സ്വന്തം ലേഖകൻ തൃശൂർ: “ഇൗ പുഴയും’ കടന്നു വേണം യാത്രക്കാർക്കു കെഎസ്ആർടിസി ബസ് സ്റ്റാൻഡിനകത്തേക്കു കടക്കാനും പുറത്തിറങ്ങാനും. ബസിനകത്തുള്ള യാത്രികർക്കോ കുഴികളിൽ ചാടിച്ചാടി ഒരു കുതിര സവാരി ഗിരിഗിരിയും..! സ്റ്റാൻഡിനകത്തേക്കു ഒരോ ബസ് കയറുന്പോഴും ഇറങ്ങുന്പോഴും കവാടത്തിലൂടെ അകത്തേക്കു കടക്കുന്നവരുടെ ദേഹത്തേക്കു ചെളിവെള്ളം തെറിക്കും. തകർന്നു കിടക്കുന്ന സ്റ്റാൻഡിനകത്തും ഇതുതന്നെ അവസ്ഥ. ദേഹത്ത് അഴുക്കുപറ്റാതെ ഏങ്ങനെയെങ്കിലും ബസിനകത്തു കയറിപ്പറ്റിയാൽ കുതിരപ്പുറത്തെന്നപോലെ ഒരു സാഹസികയാത്ര നടത്താം. വീട്ടിലെത്തി ഉഴിച്ചിലോ പിഴിച്ചിലോ നടത്തിയാൽ മതി..! കെഎസ്ആർടിസി സ്റ്റാൻഡിനകം തകർന്ന് നിറയെ കുഴികളാണ്. മഴ പെയ്തതോടെ ഇതിലെല്ലാം ചെളിവെള്ളം നിറഞ്ഞു. ബസ് കയറാൻ എത്തുന്നവർ വളരെ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല ഇതിനകത്തെ കുറച്ചു സ്ഥലം പെട്രോൾ പന്പിനായി എടുത്തതോടെ ബസ് സ്റ്റാൻഡിൽ നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയായി.
Read MoreCategory: Thrissur
ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്; വെടിക്കെട്ടുപുരയ്ക്കു സമീപത്തെ പടക്കം പൊട്ടിക്കൽ; പ്രതികളിലൊരാൾ പടക്കകച്ചവടക്കാരനും
സ്വന്തം ലേഖകൻതൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിനുള്ള വെടിക്കോപ്പുകൾ സൂക്ഷിച്ചിരുന്ന തിരുവന്പാടിയുടെ വെടിക്കെട്ടുപുരയ്ക്കു സമീപം പടക്കം പൊട്ടിച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. തിരുവന്പാടിയുടെ വെടിക്കെട്ടിനുള്ള എല്ലാ വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്നത് ഈ വെടിക്കെട്ടുപുരയിലായിരുന്നു. ഇതിനു വളരെയടുത്താണു മൂവർസംഘം ചൈനീസ് പടക്കങ്ങൾ പൊട്ടിച്ചത്. മുകളിലേക്ക് ഉയർന്നുപോകുന്ന പടക്കങ്ങൾ വരെ ഇതിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം. തേക്കിൻകാട് മൈതാനത്ത് ഈ സമയത്ത് ഉണ്ടായിരുന്ന എസിപി വി.കെ. രാജുവാണു പടക്കങ്ങൾ പൊട്ടുന്നതുകണ്ട് ആദ്യം ഓടിയെത്തി മൂവർസംഘത്തോടു പടക്കം പൊട്ടിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടത്. അപ്പോഴേക്കും വെടിക്കെട്ടുപുരയ്ക്കു സമീപം കാവലുണ്ടായിരുന്ന പോലീസുകാരും ഓടിയെത്തി. എന്നാൽ, മദ്യലഹരിയിലായിരുന്ന മൂന്നംഗസംഘം പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ കൂടുതൽ പോലീസെത്തിയാണ് ഇവരെ കീഴടക്കിയത്. അപ്പോഴേക്കും വിവരമറിഞ്ഞു തട്ടകവാസികളും ദേശക്കാരുമടക്കം അടക്കം നിരവധിപേർ തേക്കിൻകാട്ടിലെത്തി.തങ്ങൾ പൂരം വെടിക്കെട്ടു കാണാനായാണു കോട്ടയത്തുനിന്ന് എത്തിയതെന്നു പിടിയിലായവർ പറഞ്ഞു. കോട്ടയം സ്വദേശികൾക്കൊപ്പം…
Read Moreവെടിക്കോപ്പു സൂക്ഷിപ്പുകാരും വെടിക്കെട്ടുപ്രേമികളും ഒരുപോലെ പറയുന്നു ‘റെയിൻ റെയിൻ ഗോ എവേ’… ഞങ്ങക്ക് വെടിക്കെട്ട് പൊട്ടിക്കണം
സ്വന്തം ലേഖകൻതൃശൂർ: പൂരക്കന്പക്കാരും വെടിക്കെട്ടുപ്രേമികളും ഒരേ സ്വരത്തിൽ പാടുന്നുണ്ട്… റെയിൻ റെയിൻ ഗോ എവേ… കാരണം ഉണ്ടാക്കിവച്ച ഈ വെടിക്കോപ്പുകൾ ഒന്നു പൊട്ടിച്ചുതീർക്കണ്ടേ.. തൃശൂർ പൂരത്തിന്റെ വെടിക്കോപ്പുകൾ തേക്കിൻകാട് മൈതാനത്തെ വെടിക്കോപ്പു സൂക്ഷിപ്പുപുരകളിൽ തീതൊടാൻ കാത്തുകിടക്കുകയാണ്. എത്ര ദിവസം ഇതങ്ങനെ സൂക്ഷിക്കുമെന്നു വെടിക്കെട്ടുകാരോടു ചോദിച്ചു. രണ്ടാഴ്ച വരെ പരമാവധി സൂക്ഷിക്കാം. അതിനപ്പുറം സൂക്ഷിക്കുന്നതിൽ അപകടമുണ്ടെന്നും അവർ പറഞ്ഞു. ഈർപ്പം തട്ടിയാൽ വെടിക്കോപ്പുകൾ താനേ പൊട്ടുന്ന സ്ഥിതിയുണ്ടാകും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്നു വെടിക്കെട്ട് നടത്തുക എളുപ്പമല്ലെന്നാണ് ഇപ്പോഴത്തെ സൂചന. നാളെ പൊട്ടിക്കാൻതന്നെയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. നാളെയും മഴയാണെങ്കിൽ എന്തു ചെയ്യുമെന്നതാണ് ദേവസ്വം ഭാരവാഹികളെയും വെടിക്കെട്ടുകാരേയും ആശക്കുഴപ്പത്തിലാക്കുന്ന ചോദ്യം.മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ആറു മണിക്കൂറെങ്കിലും വിട്ടുനിന്നാലേ തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് ഒരുക്കാൻ കഴിയൂ. പകൽപ്പൂരവും ഉപചാരം ചൊല്ലലും കഴിഞ്ഞു നടത്തിയ വെടിക്കെട്ടിനുതന്നെ കൂടുതൽ കരിമരുന്ന്…
Read Moreചുടുചോരയും ചിക്കനും കഴിക്കാനുള്ള ആക്രാന്തത്തിൽ കൂട്ടിലേക്ക് നുഴഞ്ഞ് കയറി; ഒടുവിൽ കോഴിക്കള്ളന്‍ എട്ടിന്റെ പണി….
ചാലക്കുടി: കോഴിക്കൂട്ടിൽ കോഴിയെ പിടിക്കാൻ കയറിയ കോഴിക്കള്ളൻ കൂട്ടിൽ കുടുങ്ങി.സെന്റ് ജെയിംസ് ആശുപത്രിക്കു സമീപം അങ്കമാലിക്കാരൻ ബാബുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് നാട്ടുകാർക്കു ശല്യക്കാരനായ കോഴിക്കള്ളൻ മരപ്പട്ടി കുടുങ്ങിയത്. കോഴിയെ പിടിക്കാൻ കൂട്ടിൽ കയറിയ മരപ്പട്ടിക്കു പുറത്തുകടക്കാനാകാതെ പെട്ടുപോകുകയായിരുന്നു. രാവിലെ കോഴിക്കൂട്ടിൽ മരപ്പട്ടിയെ കണ്ട് വീട്ടുകാർ കൗണ്‍സിലർ തോമസ് മാളിയേക്കലിനെ വിവരം അറിയിച്ചു. കൗണ്‍സിലർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫോറസ്റ്റ് മൊബൈൽ സ്ക്വാഡ് മരപ്പട്ടിയെ കൊണ്ടുപോയി. നോർത്ത് ചാലക്കുടി പരിസരത്തു മരപ്പട്ടിയുടെ ശല്യം വർധിച്ചിരിക്കയാണ്.
Read Moreകണ്ടക്ടറില്ലാതെ സർവീസ് നടത്തുന്ന ബസിനു വീണ്ടും മോട്ടോർ വാഹന വകുപ്പ് അള്ളു വച്ചു! ബസ് ഷെഡിൽ കയറ്റി; പാരപണി ഇങ്ങനെ…
വടക്കഞ്ചേരി: കണ്ടക്ടറില്ലാതെ സർവീസ് നടത്തുന്ന കാടൻകാവിൽ ബസിനു വീണ്ടും മോട്ടോർ വാഹന വകുപ്പ് അള്ളു വച്ചു. ബസിനെതിരെ പരാതിയുണ്ടെന്നുപറഞ്ഞ് പെർമിറ്റ് പുതുക്കി നല്‍കാതെയാണ് മോട്ടോർ വാഹന വകുപ്പ് തന്നെ പാരപണി നടത്തുന്നത്. താത്കാലിക പെർമിറ്റിലാണ് ബസ് ഓടിയിരുന്നത്. ഉടമ തോമസ് കാടൻകാവിൽ പെർമിറ്റ് പുതുക്കാൻ ആർടിഒ ഓഫീസിലെത്തിയപ്പോഴാണ് പെർമിറ്റ് പുതുക്കിനല്കാനാകില്ലെന്നുപറഞ്ഞ് മടക്കിയത്. ആരാണ് പരാതിക്കാരെന്നോ എന്തിനാണ് പരാതി എന്നോ ഉള്ള ചോദ്യത്തിനൊന്നും മോട്ടോർ വാഹന വകുപ്പിനു മറുപടിയില്ല. ഇതേത്തുടർന്ന് ഇന്നലെ വൈകീട്ടോടെ ബസ് ഓട്ടം നിർത്തി ഷെഡിൽ കയറ്റിയിട്ടു. പുതിയ ആശയവുമായി രംഗത്തു വന്ന സംരംഭകന് അങ്ങനെ എട്ടിന്റെ പണി കൊടുത്ത് ഏറ്റവും കൂടുതൽ അഴിമതി ആരോപണം നേരിടുന്ന മോട്ടോർ വാഹന വകുപ്പ് തന്നെ ശ്വാസം മുട്ടിക്കുകയാണ്. നേരത്തെ ഈ ബസിനു തന്നെ റൂട്ട് പെർമിറ്റുള്ളതാണ്. എന്നാൽ സിഎൻജി ബസിറക്കി അതു കണ്ടക്ടറില്ലാതെ ഓടിക്കുന്നു എന്നതാണ് ഉടമ…
Read Moreമഴയിൽ മാറ്റിവെച്ച തൃശൂർപൂരം വെടിക്കെട്ട് ഇന്നു രാത്രി ഏഴിന്
തൃശൂർ: കനത്ത മഴയെത്തുടർന്നു മാറ്റിവച്ച തൃശൂർപൂരം വെടിക്കെട്ട് ഇന്നു വൈകിട്ട് ഏഴിന്. പകൽ വെടിക്കെട്ടിന്റെ കാര്യത്തിൽ അൽപ്പ സമയത്തിനകം തീരുമാനം ഉണ്ടായേക്കും. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനപ്രകാരം വെടിക്കെട്ട് മാറ്റിവച്ചത്. പുലർച്ചെ മൂന്നിനു നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്കു മാറ്റിയത്. ഇതോടെ വെടിക്കെട്ട് കാണാനെത്തിയ പതിനായിരങ്ങൾ നിരാശയോടെ മടങ്ങിയിരുന്നു. പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച കുടമാറ്റ സമയം മുതല്‍ തൃശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. രാത്രി വൈകിയും മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
Read Moreഒരുമിച്ച ശേഷവും ഇവർക്കിടയിലുണ്ടായിരുന്ന അകൽച്ചയ്ക്കു മാറ്റമുണ്ടായിരുന്നില്ല..! മകന്റെ ദുരൂഹ മരണം കൊലപാതകമെന്നു പിതാവ്
ഒറ്റപ്പാലം: മകന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്. കീഴൂർ വടക്കേ പുരക്കൽ മോഹനൻ (59) കണ്ണിയംപുറത്തെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടന്നും ദിവസം പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനു പിന്നിൽ ആശങ്കയുണ്ടെന്നും മോഹനന്റെ പിതാവും സഹോദരങ്ങളും ആരോപിച്ചു. മോഹനന്റേതു കൊലപാതകമാണെന്ന് ഇവർ ആവർത്തിച്ചു പറയുന്നു. കണ്ണിയംപുറത്തെ വീട്ടിൽ മോഹനൻ മരിച്ചതായി വിവരം ലഭിക്കുന്നതു മാർച്ച് ഒന്പതിനു പുലർച്ചെയാണ്. വിവരമറിഞ്ഞെത്തിയ സഹോദരങ്ങൾ ഉൾപ്പടെയുള്ള ബന്ധുക്കൾ വീടിന്റെ ഹാളിൽ ദേഹമാസകലം മുറിവേറ്റു രക്തം വാർന്നും കൈയിലെ അസ്ഥിക്കു ക്ഷതമേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തും രക്തപ്പാടുകൾ ദൃശ്യമായിരുന്നെന്നും ഇവർ പറയുന്നു. അന്വേഷണത്തിൽ ഹാർട്ട് അറ്റാക്കാണ് മരണകാരണമെന്നായിരുന്നു മോഹനന്റെ ഭാര്യയുടേയും കൂടിനിന്നവരുടെയും പ്രതികരണം. ഭാര്യയുമായി അകന്നുകഴിഞ്ഞിരുന്ന മോഹനൻ കണ്ണിയംപുറത്ത് വീടു വാങ്ങിയശേഷം ഭാര്യയുമായാണ് താമസിച്ചുവന്നിരുന്നത്. എന്നാൽ, ഒരുമിച്ച ശേഷവും ഇവർക്കിടയിലുണ്ടായിരുന്ന അകൽച്ചയ്ക്കു മാറ്റമുണ്ടായിരുന്നില്ലെന്നു മോഹനൻ പറഞ്ഞിരുന്നതായി…
Read Moreസഹിക്കാന്‍ പറ്റാത്ത ദുര്‍ഗന്ധം! ഗോവയിൽനിന്നും വില്പനയ്ക്കായി തൃശൂരിലെത്തിച്ച പുഴുവരിച്ച 1800 കിലോ മത്സ്യം വില്പനയ്ക്കെത്തിച്ചതു പിടികൂടി
തൃശൂർ: ഗോവയിൽനിന്നും വില്പനയ്ക്കായി തൃശൂരിലെത്തിച്ച 1800 കിലോ പഴകിയ പുഴുവരിച്ച മത്സ്യം പോലീസും ആരോഗ്യവകുപ്പും ചേർന്നു പിടികൂടി. ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പോലീസിനെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചാണു മീൻ കൊണ്ടുവന്നിരുന്ന കണ്ടെയ്നർ ലോറി പേരാമംഗലം പൊലീസ് തടഞ്ഞത്. പഴകിയ മത്സ്യമാണെന്നു സംശയമുയർന്നതിനെതുടർന്ന് കളക്ടറെയും ആരോഗ്യവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യമാണെന്നു കണ്ടെത്തി. 30 കിലോ വീതം നിറച്ച 60 പെട്ടികളിലായിരുന്നു മത്സ്യം. മംഗലാപുരത്തുനിന്നും പത്തു ദിവസം മുന്‍പ് പുറപ്പെട്ടതായിരുന്നു ലോറി. രണ്ടു തരത്തിലുള്ള മത്സ്യമായിരുന്നു ഉണ്ടായിരുന്നത്. തൃശൂരിലെ ശക്തൻ മാർക്കറ്റിലും മത്സ്യം ഇറക്കിയിരുന്നുവെന്ന ലോറി ഡ്രൈവറുടെ മൊഴിയനുസരിച്ച് കോർപറേഷൻ ആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റി അധികൃതരും പരിശോധന നടത്തി രണ്ടുപെട്ടികൾ പിടിച്ചെടുത്തു. കുന്നംകുളം മത്സ്യമാർക്കറ്റിലേക്കുള്ളതായിരുന്നു ലോറിയിലുണ്ടായിരുന്ന മത്സ്യങ്ങൾ. പഴകിയതാണെന്നും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണെന്നും പൂർണമായും നശിപ്പിക്കുന്നതിനു കളക്ടർ നിർദേശിച്ചതനുസരിച്ച്…
Read Moreവെള്ളച്ചാട്ടമില്ലാതെ അതിരപ്പിള്ളി! വിനോദ സഞ്ചാരികൾ നിരാശയോടെ മടങ്ങി; വെള്ളച്ചാട്ടം ഇല്ലെങ്കിലും ഫീസ് പിരിവ് മുടക്കമില്ല
ചാലക്കുടി: നയനമനോഹരമായ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ എത്തിയ വിനോദ സഞ്ചാരികൾ ശൂന്യമായ അതിരപ്പിള്ളികണ്ട് നിരാശയോടെ മടങ്ങി. അവധിദിവസമായതിനാൽ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് അതിരപ്പിള്ളിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ സ്ഥാനത്ത് കരിന്പാറക്കെട്ടുകൾ മാത്രമാണ്. വിനോദ സഞ്ചാരികൾ പാറക്കെട്ടുകളിൽ ഇരുന്നും കാനന സൗന്ദര്യം ആസ്വദിച്ചുമാണ് മടങ്ങിയത്. കെഎസ്ഇബി വൈദ്യുതി ഉത്പാദനം നിർത്തിവച്ചതോടെ ചാലക്കുടിപ്പുഴയിൽ വെള്ളം കുറഞ്ഞതാണു വെള്ളച്ചാട്ടം നിലയ്ക്കാൻ കാരണം. വൈദ്യുതി ഉത്പാദനത്തിനുശേഷമാണു വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലെങ്കിലും വെള്ളച്ചാട്ടം കാണാൻ എത്തുന്നവരിൽനിന്നും ഫീസ് പിരിവ് മുടക്കമില്ലാതെ നടത്തുന്നുമുണ്ട്. ഇത്രയേറെ വിനോദസഞ്ചാരികൾ എത്തുന്ന ദിവസങ്ങളാണെന്ന് അറിഞ്ഞിട്ടും വൈദ്യുതി ഉത്പാദിപ്പിച്ച് പുഴയിലേക്കു വെള്ളം വിട്ട് വെള്ളച്ചാട്ടം നിലനിർത്താൻ കെഎസ്ഇബി കനിയാത്തതിൽ വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഏറെ പ്രതിഷേധമുണ്ട്. വെള്ളച്ചാട്ടം കണ്ടില്ലെങ്കിലും വാഴച്ചാലും മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങളും കാനന സൗന്ദര്യവും ആസ്വദിക്കാൻ കഴിഞ്ഞതു വിനോദ സഞ്ചാരികൾക്ക് ആശ്വാസമായി.
Read Moreഹോട്ടലുകളിൽ നിയന്ത്രണമില്ലാതെ വിലക്കയറ്റം! പൂരത്തിനു കൊള്ളയാകും !! ആരും ചോദിക്കാനില്ലാത്ത സാഹചര്യമായി
തൃശൂർ: പൂരം എത്തുന്നതോടെ ഭക്ഷണത്തിന് ഹോട്ടലുകളിൽ വൻ തുക കൊടുക്കേണ്ടി വരും. പൂരത്തിനു മുന്‍പു തന്നെ ഒട്ടു മിക്ക ഹോട്ടലുകളിൽ വൻ വിലക്കയറ്റമാണ് വരുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും ഗ്യാസിന്റെയുമൊക്കെ വില കൂട്ടിയതിനാലാണ് ചായക്കും ഭക്ഷണ സാധനങ്ങൾക്കുമൊക്കെ വില കൂട്ടിയിരിക്കുന്നതെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. എന്നാൽ പല ഹോട്ടലുകളിൽ പല വിലയ്ക്കാണ് ചായയും കാപ്പിയും വരെ കൊടുക്കുന്നത്. ഹോട്ടലുടമകൾക്ക് തോന്നുന്ന വില ഈടാക്കിയാൽ ആരും ചോദിക്കാനില്ലാത്ത സാഹചര്യമായി. വേണമെങ്കിൽ കഴിച്ചാൽ മതിയെന്ന നിലപാടിലെത്തിയതോടെ ചില ഹോട്ടലുകളിൽ വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. പൂരമെത്തുന്നതോടെ നഗരത്തിലെ പല ഹോട്ടലുകളിൽ വില വീണ്ടും കൂട്ടി കൊള്ള നടത്താനുള്ള തയ്യാറെടുപ്പിലാണ്. സാധാരണ പൂരം എത്തുന്പോൾ വില വിവരം പ്രദർശിപ്പിക്കണമെന്നും വില കൂട്ടരുതെന്നും ജില്ലാ ഭരണകൂടം പ്രത്യേകം നിർദ്ദേശം നൽകുമായിരുന്നു. ഇതിന് വിപരീതമായി വില കൂട്ടിയാൽ നടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അത്തരം നിർദ്ദേശങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സംഘടനകളിൽ…
Read More