ജീവിതമാർഗമായിരുന്ന പത്ത് ആടുകൾ  ഭ​ക്ഷ്യവി​ഷ​ബാ​ധ​യേ​റ്റ് ചത്തു; ദാ​സ​നും സു​ശീ​ല​യ്ക്കും ആ​ടി​നെ വാ​ങ്ങി ന​ൽ​കി സു​ഭി​ക്ഷ ഹോ​ട്ട​ലി​ലെ തൊ​ഴി​ലാ​ളി​ക​ൾ

പെ​രി​ഞ്ഞ​നം: ജീ​വി​തം വ​ഴി​മു​ട്ടി​യ ത​റ​യി​ൽ ദാ​സ​നും സു​ശീ​ല​യ്ക്കും ആ​ടി​നെ വാ​ങ്ങി ന​ൽ​കി നാ​ടി​ന്‍റെ വി​ശ​പ്പ​ക​റ്റു​ന്ന പെ​രി​ഞ്ഞ​നം സു​ഭി​ക്ഷ ഹോ​ട്ട​ലി​ലെ തൊ​ഴി​ലാ​ളി​ക​ൾ മാ​തൃ​ക​യാ​യി. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ മൂ​ലം ദീ​ർ​ഘ​കാ​ല​മാ​യി ജോ​ലി​ക്ക് പോ​കാ​നാ​വാ​ത്ത ത​റ​യി​ൽ ദാ​സ​ന്‍റെ ഭാ​ര്യ സു​ശീ​ല ആ​ടി​നെ വ​ള​ർ​ത്തി​യാ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. പെ​രി​ഞ്ഞ​നം ഒ​ന്നാം വാ​ർ​ഡ് നി​വാ​സി​ക​ളാ​യ ഇ​വ​ർ​ക്ക് മ​റ്റു വ​രു​മാ​ന മാ​ർഗ​ങ്ങ​ളൊ​ന്നു​മി​ല്ല കു​ടും​ബം വ​ള​ർ​ത്തി​യി​രു​ന്ന 10 ആ​ടു​ക​ളി​ൽ ഒ​ന്പ​തെ​ണ്ണ​വും ഭ​ക്ഷ്യവി​ഷ​ബാ​ധ​യേ​റ്റ് ഈ​യി​ടെ  ചത്തുപോയിരുന്നു പെ​ട്ടെ​ന്നൊ​രു ദി​വ​സം ജീ​വി​തോ​പാ​ധി ന​ഷ്ട​പ്പെ​ട്ട ഇ​വ​ർ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ സ്തം​ഭി​ച്ച് നി​ൽ​ക്ക​വേ​യാ​ണ് പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്തി​ൽ സു​ഭി​ക്ഷ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന സ​ഹോ​ദ​രി​മാ​ർ ചേ​ർ​ന്ന് ഒ​രാ​ടി​നെ വാ​ങ്ങി ന​ൽ​കി സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യം ര​ചി​ച്ച​ത്. മൃ​ദു​ല ഗി​രീ​ഷ്, സ​മി​ത ഷാ​ജി, സീ​ന സു​ധീ​ർ, സ​രി​ത, സു​ജ, ബി​ന്ദു ലോ​ഹി​താ​ക്ഷ​ൻ, അ​ജി​ത എ​ന്നി​വ​ർ​ക്കൊ​പ്പം ആ​ടി​നെ കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​കെ.​ ബേ​ബി, പി.​എ​സ്.…

Read More

ഓ​ർ​മ​ക​ൾ​ക്കെ​ന്തു സു​ഗ​ന്ധം..! ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് സി​നി​മ​കളുടെ ഓ​ർ​മ​യുണ​ർ​ത്തി സി​നി​മ​ പ്ര​ചാ​ര​ണം

കെ.​കെ.​ അ​ർ​ജു​ന​ൻവി​യ്യൂ​ർ: നാ​ളെ മു​ത​ൽ ഇ​താ ഇ​ന്നു മു​ത​ൽ എ​ന്ന മൈ​ക്ക് അ​നൗ​ണ്‍​സ് മെ​ന്‍റ് ഓ​ർ​മ​യു​ണ്ടോ…ഒ​രു​ കാ​ല​ത്ത് സി​നി​മ​ക​ളു​ടെ അ​നൗ​ണ്‍​സ്മെ​ന്‍റും ക​ള​ർ നോ​ട്ടീ​സ് വി​ത​ര​ണ​വും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ പ​തി​വു കാ​ഴ്ച​യാ​യി​രു​ന്നു. ഇ​താ ഇ​ന്നു​മു​ത​ൽ എ​ന്ന സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ത​ലേ​ന്ന് ന​ട​ത്തി​യ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റി​ലാ​ണു നാ​ളെ മു​ത​ൽ ഇ​താ ഇ​ന്നു​മു​ത​ൽ എ​ന്ന ഡ​യ​ലോ​ഗ് പി​റ​ന്ന​ത്. സി​നി​മ കാ​ല​ത്തി​നൊ​പ്പം മാ​റി​യ​തോ​ടെ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റും നോ​ട്ടീ​സ് വി​ത​ര​ണ​വു​മൊ​ക്കെ നി​ല​ച്ചു. എ​ന്നാ​ൽ, കാ​ല​ങ്ങ​ൾ​ക്കു ശേ​ഷം ഇ​പ്പോ​ൾ വീ​ണ്ടും മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റും നോ​ട്ടീ​സ് വി​ത​ര​ണ​വും തി​രി​ച്ചു​വ​രു​ന്പോ​ൾ പോ​യ​കാ​ല​ത്തി​ന്‍റെ ര​സ​ക​ര​മാ​യ ഓ​ർ​മ​ക​ളും തി​രി​ച്ചെ​ത്തു​ക​യാ​ണ്. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത “ഉ​പ​ചാ​ര​പൂ​ർ​വം ഗു​ണ്ട ജ​യ​ൻ’ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ള​ത്ത് ജീ​പ്പി​ൽ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റും നോ​ട്ടീ​സ് വി​ത​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ തൃ​ശൂ​രി​ലും ഇ​ത്ത​ര​ത്തി​ൽ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റും നോ​ട്ടീ​സ് വി​ത​ര​ണ​വും തു​ട​ങ്ങി.വി.​കെ.​ പ്ര​കാ​ശ് ന​വ്യ​നാ​യ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി സം​വി​ധാ​നം ചെ​യ്ത…

Read More

ബസിൽ ഇരിക്കാൻ പാടില്ല, കൃത്യം ചില്ലറ നൽകണം,സ്റ്റോപ്പുകളിൽ ഇറക്കില്ല;  ധാ​ർ​ഷ്ട്യ​ത്തി​ന്‍റെ ഡ​ബി​ൾ ബെ​ല്ലു​മാ​യി സ്വകാര്യ ബസുകൾ; പ​രാ​തി​ക​ളു​മാ​യിവി​ദ്യാ​ർ​ഥി​നി​ക​ൾ

ഇ​രി​ങ്ങാ​ല​ക്കു​ട: ടൗ​ണി​ലെ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പ​ഠി​ക്കാ​നെ​ത്തു​ന്ന​വ​രോ​ടു സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യി പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് ഒ​ട്ടോ​റെ പ​രാ​തി​ക​ളാ​ണു വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സ​ഹ​പാ​ഠി​യു​ടെ മ​ര​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​യാ​ണു വി​ദ്യാ​ർ​ഥി​നി​ക​ളോ​ടു പ്ര​തി​കാ​ര​വു​മാ​യി ബ​സ് ജീ​വ​ന​ക്കാ​ർ രം​ഗ​ത്തു​ള്ള​ത്. പ്ര​തി​ഷേ​ധി​ക്കാ​നി​റ​ങ്ങി​യ​വ​ർ ബ​സി​ൽ ക​യ​റേ​ണ്ടെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സ്വകാര്യ ബ​സി​ലെ ക​ണ്ട​ക്ട​റു​ടെ ശ​കാ​രം. സ്റ്റോ​പ്പു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടാ​ൽ നി​ർ​ത്താ​തെ പോ​കു​ന്ന​താ​യും നി​ർ​ത്തി​യാ​ൽ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളെ മാ​റ്റി​നി​ർ​ത്തി മ​റ്റു യാ​ത്ര​ക്കാ​രെ മാ​ത്രം ക​യ​റ്റു​ന്ന​തും ഇ​പ്പോ​ൾ സാ​ധാ​ര​ണ കാ​ഴ്ച​യാ​യി മാ​റി. സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ടെ​ങ്കി​ലും നി​ൽ​ക്ക​ണം, കൃ​ത്യ​മാ​യി ചി​ല്ല​റ ത​ര​ണം അ​ല്ലെ​ങ്കി​ൽ ബാ​ക്കി പൈ​സ ത​രി​ല്ല, ബാ​ക്കി ചോ​ദി​ച്ചാ​ൽ അ​സ​ഭ്യ വ​ർ​ഷ​വും ഭീ​ഷ​ണി​യു​മാ​ണ്. കോ​ള​ജി​ന്‍റെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് കാ​ണി​ച്ചാ​ൽ ക​ണ്‍​സ​ഷ​ൻ പ​ല​പ്പോ​ഴും അ​നു​വ​ദി​ക്കാ​റി​ല്ല. ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബ​സി​ൽ ക​യ​റു​ന്ന​തി​നാ​യി ക്യൂ ​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ​യാ​ണ് എ​ന്നു​ള്ള​താ​ണു വ​സ്തു​ത. പ​ഠി​ക്കാ​ൻ…

Read More

കൂ​ടെ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ ന​ഗ്ന​ചിത്രം പ്ര​ണ​യം ന​ടി​ച്ചു കൈ​ക്ക​ലാ​ക്കി! സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രിപ്പിച്ചു; ​ ഒ​രു വി​ദ്യാ​ർ​ഥി കൂ​ടി അ​റ​സ്റ്റി​ൽ

വെ​ന്പ​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ അ​ർ​ദ്ധ ന​ഗ്ന​ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ ഒ​രു വി​ദ്യാ​ർ​ഥി കൂ​ടി അ​റ​സ്റ്റി​ൽ. പ​ടി​ഞ്ഞാ​റേ വെ​ന്പ​ല്ലൂ​ർ തെ​ക്കു​ടം ബ​സാ​ർ സ്വ​ദേ​ശി കോ​ഴി​പ​റ​ന്പി​ൽ സ​ജ​യ് കൃ​ഷ്ണ​നെ(19) യാ​ണ് മ​തി​ല​കം ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ.​ ഷൈ​ജു​വും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. ഈ ​കേ​സി​ൽ നേ​ര​ത്തെ മൂന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ കൂ​ടെ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ ന​ഗ്ന​ചി​ത്ര​മാ​ണ് പ്ര​ണ​യം ന​ടി​ച്ചു കൈ​ക്ക​ലാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ച​ത്. എ​സ്ഐ​മാ​രാ​യ ലാ​ൽ​സ​ണ്‍, ക്ലീ​സ​ണ്‍, എഎ​സ്ഐ നൗ​ഷാ​ദ്, സി​പിഒ റ​ഹീം എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

ഇ​നി ഒ​രു ജീ​വ​ൻകൂ​ടി നി​ര​ത്തി​ൽ പൊ​ലി​യ​രു​ത്! വി​ദ്യാ​ർ​ഥി​നികളുടെ പ്ര​തി​ഷേ​ധ​മി​രമ്പി; സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ​യും പി​താ​വി​നെ​യും ഇ​ടി​ച്ചി​ടാ​ൻ ശ്ര​മം

ഇ​രി​ങ്ങാ​ല​ക്കു​ട: സ്വ​കാ​ര്യ ബ​സി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചതിനെതുടർന്നു മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ. ഇ​ന്ന​ലെ രാ​വി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ൻ​ഡ് ഉ​പ​രോ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണു പി​താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ൽ വ​രു​ന്പോ​ൾ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി വ​ല്ല​ച്ചി​റ ഇ​ളം​കു​ന്ന് കു​റു​വീ​ട്ടി​ൽ ഡേ​വി​സി​ന്‍റെ മ​ക​ൾ ല​യ (22) സ്വ​കാ​ര്യ ബ​സി​ടി​ച്ചു മ​രി​ച്ച​ത്. കൂ​ട്ടുകാ​രോ​ടും അ​ധ്യാ​പ​ക​രോ​ടും പ്രി​യ ക​ലാ​ല​യ​ത്തോ​ടും യാത്ര​പ​റ​യാ​ൻ പു​റ​പ്പെ​ട്ട ല​യ​യെ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ബ​സി​ടി​ച്ചു തെ​റി​പ്പി​ച്ച​തോ​ടെ ഈ ​ലോ​ക​ത്തോ​ടുത​ന്നെ വി​ട​പ​റ​യേ​ണ്ടി വ​ന്നു. ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കു​യെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം രാ​വി​ലെ കോ​ള​ജി​ൽ നി​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​ത്തി​ലേ​ക്കി​റ​ങ്ങി​യ​തോ​ടെ ക​ണ്ണീ​ര​ണി​ഞ്ഞ പ്ര​തി​ഷേ​ധ​ത്തി​നു ന​ഗ​രം സാ​ക്ഷി​യാ​യി. ഠാ​ണാ വ​ഴി ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ സ്റ്റാ​ൻ​ഡി​ന്‍റെ മു​ൻ ഗേ​റ്റ് ഉ​പ​രോ​ധി​ച്ചു സ്റ്റാ​ൻ​ഡി​ന​ക​ത്തു കു​ത്തി​യി​രു​ന്നു.…

Read More

വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വീ​ട്ടി​ൽ കയറി അ​തി​ക്ര​മം; ഇരുപതുകാരനുൾപ്പെടെ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

പാ​ലോ​ട് : മോ​ഷ​ണം ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ങ്ങ​മ​ല പ​റ​ക്കോ​ണ​ത്ത് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മം കാ​ണി​ച്ച് ഒ​ളി​വി​ലാ​യി​രു​ന്ന പെ​രി​ങ്ങ​മ്മ​ല പ​റ​ക്കോ​ണം ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ സു​മേ​ഷ് (അ​നു-20),പെ​രി​ങ്ങ​മ്മ​ല ജ​വ​ഗ​ർ കോ​ള​നി ബ്ലോ​ക്ക് ന​മ്പ​ർ 15 ൽ ​അ​ൻ​സി​ൽ (21),പെ​രി​ങ്ങ​മ്മ​ല പ​റ​ക്കോ​ണം ര​ഞ്ജി​ത് ഭ​വ​നി​ൽ ര​തീ​ഷ് (ചാ​ഞ്ചു- 30),പെ​രി​ങ്ങ​മ്മ​ല മീ​ര​ൻ​പെ​ട്ടി​ക്ക​രി​ക്ക​കം റി​യാ​സ് മ​ന​സി​ലി​ൽ റി​യാ​സ് ( 26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം സു​മേ​ഷും അ​ൻ​സി​ലും ര​തീ​ഷും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്ന് ഒ​രു ബു​ള്ള​റ്റ് മോ​ഷ്ടി​ച്ചു കൊ​ല്ലം , തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ബു​ള്ള​റ്റ് നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ച​ശേ​ഷം പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ പ​ൾ​സ​ർ ബൈ​ക്കി​ൽ മൂ​വ​രും വ​ലി​യ​മ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​രി​പ്പൂ​ർ , മ​ല​മ്പ​റ​ക്കോ​ണ​ത്ത് ക​ട​ന​ട​ത്തു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു…

Read More

ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ ​ആ​വേ​ശ തി​മി​ർ​പ്പി​ലേ​ക്ക് നാ​ടും ന​ഗ​ര​ങ്ങ​ളും; ഗജരാജന്മാർക്ക് ആനന്ദകാലം

ഷൊ​ർ​ണൂ​ർ: എ​ഴു​ന്ന​ള്ള​ത്ത് കാ​ലം ഉ​ഷാ​ർ, സ​ഹ്യ​പു​ത്ര​ൻ​മാ​ർ​ക്ക് തി​രി​കെ ല​ഭി​ച്ച​ത് പൂ​രോ​ത്സ​വ​ങ്ങ​ളു​ടെ പോ​യ കാ​ലം. കെ​ട്ട കാ​ല​ത്തി​ന്‍റെ വ​റു​തി​യി​ൽ നി​ന്നും ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ മ​തി​മ​റ​ന്ന​ആ​വേ​ശ തി​മി​ർ​പ്പി​ലേ​ക്ക് നാ​ടും ന​ഗ​ര​ങ്ങ​ളും വി​ല​യം പ്രാ​പി​ച്ചു കൊ​ണ്ടി​രി​ക്കെ കൈ​വി​ട്ടു പോ​യ​ന്ന് ക​രു​തി​യ എ​ഴു​ന്ന​ള്ള​ത്ത് കാ​ലം തി​രി​കെ കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഗ​ജ​രാ​ജ​ൻ​മാ​ർ. പൂ​ര​വും വേ​ല​യും, ആ​റാ​ട്ടു​മെ​ല്ലാ​മാ​യി ഉ​ത്സ​വ​ങ്ങ​ൾ​ക്ക് പ​തി​യേ ജീ​വ​ൻ വ​ച്ചു തു​ട​ങ്ങി​യ​തോ​ടെ വാ​ദ്യ​ക്കാ​ർ​ക്കും മേ​ള​ക്കാ​ർ​ക്കു​മൊ​പ്പം ഗ​ജ​വീ​ര​ൻ​മാ​ർ​ക്കു ണ്ടാ​യി​രു​ന്ന വി​ല​ക്കു​ക​ളും നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഏ​ഴു​ന്ന​ള്ളി​പ്പി​ന്‍റെ ആ​ന ച​ന്ത​വു​മാ​യി ഉ​ത്സ​വ പ​റ​ന്പു​ക​ളി​ൽ നി​ന്നും ഉ​ത്സ​വ പ​റ​ന്പു​ക​ളി​ലേ​ക്ക് പ​തി​വു​ള്ള മ​ര​ണ​പാ​ച്ചി​ലി​ന്‍റെ തി​ര​ക്കി​ല്ലെ​ങ്കി​ലും തീ​റ്റി​യും, കു​ടി​യും, നീ​രാ​ട്ടു​മെ​ല്ലാം ഇ​പ്പോ​ൾ പോ​യ കാ​ലം​പോ​ലെ ത​ന്നെ കു​ശാ​ലാ​യി​ട്ടു​ണ്ട്. തൃ​ശൂ​ർ ജി​ല്ല​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലും, വ​ള്ളു​വ​നാ​ട​ൻ മേ​ഖ​ല​ക​ളി​ലും പൂ​രം പി​റ​ക്കു​ന്ന മ​ണ്ണി​ട​ങ്ങ​ൾ തേ​ടി​യു​ള്ള പ്ര​യാ​ണ​ങ്ങ​ൾ​ക്കി​ടെ കൊ​ന്പ​ൻ​മാ​രു​ടെ നീ​രാ​ട്ടു കേ​ന്ദ്ര​ങ്ങ​ൾ നി​ള​യു​ടെ മ​ടി’ തൊ​ട്ടി​ലാ​ണ്. ചെ​റു​തു​രു​ത്തി കൊ​ച്ചി​പ്പാ​ല​ത്തി​ന​ടു​ത്ത് ഭാ​ര​ത​പ്പു​ഴ​യി​ൽ എ​ഴു​ന്ന​ള്ള​ത്തി​ന് മു​ന്പും, പി​ന്പും കൊ​ന്പ​ൻ​മാ​ർ ആ​ല​സ്യ​മ​ക​റ്റാ​ൻ നീ​രാ​ട്ടി​നി​റ​ങ്ങു​ന്ന​തും കാ​ഴ്ച്ച​വ​ട്ട​ങ്ങ​ളി​ലേ​ക്ക്…

Read More

ഗൂ​ഗി​ൾ പേ ​ചെ​യ്താ​ൽ പ​ണം പോ​കു​ന്ന​തു പ​ന്പി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ! സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം

പ​ട്ടി​ക്കാ​ട്: പീ​ച്ചി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കീ​ഴി​ലു​ള്ള ക​ണ്ണാ​റ​യി​ലെ ഐ​ഒ​സി പ​ന്പി​ൽ പെ​ട്രോ​ള​ടി​ച്ച് ഗൂ​ഗി​ൾ പേ ​ചെ​യ്താ​ൽ പ​ണം പോ​ക​ന്ന​തു ര​ണ്ടു ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്. പ​ന്പി​ന്‍റെ മാ​നേ​ജ​രു​ടെ ഓഫീസി​നു മു​ന്നി​ൽ വ​ച്ചി​രി​ക്കു​ന്ന സ്കാ​ന​റി​ൽ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തു പ​ണ​മ​ട​യ്ക്കു​ന്പോ​ഴാ​ണു സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം പോ​കു​ന്നത്. സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബാ​ങ്കി​ന്‍റെ ഓ​ഹ​രി​യു​ട​മ​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് രജി​സ്ട്രാ​ർ​ക്കു രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി. ബാ​ങ്കി​ന്‍റെ പേ​രി​ലോ സ്ഥി​രം ജീ​വ​ന​ക്കാ​ര​നാ​യ മാ​നേ​ജ​രു​ടെ പേ​രി​ലോ അ​ക്കൗ​ണ്ട് ആ​രം​ഭി​ക്ക​ണ​മെ​ന്നു ര​ണ്ടു ഡ​യ​റ​ക്ട​ർ​മാ​ർ മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ അ​ക്കൗ​ണ്ട് മാ​റ്റി​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ പേ​രി​ൽത​ന്നെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. താ​ത്കാലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​രു​തെ​ന്നു വ​കു​പ്പ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ളു​ൾ​പ്പെ​ടെ​യു​ള്ള താ​ത്കാലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​തി​നു പി​ന്നി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. 2017 ൽ ​പെ​ട്രോ​ൾ പ​ന്പി​ൽ…

Read More

യു​വ​തി​യു​ടെ ന​ഗ്നചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ചു;  ദുബായ്ക്കാരൻ ഹസനെ കുടുക്കി  തൃശൂർ പോലീസ്

ഇ​രി​ങ്ങാ​ല​ക്കു​ട: സു​ഹൃ​ത്താ​യി​രു​ന്ന ഇ​ൻ​ഡോ​നേ​ഷ്യ​ൻ യു​വ​തി​യു​ടെ വ്യാ​ജ ഫേ​സ് ബു​ക്ക് പ്രൊ​ഫൈ​ലു​ണ്ടാ​ക്കി അ​തു​വ​ഴി അ​വ​രു​ടെ എ​ഡി​റ്റ് ചെ​യ്ത ന​ഗ്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും മ​റ്റും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ചു. ത​ളി​ക്കു​ളം ഇ​ടശേ​രി പു​തി​യ വീ​ട്ടി​ൽ ഹ​സ​നെ (29) ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ദു​ബാ​യി​ൽ ആ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യ ഐ​ശ്വ​ര്യ ദോഗ്ര ഐ​പി​എ​സി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശാ​നു​സ​ര​ണം ലു​ക്ക് ഒൗ​ട്ട് സ​ർ​ക്കു​ല​ർ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​തി​നെതു​ട​ർ​ന്ന് പ്ര​തി​യെ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. പ​ത്മ​രാ​ജ​ൻ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​എം. ക​ശ്യ​പ​ൻ, ഗോ​പി​കു​മാ​ർ, എ​എ​സ്ഐ തോ​മ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നൂ​പ്, സി​പി​ഒ ഷ​നൂ​ഹ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Read More

ഭാഗ്യം തുണയായി..!  വൈ​ദ്യു​തി പോ​സ്റ്റ് മാ​റി​ക്ക​യ​റി, ഷോ​ക്കേ​റ്റ് നി​ല​ത്തുവീ​ണ യു​വാ​വി​ന്‍റെ  ഇ​രു കൈ​ക​ളും ഒ​ടി​ഞ്ഞു

  കൊ​ടു​ങ്ങ​ല്ലൂ​ർ: ​വൈ​ദ്യു​തി പോ​സ്റ്റ് മാ​റി​ക്ക​യ​റി, ഷോ​ക്കേ​റ്റ് നി​ല​ത്തുവീ​ണ യു​വാ​വി​ന്‍റെ ഇ​രു കൈ​ക​ളും ഒ​ടി​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി അ​ൻ​വ​റാ​ണ് പ​രി​ക്കേ​റ്റ് കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.​ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ബി ​എ​സ് എ​ൻ എ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം.​കെ ഫോ​ണ്‍ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പോ​സ്റ്റു​ക​ളി​ൽ വൈ​ദ്യു​തി ഓ​ഫാ​ക്കി​യി​രു​ന്നു.​ എ​ന്നാ​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന പോ​സ്റ്റി​ലാ​ണ് ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ അ​ൻ​വ​ർ ക​യ​റി​യ​ത്.​ ഷോ​ക്ക​ടി​ച്ച​തോ​ടെ നി​ല​ത്തുവീ​ഴു​ക​യാ​യി​രു​ന്നു. കൈ ​കു​ത്തി വീ​ണ​തു കൊ​ണ്ടാ​ണ് ഇ​രു കൈ​ക​ൾ​ക്കും പ​രി​ക്ക് പ​റ്റി​യ​ത്.​ പോ​സ്റ്റ് മാ​റിക്ക​യ​റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.  

Read More