണ്ട; വി​​​ശ്വാ​​​സ​​​ത്തി​​​നും ക്ഷേ​​​ത്രാ​​​ചാ​​​ര​​​ത്തി​​​ന്‍റെ പ​​​വി​​​ത്ര​​​ത​​​യ്ക്കും നല്ലത് വാഴയിലെ പ്രസാദമൂട്ടാണെന്ന് ഹൈക്കോടതി

കൊ​​​ച്ചി: ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ലെ പ്ര​​​സാ​​​ദ​​​മൂ​​​ട്ട് ഇ​​​നി​​​യൊ​​​രു ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ വാ​​​ഴ​​​യി​​​ല​​​യി​​​ൽ​​ത്ത​​ന്നെ ന​​​ട​​​ത്താ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം. പ്ര​​​സാ​​​ദ​​​മൂ​​​ട്ടി​​​നു​​​ശേ​​​ഷം വാ​​​ഴ​​​യി​​​ല​​​യ​​​ട​​​ക്ക​​​മു​​​ള്ള മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ ഗു​​​രു​​​വാ​​​യൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ കാ​​​ല​​​താ​​​മ​​​സ​​​മി​​​ല്ലാ​​​തെ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നും ദേ​​​വ​​​സ്വം ബെ​​​ഞ്ച് നി​​ർ​​ദേ​​ശി​​ച്ചു. പ്ര​​​സാ​​​ദ​​​മൂ​​​ട്ടി​​​നു വാ​​​ഴ​​​യി​​​ല​​​യ്ക്കു പ​​​ക​​​രം സ്റ്റീ​​​ൽ പ്ലേ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ചെ​​​റാ​​​യി സ്വ​​​ദേ​​​ശി രാ​​​ജേ​​​ഷ് എ. ​​​നാ​​​യ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. പ്ര​​​സാ​​​ദ​​​മൂ​​​ട്ടി​​​നു സ്റ്റീ​​​ൽ പ്ലേ​​​റ്റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ജൂ​​​ലൈ ഒ​​​ന്നി​​​നാ​​​ണ് ക്ഷേ​​​ത്രം അ​​​ധി​​​കൃ​​​ത​​​ർ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. വാ​​​ഴ​​​യി​​​ല​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു സം​​​സ്ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു ഗു​​​രു​​​വാ​​​യൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം. എ​​​ന്നാ​​​ൽ, ഭ​​​ക്ത​​​രു​​​ടെ വി​​​ശ്വാ​​​സ​​​ത്തി​​​നും ക്ഷേ​​​ത്രാ​​​ചാ​​​ര​​​ത്തി​​​ന്‍റെ പ​​​വി​​​ത്ര​​​ത​​​യ്ക്കും യോ​​​ജി​​​ക്കു​​​ന്ന​​​തു വാ​​​ഴ​​​യി​​​ല​​​യാ​​​ണെ​​​ന്നും ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ൾ പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ത​​​ന്ത്രി​​​യാ​​​ണ് ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​വ​​​സാ​​​ന വാ​​​ക്കെ​​​ന്നി​​​രി​​​ക്കെ ദേ​​​വ​​​സ്വം ഇ​​​ത്ത​​​ര​​​മൊ​​​രു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തു ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ദി​​​വ​​​സ​​​വും രാ​​​വി​​​ലെ 11 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നു​​​ വ​​​രെ​​​യാ​​ണു പ്ര​​​സാ​​​ദ​​​മൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ ദി​​​ന​​​ങ്ങ​​​ളി​​​ൽ 2,000…

Read More

ഡോക്ടർ മൊബൈൽ ചാറ്റിംഗിൽ രോഗികൾ ക്യൂവിൽ..! വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​തേ​ടി എ​ത്തി​യ​വരേ നോക്കാതെ ഡോക്ടർ മൊബൈൽ നോക്കിയിരുന്നു; ഒടുക്കം ആശുപത്രിയിൽ നടന്നത് കൂട്ടത്തല്ല്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​തേ​ടി എ​ത്തി​യ​വ​ർ​ക്കു ചി​കി​ത്സ ന​ൽ​കാ​തെ മൊ​ബൈ​ൽ ഫോ​ണി​ൽ നോ​ക്കി​യി​രു​ന്ന​തു ഡോ​ക്ട​ർ​മാ​രും രോ​ഗി​യു​ടെ കൂ​ടെ​യ​ത്തി​യ​വ​രും ത​മ്മി​ൽ ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ രാ​ത്രി​യി​ലാ​ണു സം​ഭ​വം. മു​ള്ളൂ​ർ​ക്ക​ര സ്വ​ദേ​ശി​ക​ളും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​മാ​യ ര​ണ്ടു പേ​രെ​യാ​ണു അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. രാ​ത്രി 11 ആ​യി​ട്ടും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കാ​ൻ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​ർ ത​യാ​റാ​യി​ല്ല . വി​വ​ര​മ​റി​ഞ്ഞു ഡി​വൈ​എ​ഫ്ഐ​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഇ​ത് വ​ലി​യ ബ​ഹ​ള​ത്തി​നും സം​ഘ​ർ​ഷാ​വ​സ്ഥയ്ക്കും ഇ​ട​യാ​ക്കി. ത​ട​യാ​ൻ ശ്ര​മി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​മാ​യി ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. മ​റ്റു രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും അപകടത്തിൽ പ​രി​ക്കേ​റ്റ് എത്തി​യ​വ​ർ​ക്കൊ​പ്പം കൂ​ടി. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ചി​ല​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഇ​വ​രെ പി​ന്നീ​ടു വി​ട്ട​യ​ച്ചു.

Read More

ഇല്ലാതാക്കാനാവില്ല പക്ഷേ കുറയ്ക്കാം..! ഗതാഗത വകുപ്പിന്‍റെ ബോ​ധ​വ​ത്കര​ണ​വും അമിതവേഗ നടപടികളും ഫ​ലം​ കണ്ടു ; സം​സ്ഥാ​ന​ത്ത് വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ കു​റയുന്നതായി റിപ്പോർട്ട്

പോ​ൾ മാ​ത്യു തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും കു​റ​ഞ്ഞു വ​രു​ന്ന​താ​യി ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കു ന​ൽ​കു​ന്ന ബോ​ധ​വ​ത്ക​ര​ണ​വും ന​ട​പ​ടി​ക​ളും റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കു മാ​റ്റം വ​ന്ന​തു​മാ​ണു റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന​ത്തു റോ​ഡ​പ​ക​ട​ങ്ങ​ൾ 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യെ​ത്തി​ക്കാ​നാ​ണു ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ല​ക്ഷ്യം. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ മൂ​ന്നു മാ​സ​ത്തെ അ​പ​ക​ട​ങ്ങ​ളു​ടെ ക​ണ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു വ​രു​ന്ന​താ​യി വ്യ​ക്ത​മാ​യ​ത്. ബോ​ധ​വ​ത്ക​ര​ണം ഏ​റെ ഗു​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണു ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ഇ​ട​യാ​യി​ട്ടു​ണ്ട​ത്രേ. സ്ഥി​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടി വ​ൻ തു​ക പി​ഴ ഈ​ടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 2017ലെ ​ആ​ദ്യ മൂ​ന്നു​മാ​സ​ത്തി​ൽ സം​സ്ഥാ​ന​ത്ത് 9,761 അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ഇ​തി​ൽ 960 പേ​ർ മ​ര​ണ​പ്പെ​ട്ടു. എ​ന്നാ​ൽ 2016ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ 10,393…

Read More

കാക്കിയിട്ടവർ രക്ഷകരായി..! രാത്രിയിൽ കി​ണ​റ്റി​ൽ വീ​ണ ദമ്പതികളെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു പോലീസുകാർ; കിണറ്റിൽ തൂങ്ങിയിറങ്ങി കൈയുണ്ടായിരുന്ന തോർത്ത് ഇട്ടുനൽകി രക്ഷകനായ കഥയിങ്ങനെ…

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തോ​ർ​ത്തു​മു​ണ്ടി​ൽ തൂ​ങ്ങി​കി​ട​ന്ന് കി​ണ​റ്റി​ൽ വീ​ണ ദ​ന്പ​തി​ക​ളെ പോ​ലീ​സു​കാ​ര​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി കെ.​സ​ഗൂ​ണാ​ണ് ഇ​ന്ന​ലെ രാ​ത്രി 11ന് ​കി​ണ​റ്റി​ൽ വീ​ണ ദ​ന്പ​തി​ക​ളെ ര​ക്ഷി​ച്ച​ത്. രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു പോ​ലീ​സ്. പെ​രി​ങ്ങു​ണ്ടു​ർ പാ​ട​ത്തി​ന​ട​ത്തു​ള്ള വീ​ട്ടി​ൽ നി​ന്നും പോ​ലി​സ് ജി​പ്പി​ന് മു​ന്നി​ലേ​ക്ക് ഇ​രു​ട്ട​ത്ത് നി​ല​വി​ളി​ച്ച് ഓ​ടി വ​ന്ന 13കാ​രി കൈ​കാ​ട്ടി നി​ർ​ത്തി​ച്ചു. ക​ര​ഞ്ഞു കൊ​ണ്ടു​നി​ന്ന് കാ​ര്യം പ​റ​യു​ന്ന​തി​നി​ട​യി​ൽ പ​ത്തു വ​യ​സു​ള്ള സ​ഹോ​ദ​ര​നും ഓ​ടി​യെ​ത്തി ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ കി​ണ​റ്റി​ൽ വി​ണ് കി​ട​ക്കു​ക​യാ​ണെ​ന്നും ര​ക്ഷ​പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ജീ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​യ്യു​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ പൗ​ലോ​സും പോ​ലി​സു​കാ​ര​നാ​യ സ​ഗൂ​ണും കീ​ണ​റി​നു സ​മി​പ​മെ​ത്തി​യ​പ്പോ​ൾ കി​ണ​റ്റി​ലെ മോ​ട്ടോ​റി​ൽ ദ​ന്പ​തി​ക​ൾ പി​ടി​ച്ച് കി​ട​ക്കു​ന്ന​ത് ടോ​ർ​ച്ചി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​വ​രെ പി​ടി​ച്ച് ക​യ​റ്റു​ന്ന​തി​നു​ള്ള നീ​ള​ത്തി​ൽ ക​യ​റും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​വ​ൽ ഭി​ത്തി​യി​ല്ലാ​ത്ത കി​ണ​റി​ൽ ഉ​ണ്ടായിരുന്ന ക​യ​റി​ൽ തൂ​ങ്ങി കി​ട​ന്ന് കൈ​വ​ശമുള്ള…

Read More

ചുമ്മാ ഒരു പോലീസ് സ്റ്റേഷൻ ..! കേസ് ഏതു കോടതിയിൽ വേണമെന്ന വക്കിലന്മാർ തമ്മിലുള്ള തർക്കം ഒത്തുതീർപ്പാ യില്ല; നാട്ടിൽ നടക്കുന്ന സംഭവങ്ങളിൽ കേസെടുക്കാനാവാതെ പോലീസുകാർ

ആ​ളൂ​ർ: പു​ന​ർ​പ്ര​വ​ർ​ത്ത​നം തുടങ്ങി ഒരു മാസം കഴി​ഞ്ഞി​ട്ടും കേ​സെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ളൂ​ർ പോ​ലി​സ് സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞ ജൂ​ണ്‍ 29 നാ​ണ് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പു​ന​ർ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. 11 പോ​ലീ​സു​കാ​രെ ഇ​വി​ടെ നി​യ​മി​ച്ചി​ട്ടു​ണ്ടെങ്കിലും കേസെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. സ്റ്റേ​ഷ​നി​ലെ കേ​സു​ക​ൾ ഏ​ത് കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന ഹൈ​കോ​ട​തി നോ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കാ​ത്ത​തു​മൂ​ലം ഇ​തു​വ​രെ ഇ​വി​ടെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ചാ​ല​ക്കു​ടി കോ​ട​തി​യി​ൽ കേ​സു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ചാ​ല​ക്കു​ടി​യി​ലെ അ​ഭി​ഭാ​ഷ​ക​രും ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ൽ വേ​ണ​മെ​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ വൈ​കി​പ്പി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. കേ​സെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ ആ​ളൂ​ർ, മു​രി​യാ​ട്, ക​ല്ലേ​റ്റും​ക​ര, ക​ടു​പ്പ​ശേ​രി, കൊ​റ്റ​നെ​ല്ലൂ​ർ, താ​ഴേ​ക്കാ​ട് എ​ന്നീ വി​ല്ലേ​ജു​ക​ളാ​ണു​ള്ള​ത്. ആ​ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട…

Read More

കൈയേറ്റം പൊളിച്ചുമാറ്റണം സാറേ..! ഡി ​സി​നി​മാ​സ് ഭൂ​മി​ക്കേ​സിൽ ത്വ​രി​താ​ന്വേ​ഷ​ണ​ത്തി​നു വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ്; പൊ​തു​താ​ൽ​പ​ര്യ വ്യ​വ​ഹാ​രി​യാ​യ പി.​ഡി. ജോ​സ​ഫ് ന​ൽ​കി​യ ഹ​ർ​ജിയിലാണ് ഉത്തരവ്

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡി ​സി​നി​മാ​സ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പു​റ​ന്പോ​ക്കു സ്ഥ​ലം കൈ​യേ​റാ​നും കൈ​യേ​റ്റം പൊ​ളി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​തി​രു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സി കോ​ട​തി​യി​ൽ ഹ​ർ​ജി. ത്വ​രി​താ​ന്വേ​ഷ​ണം ന​ട​ത്തി സെ​പ്റ്റം​ബ​ർ 13 നു ​റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പൊ​തു​താ​ൽ​പ​ര്യ വ്യ​വ​ഹാ​രി​യാ​യ പി.​ഡി. ജോ​സ​ഫ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. പു​റ​ന്പോ​ക്കു സ്ഥ​ലം കൈ​യേ​റാ​ൻ റ​വ​ന്യൂ, ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ൾ ഒ​ത്താ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നു പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. കൈ​യേ​റ്റ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കു റി​പ്പോ​ർ​ട്ടു ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ല. ദി​ലീ​പി​നെ സ​ഹാ​യി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ക്ര​മ​ക്കേ​ടു കാ​ണി​ച്ച​തെ​ന്നു ജോ​സ​ഫ് ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചി​ട്ടു​ണ്ട്. ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പു സ​ഹി​ത​മാ​ണു ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

കാര്യ കാരണവുമായി ഹസൻ..! അ​ന്യ​സം​സ്ഥാ​ന ലോ​ട്ട​റിയുടെ കാര്യത്തിൽ സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​നു​മാ​യി മ​ന്ത്രി ഐ​സ​ക്കി​ന് ര​ഹ​സ്യ ധാ​ര​ണ; ധനമന്ത്രിമാരുടെ യോഗത്തിൽ മിണ്ടാതി രുന്നതിനു പിന്നിലിതെന്ന് എം.എം.ഹസൻ

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്താ​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​നു​മാ​യി ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ​ൻ പ​റ​ഞ്ഞു. ധ​ന​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച​പ്പോ​ൾ ജി​എ​സ്ടി​യി​ൽ നി​ന്ന് ലോ​ട്ട​റി​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​റ​യാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണം ഇ​താ​ണ്. ഇ​തി​ന്‍റെ പി​ന്നി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും തൃ​ശൂ​ർ ഡി​സി​സി​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ ലോ​ട്ട​റി ആ​ക്ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് ഡ്രാ​ഫ്റ്റ അ​യ​ച്ചു​കൊ​ടു​ത്ത് അ​ഭി​പ്രാ​യം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും യാ​തൊ​രു മ​റു​പ​ടി​യും ധ​ന​മ​ന്ത്രി ന​ൽ​കി​യി​ട്ടി​ല്ല. 2016 മേ​യ് പ​ത്തി​നാ​ണ് ധ​ന​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​ത്. ഇ​തി​ന് മ​റു​പ​ടി അ​യ​ക്കാ​ൻ വൈ​കു​ന്ന​ത് ലോ​ട്ട​റി മാ​ഫി​യ​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് വ്യ​ക്ത​മാ​യ​താ​യി് എം.​എം.​ഹ​സ​ൻ പ​റ​ഞ്ഞു. ജി​എ​സ്ടി​യി​ൽ നി​ന്ന് ലോ​ട്ട​റി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു പ​റ​യാ​തെ അ​ന്യ​സം​സ്ഥാ​ന ലോ​ട്ട​റി​ക്ക് ക​ട​ന്നു​വ​രാ​ൻ അ​വ​സ​രം ഉ​ണ്ടാ​ക്കി​കൊ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഏ​ജ​ന്‍റു​മാ​രു​ടെ ക​മ്മീ​ഷ​ൻ കു​റ​യ്ക്കു​ക​യും അ​ന്യ​സം​സ്ഥാ​ന ലോ​ട്ട​റി വി​റ്റാ​ൽ കൂ​ടു​ത​ൽ ക​മ്മീ​ഷ​ൻ ല​ഭി​ക്കു​ക​യും…

Read More

വിൻസെന്‍റിനെ, അതെല്ലാം മറന്നേക്കൂ..! രാജ്യത്തിന്‍റെ അ​ഖ​ണ്ഡ​ത​യും ഐ​ക്യ​വും നി​ല​നി​ര്‍​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​നേ ക​ഴി​യൂ​; സിപിഎമ്മിനും ബിജെപിക്കും നശിപ്പിക്കാനേ അറിയൂവെന്ന് വിഡി സതീശൻ

‌ചി​റ്റാ​ര്‍: ഇ​ന്ത്യ​യു​ടെ അ​ഖ​ണ്ഡ​ത​യും ഐ​ക്യ​വും നി​ല​നി​ര്‍​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​നേ ക​ഴി​യൂ​വെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ. ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് ചി​റ്റാ​ര്‍ ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ജി ജ​ന്മ​ശ​താ​ബ്ദി കു​ടും​ബ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന് ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​രും. രാ​ജ്യം ന​ന്നാ​ക്കു​ക​യ​ല്ല ന​ശി​പ്പി​ക്കു​ക​യാ​ണ് ഇ​രു സ​ര്‍​ക്കാ​രു​ക​ളും ചെ​യ്യു​ന്ന​തെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ലിം പു​ത്ത​ന്‍ പു​ര​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്, കെ​പി​സി​സി മെം​ബ​ര്‍ മാ​ത്യു കു​ള​ത്തി​ങ്ക​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി എ​ഴി​ക്ക​ക​ത്ത്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, റെ​ജി പൂ​വ​ത്തൂ​ര്‍, മു​ന്‍ ഡി​സി​സി സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് ഇ​ട​ത്തി​ട്ട, മാ​ത്യു ക​ല്ലേ​ത്ത്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ജ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, കെ.​പി.​എ​സ്. നാ​യ​ര്‍, ബ​ഷീ​ര്‍…

Read More