സ്വന്തം ലേഖകൻ തൃശൂർ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യം ഏറ്റവും വേഗത്തിലും അതീവ വൈദഗ്ധ്യത്തോടെയും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് മികവു തെളിയിച്ച് തൃശൂർ സിറ്റി മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണെന്നുള്ള വിവരം മറച്ചുവച്ച്, വിവാഹവാഗ്ദാനം നൽകി, യുവതിയെ പീഡിപ്പിച്ച കേസിൽ എറണാകുളം പോത്താനിക്കാട് വയൽപറന്പിൽ ഷൈജുവിനെ(39) ഇക്കഴിഞ്ഞ ഏഴിനാണ് അറസ്റ്റ് ചെയ്തത്. തൃശൂർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.പി. ജോയ്, അസി. സബ് ഇൻസ്പെക്ടർ കെ.ബി. അംബിക, സിവിൽ പോലീസ് ഓഫീസർമാരായ എം.എ. റിയാസുദീൻ, എം.കെ. പ്രകാശൻ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റുചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത് 12 ദിവസത്തിനകം പരാതിക്കാരിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട്, പ്രതിയുടെ പൊട്ടൻസി ടെസ്റ്റ്, പ്രതി മുൻപ് വിവാഹം കഴിച്ചതിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കുറ്റകൃത്യം നടന്ന സംഭവ സ്ഥലത്തിന്റെ മഹസർ തുടങ്ങിയ രേഖകൾ…
Read MoreCategory: Thrissur
കണ്ണീരോടെ കലാലോകം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിൽ
കൊച്ചി/തൃപ്പൂണിത്തുറ: അനുപമമായ അഭിനയമികവുകൊണ്ടു മലയാള സിനിമയില്‍ പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന നടി കെപിഎസി ലളിത(74)യ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കലാകേരളം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ കുടുംബവീട്ടിൽ നടക്കും. ചൊവ്വാഴ്ച രാത്രി 10.45-ന് തൃപ്പൂണിത്തുറയില്‍ മകന് സിദ്ധാര്‍ഥിന്റെ ഫ്ളാറ്റിലായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. കരള്‍ സംബന്ധമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. മരണവിവരം അറിഞ്ഞതുമുതല്‍ തൃപ്പൂണിത്തുറയില്‍ മകന് സിദ്ധാര്‍ഥിന്റെ ഫ്ളാറ്റിലേക്ക് സിനിമാലോകം ഒഴുകിയെത്തി. രാഷ്ട്രീയ, കല-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. രാത്രി 12-ന് ഭൗതിക ശരീരം ഫ്ളാറ്റിന്റെ ക്ലബ് ഹൗസില്‍ പൊതുദര്‍ശനത്തിനു വച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, ബാബുരാജ്, ടിനി ടോം, രചന നാരായണന്‍കുട്ടി, നാദിര്‍ഷ, ദിലീപ്, കാവ്യ മാധവന്, ഫഹദ് ഫാസില്‍, അമല്‍ നീരദ് , സരയൂ, ബി. ഉണ്ണിക്കൃഷ്ണന്, ഇടവേള ബാബു എന്നിവര്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്ന്…
Read Moreബസിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ശക്തമായി യുവതി പ്രതികരിച്ചതോടെ പ്രതിയെ പൊക്കി പോലീസ്
കുന്നംകുളം: ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ് കിള്ളന്നൂർ കുറ്റൂർ കരുവാൻ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് കുന്നംകുളം എസ്എച്ച്ഒ വി.സി. സൂരജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയായ ഉണ്ണികൃഷ്ണൻ മുൻപും ഇത്തരത്തിൽ ബസിൽ വച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. യുവാവ് ശല്യം ചെയ്തതോടെ മനഃസാന്നിധ്യത്തോടെ ശക്തമായി യുവതി പ്രതികരിച്ചതോടെയാണ് ഇയാളെ പിടികൂടാനായത്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ ഷക്കീർ അഹമ്മദ്, ബാലരാജൻ, സിപിഒ രമേശ് എന്നിവരും ഉണ്ടായിരുന്നു.
Read Moreപോലീസ് അക്കാദമിയിലെ മത്സ്യകൃഷിക്കു നൂറുമേനി; വിളവെടുപ്പ് ആവേശമാക്കി പോലീസ് ഉദ്യോഗസ്ഥർ
രാമവർമപുരം: കേരള പോലീസ് അക്കാദമിയിലെ ജൈവകൃഷിത്തോട്ടത്തിലെ ജലാശയത്തിലെ മത്സ്യകൃഷിക്കു നൂറുമേനി വിളവ്. വിളവെടുപ്പ് ആവേശമാക്കി പോലീസ് ഉദ്യോഗസ്ഥരും പരിശീലനാർഥികളും ചേർന്നു കിലോക്കണക്കിനു പെടയ്ക്കണ മീനാണു പിടികൂടിയത്. ഒന്നു മുതൽ മൂന്നു കിലോ വരെ ഭാരമുള്ള മീനുകളാണ് പിടിച്ചത്. വിളവെടുപ്പ് ഐജി പി. സേതു രാമൻ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ വിശാല കാർപ്പ് മത്സ്യകൃഷിയുടെ ഭാഗമായാണു പോലീസ് അക്കാദമി കുളത്തിൽ കൃഷിയിറക്കിയത്. ജൂലൈയിലാണ് ആയിരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ശാസ്ത്രീയ പരിപാലനത്തിലൂടെ തീറ്റ നൽകിയാണു വളർത്തിയത്. എട്ടാം മാസത്തിലാണു നൂറുമേനി വിളവെടുപ്പ്. ഗ്രാസ് കാർപ്പ്, തിലാപ്പിയ, നട്ടർ ഇനത്തിലുള്ള മത്സ്യങ്ങളാണ് നിലവിൽ വില്പനയ്ക്കായി തയാറായിട്ടുള്ളത്. അക്കാദമിയിലെ പ്രൊവിഷണൽ സ്റ്റോർ വഴിയാണ് വിപണനം. അക്കാദമി അസിസ്റ്റന്റ് ഡയറക്ടർമാരായ ടി.കെ. സുബ്രഹ്മണ്യൻ, എൽ. സോളമൻ, എസ്. നജീബ് എന്നിവർ വിളവെടുപ്പിനു നേതൃത്വം നൽകി. തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. മാജാ…
Read Moreമത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങി നീരാളി; മത്സ്യത്തൊഴിലാളികൾ ചെയ്തത് കണ്ടോ…
വെങ്കിടങ്ങ്: കനോലി കനാലിലെ തൊയക്കാവ് കോക്കനട്ട് ഐലൻഡിനടുത്തുനിന്ന് രാത്രി ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കു മീൻപിടിത്തത്തിനിടയിൽ നീരാളിയെ ലഭിച്ചു. പാടൂർ എടക്കാട്ട് ഷാജിക്കും തൊയക്കാവ് കൂനംപുറത്ത് മൻസിലിനുമാണ് നീരാളിയെ ലഭിച്ചത്.കടലിൽനിന്ന് വേനൽക്കാലത്ത് പുഴകളിലേക്ക് ഉപ്പുവെള്ളം കയറുന്നതിനിടയ്ക്ക് നീരാളികൾ എത്താറുണ്ട്. എന്നാൽ മരക്കുറ്റികളിലും കല്ലുകൾക്കിടയിലും താവളമൊരുക്കുന്നതിനാൽ അപൂർവമായാണ് ഇവ മത്സ്യത്തൊഴിലാളികളുടെ വലകളിൽ കുടുങ്ങാറുള്ളത്. ഒട്ടേറെ പരിസരവാസികളും വിദ്യാർഥികളും നീരാളിയെ കാണാനെത്തി. പിന്നീട് പുഴയിലേക്കുതന്നെ നീരാളിയെ ജീവനോടെ വിട്ടയച്ചു. എട്ടുവർഷം മുൻപ് കനോലി കനാലിൽ മീൻപിടിത്തത്തിനിടയിൽ തൊയക്കാവ് പള്ളിക്കടവിൽനിന്ന് കെ.വി. മനോഹരനും വലിയ നീരാളിയെ ലഭിച്ചിരുന്നു. അന്നു നീരാളിയെ തൊട്ടടുത്ത സ്കൂൾ ലാബിലേക്കു നൽകി.
Read Moreമേയർ സുരേഷ്ഗോപിയെ പുകഴ്ത്തിയതു സിപിഎം നേതൃത്വത്തിന്റെ അറിവോടെ; പിന്തുണയുമായി ബിജെപിയും; പ്രതിരോധത്തിലായി ടി.എൻ. പ്രതാപൻ എംപിയും പാർട്ടിയും
തൃശൂർ: ശക്തൻ മത്സ്യമാർക്കറ്റ് ഹൈടെക് ആക്കുന്നതിന് ഒരു കോടി അനുവദിച്ചതിനു പിന്നാലെ തൃശൂർ നഗരത്തിന്റെ വികസനത്തിനു സഹായം തേടി നടനും രാജ്യസഭാ എംപിയുമായ സുരേഷ്ഗോപി കേന്ദ്ര ധനമന്ത്രിയെ കണ്ടതിനെ അഭിനന്ദിച്ചുള്ള മേയർ എം.കെ.വർഗീസിന്റെ പ്രതികരണം ചർച്ചയാകുന്നു. തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടശേഷവും തൃശൂരിന്റെ വികസനത്തിനായി മനസുകാണിക്കുന്ന സുരേഷ് ഗോപിക്കും ബിജെപിക്കും ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും, കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ടി.എൻ. പ്രതാപനോടുള്ള നീരസംകൂടി പരസ്യമാക്കാനാണ് മേയറുടെയും സിപിഎമ്മിന്റെയും ശ്രമം. ടി.എൻ. പ്രതാപൻ വിജയിച്ചിട്ടും തൃശൂർ നഗരത്തിന്റെ വികസനത്തിനുവേണ്ടി വേണ്ട രീതിയിൽ സഹകരിക്കുന്നില്ലെന്നു മേയർ പരസ്യമായിത്തന്നെ പറഞ്ഞിരുന്നു. സിപിഎം നേതൃത്വത്തിനും ഈ അഭിപ്രായത്തോടു യോജിപ്പാണ്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടിട്ടും തൃശൂർ നഗരത്തിൽ ശക്തൻ മത്സ്യമാർക്കറ്റിനായി ഒരു കോടി രൂപ രാജ്യസഭാ എംപിയെന്ന നിലയിൽ അനുവദിച്ചതോടെയാണ് വികസനത്തിന് എല്ലാ പിന്തുണയുമുണ്ടെന്നു പറഞ്ഞു മേയർ സുരേഷ് ഗോപിയെ…
Read Moreതല കുമ്പിട്ടാലേ ഈ വില്ലേജിൽ കാര്യം നടക്കൂ; പൊയ്യ വില്ലേജ് ഓഫീസിലെ സംഭവം ഇങ്ങനെ…
മാള: വില്ലേജ് ഓഫീസിൽ എത്തുന്നവൻ ആരായാലും തല കുന്പിടാതെ ഇവിടെ കാര്യങ്ങൾ നടത്താനാകില്ല. പൊയ്യ വില്ലേജിലാണ് ഈ സാഹചര്യം. കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ – മടത്തുംപടി – പളളിപ്പുറം വില്ലേജ് ഓഫീസിലേക്കുള്ള പ്രവേശന കവാടത്തിലാണ് ഈ അപൂർവ തല കുന്പിടലിനു സാഹചര്യം. 25 വർഷങ്ങൾക്കുമുന്‍പ് മാള ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായി ഒരുലക്ഷം രൂപയോളം ചെലവ് ചെയത് സ്ഥാപിച്ച സോളാർ പാനലാണ് പൊതുജനത്തിനു ശല്യമായി സ്ഥിതി ചെയ്യുന്നത്. വില്ലേജ് ഓഫീസിൽ കയറുന്നതിനായി സ്ഥാപിച്ച റാന്പിനു മുകളിലായി സോളാർ പാനൽ സ്ഥിതി ചെയ്യുന്നതിനാൻ വില്ലേജ് ഓഫീസിലേക്കു പ്രവേശിക്കണമെങ്കിൽ കുനിയാതെ സാധ്യമല്ല. കൂടാതെ ശ്രദ്ധിക്കാതെ വരുന്നവരുടെ തല സോളാർ പാനലിൽ ഇടിക്കുന്നതും പതിവായിരിക്കുകയാണ്. വില്ലേജ് ഓഫീസ് പരിസരത്തുള്ള പൊതുകിണറിൽ നിന്നും ജനങ്ങൾക്കാവശ്യമായ ശുദ്ധജലം പന്പ് ചെയ്തു നൽകുന്നതിനുവേണ്ടി സ്ഥാപിച്ച മോട്ടറിനു വൈദ്യുതി ലഭിക്കുന്നതിനായാണ് സോളാർ സിസ്റ്റം സ്ഥാപിച്ചത് എന്നാൽ ഒരു…
Read Moreഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്നു കൊടിയേറ്റം; രാവിലെ ആനയില്ലാ ശീവേലി; മുന്ന് ആനകളെ പങ്കെടുപ്പിച്ച് ആനയോട്ടം
ഗുരുവായൂർ: കോവിഡ് നിയന്ത്രണങ്ങളോടെ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന ആനയോട്ടത്തോടെ ഗുരുവായൂർ ക്ഷേത്രോത്സവത്തിനു തുടക്കമാകും. ആനയില്ലാ കാലത്തെ അനുസ്മരിച്ച് വർഷത്തിൽ ഒരു ദിവസം മാത്രം നടക്കുന്ന ആനയില്ലാ ശീവേലി ഇന്നുരാവിലെ നടക്കും. ശാന്തിയേറ്റ കീഴ്ശാന്തി നന്പൂതിരി ഗുരുവായൂരപ്പന്റെ തിടന്പ് നെഞ്ചോട് ചേർത്തു വച്ച് നടന്നുകൊണ്ട് പ്രദക്ഷിണം ചെയ്താണ് ശീവേലി പൂർത്തിയാകുന്നത്. സന്ധ്യക്ക് ദീപാരാധനക്കുശേഷം ആചാര്യവരണത്തോടെ കൊടിയേറ്റ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൂജകൾക്കു ശേഷം രാത്രി 8.30 ഓടെ കൊടിയേറ്റംനടക്കും.ആനയോട്ടത്തിനു മൂന്ന് ആനകളെ പങ്കെടുപ്പിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. ഓടുന്നതിനുള്ള മൂന്ന് ആനകളെ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ആനയോട്ടത്തിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.മഞ്ജുളാൽ മുതൽ ക്ഷേത്രനടപ്പന്തൽ വരെ ആളുകളെ നിയന്ത്രിക്കും. ഇന്നർ റിംഗ് റോഡിലും, മഞ്ജുളാൽ മുതൽ ക്ഷേത്രനട വരേയും ഉച്ചയ്ക്ക് 12 മുതൽ ഗതാഗതം നിരോധിക്കും. കലാപരിപാടികളും ദേശപ്പകർച്ചയും പ്രസാാദ ഉൗട്ടുമില്ലാതെയാണ് ഇക്കുറി ഉത്സവം…
Read Moreകഴുത്തിൽ കുടം കുടുങ്ങിയ നിലയിൽ സ്കൂൾ വളപ്പിൽ തെരുവുനായ; ഹെഡ്മിസ്ട്രസ് സരിതയുടെ ഇടപെടലിൽ നായയെ രക്ഷിച്ച് ഫയർ ഫോഴ്സ്
കൊടുങ്ങല്ലൂർ: എറിയാട് പത്താം വർഡിൽ ശിശുവിദ്യാ പോഷിണി സ്കൂളിൽ കഴുത്തിൽ കുടത്തിന്റെ പകുതി കുടുങ്ങിയ തെരുവുനായയെ കുടം മുറിച്ചു മാറ്റി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. സ്കൂളിലെ ക്ലാസ് മുറിയിൽ അപകടാവസ്ഥയിലായ തെരുവ് നായയെ അവശനിലയിൽ സ്കൂളിലെ അധ്യാപകർ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സ്കൂളിലെ ഹെഡ്മിസ്ട്രസ് സരിത കൊടുങ്ങല്ലൂർ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. അസി. സ്റ്റേഷൻ ഓഫീസർ ഗ്രേഡ് കെ.കെ. ഹനീഫിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തി കട്ടർ ഉപയോഗിച്ച് തെരുവ് നായയുടെ കഴുത്തിൽ കുടുങ്ങിയ കുടത്തിന്റെ പകുതി ഭാഗം മുറിച്ച് മാറ്റി നായയെ രക്ഷപ്പെടുത്തി. ഫയർ ആന്റ് റസ്ക്യു ഓഫീസർമാരായ കെ.എം.സനൽ റോയ്, പി.ആർ. സജീഷ്, വിഷ്ണു ജയചന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreതിരിച്ചുവന്നാൽ തീർക്കുമെന്ന് അയൽവാസിയുടെ കൊലവിളി! ഭയന്ന കുടുംബം രോഗിയായ മാതാവുമായി തെരുവിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പഴയന്നൂർ: കുന്പളക്കോട് വീട് അടിച്ചുതകർത്ത് വീട്ടുകാരെ ആക്രമിച്ചു പുറത്താക്കി. തിരിച്ചുവന്നാൽ തീർക്കുമെന്ന് അയൽവാസിയുടെ കൊലവിളി. ഭയന്ന കുടുംബം രോഗിയായ മാതാവുമായി രണ്ട ു നാളായി തെരുവിൽ. കുന്പളക്കോട് തലാടിക്കുന്ന് നാരായണൻകുട്ടി (36)യും അമ്മ വിശാലുവും ഭാര്യ സജിതയും ഇവരുടെ പന്ത്രണ്ടുകാരിയായ മകളുമാണ് അയൽവാസിയായ മണികണ്ഠന്റെ കൊലവിളിയിൽ ഭയന്നു തെരുവിൽ കഴിയുന്നത്. കാലങ്ങളയി ഇയാൾ ഇവരെ ഉപദ്രവിച്ചുകൊണ്ട ിരിക്കുകയാണ്. മണികണ്ഠന്റെ ബന്ധു നാരായണൻകുട്ടിയുടെ സ്ഥലം കൈയേറിയിരുന്നു. അതു സംബന്ധിച്ച് നാരായണൻകുട്ടിയുടെ അമ്മ വിശാലു കേസ് കൊടുത്തിട്ടുണ്ട്. ഇതിന്റെ വൈരാഗ്യത്തിലാണ് അയാൽവാസിയുടെ അതിക്രമം. ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ വീട്ടിലെ സർവസാധനങ്ങളും അക്രമി നശിപ്പിച്ചു. ടിവി, തയ്യൽ മെഷീൻ, കുട്ടിയുടെ പുസ്തകങ്ങൾ, പാത്രങ്ങൾ തുടങ്ങി കൂലിവേല ചെയ്തു സ്വരൂപിച്ച സകല വീട്ടുപകരണങ്ങളും ഇയാൾ തകർത്തു. വീട്ടിനുള്ളിൽ തകർന്ന സാധനങ്ങൾക്കിടയിൽ നിലത്ത് മുഴുവൻ രക്തക്കറയാണ്. ടിവി ചവിട്ടി പൊട്ടിക്കുന്നതിനിടെ അക്രമിയുടെ കാലിൽ മുറിവേറ്റിരുന്നു.…
Read More