യു​വ​തി​യു​ടെ ന​ഗ്നചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ചു;  ദുബായ്ക്കാരൻ ഹസനെ കുടുക്കി  തൃശൂർ പോലീസ്


ഇ​രി​ങ്ങാ​ല​ക്കു​ട: സു​ഹൃ​ത്താ​യി​രു​ന്ന ഇ​ൻ​ഡോ​നേ​ഷ്യ​ൻ യു​വ​തി​യു​ടെ വ്യാ​ജ ഫേ​സ് ബു​ക്ക് പ്രൊ​ഫൈ​ലു​ണ്ടാ​ക്കി അ​തു​വ​ഴി അ​വ​രു​ടെ എ​ഡി​റ്റ് ചെ​യ്ത ന​ഗ്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും മ​റ്റും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ചു.

ത​ളി​ക്കു​ളം ഇ​ടശേ​രി പു​തി​യ വീ​ട്ടി​ൽ ഹ​സ​നെ (29) ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ദു​ബാ​യി​ൽ ആ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യ ഐ​ശ്വ​ര്യ ദോഗ്ര ഐ​പി​എ​സി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശാ​നു​സ​ര​ണം ലു​ക്ക് ഒൗ​ട്ട് സ​ർ​ക്കു​ല​ർ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​തി​നെതു​ട​ർ​ന്ന് പ്ര​തി​യെ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. പ​ത്മ​രാ​ജ​ൻ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​എം. ക​ശ്യ​പ​ൻ, ഗോ​പി​കു​മാ​ർ, എ​എ​സ്ഐ തോ​മ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നൂ​പ്, സി​പി​ഒ ഷ​നൂ​ഹ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment