കാഞ്ഞാണി: മഹാത്മാഗാന്ധി സ്ഥാപിച്ച സബർമതി ആശ്രമം കാണാൻ വിവിധ നാടുകൾ ചുറ്റി വിവിധ സംസ്കാരങ്ങളെ കണ്ടും കേട്ടും മനസിലാക്കി 2000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചു ലക്ഷ്യത്തിലെത്തിയിരിക്കുകയാണ് ഒരു അച്ഛനും മകനും. അരിന്പൂരിൽനിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേക്കു കുന്നത്തങ്ങാടി സ്വദേശി ശശികുമാറും മകൻ ആനന്ദും ചേർന്ന് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണു സൈക്കിളിൽ യാത്ര തിരിച്ചത്. അരിന്പൂർ പാഠശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതാണ് യാത്ര. 32 ദിവസം സൈക്കിൾ ചവിട്ടിക്കൊണ്ട് കോഴിക്കോട്, കാസർഗോഡ്, മംഗലാപുരം, ഹുബ്ലി, മഹരാഷ്ട്രയിലെ നാസിക് വഴി ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിനടുത്തുള്ള സബർമതി ആശ്രമത്തിലെത്തിയത്.സഞ്ചരിക്കുന്ന വഴിയിലുള്ള ഗ്രാമീണരെയും സംസ്കാരങ്ങളെയും കണ്ടുപഠിക്കാനും കൂടിയായിരുന്നു യാത്ര. കർഷകർ, വിവിധ കൃഷിരീതികൾ ഇവയെല്ലാം കണ്ടും മനസിലാക്കിയും ഗ്രാമീണ റോഡുകളിലൂടെയായിരുന്നു കൂടുതലും സഞ്ചാരം. ഒരു ദിവസം ശരാശരി 60 കിലോമീറ്റർ സൈക്കിൾ ചവിട്ടും. പഞ്ചർ അടയ്ക്കാനുള്ള സാമഗ്രികൾ അടക്കമുള്ള ഒരു ടൂൾകിറ്റും…
Read MoreCategory: Thrissur
കോവിഡ് ടെസ്റ്റുകൾക്ക് സമയക്രമം നിശ്ചയിച്ചു; ഏഴ് മണിക്കൂറിനുള്ളിൽ ആർടിപിസിആർ ഫലം
തൃശൂർ: മെഡിക്കൽ കോളജ് വഴി നടത്തുന്ന ആർടിപിസിആർ പരിശോധനാ ഫലം ലഭിക്കുന്നതിനുള്ള സമയം ക്രമീകരിച്ചു. ഏഴു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും വിധമാണു പുന:ക്രമീകരിച്ചിട്ടുള്ളത്. വൈകീട്ടു നൽകുന്ന സാന്പിളുകളുടെ ഫലം പിറ്റേന്നു രാവിലെ 9.30ന് ശേഷമേ ലഭിക്കുകയുള്ളൂ.മെഡിക്കൽ കോളജിൽ നിലച്ചുപോയ ആർടിപിസിആർ പരിശോധന പുനരാരംഭിച്ചതിനു തൊട്ടുപിറകേയാണു വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി (വിആർഡിഎൽ) വിഭാഗം സമയക്രമവും പുതുക്കി നിശ്ചയിച്ചത്. വൈകീട്ട് മൂന്നു മുതൽ പിറ്റേന്നു രാവിലെ 9.30 വരെയുള്ള ആർടിപിസിആർ പരിശോധനകളുടെ ഫലം ഉച്ചയ്ക്ക് 1.30 നും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയുള്ള പരിശോധന ഫലം വൈകിട്ട് 4.30 നും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് മൂന്നു വരെയുള്ള ആർടിപിസിആർ പരിശോധനകളുടെ ഫലം പിറ്റേന്ന് രാവിലെ 9.30 നും ലഭ്യമാകും വിധമാണ് സമയം പുനർക്രമീകരിച്ചിരിക്കുന്നത്. സിബിനാറ്റ്, ട്രൂനാറ്റ് കിറ്റുകൾ ദൗർബല്യം നേരിടുന്ന സാഹചര്യത്തിൽ മരണ…
Read Moreഅഖിൽ വിഷ്ണുവിന് ഇനി സന്തോഷം പങ്കുവയ്ക്കാൻ അച്ഛനില്ല! അന്ധതയില്ലാത്ത ലോകത്തേക്ക് ഉണ്ണികൃഷ്ണൻ മാസ്റ്റർ…
വടക്കഞ്ചേരി: അഖിൽ വിഷ്ണുവിന് ഇനി സന്തോഷം പങ്കുവയ്ക്കാൻ അച്ഛനില്ല. കുഞ്ഞുനാൾമുതൽ കൂട്ടുനിന്ന അന്ധതയ്ക്കു പിന്നാലെ രോഗങ്ങൾ ചുറ്റും പിടിമുറുക്കി അച്ഛൻ ഉണ്ണികൃഷ്ണനെ മരണം കൊണ്ടുപോയി. അച്ഛന് അധ്യാപക ജോലി ലഭിച്ച് അതിന്റെ സന്തോഷം കെട്ടടങ്ങുംമുന്പേ ഓർമയായത് ഉൾക്കൊള്ളാൻ ഭാര്യ സുജാതയ്ക്കും ബിരുദ വിദ്യാർത്ഥിയായ മകൻ അഖിൽ വിഷ്ണുവിനും കഴിയുന്നില്ല. ചെറിയ ക്ലാസുകളിൽ പഠിക്കുന്പോൾതന്നെ ഇരുകണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ട പുളിങ്കൂട്ടം കൈകൊളത്തറ ചാമക്കാട് വീട്ടിൽ ഉണ്ണികൃഷ്ണന് മൂന്നുമാസം മുന്പാണ് കിഴക്കഞ്ചേരി ഗവണ്മെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ജോലി ലഭിച്ചത്. അതിനാൽ ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിലെ അധ്യാപക ദിനവും മകന്റെ ജന്മദിനവുമൊക്കെ വീട്ടിൽ വലിയ സന്തോഷത്തിന്റേതായിരുന്നു. സന്തോഷം പങ്കുവച്ച് സെപ്റ്റംബർ അഞ്ചിലെ ദീപികയിലും വാർത്ത നൽകിയിരുന്നു. എന്നാൽ ഈ ആഹ്ലാദ ദിനങ്ങൾ അധികം നീണ്ടുനിന്നില്ല. കിഡ്നി മാറ്റിവച്ചിരുന്ന ഉണ്ണികൃഷ്ണനെ ശാരീരിക പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരുന്നു. ആശുപത്രികൾ മാറിമാറി ചികിത്സ നടത്തി.…
Read Moreസഹപാഠികളറിഞ്ഞില്ല, തങ്ങളുടെ കൂട്ടുകാരിയെ മരണം തട്ടിയെടുത്തത്..! കുട്ടികളെ ആശ്വസിപ്പിക്കാൻ കഴിയാതെ അധ്യാപകരും രക്ഷിതാക്കളും
സ്വന്തം ലേഖകൻ തൃശൂർ: പേരാമംഗലം ദുർഗാവിലാസം സ്കൂളിലെ പത്താം ക്ലാസ് ഇ ഡിവിഷനിലെ വിദ്യാർഥികളറിഞ്ഞില്ല തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ മരണം തട്ടിയെടുത്ത വിവരം. ഇന്നലെ രാവിലെ അസംബ്ലി കഴിഞ്ഞ് ക്ലാസുകൾ തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണ് അഖില അപകടത്തിൽ മരിച്ച വിവരം ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. എന്തുകൊണ്ടോ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി ക്ലാസിൽ വന്നില്ല എന്ന ധാരണയിലായിരുന്നു അഖിലയുടെ സുഹൃത്തുക്കൾ. ഇനിയൊരിക്കലും തങ്ങളുടെ കൂട്ടുകാരി ഈ ക്ലാസിലേക്കു വരില്ലെന്ന കാര്യം കണ്ണീരോടെയാണ് അധ്യാപകർ കുട്ടികളെ അറിയിച്ചത്. കൂട്ടുകാരികൾ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ദുരന്തവാർത്ത കേട്ടത്. കുട്ടികളെ ആശ്വസിപ്പിക്കാൻ കഴിയാതെ അധ്യാപകരും രക്ഷിതാക്കളും വിഷമിച്ചു. സാന്പത്തികമായി വളരെ മോശം അവസ്ഥയിലുള്ള അഖിലയുടെ കുടുംബത്തിനു താങ്ങും തണലുമായിരുന്നത് എന്നും പേരാമംഗലം ദുർഗാവിലാസം സ്കൂളായിരുന്നു. അസുഖബാധിതനായ അഖിലയുടെ അച്ഛൻ ജീവിതത്തിലേക്കു പതിയെ തിരിച്ചുവരാൻ തുടങ്ങുന്നതിനിടെയാണു പൊന്നുമകളുടെ മരണം വീണ്ടും ആ അച്ഛനെ തളർത്തിയിരിക്കുന്നത്. കൂലിപ്പണിക്കും വീട്ടുപണിക്കും പോയാണ്…
Read Moreപൊതുകിണറ്റിൽ മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തി കിണർ വൃത്തിയാക്കിച്ചു; കിണറിനു മേൽ ഇരുമ്പ് വല ഇടീച്ച് താക്കീതും നൽകി
വടക്കാഞ്ചേരി: പൊതുകിണറ്റിൽ മാലിന്യം നിക്ഷേപിച്ചയാളെക്കൊണ്ട് കിണർ വൃത്തിയാക്കിച്ച് വടക്കാഞ്ചേരി നഗരസഭ.ഗവ. ഗേൾസ് ഹൈസ്കൂളിനു സമീപമുള്ള പൊതു കിണറ്റിൽ വേസ്റ്റ് വലിച്ചെറിഞ്ഞ വ്യക്തിയെ നഗരസഭ സെക്രട്ടറിയും, ഹെൽത്ത് വിഭാഗം ജീവനക്കാരും ചേർന്ന് ഒക്ടോബർ 30ന് പിടികൂടിയിരുന്നു. ഡിവിഷൻ കൗണ്സിലറായ സന്ധ്യ കൊടയ്ക്കാടത്താണ് കിണറ്റിൽ വേസ്റ്റ് തള്ളിയ കാര്യം അന്ന് ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ സൗഹൃദ നഗറിൽ താമസിക്കുന്ന സന്ദീപ് എന്ന വ്യക്തിയാണ് വേസ്റ്റ് നിറച്ച ചാക്കുകൾ കിണറ്റിൽ തള്ളിയ തെന്ന് കണ്ടെത്തുകയും, അയാളെ പിടികൂടുകയും ചെയ്തു. അയാൾക്കെതിരെ കനത്തപിഴ ഈടാക്കുന്നതിന് നഗരസഭ തീരുമാനിക്കുകയും, നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അതിനു പുറമെ അയാൾ മാലിന്യം വലിച്ചെറിഞ്ഞ കിണറ്റിലെ വെള്ളം വറ്റിക്കുന്നതിനും, മേലിൽ ആരും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കുന്നതിന് അയാളെക്കൊണ്ട് തന്നെ കിണറിനു മേൽ ഇരുന്പ് വല ഇടീക്കുകയും ചെയ്തു.
Read Moreസാഹിത്യത്തിൽ വിസ്മയം തീർത്ത് ഇരിങ്ങാലക്കുടക്കാരി ഹേമ സാവിത്രി
ഇരിങ്ങാലക്കുട: സാഹിത്യത്തിൽ വിസ്മയം തീർത്ത മലയാളി എഴുത്തുകാരുടെ പട്ടികയിലേക്ക് ഇരിങ്ങാലക്കുടയിൽ നിന്ന് ഒരു എഴുത്തുകാരി കൂടി. ഇരിങ്ങാലക്കുടയ്ക്കടുത്ത് ഐക്കരക്കുന്നിൽ അരിയ്ക്കത്ത് മനയിൽ സജുവിന്റെ ഭാര്യ ഹേമ സാവിത്രിയാണ് യാണ് ഈ എഴുത്തുക്കാരി. വടക്കൻ കേരളത്തിലെ ഒരു സാങ്കല്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ തെയ്യം കലാകാരന്റെ സ്വത്വപരമായ പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന “ദി മിസ്റ്റീരിയസ് ഡാൻസ് ഓഫ് വിന്റേജ് ഫോളീസ്’ (The Mysterious Dance of Vintage Follise) ലോകമെന്പാടുമുള്ള വായനക്കാരുടെ കൈകളിലേക്ക് എത്തിക്കഴിഞ്ഞു. ” ഇന്ത്യൻ റൈറ്റിംഗ് ഇൻ ഇംഗ്ലീഷ് ’ എന്ന വിഷയത്തിൽ കോയന്പത്തൂർ കാരുണ്യ സർവകലാശാലയിൽ ഗവേഷണം നടത്തുന്ന ഹേമ സാവിത്രിയുടെ ആദ്യ നോവൽ കൂടിയാണിത്. അന്പതുകൾ പിന്നിട്ട ദളിത് കലാകാരനായ കേശുവും കേശുവിന്റെ ജീവിതത്തിലേക്ക് അറിഞ്ഞും അറിയാതെയും കടന്നു വരുന്ന പത്തോളം കഥാപാത്രങ്ങളിലൂടെയാണ് മുന്നൂറോളം പേജുകൾ ഉള്ള നോവൽ മുന്നോട്ട് പോകുന്നത്. ദൈവത്തിന്റെ പരിവേഷം ചില…
Read Moreമാലിന്യസംസ്തകരണത്തെക്കുറിച്ച് പഠിക്കാൻ ഹൈദരാബാദിൽ പോയത് വെറും ടൂറായിരുന്നോ? ശക്തനിൽ മാലിന്യക്കൂമ്പാരം നിറഞ്ഞു; മിണ്ടാട്ടമില്ലാതെ മേയറും കൂട്ടരും
സ്വന്തം ലേഖകൻ തൃശൂർ: ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്കു മാറ്റി പ്രശ്നം പരിഹരിക്കുന്നതുപോലെയാണു മാലിന്യ പ്രശ്നത്തിൽ കോർപറേഷൻ ചെയ്തതെന്നു നഗരത്തിലെത്തുന്നവർ പറയുന്നു. ശക്തനിലെ മാലിന്യക്കൂന്പാരം കുന്നുകൂടി ചീഞ്ഞളിഞ്ഞു കിടക്കുന്നതു കണ്ടാൽ ആരും ഇങ്ങനെ പറഞ്ഞു പോകും. ലാലൂർ നിവാസികൾ നീണ്ട വർഷങ്ങൾ സമരം ചെയ്തതിനുശേഷമാണ് അവരുടെ ദുരിതം അവസാനിച്ചത്. ഇതുപോലെ തന്നെ മാലിന്യം കുന്നുകൂടി ചീഞ്ഞളിഞ്ഞ് അവിടെയുള്ളവർക്കു ജീവിക്കാൻപോലും കഴിയാത്ത സാഹചര്യമെത്തിയതോടെയാണ് ഗത്യന്തരമില്ലാതെ സമരമാർഗത്തിലെത്തിയത്. ഒടുവിൽ മാലിന്യം ഒരു സ്ഥലത്തു കൂട്ടിയിടാതെ വികേന്ദ്രീകൃത രീതിയിൽ സംസ്കരിക്കാനുള്ള തീരുമാനവും കൂടാതെ മാലിന്യം വളമാക്കി മാറ്റാനുള്ള സംവിധാനവും ഉണ്ടെന്നു പറഞ്ഞാണു നഗരമധ്യത്തിലേക്കുതന്നെ മാലിന്യം കൊണ്ടുവന്നത്. തുടക്കത്തിൽ ഇതു നല്ല രീതിയിൽ നടന്നെങ്കിലും പിന്നീട് കോർപറേഷൻ ഭരണാധികാരികൾ ശ്രദ്ധിക്കാതെയായി. അതോടെ കരാറുകാരനും തനിക്കു മുതലാകില്ലെന്നു പറഞ്ഞു മാലിന്യം സംസ്കരിക്കുന്നതു നിർത്തി. ഇതോടെ നഗരമധ്യത്തിൽ കുന്നുകൂടി മാലിന്യമലയായി. നിരന്തരം നൂറുകണക്കിന് ആളുകൾ…
Read Moreമനസെത്തുന്നിടത്തു കാലെത്തുന്നില്ല! ചലനശേഷി നഷ്ടമായ അജിതയ്ക്കു പഠിക്കാൻ മനസുണ്ട്… കഴിവും… പക്ഷേ; സുമനസുകളുടെ സഹായം കാത്ത് ഒരു കുടുംബം
അവണൂർ: പഠിക്കാൻ മനസുണ്ട്… കഴിവും… പക്ഷേ, അവണൂർ വരടിയം കവളപ്പാറ കോളനിയിലെ നിർധന കുടുംബത്തിലെ 22കാരിയായ അജിതയ്ക്കു തടസമായുള്ള തന്റെ കാലിന്റെ വൈകല്യമാണ്. കോവിഡിന്റെ അടച്ചിടിലിനുശേഷം സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചെങ്കിലും പേരമംഗലം ദുർഗവിലാസം സ്കൂളിലെ പ്ലസടു വിദ്യാർഥിനിയായ അജിതയക്കു സ്കൂളിലെത്താൻ മുന്നിൽ കടന്പകളേറെയാണ്. ഒന്നെങ്കിൽ കൂലിപ്പണിക്കാരനായ അച്ചൻ കാശു സൈക്കിളിലോ സ്കൂട്ടറിലോ സ്കൂളിലെത്തിക്കണം. അല്ലെങ്കിൽ അമ്മയോ ജേഷ്ഠ സഹോദരമാരോ ചുമലിലേറ്റി സ്കൂളിൽ കൊണ്ടുപോകണം. സ്കൂളിൽ കൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന ജോലി അച്ഛൻ ഏറ്റെടുത്താൽ കുടുംബം പട്ടിണിയാകും. കോവിഡിന് മുന്പ് കാശുവാണ് അജിതയെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. ആറാം വയസിൽ പനി വന്നതിനെ തുടർന്നു അരയക്കു താഴെ ചലന ശേഷിനഷ്ടപ്പെട്ട അജതയ്ക്കു പഠിക്കാനുള്ള അതിയായ ആഗ്രഹം മനസിലാക്കി എന്തു ബുദ്ധിമുട്ട് സഹിച്ചാലും മകളെ പഠിപ്പിക്കണമെന്നു മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ഒന്നുമുതൽ ഏഴാം ക്ലാസ് വരെ വരടിയം സ്കൂളിലും 10 വരെ അവണൂർ…
Read Moreടിപ്പറിടിച്ചു ചത്ത കുഞ്ഞുമായി “അമ്മ’പ്പട്ടി ! സ്ഥലത്തുണ്ടായിരുന്നവർക്കും വാഹനയാത്രക്കാർക്കും നൊന്പര കാഴ്ചയായി
കൊല്ലങ്കോട്: റോഡു മുറിച്ചുകടന്ന പട്ടിക്കുഞ്ഞിനെ ടിപ്പറിടിച്ചു കൊന്ന സംഭവം സ്ഥലത്തുണ്ടായിരുന്നവർക്കും അതുവഴിയെത്തിയ വാഹനയാത്രക്കാർക്കും നൊന്പര കാഴ്ചയായി. കൊല്ലങ്കോട് ടൗണിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ വട്ടേക്കാട് ജംഗ്ഷനു സമീപത്താണ് സംഭവം. രണ്ടുമാസം പ്രായം തോന്നിക്കുന്ന പട്ടിക്കുഞ്ഞ് റോഡ് മുറിച്ച് കടക്കുന്നതു കണ്ട് അതുവഴിയെത്തിയ കാർ ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ നായക്കുട്ടിയെ നോന്പരപ്പെടുത്താതെ ഇരുവശത്തു കൂടി സഞ്ചരിച്ചു. എന്നാൽ ഈ സമയത്ത് കരിങ്കുളം ഭാഗത്തു നിന്നും ചീറിപ്പാഞ്ഞു വന്ന ടിപ്പർ നായകുടിയുടെ ദേഹത്ത് ഇടിച്ചു കയറി ഒന്നും സംഭവിക്കാത്ത മട്ടിൽ പോവുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്നവരിൽ മ്യഗസ്നേഹിയായ മധ്യവയസ്ക്കൻ ടിപ്പറിനെ കൈകാണിച്ചെങ്കിലും ഡ്രൈവർ അതിവേഗം മുന്നോട്ടു പോവുകയും ചെയ്തു. നിമിഷത്തിനകം ചത്തകുട്ടി നായയുടെ നൊന്തു പ്രസവിച്ച അമ്മ പട്ടി സ്ഥലത്തെത്തി വിഷമം പങ്കിട്ടതു മനുഷ്യത്വമുള്ള മനസുകളെ അക്ഷാരാർത്ഥത്തിൽ തളർത്തുകയായിരുന്നു. ചത്ത കുഞ്ഞിന്റെ സമീപത്തു റോഡിൽ തന്നെ ഒന്നു ഒച്ചവെയ്ക്കാൻ പോലും കഴിയാതെ…
Read Moreവിയറ്റ്നാമിൽ ഉത്സവത്തിന് ഒഴിച്ചു കൂടാനാവാത്ത വിഭവം! അവരുടെ ഗാക് ഫ്രൂട്ട് തുന്പൂരിൽ മധുരപ്പാവൽ
തുന്പൂർ: തായ്ലൻഡുകാർ ഹെവൻലി ഫ്രൂട്ട് എന്നു വിളിക്കുന്ന ഗാക് ഫ്രൂട്ട് വേളൂക്കര പഞ്ചായത്തിലെ തുന്പൂരിലും വിളഞ്ഞു. ഓസ്ട്രേലിയ, വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിൽ സുലഭമായി കാണുന്ന ഈ പഴം കേരളത്തിൽ മധുരപ്പാവൽ എന്നാണ് അറിയപ്പെടുന്നത്. തുന്പൂരിലെ ആലയിൽ വീട്ടിൽ രാജേഷും കുടുംബവും നട്ടുവളർത്തിയ മധുരപ്പാവൽ വിളവെടുപ്പിനു പാകമായി. ചുവന്ന നിറത്തിലാണു കായ്കൾ. പാഷൻ ഫ്രൂട്ട് പോലെ പടർന്നു പന്തലിക്കുകയും താഴോട്ട് കായ്കൾ തൂങ്ങിക്കിടക്കുകയും ചെയ്യും. ഇല മുതൽ വിത്തുവരെ ഉപയോഗിക്കാവുന്ന ഈ ചെടിക്ക് ഒട്ടേറെ ഒൗഷധഗുണങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു. പച്ചക്കറിയായും പഴമായും ഉപയോഗിക്കാം. പന്തലിൽ പടർന്നു കയറിയ ചെടിയിൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ പഴം വിളഞ്ഞു കിടക്കുന്നതു മനോഹരമാണ്. വിയറ്റ്നാമിൽ ഉത്സവത്തിന് ഒഴിച്ചു കൂടാനാവാത്ത വിഭവമാണു ഗാക് പഴം. വിദേശ രാജ്യങ്ങളിൽ ഇവയുടെ പഴത്തിന്റെ ജ്യൂസിനു വളരെ പ്രിയമാണ്. രാജേഷും ഭാര്യ സെനിതും മകൾ നീലിമയും കൂടിയാണു…
Read More