നഗരം പൂരത്തിരക്കിൽ; ഓ​ൺ​ലൈ​ൻ മു​ന്ന​റി​യി​പ്പ് ഫ​ലം ക​ണ്ടു; ബ​സി​ൽ മോഷണ ശ്രമം നടത്തിയ യുവതിയെ കൈയോടെ പൊക്കി യാത്രക്കാർ

തൃ​ശൂ​ർ: ബ​സി​ലെ മോ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സി​റ്റി പോ​ലീ​സി​ന്‍റെ ഒാ​ൺ​ലൈ​ൻ മു​ന്ന​റി​യി​പ്പ് വീ​ഡി​യോ ഫ​ലം ക​ണ്ടു. കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ യാ​ത്ര​ക്കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ക​ഴി​ഞ്ഞദി​വ​സം തൃ​ശൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ൽ​നി​ന്നു പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ണ്ണാ​മ​ല സ്വ​ദേ​ശി സു​ബി​ത(25)​യാ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ്ടാ​ക്ക​ൾ തി​ര​ക്കു​ള്ള ബ‌​സു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തു വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ​യാ​ണു പ്ര​ച​രി​ച്ചി​രു​ന്ന​ത്. ഇ​താ​ണു യാ​ത്ര​ക്കാ​ര​ന്‍റെ ജാ​ഗ്ര​ത​യ്ക്കു കാ​ര​ണ​മാ​യ​ത്. മോ​ഷ​ണം ന​ട​ന്നി​രു​ന്നു​വെ​ങ്കി​ൽ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 15,000 രൂ​പ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു​വെ​ന്നു യാ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. തൃ​ശൂ​ർ പൂ​രത്തോടനുബന്ധിച്ചുള്ള തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്തു സ്വ​രാ​ജ് റൗ​ണ്ട്, തേ​ക്കി​ൻ​കാ​ട് മൈ​താ​നം, എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ​യും മ​ഫ്ടി പോ​ലീ​സി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും പോ​ലീ​സ് സ​ഹാ​യ​ത്തി​നു 112 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കാ​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം:…

Read More

നിന്നുകുഴിയിലെ പന്നിഫാം; നടപടിയെടുത്ത ഉദ്യോഗസ്ഥനെ തുരത്തി പായിച്ചു; രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം

പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ന്നു​കു​ഴി​യി​ൽ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന പ​ന്നി​ഫാ​മു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ല. മ​ലി​നീ​ക​ര​ണം നി​ർ​ബാ​ധം തു​ട​രു​ന്ന ഫാ​മു​ക​ൾ ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്നാ​ണ് ഫാ​മു​ക​ൾ ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഫാ​മു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ തി​ടു​ക്ക​ത്തി​ൽ ചു​മ​ത​ല​യി​ൽ​നി​ന്നും നീ​ക്കി. മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​യി​ൽ നി​ന്നും നീ​ക്കി​യ​തി​നു പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഫാ​മു​ക​ളി​ൽ നി​ന്ന് പു​റം​ത​ള്ളു​ന്ന മ​ലി​ന​ജ​ലം പ്ര​ദേ​ശ​ത്തെ നീ​ർ​ച്ചാ​ലു​ക​ൾ വ​ഴി താ​ഴെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​സ്രോ​ത​സ്‌​സു​ക​ളെ​യും മാ​ര​ക​മാ​യ നി​ല​യി​ൽ മ​ലി​ന​മാ​ക്കു​ക​യാ​ണ്. ക​ല്ലാ​യി​ച്ചി​റ തോ​ടു​വ​ഴി മ​ണ​ലി​പ്പു​ഴ​യി​ലേ​ക്കും മാ​ലി​ന്യം എ​ത്തു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​യു​ന്നു. നി​ല​വി​ൽ ഏ​ഴോ​ളം ഫാ​മു​ക​ൾ ആ​ണ് ഈ ​പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​രെ​ണ്ണം ഒ​ഴി​കെ​യു​ള്ള മ​റ്റ് ഫാ​മു​ക​ൾ എ​ല്ലാം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ…

Read More

കോ​ലോ​ണ്ട് തൊ​ട്ടാ​ൽ ചി​രി​ക്കു​ന്ന ചെ​ണ്ട… പൂ​ര​ക്കാ​ല​മാ​യാ​ൽ വെ​ള​പ്പാ​യ വ​ട്ടേ​ക്കാ​ട്ടുപ​റ​മ്പി​ൽ നാ​രാ​യ​ണ​നും കൂ​ട്ട​ർ​ക്കും ചെണ്ട നിർമാണത്തിൽ തിരക്കോട് തിരക്ക്…

കെ.​കെ.​ അ​ർ​ജു​ന​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പൂ​ര​ക്കാ​ല​മാ​യാ​ൽ വെ​ള​പ്പാ​യ വ​ട്ടേ​ക്കാ​ട്ടുപ​റ​ന്പി​ൽ നാ​രാ​യ​ണ​നും കൂ​ട്ട​ർ​ക്കും കൈയിൽ നി​ന്നും ചെ​ണ്ട താ​ഴെ വ​യ്ക്കാ​ൻ നേ​ര​മു​ണ്ടാ​വി​ല്ല. കൊ​ട്ടാ​ൻ പോ​കു​ന്ന​വ​ര​ല്ല ഇ​വ​ർ. എ​ന്നാ​ൽ പ​ല പ്ര​മു​ഖ കൊ​ട്ടു​കാ​ർ​ക്കും വേ​ണ്ടി ചെ​ണ്ട ഒ​രു​ക്കു​ന്ന​തു നാ​രാ​യ​ണ​നും കൂ​ട്ട​രു​മാ​ണ്. തൃ​ശൂ​ർ പൂ​ര​മാ​യാ​ൽ നാ​രാ​യ​ണ​നു തി​ര​ക്കാ​ണ്. പ​ല ചെ​ണ്ട​ക്കാ​രും നാ​രാ​യ​ണ​നെ തേ​ടി​യെ​ത്തും. വ​ർ​ഷ​ങ്ങ​ളാ​യി ചെ​ണ്ട നി​ർ​മി​ച്ചു ന​ൽ​കു​ന്ന​വ​രാ​ണി​വ​ർ. ക​ഴി​ഞ്ഞ ആ​റു പ​തി​റ്റാ​ണ്ടാ​യി ചെ​ണ്ട നി​ർ​മാ​ണ​ത്തി​ൽ പേ​രു കേ​ട്ട​വ​രാ​ണി​വ​ർ. നി​ര​വ ധി മേ​ള പ്ര​മാ​ണി​മാ​ർ​ക്ക് ചെ​ണ്ട നി​ർ​മി​ച്ചു​കൊ​ടു​ത്ത അ​നു​ഭ​വ​സ​ന്പ​ത്ത് നാ​രാ​യ​ണ​ന് സ്വ​ന്തം. വെ​ള​പ്പാ​യ മാ​രാ​ർ റോ​ഡി​ലാ​ണു നാ​രാ​യ​ണ​ന്‍റെ ചെ​ണ്ട​പ്പു​ര. ഈ ​ഭാ​ഗ​ത്തു മാ​രാ​ർ​മാ​ർ ആ​രു​മി​ല്ലെ​ങ്കി​ലും ചെ​ണ്ട​നി​ർ​മാ​ണ​ത്തി​നു പേ​രുകേ​ട്ട ഈ ​സ്ഥ​ലം മാ​രാ​ർ റോ​ഡ് എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്. പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, നെ​ട്ടി​ശേ​രി അ​നി​യ​ൻ​മാ​രാ​ർ, പെ​രു​വ​നം സ​തീ​ശൻ മാ​രാ​ർ, കേ​ള​ത്ത് അ​ര​വി​ന്ദാ​ക്ഷ​ൻ, ചെ​റു​ശേ​രി കു​ട്ട​ൻ​മാ​രാ​ർ, ചേ​റൂ​ർ രാ​ജേ​ഷ് മാ​രാ​ർ, പ​ഴു​വി​ൽ ര​ഘു​മാ​രാ​ർ എ​ന്നി​വ​രെ​ല്ലാം നാ​രാ​യ​ണ​ന്‍റെ ചെ​ണ്ട​പ്പു​ര​യി​ലെ​ത്തി​യി​ട്ടു​ണ്ട്.…

Read More

മഴയിൽ നനഞ്ഞ് ക​ശു​വ​ണ്ടി​യു​ടെ നി​റം മ​ങ്ങി ഗു​ണ​നി​ല​വാ​രം കു​റ​യു​ന്നു; കശു​മാ​വ് ക​ർ​ഷ​ക​ർ​ക്കു വേ​ന​ൽ​മ​ഴ ദു​രി​ത​മ​ഴയാകുമ്പോൾ…

വെ​ള്ളി​ക്കു​ള​ങ്ങ​ര:​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ ക​ടു​ത്ത ചൂ​ടി​ന് തെ​ല്ല് ആ​ശ്വാ​സം പ​ക​ർ​ന്നെ​ങ്കി​ലും മ​ല​യോ​ര​ത്തെ ക​ശു​മാ​വ് ക​ർ​ഷ​ക​ർ​ക്കു തീ​മ​ഴ​യാ​യി. മ​ഴ​യെത്തു​ട​ർ​ന്ന് ക​ശു​വ​ണ്ടി വി​ല ഗ​ണ്യ​മാ​യി ഇ​ടി​ഞ്ഞ​താ​ണ് ക​ർ​ഷ​ക​രെ വ​ല​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ വ​രെ മ​ഴ നീ​ണ്ടു​നി​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം ക​ശു​മാ​വു​ക​ൾ പൂ​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​തു മാ​ർ​ച്ചി​ലാ​ണ്. കോ​വി​ഡ് വ്യാ​പ​നം മൂ​ലം ക​ഴി​ഞ്ഞ ര​ണ്ടു വി​ള​വെ​ടു​പ്പ് സീ​സ​ണി​ലും ക​ശു​വ​ണ്ടി ന്യാ​യ​വി​ലയ്ക്കു വി​റ്റ​ഴി​ക്കാ​നാ​കാ​തെ വി​ഷ​മി​ച്ച ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ മി​ക​ച്ച വി​ല പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. 2018ൽ ​സീ​സ​ണ്‍ തു​ട​ക്ക​ത്തി​ൽ കി​ലോ​ഗ്രാ​മി​ന് 155 രൂ​പ വി​ല കി​ട്ടി​യ സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം 130 രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് കി​ട്ടി​യ കൂ​ടി​യ വി​ല. ആ​ദ്യ​ത്തെ വേ​ന​ൽ​മ​ഴ​ക്ക് ത​ന്നെ ഈ ​വി​ല കു​റ​ഞ്ഞു. മ​ഴ​ പെ​യ്യു​ന്പോ​ൾ ക​ശു​വ​ണ്ടി​യു​ടെ നി​റം മ​ങ്ങി ഗു​ണ​നി​ല​വാ​രം കു​റ​യു​ന്ന​താ​ണ് വി​ല കു​റ​യാ​ൻ കാ​ര​ണ​മെ​ന്നു ക​ച്ച​വ​ട​ക്കാ​ർ…

Read More

പരാതി കേൾക്കാനെത്തിയപ്പോൾ കണ്ട കാഴ്ച കരളലിയിക്കുന്നത്; പി​ങ്ക് പോ​ലീ​സി​ന്‍റെ സ​ഹാ​യത്താൽ ശ്രീ​ഹ​രി​ക്കു വീ​ട്

ചാ​ല​ക്കു​ടി: പി​ങ്ക് പോ​ലീ​സി​ന്‍റെ സ​ഹാ​യം ശ്രീ​ഹ​രി​ക്കു വീ​ടു ല​ഭി​ച്ചു.ഒ​രു​വ​ർ​ഷം​മു​ന്പ് പി​ങ്ക് പോ​ലീ​സ് ശ്രീ​ഹ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ വീ​ടാ​ണ് ക​ണ്ട​ത്. ശ്രീ​ഹ​രി​യു​ടെ ഒ​രു പ​രാ​തി പ​രി​ഹ​രി​ക്കാ​നാ​ണ് പി​ങ്ക് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ടി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ക​ണ്ട് ഒ​രു വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ പി​ങ്ക് പോ​ലീ​സ് തീ​രു​മാ​നി​ച്ചു. അ​പ്പോ​ഴാ​ണ് കൊ​ര​ട്ടി ല​ത്തീ​ൻ​പ​ള്ളി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​നു വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി അ​റി​ഞ്ഞ​ത്. പി​ങ്ക് പോ​ലീ​സ് പ​ള്ളി അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കു​ക​യും ഹ​രി​യു​ടെ പൂ​ലാ​നി​യി​ലു​ള്ള വീ​ട്ടി​ൽ എ​ത്തു​ക​യും ശ്രീ​ഹ​രി​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്നു സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്ന് വീ​ട് നി​ർ​മി​ച്ച് ശ്രീ​ഹ​രി​ക്കും കു​ടും​ബ​ത്തി​നും താ​ക്കോ​ൽ കൈ​മാ​റു​ക​യും ചെ​യ്തു.പ​ണ​യ​ത്തി​ലാ​യി​രു​ന്ന വീ​ടി​ന്‍റെ ആ​ധാ​രം പ​ണം അ​ട​ച്ച് തി​രി​കെ വാ​ങ്ങി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​ക്കു​റി പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​എം.​ഷൈ​ല​യും സു​നി​ത​യും ശ്രീ​ഹ​രി​യു​ടെ പു​തി​യ വീ​ട്ടി​ലെ​ത്തി പു​തു​വ​സ്ത്ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

Read More

1500 വ​ർ​ണ​ക്കു​ട​ക​ളാ​ൽ തേ​ക്കി​ൻ​കാ​ട് പൂ​ത്തു​ല​യും; കു​ട​മാ​റ്റം ക​ഴി​ഞ്ഞാ​ൽ ഈ ​കു​ട​ക​ൾ പി​ന്നെ എന്തു ചെയ്യുമെന്ന  സംശയം…

സ്വ​ന്തം ലേ​ഖി​കതൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ പേ​രു​കേ​ട്ട കു​ട​നി​ർ​മാ​താ​ക്ക​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും മേ​ട​മാ​സ​ത്തി​ൽ തൃ​ശൂ​രി​ൽ ര​ണ്ടു കൂ​ട്ട​രു​ണ്ടാ​ക്കു​ന്ന കു​ട​ക​ൾ കാ​ണാ​ൻ ക​ട​ൽ ക​ട​ന്ന് ആ​ളു​ക​ളെ​ത്തും. അ​താ​ണ് തൃ​ശൂ​ർ പൂ​ര​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​കാ​ഴ്ച​ക​യാ​യ കു​ട​മാ​റ്റം. ഡി​വൈ​ൻ ദ​ർ​ബാ​ർ എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​റു​ള്ള പാ​റ​മേ​ക്കാ​വ് – തി​രു​വ​മ്പാ​ടി ഭ​ഗ​വ​തി​മാ​രു​ടെ കൂ​ടി​ക്കാ​ഴ്ച. പ​ര​സ്പ​രം അ​ഭി​മു​ഖ​മാ​യി നി​ന്ന് ഇ​രു​കൂ​ട്ട​രും നി​മി​ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ കു​ട​ക​ൾ മാ​റി​മാ​റി ഉ​യ​ർ​ത്തു​മ്പോ​ൾ തെ​ക്കേ ഗോ​പു​ര​ന​ട​യ്ക്കു താ​ഴെ നി​റ​യു​ന്ന പു​രു​ഷാ​രം കു​ട​ക​ളെ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ ആ​ര​വം മു​ഴ​ക്കി ഇ​രു​വി​ഭാ​ഗ​ത്തി​ലും മ​ത്സ​ര ആ​വേ​ശം നി​റ​യ്ക്കും. പൂ​ര​ത്തി​ന്‍റെ സാ​യാ​ഹ്ന​ത്തി​ൽ ആ​യി​ര​ത്തി അ​ഞ്ഞൂ​റി​ൽ​പ്പ​രം വ​ർ​ണ​ക്കു​ട​ക​ളാ​ണ് തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ പൂ​ത്തു​ല​യു​ക. വി​സ്മ​യി​പ്പി​ക്കു​ന്ന സ്പെ​ഷ​ൽ കു​ട​ക​ൾ വേ​റെ​യും. പാ​റ​മേ​ക്കാ​വി​ന്‍റെ​യും തി​രു​വ​മ്പാ​ടി​യു​ടെ​യും ച​മ​യ​പ്പു​ര​ക​ളി​ൽ ആ​ന​ച്ചൂ​രും ആ​ന​ച്ചൂ​ടും ത​ട്ടാ​ത്ത വ​ർ​ണ​ക്കു​ട​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. എ​ല്ലാ വ​ര്‍​ഷ​വും പൂ​ര​ത്തി​നു നാ​ലു​മാ​സം മു​മ്പേ കു​ട​ക​ളു​ടെ പ​ണി​ക​ള്‍ ആ​രം​ഭി​ക്കും. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ത്ര​ത്തോ​ളം നീ​ണ്ടു​പോ​കും എ​ന്ന ആ​ശ​ങ്ക​മൂ​ലം പ​ണി​ക​ള്‍…

Read More

പൂ​ര​ക്കാ​ഴ്ച​ക​ളി​ലേ​ക്കു വ​ട​ക്കു​ന്നാ​ഥ​ന്‍റെ തെ​ക്കേ​ഗോ​പു​രം തു​റ​ക്കു​ന്ന​തും അ​ട​യ്ക്കു​ന്ന​തും എ​റ​ണാ​കു​ളം ശി​വ​കു​മാ​ർ

ൂതൃ​ശൂ​ർ: പൂ​ര​ക്കാ​ഴ്ച​ക​ളി​ലേ​ക്കു വ​ട​ക്കു​ന്നാ​ഥ​ന്‍റെ തെ​ക്കേ​ഗോ​പു​ര ന​ട തു​റ​ക്കു​ന്ന​തും ജ​ന​ല​ക്ഷ​ങ്ങ​ളു​ടെ മ​ന​സി​ൽ പൂ​രം പെ​യ്തുതീ​രു​ന്പോ​ൾ പൂ​ര​ക്കാ​ഴ്ച​ക​ളു​ടെ ജാ​ല​കം അ​ട​യ്ക്കു​ന്ന​തും ഇ​ത്ത​വ​ണ കൊ​ച്ചി്ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ എ​റ​ണാ​കു​ളം ശി​വ​കു​മാ​ർ എ​ന്ന കൊ​ന്പ​ൻ. പൂ​ര​ത്ത​ലേ​ന്ന് നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​ന്പേ​റ്റി വ​ന്ന് വ​ട​ക്കു​ന്നാ​ഥ​ന്‍റെ തെ​ക്കേ​ഗോ​പു​ര ന​ട​ തുറന്നു പൂ​ര​വി​ളം​ബ​രം ന​ട​ത്തു​ന്ന​ത് ഇ​ത്ത​വ​ണ​യും എ​റ​ണാ​കു​ളം ശി​വ​കു​മാ​റാ​ണ്. തു​ട​ർ​ന്ന് പൂ​രം അ​വ​സാ​നി​ക്കു​ന്പോ​ൾ പ​ക​ൽ പൂ​ര​ത്തി​ന് പാ​റ​മേ​ക്കാ​വു വി​ഭാ​ഗ​ത്തി​ന്‍റെ തി​ട​ന്പേ​റ്റു​ന്ന​തും എ​റ​ണാ​കു​ളം ശി​വ​കു​മാ​റാ​ണ്. പ​ക​ൽ​പ്പൂരം അ​വ​സാ​നി​ക്കു​ന്പോ​ൾ പാ​റ​മേ​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​ന്പേ​റ്റി ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് എ​ത്തി തി​രു​വ​ന്പാ​ടി ഭ​ഗ​വ​തി​യു​ടെ തി​ട​ന്പേ​റ്റി നി​ൽ​ക്കു​ന്ന തി​രു​വ​ന്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​നെ നോ​ക്കി തു​ന്പി​ക്കൈ ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം ചെ​യ്ത് ഇ​നി അ​ടു​ത്ത പൂ​ര​ത്തി​ന് കാ​ണാ​മെ​ന്നു പ​റ​യു​ന്ന ഉ​പ​ചാ​രം ചൊ​ല്ല​ൽ ച​ട​ങ്ങി​നും ഇ​ത്ത​വ​ണ എ​റ​ണാ​കു​ളം ശി​വ​കു​മാ​റാ​ണ്. തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ ത​ള്ളി​ത്തു​റ​ന്നി​രു​ന്ന വ​ട​ക്കു​ന്നാ​ഥ​ന്‍റെ തെ​ക്കേ​ഗോ​പു​ര ന​ട തു​റ​ക്കു​ന്ന പൂ​ര​വി​ളം​ബ​ര​ത്തി നു രാ​മ​നു ശേ​ഷം ആ​ര് എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യാ​ണു കൊ​ച്ചി​ൻ ദേ​വ​സ്വം…

Read More

കു​തി​രാ​ൻ തു​ര​ങ്ക​മു​ഖ​ത്തെ  ആം​ബു​ല​ൻ​സും ക്രെ​യി​നും അപ്രത്യക്ഷമായി;  പണി തന്നാൽ മാത്രം പോരാ, ശമ്പളവും നൽകണമെന്ന് വാഹന ഉടമകൾ

പ​ട്ടി​ക്കാ​ട്: കു​തി​രാ​നി​ൽ ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്കു സ​ജ്ജ​മാ​ക്കി​യി​രു​ന്ന ആം​ബു​ല​ൻ​സു​ക​ളും ക്രെ​യി​നു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തു വ​രെ ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളു​ടെ​യും ക്രെ​യി​നു​ക​ളു​ടെ​യും സേ​വ​നം 24 മ​ണി​ക്കൂ​റും തു​ര​ങ്ക​ത്തി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു ക​ന്പ​നി അ​ധി​കൃ​ത​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. 2021 ന​വം​ബ​ർ 23 നാ​ണ് തു​ര​ങ്ക​മു​ഖ​ത്ത് ഇ​വ​യു​ടെ സേ​വ​നം ആ​രം​ഭി​ച്ച​ത്. തു​ര​ങ്ക​ത്തി​ന​ക​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യോ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ൽ ഉ​ട​ന​ടി അ​വ നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി തു​ര​ങ്ക​ത്തി​ന്‍റെ കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ഭാ​ഗ​ത്താ​യി ഓ​രോ ആം​ബു​ല​ൻ​സും ക്രെ​യി​നും ആ​യി​രു​ന്നു സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ യാ​തൊ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ​യാ​ണ് ഇ​വ നി​ർ​ത്ത​ലാ​ക്കി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം ത​ങ്ങ​ൾ​ക്ക് വാ​ട​ക​യി​ന​ത്തി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ല​ഭി​ക്കാ​ൻ ഉ​ണ്ടെ​ന്നും ക​ന്പ​നി അ​ധി​കൃ​ത​ർ കു​ടി​ശി​ക തീ​ർ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ കാ​ര​ണ​മെ​ന്നും വാ​ഹ​ന ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. നി​ല​വി​ൽ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് അ​ക​ത്തോ…

Read More

പ​ണി​തീ​രാ​ത്ത കെ​ട്ടി​ട​ത്തി​ൽ ക​ണ്ണീ​ർ പൊ​ഴി​ച്ച് കാ​വ്യാ​ത്മാ​ക്ക​ൾ; തൃ​ശൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി കെ​ട്ടി​ടത്തിന്‍റെ ശോച്യാവസ്ഥ ഇങ്ങനെ..

ടി.​എ. കൃ​ഷ്ണ​പ്ര​സാ​ദ്തൃ​ശൂ​ർ: കാ​ല​ങ്ങ​ളാ​യി പ​ണി​തീ​രാ​ത്ത വീ​ടി​ന്‍റെ ഉ​മ്മ​റ​ത്തു​നി​ന്നു ക​ണ്ണീ​ർ പൊ​ഴി​ക്കു​ക​യാ​ണ് ഷേ​ക്സ്പി​യ​റും എ​ലി​യ​റ്റും ഷെ​ല്ലി​യും! കൂ​ടെ ന​മ്മു​ടെ ബ​ഷീ​റും ആ​ശാ​നും ഉ​ള്ളൂ​രും എ​ന്നു വേ​ണ്ട, എ​ഴു​ത്തു​പു​ര​യി​ലെ കാ​ര​ണ​വ​ന്മാ​ര​ട​ക്കം പു​തു​ത​ല​മു​റ മ​ഹാ​ര​ഥ​ന്മാ​രെ​ല്ലാ​രും. സ​ർ​ക്കാ​രി​ന്‍റെ ഫ​ണ്ടുംകാ​ത്ത് മ​ഴ​യും വെ​യി​ലും കൊ​ണ്ട് അ​സ്ഥി​പ​ഞ്ജരം ക​ണ​ക്കേ കി​ട​ക്കു​ക​യാ​ണ് അ​വ​ർ​ക്കാ​യു​ള്ള വീ​ട്. ചെ​ന്പൂ​ക്കാ​വി​ൽ പി​ഡ​ബ്ല്യു​ഡി ഗ​സ്റ്റ് ഹൗ​സ് കോ​ന്പൗ​ണ്ടി​നു​ള്ളി​ലെ പാ​തി​യി​ൽ നി​ർ​മാ​ണം നി​ല​ച്ച തൃ​ശൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി കെ​ട്ടി​ട​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക​നി​വുകാ​ത്ത് കി​ട​ക്കു​ന്ന​ത്. ആ​ദ്യ പി​ണ​റാ​യി സ​ർ​ക്കാ​രി​നും മു​ന്പേ, തൃ​ശൂ​രി​ൽ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ കാ​ല​ത്ത് 2015ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​നും​മു​ന്പേ ഏ​റെനാ​ള​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് കെ​ട്ടി​ടം പ​ണി​യാ​ൻ എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് 1.60 കോ​ടി രൂ​പ​യും സ്ഥ​ല​വും അ​നു​വ​ദി​ച്ച​ത്. 17,630 സ്ക്വ​യ​ർ​ഫീ​റ്റി​ൽ അ​ണ്ട​ർ ഗ്രൗ​ണ്ട് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തോ​ടു​കൂ​ടി മൂ​ന്നു​നി​ല കെ​ട്ടി​ട​മാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടുനി​ല​വ​രെ കോ​ൺ​ക്രീ​റ്റ് ബീ​മു​ക​ൾ പ​ണി​തു ക​ഴി​ഞ്ഞ​പ്പോ​ഴേ ഫ​ണ്ടു തീ​ർ​ന്നു. പി​ന്നീ​ട്…

Read More

 പതിവ് തെറ്റിച്ച്  വി​ല​ക്ക​യ​റ്റം അ​ധി​ക​മി​ല്ലാ​തെ വി​ഷു​ക്കാല പ​ച്ച​ക്ക​റി​വി​പ​ണി; ഞെട്ടിച്ച ചെറുനാരങ്ങ വില ഇപ്പോഴും ഉയർന്ന് തന്നെ

തൃ​ശൂ​ർ: ഈ ​വി​ഷു​ക്കാ​ല​ത്തു വി​ല​ക്ക​യ​റ്റ​ത്തി​ൽ കു​റ​ച്ചെ​ങ്കി​ലും ആ​ശ്വാ​സം ന​ൽ​കു​ന്ന​തു പ​ച്ച​ക്ക​റിവി​പ​ണി​യാ​ണ്. എ​ല്ലാ​വ​ർ​ഷ​വും വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ചു പ​ച്ച​ക്ക​റി​ക​ൾ​ക്കു വി​ലകൂ​ടു​ക പ​തി​വാ​ണ്. ഇ​ത്ത​വ​ണ പ​യ​ർവ​ർ​ഗ​ങ്ങ​ൾ​ക്കു കു​റ​ച്ചു വി​ല കൂ​ടി​യ​തൊ​ഴി​ച്ചാ​ൽ മ​റ്റു പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്ച​ത്തെ വി​ല​യി​ൽത​ന്നെ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. നാ​ട​ൻ പ​യ​ർ 100, വെ​ള്ള​പ്പ​യ​ർ 60, ബീ​ൻ​സ് 60 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ല​ത്തെ വി​ല. ക​ഴി​ഞ്ഞ​യാ​ഴ്ച യ​ഥാ​ക്ര​മം 80, 50, 50 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു. വെ​ണ്ട​യ്ക്ക​യ്ക്കു പ​ത്തുരൂ​പ കൂ​ടി​യി​ട്ടു​ണ്ട്. വി​ഷു​വി​ന് ഏ​റ്റ​വും ആ​വ​ശ്യ​ക്കാ​രേ​റു​ന്ന ക​ണി​വെ​ള്ള​രി​ക്കു 30 രൂ​പ മു​ത​ൽ 40 വ​രെ​യാ​ണ് വി​ല. ക​ഴി​ഞ്ഞ ആ​ഴ്ച​ത്തേ​തി​ലും വി​ല കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു വി​ല​ക്കു​റ​വാ​ണെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച കു​തി​ച്ചു​യ​ർ​ന്ന ചെറുനാ​ര​ങ്ങ​യു​ടെ വി​ല 200-ൽത​ന്നെ നി​ൽ​ക്കു​ന്നു. ക​റിമാ​ന്പ​ഴ​ത്തി​നു120 രൂ​പ വി​ല​യു​ണ്ട്. വി​ഷു​വി​നു മാ​ന്പ​ഴ പു​ളി​ശേ​രി​ക്കും ക​ണിവ​യ്ക്കാ​നും ച​ന്ദ്രക്കാ​ര​ൻ മാ​ന്പ​ഴ​ത്തി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.

Read More