തൃശൂർ: സിനിമാരംഗത്തു കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥയാണു നടമാടുന്നതെന്നു പ്രശസ്ത സംഗീത സംവിധായകൻ ഒൗസേപ്പച്ചൻ. ഒരോരുത്തർക്കും വ്യക്തിപരമായ താത്പര്യങ്ങളുണ്ടാകും. കൈയൂക്കുള്ളവർ ആ താത്പര്യങ്ങൾ മേഖലയിൽ അടിച്ചേൽപ്പിക്കുകയും ചെയ്യും. ദിലീപുമായി കൂടുതൽ തവണ വിദേശ സംഗീത പരിപാടികളിൽ പങ്കെടുത്തതുകൊണ്ടാകാം റിമി ടോമിക്കു നേരെ ആരോപണങ്ങൾ ഉണ്ടാകുന്നതെന്നും അത്തരം കാര്യങ്ങളെക്കുറിച്ചു കൂടുതൽ കാര്യങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ ആസ്വാദകരുടെ ആസ്വാദനത്തിൽ വന്ന കാലാനുസൃതമായ മാറ്റം മൂലം കലാമൂല്യമുള്ള മിന്നാമിനുങ്ങ് പോലുള്ള സിനിമകൾക്കു വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. ഗാനങ്ങളിലെ വികലമായ സംഗീതധ്വനികളെ ആരാധിക്കുന്നവരാണു മലയാളികളിലേറെയും. ഇതു സിനിമാരംഗത്തെന്ന പോലെ സംഗീതരംഗത്തും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്നും ഒൗസേപ്പച്ചൻ പറഞ്ഞു.
Read MoreCategory: Thrissur
പ്രശ്നമായെന്നാ തോന്നുന്നെ..! വീസ തട്ടിപ്പിൽ മുകേഷ് അറസ്റ്റിൽ; സൈപ്രസിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്
കൊരട്ടി:വീസ തട്ടിപ്പ് കേസിലെ പ്രതി പാലിശേരി മൂഴിക്കുളം വീട്ടിൽ മോഹനന്റെ മകൻ മുകേഷിനെ കൊരട്ടി പോലീസ് അറസ്റ്റു ചെയ്തു. സൈപ്രസിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ കൊരട്ടി പോലീസ് സ്റ്റേഷനിലുളള അഞ്ചു കേസുകൾക്ക് പുറമെ ചാലക്കുടി, ഒറ്റപ്പാലം, നെന്മാറ, മരട് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. ഒളിവിൽ കഴിഞ്ഞ ഇയാളെ ചാലക്കുടി ഡപ്യൂട്ടി സൂപ്രണ്ടിന്റെ നിർദേശാനുസരണം കൊരട്ടി എസ്ഐ സുബീഷ്മോനാണ് അറസ്റ്റ് ചെയ്തത്. എഎസ്ഐ വർഗീസ്, സിപിഒ മാരായ ബൈജു, ജെസ്റ്റിൻ, ക്രൈം സ്ക്വർഡ് അംഗമായ സിപിഒ ഷിജോയും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു. കാനഡക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒന്പതു ലക്ഷത്തിലധികം രൂപ തട്ടിയ കേസിലെ പ്രതി പോണ്ടിച്ചേരി സ്വദേശി ഇളംചേഴിയനെ കഴിഞ്ഞ ദിവസം കൊരട്ടി പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Read Moreഅത്യാഹിതത്തിൽ രോഗിയെ ചികിത്സിക്കണമെങ്കിൽ പണം നൽകണം; പണം അടച്ച് രസീത് കാട്ടിയാൽ മാത്രമേ ചികിത്സ നൽകുകയുള്ളുവെന്നതിനെതിരേ പ്രതിഷേധം ശക്തം
ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റിയിലെത്തുന്ന രോഗികളിൽനിന്നും ഫീസ് പിരിവ് പ്രതിഷേധം ഉയരുന്നു. കാഷ്വാലിറ്റിയിൽ എത്തുന്നവരിൽനിന്നും 10 രൂപയാണ് ഫീസ് ഈടാക്കുന്നത്. അപകടത്തിൽപ്പെട്ടവരെ, പെട്ടെന്നുണ്ടാകുന്ന അസുഖം നിമിത്തമോ എത്തുന്ന രോഗികളിൽനിന്നാണ് ഫീസ് ഈടാക്കുന്നത്. ആശുപത്രിയിൽ എത്തുന്പോൾ തന്നെ 10 രൂപ ഫീസ് അടച്ചിരിക്കണം. ഇതിനുശേഷമേ പരിശോധന നടത്തുന്നുള്ളൂവെന്നാണ് രോഗികളുടെ പരാതി. ചിലപ്പോൾ കൗണ്ടറിൽ ആൾ ഉണ്ടായിരിക്കില്ല. ഫീസ് പിരിക്കുന്ന ആൾ എത്തുന്നവരെ രോഗി കാത്തുനിൽക്കേണ്ട അവസ്ഥയും പതിവാണ്. രാത്രിസമയത്ത് പനി ബാധിച്ച് എത്തുന്നവർക്ക് മരുന്നു നൽകാതെ പുറമേയ്ക്ക് എഴുതികൊടുത്തതായും പരാതിയുണ്ട്. കാഷ്വാലിറ്റിയിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ഡിഎംഒക്ക് പരാതി നൽകിയിട്ടുണ്ട്. ഫീസ് പിരിക്കുന്നതിനെതിരെ ജനപ്രതിനിധികളോട് പരാതി പരഞ്ഞിട്ടും യാതൊരു നടപടിയുമില്ല. ആശുപത്രിയുടെ വികസനത്തിനുവേണ്ടി ഫണ്ടുണ്ടാക്കുന്നതിനാണ് ഫീസ് പിരിക്കുന്നതെന്നാണ് വിശദീകരണം. ആശുപത്രി വികസനത്തിനു സർക്കാർ ലക്ഷങ്ങൾ അനുവദിച്ചുവെന്ന് പ്രഖ്യാപനങ്ങൾ നടത്തുന്പോഴാണ് പാവപ്പെട്ട രോഗികളിൽനിന്നും ഫീസ് പിരിക്കുന്നത്. നേരത്തെ കാഷ്വാലിറ്റിയിലെത്തുന്ന രോഗികളിൽനിന്നും…
Read Moreഎന്നാലും എന്റെ ഗോപാലകൃഷ്ണ..! നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ ഭൂമി അളന്നുതുടങ്ങി; പുറമ്പോക്ക് കൈയേറിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന സാഹചര്യത്തിലാണ് സർവേ
ചാലക്കുടി: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി വീണ്ടും അളന്നുതിട്ടപ്പെടുത്തുന്നു. പുറന്പോക്കു ഭൂമി കൈയേറിയെന്ന പരാതിയിൽ കഴന്പുണ്ടെന്നു കണ്ട സാഹചര്യത്തിലാണ് സർവേ അധികൃതർ നടപടി ആരംഭിച്ചത്. രാവിലെ പത്തരയ്ക്കുശേഷം സർവേ തുടങ്ങി. ജില്ലാ സർവേ സൂപ്രണ്ട് ആർ. ബാബു, ലാന്റ് തഹസിൽദാർ വി.സി.ലൈല, ചാലക്കുടി തഹസിൽദാർ പി.എസ്.മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ പത്തംഗ ജില്ലാ സർവേ ടീമാണ് അളവ് നടത്തുന്നത്. സിനിമാ തിയേറ്ററിന്റെ അതേ സർവേ നന്പറിലുള്ള മറ്റു സ്ഥലങ്ങളും അളക്കും. ദിലീപിനോടും സമീപ ഭൂവുടമകളോടും സർവേക്കു ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ദിലീപിനുവേണ്ടി ഡി സിനിമാസിന്റെ മാനേജർ ഹാജരാകും. 35 സെന്റ് സ്ഥലം തോട് പുറന്പോക്കാണെന്നാണ് പരാതി. രണ്ടു വർഷം മുന്പ് ഈ പരാതിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണം നടത്തി പുറന്പോക്ക് കൈയേറിയിട്ടുണ്ടെന്ന് കാണിച്ച് ലാൻഡ് റവന്യൂ കമ്മീഷണർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. 35…
Read Moreകൂട്ടുനിന്നവർക്കെല്ലാം കഷ്ടകാലം..! ഡി സിനിമാസ് നിർമാണത്തിന് ചട്ടങ്ങൾ മറികടന്ന് നിർമാണാനുമതി; 28ന് ഹാജരാകാൻ നഗരസഭ സെക്രട്ടറിക്കു ലോകായുക്ത നോട്ടീസ് അയച്ചു
ചാലക്കുടി: ഡി സിനിമാസ് നിർമാണത്തിനു ചട്ടങ്ങൾ മറികടന്നു നിർമാണാനുമതി നൽകിയതു സംബന്ധിച്ച പരാതിയിൽ ലോകായുക്ത നടപടി ആരംഭിച്ചു. 28ന് ഹാജരാകാൻ നഗരസഭാ സെക്രട്ടറിക്ക് ലോകായുക്ത നോട്ടീസ് അയച്ചു. വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്കും നോട്ടീസ് നൽകി. ഡി സിനിമാസിന്റെ സർക്കാർ പുറന്പോക്ക് കൈയേറ്റം ജൂലൈ 29ന് അളന്നു തിട്ടപ്പെടുത്തുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്കു ജില്ലാ സർവേയർ നോട്ടീസ് നൽകിയിട്ടുണ്ട്. അഡ്വ. കെ.സി. സന്തോഷ്, തിയേറ്റർ ഉടമ ദിലീപ് എന്നിവർക്കാണു നോട്ടീസ്.
Read Moreഎന്തേ ജീവനക്കാർക്കിത്ര അഹങ്കാരം..! ഗുരുവായൂർ ക്ഷേത്രത്തിൽ ജീവനക്കാരൻ തള്ളി യിട്ട് തുടയെല്ല് ഒടിഞ്ഞ സ്ത്രീയെ ഓപ്പറേഷന് വിധേയമാക്കി; പരാതിയുടെ അടിസ്ഥാന ത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
ഗുരുവായൂർ: ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു പ്രസാദം വാങ്ങാൻ വരിനിന്ന എഴുപതുകാരിയുടെ നേർക്കു ജീവനക്കാരന്റെ അക്രമം. നിലത്തുവീണ് തുടയെല്ല് ഒടിഞ്ഞ എരമംഗലം കിഴക്കേവളപ്പിൽ കുഞ്ഞുലക്ഷ്മിയമ്മയെ (70) ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മരുമകൾ രത്നവുമൊത്ത് പടിഞ്ഞാറെനടയിലെ പ്രസാദ കൗണ്ടറിൽ വരിനിൽക്കുകയായിരുന്നു. വരിയിൽ തിരക്കു കൂട്ടുന്നതായി ആരോപിച്ചു ജീവനക്കാരൻ ഇവരെ തള്ളിയിടുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. ചവിട്ടുകല്ലിൽ വീണ കുഞ്ഞുലക്ഷ്മിയമ്മയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടയെല്ലിൽ സ്റ്റീൽ റോഡിട്ട കുഞ്ഞുലക്ഷ്മിയമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സാധുകുടുംബാംഗമായ ഇവർ ആരോഗ്യ ഇൻഷ്വറൻസ് കാർഡിലാണു ചികിത്സ നടത്തുന്നത്. അഡ്മിനിസ്ട്രേറ്റർക്കും പോലീസിലും പരാതി നൽകിയതനുസരിച്ച് അന്വേഷണം ആരംഭിച്ചു. ഭക്തയെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാണ്. രണ്ടു വർഷം മുന്പ് ക്ഷേത്ര നാലന്പലത്തിനുള്ളിൽ ഭക്തയേയും മകനേയും മർദിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇപ്പോഴത്തെ സംഭവത്തിനെതിരേ ഭക്തസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Read Moreവിനായകന്റെ മരണം; പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്; സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിന് ഇരയായതായി റിപ്പോർട്ട്; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് രാഷ്ട്രീയ നേതാക്കൾ
ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂരിൽ പോലീസിന്റെ ചോദ്യം ചെയ്തതിൽ മനംനൊന്ത് ആത്മഹത്യചെയ്ത വിനായകനെ പോലീസ് കസ്റ്റഡിയിൽ മർദ്ദിച്ചിരുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽസമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഡിസിസി അംഗവും പഞ്ചായത്ത് പ്രതിപക്ഷനേതാവുമായ ഇർഷാദ്.കെ. ചേറ്റുവ ,മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, നാരായണൻ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു. പിണറായി സർക്കാറിന്റെ ദലിത് വിരുദ്ധ സമീപനത്തിന്റെയും, പോലീസ് രാജിന്റെയും അവസാന ഇരയാണ് വിനായക് എന്ന് ഇവർ ആരോപിച്ചു. മർദ്ദനത്തിനിരയായി ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംന്പത്തിന് ഇരുപത്തി അഞ്ച് ലക്ഷം രൂപ സാന്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Read Moreഅഞ്ചു പെണ്കുട്ടികളെ കാണാതായതായി പരാതി; മായന്നൂർ തണൽ ബാലാശ്രമത്തിലെ സുഹൃത്തുക്കളായ പെണ്കുട്ടികളെയാണ് കാണാതായത്; ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ
തിരുവില്വാമല: മായന്നൂർ തണൽ ബാലാശ്രമത്തിൽനിന്ന് അഞ്ചു പെണ്കുട്ടികളെ കാണാതായതായി പരാതി. ഇന്നു പുലർച്ചെ അഞ്ചോടെയാണ് 17നും 20നും ഇടയിൽ പ്രായമുള്ള അഞ്ചു പെണ്കുട്ടികളെ കാണാതായത്. ഇതിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിലെ കുട്ടികളാണ് കാണാതായവർ. ബാലാശ്രമത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു കുട്ടികൾ. ചേലക്കര സിഐ വിജയകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളും ബസ്സ്റ്ററ്റാൻഡുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.
Read More“അമ്മ’യുടെ നികുതി വെട്ടിപ്പ് അന്വേഷിക്കണം; വർഷത്തിൽ 150ന് മുകളിൽ സിനിമ നിർമ്മിക്കുന്നുണ്ടെങ്കിലും ഇവയൊന്നും പുറത്തു വരാത്തതിനു പിന്നിൽ കളളപ്പണ വെളിപ്പിക്കലാണെന്ന് ചെന്നിത്തല
തൃശൂർ: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമ്മയുടെ തലപ്പത്തുള്ള ഇന്നസെന്റിന്റെയും മുകേഷിന്റെയും ഗണേഷ്കുമാറിന്റെയും നടപടികളെ സംബന്ധിച്ചു സിപിഎം ഒരു പരാമർശവും ഇതുവരെ നടത്തിയിട്ടില്ല. സിനിമാരംഗത്തു വ്യാപകമായ കള്ളപ്പണം വെളുപ്പിക്കലാണു നടത്തുന്നത്. വർഷത്തിൽ 120 മുതൽ 150 സിനിമകൾ വരെ നിർമിക്കുന്നുണ്ടെങ്കിലും അതിൽ പകുതിയും പുറത്തുവരുന്നില്ല. കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ഇത്തരത്തിൽ സിനിമാനിർമാണം നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Read Moreഒന്നിനു പുറകേ ഒന്നൊന്നായ്..! ചാലക്കുടി യിലെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് ഭൂമിയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് : 35 സെന്റ് സ്ഥലം തോട് പുറമ്പോക്കാണെന്ന് അന്വേഷണ റിപ്പോർട്ട്
ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസ് ഭൂമിയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ട്. 35 സെന്റ് സ്ഥലം തോട് പുറന്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തന്പുരാൻ കോവിലകം വകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2005ലാണു സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത്. ക്രമക്കേട് ബോധ്യപ്പെട്ടതിനാൽ വീണ്ടും അന്വേഷിക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു. വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയർന്നിരുന്നു. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് റവന്യൂമന്ത്രി ഉത്തരവിട്ടിരുന്നത്.
Read More