ഒൻപതാം ക്ലാ​സുകാ​രിയെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി; രാത്രിയിൽ സിയയെ ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലാണ് വീട്ടുകാർ കണ്ടെത്തിയതെന്ന് പോലീസുകാർ

ചേ​ർ​പ്പ് : വ​ല്ല​ച്ചി​റ പു​തു​കു​ള​ങ്ങ​ര​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ഴ​ക്ക​ട​വി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൾ സി​യ (14)യാ​ണ് മ​രി​ച്ച​ത്. ചേ​ർ​പ്പ് സി.​എ​ൻ.​എ​ൻ.​ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ്സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.​വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് ഷാ​ൾ കു​രു​ങ്ങി​യ നി​ല​യി​ൽ സി​യ​യെ വീ​ട്ടു​കാ​ർ ക​ണ്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  അ​മ്മ  ജി​ജി. സ​ഹോ​ദ​രി​മാ​ർ  ശീ​ത​ൾ, ഇ​ഷ്ണ

Read More

പകൽ മാന്യൻമാർ..! റോ‌ഡരുകിൽ പാർക്ക് ചെയ്ത ടോറസ് ലോറി മോഷണം പോയ സംഭവം; ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അറസ്റ്റിൽ; പ്രതികളെതിരിച്ചറിഞ്ഞത് മറ്റൊരു ലോറി മോഷ്ടാവിനെ ചോദ്യം ചെയ്തപ്പോൾ

തൃ​ശൂ​ർ: മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പ​ത്തു​ല​ക്ഷം വി​ല​മ​തി​ക്കു​ന്ന ടോ​റ​സ് ലോ​റി മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​ക​ളെ ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് കോ​യ​ന്പ​ത്തൂ​ർ മ​ര​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ക്(22) സു​ഹൃ​ത്ത് റ​ഫീ​ക്ക്(​അ​ബു-26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.മേ​യ് 17ന് ​രാ​ത്രി​യാ​ണ് സം​ഭ​വം.  പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി കൊ​റ്റി​ക്ക​ൽ വീ​ട്ടി​ൽ ര​ഘു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​റി​യാ​ണ് മോ​ഷ്ടി​ച്ച​ത്. തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ പ​ണി​ന​ട​ക്കു​ന്ന​തി​നാ​ൽ വീ​ട്ടി​ലേ​ക്ക് ക​യ​റ്റി നി​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ പ​ട്ടി​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​രു​ന്ന ലോ​റി​യാ​ണ് മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണം​പോ​യ ലോ​റി കോ​യ​ന്പ​ത്തൂ​രി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ശേ​ഷം മോ​ഷ്്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ദി​വ​സ​ങ്ങ​ളോ​ളം ഷാ​ഡോ പോ​ലീ​സ് ലോ​റി​തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ഷ​ത്തി​ൽ ലോ​റി​യു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നി​രു​ന്നെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ല്ല. ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന​മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ആ​ളു​ക​ളെ കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. മു​പ്പ​തോ​ളം വാ​ഹ​ന​മോ​ഷ്ടാ​ക്ക​ളെ കു​റി​ച്ചും കേ​ര​ള​ത്തി​ലേ​യും ത​മി​ഴ്നാ​ട്ടി​ലേ​യും ജ​യി​ലു​ക​ളി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ലോ​റി മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​യ​ന്പ​ത്തൂ​ർ…

Read More

ആറടി മണ്ണുപോലുമില്ല..! പനി കൊണ്ടുപോ യതു നിർധന കുടുംബത്തിന്‍റെ ഏക ആശ്ര യം; ചിതയൊരുക്കാൻപോലും ഇടമില്ല; നാടിന്‍റെ നൊമ്പരമായി ശശികുമാറിന്‍റെ മരണം

പെ​രി​ഞ്ഞ​നം: പെ​രി​ഞ്ഞ​ന​ത്ത് പ​നി ബാ​ധി​ച്ച് മ​രി​ച്ച ന​ന്പ്ര​ത്ത് ശ​ശി​കു​മാ​റി​ന്‍റെ മ​ര​ണം നാടിന്‍റെ നൊന്പരമായി. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം നാ​ലു സ്ത്രീ​ക​ളു​ൾ​പ്പെ​ടു​ന്ന നി​ർ​ധ​ന കു​ടം​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​ണ് ന​ഷ്ട​മാ​യ​ത്. മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്തെ ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണ് അ​മ്മ ഭാ​ർ​ഗവി​യും ഭാ​ര്യ അ​ന്പി​ളി​യും മ​ക്ക​ളാ​യ അ​തു​ല്യ, അ​ർ​ച്ച​ന എ​ന്നി​വ​രു​മു​ൾ​പ്പെ​ടു​ന്ന​ ശ​ശി​കു​മാ​റി​ന്‍റെ കു​ടം​ബം താമസിക്കുന്നത്. നേ​ര​ത്തെ ഓ​ട്ടോ ഡ്രൈവ​റാ​യി​രു​ന്ന ശ​ശി​കു​മാ​ർ പ​തി​ന​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി പെ​രി​ഞ്ഞ​ന​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ഡ്രൈവ​റാ​യി​രു​ന്നു. ശ​ശി​കു​മാ​റി​ന്‍റെ തു​ച്ച​മാ​യ ശ​ന്പ​ള​മാ​യി​രു​ന്നു കു​ടം​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം. പ​നി ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ ശ​ശി​കു​മാ​ർ ഡോ​ക്ട​റെ കാ​ണാ​ൻ മ​ടി കാ​ണി​ച്ച​ത് കു​ടം​ബ​ത്തി​നു ത​ന്നെ വി​ന​യാ​യി. അ​വ​ശ​നാ​യി ആ​ശു​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ഴേ​ക്കും കും​ബ​ത്തെ ത​നി​ച്ചാ​ക്കി ശ​ശി​കു​മാ​ർ യാ​ത്ര​യാ​യി​രു​ന്നു. നാ​ലാ​ളു​ക​ൾ ക​യ​റി​യാ​ൽ നി​റ​യു​ന്ന വീ​ടി​നു​ള്ളി​ൽ മൃ​ത​ദേ​ഹ​മെ​ത്തി​ച്ച​പ്പോ​ൾ അ​ണ​പൊ​ട്ടി​യ തേ​ങ്ങ​ലു​ക​ൾ​ക്ക് മു​ന്നി​ൽ നി​സഹാ​യ​രാ​യി നിൽക്കാ നേ മ​റ്റു​ള്ള​വ​ർ​ക്കു ക​ഴി​ഞ്ഞു​ള്ളൂ. ആ​കെ​യു​ള്ള മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്ത് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യ​തോ​ടെ…

Read More

പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ; ഭാര്യയും മക്കളുമുള്ള യുവാവ് അറസ്റ്റിൽ; പെൺകുട്ടിയെ മാതാവിനൊപ്പം വീട്ടു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടുപോ​യ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പു​റ​നാ​ട്ടു​ക​ര തേ​നാ​രി വീ​ട്ടി​ൽ ര​തീ​ഷി​നെ(34)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പോ​സ്കോ നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാര​നാ​യ പ്ര​തി​ക്ക് ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന​റി​യി​ച്ചു കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് മെ​ഡി​ക്ക​ൽ​കോ​ള​ജ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് അ​നേ്വ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടുപേ​രെ​യും പി​ടി​കൂ​ടി​യ​ത്. പെ​ണ്‍​കു​ട്ടി​യെ അ​മ്മ​യോ​ടൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു. പെ​ൺ​കു​ട്ടി​ക്ക് യു​വാ​വു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന​റി​ഞ്ഞ അ​മ്മ ഇ​ക്കാ​ര്യം പെ​ണ്‍​കു​ട്ടി​യോ​ട് ചോ​ദി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി അ​മ്മ ക​യി​ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചെ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം പോ​ലീ​സ് അ​മ്മ​യ്ക്കെ​തി​രേ ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

അങ്ങനെ ആ നാറ്റം ഒഴിവാക്കി..! മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​ക്കും സ​മ​യ​മി​ല്ലാത്തതിനെ തുടർന്ന് ഡന്‍റൽ ക്ലീനിക്ക് ഉദ്ഘാടനമില്ലാതെ തുറന്നു കൊടുത്തു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​ക്കും സ​മ​യ​മി​ല്ല. അ​വ​സാ​നം, ഉ​ദ്ഘാ​ട​നം ന​ട​ത്താ​തെ ത​ന്നെ ഗ​വ. ഡ​ന്‍റ​ൽ കോ​ള​ജി​ലെ ഡ​ന്‍റ​ൽ വി​ഭാ​ഗം ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം ഉ​ദ്ഘാ​ട​ന​ത്തി​നാ​യി പ​ല​ത​വ​ണ​യാ​ണ് തീ​യ​തി നി​ശ്ച​യി​ച്ച​ത്. മ​ന്ത്രി​മാ​രു​ടെ സ​മ​യ​ത്തി​നും താ​ത്പ​ര്യ​ത്തി​നും കാ​ത്തു​നി​ന്ന​താ​ണ് ഉ​ദ്ഘാ​ട​നം വൈ​കി​പ്പി​ച്ച​ത്. ഏ​ഷ്യ​യി​ലെ ത​ന്നെ ഒ​ന്നാം​ത​രം ഡ​ന്‍റ​ൽ ആ​ശു​പ​ത്രി​യാ​യി മാ​റാ​ൻ​പോ​കു​ന്ന തൃ​ശൂ​ർ ഗ​വ. ഡ​ന്‍റ​ൽ ആ​ശു​പ​ത്രി​യും ഡ​ന്‍റ​ൽ കോ​ള​ജും ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ആ​രം​ഭി​ച്ച​ത്. കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന് 14.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി വ​ക കെ​ട്ടി​ട​ത്തി​ലാ​ണ് കോ​ള​ജും ക്ലി​നി​ക്കും ഇ​തു​വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സ്ഥ​ല​പ​രി​മി​തി ഏ​റെ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​യി​രു​ന്നെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ ഭം​ഗി​യാ​യി പോ​യി​രു​ന്നു. ഒ​രു കെ​ട്ടി​ട​ത്തി​ൽ ത​ന്നെ ആ​ശു​പ​ത്രി​യും കോ​ള​ജും മ​റ്റു അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന ഇ​ന്ത്യ​ൻ ഡ​ന്‍റ​ൽ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ…

Read More

അ​തി​ര​പ്പി​ള്ളി​യി​ൽ തൊ​ടാ​തെ പ​രി​സ്ഥി​തി-​വി​ക​സ​ന ന​യം; പ​രി​സ്ഥി​തി​യെ സംരക്ഷിച്ചുള്ള വികസനമാണ് എൽഡിഎഫിന്‍റേതെന്ന് കോ​ടി​യേ​രി ബാലകൃഷ്ണൻ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​നു​ഷ്യ​നെ മു​ന്നി​ൽ​ ക​ണ്ടു​കൊ​ണ്ടാ​ക​ണം പ​രി​സ്ഥി​തിസം​ര​ക്ഷ​ണ​മെ​ന്ന മാ​ക്സി​യ​ൻ കാ​ഴ്ച​പ്പാ​ടു ത​ന്നെ​യാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്കു​ന്ന ന​യ​ത്തി​ന​ക​ത്തും ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​തെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. മ​നു​ഷ്യ​ൻ ഒ​രു പ്ര​ശ്ന​മ​ല്ലാ​തി​രി​ക്കു​ക​യും പ​രി​സ്ഥി​തി​യെ മാ​ത്രം കാ​ണു​ക​യും ചെ​യ്യു​ന്ന യാ​ന്ത്രി​ക​മാ​യ സ​മീ​പ​നം ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്കി​ല്ല. പ​രി​സ്ഥി​തി സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​നം ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ കാ​ഴ്ച​പ്പാ​ട്. ഇ​ത് ഇ​പ്പോ​ൾ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ആ​വി​ഷ്ക​രി​ക്കു​ന്ന ഒ​രു ന​യ​മ​ല്ല. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം 150 വ​ർ​ഷം മു​ന്പ് ത​യാ​റാ​ക്കി​യ മൂ​ല​ധ​ന​ത്തി​ൽ ത​ന്നെ കാ​റ​ൽ മാ​ക്സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി​യെ കൊ​ള്ള​യ​ടി​ക്കു​ന്ന​തു മു​ത​ലാ​ളി​ത്ത​മാ​ണ്. മു​തലാ​ളി​ത്തം വ​ള​രു​ന്ന​തു പ​രി​സ്ഥി​തി​യെ കൊ​ള്ള​യ​ടി​ച്ചു​കൊ​ണ്ടാ​ണെ​ന്നും മാ​ക്സ് മൂ​ല​ധ​ന​ത്തി​ൽ സ​മ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ക​മ്യൂ​ണി​സ്റ്റു​കാ​ർ എ​ല്ലാ​യി​ട​ത്തും പ​രി​സ്ഥി​തി സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​ന​മാ​ണ് കാ​ണു​ന്ന​ത്. നെ​ല്ല്-​പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​രം​ഗ​ത്തു കേ​ര​ളം ഇ​ന്നു കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ഈ ​ന​യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നു പ​റ​ഞ്ഞ കോടിയേരി അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി സം​ബ​ന്ധി​ച്ച ന​യം പ്ര​സം​ഗ​ത്തി​ൽ ഒ​രി​ട​ത്തും…

Read More

ഇതുമൊരു പാഠം..! സൗകര്യങ്ങൾ കുറഞ്ഞ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾക്കെതിരെ കർശന നടപടി; 6 കോളജുകളുടെ അം​ഗീ​കാ​രം പി​ൻ​വ​ലി​ക്കും; 7 കോ​ള​ജു​ക​ളു​ടെ സീ​റ്റ് കുറയ്ക്കും

തൃ​ശൂ​ർ: സ്വാ​ശ്ര​യ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക്ക് ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നീ​ക്കം. സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക​ർ​ഷി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത ആ​റ് ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ അം​ഗീ​കാ​രം പി​ൻ​വ​ലി​ക്കാ​നാ​ണ് തീ​രു​മാ​നം. ഏ​ഴ് ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ സീ​റ്റു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്യും. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.  ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള​ള സ്വാ​ശ്ര​യ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളെ​ക്കു​റി​ച്ച് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നാ​യി  സ​ർ​വ​ക​ലാ​ശാ​ല പ്ര​ത്യേ​ക പ​രി​ശോ​ധ​നാ​സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ കു​റ​വു​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക്കു നീ​ക്കം. ന​ഴ്സിം​ഗ് കോ​ള​ജി​നോ​ടു ചേ​ർ​ന്ന് കി​ട​ത്തി​ചി​കി​ത്സ​യ്ക്ക് സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി വേ​ണ​മെ​ന്നു സ​ർ​വ​ക​ലാ​ശാ​ല​യും ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലും നി​ഷ്ക​ർ​ഷി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ​ല ന​ഴ്സിം​ഗ് കോ​ള​ജി​നോ​ടു ചേ​ർ​ന്നും രോ​ഗി​ക​ളെ കി​ട​ത്തി​ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ല. സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക​ർ​ഷി​ക്കു​ന്ന​തി​ന്‍റെ  20 ശ​ത​മാ​നം പോ​ലും രോ​ഗി​ക​ളെ കി​ട​ത്തി​ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ അം​ഗീ​കാ​ര​മാ​ണ് പി​ൻ​വ​ലി​ക്കു​ക. 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ രോ​ഗി​ക​ളെ കി​ട​ത്തി​ചി​കി​ത്സി​ക്കാ​ൻ…

Read More

അ​തി​ര​പ്പി​ള്ളി പദ്ധതി നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് അടിക്കണം; മു​ഖ​ത്തുനോ​ക്കി സം​സാ​രി​ക്കാ​ൻ വ​നം​ മ​ന്ത്രി കെ. ​രാ​ജു​വി​നു ധൈ​ര്യ​മി​ല്ലെന്ന് പി.​സി. ജോ​ർ​ജ്

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​ക്കാ​യി കെഎ​സ്ഇ​ബി​യി​ൽ​നി​ന്നും 5.25 കോ​ടി രൂ​പ കൈ​പ്പ​റ്റി​യ വ​നം​വ​കു​പ്പ് നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​ണെ​ന്നും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ത്ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ജ​നം ഓ​ടി​ച്ചി​ട്ട് അ​ടി​ക്ക​ണ​മെ​ന്നും പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. ന​ല്ല മ​നു​ഷ്യ​നാ​ണെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു ന​ട​പ്പാ​ക്കാ​ൻ മു​ഖ​ത്തുനോ​ക്കി സം​സാ​രി​ക്കാ​ൻ വ​നം​ മ​ന്ത്രി കെ. ​രാ​ജു​വി​നു ധൈ​ര്യ​മി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒൗ​ദാ​ര്യ​ത്തി​ലാ​ണോ മ​ന്ത്രി​യെ​ന്നും പി.​സി. ജോ​ർ​ജ് സം​ശ​യ​മു​ന്ന​യി​ച്ചു. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര​ത് ജ​ന​റ​ൽ ക​ണ്‍​സ്യൂ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൈ​നീ​ട്ടി കാ​ശു​വാ​ങ്ങാ​ൻ മാ​ത്ര​മാ​ണ് സ​ർ​ക്കാ​രിനു താ​ത്പ​ര്യം. വി​വ​ര​മു​ള്ള​വ​ൻ ശ​ബ്ദി​ച്ചാ​ൽ അ​പ്പോ​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​ണ് പ​തി​വ്. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്പോ​ൾ അ​തി​ര​പ്പിള്ളി പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ക​യും അ​ധി​കാ​രം ല​ഭി​ക്കു​ന്പോ​ൾ പ​ദ്ധ​തി​ക്കാ​യി മു​റ​വി​ളി കൂ​ട്ടു​ക​യും ചെ​യ്യു​ന്ന ഇ​ട​ത്, വ​ല​തു​പ​ക്ഷ സ​ർ​ക്കാ​രു​ക​ൾ ഭ​ര​ണം എ​ന്ന​തി​ന​പ്പു​റ​ത്ത് ജ​നനന്മയെ കു​റി​ച്ച് ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും പി.​സി. ജോ​ർ​ജ്ജ് കു​റ്റ​പ്പെ​ടു​ത്തി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​സി. കാ​ർ​ത്തി​കേ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. പെ​രി​ങ്ങ​ൽ​കു​ത്ത്…

Read More

അയൽവാസിയുടെ ക്രൂരത..! യുവാവും സംഘവും ചേർന്ന് അ​യ​ൽ​വാ​സി​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു; പരിക്കേറ്റയാളുമായി ആശുപ ത്രിയിൽ പോയനേരം വീട് അഗ്നിക്കിരയാക്കി

ശ്രീ​നാ​രാ​യ​ണ​പു​രം: ശ്രീ​നാ​രാ​യ​ണ​പു​രം പോ​ള​ക്കു​ള​ത്തു അ​യ​ൽ​വാ​സി​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും വീ​ട് ചു​ട്ട് ചാ​ന്പ​ലാ​ക്കു​ക​യും ചെ​യ്തു. ശ്രീ​നാ​രാ​യ​ണ​പു​ര​ത്തി​നു കി​ഴ​ക്കുഭാ​ഗ​ത്തെ പോ​ള​ക്കു​ളം ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ക​രി​നാ​ട്ട് വി​ലാ​സി​നി​യു​ടെ വീ​ടാ​ണ് ചു​ട്ടെ​രി​ക്ക​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ര​വീ​ന്ദ്ര​ൻ മ​ർ​ദ്ദ​ന​മേ​റ്റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യായ സു​രാ​ജ് എ​ന്ന സു​ഭാ​ഷ് ആ​ണ് ര​വീ​ന്ദ്ര​നെ ആ​ക്ര​മി​ച്ച​തും വീ​ട് ചു​ട്ടെ​രി​ച്ച​തു​മെ​ന്ന് മ​തി​ല​കം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ശ്രീ​നാ​രാ​യ​ണ​പു​ര​ത്തെ ഒ​രു വ്യാ​പ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യു​ള്ള ര​വീ​ന്ദ്ര​ൻ രാ​ത്രി​യി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​ന്പോ​ഴാ​ണ് സു​രാ​ജും ഇ​യാ​ളു​ടെ ഒ​രു കൂ​ട്ടു​കാ​ര​നും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്. ഇ​തുസം​ബ​ന്ധി​ച്ച് സു​ലോ​ച​ന​ക്ക് ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ ര​വീ​ന്ദ്ര​ന്‍റെ മ​ക​നു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട സു​ലോ​ച​ന, ര​വീ​ന്ദ്ര​നെ അ​വി​ടെ നി​ന്നും കൊ​ണ്ടു പോ​യി ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ നി​ർ​ദേശി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ചെ​ത്തി​യ​വ​ർ ര​വീ​ന്ദ്ര​നെ കൊ​ണ്ടുപോ​യ​തി​നു പി​റ​കെ​യാ​ണ് വീ​ട് ക​ത്തി​ക്ക​ൽ അ​ര​ങ്ങേ​റി​യ​ത്. സു​ലോ​ച​ന​യെ ഫോ​ണി​ൽ വി​ളി​ച്ചുപ​റ​ഞ്ഞാ​ണ് സു​രാ​ജ്…

Read More

പട്ടയ അപേക്ഷകൾ കെട്ടികിടക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം; സ​ർ​ക്കാ​ർ അ​ധഃ​സ്ഥി​ത​ർ​ക്കും ദു​ർ​ബ​ല​ർ​ക്കും ഭൂ​ര​ഹി​ത​ർ​ക്കുമൊ​പ്പ​മാ​ണെന്ന് റവന്യു മന്ത്രി

അ​ഗ​ളി:  വി​ല്ലേ​ജ് -താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ പ​ട്ട​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കാ​തി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ. ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ലു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യിട്ടുണ്ട്.  സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സംഘടിപ്പിച്ച ജി​ല്ലാ പ​ട്ട​യ​മേ​ള​യും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും അ​ട്ട​പ്പാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധഃ​സ്ഥി​ത​ർ​ക്കും ദു​ർ​ബ​ല​ർ​ക്കും ഭൂ​ര​ഹി​ത​ർ​ക്കുമൊ​പ്പ​മാ​ണ്. ഈ ​സ​ർ​ക്കാ​റി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്തു ഭൂ​ര​ഹി​ത​ർ ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണു റ​വ​ന്യൂ വ​കു​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ര​വ​ധി സ​ങ്കീ​ർ​ണ പ്ര​ശ്ന​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണു പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. അ​വ​ശേ​ഷി​ക്കു​ന്ന ഭൂര​ഹി​ത​ർ​ക്കു​ള്ള ഭൂ​മി ക​ണ്ടെ​ത്തു​ന്ന ന​ട​പ​ടി​ക​ളു​മാ​യാ​ണു സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. അ​ടു​ത്ത പ​ട്ട​യ വി​ത​ര​ണ മേ​ള ഈ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ജി​ല്ല​യി​ൽ ന​ട​ത്തു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി പ​റ​ഞ്ഞു. 517 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 483.12 ഏ​ക്ക​ർ ഭൂ​മി​യു​ടെ ട്രൈ​ബ​ൽ ലാ​ൻ​ഡ് പ​ട്ട​യ​മാ​ണു വി​ത​ര​ണം…

Read More