ചാലക്കുടി പുഴയിൽ പാലത്തിനു താഴെ ഇറങ്ങിയ വൃദ്ധൻ ഒഴുക്കിൽ അകപ്പെടുകയായിരുന്നു. ഈ സമയം പുഴയിൽ കുളിക്കുകയായിരുന്ന തെറ്റയിൽ ബേബി പുഴയിലൂടെ ഒഴുകി പോകുകയായിരുന്ന വൃദ്ധനെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് വൃദ്ധനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു.80 വയസ് തോന്നിക്കുന്ന വൃദ്ധൻ കൃഷ്ണൻകുട്ടി എന്നാണ് പേര് പറയുന്നത്. മേൽവിലാസം പറയാൻ കഴിയുന്നില്ല. ഇയാളെ പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രക്ഷകനായി ബേബിചാലക്കുടി: പുഴയിലൂടെ ഒഴുകി പോയിരുന്ന വൃദ്ധന് രക്ഷകനായി ബേബി.ചാലക്കുടി സൗത്ത് ജംഗ്ഷനിൽ കൂലിപ്പണി ചെയ്യുന്ന ബേബി പുഴയിൽ ഒഴുക്കിൽ പെട്ട നിരവധി ജീവനുകളാണ് രക്ഷിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന തെറ്റയിൽ ബേബി ചാലക്കുടി സ്വദേശിയാണ്. ചാലക്കുടി പുഴയുടെ സമീപം താമസിച്ചിരുന്ന ബേബിക്ക് ചാലക്കുടി പുഴയുടെ ഒഴുക്കും അടിയൊഴുക്കും എല്ലാം മനപ്പാഠമാണ്. ഏത് വലിയ ഒഴുക്കിലും ബേബി പുഴയിൽ ഉണ്ടാകും. ഇങ്ങനെ പുഴയിൽ ഒഴുക്കിൽപ്പെട്ട…
Read MoreCategory: Thrissur
നഗരമധ്യത്തിൽ സാമൂഹ്യവിരുദ്ധർക്കൊരു മേൽ വിലാസ താവളം; തൃശൂരിൽ മാസങ്ങളോളം “പോസ്റ്റായി’ സ്പീഡ് പോസ്റ്റോഫീസ് കെട്ടിടം
ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: മേൽവിലാസമില്ലാതെ മാസങ്ങളോളം പോസ്റ്റായി കിടക്കുകയാണ് പുതിയ സ്പീഡ് പോസ്റ്റോഫീസ് കെട്ടിടം. നിർമാണം കഴിഞ്ഞെങ്കിലും മഴയും വെയിലുംകൊണ്ട് കാടുപിടിച്ചു കിടക്കാനാണ് ദുർവിധി. ഇതിനുള്ളിലേക്ക് തപാൽ ഉരുപ്പിടികൾ എന്നെത്തുമെന്ന് ഒരു പോസ്റ്റുമാനും അറിയില്ല.പട്ടാളം റോഡിൽനിന്ന് ശക്തൻ സ്റ്റാൻഡിലേക്ക് ഇറങ്ങുന്പോൾ ഇടതുവശത്താണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. വിശാലമായ ഷെഡുമുണ്ട്. ഇതിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തുരുന്പെടുത്ത തപാൽപെട്ടിയും ഒഴിഞ്ഞ മദ്യക്കുപ്പികളും കാണാം. കാടുപിടിച്ചു കിടക്കുന്ന കോന്പൗണ്ടിനുള്ളിൽ എപ്പോൾ വേണമെങ്കിലും വീഴാവുന്ന ഉണങ്ങിയ വലിയൊരു മരമുണ്ട്. മുൻവശത്തെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നവർക്ക് മരം ഭീഷണിയാണ്. വൈകുന്നേരമായാൽ സ്ത്രീകളടക്കമുള്ള യാത്രക്കാർക്കു നേരെയാണ് ഇതിനകത്തെ സാമൂഹ്യവിരുദ്ധർ. നഗരമധ്യത്തിൽതന്നെ ഒരു ഗുണ്ടാത്താവളമായി മാറിയിരിക്കുകയാണിവിടം. സമീപത്ത് പോലീസ് ആസ്ഥാനുമുണ്ടെങ്കിലും അവർക്കുപോലും തലവേദനയാണ് ഇൗ കെട്ടിടം.പട്ടാളം റോഡ് വികസനത്തിനായി പൊളിച്ചുമാറ്റിയ പഴയ പോസ്റ്റോഫീസിനു പകരം ഒരുകോടിയോളം ചെലവിട്ടാണ് കോർപറേഷൻ പുതിയ കെട്ടിടം നിർമിച്ചുനൽകിയത്. തപാൽ വകുപ്പിന്റെ നിർദേശപ്രകാരം…
Read Moreമഹാപൂരം കഴിഞ്ഞ്… ഒമ്പതാം നാളിൽ വെടിക്കെട്ട് പൂരം… വർഗീസിന് സ്വസ്ഥമായി ഒന്നുറങ്ങണം;വടക്കുന്നാഥനു മുന്നിൽ കൂപ്പുകൈകളോടെ ഷീന
സ്വന്തം ലേഖകൻതൃശൂർ: ഇന്നൊന്നു സ്വസ്ഥമായി സമാധാനത്തോടെ കിടന്നുറങ്ങണം – തൃശൂർ നഗരത്തെ പ്രകന്പനം കൊള്ളിച്ച് പൊട്ടിച്ചുതീർത്ത പൂരംവെടിക്കെട്ടിനു ശേഷം പാറമേക്കാവ് വിഭാഗത്തിനുവേണ്ടി വെടിക്കെട്ടൊരുക്കിയ വർഗീസിന്റെ ആദ്യപ്രതികരണം ഇതായിരുന്നു. എല്ലാവരും വന്ന് ഗംഭീരമായി എന്നഭിനന്ദിക്കുന്പോൾ പ്രശംസകൾക്കെല്ലാം സ്നേഹപൂർവം നന്ദി പറയുന്നുണ്ടായിരുന്നു വർഗീസ്. ആദ്യത്തെ പൂരം വെടിക്കെട്ട് തരിന്പും മോശമാക്കിയില്ലെന്നു കാലങ്ങളായി വെടിക്കെട്ടു കണ്ട് മാർക്കിടുന്നവർ പറഞ്ഞപ്പോൾ വളരെ സന്തോഷം എന്നു വർഗീസിന്റെ മറുവാക്ക്. ഒപ്പംനിന്ന പണിക്കാരും ഈ മേഖലയിൽ മുൻപരിചയമുള്ള ബന്ധുക്കളുടെ അകമഴിഞ്ഞ പിന്തുണയുമെല്ലാം ചേർന്നപ്പോൾ നല്ല വെടിക്കെട്ട് കാഴ്ചവയ്ക്കാനായെന്നു വർഗീസ് പറഞ്ഞു. തിരുവന്പാടിയുടെ വെടിക്കെട്ട് നായ്ക്കനാലിൽവച്ച് സെമി ഫിനിഷിംഗ് നടത്തി കൂട്ടപ്പൊരിച്ചിലിലേക്ക് കത്തിക്കയറുന്പോൾ ഷീന സന്തോഷംകൊണ്ട് വിതുന്പാൻ തുടങ്ങിയിരുന്നു. കാത്തുകാത്തിരുന്ന ആദ്യ പൂരം വെടിക്കെട്ട് മഴ കൊണ്ടുപോയതിന്റെ തീരാസങ്കടമായിരുന്നു തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പൊട്ടിക്കയറുന്പോൾ സന്തോഷക്കണ്ണീരായി പെയ്തിറങ്ങിയത്. വെടിക്കെട്ടു കഴിഞ്ഞതും ഭർത്താവ് സുരേഷും പണിക്കാരും ഓടിയെത്തി ഷീനയെ…
Read Moreകടക്ക് പുറത്ത് ..! കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം; പരാതിയുമായി എത്തിയ വയോധികനെ ആക്ഷേപിച്ചിറക്കി നഗരസഭാ സെക്രട്ടറി
വടക്കാഞ്ചേരി: വീടിനു സമീപത്തെ ഹോട്ടലിൽ നിന്നും കക്കൂസ് മാലിന്യം കുടിവെള്ളത്തിൽ കലർന്ന് വെള്ളം ഉപയോഗശൂന്യമായതായി ആരോപിച്ച് നീതിക്കായി പോരാട്ടം. നഗരസഭ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി വയോധികൻ. തനിക്കനുകൂലമായ ജില്ലാ കളക്ടറുടെ കത്തിന്റെ പകർപ്പുമായി നഗരസഭ കാര്യാലയത്തിലെത്തിയപ്പോൾ സെക്രട്ടറി കെ.കെ. മനോജ് തന്നെ അധിക്ഷേപിച്ച് ഇറക്കി വിട്ടതായി ആരോപിച്ച് ഓട്ടുപാറ സ്വദേശി കുണ്ടുപറന്പിൽ വീട്ടിൽ യൂസഫാ(76)ണ് രംഗത്തെത്തിയിട്ടുള്ളത്. വീട്ടുകിണറ്റിൽ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ നിന്നും മാലിന്യം കിണറ്റിൽ കലരുന്നതായി ചൂണ്ടിക്കാട്ടി യൂസഫ് നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ മാസം രണ്ട് പിന്നിട്ടിട്ടും നടപടി എടുക്കാൻ അധികൃതർ തയാറായില്ല. വിശുദ്ധ റമദാൻ മാസത്തിൽ പോലും ഒരു തുള്ളി ശുദ്ധജലത്തിനായി കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നുവെന്നും കണ്ണീരോടെ വയോധികൻ പറയുന്നു. ദുരിതം തുടർന്നതോടെ കളക്ടറെ നേരിൽക്കണ്ട് പരാതിപ്പെട്ടു. രണ്ടാഴ്ചയ്ക്കകം വിഷയത്തിൽ ഇടപെടാൻ കളക്ടറുടെ ഓഫിസിൽ നിന്നും നഗരസഭ…
Read Moreബാലനെ പീഡിപ്പിച്ച 54 കാരനു ജീവപര്യന്തവും 1,75,000 രൂപ പിഴയും; പിഴയടച്ചില്ലെങ്കിൽ, ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ശിക്ഷയിങ്ങനെ
തൃശൂർ: ബാലനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്കു വിവിധ വകുപ്പുകളിലായി ജീവപര്യന്തം തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ വെങ്ങാനെല്ലൂർ സ്വദേശി പുല്ലോറ്റുപറമ്പിൽ ചന്ദ്രനെയാണു ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി നിരവധി വർഷം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും പ്രധാന ശിക്ഷ ജീവപര്യന്തമായതിനാൽ ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ 20 മാസം കൂടി ജയിൽശിക്ഷ അനുഭവിക്കണം. പിഴയടച്ചാൽ ആ തുക അക്രമത്തിനിരയായ ബാലനു നല്കണമെന്നും വിധിന്യായത്തിൽ നിർദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാർ ഹാജരായി. ചേലക്കര പോലീസിനു വേണ്ടി ഇൻസ്പെക്ടർ സി. വിജയകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിപിഒമാരായ പി.ആർ. ഗീത, ഷാഹുൽ ഹമീദ് എന്നിവർ പ്രോസിക്യൂഷൻ സഹായികളായി പ്രവർത്തിച്ചു.
Read Moreരണ്ടു തലകളുള്ളപശുക്കുട്ടി; ഒൻപതുവയസുള്ള പശുവിന്റെ മൂന്നാമത്തെ പ്രസവം കവളപ്പാറക്കാർക്ക് കൗതുകമാകുന്നു…
നെന്മാറ : കവളപ്പാറയിൽ രണ്ട് തലയുള്ള പശുക്കുട്ടി ജിവനില്ലാതെ സിസേറിയനിലൂടെ പുറത്തെടുത്തു. ഭക്തവത്സലന്റെ ഒൻപതുവയസുള്ള പശുവിന്റെ മൂന്നാമത്തെ പ്രസവത്തിലായിരുന്നു ഈ അപൂർവ കാഴ്ച. പ്രസവ വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് വൈകല്യം കണ്ടതിനാൽ ഇന്നലെ ഉച്ചയ്ക്ക് സിസേറിയൻ ഓപ്പറേഷനിലൂടെ ജീവനില്ലാത്ത കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഡൈ സെഫാലിക് ഫീറ്റസ് എന്ന വൈകല്യം കാരണമാണമോ ഗർഭകാലത്ത് ഭ്രൂണം കൃത്യമായി വേർപിരിയാത്തതു കാരണമോ ജീനുകളുടെ തകരാർ മൂലമോ ഇങ്ങനെ സംഭവിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോ. ബിജു, ഡോ. ജയശ്രീ, ഡോ. സ്വപ്ന, ഡോ. അർച്ചന എന്നിവരടങ്ങുന്ന സംഘമാണ് സിസേറിയൻ നടത്തി കുട്ടിയെ പുറത്തെടുത്തത്.
Read Moreശേഷിക്കുന്നതുകൂടി കടൽ വിഴുങ്ങുമോ… മാനം കറുക്കുമ്പോൾ തീരവാസികളുടെ നെഞ്ചിൽ തീയാണ്
ചാവക്കാട്: മാനം കറുക്കുന്പോൾ തീരവാസികളുടെ നെഞ്ചിൽ തീയാണ്. കടൽ കോപത്തിൽ ശേഷിക്കുന്നത് കൂടി കടൽ വിഴുങ്ങുമെന്ന ആധിയിലാണ് നെഞ്ചിടിപ്പ്. തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെ കടൽ കരയ്ക്കു കയറുകയാണ്. കടലാക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. ബാക്കിയുള്ള വീടുകളും സ്ഥലവും സംരക്ഷിക്കാൻ ഒരു നടപടിയുമില്ല. കടൽ ക്ഷോഭമുണ്ടാകുന്പോൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തും. വാഗ്ദാനങ്ങളും ഉറപ്പും നൽകും. അതോടെ തീർന്നു തീരസംരക്ഷണം. രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരും. രാഷ്ട്രീയം നോക്കി തീരപ്രദേശത്തുള്ളവർ പക്ഷം പിടിക്കും. ഇതിനിടയിൽ കടൽ ശാന്തമാകും. ഉറപ്പു നൽകിയവരും കേട്ടവരും മറന്നു. ഇനി അടുത്ത സീസണിൽ. വർഷങ്ങളായി തൊട്ടാപ്പ് – മുനക്കകടവ്-അഴിമുഖം മേഖലയിൽ കടൽ ക്ഷോഭം തുടരുന്നു. വർഷങ്ങളായി തുടരുന്ന കടലാക്രമണത്തിൽ നൂറു കണക്കിനു വീടുകളും തെങ്ങും കടൽ കൊണ്ടുപോയി. ഏക്കർ കണക്കിനു സ്ഥലവും തീരത്തുണ്ടായിരുന്ന കൂറ്റൻ കടൽഭിത്തികളും തകർന്നു. ജിയോ ബാഗുകൾ നിരത്തിയെങ്കിലും ഒരു…
Read Moreകോടികൾ കട്ട കള്ളൻ ഇവനോ? തമ്പുരാൻ പടിയിലെ മോഷണം; മോഷ്ടാവിന്റേതെന്ന് കരുതുന്ന പുതിയ സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്
ഗുരുവായൂർ: തന്പുരാൻ പടിയിലെ പ്രവാസി സ്വർണ വ്യാപാരിയുടെ വീട്ടിൽ കയറി സ്വർണക്കട്ടികളും പണവും മോഷ്ടിച്ചതെന്നു കരുതുന്ന മോഷ്ടാവിന്റെ പുതിയ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടു. രണ്ടാഴ്ച മുൻപ് പലക്കാട് കുളപള്ളിയിൽ ഒരു ഡോക്ടറുടെ വീട്ടിൽ മോഷണത്തിനു ശ്രമിക്കുന്പോൾ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ ചിത്രമാണു പോലീസ് പുറത്തുവിട്ടത്. ഗുരുവായൂരിൽ മോഷണം നടത്തിയ ആളാണു ഡോക്ടറുടെ വീട്ടിൽ മോഷണത്തിനു ശ്രമിച്ചത് എന്ന നിഗമനത്തിലാണു പോലീസ്. ഡോക്ടറുടെ വീട്ടിൽ മോഷണത്തിനു ശ്രമിച്ചെങ്കിലും അവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. ഗുരുവായൂരിലെ മോഷണത്തിനു സമാനമായ രീതിയിലെ മോഷണങ്ങളും മോഷണ ശ്രമങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണു കുളപ്പള്ളിയിലെ മോഷണശ്രമം പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. മോഷ്ടാവിനെ പിടികൂടുന്നതിനായി മൂന്നു ടീമുകളിലായാണ് സംഘം അന്വേഷണം നടത്തുന്നത്.കഴിഞ്ഞ വ്യാഴാഴച രാത്രി ഏഴിനും 8.30 നും ഇടയിലായിരുന്നു മോഷണം. തന്പുരാൻപടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്നും 2.67 കിലോ സ്വർണവും രണ്ടു ലക്ഷം…
Read Moreതമ്പുരാൻ പടിയിലെ സ്വർണക്കവർച്ച; പ്രൊഫഷണൽ കളളൻമാരുടെ രീതിയാണെങ്കിലും പോലീസിനെ ആശയക്കുഴപ്പത്തിലാക്കന്നത് ആ ഒറ്റക്കാരണം
ഗുരുവായൂർ: തന്പുരാൻ പടിയിൽ പ്രവാസി സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 2.67 കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളുമായി സാമ്യമുള്ള മോഷ്ടാക്കളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് അന്വേഷണം നടക്കുന്നത്. വിവിധ ജില്ലകളിൽ സമാനമായ രീതിയിൽ നടന്ന മോഷണങ്ങളുടെ ചുവട് പിടിച്ച് മറ്റു ജില്ലകളിലും അന്വേഷണം നടക്കുന്നുണ്ട്. വീട്ടുടമസ്ഥനുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നതിനൊപ്പം ഇവരുടെയെല്ലാം ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലമാരയിൽ സ്വർണകട്ടികൾ സൂക്ഷിച്ചിരുന്ന വിവരം വീട്ടുടമസ്ഥനായ ബാലനും ഭാര്യക്കും മാത്രമേ അറിയുവെന്നാണ് ബാലൻ പോലീസിനെ അറിയിച്ചത്. എന്നാൽ മോഷ്ടാവ് കൃത്യമായി സ്വർണ്ണം സൂക്ഷിച്ചിരുന്ന അലമാര മാത്രം പൊളിച്ച് കവർന്നത് ആശയകുഴപ്പമുണ്ടാക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രിയിൽ ചുരുങ്ങിയ സമയം കൊണ്ട് വാതിൽ പൊളിച്ച് അകത്തു കടന്ന് ഇരുന്പ് അലമാരയും ലോക്കറും കുത്തി തുറന്നാണ് കവർച്ച നടത്തിയത്.…
Read Moreബൈക്കിനു പിറകിലിരുന്ന് ഉറങ്ങി താഴെ വീണ യുവാവിന് ദാരുണാന്ത്യം; എറണാകുളത്തേക്ക് സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് വരുകയായിരുന്നു മുഹമ്മദ്
പട്ടിക്കാട്: ദേശീയപാത ചെന്പൂത്രയിൽ ഭാരത് പെട്രോൾ പന്പിനു സമീപം ബൈക്കിനു പിറകിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആൾ ഉറക്കത്തിൽ ബൈക്കിൽനിന്നു വീണു മരിച്ചു . നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സുഹൃത്തിനും പരിക്കേറ്റു. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ മുഹമ്മദ് റഫീഖിന്റെ മകൻ മുഹമ്മദ് യാസർ അറഫാത്ത് (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം. സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കു പോകുന്ന വഴിയാണ് അപകടം. ഉറക്കത്തിൽ ബൈക്കിൽനിന്ന് താഴെവീണു ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബികോം വിദ്യാർഥിയാണ്. സുഹൃത്ത് മുഹമ്മദ് ഫർഹാസുദീനാണ് വാഹനം ഓടിച്ചിരുന്നത്.
Read More