അ​പൂ​ർ​വ ഇ​നം ശൂ​ല​വ​ല​ചി​റ​ക​നെ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽനി​ന്ന് ക​ണ്ടെ​ത്തി! ശരിക്കുമുള്ള പേര് കേട്ട് ഞെട്ടരുത്…

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഷ​ഡ്പ​ദ എ​ന്‍റ​മോ​ള​ജി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ (എ​സ്ഇ​ആ​ർ​എ​ൽ) ഗ​വേ​ഷ​കസം​ഘം വ​ല​ചി​റ​ക​ൻ വി​ഭാ​ഗ​ത്തി​ലെ അ​പൂ​ർ​വ​യി​നം ശൂ​ല​വ​ല​ചി​റ​ക​നെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ജാ​ന​കി​ക്കാ​ട്ടി​ൽനി​ന്ന് ക​ണ്ടെ​ത്തി. പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽനി​ന്ന് ആ​ദ്യ​മാ​യി​ട്ടാ​ണ് “സ്പൈ​ലോ​സ്മൈ​ല​സ് ട്യൂ​ബ​ർ​കു​ലാ​റ്റ​സ്’ എ​ന്ന ശൂ​ല​വ​ല​ചി​റ​ക​നെ ക​ണ്ടെ​ത്തു​ന്ന​ത്. ഓ​സ്മി​ലി​ഡേ കു​ടും​ബ​ത്തെ​യും ആ​ദ്യ​മാ​യി​ട്ടാ​ണ് പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽനി​ന്നു ക​ണ്ടെ​ത്തു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്ര മാ​സി​ക​യാ​യ ടാ​പ്രോ​ബാ​നി​ക്ക​യു​ടെ അ​ടു​ത്തി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച ല​ക്ക​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ലു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗം ഗ​വേ​ഷ​ക​നാ​യ ടി.​ബി. സൂ​ര്യ​നാ​രാ​യ​ണ​ൻ, ഗ​വേ​ഷ​ണ മേ​ധാ​വി​യും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ.​സി. ബി​ജോ​യ് എ​ന്നി​വ​രാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. കൗ​ണ്‍​സി​ൽ ഓ​ഫ് സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ചി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്.

Read More

ഒ​ന്നാംനാ​ൾ കാ​ണാ​താ​ക​ൽ, ര​ണ്ടാംനാ​ൾ പാ​മ്പുകടി; “ടെ​ൻ​ഷ​ന​ടി​ച്ച്’ ര​ക്ഷി​താ​ക്ക​ളും അ​ധി​കൃ​ത​രും

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: സ്കൂ​ൾ തു​റ​ന്ന​തി​ന്‍റെ ഒ​ന്നാംനാ​ൾ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ൽനി​ന്ന് കു​ട്ടി​യെ കാ​ണാ​താ​യ​താ​ണ് ഏ​വ​രേ​യും പ​രി​ഭ്രാ​ന്തി​യാ​ലാ​ഴ് ത്തി​യ​തെ​ങ്കി​ൽ ര​ണ്ടാംനാ​ൾ വി​ദ്യാ​ർ​ഥി​ക്ക് പാ​ന്പു​ക​ടി​യേ​റ്റ​ത് ആ​ശ​ങ്കയായി. ര​ക്ഷി​താ​ക്ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും ഈ ​ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും കു​റ​ച്ചൊ​ന്നു​മ​ല്ല “ടെ​ൻ​ഷ​’ന​ടി​ച്ച​ത്.ജൂൺ ഒന്നിന് കാണാതായ കു​ട്ടി​യെ അല്പസമയത്തിനകം ക​ണ്ടെ​ത്തി​യ​തോ​ടെ ആ​ശ​ങ്ക ആ​ശ്വാ​സ​ത്തി​ന് വ​ഴി​മാ​റി. ര​ണ്ടാംനാ​ളി​ൽ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ കു​ട്ടി​ക്ക് പാ​ന്പു​ക​ടി​യേ​റ്റ​താ​ണ് ടെ​ൻ​ഷ​നു​ണ്ടാ​ക്കി​യ​ത്. സ്കൂ​ൾ തു​റ​ക്കുംമുന്പ് ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റും ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ പാ​ന്പു​ക​ളു​ടെ ശ​ല്യം സ്കൂ​ൾ പ​രി​സ​ര​ത്തു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി.  

Read More

ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങൾ കവർന്ന് ഉയരങ്ങൾ കീഴടക്കിയ കെ കെ  തൃശൂർക്കാരനോ!  ഹിറ്റുകളുടെ തോഴനായ കെ കെ യെ മലയാളി തിരിച്ചറിയുന്നത് മരണശേഷം

തൃ​ശൂ​ർ: ഇ​ദ്ദേ​ഹം തൃ​ശൂ​ർ​ക്കാര​നാ​ണോ..​. ബോ​ളി​വു​ഡ് ഗാ​യ​ക​ൻ കെ​കെ​യു​ടെ വി​യോ​ഗ വാ​ർ​ത്ത അ​റി​ഞ്ഞ​പ്പോ​ൾ, അ​ദ്ദേ​ഹം തൃ​ശൂ​ർ​ക്കാ​ര​നാ​ണെ​ന്നു മ​ന​സി​ലാ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ട്ടു​ക​ൾ ഇ​ഷ്ട​പ്പെ​ട്ട​വ​ർവ​രെ അ​ത്ഭു​ത​ത്തോ​ടെ ചോ​ദി​ച്ച ചോ​ദ്യ​മാ​യി​രു​ന്നു ഇ​ത്.. മ​ഹാ​ന​ഗ​ര​ങ്ങ​ളി​ൽ സം​ഗീ​ത​ത്തി​ന്‍റെ ലോ​ക​ത്ത് ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ ക​വ​ർ​ന്ന് പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു കു​തി​ക്കു​ന്പോ​ഴും കെ.കെ. എ​ന്ന സം​ഗീ​ത​ജ്ഞ​ന് മേ​ള​വും പ​ഞ്ച​വാ​ദ്യ​വും പെ​യ്തി​റ​ങ്ങു​ന്ന ത​ന്‍റെ തൃ​ശൂ​ർ എ​ക്കാ​ല​വും പ്രി​യ​പ്പെ​ട്ട ന​ഗ​ര​മാ​യി​രു​ന്നു. പാ​ടിത്തള​രു​ന്പോ​ൾ ത​ല ചാ​യ്ക്കാ​നു​ള്ള പ്രി​യ​ങ്ക​രി​യാ​യ ന​ഗ​രം.​ ഇ​വി​ടെ കെ.കെയ്ക്ക് ​വ​ള​രെ അ​ടു​ത്ത കൂ​ട്ടു​കാ​ർ ഉ​ണ്ടാ​യി​രു​ന്നു. അ​ന്യ​നാ​ട്ടി​ൽ ജ​നി​ച്ചു വ​ള​രു​ന്പോ​ഴും മ​ന​സു​കൊ​ണ്ട് ത​നി തൃ​ശൂ​ർ​ക്കാ​ര​നാ​യി​രു​ന്നു ബോ​ളി​വു​ഡ് ഗാ​യ​ക​ൻ കെ ​കെ. സം​ഗീ​തം പോ​ലെ ത​ന്നെ അ​ദ്ദേ​ഹ​ത്തെ കീ​ഴ​ട​ക്കി​യ​തു തൃ​ശൂ​രി​ലെ സൗ​ഹൃ​ദ​ങ്ങ​ളും സം​ഗീ​തം ഇ​ഷ്ട​പ്പെ​ടു​ന്ന കൂ​ട്ടു​കാ​രും ആ​യി​രു​ന്നു. കൃ​ഷ്ണ​കു​മാ​ർ എ​ന്ന കെ.കെ. ഏ​തു തി​ര​ക്കി​ലും പൂ​ര​നാ​ടി​നെ നെ​ഞ്ചോ​ടുചേ​ർ​ത്ത ഒ​രു ത​നി തൃ​ശൂ​ർ​ക്കാ​ര​ൻ ആ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക​ളി​ൽ കൃ​ത്യ​മാ​യി നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്തു മാ​ത്ര​മാ​ണ്…

Read More

സ്കൂ​ൾ വ​ള​പ്പി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അണലി കടിച്ചു; സം​ഭ​വം സ്കൂ​ൾ വാ​നി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ…

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. വ​ട​ക്കാ​ഞ്ചേ​രി ആ​ന​പ​റ​മ്പ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ആ​ദേ​ശ്(10)​നാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്. കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ്. ആ​ദേ​ശി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. സ്കൂ​ൾ വാ​നി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ സ്കൂ​ൾ വ​ള​പ്പി​ൽ വ​ച്ച് ആ​ദേ​ശി​നെ അ​ണ​ലി പാ​മ്പാ​ണ് ക​ടി​ച്ച​ത്. ആ​ദേ​ശി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

Read More

കോ​ട​തി​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തു നാ​ട​ക​ങ്ങ​ൾ… ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സിൽ കോ​ട​തി​യെരൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി

തൃ​ശൂ​ർ: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കോ​ട​തി​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തു നാ​ട​ക​മാ​ണെ​ന്നു ന​ടി​യും ഡ​ബ്ബി​ംഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ കോ​ട​തി​ക​ൾ ആ​ദ്യ​മേ വി​ധി എ​ഴു​തിവ​ച്ചി​രി​ക്കു​ക​യാ​ണ്. വി​ധി എ​ല്ലാം ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. പ്ര​ഖ്യാ​പി​ക്കേ​ണ്ട ദി​വ​സം മാ​ത്ര​മേ അ​റി​യേ​ണ്ട​തു​ള്ളൂ. കോ​ട​തി​യി​ൽ ബാ​ക്കി എ​ല്ലാം ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തു നാ​ട​ക​മാ​ണ് – ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു. ക​ട​ലാ​സു​ക​ളു​മാ​യി ചെ​ല്ലു​ന്പോ​ൾ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ൽ അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യാ​ണ്. എ​ന്താ​ണു പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ മാ​റാ​ൻ കാ​ര​ണ​മെ​ന്നു കോ ​ട​തി ചോ​ദി​ക്കു​ന്നി​ല്ല. ഉ​ന്ന​ത​നോ​ട് ഒ​രു നീ​തി, സാ​ധാ​ര​ണ​ക്കാ​ര​നോ​ട് വേ​റൊ​രു നീ​തി എ​ന്ന​താ ണു സ​മീ​പ​ന​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ് മി പ​റ​ഞ്ഞു.

Read More

ജീ​വ​ൻ പ​കു​ത്തു ന​ൽ​കാ​ൻ ഫാ.​ഷി​ബു നെ​ല്ലി​ശേ​രി; ബെ​ൻ​സ​ന്‍റെ വൃ​ക്ക​മാ​റ്റ ശ​സ്ത്ര​ക്രി​യ ഇ​ന്ന്; പ്രാ​ർ​ഥ​ന​യോ​ടെ ക​ന​ക​മ​ല ഇ​ട​വ​ക

കൊ​ട​ക​ര: ക​ന​ക​മ​ല ഇ​ട​വ​ക​യി​ലെ നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ യു​വാ​വി​നു വൃ​ക്ക പ​കു​ത്തു ന​ൽ​കി ജീ​വി​ത​ത്തി​ലേ​ക്കു കൈ​പി​ടി​ച്ചു ക​യ​റ്റു​ക​യാ​ണ് ഫാ. ​ഷി​ബു നെ​ല്ലി​ശേ​രി. യേശുക്രി​സ്തു​ കാ​ണി​ച്ചു​ത​ന്ന ത്യാ​ഗ​ത്തി​ന്‍റെ മ​ഹ​നീ​യ പാ​ത പി​ന്തു​ട​ർ​ന്നാ​ണു ക​ന​ക​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​റാ​യ ഫാ.​ ഷി​ബു നെ​ല്ലി​ശേ​രി വൃ​ ക്ക​ദാ​ന​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ക​ന​ക​മ​ല​ ക​ണ്ണ​ന്പു​ഴ ബെ​ന്നി -ജി​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ബെ​ൻ​സ​നാ​ണ് (21) ഫാ.​ ഷി​ബു ത​ന്‍റെ വൃ​ക്ക​ക​ളി​ലൊ​ന്ന് ദാ​നം ചെ​യ്യു​ന്ന​ത്. ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഡ​യാ​ലി​സി​സ് ന​ട​ത്തി​യാ​ണ് ബെ​ൻ​സ​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്.​ എ​ത്ര​യും വേ​ഗം വൃ​ക്ക​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ലേ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വൂ എ​ന്ന് ചി​കി​ത്സിക്കു​ന്ന ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ ശി​ച്ചെ​ങ്കി​ലും അ​നു​യോ​ജ്യ​മാ​യ വൃ​ക്ക ല​ഭി​ക്കാ​തെ ബെ​ൻ​സ​നും മാ​താ​പി​താ​ക്ക​ളും വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ വൃ​ക്ക ദാ​ന​ത്തി​ന് ത​യാ​റാ​യെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ അ​നു​യോ​ ജ്യ​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി.ഓ​രോ കു​ടും​ബ​ത്തി​ന്‍റേ​യും ക​ണ്ണീ​രുമാ​യ്ക്കാ​ൻ ക​ഴി​യു​ന്ന​തു ചെ​യ്യാ​നാ​യി​ട്ടാ​ണു താ​ൻ വൈ​ദി​ക​നാ​യ​തെ​ന്നും ബെ​ൻ​സ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വൃ​ക്ക ന​ൽ​കു​ന്ന​തി​ലൂ​ടെ ദൈ​വ​ത്തി​ന്‍റെ…

Read More

വി​ര​മി​ക്ക​ൽ ദി​വ​സം 117-ാമ​ത് ര​ക്ത​ദാ​നം നടത്തി വി​ൻ​സെ​ന്‍റ് മാ​ഷ് പി​ടി​യി​റ​ങ്ങി; വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ത്തി​ൽ നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ നി​ർ​ധ​ന​ർ​ക്ക് മാ​റ്റി​വ​ച്ചു​ മാഷ്

തൃ​ശൂ​ർ: നൂ​റി​ലേ​റെ ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളി​ലും വി​ദ്യ​യോ​ടൊ​പ്പം മാ​ന​വി​ക​ത​യു​ടെ പാ​ഠ​ങ്ങ​ൾ കൂ​ടി പ​ക​ർ​ന്നു ന​ൽ​കി​യ വി​ൻ​സെ​ന്‍റ് മാ​ഷ് സ്കൂ​ളി​ന്‍റെ പ​ടി​യി​റ​ങ്ങി. വി​ര​മി​ക്ക​ൽ ദി​വ​സ​മാ​യ ഇ​ന്ന​ലെ 117-ാമ​ത്തെ ത​വ​ണ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചാ​ണ് പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് എ​ൽ​പി സ്കൂ​ളി​ലെ പി.​ഡി. വി​ൻ​സെ​ന്‍റ് പ​ടി​യി​റ​ങ്ങി​യ​ത്. ജന്മനാ​ട്ടി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടു വെ​യ്ക്കാ​ൻ ത​ന്‍റെ റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യ​ത്തി​ൽ നി​ന്നും അ​ഞ്ചു ല​ക്ഷം രൂ​പ മാ​റ്റി വെ​ച്ചു​മാ​ണ് മാ​ഷി​ന്‍റെ വി​ട​വാ​ങ്ങ​ൽ. നൂ​റി​ല​ധി​കം ത​വ​ണ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ച​തി​ന് കേ​ര​ള ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ പ്ര​ത്യേ​ക പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. തോ​ളൂ​ർ ഗ്രാ​മ​വി​ക​സ​ന സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റെ​ന്ന നി​ല​യി​ൽ സ്കൂ​ളി​ലെ മാ​ത്ര​മ​ല്ല പ​ഞ്ചാ​യ​ത്തി​ലെ നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സു​പ​രി​ച​ത​നാ​ണ് അ​ദ്ദേ​ഹം. പ​റ​പ്പൂ​ർ സ്കൂ​ളി​നെ ഇ​ന്നു കാ​ണു​ന്ന രീ​തി​യി​ൽ ആ​ധു​നി​ക​മാ​ക്കി​യെ​ടു​ക്കു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Read More

പച്ചകുത്തിയതു പ്രതിക്കു റെഡ് സിഗ്നലായി; ഗുരുവായൂർ സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേസിൽ അ​ന്വേ​ഷ​ണ മി​ക​വി​ൽ പോ​ലീ​സി​നു തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം

ഗു​രു​വാ​യൂ​ർ: അ​ടു​ത്തകാ​ല​ത്ത് കേ​ര​ള​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലുതായിരു ന്നു ത​മ്പു​രാ​ൻ​പ​ടി​യി​ലേത്. വ്യ ക്തമായ തെളിവുകൾ അ​വ​ശേ​ഷി​പ്പി​ക്കാ​തെ ന​ട​ത്തി​യ മോ​ഷ​ണം ശാ​സ്ത്രീ​യ​മാ​യി അ​ന്വേ​ഷി​ച്ച് 18 ദി​വ​സം കൊ​ണ്ട് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നേട്ടമായി. മൂ​ന്നു ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് പ​ഴു​ത​ട​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മാ​ന മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. കു​ള​പ്പു ള്ളി​യി​ലെ മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ളി​ലെ പ്ര​തി​ക്ക് ഗു​രു​വാ​യൂ​ർ മോ​ഷ​ണ​വു​മാ​യി സാ​മ്യ​മു​ള്ള​ത് മ​ന​സി​ലാ​ക്കി. ക​യ്യി​ൽ പ​ച്ച​കു​ത്തി​യ​തും, മു​ടി​യി​ൽ ക​ള​ർചെ​യ്ത് മാ​റ്റം വ​രു​ത്തിയതും പോ​ലീ​സി​ന് പ്ര​തി​യി​ലേ​ക്കെ​ത്താ​ൻ എ​ളു​പ്പ​മാ​യി. പ്രതിയുടെ വ​ല​തു കൈ​ത്ത​ണ്ട​യി​ൽ ഇം​ഗ്ലീ​ഷി​ൽ വി​ജ​യ് ധ​നു​ഷി എ​ന്നും ത​മി​ഴി​ൽ ന​മ​ശി​വാ​യ എ​ന്നു​മാ​ണ് പ​ച്ച​കു​ത്തി​യി​ട്ടു​ള്ള​ത്. പ​ച്ച​കു​ത്തി​യ പ്ര​തി​ക​ളെ കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ം വിജയംകണ്ടു.മുന്പ് ത​മി​ഴ്നാ​ട്ടി​ൽ പി​ടി​യി ലായ ധ​ർ​മ​രാ​ജി​നെ പെ​രു​മ്പാ​വൂ​ർ സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ മോ​ഷ​ണക്കേസി​ൽ ക​സ്റ്റ​ഡി​യി​ൽ കി​ട്ടിയിരുന്നു. അ​ന്നു പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളി​ൽ പ​ച്ച​കു​ത്തി​യ പ്ര​തി​യു​ടെ ചി​ത്രവും സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഇത് അ​ന്വേ​ഷ​ണ​ത്തി​ന്…

Read More

നന്നാവുന്ന ലക്ഷണമില്ല..! സ്ത്രീ​യെ​യും കു​ട്ടി​യെ​യും സ്റ്റോപ്പിൽ ഇറക്കാതെ കെഎ​സ്ആ​ർ​ടി​സി;യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ച​പ്പോ​ൾ നി​ർ​ത്തി​യ​ത് അ​ഞ്ചു കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞ്

തൃ​ശൂ​ർ: സ്ത്രീ​യെ​യും കു​ട്ടി​യെ​യും സ്റ്റോ​പ്പി​ൽ ഇ​റ​ക്കാ​തെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്ത് ഇ​റ​ക്കി വി​ട്ട് കെഎസ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ലെ ഡ്രൈ​വ​ർ. ഇ​ന്ന​ലെ രാ​വി​ലെ എ​റ​ണാ​കു​ള​ത്തുനി​ന്നു കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന ആ​ർ​പി​കെ 166 ന​ന്പ​ർ ബ​സി​ലാ​ണ് സം​ഭ​വം. പാ​ലി​യേ​ക്ക​ര ടോ​ളി​ൽനി​ന്നു നേ​രേ ദേ​ശീ​യപാ​ത വ​ഴി വ​ന്ന ബ​സി​ൽ കു​ട്ട​നെ​ല്ലൂ​രി​ൽ ഇ​റ​ങ്ങ​ണ​മെ​ന്നു സ്ത്രീ ​ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ട​ക്ട​ർ ബെ​ല്ല​ടി​ച്ചെ​ങ്കി​ലും ഡ്രൈ​വ​ർ നി​ർ​ത്തി​യി​ല്ല. പി​ന്നീ​ടു ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യെ​ത്തി​യി​ട്ടും ബ​സ് നി​ർ​ത്താ​തെ വ​ന്ന​പ്പോ​ൾ യാ​ത്ര​ക്കാ​ർ ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ​യാ​ണ് ഡ്രൈ​വ​ർ നി​ർ​ത്തി​യ​ത്. പി​ന്നീ​ട് സ്ത്രീ​യും കു​ട്ടി​യും ഇ​വി​ടെ​യി​റ​ങ്ങി തി​രി​ച്ചുപോ​കാ​ൻ വേ​റെ വ​ഴിതേ​ടു​ക​യാ​യി​രു​ന്നു.സ്ത്രീ​യെ​യും കു​ട്ടി​യെ​യും അ​വ​രു​ടെ സ്റ്റോ​പ്പി​ൽ ഇ​റ​ക്കാ​തെ പെ​രു​വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​തി​നെ​തി​രെ ചി​ല​ർ ഡ്രൈ​വ​റോ​ടും ക​ണ്ട​ക്ട​റോ​ടും ത​ട്ടി​ക്ക​യ​റി. യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ വ​ക​വ​യ്ക്കാ​തെ​യാ​ണ് പി​ന്നീ​ടും യാ​ത്ര തു​ട​ർ​ന്ന​ത്.

Read More

മാ​ന​സി​ക​വി​ഭ്രാ​ന്തി​യി​ൽ അ​ക്ര​മാ​സ​ക്ത​യാ​യ സ്ത്രീ​യെ വ​ല​യെ​റി​ഞ്ഞു കീ​ഴ്പ്പെ​ടു​ത്തി; ഉ​ദ്യോ​ഗ​സ്ഥ​നെ കു​ത്തി​വീ​ഴ്ത്താ​ൻ ശ്ര​മം; മ​ക​ളെ സു​ര​ക്ഷി​ത​രാ​ക്കി ഫ​യ​ർ​ഫോ​ഴ്സ്

കാ​ഞ്ഞാ​ണി: മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള സ്ത്രീ ​അ​ക്ര​മാ​സ​ക്ത​യാ​യ​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി വ​ല ഉ​പ​യോ​ഗി​ച്ചു കീ​ഴ്പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലാ​ക്കി. താ​ന്ന്യം കു​റു​വ​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന സ്ത്രീ​യാ​ണ് 10 വ​യ​സു​കാ​രി മ​ക​ളെ ഒ​പ്പം നി​ർ​ത്തി വീ​ടി​ന​ക​ത്തു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. സ്വ​ബോ​ധം ന​ഷ്ട​പ്പെ​ട്ട ഇ​വ​ർ വീ​ടി​ന​ക​ത്തെ ജ​ന​ലി​ലെ​യും ഉൗ​ണു​മേ​ശ​യി​ലെ​യും ചി​ല്ലു​ക​ൾ ചു​റ്റി​ക​യും വെ​ട്ടു​ക​ത്തി​യും ഉ​പ​യോ​ഗി​ച്ചു ത​ല്ലി​ത്ത​ക​ർ​ത്തു. അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ.​എ​ൽ. ലാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ക ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സേ​ന സ്ഥ​ല​ത്തെ​ത്തി. വാ​തി​ൽ ബ​ല​മാ​യി തു​റ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സ്ത്രീ ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ക​യ​ർ ഇ​ടാ​നാ​യി ശ്ര​മി​ച്ചു. ഇ​തോ​ടെ ഫ​യ​ർ​ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തെ​ത്തി. ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടി.​ആ​ർ. ജ​യ​കു​മാ​റി​നെ സ​മ​നി​ല തെ​റ്റി​യ സ്ത്രീ ​ര​ണ്ടു​ത​വ​ണ ആ​ഞ്ഞു കു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ഴി​ഞ്ഞു മാ​റി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. തു​ട​ർ​ന്നു സ്ത്രീ​യെ സേ​നാം​ഗ​ങ്ങ​ൾ വ​ല​യെ​റി​ഞ്ഞു കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രെ പോ​ലീ​സ്…

Read More