കൽപ്പറ്റ: ബത്തേരി ബീനാച്ചി സ്വദേശിയായ ഉണ്ണികൃഷ്ണൻ നായർ സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സ്ഥിരമായി മകന്റെ ദേഹോപദ്രവം ഏൽക്കുന്ന അച്ഛൻ വൃദ്ധസദനത്തിലേക്ക് മാറി താമസിക്കാൻ സന്നദ്ധനാണെന്നും ചെലവ് വഹിക്കാൻ മകൻ തയാറാണെന്നും മാനന്തവാടി സബ്കളക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പരാതിക്കാരന്റെ മകൻ വിദേശത്താണ്. മകൻ താഴത്തെ നിലയിലും അച്ഛൻ മുകളിലത്തെ നിലയിലുമാണ് താമസിക്കുന്നത്. നാട്ടിൽ വരുന്പോഴെല്ലാം മകൻ തന്നെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് അച്ഛൻ കമ്മീഷനെ അറിയിച്ചു. ഇതു സംബന്ധിച്ച് നിരവധി കേസുകൾ പോലീസിലുണ്ട്. തന്റെ മകളുടെ ഭർത്താവ് മകന്റെ പക്ഷത്താണെന്നും പരാതിയിൽ പറയുന്നു. വീടിന്റെ ഗേറ്റ് മകൻ താഴിട്ട് പൂട്ടിയതിനാൽ മതിൽ ചാടികടന്നാണ് താൻ പുറത്തേക്ക് പോകാറുള്ളത്. തന്റെ പേരിലുള്ള 16 സെന്റ് സ്ഥലം വിറ്റുകിട്ടിയ പണം കൊണ്ട് നിർമിച്ച വീട്ടിലാണ് മകൻ താമസിക്കുന്നത്. തന്റെ പേരിലുള്ള മുഴുവൻ സ്ഥലവും വിറ്റ് പണം നൽകണമെന്നാണ്…
Read MoreCategory: Thrissur
കാറില്‍ ഉണ്ടായിരുന്ന യുവതി ആര് ? ദേശീയപാതയിൽ സിനിമാ ചിത്രീകരണം പോലെ സാഹസികത നിറഞ്ഞ രംഗങ്ങൾ; കണ്ടു ഞെട്ടി നാട്ടുകാർ
മണ്ണുത്തി: ദേശീയപാത തോട്ടപ്പടിയിൽ മേൽപ്പാലത്തിൽ സിനിമാ ചിത്രീകരണം പോലെ സാഹസികത നിറഞ്ഞ രംഗങ്ങൾകണ്ടു നാട്ടുകാർ ഞെട്ടി. രംഗം കൂടുതൽ വഷളാവാൻ തുടങ്ങിയതോടെ നാട്ടുകാർ ഇടപെട്ട് എല്ലാവരെയും മണ്ണുത്തി പോലീസിനു കൈമാറി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെ പാലക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന കാറിനെ സിനിമ സ്റ്റൈലിൽ മറ്റെരു കാർ തടഞ്ഞു നിർത്തുന്നു. കാറിൽനിന്നും രണ്ടുപേർ ഇറങ്ങി തടഞ്ഞുനിർത്തിയ കാറിന്റെ ഡോർ വലിച്ചുതുറന്ന് കാറിലുണ്ടായിരുന്ന യുവതിയെ ബലം പ്രയോഗിച്ച് കാറിൽനിന്നും ഇറക്കി ഇവരുടെ കാറിൽ കയറ്റുന്നു. ഇതോടെ യുവതിയുടെ കാറിലുണ്ടായിരുന്ന മധ്യവയസ്കൻ ഇറങ്ങി യുവതിയെ കയറ്റിയ കാറിന്റെ ബോണറ്റിൽ കയറിയിരിക്കുന്നു. കാർ മുന്നോട്ട് എടുക്കും എന്ന അവസ്ഥയിൽ കാറിന്റെ വൈപ്പറിൽ പിടിച്ച് താഴെ വീഴാതിരിക്കാൻ ശ്രമം. ഇത്രയുമായപ്പോൾ നാട്ടുകാർതന്നെ പോലീസിനെ വിളിച്ചു. ശേഷം മണ്ണുത്തി സ്റ്റേഷനിൽ. ഇതിനകംതന്നെ വലിയൊരു ജനക്കൂട്ടം സ്റ്റേഷനു മുന്നിലെത്തിയിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയെ ബലം പ്രയോഗിച്ച്…
Read Moreദാ വന്നു, ദേ പോയി..! നവീകരിച്ചിട്ട് മണിക്കൂറുകൾ മാത്രം, പ്രളയത്തിൽ വെള്ളം കയറി, കുണ്ടും കുഴികളുമായി മാറിയ റോഡിന്റെ ടാറിംഗ് അടർന്നു തുടങ്ങി
കാടുകുറ്റി: പ്രളയത്തിൽ വെള്ളം കയറി, കുണ്ടും കുഴികളുമായി മാറിയ റോഡ് പുനരുദ്ധരിച്ചെങ്കിലും ജനങ്ങൾക്ക് നിരാശ മാത്രം ബാക്കി. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് കുലയിടം ലിഫ്റ്റ് ഇറിഗേഷൻ റോഡിനാണ് ദുർഗതി വിടാതെ പിടികൂടിയിരിക്കുന്നത്. പ്രളയത്തിനു ശേഷം മൂന്നര വർഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. റോഡ് നവീകരണം ആവശ്യപ്പെട്ടുള്ള ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ലോക്കൽ റോഡ് റീബിൽഡ് പ്രൊജക്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് അധികൃതർ നടപടിയെടുത്തത്. നിർമാണം കഴിഞ്ഞ് കേവലം മുപ്പതു മണിക്കൂറിനുള്ളിൽ തന്നെ മെറ്റൽ ഇളകി തുടങ്ങി. ടാറിംഗ് അടക്കമുള്ള അസംസ്കൃത വസ്തുക്കൾ ആനുപാതികമായി ഉപയോഗിക്കാത്തതുമൂലം പഴയ ടാറിംഗുമായി യാതൊരു ബന്ധമില്ലാതെ വേറിട്ടു നിൽക്കുകയാണെന്നാണ് നാട്ടുകാർ ചൂണ്ടികാണിക്കുന്നത്. ഒരു ചെറിയ മഴയെ പോലും അതിജീവിക്കാനാകാത്ത വിധത്തിലാണ് ടാറിംഗ് നടന്നിരിക്കുന്നത്. കരാറിൽ അനുശാസിക്കുന്ന കനം ടാറിംഗിനില്ലെന്ന ആക്ഷേപവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്. നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക്…
Read Moreവർഷങ്ങളോളം വീടിനു കാവലായി നിന്ന റോക്കി ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി! പുല്ലാനി മൂർഖനെ കൊന്നു; റോക്കി രക്തസാക്ഷിയായി
കൊരട്ടി: വർഷങ്ങളോളം വീടിനു കാവലായി നിന്ന റോക്കി ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി ഒടുവിൽ രക്തസാക്ഷിയായി. കൊരട്ടി ഗ്രാമപഞ്ചായത്തിലെ പാറക്കൂട്ടം വാർഡിൽ താമസിക്കുന്ന മണി പരമേശ്വരന്റെ വീട്ടിലെ വളർത്തുനായയാണ് ദൗത്യനിർവ ഹ ണത്തിനിടെ മരണം വരിച്ചത്. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ സി.ആർ. പരമേശ്വരന്റെ ഭാര്യയാണ് മണി. ഭർത്താവിന്റെ മരണശേഷം വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മണിക്ക് ധൈര്യവും കൂട്ടും റോക്കിയെന്ന ഈ വളർത്തുനായ ആയിരുന്നു. രണ്ടു വർഷം മുന്‍പ് നായയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും വീടിനു കാവലാളായത് ഈ അരുമയായി രുന്നു. വീട്ടുവളപ്പിൽ ചെറിയൊരു ശബ്ദം കേട്ടാൽ ജാഗ്രതയോടെ റോക്കിഒാടി വരും. കഴിഞ്ഞ രാത്രിയാണ് പുല്ലാനി മൂർഖൻ റോക്കിയുടെ ജീവിതത്തിൽ വില്ലനായത്. രാത്രിയിൽ നായ കുരയ്ക്കുന്നതു കേട്ടെങ്കിലും വഴിയിലൂടെ ആരെങ്കിലും കടന്നു പോകുന്പോൾ കുരയ്ക്കുന്നതായിരിക്കുമെന്ന് കരുതി കാര്യമാക്കിയില്ല. ഇന്നലെ വെളുപ്പിനു മുറ്റത്തേക്കിറങ്ങിയ മണി കണ്ടതു പാന്പും നായയും…
Read Moreമൂന്നുവയസുകാരിയെ പീഡിപ്പിച്ച 60 കാരന് ഈ ശിക്ഷ മതിയാകുമോ? ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി; സംഭവം അന്തിക്കാട്
അന്തിക്കാട്: മൂന്നുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിനു 60 കാരനെ വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവിനും 75,000 രൂപ പിഴയടക്കുന്നതിന്നും ശിക്ഷിച്ചു. മണലൂർ തിരുത്തിപറന്പ് സ്വദേശിയായ സുബ്രഹ്മണ്യനെയാണ് പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷിച്ചത്. പോക്സോ നിയമം ഒന്‍പത്, പത്ത് പ്രകാരം ഏഴുവർഷം കഠിന തടവും 50, 000 രൂപ പിഴയടയ്ക്കുന്നതിനും കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമം 354 പ്രകാരം അഞ്ചുവർഷം കഠിന തടവും 25000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷ വിധിച്ചത്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടയ്ക്കാത്ത പക്ഷം ശിക്ഷാ കാലാവധി എട്ടുമാസം കൂടി അനുഭവിക്കേണ്ടി വരും. തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരനാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയ് കുമാർ ഹാജരായി.
Read Moreപുലിക്കളിയുടെ നാട്ടിൽ പുലിക്കുട്ടി ഉഷാറാണ് ! കാട്ടിൽ വിടാൻ സമയം എടുക്കും; മൃഗശാലയിലേക്ക് മാറ്റുന്നതിന് നിയമതടസങ്ങൾ
ജോണി ചിറ്റിലപ്പിള്ളി വടക്കാഞ്ചേരി: പാലക്കാട് നിന്ന് പുലിക്കളിയുടെ നാടായ തൃശൂരിൽ എത്തിച്ച പുലിക്കുട്ടി ക്ഷീണവും അവശതയും മാറി ചുണക്കുട്ടി ആയിരിക്കുന്നു. പാലക്കാട് അകത്തേത്തറ ഉമ്മിനിയിൽ ആൾതാമസമില്ലാത്ത വീട്ടിൽനിന്ന് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ വടക്കാഞ്ചേരി അകമല വെറ്റിനറി ആശുപത്രിയിലെത്തിച്ചു സംരക്ഷിച്ചുവരികയാണ്. കഴിഞ്ഞ 13 നാണ് പാലക്കാട് നിന്ന് പുലിക്കുട്ടിയെ അകമലയിലെത്തിച്ചത്. ആരോഗ്യനില വഷളായ പുലികുഞ്ഞിന് സംരക്ഷണം നൽകാനുള്ള ചുമതല വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുക്കുകയായിരുന്നു. വൈൽഡ് ലൈഫ് വാർഡനായ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റുടെ ഉത്തരവ് പ്രകാരമാണ് ഒരുമാസം പോലും പ്രായമാകാതിരുന്ന പുലിക്കുട്ടിയെ ക്ലിനിക്കിൽ എത്തിച്ചിരുന്നത്. പ്രത്യേകമൊരുക്കിയ മുറിയിൽ ഡോ. ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് പുലികുട്ടിയെ പരിശോധിച്ച് പരിചരിക്കുന്ന നടപടികൾ തുടരുന്നത്. പാൽ ആണ് പ്രധാന ഭക്ഷണമായി നൽകി വന്നിരുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാൽ കട്ടിയാഹാരം കൊടുക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും. ക്ഷീണം മാറി ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ഈ പുലിക്കുട്ടിയെ…
Read Moreഭീതിയും ആശങ്കയും ഒഴിഞ്ഞു എന്നതിന്റെ സൂചന! കോവിഡ് കൗണ്‍സിലിംഗ് സെന്ററുകളിലേക്കുള്ള കോളുകൾ കുറയുന്നു; ഒരു കാര്യം ഓർമിപ്പിക്കുന്നു…
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് കൗണ്‍സിലിംഗ് സെന്ററുകളിലേക്കുള്ള കോളുകൾ കുറയുന്നു. ജനങ്ങൾക്ക് കോവിൽ സംബന്ധിച്ച് ഭീതിയും ആശങ്കയും ഒഴിഞ്ഞു എന്നതിന്റെ സൂചനയായാണ് ഇത് കണക്കാക്കുന്നത്. കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ കൊവിഡ് ബാധിതരും അല്ലാത്തവരുമായ ആയിരക്കണക്കിനാളുകളാണ് കോവിഡ് കൗണ്‍സലിംഗ് സെന്ററുകളിലേക്ക് ദിവസേന വിളിച്ചിരുന്നത്. കൂടാതെ കോവിഡ് പോസിറ്റീവ് ആയവരെ കൗണ്‍സിലിംഗ് സെൻസറുകളിൽ നിന്ന് വിളിച്ച് അവർക്ക് ആവശ്യമായ കൗണ്‍സിലിംഗ് നൽകി ഭീതിയും ആശങ്കയും മാറ്റാൻ നടപടിയെടുത്തിരുന്നു. തെരഞ്ഞെടുത്ത സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ഇത്തരം കൗണ്‍സിലിംഗ് വളരെ ഭംഗിയായി നിർവഹിക്കുകയും ചെയ്തിരുന്നു . നിരവധി പേർക്ക് ഇത്തരത്തിൽ കോവിഡിന്റെ രണ്ടു തരംഗങ്ങളിലും ആവശ്യമായ മാനസിക പിന്തുണയും മാർഗനിർദ്ദേശങ്ങളും നൽകിയിരുന്നു. എന്നാൽ കോവിഡിന്റെ മൂന്നാം തരംഗത്തിൽ പൊതുവേ ജനങ്ങൾക്ക് ഈ മഹാമാരി യോടുള്ള ഭീതിയും ആശങ്കയും കുറഞ്ഞിരിക്കുന്നു എന്നാണ് കോൾ സെന്ററുകളിലേക്കുള്ള കോളുകളുടെ എണ്ണം കുറഞ്ഞത് സൂചിപ്പിക്കുന്നത് . പോസിറ്റീവ്…
Read Moreഎന്തായാലും ചത്തു, ഇനിയെന്തിനാ…? ബാറ്ററി അടിച്ചുമാറ്റി; ജീർണാവസ്ഥയിലായ ജനറേറ്ററിന്റെപതനം പൂർത്തിയായി
കരുവന്നൂർ: ജീർണാവസ്ഥയിലായ ജനറേറ്ററിന്റെ ബാറ്ററി ഉണ്ടായിരുന്നത് അടിച്ചുമാറ്റിയതോടെ ജനറേറ്ററിന്റെ പതനം പൂർത്തിയായി. കരുവന്നൂർ ബംഗ്ലാവ് പരിസരത്ത് പഴയ പൊറത്തിശേരി പഞ്ചായത്ത് ഓഫീസ് വളപ്പിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിന്റെ ബാറ്ററിയാണ് മോഷണം പോയത്. തപാൽ വകുപ്പ് പോസ്റ്റൽ ബാങ്കിംഗ് ആരംഭിക്കുന്നതിന്റെ ഭാഗമായി, തടസമില്ലാതെ വൈദ്യുതി ലഭിക്കാനാണ് ജനറേറ്റർ സ്ഥാപിച്ചത്. 2008 ൽ ട്രയൽ റണ്‍ നടത്തിയതല്ലാതെ അത് പ്രവർത്തിപ്പിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മഴയും വെയിലുമേറ്റ് ജനറേറ്റർ പൂർണമായും തുരുന്പെടുത്ത് നശിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് ജനറേറ്റർ നശിച്ചതെന്നാരോപിച്ച് പൊതുപ്രവർത്തകൻ ഷിയാസ് പാളയംകോട് കഴിഞ്ഞ ഓഗസ്റ്റിൽ പ്രധാനമന്ത്രിക്കും കളക്ടർക്കും പരാതി അയച്ചിരുന്നു. അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കുമെന്ന് കളക്ടർ മറുപടി നൽകിയിരുന്നു. ഇതിനിടയിലാണ് ബാറ്ററി മോഷണം പോയത്. പൂർണമായും ഉപയോഗശൂന്യമായി കിടന്ന ജനറേറ്റർ ഇവിടെ നിന്ന് ആക്രി വിലയ്ക്കെങ്കിലും കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreകഴിഞ്ഞ വർഷം മരിച്ചതു 13 പേർ! ഇരുന്പുതോട്ടി ഉപയോഗിച്ച് ചക്കയും മാങ്ങയും പറിക്കുന്നവർ സൂക്ഷിക്കുക…
തൃശൂർ: വൈദ്യുതി ലൈനുകൾക്കു സമീപം ലോഹത്തോട്ടികൾ ഉപയോഗിച്ച് ചക്കയും മാങ്ങയും പറിച്ച 13 പേരാണു കഴിഞ്ഞ വർഷം ജില്ലയിൽ മരണപ്പെട്ടത്. ഓരോ വർഷം ചെല്ലുന്തോറും ഇത്തരം അപകടങ്ങൾ കൂടിവരികയാണെന്നു ജില്ലാ വൈദ്യുതി അപകട നിവാരണ സമിതിയുടെ അവലോകന യോഗത്തിൽ വ്യക്തമാക്കി. 2020 ൽ ഇത്തരത്തിൽ 12 പേരാണു മരിച്ചത്. ഇത്രയും ബോധവത്കരണവും അറിവും വർധിച്ചിട്ടും ഈ രീതിയിലുള്ള അപകടമരണങ്ങൾ കൂടിവരികയാണ്്. പൊതുജനങ്ങൾക്കുണ്ടാകുന്ന വൈദ്യുതി അപകടങ്ങളുടെ എണ്ണത്തിൽ അന്‍പതു ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്്. ഇരുന്പുതോട്ടി ഉപയോഗിച്ച് ചക്ക, മാങ്ങ തുടങ്ങിയവ പറിക്കുന്നതുമൂലവും വൈദ്യുതി കന്പിവേലിയിൽ നിന്നും, വീടുകളിലെ വയറിംഗിൽ ഇഎൽസിബി ഇല്ലാത്തതുമൂലവും സ്ഥാപച്ചിട്ടുള്ള ഇഎൽസിബി പ്രവർത്തനരഹിതമായതിനാലുമാണ് വൈദ്യുതാഘാതമേറ്റ് ആളുകൾ മരിക്കുന്നത്. വൈദ്യുതി ലൈനിലേക്കു കന്പികൾ പൊട്ടി വീണും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടം ഉണ്ടായശേഷം സമയപരിധിക്കുള്ളിൽ നൽകുന്ന കാർഡിയാക് പൾമിനറി റെസിസ്റ്റേഷൻ (സിപിആർ) പോലുള്ള പ്രഥമ ശുശ്രൂഷ വൈകുന്നതും അപകടമരണ…
Read Moreഡോ.എ.യൂനുസ് കുഞ്ഞ്! ഉറവ വറ്റാത്ത കാരുണ്യത്തിന് ഉടമ; രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും എളിമയും ലാളിത്യവും വച്ചുപുലർത്തിയ നേതാവ്
കൊല്ലം: രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും എളിമയും ലാളിത്യവും വച്ചുപുലർത്തിയ നേതാവായിരുന്നു അന്തരിച്ച ഡോ.എ.യൂനുസ് കുഞ്ഞ്. ഉറവ വറ്റാത്ത കാരുണ്യത്തിന് ഉടമയായിരുന്ന അദ്ദേഹം മഹാനായ മനുഷ്യ സ്റ്റേഹി കൂടിയായിരുന്നു അദ്ദേഹം. വാക്കിലും പ്രവർത്തിയിലുമുള്ള ആത്മാർഥത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. സഹായം തേടി എത്തുന്ന ഒരാളെ പോലും ഒരിക്കലും നിരാശനാക്കി മടക്കി അയച്ചിട്ടില്ല. രാഷ്ട്രീയത്തിന് അതീതമായി വലിയൊരു സൗഹൃദവലയം തന്നെ യൂനുസ് സാഹിബിന് ഉണ്ടായിരുന്നു. ജീവിതാന്ത്യം വരെയും ഈ ബന്ധങ്ങൾ നിലനിർത്താനും അദ്ദേഹം ഏറെ ശ്രദ്ധാലുവായിരുന്നു. 1969-ൽ വിമോചന സമരകാലത്ത് സി.എച്ച് മുഹമ്മദ് കോയയുടെ പ്രസംഗം കേട്ടാണ് യൂനുസ്കുഞ്ഞ് മുസ്ലിം ലീഗ് രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. നേരത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അക്കാലത്ത് വീരേന്ദ്രകുമാര്‍, അരങ്ങില്‍ ശ്രീധരന്, കെ.കെ അബു തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കൊല്ലത്തെ ലീഗ് നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് തിരുവനന്തപുരത്ത് എത്തി സി.എച്ചിനെ കണ്ടു. അദ്ദേഹം യുനുസ്കുഞ്ഞിനെ ഹരിത രാഷ്ട്രീയത്തിന്റെ…
Read More