മുളങ്കുന്നത്തുകാവ് (തൃശൂർ): ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഇന്ത്യൻ കോഫി ഹൗസിൽനിന്നു മസാലദോശ കഴിച്ച വിദ്യാർഥിയുടെ തൊണ്ടയിൽ ദോശയിലുണ്ടായിരുന്ന ഇരുമ്പുകഷണം കുടുങ്ങി. എടമുട്ടം സ്വദേശി അറുമുഖന്റെ മകനായ പ്ലസ്ടു വിദ്യാർഥി ഹരിചന്ദിന്റെ തൊണ്ടയിലാണ് മസാലയിലുണ്ടായിരുന്ന ഇരുമ്പുകഷണം കുടുങ്ങിയത്. ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വല്യമ്മയ്ക്കു കൂട്ടിരിപ്പിനെത്തിയതായിരുന്നു ഹരിചന്ദ്. ദോശ കഴിച്ചതിനെത്തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻതന്നെ ഹരിചന്ദിനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ശ്വാസതടസം ഗുരുതരമായതിനാൽ എൻഡോസ്കോപ്പി പരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് തൊണ്ടയിൽ ഇരുമ്പുകഷണം കുരുങ്ങിയതായി മനസിലായത്. തുടർന്ന് ഡോ. സജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഏറെനേരത്തെ പരിശ്രമത്തിനു ശേഷം ഇരുമ്പുകഷണം പുറത്തെടുത്തു. വിദ്യാർഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വിദ്യാർഥിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് എസ്ഐ സേതുമാധവൻ ഇന്ത്യൻ കോഫി ഹൗസിലെത്തി പരിശോധന നടത്തി.
Read MoreCategory: Thrissur
എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ..! രണ്ടാനമ്മയുടെ പീഡനം സഹിക്കവയ്യാതെ വിദ്യാർഥി പോലീസിൽ പരാതി നൽകി; ഭക്ഷണം പോലും നൽകില്ലെന്ന് വിദ്യാർഥി
കൊടുങ്ങല്ലൂർ: രണ്ടാനമ്മയുടെ പീഡനത്തെ തുടർന്ന് പത്താംക്ലാസ് വിദ്യാർഥി കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകി. എടവിലങ്ങ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് രണ്ടാനമ്മയ്ക്കെതിരെ പരാതിയുമായി എത്തിയത്. വീട്ടിൽ നിന്നും ഭക്ഷണം കൊടുക്കാതെ പലപ്പോഴും ഇറക്കിവിടുകയാണെന്നും മറ്റുമാണ് പരാതിയിൽ പറയുന്നത്. ഇതേത്തുടർന്ന് രണ്ടാനമ്മ നബീസയ്ക്ക് എതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreസൂചികളിൽ കാലത്തെ തിരിച്ച് ഗോപിയേട്ടന്റെ അമ്പതാണ്ട്..! വെള്ളിക്കുളങ്ങര നിവാസി കളുടെ സമയം കാലം തെറ്റാതെ ഇപ്പോഴും കൃത്യമായി ഓടുന്നു
വെള്ളിക്കുളങ്ങര: കേടുവന്നതെന്തും വലിച്ചെറിയുന്ന സംസ്കാരം സമൂഹത്തിൽ വേരോടുമ്പോഴും നിശ്ചലമായ ഘടികാര സൂചികളെ മുന്നോട്ടുചലിപ്പിക്കുന്ന തിരക്കിലാണ് ഗോപിയേട്ടൻ. ചുവരിൽ തൂങ്ങുന്ന നിലച്ചുപോയ ഘടികാരങ്ങൾക്കു കീഴെ വലതുകണ്ണിൽ ഭൂതകണ്ണാടി ഇറുക്കി പിടിച്ച് ഗോപിയേട്ടൻ വെള്ളിക്കുളങ്ങര നിവാസി കളുടെ സമയം ഇപ്പോഴും കൃത്യമായി സൂക്ഷിക്കു ന്നുണ്ട്. മെബൈൽ ഫോണുകൾ മൂന്നോട്ടുവന്ന് പുതു തലമുറയുടെ കൈത്തണ്ട യിൽ നിന്ന് റിസ്റ്റ് വാച്ചുകൾ അഴിച്ചെടുക്കുന്പോഴും വാച്ചുകളെ സ്നേഹിക്കുന്നവർക്കു കൂട്ടായി 69ാം വയസിലും ഗോപിയേട്ടൻ കർമ്മരംഗത്തുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിൽ ഉൗർധ ശ്വാസം വലിക്കുന്ന അനേകം കൈത്തൊഴിലുകളിലൊന്നായി വാച്ച് റിപ്പയറിംഗും മാറുകയാണെന്ന് അരനൂറ്റാണ്ടായി ഈ തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്ന ഗോപിയേട്ടൻ പറയുന്നു. ഇടുക്കി അടിമാലിയിൽ ജനിച്ചുവളർന്ന ഗോപി പതിനെട്ടാം വയസിൽ വാച്ച് റിപ്പയറിംഗ് പഠിക്കാൻ തുടങ്ങുന്പോൾ വാച്ച് സമയമാപിനിക്കപ്പുറം പുരുഷന്മാരുടെ ആഭരണം കൂടിയായിരുന്നു. വാച്ച് കെട്ടാതെ പുറത്തിറങ്ങാൻ മടിക്കുന്നവരായിരുന്നു അക്കാലത്തെ ചെറുപ്പക്കാർ. ഫെവർലൂബ, വെസ്റ്റൻ, ഹെൻട്രിസാൻഡസ്,…
Read Moreവില കുറഞ്ഞെങ്കിലും “വിലകളയാതെ’ കോഴി; വിലകൂടിയിട്ടും പച്ചതൊടാതെ പച്ചക്കറി വിപണി; പ്രതാപത്തിൽ പോത്തും ആടും; മത്സ്യ വിപണിയിലും നഷ്ടം
സ്വന്തം ലേഖകൻ തൃശൂർ: കോഴിയെ കൊത്തിപ്പറത്തി വിപണിയിൽ പച്ചക്കറിയുടെ കൊടികുത്തൽ. മത്സ്യമാംസത്തേക്കാൾ ഉയരത്തിലെത്തിയെങ്കിലും പച്ചക്കറി പച്ചതൊട്ടില്ല. വിലകെട്ടെങ്കിലും കോഴിക്കു പിറകേ ആളുകൾ ഓടിത്തുടങ്ങിയതോടെ കോഴിക്കച്ചവടമാണ് ഇന്നലെ പൊടിപാറിച്ചത്. ഒറ്റദിവസംകൊണ്ടാണ് കോഴിവില ഇരുപതുരൂപ കുറഞ്ഞ് കിലോയ്ക്ക് 60ൽ എത്തിയത്. മൂന്നാഴ്ചമുന്പ് 132 രൂപവരെ എത്തി മസിലുപിടിച്ചുനിന്ന കോഴിക്കു ചൂടും, നോന്പും, പരീക്ഷാക്കാലവുമാണ് വിനയായത്. ആഴ്ചകൾക്കകം വില യഥാക്രമം 115, 95, 80 എന്നിങ്ങനെ കുറഞ്ഞു. നേരത്തെ, സാന്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്താണ് കോഴി അല്പം തലകുനിച്ചത്.അന്നു കിലോയ്ക്ക് 60- 70 രൂപ വരെയെത്തി. കോഴിപ്പനി കാലത്ത് 40 രൂപ വരെ എത്തിയതാണ് ഇതിനുമുന്പുള്ള ഏറ്റവും വലിയ പതനം. ചൂടുമൂലം കോഴികൾ ചത്തുതുടങ്ങിയതോടെയാണ് ഇറച്ചിവില താഴ്ന്നത്. വിശ്വാസികൾക്കു നോന്പും വിദ്യാർഥികൾക്കു പരീക്ഷാക്കാലവുമായതോടെ മത്സ്യമാംസ വിപണിക്കു ക്ഷീണമായി. ചെറുകിട ഫാമുകളിൽ കോഴികളെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുടെ കുറവുള്ളതും നഷ്ടം സഹിച്ചെങ്കിലും വിലകുറച്ചു വിറ്റഴിക്കാൻ…
Read Moreഅനുരാഗ കരിക്കിൻ വെള്ളം..! കേരനാട്ടിൽ കരിക്കിനു സുവർണകാലം; കോള വിൽപന നിർത്തുന്നു; ആരോഗ്യകര മായ തീരുമാനം ആരോഗ്യമുള്ള വരും തലമുറയ്ക്ക്
സ്വന്തം ലേഖകൻ തൃശൂർ: കേരനാട്ടിൽ കരിക്കിനു സുവർണകാലം വരുന്നു. സംസ്ഥാനമൊട്ടാകെ കോള, പെപ്സി തുടങ്ങിയ ശീതളപാനീയങ്ങളുടെ വില്പന വ്യാപാരികൾ നിർത്തലാക്കുന്നതോടെ കല്പവൃക്ഷത്തിന്റെ നാട്ടിൽ ഇളനീർ കൂടുതൽ പ്രിയപ്പെട്ട ആരോഗ്യ പാനീയമാകും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തു കോള, പെപ്സി തുടങ്ങിയ പാനീയങ്ങൾ വില്ക്കില്ലെന്നാണ് വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദിൻ കഴിഞ്ഞ ദിവസം അറിയിച്ചത്. തമിഴ്നാട് സർക്കാർ കോള, പെപ്സി തുടങ്ങിയവയുടെ വിപണനം നിരോധിച്ചിരുന്നു. ഇതിനു ജനങ്ങളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേ ചുവടുപിടിച്ചാണ് കേരളത്തിലെ വ്യാപാരികൾ “നാടൻ വിപ്ലവത്തിനു’ കളമൊരുക്കുന്നത്. പ്രകൃതിദത്തമായ ആരോഗ്യ പാനീയമെന്ന നിലയിൽ ഏതാനും വർഷമായി കരിക്കിന് ആവശ്യക്കാർ ഏറെയാണ്. വില താരതമ്യം ചെയ്താലും ഇളനീരാണു മെച്ചം. കോള അര ലിറ്ററിനു 35 രൂപയാണു വിലയെങ്കിൽ ഇളനീരിനു മുപ്പതു രൂപയേയുള്ളൂ. ഇളനീർ കുടിച്ച്, അകത്തെ രുചിയേറിയ…
Read Moreവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയശേഷം നാടുവിട്ടയാൾ 9 മാസത്തിനുശേഷം പിടിയിൽ
സ്വന്തം ലേഖകൻ തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന കേസിൽ യുവാവിനെ ഒറ്റപ്പാലം പോലീസ് പിടികൂടി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി പ്രതാപനെയാണ് പിടികൂടിയത്. കഴിഞ്ഞ വർഷം ജൂണിൽ പോലീസി പരാതി നൽകിയെങ്കിലും ഒന്പതു മാസത്തിനുശേഷമാണു പ്രതിയെ അറസ്റ്റു ചെയ്തത്. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച പ്രതി യുവതിയെ വിവാഹം കഴിക്കുമെന്നു വീണ്ട ും പ്രതീക്ഷ നൽകിയിരുന്നു. ആറു മാസത്തിലേറെക്കാലം അറസ്റ്റ് ഒഴിവാക്കാൻ ഇതുമൂലം കഴിഞ്ഞു. എന്നാൽ വിവാഹത്തിനു തയാറായില്ല. ഇതോടെ, കഴിഞ്ഞ ഡിസംബർ 30 നകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ, പരാതിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും മറ്റും യുവതിയേയും ബന്ധുക്കളേയും ഭീഷണിപ്പെടുത്തിയ പ്രതിയുടെ സഹോദരനും ബന്ധുവിനുമെതിരേ പാലക്കാട് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്.പ്രതിക്കെതിരേ തൃശൂർ ജില്ലയിലെ…
Read Moreകണ്ടാൽ അറിയിക്കണേ..! യാത്രയ്ക്കിടെ തൃശൂരിൽ വച്ച് നഷ്ടപ്പെട്ട അച്ഛനെ തേടി മക്കൾ; ജാർഖണ്ട് കനഹ്പൂർ സ്വദേശി സുസണ് ഏബ്രഹാമിനെയാണ് കാണാതായത്
തൃശൂർ: കേരളത്തിൽ ജോലിക്കെത്തി നാട്ടിലേക്കു മടങ്ങുന്നതിനിടെ ട്രെയിനിൽനിന്ന് കാണാതായ ജാർഖണ്ട് സ്വദേശിയായ അച്ഛനെ തേടി മക്കൾ അലയുന്നു. കഴിഞ്ഞ ഡിസംബർ 27നാണ് തൃശൂർ കുറാഞ്ചേരിയിൽ വച്ച് എറണാകുളത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്ത ജാർഖണ്ട് പാക്കൂർ ജില്ലയിലെ കനഹ്പൂർ സ്വദേശി സുസണ് ഏബ്രഹാ(40)മിനെ കാണാതായത്. പോലീസിൽ പരാതി നല്കി. കൊച്ചിൻ റിഫൈനറിയിൽ കരാർ ജോലിക്ക് എത്തിയതായിരുന്നു. ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടർന്ന് നാട്ടിലേക്ക് മടക്കികൊണ്ടുപോകുന്നതിനിടയിൽ കുറാഞ്ചേരിയിൽ വച്ച് ട്രെയിൻ സിഗ്നൽ കിട്ടാതെ നിർത്തിയപ്പോഴാണ് ഇറങ്ങിപ്പോയതെന്നു പറയുന്നു. ഷൊർണൂരിലെത്തിയപ്പോൾ പരാതി നൽകി. മക്കളും ബന്ധുക്കളും പിന്നീട് രണ്ടു മാസത്തിലധികമായി പല ആശുപത്രികളിലും മാനസിക രോഗാശുപത്രികളിലുമൊക്കെയായി അച്ഛനെ തേടി അലയുകയാണിപ്പോൾ.
Read Moreഎല്ലാവരം ഒരേ സ്വരത്തിൽ പറയുന്നു..! അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയിൽനിന്ന് സർക്കാർ പിന്തിരിയണം; 140 ഹെക്ടർ വനഭൂമി വെള്ളത്തിലാകും
ഇരിങ്ങാലക്കുട: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് തപസ്യ കലാസാഹിത്യവേദി ചാലക്കുടി ഉപജില്ല സമിതി യോഗം ആവശ്യപ്പെട്ടു. ജലവൈദ്യുതി പദ്ധതികൾ നിർമിക്കുന്നതുവഴി ആയിരകണക്കിന് വനവാസികൾക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നും, 140 ഹെക്ടർ വനഭൂമി വെള്ളത്തിലാകുമെന്നും, ഒരു ലക്ഷത്തിലധികം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നും ഇതെല്ലാം ജൈവവൈവിധ്യത്തോടെയുള്ള ആവാസവ്യവസ്ഥയെ അപ്പാടെ തകർക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ തപസ്യ സംസ്ഥാന സംഘടന സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി. സുരേഷ്, ജില്ല സംഘടന സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ,രഞ്ചിത്ത് എൻ. മേനോൻ എന്നിവർ പ്രസംഗിച്ചു. ചാലക്കുടി: ചാലക്കുടി പുഴയെ ഇല്ലാതാക്കുന്ന നിർദിഷ്ട അതിരപ്പിള്ളി പദ്ധതി മറ്റൊരു ലാവ്ലിൻ സൃഷ്ടിക്കാനുള്ള ഇടതു സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അതിരപ്പിള്ളി പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനവും സമരജ്വാല തെളിയിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി ഷോൺ പെല്ലിശേരി ഉദ്ഘാടനം ചെയ്തു.…
Read Moreകണ്ടെത്തും വരെ..! മണിയുടെ സഹോദരൻ ആശുപത്രിയിലും നിരാഹാരം തുടരുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മണിയുടെ ഭാര്യയുടെ ഹർജി
ചാലക്കുടി: കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസന്വേഷണത്തിലെ പോലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചും കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടും നാലു ദിവസമായി നിരാഹാരസമരം നടത്തുന്ന മണിയുടെ സഹോദര ൻ ആർ.എൽ. വി.രാമകൃഷ്ണ നെ ആരോഗ്യനില വഷളായതിനെതുടർന്ന് പോലീസ് ആശുപത്രിയിലേക്കു മാറ്റി. ഡോക്ടർ പരിശോധിക്കുകയും ആരോഗ്യനില മോശമായതിനാൽ ആശുപത്രിയിലേക്കു മാറ്റാൻ അഭിപ്രായപ്പെടുകയും ചെയ്തതിനെതുടർന്ന് എസ് ഐ ജയേഷ് ബാലന്റെ നേതൃത്വത്തിൽ രാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും രാമൻ മെമ്മോറിയൽ കലാഗൃഹത്തിൽ തടിച്ചുകൂടിയിരുന്ന വിവിധ സംഘടനകളിലെ പ്രവർത്തകരും കുടുംബാംഗങ്ങളും എതിർത്തു. ബി.ഡി.ദേവസി എംഎൽഎയും ഇന്നസെന്റ് എംപിയും സ്ഥലത്തെത്തി രാമകൃഷ്ണനുമായി സംസാരിക്കാതെ ഇവിടെനിന്നും ആശുപത്രിയിലേക്കു മാറ്റാൻ സമ്മതിക്കുകയില്ലെന്നു പ്രവർത്തകരും കുടുംബാംഗങ്ങളും പോലീസിനെ അറിയിച്ചു. പിന്നീട് കുടുംബാംഗങ്ങളുമായി പോലീസ് ചർച്ച നടത്തിയശേഷം രാമകൃഷ്ണനെ ആംബുലൻസിൽ കയറ്റി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. വൈദ്യശുശ്രൂഷകൾ നല്കുന്നുണ്ടെങ്കിലും രാമകൃഷ്ണൻ നിരാഹാരം തുടരുകയാണ്.രാമകൃഷ്ണനെ ആശുപത്രിയിലേക്കു മാറ്റിയതിനെതുടർന്ന് കലാഭവൻ മണിയുടെ സഹോദരി…
Read Moreഞരമ്പൻമാരുടെ ശ്രദ്ധയ്ക്ക്..! കൊട്ടിയൂർ പീഡനത്തിലെ പെൺകുട്ടിയുടേതെന്ന രീതി യിൽ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പ്രദർ ശിപ്പിച്ചവർക്കെതിരെ അന്വേഷണം തുടങ്ങി
കേളകം: കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടേതെന്ന പേരിൽ ഫേസ് ബുക്ക്, വാട്സ് ആപ് എന്നിവയുൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയുമായി പോലീസ്. ഫാ. റോബിൻ വടക്കുംചേരിക്കൊപ്പം ഒരു കുടുംബം നിൽക്കുന്ന ഫോട്ടോയിൽ നിന്നും ഒരു പെൺകുട്ടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് മോശം പരാമർശത്തോടെയാണ് പ്രചാരണം നടത്തുന്നത്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇരകളെ തിരിച്ചറിയും വിധം ഫോട്ടോയോ പേരോ മറ്റടയാളങ്ങളോ നൽകാനോ പ്രചരിപ്പിക്കാനോ പാടില്ലെന്ന് സുപ്രിംകോടതി പോലും വിലക്കിയിരിക്കെ ഇത്തരം വ്യാജ ഫോട്ടോകൾ പ്രചരിപ്പിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഇതിനായി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായും പേരാവൂർ സിഐ എൻ.സുനിൽകുമാർ അറിയിച്ചു
Read More