തൃശൂർ: രാത്രിയിൽ നഗരത്തിലെത്തിയ ഭിന്നലിംഗക്കാരെ പോലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ ഭിന്നലിംഗക്കാർക്ക് ഡോക്ടർമാർ ചികിത്സ നിഷേധിച്ചെന്നും ആരോപണം. ഇന്നലെ രാത്രി പതിനൊന്നോടെ തൃശൂർ കഐസ്ആർടിസി സ്റ്റാൻഡിനു സമീപം വെച്ചായിരുന്നു സംഭവം. വീട്ടിലേക്ക് പോകാനായി കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ രാഗരഞ്ജിനി, ദീപ്തി, അലീന എന്നിവർ ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോൾ പൊലീസ് ജീപ്പ് വന്ന് നിൽക്കുകയും ജീപ്പിൽ നിന്ന് ഡ്രൈവറുൾപ്പെടെയുള്ള പോലീസുകാർ പുറത്തിറങ്ങിയ ശേഷം യാതൊന്നും പറയുകയോ ചോദിക്കുകയോ ചെയ്യാതെ ചൂരൽവടിയെടുത്ത് തങ്ങളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. കൈകാലുകളിലും തുടയിലും നെഞ്ചിലും മർദ്ദനമേറ്റെന്നാണ് പരാതി. അടിയേറ്റ് ഓടിയ ഇവരെ പോലീസ് നഗരത്തിലി്ട്ടും തല്ലിയോടിച്ചെന്നാക്ഷേപമുണ്ട ്. എന്തിനാണ് തങ്ങളെ തല്ലിയതെന്ന് മനസിലാകുന്നില്ലെന്നും ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങളെ തല്ലിയതെന്നും ഇവർ പറഞ്ഞു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോളാണ് ഇവർക്ക് ചികിത്സ നിഷേധിച്ചത്.…
Read MoreCategory: Thrissur
ജിഷ്ണുവിന്റെ മരണത്തിൽ പ്രതികൾക്കു പങ്കുണ്ടെന്ന് കോടതിയുടെ കണ്ടെത്തൽ; കോളജ് വൈസ് പ്രിൻസിപ്പലിന്റെയും അധ്യാ പകന്റെയും ജാമ്യാപേക്ഷ കോടതി തള്ളി
തൃശൂർ: പാന്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നാം പ്രതി വൈസ് പ്രിൻസിപ്പാൾ ശക്തിവേൽ, നാലാം പ്രതിയും അധ്യാപകനുമായ പ്രവീണ് എന്നിവർക്ക് പ്രഥമദൃഷ്ട്യാ നേരിട്ട് പങ്കുണ്ടെന്ന് കോടതി വിലയിരുത്തിയതിനുശേഷമാണ് ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതി തള്ളിയത്. ജിഷ്ണുവിനെ പീഡിപ്പിക്കുന്നതിനു പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഇത്തരം ഒരു കേസിൽ ജാമ്യം അനുവദിക്കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകാനിടയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ജിഷ്ണുവിനെതിരായി വ്യാജ കോപ്പിയടിക്കേസ് സൃഷ്ടിക്കൽ, ശാരീരികമായും മാനസികമായി പീഡിപ്പിക്കൽ, കോപ്പിയടിച്ചെന്നു ബലംപ്രയോഗിച്ചു കുറ്റസമ്മതം എഴുതി വാങ്ങൽ എന്നിവയാണു മൂന്നും നാലും പ്രതികൾക്കെതിരായ പ്രധാന ആരോപണങ്ങൾ. മരണത്തിനു തൊട്ടു മുന്പും ജിഷ്ണുവിനെ പീഡിപ്പിച്ചതിനു തെളിവുണ്ടെന്നും ഇടിമുറിയിൽനിന്നു ലഭിച്ച രക്തസാന്പിൾ ജിഷ്ണുവിന്റെ രക്തഗ്രൂപ്പിനു സമാനമാണെന്നും…
Read Moreഞങ്ങൾ തയ്യാർ..! പെൺകരുത്തിൽ കിണർ നിർമാണം; വളരെയധികം കഠിനാധ്വാനം ചെയ്യേണ്ട ഈ ജോലി തൊഴിലുറപ്പിലൂടെയാണ് വനിതകൾ ഏറ്റെടുത്തത്
ആലത്തൂർ: പെൺകരുത്തിൽ കിണർ നിർമാണം പുരോഗമിക്കുന്നു. കാവശേരി ചുണ്ടക്കാട് തീപ്പെട്ടി കമ്പനി റോഡിലെ പുഴയ്ക്കൽ ഗംഗാധരന്റെ വീട്ടുവളപ്പിലും കുമ്പാരത്തറ കിഴക്കേപ്പാടം സുനിതയുടെ പുറംതൊടിയിലുമാണ് തൊഴിലുറപ്പ് തൊഴിലാളികൾ കിണർ നിർമാണം നടത്തുന്നത്. തൊഴിലുറപ്പിലെ പുതിയ സംരംഭമാണ് കിണർ നിർമാണം. പുരുഷന്മാർപോലും കഠിനാധ്വാനം ചെയ്യേണ്ടുന്ന തൊഴിലാണ് കിണർ നിർമാണം. ആ മേഖലയാണ് വനിതകൾ തൊഴിലുറപ്പിലൂടെ ഏറ്റെടുത്തിട്ടുള്ളത്. ഏഴുപേരുള്ള സംഘം ഒമ്പതുദിവസമായി കിണർ നിർമാണം തുടങ്ങിയിട്ട്. 90 പേരുടെ ജോലിയാണ് ഒരു കിണറിന് അനുവദിച്ചിട്ടുള്ളത്. അതിനിടയിൽ പാറ കണ്ടെത്തിയാൽ തുടർന്ന് കുഴിക്കില്ല. പാറപൊട്ടിക്കുന്നതും കിണർ കെട്ടുന്നതുമെല്ലാം സ്ഥലമുടമയുടെ ചെലവിലാണ്. ജലക്ഷാമം രൂക്ഷമായിട്ടുള്ള സാഹചര്യത്തിൽ കിണറുകൾ നിർമിക്കുന്നത് വരുംവർഷങ്ങളിൽ ഗുണകരമാകുമെന്നതാണ് മെച്ചം.
Read Moreഞങ്ങളുണ്ട് കൂടെ..! കലാഭവൻമണിയുടെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ആവശ്യം പോലെ കേസ് സിബിഐയെ ഏല്പിക്കണമെന്ന് കുമ്മനം രാജശേഖരൻ
ചാലക്കുടി: കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് പോലീസ് വിശദീകരണം തൃപ്തികരമല്ലെന്നും കേസന്വേഷണം സിബിഐയെ ഏല്പിക്കാനുള്ള നിലപാട് സർക്കാർ സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനെ സന്ദർശിച്ചശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനപ്രിയനായ കലാഭവൻ മണിയുടെ മരണം സംഭവിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച ദുരൂഹത നീങ്ങിയിട്ടില്ലെന്നും, മണിയുടെ കുടുംബാംഗങ്ങളും ആരാധകരും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ സർക്കാരിന് അതിനു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഇതിനുള്ള ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ കുടുംബാംഗങ്ങൾ നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ബിജെപി എല്ലാ പിന്തുണയും നല്കുന്നതായി അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ബിജെപി നേതാക്കളായ എ.കെ.നസീർ, പി.എം.വേലായുധൻ, ഷാജിമോൻ വട്ടേക്കാട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Read Moreഎനിക്കൊന്നുമറിയില്ല..! പാമ്പാടി നെഹ്റു കോളജിൽ ചെയർമാനും പിആർഒയുമാണ് കോളജിലെ എല്ലാ കാര്യങ്ങളും തീരുമാനിച്ചി രുന്നതെന്ന് പ്രിൻസിപ്പലിന്റെ രഹസ്യമൊഴി
തൃശൂർ: പാമ്പാടി നെഹ്റു കോളജിലെ ചെയർമാനും പിആർഒയുമാണ് കാര്യങ്ങൾ എല്ലാം തീരുമാനിച്ചിരുന്നതെന്നും പല കാര്യങ്ങളും നടന്നതിനുശേഷമേ താൻ അറിഞ്ഞിരുന്നുള്ളൂവെന്നും കോളജ് പ്രിൻസിപ്പൽ എ.എസ്. വരദരാജ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞു. കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേൽ, അസിസ്റ്റന്റ് പ്രഫസർ സി.പി.പ്രവീണ് എന്നിവർ ഇവർക്കു സഹായികളായി നിൽക്കുകയായിരുന്നെന്നും പ്രിൻസിപ്പൽ നൽകിയ രഹസ്യമൊഴി ഇന്നലെ പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു. വിദ്യാർഥി ജിഷ്ണുവിന്റെ ദുരൂഹമരണത്തിൽ മൂന്നും നാലും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നു വിധി പറയാനിരിക്കെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെ നടന്ന അന്തിമവാദത്തിലാണ് പ്രോസിക്യൂഷൻ കോളജ് പ്രിൻസിപ്പലിന്റെ രഹസ്യമൊഴി കോടതിയിൽ വായിച്ചത്.കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേൽ, അസിസ്റ്റന്റ് പ്രഫസർ സി.പി.പ്രവീണ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇരുവിഭാഗത്തിന്റെ അന്തിമ വാദവും പൂർത്തിയായി. അന്തിമ വാദത്തിൽ പ്രതിഭാഗത്തിന്റെ ആരോപണങ്ങളെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ എതിർത്തു. അധ്യാപകർ…
Read Moreഅമ്മിണിക്കുട്ടി ഇനി രവീഷിന്റെ പെണ്ണ്..! അമ്മിണിക്കുട്ടി ഇനി അനാഥയല്ല;കോഴിക്കോട്ടുകാരൻ നടുവില്ലത്ത് രവീഷ് നമ്പൂതിരി അമ്മിണിക്കുട്ടിക്ക് താലിചാർത്തി
കെ.കെ. അർജുനൻ രാമവർമപുരം (തൃശൂർ): അമ്മിണിക്കുട്ടി ഇനി അനാഥയല്ല, ഏകാന്തത ചുമർ തീർത്തിരുന്ന ഇരുട്ടറയല്ല ഇനി അമ്മിണിക്കുട്ടിയുടെ വീട്. ഇനിയുള്ള നാളുകൾ സനാഥത്വത്തിന്റേത്. ആളും ആരവങ്ങളും പന്തൽ തീർത്ത് അനുഗ്രഹം ചൊരിഞ്ഞ ഇന്നലെയാണ് ഗവ. അഗതിമന്ദിരത്തിലെ അന്തേവാസിയായിരുന്ന അമ്മിണിക്കുട്ടി വിവാഹിതയായത്. വരൻ കോഴിക്കോട് മുക്കം പന്നിക്കോട് നടുവില്ലത്ത് വിഷ്ണു നമ്പൂതിരിയുടെ മകൻ രവീഷ് നമ്പൂതിരി. ചെറുപ്രായത്തിൽ അനാഥത്വം പേറി വിവിധയിടങ്ങളിൽ താമസിക്കേണ്ടിവന്ന അമ്മിണിക്കുട്ടി 22-ാം വയസിലാണിപ്പോൾ സുമംഗലിയായത്. കുമാരനെല്ലൂർ സുബ്രഹ്മണ്യക്ഷേത്രത്തിലെ പൂജാരിയാണ് 29 കാരനായ രവീഷ്നമ്പൂതിരി . ഇരുവരുടേയും സൗഹൃദം ഉടലെടുത്തതാവട്ടെ ഇന്റർനെറ്റ് മുഖേനയും. നീണ്ട എട്ടുമാസത്തെ സൗഹൃദത്തിനൊടുവിലാണിപ്പോൾ രവീഷിന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും അനാഥാലയം അധികൃതരുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. വിവാഹചടങ്ങിൽ കോർപറേഷൻ മേയർ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. ഒന്നരവർഷം മുന്പാണ് അമ്മിണിക്കുട്ടി രാമവർമപുരത്തെ സാമൂഹ്യ നീതി വകുപ്പിന്റെ അഗതിമന്ദിരത്തിലെത്തിയത്. അഞ്ചുവയസു മുതൽ കോഴിക്കോട് ചിൽഡ്രൻസ് ഹോമിലും…
Read Moreരക്തബന്ധങ്ങൾക്ക് എന്തുവില..! രക്ത ബന്ധങ്ങൾ മറന്ന് കുടുംബ സ്വത്തിനു വേണ്ടിയുള്ള തകർക്കങ്ങളും കേസുകളും വർധിച്ചുവരുന്നതായി വനിതാ കമ്മീഷൻ
തൃശൂർ: രക്തബന്ധുക്കൾ തമ്മിലുള്ള കുടുംബ-സ്വത്ത് തർക്കങ്ങളും കേസുകളും വർധിക്കുന്നതായി വനിതാ കമ്മീഷൻ. വിട്ടുകൊടുക്കാൻ മനസില്ലാതെ ഇവർ കേസുമായി മുന്നോട്ടുപോകുന്പോൾ തർക്കപരിഹാരം അകുന്നുപോകുകയാണെന്ന് അംഗങ്ങൾ പറയുന്നു. കമ്മീഷൻ ഇന്നലെ പരിഗണിച്ച 90 പരാതികളിൽ ഭൂരിഭാഗവും ബന്ധുക്കൾ തമ്മിലുള്ള സ്വത്തുതർക്കമായിരുന്നു. സഹോദരൻ സഹോദരിയെ വീട്ടിൽനിന്നും ഇറക്കിവിട്ടതും സ്വത്ത് ഭാഗം ചെയ്തതിലെ പോരായ്മകളും സംബന്ധിച്ച പരാതികൾ നിരവധിയാണ്. അംഗങ്ങളുടെ മുന്നിലിരുന്ന് ഒരു വയോധിക നിസഹായയായി കരഞ്ഞപ്പോൾ കമ്മീഷൻ അംഗങ്ങൾ പോലും നിസഹായരായി. എതിർകക്ഷിയെക്കുറിച്ച് തിരക്കിയപ്പോഴാണ് ഇത് അവരുടെ സ്വന്തം സഹോദരനാണെന്ന് മനസിലാകുന്നത്. നേരത്തേ ബന്ധുക്കളോ കുടുംബ സുഹൃത്തുക്കളോ ഇടപെട്ട് തീർത്തിരുന്ന ഇത്തരം കുടുംബപ്രശ്നങ്ങൾ ഇപ്പോൾ കമ്മീഷന്റെ മുന്പിൽ കെട്ടിക്കിടക്കുകയാണ്. 45 പരാതികൾ തീർപ്പാക്കി. കമ്മീഷൻ അംഗം അഡ്വ.ഷിജി ശിവജിയുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ 90 പരാതികളാണ് പരിഗണിച്ചത്. കുടുംബസ്വത്തുതർക്കം സംബന്ധിച്ച പരാതികളായിരുന്നു ഇവയിൽ ഏറെയും. 21 കേസുകൾ പോലീസ് റിപ്പോർട്ടിനായി അയച്ചതായി…
Read Moreഉച്ചയ്ക്ക് പണിയെടുക്കേണ്ട..! സംസ്ഥാനത്ത് പകൽ ചൂട് വർധിച്ചു വരുന്നതിനാൽ തൊഴിൽ സമയം പുനഃക്രമീകരിച്ചു; ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമം
പാലക്കാട്: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ വർധിച്ചു വരുന്ന താപനില കണക്കിലെടുത്ത് നിർമാണ മേഖലയിൽ ഉൾപ്പെടെ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറാണ് പകൽ ജോലി ചെയ്യേണ്ടത്. ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വിശ്രമം അനുവദിക്കും. രാവിലെയും വൈകീട്ടുമായി ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലിചെയ്യുന്നവരുടെ ജോലി സമയം ഉച്ചക്ക് 12ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും. ഉത്തരവ് പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ..! അഴിമതി തടയാൻ കുടിവെള്ളം മുട്ടിച്ച് സർക്കാർ ഉത്തരവ്; കുടിവെള്ള വിതരണത്തിന് 20 ലക്ഷത്തിൽ കൂടുതൽ തുക ഉപയോഗിക്കാൻ പാടില്ല
തൃശൂർ: കുടിവെള്ള വിതരണത്തിന് 20 ലക്ഷത്തിൽ കൂടുതൽ തുക ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഉത്തരവ് വിവാദമാകുന്നു. ഈ തുകയ്ക്കു മുകളിൽ കുടിവെള്ള വിതരണ ചെലവ് കൂടാൻ പാടില്ലെന്ന ഉത്തരവ് പാലിച്ചാൽ കോർപറേഷനിലെ കുടിവെള്ള വിതരണം നിർത്തേണ്ടിവരുമെന്ന് ഭരണ പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. ഇതിനാൻ ഈ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് കോർപറേഷൻ കൗണ്സിൽ യോഗം പ്രമേയം പാസാക്കി. കോർപറേഷന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കുടിവെള്ള വിതരണം രണ്ടുദിവസത്തിനുള്ളിൽ നിലയ്ക്കും. കുടിവെള്ള വിതരണത്തിൽ അഴിമതി നടത്താതിരിക്കുന്നതിനാണ് ഇത്തരത്തിൽ ഉത്തരവിറക്കിയതെന്നാണ് സർക്കാർ വിശദീകരണം.
Read Moreമദ്യം വിഷം, മനുഷ്യനെ കൊല്ലും വിഷം..! അനധികൃതമായി ജനവാസ കേന്ദ്രത്തിൽ തുറന്ന കള്ളുഷാപ്പ് നാട്ടുകാർ പൂട്ടിച്ചു ; ഉടമയ്ക്കെതിരെ നടപടിയെന്ന് പഞ്ചായത്ത്
വെള്ളാങ്കല്ലൂർ: അനധികൃതമായി തുറന്ന കള്ളുഷാപ്പ് നാട്ടുകാർ പൂട്ടിച്ചു. നിലവിൽ പൈങ്ങോട്ടിൽ കള്ള് ഷാപ്പ് പ്രവർത്തിച്ചിരുന്നു. എന്നാൽ സ്ഥലമുടമ ഒഴിയുവാൻ പറഞ്ഞതിനെത്തുടർന്ന് ഒഴിഞ്ഞു.എന്നാൽ, തൊട്ടടുത്ത് റോഡിനു സമീപവും ജനവാസ കേന്ദ്രത്തിനു സമീപവുമാണ് ഷാപ്പ് ആരംഭിച്ചത്. ഇതിനെതിരെ നാട്ടുകാരും പരിസരവാസികളും രംഗത്തെത്തി; പുതിയ ഷാപ്പ് കെട്ടിടത്തിനു മുന്നിൽ ഇന്നലെ ധർണ നടത്തി. വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ ധർണ ഉദ് ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറന്പിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം സിനി കണ്ണദാസ്, എം.എസ്. രഘുനാഥ് എന്നിവർ പ്രസംഗിച്ചു.ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി ഷാപ്പ് തത്കാലികമായി അടപ്പിച്ചു. ഷാപ്പ് തുടങ്ങുവാൻ പഞ്ചായത്തിലേക്ക് അപേക്ഷ നൽകിയിട്ടില്ലെന്നും അതിനാൽ ഇന്നുതന്നെ ഷാപ്പുടമക്ക് നോട്ടീസ് നൽകുമെന്ന് പഞ്ചായത്ത്പ്രസിഡന്റ് പ്രസന്ന അനിൽകുമാർ പറഞ്ഞു.
Read More