സ്വന്തം ലേഖകൻപൂമല: അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ പൂമല ഡാം ഈ അവധിക്കാലത്തും അധികാരികളുടെ കനിവുകാത്തിരിക്കുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മധ്യവേനലവധി ആഘോഷിക്കാൻ നിരവധി വിനോദസഞ്ചാരികളാണു പൂമലയിലേക്ക് എത്തുന്നത്. എന്നാൽ, ഇവിടെയുള്ള കുട്ടികളുടെ പാർക്കും ഇരിപ്പിടങ്ങളും ഒട്ടും ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. കാലൊടിഞ്ഞ ഇരിപ്പിടങ്ങളാണ് ഏറെയും. ഇരുന്നാൽ വീഴും, വസ്ത്രങ്ങളും അഴുക്കാകുമെന്നുറപ്പ്. ഡാം മാത്രം കണ്ടു മടങ്ങാമെന്നുണ്ടെങ്കിൽ മാത്രം പൂമലയിലേക്കു പോയാൽ മതിയെന്നാണ് ഇവിടെയെത്തിയ സഞ്ചാരികൾ പറയുന്നത്. ഡാം പരിസരം ടൈൽ വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. കുതിര സവാരിയും ബോട്ടിംഗും നിർത്തലാക്കി. ഇതുണ്ടെന്നു കരുതി കുട്ടികളടക്കം നിരവധിപേരെത്തുന്നുണ്ട്. അതിനാൽ ബന്ധപ്പെട്ട ആളുകളോടു സഞ്ചാരികൾ തട്ടിക്കയറുന്നതും പതിവായിട്ടുണ്ട്. സൈക്കിളിംഗ് നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കണമെന്ന സഞ്ചാരികളുടെ ആവശ്യത്തിനും അധികാരികൾ മുഖം തിരിച്ചു നിൽക്കുകയാണ്. പൂമലയ്ക്കടുത്തുള്ള ചെപ്പാറ, വാഴാനി, പത്താഴക്കുണ്ട് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഒരുമിപ്പിച്ച് നല്ല രീതിയിൽ ഒരു ടൂറിസം സർക്യൂട്ട്…
Read MoreCategory: Thrissur
ഈ വിഷുവിന് പൊലീസിനെ പൊട്ടിക്കാം… കുറഞ്ഞ ചെലവിൽ ജനത്തിന് പൊട്ടിക്കാൻ പോലീസ് പടക്കം; കച്ചവടം പൊടിപൂരം…
സ്വന്തം ലേഖകൻ തൃശൂർ: ഇത്തവണ വിഷുവിനു പോലീസുകാർ മാത്രമല്ല നാട്ടുകാരും “പൊട്ടി’ക്കും. പടക്കം പൊട്ടിച്ചുതന്നെ ആഘോഷം നടത്താനാണ് പോലീസുകാർ സഹായവുമായി എത്തിയിരിക്കുന്നത്. അതിനായി സ്വന്തമായി പടക്കക്കച്ചവടംതന്നെ ആരംഭിച്ചിരിക്കയാണ് പോലീസുകാർ. തൃശൂർ പോലീസ് ക്ലബ്ബിനു സമീപമാണ് ഡിസ്ട്രിക്ട് പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈ റ്റിയുടെ നേതൃത്വത്തിൽ പടക്ക ക്കട തുടങ്ങിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ നാട്ടുകാർക്കും പോലീസുകാർക്കുമൊക്കെ പടക്കം വാങ്ങാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് ലക്ഷ്യമെന്നു സൊസൈറ്റി വൈസ് പ്രസിഡന്റും ക്രൈം ബ്രാഞ്ച് എസ്ഐയുമായ കെ.എസ്. ചന്ദ്രാനന്ദൻ പറഞ്ഞു. വിഷുവിനു പോലീസുകാർതന്നെ പടക്കക്കച്ചവടം നടത്തുന്നതു കേരളത്തിൽ ആദ്യമായിരിക്കുമെന്നാണ് പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുകൂടിയായ ചന്ദ്രാനന്ദന്റെ അഭിപ്രായം. ദീപാവലിക്കു ചിലയിടങ്ങളിൽ പോലീസുകാർ പടക്കക്കച്ചവടം നടത്തിയിരുന്നെങ്കിലും വിഷുവിന് ആരും ചെയ്തതായി അറിവിലില്ല. വൻതിരക്കാണ് പോലീസുകാരുടെ പടക്കക്കടയിൽ. തിരക്ക് കൂടിയതിനാൽ പോലീസുകാരെ പിന്നിലാക്കി നാട്ടുകാർ മുന്നിൽ നിൽക്കാൻ തുടങ്ങിയതിനാൽ രണ്ടു കൗണ്ടറുകളും തുറന്നിട്ടുണ്ട്.…
Read Moreസിപിഎം ഭീഷണി; മുൻ സിഐടിയു പ്രവർത്തകൻ ജീവനൊടുക്കി; പീച്ചിയിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് കൂട്ടയടി
തൃശൂർ: സിപിഎം ഭീഷണിയെ തുടര്‍ന്ന് മുൻസിഐടിയു പ്രവർത്തകൻ ജീവനൊടുക്കി. തൃശൂര്‍ പീച്ചിയിലാണ് സംഭവം. സജി എന്നയാളാണ് മരിച്ചത്. സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ചയാളാണ് സജി. മുന്‍ സിഐടിയു പ്രവര്‍ത്തകനാണ് മരിച്ചയാള്‍. ആത്മഹത്യാകുറിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാമര്‍ശമുണ്ട്. അഴിമതി ചോദ്യം ചെയ്തതാണ് സിപിഎം വിരോധത്തിന് കാരണമെന്ന് സജിയുടെ സഹോദരന് ബിജു ആരോപിച്ചു. പ്രാദേശിക സിപിഎം നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നുവെന്നും സജി മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് ബിജു പറഞ്ഞു. സജി ജീവനൊടുക്കിയതിന് പിന്നാലെ പീച്ചിയിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ സിപിഎം പീച്ചി ബ്രാഞ്ച് സെക്രട്ടറിക്കും രണ്ടു പാർട്ടി പ്രവർത്തകർക്കും മർദനമേറ്റു. മൂന്നുപേരും പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പീച്ചി സെന്ററിലെ സിപിഎമ്മിന്റെ മണ്ഡപവും സിപിഎമ്മിന്റെയും സിഐടിയുവിന്റെയും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ജനൽച്ചില്ലുകളും തകർത്തിട്ടുണ്ട്.
Read Moreകണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും കാതടപ്പിക്കുന്ന ശബ്ദവുമായി ടൂറിസ്റ്റ് ബസുകൾ; ഓപ്പറേഷൻ ഫോക്കസിലൂടെ പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്
തൃശൂർ: കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും കാതടപ്പിക്കുന്ന ശബ്ദവുമായി കുതിക്കുന്ന വാഹനങ്ങൾക്കു പൂട്ടിടാൻ മോട്ടോർവാഹന വകുപ്പ്. അമിത വെളിച്ചവും ശബ്ദവും അനധികൃത മോഡിഫിക്കേഷനും പിടികൂടാനുള്ള സംസ്ഥാന വ്യാപകമായുള്ള ഓപ്പറേഷൻ ഫോക്കസിനാണ് ഇന്നലെ തുടക്കമായിരിക്കുന്നത്. കേരളത്തിൽ നിന്നു പോയ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഗോവയിൽ കത്തിനശിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. തൃശൂർ ആർടിഒ ബിജു ജെയിംസിന്റെ നേതൃത്വത്തിൽ നടത്തറയിൽ നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസുകൾ അടക്കം മുപ്പതോളം വാഹനങ്ങൾ പരിശോധിച്ചു. അനധികൃത മോഡിഫിക്കേഷൻ കണ്ടെത്തിയ വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കിയതായി അധികൃതർ പറഞ്ഞു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സിബി, സജീഷ്, സാം എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ഒരാഴ്ച നീളുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും.
Read Moreപഴങ്ങളുടെ വിലകേട്ടാൽ കയ്ക്കും, വാങ്ങിയാൽ കൈ പൊള്ളും; വിലക്കയറ്റത്തെക്കുറിച്ച് വ്യാപാരികൾ പറയുന്നതിങ്ങനെ…
തൃശൂർ: കഴിഞ്ഞ ആഴ്ച 160 രൂപയ്ക്കു വാങ്ങിയ ആപ്പിളിനു വില ഈയാഴ്ച 180. ഇത് ആപ്പിളിന്റെ മാത്രം കാര്യമല്ല. എല്ലാ പഴവർഗങ്ങളുടെയും വില സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത നിലയിലേക്കു കുതിച്ചുയർന്നിരിക്കയാണ്. പഴവർഗങ്ങളുടെ സീസണ് കഴിയാറായതും റംസാൻ നോന്പ് ആരംഭിച്ചതിനാൽ ആവശ്യക്കാരേറിയതും വിലകൂടാൻ കാരണമായെന്നു തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ മൊത്തവ്യാപാരി രാജീവ് പറയുന്നു. വേനൽ കടുക്കുന്പോൾ തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, മുസന്പി, പൈനാപ്പിൾ തുടങ്ങിയ നീരുള്ള പഴവർഗങ്ങൾക്ക് ആവശ്യമേറും. തണ്ണിമത്തൻ സീസണാണെങ്കിലും ഈ ആഴ്ച നാലു തോട്ടങ്ങളിൽ കയറിയിറങ്ങിയിട്ടാണ് ലോഡിറക്കാനായതെന്നു തൃശൂർ ശക്തനിലെ തണ്ണിമത്തൻ മൊത്തവ്യാപാരി ഫിലിപ്പ് പറയുന്നു. കഴിഞ്ഞ ആഴ്ചത്തേതിൽനിന്നും കിലോയ്ക്ക് അഞ്ചുരൂപയാണ് ഈയാഴ്ച കൂടിയത്. വേനൽക്കാലത്തു മലയാളികൾ ഏറ്റവും ആശ്വാസം കണ്ടെത്തുന്നതു നാരങ്ങാവെള്ളം കുടിച്ചാണ്. നാരങ്ങയുടെ വില ഇത്തരത്തിൽ മുന്നോട്ടുപോയാൽ ഈ വേനൽക്കാലത്തു നാരങ്ങാവെള്ളത്തെ മറക്കേണ്ടിവരും. പല കടക്കാരും നാരങ്ങ വില്പനയ്ക്കെടുക്കാതെയായിട്ടുണ്ട്. കിലോയ്ക്ക് ഇരുന്നൂറു…
Read Moreപല്ല് വെളുപ്പിക്കമാത്രമല്ല കോണ്ക്രീറ്റിംഗിന്റെ കരുത്തും വർധിപ്പിക്കും ഉമിക്കരി; ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിനു ഗവേഷണ ഗ്രാന്റ്
ടഇരിങ്ങാലക്കുട: ഉമിക്കരി ഫൈൻ അഗ്രഗേറ്റുകളിൽ ഒന്നായി ഉപയോഗിച്ചു കോണ്ക്രീറ്റിംഗിന്റെ കരുത്തു വർധിപ്പിക്കുക എന്ന ആശയത്തിനു ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിനു ഗവേഷണ ഗ്രാന്റ് ലഭിച്ചു. കേരള സാങ്കേതിക സർവകലാശാലയ്ക്കു വേണ്ടി നടത്തുന്ന ഗവേഷണത്തി നു കാലടി റൈസ് മില്ലേഴ്സ് കണ്‍സോർഷ്യ (കെആർഎംസി) മാണു ഫണ്ടു നൽകുന്നത്. അരി നിർമാണ വ്യവസായത്തി ലെ പ്രധാന അവശിഷ്ട വസ്തുവായ ഉമിക്കരി ഉപകാരപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന വിഷയത്തിൽ കേരള സാങ്കേതിക സർവകലാശാല നടത്തിയ ഇന്നൊവേഷൻ ചലഞ്ചിലാണു ഡോ. എം.ജി. കൃഷ്ണപ്രിയ, ഡോ. ജിനോ ജോണ്‍, വിനീത ഷാരോണ്‍ എന്നിവരടങ്ങിയ സംഘം സമർപ്പിച്ച ആശയത്തിന് അംഗീകാരം ലഭിച്ചത്. ഗവേഷണം വിജയമായാൽ കോണ്‍ക്രീറ്റിംഗിൽ എം സാൻഡിന്റെയും മണലിന്റെയും ഉപയോഗം കുറയ്ക്കാനും ഉമിക്കരി സംസ്കരണത്തിനു ശാശ്വത പരിഹാരം കാണാനും കഴിയും. തിരുവനന്തപുരത്തു വ്യവസായ മന്ത്രി പി. രാജീവിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ കേരള സാങ്കേതിക സർവകലാശാല വൈസ്…
Read Moreഞങ്ങളെ കൊല്ലരുതേ..! നാട്ടുകാരുടെ ജീവനു ഭീഷണിയായി വൈദ്യുതി പോസ്റ്റ്; സുരക്ഷ വേണമെന്ന് ആവശ്യം ശക്തമാകുന്നു
മേലൂർ: യാത്രക്കാരുടെ ജീവനു ഭീഷണിയായി വൈദ്യുതി പോസ്റ്റ്, സുരക്ഷ വേണമെന്ന് ആവശ്യം.കല്ലുകുത്തി – വെട്ടുകടവ് റോഡിൽ ഉദയപുരം ക്ഷേത്രത്തിനു സമീപമാണ് നാട്ടുകാർക്കും യാത്രക്കാർക്കും അപകട സാധ്യതയുയർത്തി വൈദ്യുതി പോസ്റ്റ് സ്ഥിതിചെയ്യുന്നത്. കല്ലുകുത്തി – ചാലക്കുടി മാർക്കറ്റ് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് റോഡ് വീതി കൂട്ടുന്നതിനായ് വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നേരത്തെ ഈ പ്രദേശങ്ങളിൽ നടന്നിരുന്നു. റോഡ് പൊളിച്ചു മാറ്റുന്നതിന് ഇടയിൽ പോസ്റ്റിനോടു ചേർന്നുള്ള മണ്ണ് ഇളകി മാറി പോവുകയും താഴെ ഒരു ഭാഗം വ്യക്തമായി കാണുവാൻ സാധിക്കുന്നുണ്ടെന്നും ചരിവ് വന്നതായും യാത്രക്കാർ പറയുന്നു. അപകട നിലയിലുള്ള പോസ്റ്റ് മറ്റൊന്നിനു താങ്ങു നിൽക്കുന്നതാണ്. മഴ വെള്ളത്തിൽ കൂടുതൽ മണ്ണ് ഒലിച്ചു പോകുന്ന സാഹചര്യമുണ്ടായാൽ വൈദ്യുതിപോസ്റ്റ് ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്. ഇതു വഴി കടന്നുപോകുന്ന യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്നുണ്ട്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ പ്രശ്നപരിഹാരം കാണാൻ നടപടി…
Read Moreനാട്ടുകാരെ ആശങ്കയിലാക്കി പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം; ആനത്താരികളുടെ റൂട്ട് മാപ്പ് തയാറാക്കാൻ വനംവകുപ്പ്
പാലപ്പിള്ളി: മേഖലയിൽ ഒരാഴ്ചക്ക് ശേഷം വീണ്ടും കാട്ടാനകൾ ഇറങ്ങി. പാലപ്പിള്ളി മൈസൂർ ഭാഗത്തുള്ള പുഴയിലും തോട്ടത്തിലുമാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. ഇന്നലെ രാവിലെ ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് ആനകളെ കണ്ടത്. കുട്ടികൾ ഉൾപ്പടെ 15 ഓളം ആനകളാണ് തോട്ടത്തിൽ തന്പടിച്ചിരിക്കുന്നത്. പാലപ്പിള്ളി ജനവാസ മേഖലയിൽ കഴിഞ്ഞയാഴ്ച്ച ഇറങ്ങിയ ഒരു കൂട്ടം ആനകളെ വനം വകുപ്പ് കാടുകയറ്റിയിരുന്നു. 50 ഓളം ആനകളാണ് പല കൂട്ടങ്ങളായി അന്ന് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടായിരുന്നില്ല. വീണ്ടും കാട്ടാനകൾ എത്തിയതോടെ നാട്ടുകാർ ആശങ്കയിലാണ്. അതേസമയം കാട്ടാനകൾ സ്ഥിരമായി എത്തുന്ന ആനത്താരികളുടെ റൂട്ട് മാപ്പ് തയാറാക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. ഡിജിറ്റലായി തയ്യാറാക്കുന്ന റൂട്ട്മാപ്പ് ഡിഎഫ്ഒയ്ക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് വനപാലകർ. കാട്ടാനകളെ തുരത്താൻ വയനാട്ടിൽ നിന്ന് വാച്ചർമാരെ എത്തിക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്. ആനകളുടെ സഞ്ചാര പാത ഉൾപ്പെടുന്ന റൂട്ട് മാപ്പ് തയ്യാറാക്കി…
Read More“അടുത്ത തവണ സ്ഥാനാർഥിയായി വന്നാൽ കാണിച്ചു തരാം’; ഒല്ലൂരിൽ സിപിഐക്ക് സിപിഎമ്മിന്റെ പരസ്യ ഭീഷണി
തൃശൂർ: ഒല്ലൂരിൽ സിപിഎം - സിപിഐ പോര് പരസ്യ പ്രസ്താവനകളിലേക്കു കടക്കുന്നു. അടുത്ത തവണ സ്ഥാനാർഥിയുമായി വന്നാൽ കാണിച്ചുതരാമെന്നു സിപിഐക്ക് സിപിഎം ഒല്ലൂർ ഏരിയ സെക്രട്ടറി കെ.പി. പോളിന്റെ ഭീഷണി. അഞ്ചേരിയിലെ യോഗത്തിൽ പരസ്യമായാണ് കെ.പി. പോൾ സിപിഐക്കാരോടു ഭീഷണി മുഴക്കിയത്. ഇതോടെ സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിൽ സിപിഎമ്മിനെതിരെ പ്രതിഷേധങ്ങളും ശക്തമാക്കി. ഒല്ലൂർ മണ്ഡലത്തിൾ 85 ഓളം ബ്രാഞ്ചുകളാണു സിപിഐക്കുള്ളത്. ഇതിൽ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്ന ഇരുപതോളം ബ്രാഞ്ചുകളിലും സിപിഎമ്മിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നു കണ്ടെത്തിയ സിപിഎമ്മിൽ നിന്നു പുറത്താക്കയവരെ സിപിഐയിൽ ചേർത്തതാണു സിപിഎമ്മിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിൽ നിന്നോ ബിജെപിയിൽ നിന്നോ ആളുകളെ കൂട്ടുന്നതിനോടു വിയോജിപ്പില്ല. എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമിച്ച സിപിഎമ്മുകാരെത്തന്നെ സിപിഐ എടുത്തത് മര്യാദയായില്ലെന്നാണു സിപിഎമ്മിന്റെ നിലപാട്. അതിനാൽ അടുത്ത തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയുമായി…
Read Moreറോഡുകളിൽ വെള്ള”എൽ”; അർധരാത്രിയിലെ എൽ വരയ്ക്ക് പിന്നിലെ കാരണം അറിയാതെ ആശങ്കയിൽ ജനങ്ങൾ
തൃശൂർ: കല്ലിടൽ ഭീതിയിൽ നിൽക്കുന്പോൾ കോർപറേഷനിലെ വിവിധ പ്രദേശങ്ങളിൽ റോഡുകളിൽ “എൽ’ എന്നു മാർക്ക് ചെയ്തു പോകുന്നതു നാട്ടുകാരിൽ ആശങ്കയുണർത്തുന്നു. കെ-റെയിൽ അലൈൻമെന്റിനായി വിവിധയിടങ്ങളിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനാൽ ജനങ്ങൾ ഇതുസംബന്ധിച്ച് ആശങ്കാകുലരാണ്. കൃത്യമായി അറിയിപ്പും വിവരങ്ങളോ നൽകാതെയാണ് അർധരാത്രിയിൽ വന്ന “എൽ’ എന്നു വെള്ളനിറത്തിലുള്ള പെയിന്റ് ഉപയോഗിച്ചു മാർക്ക് ചെയ്തു പോയിരിക്കുന്നത്. ഇതു സംബന്ധിച്ച് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കണമെന്നും എന്തിനാണ് ഇങ്ങനെ റോഡുകളിൽ രഹസ്യസ്വഭാവത്തോടെ മാർക്ക് ചെയ്തു പോവുന്നതെന്നും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണ്‍ ഡാനിയൽ മേയർക്കു കത്തുനൽകി. എന്തു പ്രവൃത്തിയുടെ ഭാഗമാണെങ്കിലും അതു ജനങ്ങളെ അറിയിക്കേണ്ടത് ഉത്തരവാദിത്തമാണെന്നു ജോണ്‍ ഡാനിയൽ പറഞ്ഞു.
Read More