ആ​ന​യ്ക്കു നേ​രെ പാ​പ്പാ​ന്‍റെ പീ​ഡ​നം! പാപ്പാന്‍ ഡി​ലീ​റ്റ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ; സംഭവം ചേര്‍പ്പില്‍

ചേ​ർ​പ്പ്: ആ​റാ​ട്ടു​പു​ഴ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​തി​ര വി​ള​ക്ക് എ​ഴു​ന്ന​ള്ളി​പ്പി​നു കൊ​ണ്ടു​വ​ന്ന ആ​ന​യ്ക്കു നേ​രേ പാ​പ്പാ​ന്‍റെ ക്രൂ​ര​പീ​ഡ​നം. ആ​ന​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​ത് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ക​രു​വ​ന്നൂ​ർ സ്വ​ദേ​ശി ജ​യ​സാ​ഗ​റി​നുനേ​രെ ആ​ന​പ്പാ​പ്പാ​ൻ ഓ​ടി​യെ​ത്തി മൊ​ബൈ​ൽ പി​ടി​ച്ചെ​ടു​ത്ത് ദൃ​ശ്യ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ലോ​റി​യി​ൽ ക​യ​റാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ച്ചു നി​ന്നി​രു​ന്ന ആ​ന​യെ തോ​ട്ടി കൊ​ണ്ട് ദേ​ഹോപദ്ര​വം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്. ഡി​ലീ​റ്റ് ചെ​യ്ത ഈ ദൃ​ശ്യ​ങ്ങ​ൾ മെ​മ്മ​റി കാ​ർ​ഡി​ൽനി​ന്ന് വീ​ണ്ടും വീ​ണ്ടെ​ടു​ത്താ​ണ് ജ​യ​സാ​ഗ​ർ വീ​ഡി​യോ പു​റ​ത്തു​ കൊ​ണ്ടു​വ​ന്ന​ത്. രോ​ഗ​ബാ​ധി​ത​രാ​യ ആ​ന​ക​ളെ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് ഈ ​ക്രൂ​ര​ത.

Read More

യു​വ​മോ​ർ​ച്ച നേ​താ​വി​ന്‍റെ വീ​ടി​നുനേ​രെ ആ​ക്ര​മ​ണം; ര​ണ്ടുപേ​ർക്ക് പരിക്ക്; പിന്നിൽ സിപിഎമ്മെന്ന് ബിജെപി

കൊ​ടു​ങ്ങ​ല്ലൂ​ർ: യു​വ​മോ​ർ​ച്ച നേ​താ​വി​ന്‍റെ വീ​ടി​നുനേ​രെ ആ​ക്ര​മ​ണം. നേ​താ​വി​ന്‍റെ ഭാ​ര്യ​യ​ട​ക്കം ര​ണ്ടുപേ​ർക്കു പരിക്ക്.യു​വ​മോ​ർ​ച്ച മേ​ത്ത​ല ഏ​രി​യ പ്ര​സി​ഡ​ന്‍റ് പാ​ത്ര​ക്ക​ട​വി​ൽ സു​ബി​ൻ കു​മാ​റി​ന്‍റെ വാ​ട​കവീ​ടാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ അ​ടി​ച്ചുത​ക​ർ​ത്ത​ത്. ഇന്നലെ പു​ല​ർ​ച്ചെ ഒ​ന്നേ​കാ​ലോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ര​ണ്ട് ജ​ന​ൽപാ​ളി​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ചി​ല്ല് കൊ​ണ്ട് പ​രി​ക്കുപ​റ്റി​യ സു​ബി​ൻ കു​മാ​റി​ന്‍റെ ഭാ​ര്യ അ​ഷി​ത (25), സം​ഭ​വം ക​ണ്ട് ത​ലചു​റ്റി വീ​ണ സു​ബി​ൻ കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ സു​ബീ​ഷി​ന്‍റെ ഭാ​ര്യ ഉ​ണ്ണി​മാ​യ (21) എ​ന്നി​വ​രാ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.​സം​ഭ​വം ന​ട​ക്കു​ന്പോ​ൾ സു​ബി​ൻ കു​മാ​റും സു​ബീ​ഷും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല​. സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന മേ​ഖ​ല​യി​ൽ സിപിഎം ​അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് ബി​ജെപി ​ആ​രോ​പി​ച്ചു. കീ​ഴ്ത്ത​ളി ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി​ബി വേ​ലി​പ്പ​റ​ന്പി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.എ​സ്. വി​നോ​ദ്, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ എ​ൽ.കെ. ​മ​നോ​ജ്, കെ.ആ​ർ. വി​ദ്യാ​സാ​ഗ​ർ, യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി ജി​തി​ൻ ചെ​ന്പ്ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Read More

 കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്കായില്ല!  ട്രെയിനിടി​ച്ച് കാ​ൽ ച​ത​ഞ്ഞ​ര​ഞ്ഞ തെ​രു​വു​നാ​യ​യ്ക്കു ര​ക്ഷ​ക​രാ​യി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ

ആ​ളൂ​ർ: ക​ല്ലേ​റ്റും​ക​ര​യി​ൽ റെ​യി​ൽ​പാ​ള​ത്തി​ന​രി​കെ പ​രി​ക്കേ​റ്റ് കി​ട​ന്ന നാ​യ​യ്ക്കു പ​രി​ച​ര​ണം ന​ൽ​കി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്താ​ണു ക​ഴി​ഞ്ഞ​ദി​വ​സം നാ​യ​യെ കാ​ലി​നു പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. തീ​വ​ണ്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ൻ​കാ​ൽ ച​ത​ഞ്ഞ​ര​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ക​മേ​ഴ്ഷ്യ​ൽ സൂ​പ്ര​ന്‍റ് ടി.​ശി​വ​കു​മാ​ർ, ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് അ​ഖി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​യ​യെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി പ്ലാ​റ്റ്ഫോ​മി​ലേ​ക്കു കൊ​ണ്ടു വ​ന്നു. പി​ന്നീ​ട് ആ​ളൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ വെ​റ്റി​ന​റി സ​ർ​ജ​ൻ ഡോ. ​ജോ​ണ്‍ ക​ണ്ടം​കു​ള​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി ചി​കി​ത്സ ന​ൽ​കി. കാ​ലി​ന്‍റെ പാ​ദം ച​ത​ഞ്ഞ നി​ല​യി​ലാ​ണ്. ഇ​തു മു​റി​ച്ചു നീ​ക്കു​ന്ന​തി​നും തു​ട​ർ ചി​കി​ത്സ​യ്ക്കു​മാ​യി അ​ടു​ത്ത​ദി​വ​സം മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​മെ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

ഇ​താ​ക​രു​ത് മോ​ഡ​ൽ… തൃ​ശൂർ നഗരത്തിൽ തലയെടുപ്പോയെ നിന്നിരുന്ന  മോ​ഡ​ൽ ബോ​യ്സ് സ്കൂ​ളി​ന്‍റെ അവസ്ഥ പ​രി​താ​പ​ക​രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒ​രു​കാ​ല​ത്തു തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ത​ല​യെ​ടു​പ്പോ​ടെ നി​ന്നി​രു​ന്ന തൃ​ശൂ​ർ ഗ​വ.​ മോ​ഡ​ൽ ബോ​ യ്സ് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ല്ലാ​താ​കു​ന്നു. ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ചി​രു​ന്ന മോ​ഡ​ൽ ബോ​യ്സി​ൽ ഇ​പ്പോ​ൾ ആ​കെ​യു​ള്ള​ത് അ​റു​പ​തി​ൽ​താ​ഴെ വി​ദ്യാ​ർ​ഥി​ക​ൾ​മാ​ത്രം. അ​ഞ്ചു മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള ആ​റു ക്ലാ​സു​ക​ളി​ൽ ആ​കെ 57 വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. ഓ​രോ ഡി​വി​ഷ​നാ​ണ് ഓ​രോ ക്ലാ​സി​നു​മു​ള്ള​ത്. അ​ഞ്ചാം ക്ലാ​സി​ൽ ഏ​ഴ്, ആ​റാം ക്ലാ​സി​ൽ അ​ഞ്ച്, ഏ​ഴാം ക്ലാ​സി​ൽ ആ​റ്, എ​ട്ടി​ൽ 11, ഒ​ന്പ​താം ക്ലാ​സി​ൽ 12, പ​ത്താം ക്ലാ​സി​ൽ 16 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം. ഇ​രു​നൂ​റു വ​ർ​ഷ​ത്തി​ന​ടു​ത്തു പാ​ര​ന്പ​ര്യ​മു​ള്ള തൃ​ശൂ​ർ മോ​ഡ​ൽ ബോ​യ്സ് സ്കൂ​ൾ ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​റ​വ് നേ​രി​ടു​ന്നു​ണ്ട്. ഓ​രോ ഡി​വി​ഷ​ൻ മാ​ത്ര​മു​ള്ള​തി​നാ​ലും അ​തി​ൽ മൂ​ന്നോ നാ​ലോ കു​ട്ടി​ക​ളു​ള്ള​തി​നാ​ലും ഡി​വി​ഷ​ൻ ന​ഷ്ട​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു​പോ​വു​ക​യാ​ണ്. 180 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള തൃ​ശൂ​ർ മോ​ഡ​ൽ ബോ​യ്സ്…

Read More

റോഡ് അടച്ചത് എന്തിനാണ് സാറേ; വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു തി​രി​ച്ചുവി​ടു​ന്ന പോലീസിനോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം കേട്ടാൽ നിങ്ങൾ ഞെട്ടും

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: എ​ന്തി​നാ​ണാ​വോ ഈ ​റോ​ഡ് അ​ട​ച്ച​തെ​ന്നു വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു തി​രി​ച്ചുവി​ടു​ന്ന പോ​ലീ​സു​കാ​രോ​ടു ചോ​ദി​ച്ചാ​ൽ മ​റു​പ​ടി ഇ​ങ്ങ​നെ: എ​നി​ക്ക​റി​യി​ല്ല, മു​ക​ളി​ൽനി​ന്നു പ​റ​ഞ്ഞു, വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട​രു​തെ​ന്ന്. അ​ത്രത​ന്നെ. കൊ​ക്കാ​ലെ​യി​ൽനി​ന്ന് നേ​രേ കെ​എ​സ്ആ​ർ​ടി​സി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന റോ​ഡാ​ണ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ഒ​രു തി​ര​ക്കു​മി​ല്ല. എ​ന്നി​ട്ടും ഈ ​റോ​ഡി​ൽ ഒ​രു വ​ശ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം വിലക്കിയിരി​ക്ക​യാ​ണ്. ഇ​തു​മൂ​ലം തൃ​പ്ര​യാ​ർ ഭാ​ഗ​ത്തുനി​ന്നും മ​റ്റും വ​രു​ന്ന ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞ് ശ​ക്ത​ൻ​സ്റ്റാ​ൻ​ഡി​ലൂ​ടെ പോ​യി റിം​ഗ് റോ​ഡി​ലെ​ത്തി അ​വി​ടെ തി​രി​ക്കു​ന്ന​തോ​ടെ വ​ൻ കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഈ ​ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും കൊ​ക്കാ​ലെ റോ​ഡി​ലൂ​ടെ ക​ട​ത്തിവി​ട്ടാ​ൽ നേ​രെ റിം​ഗ് റോ​ഡി​ലെ​ത്താം. അ​പ്പോ​ൾ ബ​സു​ക​ൾ​ക്കു തി​രി​ച്ചി​ടു​ക​യും വേ​ണ്ട. നേ​രെ​യെ​ത്തി റോ​ഡി​ന്‍റെ വ​ശ​ത്തു നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റാം. ശ​ക്ത​നി​ൽ ആ​കാ​ശ​പ്പാ​ത നിർമാണത്തിന്‍റെ പേ​രി​ൽ ന​ഗ​ര​ത്തി​ൽ മൊ​ത്തം റോ​ഡു​ക​ള​ട​ച്ച് വ​ൻകു​രു​ക്കാ​ണ് ഇ​പ്പോ​ൾ വ​രു​ത്തു​ന്ന​ത്. ഒ​രു കാ​ഴ്ച​പ്പാ​ടും ഇ​ല്ലാ​തെ റോ​ഡു​ക​ൾ അ​ട​ച്ചി​ട്ടു…

Read More

വ​നി​താദി​ന​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ നഗരസഭ കൗൺസിൽ വ​നി​താ കൗ​ണ്‍​സി​ല​ർ​മാരുടെ തമ്മിതല്ല്; ചെ​യ​ർ​പേ​ഴ്സ​ണ്‍ ആശുപത്രിയിൽ

  കൊ​ടു​ങ്ങ​ല്ലൂ​ർ: വ​നി​താ ദി​ന​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വ​നി​താ കൗ​ണ്‍​സി​ല​ർ​മാ​ർ ത​മ്മി​ൽ ഉ​ന്തും ത​ള്ളും.​ അ​ജ​ൻഡ ച​ർ​ച്ച ചെ​യ്യാ​തെ അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ പാ​സാ​ക്കി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ കൗ​ണ്‍​സി​ൽ ഹാ​ളി​ൽനി​ന്ന് ഇറ​ങ്ങിപ്പോ​യി.​ ഇന്നലെ രാ​വി​ലെ പ​ത്ത​രയ്ക്കാണു സംഭവം. ​കൗ​ണ്‍​സി​ൽ ആ​രം​ഭി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.എ​സ്. സ​ജീ​വ​ൻ കു​റ​ച്ചു വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. അ​ജ​ൻഡയ്ക്കുശേ​ഷം ച​ർ​ച്ച​യാ​കാ​മെ​ന്നു ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.യു. ഷി​നി​ജ മ​റു​പ​ടി ന​ൽ​കിയെങ്കിലും ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യി​തി​ട്ട് അ​ജ​ൻഡയി​ലേ​ക്കു കട​ക്കാ​മെ​ന്ന മ​റു​പ​ടി പ്ര​തി​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ചു.​ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി ചെ​യ​ർ​പേ​ഴ്സ​ണ്‍​ന്‍റെ മു​ന്നി​ൽനി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​തി​നി​ടെ അ​ജ​ൻഡക​ളെ​ല്ലാം പാ​സാ​ക്കി​യ​താ​യി അ​റി​യി​ച്ച് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​റ​ങ്ങിപ്പോയി.​ ബിജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ചെ​യ​ർ​പേ​ഴ്സ​ന്‍റെ മു​റി​ക്കും ചേം​ബ​റി​നു മു​ന്നി​ലും കു​ത്തി​യി​രു​ന്ന് മുദ്രാ​വാ​ക്യം വി​ളി​ച്ച് ചെ​യ​ർ​പേ​ഴ്സ​നെ ത​ട​ഞ്ഞുവ​ച്ചു. അ​ജ​ൻഡ കാ​ണി​ച്ചു ത​ര​ണ​മെ​ന്നും മി​നി​റ്റ്സി​ൽ ഒ​പ്പി​ടാ​ൻ സ​മ്മ​തി​ക്ക​ണ​മെ​ന്നും ആവ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ത​ട​യൽ.​ ഇതിനി​ട​യി​ൽ എ​ൽഡിഎ​ഫ് –…

Read More

കടിച്ചു പിടിച്ച ചെമ്പല്ലി  വർഗീസിന് പണികൊടുത്തു; വായിലെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങിയത് 12 സെന്‍റിമീറ്റർ നീളമുള്ള മീൻ; ഡോ.​രാ​മ​കൃ​ഷ്ണ​ന്‍റെ നേതൃത്വത്തിൽ വ​ർഗീസിന് പുതുജീവൻ

തൃ​ശൂ​ർ: ചൂ​ണ്ട​യി​ൽനി​ന്നു മീ​ൻ ക​ടി​ച്ചു​മാ​റ്റി വേ​ർ​പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ശ്വാ​സ​ത​ട​സ​വും ര​ക്ത​സ്രാ​വ​വു​മാ​യി ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. വ​ല​ക്കാ​വ് സ്വ​ദേ​ശി പാ​റ​ത്തൊ​ട്ടി​യി​ൽ വ​ർ​ഗീ​സി​ന്‍റെ തൊ​ണ്ട​യി​ലാ​ണ് മീ​ൻ കു​ടു​ങ്ങി​യ​ത്. എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ മ​ത്സ്യ​ത്തെ എ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​മി​ത​ര​ക്ത​സ്രാവം മൂ​ലം സാ​ധി​ച്ചി​ല്ല. പെട്ടെന്നു​ത​ന്നെ രോ​ഗി​യെ ഓ​പ്പ​റേ​ഷ​ൻ തി​യറ്റ​റി​ൽ ക​യ​റ്റി അ​ന​സ്തേ​ഷ്യ ന​ൽ​കി.ട്ര​ക്കി​യോ​സ്റ്റ​മി ചെ​യ്തു ശ്വാ​സ​ത​ട​സം മാ​റ്റി​യ​തി​നു​ശേ​ഷം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ 12 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള മ​ത്സ്യ​ത്തെ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. ഡോ. ​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജോ​സ്ന, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ബി​ജോ​യ്, ഡോ.​അ​പ​ർ​ണ, ഡോ.​കെ​സ്ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വി​ജ​യ​ക​ര​മാ​യി മ​ത്സ്യ​ത്തെ പു​റ​ത്തെ​ടു​ത്ത​ത്. വ​ർ​ഗീ​സ് ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ട് ആ​ശു​പ​ത്രി വി​ട്ടു.

Read More

 തൃശൂരിൽ അ​ഞ്ചു കേ​സു​ക​ളി​ൽ പ്ര​തി​യാ​യി ആറുവർഷമായി കോട്ടയത്ത് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

കോ​ട്ട​യം: അ​ഞ്ചു കേ​സു​ക​ളി​ൽ പ്ര​തി​യാ​യി ആ​റുവ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി ഒ​ടു​വി​ൽ പോ​ലീ​സ് പി​ടി​യി​ൽ. തൃ​ശൂ​ർ ച​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​യാ​യ ബി​നോ​ജാ (വാ​വ)​ണു കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജി​ല്ലാ പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ കാ​വ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ തി​രു​ന​ക്ക​ര ഭാ​ഗ​ത്ത് ബി​നോ​ജി​നെ സം​ശ​യം തോ​ന്നി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ തൃ​ശൂ​രെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ൾ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ തൃ​ശൂ​ർ മ​തി​ല​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഞാ​യ​റാ​ഴ്ച രാ​ത്രി കൈ​മാ​റി. കോ​ട്ട​യം ടൗ​ണ്‍ ഭാ​ഗ​ത്തു ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന ഗു​ണ്ട ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വെ​സ്റ്റ് എ​സ്എ​ച്ച്ഒ അ​നൂ​പ് കൃ​ഷ്ണ, എ​സ്ഐ ടി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

കുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപയോഗിക്കും; ഇരകളെ കണ്ടെത്തുന്നത് സോഷ്യൽ മീഡിയയിലൂടെ

ക​ല്ല​ടി​ക്കോ​ട് : സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം നേ​ടി കു​ട്ടി​ക​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും കീ​ഴ്പ്പെ​ടു​ത്തി​യ ശേ​ഷം കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന യുവാവ് പിടിയിൽ. കൊ​ല്ലം ശൂ​ര​നാ​ട് അ​ന്പ​ല​ത്തും ഭാ​ഗം രാ​ജീ​വി​ന്‍റെ മ​ക​ൻ വി​ഷ്ണു (21) എ​ന്ന് വി​ളി​ക്കു​ന്ന ആ​ദ​ർ​ശി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം ക​ല്ല​ടി​ക്കോ​ട് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഫേ​സ്ബു​ക്കി​ലൂ​ടെ കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ന്ന ഇ​യാ​ൾ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​യ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി. മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്തു. ക​ല്ല​ടി​ക്കോ​ട് എ​സ്എ​ച്ച്ഒ ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ കെ.​പി. അ​ബ്ദു​ൽ സ​ത്താ​ർ, വ​നി​താ പോ​ലീ​സ് സീ​നി​യ​ർ സി​പി​ഒ എ​സ്.​ല​തി​ക, സീ​നി​യ​ർ സി​പി​ഒ പി.​രാ​ജീ​വ്, കെ.​എ​സ്. കോ​മ​ള ദാ​സ്, കെ.​ഉ​ല്ലാ​സ്, പി.​എം. ജോ​സ്, തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത്.

Read More

യു​ക്രെയ്ൻ യുദ്ധമുഖത്ത് നിന്ന് രണ്ട് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ബ​ഷീ​റും സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടി​ലെ​ത്തി​യ​തു സു​മ​നസു​ക​ളു​ടെ തുണയിൽ

പു​തു​ക്കാ​ട്: യു​ദ്ധം കൊ​ടു​ന്പി​രി​കൊ​ള്ളു​ന്ന യു​ക്രെയ്നി​ൽനി​ന്ന് ര​ണ്ടു രാ​ജ്യ​ങ്ങ​ൾ ക​ട​ന്ന് ബ​ഷീ​റും സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടി​ലെ​ത്തി​യ​തു സു​മ​ന​സു​ക​ളു​ടെ തു​ണ​യി​ൽ. ഒ​ഡേ​സ നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി​യാ​യ വേ​ലൂ​പ്പാ​ടം വ​ലി​യ​ക​ത്ത് മൂ​സ​യു​ടെ മ​ക​ൻ ബ​ഷീ​ർ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. ഒ​ഡേ​സ​യി​ലെ 185 വി​ദ്യാ​ർ​ഥി​ക​ളി​ൽ മാ​ൾ​ഡോ​വ​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് റുമാ​നി​യ​യി​ലേ​ക്കും പോ​യ ബ​ഷീ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള 87 പേ​രാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. റു​മാ​നി​യ​യി​ൽ ഡോ​ക്ട​റാ​യ കൊ​ച്ചി സ്വ​ദേ​ശി നൗ​ഫ​ൽ അ​ബ്ദു​ൾ വ​ഹാ​ബ്, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ട്രി​ജോ​യ് മാ​ത്യു തോ​മ​സ്, റു​മാ​നി​യ​ൻ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ർ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ത​ങ്ങ​ൾ​ക്കു മാ​ൾ​ഡോ​വ​യി​ൽ​നി​ന്ന് റു​മാ​നി​യ​യി​ലേ​ക്കും തു​ട​ർ​ന്നു നാ​ട്ടി​ലേ​ക്കും പോ​രാ​നാ​യ​തെ​ന്നു ബ​ഷീ​ർ പ​റ​യു​ന്നു. “എം​ബ​സി​ക​ൾ നി​സ​ഹാ​യ​രാ​യ സ​മ​യ​ത്ത് മാ​ൾ​ഡോ​വ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഞ​ങ്ങ​ളെ അ​ങ്ങോ​ട്ടു വി​ളി​ച്ച​ത്. അ​വ​രു​ടെ ഹോ​സ്റ്റ​ലി​ൽ താ​മ​സ​വും അ​വ​ർ സ​മാ​ഹ​രി​ച്ച തു​ക​കൊ​ണ്ട് ഭ​ക്ഷ​ണ​വും ന​ൽ​കി. മാ​ൾ​ഡോ​വ​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു വി​മാ​ന​മു​ണ്ടെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​ർ യു​ദ്ധ​ഭൂ​മി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഞ​ങ്ങ​ൾ മാ​ൾ​ഡോ​വ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ,…

Read More