ഭാഗ്യം തുണയായി..!  വൈ​ദ്യു​തി പോ​സ്റ്റ് മാ​റി​ക്ക​യ​റി, ഷോ​ക്കേ​റ്റ് നി​ല​ത്തുവീ​ണ യു​വാ​വി​ന്‍റെ  ഇ​രു കൈ​ക​ളും ഒ​ടി​ഞ്ഞു

 

കൊ​ടു​ങ്ങ​ല്ലൂ​ർ: ​വൈ​ദ്യു​തി പോ​സ്റ്റ് മാ​റി​ക്ക​യ​റി, ഷോ​ക്കേ​റ്റ് നി​ല​ത്തുവീ​ണ യു​വാ​വി​ന്‍റെ ഇ​രു കൈ​ക​ളും ഒ​ടി​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി അ​ൻ​വ​റാ​ണ് പ​രി​ക്കേ​റ്റ് കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.​

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ബി ​എ​സ് എ​ൻ എ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം.​കെ ഫോ​ണ്‍ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പോ​സ്റ്റു​ക​ളി​ൽ വൈ​ദ്യു​തി ഓ​ഫാ​ക്കി​യി​രു​ന്നു.​

എ​ന്നാ​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന പോ​സ്റ്റി​ലാ​ണ് ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ അ​ൻ​വ​ർ ക​യ​റി​യ​ത്.​ ഷോ​ക്ക​ടി​ച്ച​തോ​ടെ നി​ല​ത്തുവീ​ഴു​ക​യാ​യി​രു​ന്നു.

കൈ ​കു​ത്തി വീ​ണ​തു കൊ​ണ്ടാ​ണ് ഇ​രു കൈ​ക​ൾ​ക്കും പ​രി​ക്ക് പ​റ്റി​യ​ത്.​ പോ​സ്റ്റ് മാ​റിക്ക​യ​റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

 

Related posts

Leave a Comment